. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 1 June 2009

സൌഹൃദം

സൌഹൃദം അന്ന്

ആത്മാവാകുന്ന മണ്‍ ചിരാതില്‍ നിന്നും
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!

സൌഹൃദം ഇന്ന്

കൈവിരലുകളുടെ ഗതി വേഗത്തിന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!

സൌഹൃദം നാളെ

അര്‍ത്ഥമില്ലാത്ത ഒരു വാക്ക്!

22 comments:

  1. എന്റെ വിലയിരുത്തല്‍ ....ഇത് എത്രമാത്രം ശരിയാണെന്ന് അറിയില്ല!

    ReplyDelete
  2. ആറ്റിക്കുറുക്കിയ ചിന്തകള്‍.
    നന്നായിരിക്കുന്നു.
    -സുല്‍

    ReplyDelete
  3. കാലം ഓരോരോ കോലങ്ങള്‍ കെട്ടിക്കുന്നു നമ്മെക്കൊണ്ട്.

    ReplyDelete
  4. അങ്ങനെ തോന്നുന്നില്ല.

    പണ്ട് സൌഹൃദം നമ്മുടെ ചുറ്റുവട്ടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ഇന്ന് അത് വിപുലമാണ്. കേരളത്തിലെ ഒരു കൊച്ച് ഗ്രാമത്തിലിരുന്ന് വേറൊരു രാജ്യത്തെ മറ്റൊരാളുമായി സൌഹൃദം കൂടാന്‍ ഇന്ന് കഴിയുന്നു.

    പിന്നെ കപടതയും മറ്റ് ആത്മാര്‍ത്ഥതയില്ലായ്മയും എല്ലാ കാലത്തും ഉണ്ടായിരുന്നു, ഉണ്ടാവുകയും ചെയ്യും. നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുക എന്നതാണ് കാര്യം

    ReplyDelete
  5. Theerchayayum angeekarikkunnu Ajith... Manoharam ee chinthakal... Ashamsakal..!

    ReplyDelete
  6. മാറ്റങ്ങള്‍ എല്ലാ മേഘലകളിലും സ്വാഭാവികം! കൊള്ളാം!

    ReplyDelete
  7. പഴയതെല്ലാം നല്ലതും
    പുതിയത് ചീത്തയെന്നും കാണുന്നതില്‍ യുക്തിരാഹിത്യമുണ്ട് നീര്‍വിളാകാ...

    സ്നേഹത്തോടെ..

    ReplyDelete
  8. ഒരു പരുതിവരെ ശരിയായിരിക്കാം

    ReplyDelete
  9. ചിലപ്പോഴൊക്കെ സത്യം ആകുന്നവ...

    ReplyDelete
  10. reethikal maarunnuvenkilum nalla sauhrithangal ennum oru poleyalle..

    pinne oro anubhavangalaanu..

    ReplyDelete
  11. നല്ല നിര്‍വ്വചനം.....നമ്മുക്ക് നല്ലതിനെ തേടാം

    ReplyDelete
  12. ...ചൂഷണം ചെയ്യപ്പെടുന്ന വാക്ക്...

    ReplyDelete
  13. കാലത്തിന്റെ മാറ്റം

    ReplyDelete
  14. പഴയതെല്ലാം നല്ലതും പുതിയതെല്ലാം ചീത്തയുമല്ലെങ്കിലും നീര്‍വിളാകന്‍ ചേട്ടന്‍ പറഞ്ഞ ഈ ഹൈടെക് പ്രേമത്തില്‍ കാപട്യത്തിന്‍റെ അംശം തന്നെയാണു കൂടുതലും.

    ReplyDelete