. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 17 April 2013

കോഴിയും മൂലവും

 പ്രമുഖ മതപ്രഭാഷകന്‍...

ശാന്തനു.... 

വേദിയില്‍ അത്ര ശാന്തനല്ല. അന്യമതസ്ഥര്‍ പോലും വികാരവിക്ഷോഭരാകുന്ന വാക്ചാരുത.

പക്ഷെ ഈയിടെയായി അന്യന്യസാധാരണമായ ഒരു വിലയിടിയല്‍. ശ്രോതാക്കളുടെ ആരവങ്ങളില്‍ തുലോം കുറവ്. എന്തുകൊണ്ടോ വാക്കുകള്‍ അനര്‍ഗളമായി ഒഴുകി വരുന്നില്ല. മതം പുഷ്ടിപ്പിക്കലിനിടയില്‍ പിന്നാമ്പുറത്ത് നിന്ന് വീണുകിട്ടുന്ന കൈമടക്കിന്‍റെ അളവില്‍ കാതലായ കുറവ്‌. ചിലപ്പോഴൊക്കെ കാര്യം കഴിയുമ്പോള്‍ സംഘാടകര്‍ അകാരണമായി ഒഴിവാക്കുന്നു. കിട്ടുന്നതെന്തോ അത് ബ്ലൌസിനുള്ളില്‍ തിരുകി വൈഷമ്യത്തോടെ കിടക്കയൊഴിയേണ്ടി വരുന്ന അഭിസാരികയുടെ അവസ്ഥ. മതത്തിന്‍റെ പേരിലായതിനാല്‍ തര്‍ക്കിക്കാനുള്ള അവസരവും ഇല്ല. പറഞ്ഞു പരിപോഷിച്ച ദൈവങ്ങളും, വിമര്‍ശിച്ച് വധിച്ച ദൈവങ്ങളും എന്തിനു ചെകുത്താന്മാര്‍ പോലും നിലവില്‍ കൂടെയില്ല. ചുരുക്കത്തില്‍ കഞ്ഞികുടി മുട്ടിയ പരിതാപകത.

അശ്വമേധം എന്ന് പുകഴ്ത്തിയ സതീര്‍ത്ഥ്യര്‍ പല്ലുകൊഴിഞ്ഞ സിംഹത്തിനു കൊടുക്കുന്ന അത്ര വിലപോലും ഇപ്പോള്‍ തരുന്നില്ല. പോത്തും കള്ളും "ഹറാം" ആണെങ്കിലും, മൃഷ്ടാന്നം തിന്നുമുടിച്ചതിന്‍റെ നന്ദി പോലും ഇല്ലാത്ത ദുഷ്ടാത്മാക്കള്‍. അറ്റംപറ്റും വരെ കാത്തിരുന്നാല്‍ ഭാര്യ മറ്റൊരു അറ്റം തേടി പോകുമെന്ന് വ്യംഗ്യമായി സൂചനകൂടി ആയപ്പോള്‍ അയാള്‍ക്ക് തന്‍റെ സമയത്തില്‍ അല്‍പ്പം അസ്വാഭാവികത തോന്നിയത് സ്വാഭാവികം. കൂലംകഷമായ ചിന്തകള്‍ക്ക് ഒടുവില്‍ സമയം നന്നാക്കാനായി ഒരു ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അയാളുടെ തീരുമാനം.

ബന്ധുമിത്രാദികളോടും, പരിചിതരോടും വരെ അന്വേഷണം നീണ്ടു. പക്ഷെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തുക എന്നത് ഭഗീരഥയജ്ഞമായി. ഇനി കണ്ടെത്തിയവരോട് സ്വന്തം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ "വേദിയിലെ കേസരിക്ക് സമയപ്രശ്നമോ" എന്ന മറുചോദ്യം നേരിടേണ്ടി വന്നതിനാല്‍ അവതരിപ്പിക്കാന്‍ തന്നെ ഭയപ്പെട്ടു. തന്‍റെ പ്രശ്നങ്ങള്‍ മളോര്‍ അറിഞ്ഞാല്‍ അല്‍പ വേദികള്‍ കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ വിരചിക്കവേയാണ് പത്രപരസ്യത്തില്‍ ശാന്തനുവിന്‍റെ കണ്ണുകള്‍ ഉടക്കിയത്.

ഋഷി മഹാരാജാ യോഗാനന്ദ തിരുവടികള്‍. മക്കളുടെ എല്ലാ  അരക്ഷിരാവസ്ഥള്‍ക്കും ഉത്തമ പരിഹാരം. നേരിട്ട് വരേണ്ടതില്ല, ഫോണിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്നു. 'ഉപഭോക്താക്കള്‍' പേരോ സ്ഥലമോ വെളിപ്പെടുത്തെണ്ടതില്ല. ലഡ്ഡു പൊട്ടാന്‍ ഒന്നിലേറെ കാരണങ്ങള്‍. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിക്കാന്‍ ഒട്ടും അമാന്തിച്ചില്ല.

നീണ്ട ഡയല്‍ ടോണുകള്‍ക്കൊടുവില്‍ ഘനഘംഭീര ശബ്ദം..... "ഓം നമോനാരായണായ"

മുഖവരയേതും ഇല്ലാതെ ഋഷി തന്‍റെ ചടങ്ങിലേക്ക് കടന്നു......

"അറിയാവുന്ന  ഒരു ശ്ലോകം ചൊല്ലൂ".... ഋഷിയുടെ ആവിശ്യം ന്യായം.....

തികട്ടിവന്ന ചിരി ഉള്ളില്‍ ഒതുക്കി.... "തന്നോട് ശ്ലോകം ചൊല്ലാന്‍....!!!"

മതപ്രഭാഷണം എന്നാല്‍ ഒരു "അന്നവിചാരം മുന്നവിചാരം" ചടങ്ങ് മാത്രമാണെന്നും, ചര്‍മ്മകൂര്‍മ്മതയാണ് പ്രഭാഷണചാരുതയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് എന്നും.  വിഷയങ്ങള്‍ വെറും വാക്ചാരുതിയുടെ ഒരു നിര്‍ഗളത ആണെന്നും, അവയ്ക്ക് മതവുമായോ മതഗ്രന്ഥങ്ങളുമായോ പുലബന്ധം പോലും ഇല്ല എന്നും, അതിന്‍റെ പ്രധാന അജണ്ട സ്വമതത്തെ പരിപോഷിപ്പിക്കുന്നതിലും അധികം അന്യമതങ്ങളെ ഇകഴ്ത്തല്‍ ആണെന്നും ഈ  ഋഷിക്ക് അറിയില്ലന്നു തോന്നുന്നു. ശ്ലോകം പഠിക്കുന്ന സമയം കൊണ്ട് ചില ദ്വയാര്‍ത്ഥങ്ങളും, ഒന്ന് രണ്ടു ആന്തരാര്‍ത്ഥങ്ങളും പഠിച്ചാല്‍ ശ്രോതാക്കള്‍ക്കും വിളമ്പുന്ന തനിക്കും ഒരു ചെറു കൊരിത്തരിപ്പ്‌!!!!

അതിനാല്‍ തന്നെ ആവിശ്യം കേട്ടില്ല എന്ന മട്ടില്‍ അവഗണിച്ചു.

അപ്പുറം അല്‍പ്പ നിമിഷം കാത്തു. പിന്നെ ആവിശ്യപ്പെട്ടതില്‍ വലിയ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയാവണം ഋഷി തുടര്‍ന്നു.....

"താങ്കളുടെ നാള്‍ പറയൂ".....

ശാന്തനു ഒരു നിമിഷം ശങ്കിച്ചു പിന്നെ അര്‍ത്ഥമനസ്സോടെ പതിയെ മൊഴിഞ്ഞു....

"മൂലം"

ഋഷിക്ക് വീണ്ടും മൌനം....

"ഒഹ്.... മൂലം...!!! മൂലം പ്രശ്നമാണ്..... കോഴി കഴിക്കാറുണ്ടോ....?"

പൊടുന്നനവേ വന്ന ചോദ്യം ശാന്തനുവിനെ അങ്കലാപ്പിലാക്കി. പ്രഭാഷണത്തില്‍ അഹിംസയും പച്ചക്കറിസവും പ്രചരിപ്പിക്കുന്ന താന്‍ പോത്തും, പശുവും കോഴിയും കള്ളും എല്ലാം അകത്താക്കുമെന്ന് നാലാള്‍ അറിഞ്ഞാല്‍ ഉള്ള ഭവിഷ്യത്ത്‌!!! ഒഹ് മറന്നു. ഈ സംസാരിക്കുന്നത് ശാന്തനു ആണെന്ന് അപ്പുറത്തെ മഹാനുഭാവന് അറിയില്ലല്ലോ!!! അയല്‍വക്കം അറിയാതെയുള്ള വ്യാഭിചാരമോ, വഞ്ചനയോ ഒരു കുറ്റമല്ലല്ലോ!!!

"കഴിക്കും.... നന്നായി കഴിക്കും.... പൊരിച്ച കൊഴിയാ കൂടുതല്‍ ഇഷ്ടം." കൂട്ടില്‍ കിടക്കുന്ന ലക്ഷണമൊത്ത പൂവനെ ഓര്‍ത്തപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം തൊണ്ട നിറയെ കുടിച്ചിറക്കി.

അങ്ങേ തലക്കല്‍ ഋഷിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം.....

"അതാണ്  പ്രശ്നം..... കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ....."

ഞെട്ടി... എന്‍റെ അമ്മോ ഋഷി വെറും ഋഷിയല്ല.... അത്യപൂര്‍വ്വ ഞ്ജാനദൃഷ്ടി തന്നെ...

ചൂണ്ടു വിരല്‍ അറിയാതെ താഴേക്ക്‌ ചലിച്ചു....

"ശരിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂലക്കുരുവിന്‍റെ അസ്കിത നന്നായിട്ടുണ്ട്.... അങ്ങേക്ക്‌ അത് മനസ്സിലായതില്‍ അത്ഭുതം... അതീന്ദ്ര ഞ്ജാനം തന്നെ...."ശാന്തനു അത്യാകാംഷയുടെ എവറസ്റ്റില്‍ എത്തി.
അങ്ങേ തലയ്ക്കല്‍ എന്തൊക്കെയോ വീണുടയുന്ന ശബ്ദം.... ഋഷി തെറി പറയുന്നുണ്ടോ.... ഹേയ് ഇല്ല.... ഇനി അഥവാ ഉണ്ടങ്കില്‍ തന്നെ അത് തന്നെ ആയിരിക്കില്ല.... അല്ലെങ്കിലും ഇത്രയും ഞ്ജാനമുള്ള ഋഷി തെറി പറയുമോ....

വീണ്ടും നിശബ്ദത.... കോപം വിഴുങ്ങിയ  മട്ടിലുള്ള സംഭാഷണ രീതി.....

"മഹാനുഭാവന്‍.... ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ നാളാണ്... അവയവം  അല്ല....."

ശാന്തനു മുഖത്ത് തികട്ടിയ ചമ്മല്‍ കൈ വച്ച് ഉഴിഞ്ഞ് ഇല്ലാതാക്കി....

"പക്ഷെ എന്‍റെ നാളും കോഴിയും തമ്മില്‍ എന്ത് ബന്ധം...?"

അങ്ങേ തലയ്ക്കല്‍ ദേഷ്യം മാറിയ ദീര്‍ഘനിശ്വാസം.....

"നിങ്ങളുടെ നാളിന്‍റെ പക്ഷി കോഴിയാണ്.... കോഴിയെ നിങ്ങള്‍ ആരാധിക്കണം... അതിനെ ഭക്ഷിന്നത് പാപമാണ്... അതുകൊണ്ടാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗതികേടുകള്‍.."

ശാന്തനു  ഉദ്യോഗത്തോടെ ചോദിച്ചു.... " മനസ്സിലായില്ല...?"

ഋഷിക്ക് ക്ഷമ നശിച്ചുവോ എന്നൊരു സംശയം.....

"സുഹൃത്തെ.... നമ്മുടെ വിശ്വാസം അനുസരിച്ച് എല്ലാ നാളുകാര്‍ക്കും ഒരു  പക്ഷിയുണ്ട്.... മൂലം നാളുകാര്‍ക്ക് കോഴിയാണ് പക്ഷി...!!!"

ശാന്തനുവില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു.... പിന്നെ പൊടുന്നനവേ ഫോണ്‍ താഴെ വച്ചു..... പിന്നീട് ഒരു പൊട്ടിച്ചിരിയായി മാറി.....

യുറേക്കാ.... ശാസ്ത്രവും മതവും തമ്മിലുള്ള ഒരു ബന്ധം കൂടി വെളിച്ചത്ത് വന്നിരിക്കുന്നു.... അടുത്ത പ്രസംഗത്തില്‍ ഇതുതന്നെ വജ്രായുധം...

"കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! നമ്മുടെ മതത്തിലെ അത് പറഞ്ഞിട്ടുള്ളൂ..!!!! മറ്റുള്ള മതത്തില്‍ കോഴിയും ഇല്ല മൂലവും ഇല്ല.....!!!!!"

ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ട് മുന്‍പില്‍ ഉപവിഷ്ടരായ പുരുഷാരത്തിന്‍റെ കയ്യടി ആസ്വദിക്കാന്‍ ശാന്തനു കണ്ണുകള്‍ ഇറുകെ അടച്ചു......

222 comments:

 1. എന്തൊക്കെ പറഞ്ഞാലാണ് മതപ്രഭാഷകന് പിടിച്ചുനില്‍ക്കാന്‍ പറ്റുക !!!!!!!!1

  ReplyDelete
  Replies
  1. മത പ്രഭാഷകന് മാത്രമല്ല.... ജനങ്ങളെ കബളിപ്പിച്ച് ജീവിക്കുന്ന എല്ലാവര്‍ക്കും അവരെ പറ്റിക്കാനുള്ള നല്ല കഴിവ് ഉണ്ടാവണം!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
  2. എല്ലാ മത പ്രഭാഷകരും ജനങ്ങളെ പറ്റിക്കാൻ നടക്കുന്നവരല്ല. മറ്റേതു തരക്കാര്ക്കും ഇടയിലെന്നപോലെ ഇവിടെയും കള്ളനാണയങ്ങൾ ഉണ്ടെന്നു മാത്രം.

   Delete
  3. ഇന്നത്തെ ഏതാണ്ട് എല്ലാ പ്രഭാഷകരും ജനങ്ങളെ പറ്റിക്കല്‍ പണി തന്നെയാണ് ചെയ്യുന്നത്... നല്ല നാണയങ്ങളെക്കാള്‍ കള്ളനാണയങ്ങള്‍ ആണ് കൂടുതല്‍... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
  4. എല്ലാ മതവളർത്തലുകാരും പറ്റിപ്പുകാരുതന്നെ. ഒരു ഉപയോഗവും ഇല്ലാത്ത സാധനം അന്യായ വിലയ്ക്ക് വിറ്റഴിക്കുന്നവർ...

   Delete
 2. കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ
  യുറേക്ക....
  അയാള്‍ക്ക് അടുത്ത പ്രഭാഷണം പൊടിപൊടിക്കാം

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
  2. ആസ്വദിച്ചു ...നന്ദി ..

   Delete
 3. കോഴി മൂലത്തിന്റെ ശത്രുവാണ്.... :)
  ഞാനും ഒരു മത പ്രഭാഷണം നടത്താന്‍ പോകുവാ...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 4. ഈ ചിത്തിരക്കാരന്റെ പക്ഷി ഏതാണെന്ന് ആ ഋഷിയോട് ഒന്ന് ചോദിച്ച് പറയുമോ മാഷേ...? :)

  ReplyDelete
  Replies
  1. ചിത്തിരയ്ക്ക്‌ പക്ഷി ഇല്ലാതിരിക്കണേ എന്നാ എന്‍റെ പ്രാര്‍ത്ഥന!!!വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 5. മദം പ്രഭാഷിക്കുന്നു

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 6. ഹഹ അത് വെച്ച് കുറെ നാള്‍ പിടിച്ചു നില്‍ക്കാം അല്ലെ ...

  ReplyDelete
  Replies
  1. അതെ... അതെ....വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 7. മതപ്രഭാഷണങ്ങൾ പലപ്പോഴും "മദ"പ്രഭാഷണങ്ങളായി മാറുന്നു.
  സമൂഹത്തിന്റെ നല്ലത് പഠിപ്പിക്കാൻ പതിനായിരങ്ങളും മുന്തിയ വാഹനസൗകര്യവും സ്വർഗ്ഗല്കത്തെ വിരുന്നുമൊരുക്കിയാലേ ഈ മാന്യന്മാർ തുനിന്ഞ്ഞിറന്ങ്ങൂ!

  ReplyDelete
  Replies
  1. മതപ്രഭാഷണം ഒരു ഉപജീവനമാര്‍ഗ്ഗം ആണെന്ന് അത് കേട്ടിരിക്കുന്ന പാവങ്ങള്‍ക്ക്‌ അറിയില്ല.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 8. ഹഹഹ്ഹാം ഇത് കലക്കി
  പുരോഹിതന്മാരക്കാണല്ലൊ ഈ അടി................

  ReplyDelete
  Replies
  1. ആര്‍ക്കെങ്കിലും ഇട്ടു കൊടുക്കണ്ടേ!!!!വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 9. മുമ്പ് ഒരു പ്രാവശ്യം വന്നു വായിച്ചു പോയതാണ്. കമന്റ് എഴുതാന്‍ സമയം കിട്ടിയില്ല. ഒരു പാടു ചിന്തിപ്പിക്കുന്ന എഴുത്താണ്. അരവൈദ്യന്‍ ആളെക്കൊല്ലും എന്ന രീതിയിലാണ് ഇന്ന് മത പ്രഭാഷണം പോലും. ( എന്നെപ്പോലുള്ള ബ്ലോഗ്ഗര്‍ മാരും ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് തോന്നിയപോലെ എഴുതി ആളെ കൊല്ലാറുണ്ട് , എന്നത് മറ്റൊരു കാര്യം.)
  ആശംസകള്‍

  ReplyDelete
  Replies
  1. മതപ്രഭാഷകര്‍ എന്നും ആളെ കൊല്ലികളാണ്.. ചില സമയം അവര്‍ പറയുന്നത് കേട്ടാല്‍ ചിരിച്ച് പരുവമാകും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 10. കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ.....:)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 11. മുറിവൈദ്യൻ >>>>> ആളെക്കൊല്ലി . വന്നു വായിച്ചു - സന്തോഷം

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 12. വായിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സില്‍ വന്നു..

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി...

   Delete
 13. ഏതോ മത പ്രഭാഷകനു തല വെച്ചു കൊടുത്തു എന്ന് തോന്നുന്നു.. :)

  ReplyDelete
  Replies
  1. കാണുന്നിടത്തെല്ലാം തല വച്ചു കൊടുക്കല്‍ നമ്മുക്ക് ശീലമായി പോയി!!!

   Delete
 14. എന്നിട്ട് ശാന്തനു കോഴി കഴിക്കല്‍ നിര്‍ത്തിയോ ?
  ആസനത്തിലെ അസ്കിത ശമിച്ചോ ?
  ഒരുപാട് സംശയങ്ങള്‍ ബാക്കി അജിതേട്ട, ഹ ഹ കൊള്ളാം; ആക്ഷേപ ഹാസ്യം കുറിക്കുകൊണ്ടു.

  സസ്നേഹം,

  ReplyDelete
  Replies
  1. ആ സംശയങ്ങള്‍ എല്ലാം കൂടി മറ്റൊരു കഥയില്‍ തീര്‍ക്കാം... ഇപ്പോള്‍ സസ്പന്സില്‍ നില്‍ക്കട്ടെ!!!

   Delete
 15. << "കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! >> ഹ ഹ ഹ കൊള്ളാം ...അന്ധവിശ്വാസം ഉറവിയെടുക്കുന്നതും അത് പലപ്പോഴും മനുഷ്യരില്‍ വരുത്തുന്ന പ്രശ്നങ്ങലും വളരെ ഭംഗിയായി വരച്ചു കാണിക്കുന്നു ... അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. അന്ധവിശ്വാസങ്ങള്‍ മാത്രമാണ് എവിടെ തിരിഞ്ഞാലും.... അത് വിറ്റ് കാശാക്കുന്നവരെമുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ!!!!

   Delete
 16. അശ്വമേധ പോരാളിയ്ക്കു കുതിര കിട്ടാതായപ്പോൾ കഴുതയെങ്കിൽ കഴുതയെന്നായി...

  ReplyDelete
  Replies
  1. വല്ലഭനു പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലെ..... അതാണ്‌ ഇന്നത്തെ അഭിനവ ദൈവങ്ങളുടെ കാഴ്ച്ചപ്പാടും....

   Delete
 17. ഇത് കലക്കി കടുക് വറുത്തല്ലോ അജിയേട്ടാ!
  ഇന്നുള്ള ചില മതനേതാക്കള്‍ 'മദ'പ്പാടുള്ള വെറും മൃഗങ്ങളാണ്.
  അവരാണ് മനുഷ്യനെ വഴിതെറ്റിക്കുന്നത്.
  നന്നായിരിക്കുന്നു ഈ കളിയാക്കല്‍ !!

  ReplyDelete
  Replies
  1. ഇന്നത്തെ മതപ്രസംഗം കേട്ടാല്‍ ലോകത്തിലെ വിവരമുള്ളവര്‍ അവരും കേട്ടിരിക്കുന്നവര്‍ വിഡ്ഢികളും ആണെന്ന് തോന്നിപ്പോകും.....

   Delete
 18. ഹും..!! മതപ്രഭാഷകനിട്ട് പണി..!! നല്ല നിരീക്ഷണപാടവം.
  നന്നായി.. അഭിനന്ദനം.

  ReplyDelete
  Replies
  1. പ്രഭാഷകന്‍ എന്ന് പറയുന്നവര്‍ മിക്കവാറും വിവരക്കേടിന്റെ ആകെ തുകയാണ്.... വായനയ്ക്ക് നന്ദി....

   Delete
 19. അല്ല,അത്യാവശ്യം മരുന്നൊക്കെ കൈവശമുണ്ടല്ലോ? ഒരു കൈ നോക്കിയാലോ...? സ്വാമി നീര്‍വിളാക.........ബാക്കി താങ്കള്‍ തന്നെ ചേര്‍ത്തോളൂ....

  ReplyDelete
  Replies
  1. മരുന്നൊക്കെ കയ്യില്‍ ഉണ്ട്, പക്ഷെ ഒന്നുമാത്രം ഇല്ല "തൊലിക്കട്ടി" അതും കൂടി ഉണ്ടായിരുന്ണേല്‍ എന്നെ ഞാന്‍ നീര്‍വിളാകാനന്ദ തിരുവടികള്‍ ആകുമായിരുന്നു....

   Delete
 20. അല്ല ..... അപ്പോ കോഴിയായിരുന്നോ മൂലത്തിന്റെ പ്രശ്നം !!!, അറിഞ്ഞില്ല :)ഇനി ശ്രദ്ധിക്കാം .....

  ReplyDelete
  Replies
  1. ശ്രദ്ധിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.....

   Delete
 21. സുഹൃത്തേ ഇതിലെവിടേയും മതപ്രഭാഷകനെ ഞാ൯ കണ്ടില്ല..............കണ്ടത് വ൪ഗീയവാദിയെയാണ്...........ഉദ്ദേശിച്ചതു ചെയ്യാ൯ നിങ്ങള്ക്കു കഴിഞ്ഞില്ല.....പരിഹസിക്കപ്പെട്ടത് വ൪ഗീയമാണ് മതമല്ല...........

  ReplyDelete
  Replies
  1. ഞാന്‍ മതത്തെയോ, ദൈവത്തെയോ പരിഹസിച്ചില്ല അത് മോശമായി ഉപയോഗിക്കുന്നവരെ തന്നെയാണ് പരിഹസിച്ചത്‌.... അതുകൊണ്ട് തന്നെ എന്റെ ഉദ്ദേശം വിജയിച്ചു എന്ന് മനസ്സിലാക്കട്ടെ..... വായനയ്ക്ക് നന്ദി.....

   Delete
 22. ശാസ്ത്രവും മതവും..... ഭയങ്കര വിഷയമാ പുള്ളിക്ക് കിട്ടിയിരിക്കുന്നത്. ഇങ്ങനത്തെ ചില മൌലവിമാരെ അറിയാം...:P

  ReplyDelete
  Replies
  1. ഇന്നത്തെ മൌലവിയും, ഉപദേശിയും, എല്ലാം ശാന്തനുവിനു കൂടെ തന്നെയാണ്, അവരുടെ പേരുകള്‍ വേറെയാണ്, പ്രസംഗിക്കുന്നത് വിവിധ മതങ്ങള്‍ക്ക്‌ വേണ്ടിയാണ് എന്ന് മാത്രം.....

   Delete
 23. aanukalika prasakthi undu....manapoorvamayalum allelum ee aduthu oru hyndhava----------nu ratingil vanna kuravum....mattu chilarkku aanukalika sambhavangal morum-muthirayum poley kootti kuzhakkunna reethiyum/ ajithintey bhavanakku anugunam thanney---aasamsakal.!

  ReplyDelete
  Replies
  1. ആനുകാലികത അവകാശപ്പെടാന്‍ കഴിയാത്ത ഒരു വിഷയവും ഭൂമിയില്‍ ഇല്ല.... എല്ലാം എന്നും ഇപ്പോഴും എവിടെയെങ്കിലും നടന്നുകൊണ്ടിരിക്കുന്നു..... ഹിന്ദുത്വം ഒന്നും ഒരിക്കലും ഇടിയില്ല.... അതോര്‍ത്ത് പേടിക്കേണ്ട....

   Delete
 24. reading ...post average ...
  Continue...writting ..
  Best wishes

  ReplyDelete
  Replies
  1. കുറവുകള്‍ ധാരാളം ഉണ്ട് എന്ന് എനിക്കറിയാം... സത്യസന്ധമായ കമന്റിനു നന്ദി ഒപ്പം വായനയ്ക്കും.....

   Delete
 25. vella pooshiya shava kallarakal.............kalika praskatham.........nanni ee vayananubhavathinu...

  ReplyDelete
  Replies
  1. വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.....

   Delete
 26. വിഷയം പഴയതാ..... അവതരണത്തില്‍ പുതുമയുണ്ട്.

  ReplyDelete
  Replies
  1. എല്ലാ വിഷയങ്ങളും പഴയതായത് കൊണ്ട് അവതരണത്തില്‍ പുതുമയുണ്ട് എന്നാ കമന്റ് സന്തോഷം തരുന്നു....

   Delete
 27. ഇന്നിന്‍റെ കേരളത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ,ചില കഥാപാത്രങ്ങള്‍ ...വളരെ യുക്തിപരമായി ചിന്തിക്കുകയും എല്ലാ തട്ടിപ്പുകള്‍ക്കും തലവെച്ചു കൊടുക്കുകയും ചെയ്യുന്നവരും അതു ചൂഷണം ചെയ്തു ജീവിക്കുന്നവരും ....പ്രമേയം പഴയതാണെങ്കിലും വളരെ നന്നായി പറഞ്ഞിരിക്കുന്നു..ആശംസകള്‍

  ReplyDelete
  Replies
  1. ഇന്ന് മാത്രമല്ല, എന്നും ചൂഷകരും ചൂഷണപ്പെടുന്നവരും നമ്മുക്കിടയില്‍ ഉണ്ട്.... അത് നാളെയും തുടരും....

   Delete
  2. mathamillathe manushyanayi kjeevikkan kazhiyilla...ennathanu sathyaam..

   Delete
 28. വായിച്ചു. ആശംസകൾ.

  ReplyDelete
  Replies
  1. വായനയ്ക്കും കമന്റിനും നന്ദി....

   Delete
 29. പറ്റിപ്പ് പ്രസ്ഥാനക്കാര്‍ക്ക് ഒരു താക്കീത് ആണീ ആക്ഷേപഹാസ്യം....
  നന്നായിട്ടുണ്ട്.....അങ്ങിങ്ങു അക്ഷരത്തെറ്റ് കടന്നു കൂടിയിട്ടുണ്ട്...ശ്രദ്ധിക്കുക...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.... ചൂണ്ടിക്കാട്ടിയ പിഴവുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം....

   Delete
 30. പണ്ട് മത പ്രഭാഷകർ (പ്രവാചകന്മാർ )പറഞ്ഞിരുന്നത്
  നിങ്ങളിൽ നിന്ന് നന്ദി പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല,
  മനുഷ്യരെ നിങ്ങൾ നന്മ യുള്ളവരായി ജീവിക്കുവിൻ എന്നാണ്.ഇന്ന് മത പ്രഭാഷകർ (പുരോഹിതന്മാർ )പറയുന്നത് നിങ്ങൾ ഞാൻ പറയുന്നത് അനുസരിക്കൂ ...പിന്നെ പറയാതെ പറയും നിങ്ങളുടെ നന്ദി ഞാൻ അളക്കുന്നത് നിങ്ങൾ എനിക്ക് നല്കുന്ന സ്വീകരണം നോക്കി യായിരിക്കുമെന്ന് ...എങ്കിലും നന്മയുടെ നക്ഷത്രങ്ങൾ ഇന്നും അങ്ങിങ്ങായി കാണുന്നത് സന്തോഷം പകരുന്നു ...ചിലപ്പോൾ ചില വാക്കുകൾ അമ്പായി മാറും ആശംസകൾ .

  ReplyDelete
  Replies
  1. പണ്ട് മനുഷ്യരെ നന്നാക്കുക എന്നതായിരുന്നു പ്രഭാഷകരുടെ ലക്‌ഷ്യം..... ഇന്ന് അവരുടെ ലക്ഷ്യം സ്വയം നന്നാകുക എന്നത് മാത്രം..... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 31. ആക്ഷേപഹാസ്യം വളരെ നന്നായി. ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണല്‍ എന്ന് പറഞ്ഞ പോലെ പറ്റിയ അക്കിടി പോലും എങ്ങനെ ഉപയോഗിക്കാം എന്ന ചിന്ത നമ്മള്‍ പലരിലും കാണാറുണ്ട്‌. . നല്ല വായനാനുഭവം.

  (എന്റെ നക്ഷത്രം തിരുവാതിര ആണ്. പക്ഷി ചെമ്പോത്തും . ചെമ്പോതിന്റെ ഇറച്ചി ആരും കഴിക്കാതതിനാല്‍ രക്ഷപ്പെട്ടു . )

  ReplyDelete
  Replies
  1. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം..... ഇന്ന് ഏതൊരുവന്റെയും നയം അതുമാത്രം ആണ്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 32. മൂലം നാളുകാരന്‍ ഉടായിപ്പ് തൊഴിലാക്കിയാല്‍ മൂലം കുത്തി വീഴുമെന്ന് ഋഷി എന്തായാലും പറഞ്ഞില്ലല്ലോ ഭാഗ്യം.....

  അടിപൊളി ആയിട്ടോ... ഭാവുകങ്ങള്‍!

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 33. ആദ്യം ഞാനൊന്ന് ചിരിച്ചോട്ടെ..ഹി ഹി ഹി ഹി ഹ്ഹീ,..അക്ഷരാര്‍ത്തത്തിലുള്ള ആക്ഷേപ ഹാസ്യം അസ്സലായിട്ടുണ്ട് ...ഭാവുകങ്ങള്‍'!!..:)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 34. kozhi moolam pani paaliyilla.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 35. ഒരുവിധം എല്ലാവര്ക്കും പ്രവചനവും പ്രഭാഷണവും എല്ലാം വയറ്റുപ്പിഴപ്പു തന്നെ. (ഇതിനു അപവാദമായി ചുരുക്കം ചിലർ ഇല്ലാതില്ല.) ആക്ഷേപഹാസ്യം - പ്രമേയം, അവതരണം, ഭാഷാപ്രയോഗം എല്ലാം ഇഷ്ടപ്പെട്ടു. ആശംസകൾ. - പ്രേം (മൂലം തിരുനാൾ)

  ReplyDelete
  Replies
  1. ഇന്നത്തെ മത പ്രവാചകരുടെ ഒരു വജ്രായുധമാണ് ശാസ്ത്രം.... നമ്മുടെ മതഗ്രന്ഥത്തില്‍ പറഞ്ഞത് ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത....

   Delete
 36. മതം പ്രച്ചരിപ്പിക്കുന്നവന് പണി കൊടുത്തത് നന്നായി ഹ ഹ ഹ ഹ കൊള്ളാം

  ReplyDelete
  Replies
  1. മത പ്രചാരണം മാത്രമല്ല, ഇന്നത്തെ ലോകത്ത്‌ മതം തന്നെ ചിലരുടെയൊക്കെ ജീവിതോപാധിയാണ്....

   Delete
 37. മത പ്രഭാഷണം തൊഴിലാണ്....... വാവിട്ടു നടന്നാല്‍ കാശ് വാരുന്ന വിഭാഗം.. :) കിട്ടിയത് വച്ച് ശന്തനു കാശ് വാരട്ടെ... അത് ശന്തുനുവിന്റെ കഴിവ്... അത് കാണാന്‍ ഇരിക്കുന്ന ജനങ്ങള്‍ കഴുതകള്‍ എന്ന് മനസിലാക്കും ഇവനെ ഒക്കെ ..?????

  ReplyDelete
  Replies
  1. പണ്ട് മതം എന്നാല്‍ നന്മ പ്രചരിപ്പിക്കല്‍ ആയിരുന്നു.... അവര്‍ക്ക്‌ മറ്റു ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.... ഇന്ന് മതം എന്നാല്‍ വിഷം എന്ന് അര്‍ഥം വന്നിരിക്കുന്നു.... അതിന്‍റെ പ്രചാരകര്‍ വിഷം ചീറ്റുന്ന സര്‍പ്പങ്ങളും....

   Delete
 38. മത പ്രഭാഷകരുടെ പൊള്ളത്തരത്തെ വിമർശിക്കുന്ന article നന്നായിരിക്കുന്നു .. All the Best

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 39. സാമാന്യവല്‍ക്കരണം ഇല്ലെങ്കില്‍ , അവതരണം കൊണ്ട് മികച്ച ഒരു കലാസൃഷ്ടിയായി പരിണമിച്ചു .സൃഷ്ടിപരമായ വിമര്‍ശനം ...... മത വിദ്യാഭ്യാസം തൊഴില്‍വല്‍ക്കരിക്കുന്ന പ്രവണത വളര്‍ന്ന് വരുന്നു. നമ്മളെ പോലെയുള്ളവര്‍ പ്രതികരിക്കണം ഇങ്ങനെയെങ്കിലും. ആശംസകള്‍ ....പൗരോഹിത്യം ഒരു മതത്തിനും ഗുണകരമാവില്ല ,,,,,

  ReplyDelete
  Replies
  1. മതം എന്ന് സാധാരണക്കാരില്‍ നിന്ന് പൌരോഹത്യ വര്‍ഗ്ഗത്തില്‍ എത്തിയോ അന്ന് മുതല്‍ അതിന്‍റെ നാശം തുടങ്ങി...വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 40. മതപ്രഭാഷണം തന്നെ നിരോധിക്കേണ്ടിയിരിക്കുന്നു

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 41. Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 42. ആക്ഷേപഹാസ്യം ഞാനും ഇഷ്ടപ്പെടുന്നു ..അതൊരു വലിയ ആയുധമാണ് ..മതപ്രഭാഷണങ്ങള്‍ നല്ലത് തന്നെ , വിഷയ ദാരിദ്ര്യം വരുമ്പോള്‍ ചെയ്യുന്ന ചില പ്രവര്‍ത്തനങ്ങളാണ് താങ്കള്‍ ഇവിടെ വരച്ചുകാട്ടിയത് ,,വളരെ നന്നായിരിക്കുന്നു ...

  ReplyDelete
 43. കോഴിയും, മതപ്രഭാഷകനും ഒരുപാട് ചിന്തിപ്പിച്ചു .. ഒരു അവസരവാദിയെ വരച്ചുകാട്ടാനുള്ള ശ്രമം വളരെ മികച്ചതായിരുന്നു

  ReplyDelete
  Replies
  1. മതം വെറും മദിപ്പിക്കുന്ന ഒന്നായി തരം താണിരിക്കുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 44. Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 45. :)
  മതവും വിശ്വാസവും കുഴച്ച് വില്‍ക്കുന്നവര്‍ കൂടെ കാണട്ടെ എന്ന് പ്രത്യാശിക്കുന്നു....

  ReplyDelete
  Replies
  1. മതം അവസരവാടികളുടെ തറവാടായി മാറിയിരിക്കുന്നു..... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 46. പരസ്പര ബന്ധമില്ലാത്ത പലതിലും മതത്തെ ബന്ധപ്പെടുത്തി എത്ര എത്ര പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ കാണാം ...മാങ്ങ മുറിച്ചാല്‍ ...മേഘങ്ങള്‍ക്കിടയില്‍ ...തക്കാളി മുറിച്ചാല്‍ ..ഇല്ലത്തിന്റെ ഉള്ളിലും ദൈവത്തിന്റെ ലോഗോ....മതത്തെ വിറ്റ്‌ കാശ് ഉണ്ടാക്കുന്നവരും
  അവരെ മൂട് താങ്ങുന്നവരും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും... നന്നായി...

  ReplyDelete
  Replies
  1. മതം ഇന്ന് ഒരു ഉപജീവനമാണ്.... അവയ്ക്ക് ലക്ഷ്യങ്ങള്‍ ഇല്ലാതായി മാറിയിരിക്കുന്നു.... ഉദരനിമിത്തം ബഹുകൃതവേഷം അതാണ്‌ മത പുരോഹിതര്‍.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 47. പരസ്പര ബന്ധമില്ലാത്ത പലതിലും മതത്തെ ബന്ധപ്പെടുത്തി എത്ര എത്ര പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ കാണാം ...മാങ്ങ മുറിച്ചാല്‍ ...മേഘങ്ങള്‍ക്കിടയില്‍ ...തക്കാളി മുറിച്ചാല്‍ ..ഇല്ലത്തിന്റെ ഉള്ളിലും ദൈവത്തിന്റെ ലോഗോ....മതത്തെ വിറ്റ്‌ കാശ് ഉണ്ടാക്കുന്നവരും
  അവരെ മൂട് താങ്ങുന്നവരും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും... നന്നായി...

  ReplyDelete
 48. മതം അഭിസാരിക തന്നെ...
  Saghavu Manu

  ReplyDelete
  Replies
  1. അതെ മതം മനുഷ്യനെ മത്തുപിടിപ്പിക്കുന്ന അഭിസാരികയുടെ മറ്റൊരു രൂപമാണ്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 49. സരസമായി പറഞ്ഞു. ഘടനയിൽ അൽപം കൂടി ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നി

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഇനി വരുന്നവയില്‍ ശ്രദ്ധിക്കാം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 50. വായിച്ചു .ആശയം പഴകിയത് ......എങ്കിലും അവതരണത്തില്‍ പുതുമയുണ്ട് ആശംസകള്‍

  ReplyDelete
  Replies
  1. ആശയങ്ങള്‍ എന്നും പഴകിയവ തന്നെ ആവും... അവതരണത്തില്‍ പുതുമ ഉണ്ട് എന്നാ അഭിപ്രായം തന്നെ സന്തോഷം തരുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 51. ആക്ഷേപം നന്നായി അവതരിപ്പിച്ചു... :)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 52. മതക്കാര്‍ക്ക് മദം പൊട്ടുമോ അജിത്തെട്ടാ....:) നന്നായി ട്ടോ.... <3 <3

  ReplyDelete
  Replies
  1. പോട്ടുന്നവയെ പിടിച്ച് നിര്‍ത്തണ്ട.... പൊട്ടി ഒഴുകി തീരുമെന്കില്‍ തീരട്ടെ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 53. Kollam......aakshepahasyam kalakki.....ithupoleyulla ezhuthukal bloggil maathramaayi churukkaruth ennorapekshayund.....

  Anyway....keep writing......congrats....

  ReplyDelete
  Replies
  1. തീര്‍ച്ചയായും ആ നിര്‍ദ്ദേശം പരിഗണിക്കാം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 54. Kollam......aakshepahasyam kalakki.....ithupoleyulla ezhuthukal bloggil maathramaayi churukkaruth ennorapekshayund.....

  Anyway....keep writing......congrats....

  ReplyDelete
 55. രസകരമായിട്ടുണ്ട് , അപ്പോൾ ആ ശാസ്ത്രം ആണു ഈ ശാസ്ത്രം അതായതു കോഴി മൂലം ശാസ്ത്ന്മ്

  ReplyDelete
  Replies
  1. പറഞ്ഞു പറഞ്ഞു ശാസ്ത്രം ഉണ്ടായത്‌ മതം മൂലം ആണ് എന്ന രീതിയിലായി കാര്യങ്ങള്‍.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 56. Matham Manassinum, Shareerathinum....!

  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 57. പ്രബോധനം പോലും
  പ്രഭോ ധനം എന്നായി മാറി !
  ആക്ഷേപ ഹാസ്യം കലക്കി

  ReplyDelete
  Replies
  1. ദീപസ്തംഭം മാഹാശ്ചര്യം നമ്മുക്കും കിട്ടണം പണം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 58. ഹഹ, ഇവരുടെ സ്ഥിരം പരിപാടി ആണെന്നേയ് ... ചുമ്മാ കവലയില്‍ കയറിനിന്ന് ആളുകളുടെ തലയിലേക്ക് മതം കോരിയിടുന്നത്.

  ഒരു വീഡിയോ ഓര്‍ക്കുന്നു. ഒരു മതപ്രഭാഷകന്‍ സ്റെജില്‍ പ്രസംഗിച്ചു ആവേശം കൊള്ളുകയാണ്... "ഹാല്ലെല്ലൂയ ... ഇന്ത്യയുടെ പതാകയിലെ ചുവപ്പ് നിറം ഹിന്ദുവും പച്ച ഇസ്ലാമും ആണ്. അപ്പോള്‍ നടുക്കുള്ള വെള്ള ആരാണ്? അത് നമ്മളാണ് ...!! ഹാല്ലേലൂയ!!! ഹാല്ലേലൂയ!!" - ഇമ്മാതിരി കുറെയേറ വിഡ്ഢിത്തങ്ങള്‍ വിളമ്പി നാട്ടുകാരെ പറ്റിക്കുന്ന പരിപാടിയാണല്ലോ പൊതുവേ ഈ മതപ്രഭാഷണം.

  ഇതിനൊക്കെ ഇനി എന്നാണാവോ നിയമം വരുന്നത്!

  ReplyDelete
  Replies
  1. ഹ... ഹ... ആ വീഡിയോ ഞാനും കണ്ടിരുന്നു..... ആ മതവിഭാഗക്കാര്‍ തന്നെ പറയുന്നത് കേട്ടു അവനെ കിട്ടിയാല്‍ വെടിവച്ച് കൊല്ലണമെന്ന്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 59. ഉദരനിമിത്തം ബഹുകൃത വേഷം എന്നാണല്ലോ

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 60. ഇബടെ കുണ്ടീലൊരു കോയി ബിരിയാണി എന്ന സീതിഹാജി ഫലിതം ഓർമ വന്നു .
  ആക്ഷേപവും ഹാസ്യവും നന്നായിട്ടുണ്ട് . കൊട്ടേണ്ടിടത് കൊട്ടിയിട്ടുണ്ട് .. കിട്ടേണ്ടവർക്ക് കിട്ടൂം ചെയ്തു .

  "
  "കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! നമ്മുടെ മതത്തിലെ അത് പറഞ്ഞിട്ടുള്ളൂ..!!!! മറ്റുള്ള മതത്തില്‍ കോഴിയും ഇല്ല മൂലവും ഇല്ല.....!!!!!"

  ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ട് മുന്‍പില്‍ ഉപവിഷ്ടരായ പുരുഷാരത്തിന്‍റെ കയ്യടി ആസ്വദിക്കാന്‍ ശാന്തനു കണ്ണുകള്‍ ഇറുകെ അടച്ചു......"

  ശന്തനുമാർ വാഴ്ക

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 61. നമ്മുടെ വിശ്വാസം അനുസരിച്ച് എല്ലാ നാളുകാര്‍ക്കും ഒരു പക്ഷിയുണ്ട്.... മൂലം നാളുകാര്‍ക്ക് കോഴിയാണ് പക്ഷി...!!!"

  Well written. Good job. All the best

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 62. പ്രഭാഷണം ഒരു കല തന്നെയാണ്. ശ്രോതാക്കളെ അവസാനം വരെ പിടിച്ചിരുത്താന്‍ ചിലര്‍ക്കുള്ള കഴിവ് അപാരം തന്നെയാണ്. മത പ്രഭാഷണത്തിനു ശ്രോതാക്കള്‍ ഇടയ്ക്ക് വെച്ച് പോകാതിരിക്കാന്‍ അതിനുള്ള ചില അടവുകള്‍ അവര്‍ പുറത്തെടുക്കും. ( എല്ലാം വയറ്റുപിഴപ്പിനല്ലേ...? )

  ReplyDelete
  Replies
  1. അതെ... ഇതൊക്കെ ഏഴുതി എങ്കിലും പല പ്രഭാഷകരും എന്നെയും പിടിച്ചിരുത്തിയിട്ടുണ്ട്..... അതെല്ലാം കേട്ട് വീട്ടില്‍ കട്ടിലില്‍ കിടക്കുമ്പോള്‍ ആണ് പറഞ്ഞവയിലെ ചില പൊള്ളത്തരങ്ങള്‍ ആലോചിക്കുന്നത്.... കേട്ടിരിക്കുമ്പോള്‍ അതൊന്നും തോന്നുകയുമില്ല.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 63. എല്ലാം വയറ്റിപ്പിഴപ്പിനു വേണ്ടി ഉള്ള ഓരോരോ മാർഗങ്ങൾ ."പ്രധാന അജണ്ട സ്വമതത്തെ പരിപോഷിപ്പിക്കുന്നതിലും അധികം അന്യമതങ്ങളെ ഇകഴ്ത്തല്‍ ആണെന്നും "..ഇത് സത്യം ..

  സരസമായി എഴുതി ...ആശംസകൾ .

  ReplyDelete
  Replies
  1. അതെ വയറ്റിപിഴപ്പ്‌ ആണെന്ന് അറിയാം.... പക്ഷെ നൂറു പേരില്‍ പത്തു പേരെ എങ്കിലും ഇത്തരം പ്രഭാഷണങ്ങള്‍ സ്വാധീനിക്കുന്നുണ്ട്.... അതാണ്‌ ശരി എന്ന് വിശ്വസിക്കുന്നുണ്ട്.... അതാണ്‌ സമൂഹത്തിനു ഇന്നുണ്ടാകുന്ന മൂല്യച്യുതിക്ക് പ്രധാന കാരണം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 64. വായിച്ചു...ചിരിച്ചു...അല്പ്പം ചിന്തിക്കുകയും ചെയ്തു...ആശംസകൾ.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 65. എന്റെ മത ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് ആണ്. അവിടെ അവര്‍ക്ക് ശാസ്ത്രം വേണം. പക്ഷെ....

  ReplyDelete
  Replies
  1. അതെ ഗ്രന്ഥത്തിലെ കാര്യങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രം വേണ്ടം എന്നാല്‍ ശാസ്ത്രം നിഷിദ്ധമാണ് താനും.... ഇരട്ടത്താപ്പ്‌.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 66. 'അയല്‍വക്കം അറിയാതെയുള്ള വ്യാഭിചാരമോ, വഞ്ചനയോ ഒരു കുറ്റമല്ലല്ലോ!!!'

  നല്ല രസമായെഴുത്താണ് അജിത്തേട്ടാ, വായിച്ചിരിക്കാൻ പ്രത്യേക ഓളം.
  പക്ഷെ ആദ്യമാദ്യം ഞാനിത്, ഈ സോളാർ കാലത്തെ മന്ത്രിക്കിട്ടുള്ള താങ്ങാണോ ന്ന്
  കരുതി. പിന്നെപ്പിന്നെ അത് മാറി ശുദ്ധ ആക്ഷല്പഹാസ്യത്തിലേക്ക്എത്തി.
  നന്നായിട്ടുണ്ട് അജിത്തേട്ടാ, ഒന്നുരണ്ട് സംഭവങ്ങൾ മനസ്സിൽ തങ്ങുന്നവയായി,
  അതിലൊന്നാ ഞാൻ കോപ്പി ചെയ്ത് ആദ്യമിട്ടിരിക്കുന്നത്.
  ആശംസകൾ.

  ReplyDelete
  Replies
  1. സോളാറിനെ തൊട്ടാല്‍ ഷോക്കടിക്കുന്ന കാലമാ.... അതുകൊണ്ട് തല്‍ക്കാലത്തേക്ക് അതില്‍ തൊടുന്നില്ല.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 67. ഉദ്ദേശലക്ഷ്യങ്ങൾ ഫലവത്തായി അവതരിപ്പിക്കാനായോ എന്ന് ഒരു സംശയമുണ്ട്. പരിശ്രമത്തെ അഭിനന്ദിക്കുന്നു

  ReplyDelete
  Replies
  1. ലക്ഷ്യത്തില്‍ എത്താനായി തീര്‍ച്ചയായും പരിശ്രമിക്കാം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 68. വായിച്ചിരിക്കാന്‍ ഒരു രസമുണ്ട്..... കള്ളനാണയങ്ങളായ പ്രഭാഷകര്‍ക്കിട്ടുള്ള കുത്ത്... നന്നായിരിക്കുന്നു...

  ReplyDelete
  Replies
  1. രാഷ്ട്രീയവും മതവും ഇന്ന് ഒരു നാണയത്തിന്‍റെ ഇരുവശങ്ങള്‍ ആണ്.... കള്ളനാണയത്തിന്‍റെ.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 69. ഒരു മതപ്രഭാഷക ആയാലോ! കോഴി കൂട്ടാതിരുന്നാല്‍ മതിയല്ലോ..എത്..?

  ReplyDelete
  Replies
  1. ഹ.. ഹ വേണ്ട വേണ്ട... കോഴി കഴിച്ചോളൂ, പ്രഭാഷക ആവരുതെ!!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 70. എല്ലാ പ്രശ്നങ്ങളുടെയും 'മൂല'കാരണം നിങ്ങളുടെ ഈ 'കോഴി'സ്വഭാവം തന്നെയെന്ന് രണ്ടോ മൂന്നോ കേരളാ മന്ത്രിമാരോട് അവരുടെ ഭാര്യമാർ തന്നെ പറഞ്ഞുകഴിഞ്ഞിരിക്കുന്നു, അതിലുമീ ജ്യോതിഷിയ്ക്ക് വല്ല പങ്കും...? :)

  ReplyDelete
  Replies
  1. ഹ... ഹ... അതും ഇതിനോട് ചേര്‍ത്തു വായിക്കണം.... എല്ലാരുടെയും കോഴി സ്വഭാവത്തിനു മൂലകാരണം ചിലതുണ്ടല്ലേ.....!!!!വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 71. ഇത് തകർത്തു ...എല്ലാ പ്രശനങ്ങളുടെയും മൂലകാരണം അന്ന്വേഷിച്ചു ഒടുവിൽ ശാസ്ത്രം ഇപ്പൊ പറയുന്നത് നമ്മടെ മതം പണ്ടേ
  പറഞ്ഞതാ എന്ന സ്ഥിരം ഡയലോഗിന്റെ നാഭി നോക്കിയുള്ള താങ്ങ് ...അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. അതെ... ശാസ്ത്രത്തിനു നേരെ മുഖം തിരിക്കുന്നവര്‍ സ്വന്തം കാര്യം സാധിക്കുവാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് വലിയ തമാശ തന്നെ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 72. മത പ്രഭാഷണത്തിന് സ്വന്തം മതത്തെ അറിയണമെന്നില്ല അന്യ മതത്തെ ഇകഴ്ത്തിയാൽ മതി :)

  ReplyDelete
  Replies
  1. അന്യ മതത്തെ ഇകഴ്ത്തിയാല്‍ സ്വന്തം മതം ജയിച്ചു എന്നര്‍ത്ഥം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 73. Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 74. This comment has been removed by the author.

  ReplyDelete
 75. ഇന്നിന്‍റെ പലരുടെയും പ്രതിരൂപം തന്നേ ശന്തനു! അറിവ് പകര്‍ന്ന് കൊടുക്കല്‍ പുണ്യമാണ്! എങ്കിലും അറിവില്ലായ്മയെ മുതലെടുക്കുന്നവരാണ് അധികവും!

  നന്നായി അജി ഭായ് .. തുടരുക!

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 76. Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 77. നമ്മുടെ പൊത്തകത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം ശാസ്ത്ര സത്യങ്ങളാണെന്ന് സയന്‍സിനെ വളച്ചൊടിച്ച്...
  മതമെന്നുകേട്ടാല്‍ പുളകം കൊള്ളുന്ന എന്നാല്‍ അതൊക്കെ സത്യമാണോ എന്ന് ഒരിക്കല്‍പോലും യുക്തിപരമായി ചിന്തിക്കാത്ത ഒരു വലിയ സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ച് കയ്യടിയേറ്റുവാങ്ങുന്ന ചില മത സാപ്രജ്ഞ്ജന്‍മാര്‍ക്കുള്ള കൊട്ടാണ് ഈ പോസ്റ്റ്‌... അഭിനന്ദനങ്ങള്‍ അജിത്തേട്ടാ...
  (ഇനിമുതല്‍ കോഴിതീറ്റി കുറക്കണം കേട്ടോ.. മൂലത്തിന് പ്രശ്നമാ.. ) ഹ ഹ :)

  ReplyDelete
  Replies
  1. തങ്ങളുടെ എല്ലാം ശാസ്ത്രം ആണെന്ന് പറഞ്ഞു സ്വന്തം ജനതയെ തെട്ടിദ്ധരിപ്പിക്കുന്നവര്‍ ആണ് ഇന്ന് ഏറെയും.....വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 78. ആടിനെ പട്ടിയാക്കുന്ന രീതിയാണിന്ന് പലരും സ്വീകരിക്കുന്നത് .. കേള്‍ക്കാന്‍ വരുന്നവര്‍ അധികവും വിവരം കുറഞ്ഞവരാണെന്ന ധാരണ ഇവരെ എന്തും വിളിച്ചു “കൂവാന്‍ “ സഹായിക്കുന്നു .. ഇനി വല്ലതും ചോദിച്ചുപോയാല്‍ അതിനവര്‍ക്ക് നാമിതുവരെ കേള്‍ക്കാത്ത ഗ്രന്ഥങ്ങളിലെ വരികളായിരിക്കും ഉദ്ദരിക്കാനുണ്ടാവുക ..ഇതെല്ലാം കേട്ട് ഉറഞ്ഞുതുള്ളാന്‍ ചില എമ്പൊക്കികളും .. ഇന്നിന്റെ ഒരു കിടപ്പ് ഇവിടെ വായിക്കാന്‍ കഴിഞ്ഞു ..നന്ദി ബായ് ..

  ReplyDelete
  Replies
  1. അതെ.... അത് സത്യസന്ധമായ ഒരു വീക്ഷണം ആണ്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 79. അറിവ് പകര്‍ന്നു നല്‍ക്കുക എന്നത് വലിയൊരു കാര്യമാണ് എന്നാല്‍ ശാന്തനെ പോലെയുള്ള വ്യാജന്മാര് അറിവ് നല്‍കിയാല്‍ സമൂഹം നാശത്തിലെ ചെന്നു പെടു
  നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
  Replies
  1. ശാന്തനുവിനെ പോലെ ഉള്ളവര്‍ ആണ് കൂടുതല്‍..... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 80. കിടു.....കുറെ നാളുകള്‍ക്കു ശേഷമാണ് അജിത്തെട്ടന്റെ ഒരു പോസ്റ്റ്‌ വായിക്കുന്നത്...
  എന്തായാലും നിരാശപ്പെട്ടില്ല.....നന്നായിട്ടുണ്ട്...

  ReplyDelete
  Replies
  1. കുറെ നാളുകള്‍ക്ക്‌ ശേഷം ആണ് ഞാന്‍ എഴുതുന്നതും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 81. മതം എന്നു പറയുമ്പോള്‍ ഒരഭിപ്രായം എന്നേഞാന്‍ ഗ്രഹിക്കാറുള്ളു....അതുകൊണ്ട് തന്നെ ... അജിത്തേ കൊള്ളാം ...ഹാസ്യത്തില്‍ പൊതിഞ്ഞ കഥ

  ReplyDelete
  Replies
  1. മതം എന്റെ അഭിപ്രായത്തില്‍ മദം ആണ്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 82. എല്ലാം അങ്ങിനെയാണ് തുടങ്ങിയത് .ഒന്നിനെ കീഴ്പ്പെടുത്തി മറ്റൊന്ന് !
  അകാര്യത്തിൽ ഋഷിയായാലും വിശ്വാസിയായാലും ഒരേ കീഴ്വഴക്കക്കാരൻ തന്നെ .
  തന്റെ കാല്ക്കീഴിലെ മണ്ണ് ചോരാതിരിക്കണം .

  ReplyDelete
 83. മതത്തെ അറിയുന്നവന്‍അത് മനസ്സില്‍കൊണ്ട്നടക്കും
  മതത്തെ അറിയാത്തവന്‍ അത്കവലകളില്‍ പുലമ്പി
  നടക്കും ഇന്നെത്തെമനുഷ്യരില്‍അഞ്ജത അതുതന്നെയാണ്
  ഇന്ന്മനുഷ്യരാശിക്ക് ശാപം

  ReplyDelete
  Replies
  1. മതത്തെ അടുത്തറിയുന്നവര്‍ ഇന്ന് തുലോം കുറവാണ് വര്‍ദ്ദാക്കാ.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 84. ഹ ഹ ഈ മത പ്രഭാഷണം നടത്തുന്നവരുടെ ഒരു പങ്കപ്പാടെ, എന്ത് പ്രഭാഷണവും,ഏതു മതവും മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതല്ലേ? അല്ല ഞാന്‍ ചോദിക്കട്ടെ ,മനുഷ്യന് സ്വയം അങ്ങ് നന്നായാല്‍ പോരെ,എന്തിനാ ഇങ്ങനെ അറിവില്ലായ്മയുടെ അറിവ് നേടാന്‍ പോയി നശിക്കുന്നെ....?
  കൊള്ളാം അജിത്‌ നന്നായി രസിച്ചു. ഈ ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്നത്‌ തന്നെ ,പിന്നെ ഒരു കാര്യം കോഴിയെ ഇനി ദൈവമായി കണ്ടു ആരാധിക്കണം കേട്ടോ...ഓര്‍മ്മയുണ്ടല്ലോ...? :p

  ReplyDelete
  Replies
  1. മതം പ്രഭാഷണം എന്നാല്‍ പൈസ പ്രഭാഷണം ആണ്..... അത് നന്മ കൊടുക്കല്‍ അല്ല, കാഷ്‌ വാങ്ങിക്കല്‍ മാത്രമാണ്.... എന്‍റെ നാള് പൂരുട്ടാതിയാ ചേച്ചി... ഇഷ്ടം പോലെ കോഴി കഴിച്ചോളാന്‍ ജ്യോതിഷി പറഞ്ഞിട്ടുണ്ട്!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 85. മതം അത് ഒരു ബിസിനെസ്സ് ആണിന്ന്.,പിന്നെ പ്രഭാഷണങ്ങള്‍ വയറ്റിപ്പിഴപ്പാണ്.നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
  Replies
  1. മതവും പ്രഭാഷണവും ബിസ്സിനെസ്സും വയറ്റിപ്പിഴപ്പും ആണ്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 86. അസ്സലായിട്ടുണ്ട്, നല്ല ആക്ഷേപ ഹാസ്യം ...:)
  അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 87. ദൈവം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി നടത്തുന്ന ഏതു തട്ടിപ്പിലും , നിലനില്പിന് ,ഒരുപാടു നുണകൾ പറയേണ്ടി വരും !ഇപ്പൊ നമ്മുടെ മുഖ്യൻ തന്നെ, അഴിമതിയിൽ , അതും , പെണ്ണ് കേസ് കൂടി ആയപ്പോൾ ,അവസാനം പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ ..." ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന , ദൈവ ഭയം ഉള്ളവനാണ് " ...ആര് ചോദിച്ചു അബദ്ധ ജല്പ്പന്ന പണ്ഡിതാ , താങ്കളുടെ തികച്ചും സ്വകാര്യമായ വിശ്വാസത്തെ ? വാല് കഷ്ണം -മനസ്സില് കുറ്റബോധം ...ചെയ്യുന്നതെല്ലാം അബദ്ധം "

  ReplyDelete
  Replies
  1. സാധാരണക്കാരില്‍ ഭീതി വളര്‍ത്താന്‍ ഉപയോഗിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഉപകരണമാണ് മതം.... ഇന്നലെ വന്ന വാര്‍ത്ത അനുസരിച്ച് മത പരിപോഷകരുടെ അക്കുണ്ടിലെക്ക് വിദേശത്ത് നിന്ന് മാത്രം ഇരുനൂറ് കോടിയില്‍ അധികം രൂപയാണ് ഒരു വര്‍ഷം ഒഴുകുന്നത് എന്നാണു..... അത് വ്യക്തമായ കണക്കുകളോ കാര്യങ്ങളോ ഇല്ലാതെ.... ഇവരെയൊക്കെ വിശ്വസിച്ച് പണം എത്തിക്കുന്നവരെ എന്താണ് വിളിക്കേണ്ടത്...??!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 88. നന്നായിട്ടുണ്ട്, അജിത്. രസകരമായിരിക്കുന്നു. പ്രസംഗത്തൊഴിലാളികള്‍ക്കും ജ്യോത്സ്യന്മാര്‍ക്കും അത് കേട്ടിരിക്കുന്നവര്‍ക്കും പണിയായല്ലോ! തിരക്കു പിടിച്ച് ബ്ലോഗിലിടരുത്. വായിച്ചു വീണ്ടും തിരുത്തുക.Good. Keep it up.

  ReplyDelete
  Replies
  1. പ്രസംഗ തൊഴിലാളികള്‍ക്കും ജ്യോല്‍സ്യന്മാര്‍ക്കും അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും മോല്ലാക്കമാര്‍ക്കും സമൂഹം ഒന്നായി പണി കൊടുക്കണം എന്നാണു എന്‍റെ ആഗ്രഹം.... പക്ഷെ അത് സ്വപ്നമായി അവശേഷിക്കുന്നു...!!! തെറ്റുകള്‍ തിരുത്താം.... ചൂണ്ടിക്കാട്ടലുകള്‍ക്ക് നന്ദി.... ഒപ്പം വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 89. രസകരമായിരിക്കുന്നു.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 90. കൊള്ളാം; ആക്ഷേപ ഹാസ്യം കുറിക്കുകൊണ്ടു.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 91. എഴുത്തും എഴുത്തിന്റെ വഴിയും നന്നായി...
  എല്ലാത്തിന്റേയും ‘മൂല’കാരണം ഒന്നുതന്നെ... :)

  ReplyDelete
  Replies
  1. എല്ലാത്തിനും മൂലകാരണം കോഴിയാണ് അല്ലെ...!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 92. കോഴിയും, മതപ്രഭാഷകനും ഒരുപാട് ചിന്തിപ്പിച്ചു .. ആശംസകള്‍ നേരുന്നു ..

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 93. ee 'kozhi' oru prasnakkaaran thannalle...?!

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 94. Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 95. Written well. Humorous too. Lap top not working. So can't post in blog.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 96. നന്നായി,, ഇനിയും കാണാം,

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 97. ഇതൊക്കെത്തന്നെയാണ്- മിക്ക മതപ്രഭാഷകരുടേയും രീതി. പാണ്ഡിത്യവും പറയുന്ന വിഷയത്തെക്കുറിച്ച് നല്ല അവഗാഹം ഉള്ളവരുമായ ചിലര്‍ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

  ReplyDelete
  Replies
  1. ഒരു മത പണ്ഡിതന്‍ ഘോരഘോരം പ്രസംഗിക്കുന്നു.... ഉദ്ദരിക്കുന്നത് മുഴുവന്‍ അന്യമതത്തിലെ വാചകങ്ങള്‍ അതിന്‍റെ സൂക്തങ്ങള്‍..... പിന്നെ കുറെ നാള്‍ കഴിഞ്ഞു യുട്യൂബില്‍ മറ്റേ മതത്തിന്‍റെ ഒരു പണ്ഡിതന്‍ പറയുന്നു ആദ്യം പറഞ്ഞ അന്യമത പണ്ഡിതന്‍ ഉദ്ദരിച്ചവ ഒന്നും എവിടെയും ഇല്ല എന്ന്!!!! ആര് പറഞ്ഞതാണ് സത്യം!!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 98. മതവും ബിസിനസ്സ് ആയാല്‍ ഇങ്ങനെയൊക്കെ പറയേണ്ടി വരും....

  ReplyDelete
 99. നന്നായിട്ടുണ്ട്!

  ReplyDelete
 100. പ്രഭാഷകര്‍ക്കിട്ടും കൊടുത്തു ഒരു പണി അല്ലേ...കൊള്ളാം

  ReplyDelete