. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 20 May 2013

സ്ത്രീ - മറ്റൊരു മുഖം


നാരികള്‍ - നാരദര്‍, നരലോകത്തിന്നു-
നാശം വിതയ്ക്കുന്ന ഏഷണി യന്ത്രങ്ങള്‍!
കണ്ണീര്‍കണങ്ങള്‍ക്ക് പിന്നിലായ് രൌദ്രമാം-
കാളീമുഖങ്ങള്‍ ഒളിപ്പിച്ച ഭദ്രകള്‍!
മധുരമന്ദസ്മേര വദന വിഷം ചേര്‍ത്തു-
മധുകണമരചന്നു വിളമ്പുന്ന കുടിലകള്‍!
അന്യസമ്പത്തിങ്കല്‍ ആഗ്രഹം പൂണ്ടതിന്ന -
ല്ലലുണ്ടാക്കുന്ന പൊങ്ങച്ച സഞ്ചികള്‍!
ചാരെ ശയിക്കുന്ന പതിയേതുമറിയാതെ -
ചാരിത്ര്യം അന്യര്‍ക്കു കപ്പം കൊടുക്കുന്നോള്‍!
ഇരുളിന്‍റെ മറവിലായ് ഇലയനങ്ങാതെ കാത്തി-
രകളെ തേടുന്ന കാമപ്പിശാചുകള്‍!
ഭരണയന്ത്രത്തിന്‍റെ ഭാഗഥേയത്തിനായ്
ഭഗവാനു പോലും വില പറയുന്നവള്‍!
കാര്യ സാദ്ധ്യത്തിനായ് കടക്കണെറിഞ്ഞിട്ടു
കാരണമില്ലാതെ പഴി പറയുന്നവള്‍!
നാരികള്‍ - നാരദര്‍ നരലോകത്തിന്നു -
നാശം വിതക്കുന്ന ഭീകര രൂപികള്‍!

 വാല്‍ക്കഷണം:- മുന്‍പ് എഴുതിയ ഈ കവിതയ്ക്ക് സമകാലീന സംഭവങ്ങള്‍ ഈടും പാവും കുറിക്കുന്നു.... എന്‍റെ അമ്മയും, പെങ്ങളും, ഭാര്യയും മകളും അടങ്ങുന്ന സ്ത്രീ സമൂഹമേ എന്നോട് ക്ഷമിച്ചാലും.

328 comments:

  1. സ്ത്രീകളോടും, സ്ത്രീപക്ഷ വാദികളോടും മുന്‍ കൂര്‍ ജാമ്യാപേക്ഷയോടെ....സ്ത്രീകളുമായി ബന്ധപ്പെട്ടു വന്ന ചില ക്രിമിനല്‍ കേസുകള്‍ വായിക്കാനിടയായപ്പോള്‍ എഴുതിയതാണു... ഞാന്‍ ഒരു കവിയല്ല...... ഇതൊരു കവിതയായി കാണുകയുമരുത് .....തനുവിനെയും, കേരളത്തില്‍ നടക്കുന്ന സ്ത്രീ പീടനന്ന്ങള്‍ക്ക് പിന്നിലെ വളയിട്ട കൈകളെയും കുറിച്ചു ചിന്ത വന്നപ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ എനിക്ക് തോന്നിയ വികാരം മാത്രമായി ഇതിനെ കണ്ടാല്‍ മതിയാവും.... ചീത്ത വിളിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും പക്ഷ ഭേദമില്ലാതെ സ്വാഗതം. എല്ലാ സ്ത്രീകളേയും അടിച്ചക്ഷെപിച്ചു എന്നൊരു തോന്നല്‍ വേണ്ട!!!!!

    ReplyDelete
  2. all are not the same....
    just think about your mother.
    u cant tell to her like this...

    ReplyDelete
  3. kollaam.. ningalude vishwaasam ningale rakshikkatte.. ningalude veettilum ee paranja "naarikal" undenna kaaryam vismarikkaruthu..

    keep writing..!!

    ReplyDelete
  4. :)
    അല്പം കടുപ്പം കൂടിയില്ലേ എന്നൊരു ശങ്ക!!

    ReplyDelete
  5. ഇരുളിന്റെ മറവിലായ് ഇലപോലുമറിയാതെ
    ഇരകളെ തേടുന്ന കാമപ്പിശാചുകള്‍ !

    എനിക്കൊന്നും പറയാനില്ലേ........
    കടുത്ത സ്ത്രീ പക്ഷക്കാരില്‍ നിന്നും ദൈവം നിന്നെ രക്ഷിക്കട്ടെ!

    ReplyDelete
  6. എന്തരണ്ണാ ഇത്! രാവിലേ കലിപ്പിലാണല്ലോ. യേതോ ചാച്ചികള് എന്തരോ പണികള് തന്ന ലക്ഷണമുണ്ടല്ലോ.

    ReplyDelete
  7. ഹഹ.. നീര്‍വിളാകാ.. ജാതകം ഒന്ന് നോക്കിക്കോളൂ.. !
    :D

    ReplyDelete
  8. വിവരക്കേട്‌ എന്നല്ലാതെന്ത്‌ പറയാന്‍ ഇതിനെ....

    ReplyDelete
  9. ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!

    ReplyDelete
  10. പെണ്ണൊരുമ്പെട്ടാല്‍ ഉമ്മനുപോലും തടുക്കാവതല്ല

    ReplyDelete
    Replies
    1. എല്ലാ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഒരു സ്ത്രീബുദ്ധി പ്രവര്‍ത്തിക്കുന്നു എന്നത് ഇന്നിന്‍റെ മാത്രം വിഷയമല്ല....

      Delete
  11. തികച്ചും സ്ത്രീ വിരുദ്ധമായ വാക്കുകള്‍ക്കു വേണ്ടി മസ്തിഷ്കം ഉപയോഗിച്ച എഴുത്തുകാരാ താങ്കളെ ആര്യയെ വിട്ടു തല്ലിക്കും.

    ReplyDelete
    Replies
    1. എന്‍റെ മകളുടെ പേരും ആര്യ എന്നായത് യാദ്രിശ്ചികം ആവും അല്ലെ....

      Delete
    2. ന്നാ പ്പിന്നെ അമൃത ആയിക്കോട്ടെ..:)

      Delete
    3. അവള്‍ക്ക് നാക്കിന് മാത്രമാണ് ബലം എന്നാണ് അറിയാന്‍ കഴിഞ്ഞത്....

      Delete
  12. സ്ത്രീ അമ്മയാണ് , സഹോദരിയാണ് , ഭാര്യയാണ് ,കാമുകിയാണ് , മകളാണ് ഇതൊക്കെ പോയല്ലേ ........... :)

    ReplyDelete
    Replies
    1. ഇപ്പോള്‍ സ്ത്രീ സരിതയാണ്, ലതികയാണ്, രജീനയാണ്.....

      Delete
  13. :) paavam pennungalude paksham parayan ivied aarumille... ???

    ReplyDelete
    Replies
    1. ഞാന്‍ ഇപ്പോള്‍ പറഞ്ഞത് പെണ്‍പക്ഷം അല്ലെ....

      Delete
  14. കവിതയിലെ വരികൾ നന്നായി. ഇനി ഒരു സ്ത്രീ പക്ഷ കവിത കൂടി എഴുതൂ.

    ReplyDelete
    Replies
    1. എഴുതിയവ എല്ലാം സ്ത്രീപക്ഷം തന്നെ.... ഇതില്‍ പോലും ഒരു ചെറിയ സമൂഹത്തെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ....

      Delete
  15. മകള്‍ ആര്യയോടു ഒരു സ്നേഹാന്വേഷണം അറിയിക്കണെ
    അജിത്തേട്ടാ.

    ReplyDelete
    Replies
    1. ഹ... ഹ... അതിന്‍റെ പൊരുള്‍ പിടികിട്ടി...!!!! തീര്‍ച്ചയായും അറിയിക്കാം...

      Delete
  16. ഒരു ഗോവിന്ദച്ചാമി ഉണ്ടെന്നു കരുതി പുരുഷ സമൂഹം മുഴുവനും ഗോവിന്ദ ചാമിമാരാണോ??? ഒരു സരിതയോ റെജീനയോ ചെയ്ത തെറ്റുകള്‍ക്ക് സ്ത്രീ സമൂഹത്തെ മുഴുവനും അടച്ചാക്ഷേപിക്കണോ സോദരാ...

    ReplyDelete
    Replies
    1. അതെന്താ അവിടെ ഒരു വിവേചനം.... ഗോവിന്ദച്ചാമി കാരണം ആവാം, അല്ലെങ്കില്‍ മറ്റെന്തു കാരണങ്ങള്‍ കൊണ്ടായാലും പുരുഷവര്‍ഗ്ഗം പീഡിപ്പിക്കപ്പെടുന്നു.... പക്ഷെ പല ക്രൌര്യങ്ങള്‍ക്ക് പിന്നിലും അവസാനം ഒരു സ്ത്രീയുടെ മുഖം പ്രത്യക്ഷപ്പെടും.... അതാരും ചര്‍ച്ച ചെയ്യുന്നില്ല താനും.... എന്തുകൊണ്ട്???

      Delete
  17. h Aji

    enthellam ayalum Aji paranjathanu sari Ethellam poornamayum adangiyathanu Sthree.... Samoohathe pedicho swartha jeevithathinu vendiyo chilaroke ullile ee bhavam PURATHEDUKATHE erikunnu... ethanu sathyam...

    ReplyDelete
    Replies
    1. സ്ത്രീ സമൂഹം മുഴുവന്‍ ഇങ്ങനെയാണ് എന്ന് നമ്മുക്ക് പറയാന്‍ കഴിയില്ല....

      Delete
  18. സിസിടിവി ദൈവങ്ങൾ നമ്മെ കാക്കട്ടെ...

    ReplyDelete
    Replies
    1. ഹും.... സി സി ടി വി മാത്രമല്ല സാധാരണ കണ്ണുകള്‍ക്ക് പോലും പ്രാപ്യമാണ് കാര്യങ്ങള്‍......

      Delete
  19. ഓരോ സരിഗമകളേയ്................
    :)

    ReplyDelete
    Replies
    1. സരിഗമ മാത്രമല്ല പദനിസ മുഴുവന്‍ ചൊല്ലി തീര്‍ന്നാലും കാര്യമില്ല.....

      Delete
  20. ആനുകാലിക പ്രസക്തിയുള്ള വിഷയം

    ആശംസകള്‍

    ReplyDelete
    Replies
    1. വരവിനും, വായനയ്ക്കും വളരെയധികം നന്ദി......

      Delete
  21. പേടിപ്പിക്കുന്നു, പെണ്ണിന്‍റെ ഈ രൌദ്ര മുഖങ്ങള്‍ ...

    ReplyDelete
    Replies
    1. രൌദ്രതയും കൂടി ചേര്‍ന്നതാണ് പെണ്ണ്.....

      Delete
  22. ശക്തം മാഷേ...
    --------------
    കണ്ണീര്‍ കണങ്ങള്‍കു പിന്നിലായ് രൌദ്രമാം-
    കാളീമുഖങ്ങള്‍ ഒളിപ്പിച്ച ഭദ്രകള്‍!...-
    --------
    സത്യമല്ലേ ....എത്ര കാണുന്നതാ
    --------------
    ചാരെ ശയിക്കുന്ന പതി പോലുമറിയാതെ -
    ചാരിത്രം അന്യര്‍ക്കു കപ്പം കൊടുക്കുന്നോള്‍!
    ഇരുളിന്‍റെ മറവിലായ് ഇലവനങ്ങാതെ കാത്തി-
    രകളെ തേടുന്ന കാമപ്പിശാചുകള്‍!----------------.
    --------------
    ഇന്നത്തെ സമൂഹത്തില്‍ കേള്കുന്നത് തന്നെ.
    --------------
    ഭരണയന്ത്രത്തിന്‍റെ ഭാഗഥേയത്തിനായ്
    ഭഗവാനു പോലും വില പറയുന്നവള്‍!
    കാര്യ സാദ്ധ്യത്തിനായ് കടക്കണെറിഞ്ഞിട്ടു
    കാരണമില്ലാതെ പഴി പറയുന്നവള്‍!.'
    --------------
    ഉള്ളകാര്യങ്ങള്‍ ആണ് എല്ലാംകൊണ്ടും ഇന്നത്തെ സ്ത്രീയെ കുറിച്ച്പറയുമ്പോള്‍ വിഷമത്തോടെയാണെങ്കിലും പറഞ്ഞുപോകുന്നവ -ആശംസകള്‍

    ReplyDelete
    Replies
    1. ഇന്ന് നാം കാണുന്ന എല്ലാ കുറ്റക്രിത്യങ്ങള്‍ക്കും പിന്നില്‍ സ്ത്രീ പുരുഷ അനുപാതം ഏതാണ്ട് തുല്യമാണ്.... എന്നിട്ടും സ്ത്രീയും ഒരു വിഭാഗം പുരുഷന്മാരും പുരുഷന് നേരെ മാത്രം വിരല്‍ ചൂണ്ടുന്നു... ചോദിക്കുമ്പോള്‍ പറയും നിങ്ങളെ അല്ല ഉദ്ദേശിച്ചേ എന്ന്... പിന്നെ ആരെയാണ്...? ഇവിടെ ഞാനും പറയുന്നു ഇത് അത്തരം ലക്ഷണക്കെടുകള്‍ ഉള്ള സ്ത്രീകളെ മാത്രം ഉദ്ദേശിച്ചാണ്.....

      Delete
  23. paavam sthree janmam. "oru punnyajanmam"

    ReplyDelete
  24. പാവം സ്ത്രീ ജന്മം ഒരു പുണ്ണ്യജന്മം

    ReplyDelete
    Replies
    1. സ്ത്രീ എന്നും പുണ്യവതി തന്നെയാണ്.... ഒരു സംശയവും ഇല്ല.... പക്ഷെ പുരുഷന്‍ മാത്രമാണ് കുറ്റവാസന ഉള്ളവന്‍ എന്ന ചര്‍ച്ച പോകുമ്പോള്‍ നമ്മുക്ക് മുന്നില്‍ നുരവധി സ്ത്രീകള്‍ കുറ്റവാസനയുള്ളവരായി ഉള്ളപ്പോഴും ചിലര്‍ അത് കണ്ടില്ല എന്ന് നടിക്കുന്നു.....

      Delete
  25. sathyamaya karyam .aashamsakal

    ReplyDelete
    Replies
    1. ചീത്ത വിളിയാ പ്രതീക്ഷിച്ചത്.... സ്ത്രീകള്‍ അവരുടെ സമൂഹത്തിലെക്കും ഇടയ്ക്ക് ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്...

      Delete
  26. നല്ല വരികൾ..നരന്മാർ മോശമല്ല..അടുത്തത്‌ നരന്മാരെ കുറിച്ചാവാം..നീളം കൂടുമെങ്കിൽ പോലും എഴുതി നോക്കൂ ;)

    ReplyDelete
    Replies
    1. നരന്മാരെ കുറിച്ച് പണ്ടേ അഭിപ്രായം പോയി കിടക്കുകയല്ലെ.... ഇനി ഞാന്‍ ആയിട്ട് എഴുതി അവരുടെ ഇമേജ് കൂട്ടണോ.... നാരികള്‍ ഘോരം വാദിക്കുന്നു നരന്മാര്‍ എല്ലാം മോശം എന്ന്... പക്ഷെ അവര്‍ അവരിലേക്ക് നോക്കുന്നില്ല... വരവിനും കമന്‍റിനും നന്ദി....

      Delete
  27. ഇന്നത്തെ സാഹചര്യങ്ങള്‍ സ്ത്രീയുടെ തുല്യ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് .

    ReplyDelete
    Replies
    1. ഇന്നത്തെ സാഹചര്യത്തില്‍ മാത്രമല്ല, മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിലെ ആദവും, ഹവ്വയും മുതല്‍ ശരിയിലും തെറ്റിലും ഒരു പോലെ തുല്യ പ്രാധാന്യം ഉള്ളവര്‍ ആണ് സ്ത്രീകള്‍.... പക്ഷെ ചര്‍ച്ച വരുന്നത് പുരുഷന് നേരെ മാത്രം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  28. -നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
    നാരായവേരുകൾ, നാരകീയാഗ്നികൾ !
    ശാന്തവനഹ്രദം പോലുള്ളതാണവ-
    രേന്തുമബലാഹൃദയം, ത്രപാമയം
    വിണ്ണും, വളർമഴവില്ലും, മരതക-
    ക്കുന്നു,മിഴിഞ്ഞിഴഞ്ഞേറും മുകിൽകളും,
    എല്ലാം, പ്രതിഫലിക്കുന്നു,മാകർഷക-
    സ്വർലോകശാന്തി വഹിച്ചാ ജലതലം !
    എന്നാ,ലതിലേക്കിറങ്ങിത്തുടങ്ങിയാ-
    ലൊന്ന,ല്ലൊരായിരം, കാണാം വിപത്തുകൾ !
    ഉള്ളിൽ,ക്കറങ്ങും ചുഴികൾ, പലേ 'കിനാ-
    വള്ളി'കൾ, നാനാകയങ്ങ,ളിമ്മാതിരി,
    എത്ര വിപത്സത്മകങ്ങളൊളിച്ചൊളി-
    ച്ചെപ്പൊഴും നിൽപീലതിന്നന്തരങ്ങളിൽ !
    പാവങ്ങ,ളയ്യോ, പൂമാന്മാർ-വെറും മര-
    പ്പാവകൾ, കൗടില്യമൂർത്തികൾ നാരികൾ !
    മോഹിപ്പതുണ്ടു മനശ്ശാന്തിയെങ്കി,ലാ
    മോഹിനിമാരിൽനിന്നോടിയൊളിക്കുവിൻ !
    വേണെങ്കിൽ, നിങ്ങൾതൻ സ്നേഹം പകരുവിൻ
    ശ്വാനമാർജ്ജാരാദിഗേഹജന്തുക്കളിൽ.
    സഞ്ചരിക്കാം സ്വൈരമായി നിങ്ങൾ,ക്കവ
    വഞ്ചിക്കയില്ലൊരുകാലവും നിങ്ങളെ.
    എന്നല്ലവയ്ക്കും ഹൃദയമെന്നൊന്നുണ്ടു
    തന്നിൽ പ്രിയമുള്ളവരെ പ്രിയപ്പെടാൻ.
    വിശ്വസിച്ചീടാം വൃകത്തിനെ,പ്പാടില്ല
    വിഭൂമമേകുമീ സ്ത്രീയാം മൃഗത്തിനെ !
    സർപ്പത്തിനേക്കാൾ വിഷമയം, നിർദ്ദയം
    ദർപ്പസമ്പൂർണ്ണ,മടുക്കായ്ക നാരിയെ !

    ReplyDelete
  29. അരികിൽ നല്ലപാതിയിരിക്കുന്നു. അപകടം പതിയിരിക്കുന്നു.
    ഒരു സ്ത്രീപക്ഷ വരികൾ വരയുമെന്ന് പറയുന്നു....

    ReplyDelete
    Replies
    1. അരികില്‍ ഉള്ള നല്ലപാതിക്ക് നന്നായി അറിയാം, അകലെയുള്ള മാതാവിനും നന്നായി അറിയാം ഇത് എന്തിനു വേണ്ടി എഴുതിയിരിക്കുന്നു എന്ന്.... അവര്‍ക്ക് ഒരു പരാതിയും കാണില്ല....

      Delete
  30. ഇനി എന്തൊക്കെ പറഞ്ഞാലും സ്ത്രീകളെ വെറുക്കരുത്
    സ്നേഹിച്ചു വഞ്ചിക്കാല്ലൊ

    ReplyDelete
    Replies
    1. സ്ത്രീകളെ പുരുഷന്മാര്‍ മാത്രമല്ല, പുരുഷ വര്‍ഗ്ഗത്തെ സ്ത്രീ സമൂഹവും അപ്രകാരം സ്നേഹിച്ച് വഞ്ചിക്കുന്നുണ്ട്.... രണ്ടിന്‍റെയും അനുപാതത്തില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ല എന്ന് മനസ്സിലാക്കിയിട്ടും പുരുഷന് നേരെ മാത്രം ചൂണ്ടുവിരലുകള്‍....

      Delete
  31. പെണ്ണിനെ തിരിച്ചറിയാത്ത കഴുതകൾക്ക് യോചിക്കുന്ന വരികളാണ് ഇതിൽ.
    കവിത എഴുതി അമ്മയോടും സഹോദരിയോടും .ഭാര്യയോടും മാപ്പ് ഇരക്കേണ്ട കാര്യം ഇല്ല .മാപ്പ് മനസ്താപമാണ്.മനസ്സിലുള്ള പകയുടെ ബഹിർസ്പുരണം .അത് കമുകിയുടെയോ .ഭാര്യയുടെയും ആകാം ,അതിനു സ്ത്രീയെ ഉപകരണമാക്കി കവിത രചിക്കുന്നത്‌ വങ്കത്തരമാണ്

    ReplyDelete
    Replies
    1. കണ്ടെത്തലുകള്‍ക്ക് നമോവാകം..... എന്‍റെ കാമുകി അല്ലെങ്കില്‍ ഭാര്യയെ നോക്കി സ്ത്രീ സമൂഹമേ എന്ന് വിളിക്കാനും മാത്രം വങ്കത്തരം താങ്കളെ പോലെ എനിക്കില്ല എന്ന് ആദ്യമേ അറിയിക്കട്ടെ..... സ്ത്രീ എന്ന് പറയുമ്പോള്‍ അത് ഏതു രീതിയിലായാലും അവിടേക്ക് ചാടി വീഴുകയും അതിനെ എതിര്‍ക്കാനോ അനുകൂലിക്കാനോ ഉത്സുകത കാണിക്കുന്നവര്‍ തന്നെ പുരുഷന്‍ എന്നത് എന്തോ മഹാപരാധത്തിന്‍റെ മറുവാക്കായി പറഞ്ഞു വയ്ക്കുന്നു.... അതില്‍ എനിക്ക് വ്യക്തമായ പ്രതിഷേധം ഉണ്ട്.... അല്ലാതെ വീട്ടില്‍ ഭാര്യയോട് അടിയിട്ടിട്ട് നാട്ടില്‍ ഇറങ്ങി ഉള്ള പെണ്ണുങ്ങളെ എല്ലാം ചീത്ത വിളിക്കുന്ന രീതിയില്‍ ആകരുത് ഇത് എടുക്കേണ്ടത്.....

      Delete
    2. സ്ത്രീയെ ഉപകരണമാക്കി കവിത രചിക്കുന്നത്‌ വങ്കത്തരമാണ് പാവം കവികൾ മഹർഷിമാർ എത്ര ഭേദം

      Delete
    3. സ്ത്രീയെ ഉപകരണമാക്കിയെ കൂടുതല്‍ കവിതകള്‍ പിറന്നിട്ടുള്ളൂ.... ഇവിടെ മറ്റൊരു മുഖം ഉപകരണമാക്കി എന്ന് മാത്രം....

      Delete
  32. Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  33. Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  34. പണ്ടുള്ളവര്‍ പറയുമ്പോലെ സ്തീ ഒരുമ്പെട്ടാല്‍ ഇവിടെ എന്തും നടക്കും. ഇന്ന് അത് സംഭാവിച്ചുകൊണ്ട്ഇരിക്കുന്നു അത്ര മാത്രം. പക്ഷേ നമുക്ക് സ്തീകള്‍ ആയ നമ്മുടെ അമ്മയെയും പെങ്ങളെയും മറക്കാന്‍ പറ്റില്ലല്ലോ...?

    സമൂഹത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ ചെയ്യുന്ന തെറ്റിനു ഇര ആകുന്നതും സമൂഹത്തിലെ എല്ലാ സ്ത്രീകളും....

    നല്ല ചിന്തക്ക് അനുമോദനങ്ങള്‍...

    ReplyDelete
    Replies
    1. എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയും ഉണ്ട്.... അത് മനസ്സിലാക്കാതെ പുരുഷന് നേരെ മാത്രം ഇപ്പോഴും വിരലുകള്‍..... അതിന്‍റെ ഒരു പ്രതിഷേധം ആയിക്കൂടി ഈ കവിതയെ വിലയിരുത്താം.... വായനയ്ക്ക് നന്ദി....

      Delete
  35. നാരികള്‍ എന്നു പറഞ്ഞ് മുഴുവന്‍ സ്ത്രീകളേയും അത് കൊള്ളും. വളരെ ചെറിയൊരു വിഭാഗം മോശമുണ്ടാകും, ആണിലും പെണ്ണിലും. അത്ര തന്നെ.

    ReplyDelete
    Replies
    1. അതിനാണ് "സ്ത്രീ - മറ്റൊരു മുഖം" എന്ന തലക്കെട്ട്‌..... സ്ത്രീകള്‍ എന്ന് പറഞ്ഞു ഒരു വിഭാഗം എന്ന് തിരിച്ച് പറയാന്‍ എന്നിലെ രചയിതാവിന്‍റെ ചില പരിമിതികള്‍ മൂലം സാധിക്കുന്നില്ല.... വായനയ്ക്ക് നന്ദി...

      Delete
  36. എല്ലാ നന്മയുടെയും തിന്മയുടെയും മുന്‍പില്‍ സ്ത്രീയാണെന്ന സത്യം ഇവിടെ പൂര്‍ണമാവുന്നു ,.ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം ,.,.,എല്ലാവരും ഇങ്ങനെയാണ് എന്നിതിനു അര്‍ത്ഥമില്ല ,.,.വളരെ നന്നായി ഇന്നത്തെ ലോകത്തിലെ സംഭവവികാസങ്ങള്‍ ഈ നേര്‍ചിത്രത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത് .,.,.ആശംസകള്‍

    ReplyDelete
    Replies
    1. നന്മയുടെയും തിന്മയുടെയും മുന്നില്‍ സ്ത്രീ ആണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല... ലോകത്തില്‍ ഇവയ്ക്ക് രണ്ടും ഒപ്പം സ്ത്രീയും ഉണ്ട് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി....!!!

      Delete
  37. ഫെമിനിസ്റ്റുകള്‍ നടത്താന്‍ സാധ്യതയുള്ള ആക്രമണത്തില്‍ നിന്നും ദൈവം രക്ഷിക്കട്ടെ.

    ReplyDelete
    Replies
    1. ഒഹ്... സാരാംശം തിരിച്ചറിയാതെ ആര് ആക്രമിച്ചാലും പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കും!!!

      Delete
  38. " സത്യവിശ്വാസികളേ..
    നിങ്ങളിലൊരു കൂട്ടർ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്‌ !
    ചിലപ്പോൾ,പരിഹസിക്കപ്പെടുന്നവർ പരിഹസിക്കുന്നവരെക്കാൾ നല്ലവരായേക്കാം "

    - ഖുർആൻ..!

    ReplyDelete
    Replies
    1. അല്ലയോ പ്രിയ സത്യവിശ്വാസി.... ഇത് പരിഹാസമല്ല, ചില സത്യങ്ങള്‍ മാത്രമാണ്.....

      Delete
  39. ആദ്യം താങ്കള്ക്ക് എന്ടെ അനുമോദനം നേരുന്നു,ഈ കാലഘട്ടത്തില് അനുയോജ്യം ആയ വരികള്,പക്ഷെ എന്ത്കൊണ്ട് ഇത്പോലെ സംഭവിക്കുന്നു എന്നറിയാമോ?സ്ത്രീയെ ഞാനുപമിക്കുന്നത് രാവണനെപോലെയാണ് ഒരേ സമയം 10 സ്വഭാവം പ്രകടിപ്പിക്കാന് കഴിവുള്ളവള്,പിനെയോ ആനയെപോലെയുമ് അകലെ നിന്ന് നോക്കി ഭംഗി ആസ്വദിക്കാനെപാടുള്ളൊ അടുക്കരുത് അടുത്താല് ഏത് സമയത്തുമ് സ്വഭാവം മാറാമ്,സകലതിനെയുമ് തകര്ത്ത്കളയുകയുമ് ചെയുമ്.പിന്നെ വേറൊരു വശവുമുണ്ട്,ഇത് കലിയുഗം ആണ്,കലി ആദ്യം പ്രവേശിക്കുന്നത് സ്ത്രീകളിലാണ് ഇതിന്ടെ ലക്ഷണം,അതിയായ കോപം,വാശി,പരപുരുഷബന്ധം,കൂടുതല് ഉറക്കം,നുണ പറയാനുള്ള മടിയിലായ്മ,ധനത്തിനോടുള്ള ആര്ത്തി അത്പോലെ ഒരുപാട് ഉണ്ട്,ഇതിനെയെല്ലാമ് തരണം ചെയ്യാന് പ്രാര്ഥനയുമ് ധ്യാനവുമ് ശീലിച്ചേ മതിയാകൂ

    ReplyDelete
    Replies
    1. താങ്കളുടെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണന്നു എനിക്കും തോന്നുന്നു.... ഈയിടെ വന്ന ചില വാര്‍ത്തകള്‍ വായിച്ചപ്പോള്‍ പ്രത്യേകിച്ചും.... പതിനാറ് വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നൊക്കെയുള്ള രസകരമായ വാര്‍ത്തകള്‍....!!!!വായനയ്ക്ക് നന്ദി...

      Delete
  40. ന്നാപ്പിന്നെ കോടതീൽ കാണാം.!

    ReplyDelete
    Replies
    1. അങ്ങനെയാവട്ടെ..... വായനയ്ക്കും കമന്‍റിനും നന്ദി....

      Delete
  41. പെണ്ണൊരുമ്ബെട്ടാല്‍ ........ ഹ ഹ
    പക്ഷെ അടച്ചു പറയാനാവില്ല .....

    ReplyDelete
    Replies
    1. സ്ത്രീ മറ്റൊരു മുഖം എന്ന തലക്കെട്ട്‌ തന്നെ അത് അടച്ചാക്ഷേപിക്കല്‍ അല്ല എന്ന് ഉറപ്പിക്കുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  42. നാരികള്‍ മാത്രമോ നാടിന്നപമാനമാം
    അഴിമതി കഥയുടെ അധികാരികള്‍.
    അല്ല... അല്ലന്നിനിക്ക് ഉള്ളിന്റെ ഉള്ളില്‍
    വ്യക്തമായി തോന്നോന്നുന്നു .. മാപ്പാക്കുക.
    മുഖ്യനെ കാണണേല്‍ കൂടെ കിടക്കണം
    മാത്രമോ മിത്രങ്ങള്‍ ബാക്കി യേറെ..
    ഇല്ല തീരുന്നില്ല കാര്യങ്ങള്‍ ഒട്ടനവധി...
    എന്ന് വന്നീടുമെന്‍ രാമരാജ്യം...

    ReplyDelete
    Replies
    1. നാരികള്‍ മാത്രമല്ല നാടിന്നു അപമാനം.... പക്ഷെ നരന്മാര്‍ മാത്രം എന്ന വിരല്‍ ചൂണ്ടല്‍ അവസാനിപ്പിക്കാന്‍ എന്‍റെ ഭാഗത്ത് നിന്നുള്ള എളിയ അഭ്യര്‍ത്ഥനയായി ഇതിനെ കാണാം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  43. ഒരു തർക്കവുമില്ല ഇത് തന്നെയാണ് പെണ്ണ്..
    അമ്മയും പെങ്ങളും ഭാര്യയുമൊന്നും എന്നോട്
    പൊറുക്കണ്ട..

    സ്വന്തം സുഖങ്ങൾക്കോ,സ്വാതന്ത്ര്യത്തിനോ അല്പം
    ഭംഗം സംഭവിക്കാനിടയായാൽ ഒട്ടുമിക്ക ശീലാവതികളും
    തനി സ്വരൂപം കാണിക്കും..

    എവിടെയും വിട്ടു വീഴ്ച ചെയ്യുന്നത്
    പുരുഷന്റെ തിരിച്ചറിവ് മാത്രമാണ്.
    പെണ്ണിന് വീണ്ടുവിചാരമോ ,പശ്ചാത്താപമോ ഇല്ലെന്നു
    തന്നെ ഞാൻ പറയും..

    ReplyDelete
    Replies
    1. അങ്ങനെ സ്ത്രീ സമൂഹത്തെ മുഴുവനായി ആക്ഷേപിക്കുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല.. എന്‍റെ അമ്മയും പെങ്ങളും ഭാര്യയും മക്കളും മാത്രമല്ല സമൂഹത്തില്‍ പകുതിയില്‍ കൂടുതല്‍ സ്ത്രീകളും നല്ലവര്‍ തന്നെയാണ്.... അതില്‍ ഒരു തര്‍ക്കവുമില്ല.... ഇവിടെ കവിതയില്‍ അങ്ങനെ ചിത്രീകരിക്കാനുള്ള എന്‍റെ കഴിവ് കുറവ് ഒരുപക്ഷെ വായിക്കുന്നവര്‍ക്ക് അടിച്ചാക്ഷേപമായി തോന്നുന്നുന്നു എങ്കില്‍ ക്ഷമിക്കുക.... വായനയ്ക്കും അഭിപ്രായത്ഹിനും നന്ദി....

      Delete
  44. നന്നായാല്‍ നരനും നാരിയും നല്ലത് തന്നെ
    നന്നായികിട്ടാന്‍ നാട് നന്നാവണം
    നാട് നന്നാവാന്‍ വീട് നന്നാവണം
    വീട്ടില്‍ നാരിയും നരനും നന്നായാല്‍
    സന്തതികള്‍ നന്നാവും ! :)
    .
    .
    .
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. നരനും നാരിയും സമൂഹത്തിന്‍റെ ഭാഗമാണ്... ശരിയും തെറ്റിലും അവനും അവളും ഏതാണ്ട് ഒരേ അനുപാതമാണ്... നിര്‍ഭാഗ്യവശാല്‍ നരനു നേരെ മാത്രം വിരലുകള്‍.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  45. അജിത്തെട്ടാ , നന്നായി...ഈ കാലം അങ്ങിനെയാ !!!!

    ReplyDelete
    Replies
    1. കാലം അങ്ങനെയും കൂടിയാണ് എന്ന് പറയുന്നതാവും ശരി.... സമൂഹത്തില്‍ ശരിക്കും തെറ്റിനും സ്ത്രീപുരുഷ പക്സപാതം വേണ്ട എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കവിത....

      Delete
  46. സമൂഹത്തില്‍സ്ത്രീകള്‍ ഒന്നടങ്കംമോശക്കാരല്ല ഇന്നെത്തെചിലനാരികള്‍ പണത്തിനോ പ്രസസ്തിക്കോ മറ്റുഉദ്ദേശംവെച്ചോ കാട്ടിക്കൂട്ടുന്നകൊപ്രാത്തരങ്ങള്‍ അതവര്‍അറിയുന്നില്ലാ താന്‍നടന്നുടുക്കുന്നത് ചീഞ്ഞുനാറുന്നവെവസ്ഥിയിലെക്കാണ്ന്നു സല്‍പേര് ചാരിത്ര്യം വീണുഉടയുന്ന കുടുംബബന്ധങ്ങള്‍ ഇതൊക്കെആര്‍ക്കുവേണംഅല്ലെ

    ReplyDelete
    Replies
    1. ഇന്നത്തെ നാരികള്‍ മാത്രമല്ല ആദികാലം മുതല്‍ വനിതകള്‍ തെറ്റിലും ശരിയിലും പുരുഷനൊപ്പം ഒരേ അനുപാതത്തില്‍ ആണ്.... പക്ഷെ അതുപോലും പുരുഷ കേന്ദ്രീകൃതമാവുന്നു.... അതിനു എതിരെ ഒരു ചെറിയ ചൂണ്ടിക്കാട്ടല്‍.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  47. കവിതകളും കമന്റുകളും എല്ലാം വായിച്ചു.ഇന്നത്തെ കാലവസ്ഥക്കു പറ്റിയ ഒരു കവിത.നല്ല അവതരണം.

    എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമികളോ എല്ലാസ്ത്രീകളും സരിതകളോ അല്ല.. അർദ്ധനാരീശ്വര സങ്കല്പം നല്ലതിലും ചീത്തയിലും എല്ലാം നിറഞ്ഞു കാണുന്നു അന്നും ഇന്നും. കൊട്ടിഘോഷിക്കാൻ ഇന്നു മാദ്ധ്യമങ്ങൾ ഏറെ.....അതുകൊണ്ട് എല്ലാം എല്ലാവരിലും എത്തുന്നു.

    ReplyDelete
    Replies
    1. ചേച്ചിയെ പോലെ തന്നെ എല്ലാ പുരുഷന്മാരും സ്ത്രീകളും മോശമോ നല്ലതോ എന്ന് എനിക്ക് അഭിപ്രായമില്ല.... എന്‍റെ ഉദ്ദേശശുദ്ധി മനസ്സിലായി കാണും എന്ന് വിശ്വസിക്കട്ടെ..... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  48. നന്നായി അജിത്‌ ഭായ്!

    കുറഞ്ഞ വരികളിൽ ഇന്നിന്റെ നല്ലൊരു കവിത!

    പക്ഷെ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്ര ഉണ്ടോ പലരും?? :)

    ReplyDelete
    Replies
    1. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നെനെക്കാള്‍ ഒരുപക്ഷെ കൂടുതലാകും സത്യം.... അങ്ങനെയാണ് എന്ന് എനിക്ക് തോന്നുന്നു....വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  49. ഒന്ന് രണ്ട് നല്ല സ്ത്രീപക്ഷ കവിതകൾ നിങ്ങളുടേതായി ഞാൻ വായിച്ചിട്ടുണ്ട്.
    ഇങ്ങനൊന്ന് ആദ്യായിട്ടാ വായിക്കുന്നത്,വേണ്ടായിരുന്നില്ല എന്ന് തോന്നി.
    ബസ്സപകടം ഉണ്ടാകുമ്പോൾ ബസ്സിനെ കുറ്റം പറയുന്ന പോലെ.!

    ReplyDelete
    Replies
    1. അല്ല ഇത് വെറും ബസ്സപകടം അല്ല.... ബസ്സിനെ മാത്രമായി കുറ്റവും പറഞ്ഞിട്ടില്ല.... ഡ്രൈവര്‍ സുരക്ഷിതമായി ഓടിച്ചാലും ബസ് നല്ലതല്ല എങ്കിലും അപകട സാധ്യത ഉണ്ട് എന്ന്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  50. കവിത നന്നായി, കാലഘട്ടത്തിന് ഇണങ്ങിയത് തന്നെ, പക്ഷെ ആശയപരമായി എനിക്കും വിയോജിപ്പുണ്ട്. കാരണം കുറ്റവാളികള്‍, അത് സ്ത്രീ ആയാലും, പുരുഷനായാലും അവര്‍ക്ക് ഒരു ജാതിയേ ഉള്ളൂ, ഒരേ ചിന്തയെ ഉള്ളൂ, അത് കൊണ്ട് തന്നെ സ്ത്രീകളെ ഒന്നടങ്കം പഴി പറയുന്നതുപോലെ തോന്നിയതുകൊണ്ടായിരിക്കണം കവിതയുമായി മാനസികമായി ഒരു ഇഷ്ടക്കേട് നിലനില്‍ക്കുന്നു എന്ന് പറയാതെ വയ്യ. വിരളിലെന്നാവുന്ന ഇവര്‍ കാരണം മറ്റനേകം നമ്മുടെ സുഹൃത്തുക്കളെ ആക്ഷേപിക്കാന്‍ നമുക്ക് കഴിയില്ലല്ലോ!

    ആശംസകള്‍

    ReplyDelete
    Replies
    1. അങ്ങനെ വിരലില്‍ എണ്ണാവുന്നവര്‍ എന്ന് പറഞ്ഞു മാറി നിക്കേണ്ട.... ഞാന്‍ മനസ്സിലാകിയടത്തോളം സ്ത്രീകളെ കുറ്റവാസനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പുരുഷന്മാരേക്കാള്‍ അവര്‍ പേറുന്ന സദാചാരബോധമാണ്.... പക്ഷെ അതിനു ഒരു പട്ടത്തെ താങ്ങുന്ന നൂലിന്‍റെ ബലം മാത്രം.... ഒരു നല്ല കാറ്റടിച്ചാല്‍ പൊട്ടുന്നത്ര ബലമില്ലാത്ത ഒന്ന്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  51. wrote it b4 or after the recent events?? anyway.. am agreeing with you :-)

    ഇപ്പോളത്തെ കാലത്ത് ഒരാളെയും ..... ആണായാലും പെണ്ണായാലും പച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല

    ReplyDelete
    Replies
    1. അങ്ങനെ കരുതണോ.... രണ്ടു വിഭാഗത്തിലും എത്രയോ നല്ലവര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  52. കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം ...
    എത്ര ശരി !
    കവിത വളരെ പ്രതീകാത്മകം.
    ആശംസകള്‍!

    ReplyDelete
    Replies
    1. ചില വാര്‍ത്തകളുടെ വെളിച്ചത്തില്‍ എഴുതിയ ഒരു എളിയ സംരംഭം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  53. മുന്‍‌കൂര്‍ ജാമ്യം നല്‍കി കൊണ്ട് കവിത മുന്നേറുന്നു അജിത്തേ ,തുടരുക ഇനിയും ഇതുപോലെ ,ആശംസകള്‍

    ReplyDelete
    Replies
    1. അതൊരു മുന്‍‌കൂര്‍ ജാമ്യമല്ല സാര്‍.... അതാണ്‌ സത്യം.... ഇത് എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല.... ചില സ്ത്രീകള്‍ എന്ന് കവിതയില്‍ എഴുതാന്‍ പരിമിതി ഉള്ളതുകൊണ്ട് തലക്കെട്ട്‌ അങ്ങനെ കൊടുത്ത് എന്നുമാത്രം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  54. ഒരു ലതികയും രജീനയും സരിതയും ഒക്കെ ഉണ്ടെന്നു കരുതി സ്ത്രീയെ മുഴുവൻ കുറ്റപ്പെടുത്തുന്ന സമീപനം ശരിയല്ല.ആണുങ്ങളിലും ഇല്ലേ അതുപോലെ എത്രയോ ഇരട്ടി ആൾക്കാർ.

    ReplyDelete
    Replies
    1. തലക്കെട്ട്‌ താങ്കളുടെ ആശങ്കക്ക് മറുപടി തരുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  55. സ്ത്രീകളെ തീപ്പെട്ടിയോട് ഉപമിക്കാവുന്നതാണ്....!!
    കാരണമോ?
    കാരണം,തീപ്പെട്ടി ഒരു ലങ്കയാകെ ദഹിപ്പിക്കാന്‍ വേണ്ട വെടിമരുന്ന് ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും പച്ചപ്പാവത്തിന്റെ മാതിരി അടുക്കളയില്‍ ഒരിടത്തങ്ങനെ കിടക്കുന്നു.
    കലവറയിലും ഉറക്കുമുറിയിലും അവിടെയും ഇവിടെയും ഒക്കെ. ആവശ്യമാവുമ്പോള്‍ മാത്രം കണ്ണില്‍പ്പെടുന്നവിധം അടിഞ്ഞുകിടക്കുന്നു.
    സ്ത്രീകളും അങ്ങനെത്തന്നെ.
    അതാണിപ്പോൾ കേരളത്തിലും സംഭവിക്കുന്നത്‌ അത്രമാത്രം

    ReplyDelete
    Replies
    1. ഹ... ഹ ആ ഉപമ എനിക്ക് ഇഷ്ടപ്പെട്ടു... പക്ഷെ ന്യൂ ജനറേഷന്‍ സ്ത്രീകള്‍ വെറും തീപ്പെട്ടികള്‍ അല്ല!!!! അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ അവര്‍ തീവെട്ടി എടുത്തു എന്ന് വരാം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  56. അജിതെട്ടാ ആനുകാലിക സംഭവങ്ങള് ഈ കവിതയ്ക്ക് ആധാരമാനെങ്കില്, സരിതയ്ക്കും രജീനക്കും അപ്പുറം മണിപ്പാല് കസ്തൂര്ബ ഹോസ്പിടലില് ഒരു പെണ്കുട്ടി ബലാല്സംഗം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്......അവള്ക്കു വേണ്ടി ആര് കവിതയെഴുതും..:(

    ReplyDelete
    Replies
    1. പല വിഷയങ്ങളെയും ആധാരമാക്കി കവിതകളും കഥകളും ലേഖനങ്ങളും രചിക്കപ്പെട്ടുകൊണ്ടേയിരിക്കും..... എന്നില്‍ നിന്നും അത്തരം രചനകള്‍ കാലാകാലങ്ങളില്‍ ഉണ്ടാകാരും ഉണ്ട്.... ഇതില്‍ ഒരു വ്യത്യസ്ഥ വിഷയം കൈകാര്യം ചെയ്തു എന്ന് മാത്രം...... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  57. ചിലര്‍ ഇങ്ങനെ ഒക്കെ എങ്കിലും നാരികളില്‍ തന്നെ നന്മ വറ്റാത്ത ചിലരെങ്കിലും ഭൂമിയില്‍ ഉണ്ടെന്നു സമാധാനിക്കൂ ..............

    ReplyDelete
    Replies
    1. നാരികളില്‍ ഉള്ള അതെ അളവില്‍ നന്മയും തിന്മയിലും നരനിലും ഉണ്ടന്നും മനസ്സിലാക്കുക എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  58. സ്ത്രീകളിലും പുരുഷന്മാരിലും നല്ലതും ചീത്തയും ഉണ്ട്...
    നശീകരണങ്ങളെ ഇല്ലാതാക്കാന്‍ ഒരു “ഇന്ത്യന്‍” അവതരിച്ചിരുന്നെങ്കില്‍ എന്നു ആശിച്ചു പോകുന്നു

    ReplyDelete
    Replies
    1. ഒരു "നീര്‍വിളാകനെ" അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞേക്കും... കൂടുതല്‍ ഒന്നും ചോദിക്കരുത്!!!:) വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  59. ഭരണത്തിലും സംസ്കാരത്തിലും ഇവറ്റകളുടെ അഴിഞ്ഞാട്ടം ആണിപ്പോ ......

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  60. Ajjithetta kalkhattathinte ner khazha anu EEee kavithayil kanunnathu , sthreeye mathram vimarshittu karyamundo? vimarshanathmakamaya ella kkaryangalum chennu nilkkunnathu sthreeyil anu , ella sthreekalum orupole alla ennthu lokam muzhuvanum sammthikkunnathanu. EE kavithayil Biju radhakrishnanum , govinda chamiyum, Santhosh madhavanum oke adangiya ann samoohathe oke cherkkam enna abhiprayam enikku und , allengil ivar ellam adangiya samoohathe vimarshichu kondulla oru pravarthi nan pradheeshikkunnu, entu kond namukku baharanakhatana paramayi ee thinma cheyyunnavark ethire ethirthu kooda? lakshyam akramanalla bhodhavalkaranam annu koodi ormippikkunnu.........

    ReplyDelete
    Replies
    1. ഈ കവിത "സ്ത്രീകളിലും" ദുര്‍മുഖങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രം.... മറ്റു വിഷയങ്ങളെ കുറിച്ച് ലേഖനങ്ങള്‍ എന്‍റെ മറ്റു ബ്ലോഗുകളില്‍ ഉണ്ട്.... (മുകളില്‍ ലിങ്ക് കാണാം)...വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  61. കനകം മൂലം കാമിനി മൂലം കലഹം എന്നാണല്ലോ....!! എന്നാലും ഒരു സ്ത്രീ ഇങ്ങനെയാവുന്നെങ്കില്‍ അതിനുള്ള അടിത്തറയിട്ടുകൊടുത്തത് എന്തായാലും ഒരു പുരുഷന്‍ തന്നെയായിരിക്കും.....!! :)

    ReplyDelete
    Replies
    1. സഹോദരീ.... നിര്‍ഭാഗ്യവശാല്‍ തിരിച്ചാണ് സംഭവിക്കുന്നത്.... കേരളത്തിലെ സ്ത്രീ പീഡന കേസുകള്‍ പരിശോധിച്ച് നോക്കൂ.... പുരുഷന്മാര്‍ അതില്‍ പ്രതികളായി വരുമ്പോള്‍ ചികഞ്ഞു ചെല്ലുമ്പോള്‍ തുടക്കം ഒരു "ആന്‍റി" യില്‍ നിന്നാണന്ന് മനസ്സിലാവും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  62. കനകം മൂലം കാമിനി മൂലം കലഹം എന്നാണല്ലോ....!! എന്നാലും ഒരു സ്ത്രീ ഇങ്ങനെയാവുന്നെങ്കില്‍ അതിനുള്ള അടിത്തറയിട്ടുകൊടുത്തത് എന്തായാലും ഒരു പുരുഷന്‍ തന്നെയായിരിക്കും.....!! :)

    ReplyDelete
  63. ഈ കവിതയ്ക്ക് സമകാലീന സംഭവങ്ങള്‍ ഈടും പാവും കുറിക്കുന്നു...:(

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  64. kollamm...... nalllaa concept......... the realllity
    all th bstttttttt

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  65. ആദ്യത്തെ നാല് വരികൾ ശരി അല്ല. കാരണം നാരദന്റെ സ്വഭാവം മോശം ആയി കാണാൻ പാടില്ല. ആത്യന്തികമായി അദ്ദേഹം ലക്‌ഷ്യം വച്ചത് നന്മ യുടെ വിജയം ആണ്. ആ ലക്ഷ്യത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ ചിലപ്പോള കുറച്ചു നുണകൾ പറഞ്ഞിട്ടുണ്ടാകം....നാരായണ.....നാരായണ....!!!
    പിന്നെ ഭദ്രക്കളി എന്ന സങ്കല്പവും നന്മയുടെ വിജയത്തിന് വേണ്ടി ഉള്ള ദേവിയുടെ അവതാരങ്ങൾ ആണ്. അതിനെയും ഇത്തരത്തിൽ കവിഭാവനയിൽ ഉള്പെടുതിയത് ഉചിതം ആയില്ല. ബാകി ഒക്കെ കൊല്ലം.

    (എനിക്ക് കവിത യെ കുറിച്ച് വലിയ വിവരം ഇല്ല എങ്കിലും ചോദിച്ചപ്പോൾ പറഞ്ഞു എന്നെ ഉള്ളൂ.)

    ReplyDelete
    Replies
    1. ആത്യന്തകമായി നാരദന്‍ ലക്ഷ്യത്തെ അല്ല ഉദ്ദേശം... നാരദനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് നുണ പറച്ചില്‍ എന്ന രീതിയില്‍ ആണ്.... അതെ പോലെ കാളീ മുഖത്തിന്‍റെ അന്തര്‍ഭാവം ഉദ്ദേശിച്ചിട്ടില്ല അതിന്‍റെ ഭീകരത മാത്രമാണ് ഉദ്ദേശിക്കുന്നത്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  66. തള്ളയായ് ഉലകം നിറഞ്ഞവൾ ..കാളി ഒരു വികൃത സങ്കൽപം അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ..? അതൊഴികെ ബാക്കി എല്ലാം കൊള്ളാം ..!

    ReplyDelete
    Replies
    1. പക്ഷെ നന്മയായാലും തിന്മ ആയാലും ഭദ്രകാളിക്ക് എന്നും ഭീകര പരിവേഷമാണ്.... അതാണ്‌ ഉദ്ദേശിച്ചതും... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  67. നല്ല കവിത . താളബോധവും ഉണ്ടല്ലോ :)

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  68. നന്നായിരിക്കുന്നു.........സ്ത്രീ ആണ് എല്ലാത്തിനും പുറകില്‍ ഉള്ളത് എന്ന് പറയുമ്പോളും വീണ്ടും അവളുടെ പുറകെ പോകുന്നതെന്തിനാണ് മനുഷ്യര്‍

    ReplyDelete
    Replies
    1. അതാണല്ലോ സ്ത്രീയുടെ ഗുണവും ദോഷവും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  69. സ്ത്രീ വീടിന്റെ നിലവിളക്കാണെന്ന് കരുതിയിരുന്ന ഒരുകാലഘട്ടമുണ്ടായിരുന്നു.............ആ മൊഴിയില്‍നിന്നും ഈ വരികളിലേക്കുള്ള അവസ്ഥക്ക് കാരണം എന്താണെന്ന് സ്ത്രീയും പുരുഷനും ഒരുമിച്ച് ചിന്തിക്കേണ്ടതാണ്.......അല്ലാതെ പരസ്പ്പരം ചെളിവാരിയെറിഞ്ഞിട്ട് ഒരുകാര്യവുമില്ല........

    ReplyDelete
    Replies
    1. നിലവിലക്കായിരുന്ന കാലത്തും ഇതുണ്ടായിരുന്നു സഹോദരീ.... ഇന്ന് മാധ്യമങ്ങളിലൂടെ അതിനു ജനശ്രദ്ധ കിട്ടുന്നു എന്ന കുഴപ്പം മാത്രം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  70. ഇന്നത്തെ സാഹചര്യങ്ങള്‍ സ്ത്രീയുടെ തുല്യ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് .

    ReplyDelete
    Replies
    1. അതെ നനംയിലും, തിന്മയിലും ഉള്ള തുല്യ പ്രാധാന്യം!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  71. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകള്‍ ...
    സ്ത്രീത്വത്തിന്റെ മഹനീയ ഭാവമായ മാതൃത്വത്തെ പോലും വിലകല്‍പ്പിക്കാത്തവര്‍ , പെണ്മക്കളെ കൂട്ടിക്കൊടുത്ത് ,പണം വാങ്ങുന്നവര്‍ ,മകനോടൊത്തു ശയിക്കുന്നവര്‍ . കാമുകനെ സന്ധിക്കാന്‍വേണ്ടി ഭര്‍ത്താവിന് ഉറക്കഗുളിക കൊടുക്കുന്നവര്‍, ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ കാമുകന്റെ സഹായത്താല്‍ കഴുത്തറുത്ത് കൊല്ലുന്നവര്‍ ,അങ്ങിനെയങ്ങിനെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരു ചെറിയ വിഭാഗം സ്ത്രീകള്‍ ഏര്‍പ്പെടുമ്പോ...

    മറുഭാഗത്ത്,പ്രണയവും,വാത്സല്യവും,സൌഹൃദവും,സ്നേഹവും നല്‍കി പുരുഷനെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഉയരങ്ങളിലെത്തിക്കാന്‍ , അമ്മയായ്‌ ,ഭാര്യയായ്‌,സഹോദരിയായ്‌,സുഹൃത്തായി അവനു തുണയാകുന്നതും ഇതേ സ്ത്രീതന്നെയാണ്.

    എന്റെ അഭിപ്രായത്തില്‍ സ്ത്രീയെ ഹൈന്ദവ പുരാണങ്ങളില്‍ പറയുന്നതുപോലെ പ്രകൃതിയും,പരാശതക്തിയുമായി സങ്കല്‍പ്പിക്കുന്നതാണ് നല്ലത്. നന്മയും-തിന്മയും,ആദിയും-അന്തവും ഒരേ ദേഹത്ത് കുടികൊള്ളുന്ന ദേവതാ സങ്കല്‍പ്പം.

    (ആദ്യത്തെ പ്രണയിനി എന്നെ വഞ്ചിച്ചപ്പോ എനിക്കീ ലോകത്തെ എല്ലാ സ്ത്രീകളോടും വൈരാഗ്യം തോന്നിയിരുന്നു.. പക്ഷെ അപ്പോഴും സാന്ത്വനമായി വന്നത് അമ്മയെന്ന സ്ത്രീയും, കുട്ടിക്കാലം മുതലേ കൂട്ടായിരുന്ന അയല്‍ക്കാരി പെങ്കുട്ടിയുമായിരുന്നു.) എന്തൊക്കെയായാലും കവിത ഇഷ്ടമായി ആശംസകള്‍ :)

    ReplyDelete
    Replies
    1. പ്രണയിനി വഞ്ചിക്കുന്ന പ്രണയിതാവിനെ [പോലെ തിരിച്ച് സംഭവിച്ച ധാരാളം കഥകള്‍ എനിക്ക് അറിയാം.... രണ്ടും ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ തന്നെ.... നന്മയും തിന്മയും രണ്ടിലും ഒരുപോലെ... പക്ഷെ തിന്മ പുരുഷ കേന്ദ്രീകൃതമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  72. കവിതയിലെ വരികള്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ കവിത പങ്കു വയ്ക്കുന്ന ആശയത്തോട് യോജിപ്പില്ല. സ്ത്രീകളിലെ ന്യൂനപക്ഷം തെറ്റായ വഴിയിലാണെന്നു കരുതി സ്ത്രീസമൂഹത്തെ പൊതുവായി കുറ്റപ്പെടുത്താനാവില്ലല്ലോ. കവിത്വം തുളുമ്പുന്ന വരികളിലൂടെ മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കാനാവട്ടെയെന്ന് ആശംസ...

    ReplyDelete
    Replies
    1. Entirely I am supporting you benji nellikkaala

      Delete
    2. കവിത പങ്കു വയ്ക്കുന്ന ആശയം അതിന്‍റെ വരികളില്‍ കൂടി മാത്രം പോയാല്‍ ഒരുപക്ഷെ കിട്ടി എന്ന് വരില്ല... തലക്കെട്ട്‌ ശ്രദ്ധിച്ച് നോക്കിയാ ശേഷം കവിതയിലേക്ക് ഒന്ന് കൂടി വരൂ.. ചിലപ്പോള്‍ അഭിപ്രായം മാറിയേക്കാം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  73. ഏതു രംഗത്തും ഉണ്ട് കള്ള നാണയങ്ങൾ...ആ സ്ഥിതിക്ക് സ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

    ReplyDelete
    Replies
    1. ആരെയും ഇവിടെ അടിച്ചാക്ഷേപിച്ചിട്ടില്ല..... ഇതിലും ഇങ്ങനെയുണ്ട് എന്ന് പറയാന്‍ ശ്രമിച്ചു എന്ന് മാത്രം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  74. ഏതിലും നെല്ലും പതിരും കണ്ടെത്താമല്ലോ?
    ജീവിതമല്ലേ ... ആരും പെർഫെക്റ്റ്‌ അല്ല .
    പിന്നെ കണ്ടീഷനുകൾ ഇല്ലാതെയുള്ള ജീവിതവും
    മനുഷ്യ ബന്ധങ്ങളും ആണ് ഉണ്ടാകേണ്ടത് .
    സ്ത്രീയായാലും പുരുഷനായാലും നന്നാവാൻ
    സ്വയം മനസ്സുവെക്കണമല്ലോ ?
    ഇക്കാലത്തെ സംഭവങ്ങൾ ചിന്തിച്ചാൽ
    താങ്കൾ ഉന്നയിച്ച വിഷയങ്ങളിൽ ഉൾക്കാമ്പ് ഏറെയുണ്ട് .
    ഏറെ ചിന്തകൾക്ക് ചേക്കേറാൻ പറ്റിയ ചില്ലകൾ .
    വളരെ നന്ദി അജിത്തേട്ടാ ഈ ബ്ലോഗ്‌ പരിചയപ്പെടുത്തിയതിൽ .
    ഏറെ സന്തോഷം . ഈ സദുദ്യമത്തിനു അഭിനന്ദനങ്ങൾ..

    ReplyDelete
    Replies
    1. ആരെയും ഉത്തമന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത കാലത്താണ് നമ്മള്‍.... അവിടെ ദേ നീ മോശം നീ നല്ലത് എന്ന് എങ്ങനെ പറയാന്‍ കഴിയും... സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ആരും തെറ്റിലേക്ക് തിരിയുന്ന ഒരു കാലഘട്ടത്തില്‍ തിന്മ = പുരുഷന്‍ എന്ന ചര്‍ച്ചകള്‍ വരുമ്പോള്‍ അങ്ങനെയല്ല എന്ന ചൂണ്ടിക്കാട്ടല്‍ മാത്രം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  75. എല്ലാ പുരുഷന്മാരും ഗോവിന്ദച്ചാമികളോ എല്ലാസ്ത്രീകളും സരിതകളോ അല്ല..ഉഷശ്രീ പറഞ്ഞ അഭിപ്രായം തന്നെ ശരി എന്ന് തോന്നുന്നു ...സ്ത്രീയും പുരുഷനും വേര്‍തിരിക്കാന്‍ ആകാത്ത വിധം ചില "കുബുദ്ധികള്‍"കുടിലര്‍ വാഴുന്നു എന്നത് സത്യം

    ReplyDelete
    Replies
    1. സമൂഹത്തില്‍ ആകെ ഗോവിന്ദച്ചാമിയും സരിതയും ആയിരുന്നു എങ്കില്‍ നമ്മുക്ക് തന്നെ ജീവിക്കാന്‍ കഴിയുമയിരുനില്ല... അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ എ കവിത ഒരു വിഭാഗത്തെ ലക്‌ഷ്യം വയ്ക്കുന്നില്ല എന്ന് മനസ്സിലാകും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

      Delete
  76. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.....

    ReplyDelete
  77. ചിലതെല്ലാം അപ്രിയ സത്യങ്ങളാണെങ്കിലും ഒരെഴുത്തുകാരന്‍ എന്ന നിലക്ക് അവ പറയാതിരിക്കാന്‍ പറ്റില്ലാ.. ഈ ലോകത്ത് നടന്നതും ഇന്ന് നടക്കുന്നതുമായ ഏതൊരു പ്രശ്നത്തിനുപിന്നിലും സ്ത്രീ എന്ന ഒരു വാക്ക് അല്ലെങ്കില്‍ ഒരു പേര് സര്‍വ്വ സാധാരണമായിരിക്കയാണ് .ഈ സമൂഹത്തിലെ എല്ലാ സ്ത്രീകളും ഇതില്‍ പെടില്ലെന്ന് അജിത് ബായ് തന്നെ ഇവിടെ പറഞ്ഞിട്ടുമുണ്ട് ..സമകാലീനമായ ഈ വാക്കുകള്‍ ഇന്നെന്തുകൊണ്ടും വരികളാക്കാന്‍ പ്രശക്തവുമാണ് ..നന്ദി ബായ് ..

    ReplyDelete
    Replies
    1. അപ്രിയസത്യങ്ങള്‍ സത്യങ്ങള്‍ തന്നെ.... പക്ഷെ നിര്‍ഭാഗ്യവശാല്‍ ലോകം അങ്ങനെയും കൂടിയാണെന്ന് പറയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  78. മകനെ വിവാഹം കഴിക്കാന്‍ അച്ഛന് കിടന്നു കൊടുക്കുകയും,ആ രംഗം ഒളി ക്യാമറയില്‍ പകര്‍ത്തി ലോകത്തിനു മുഴുവന്‍ കാണിച്ചുകൊടുക്കുകയും ചെയ്ത വേറെ ഒരു തരം നാരിയെയാണല്ലോ നമ്മള്‍ ഇന്ന് പരിച്യപെട്ടത്‌....ഇത്തരം സന്ദര്‍ഭങ്ങളില്‍ അജിത്തിന്റെ ഈ കവിത ഒന്ന് കൂടെ പ്രശസ്തമാവുന്നു....ഇനിയുമെഴുതുക...

    ReplyDelete
    Replies
    1. പക്ഷെ ചര്‍ച്ചകള്‍ വരാന്‍ സാദ്ധ്യതയുള്ളത് മുന്‍ മന്ത്രിയുടെ സ്ത്രീ പീഡനത്തെ കുറിച്ചാവും.... അവിടെ താങ്കള്‍ പറഞ്ഞ വിധത്തില്‍ ചര്‍ച്ചകള്‍ വരാന്‍ സാധ്യത കുറവാണ്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  79. അഭിനന്ദനം അര്‍ഹിക്കുന്ന വരികള്‍!

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  80. കലക്കി.. നല്ല താളം.. നല്ല ഓളം.... (തലയ്ക്കല്ല)
    ഉദാത്തമായ ഭാവന...., കാവ്യാമാധവൻ... etc..
    തീക്ഷ്ണമായ ബിംബകൽ‌പ്പനകൾ.. (കോപ്പ്)
    പെണ്ണുമ്പിള്ള വായിച്ചിട്ട് കുനിച്ചുനിർത്തി കൂമ്പിനിട്ട് കുത്തി
    എന്ന് വിശ്വസിക്കുന്നു.!!!!

    എഴുത്ത് തുടരട്ടെ !!!!! (സകല പെണ്ണുങ്ങളും അങ്ങയുടെ കൊങ്ങയ്ക്ക് പിടിയ്ക്കും വരെ)
    അഭിവാദനങ്ങൾ!

    ReplyDelete
    Replies
    1. എനിക്ക് തലക്ക് നല്ല ഓളമാ.... അത് അറിയാവുന്നത് എന്‍റെ പെണ്ണുമ്പിള്ളക്കല്ലെ മാഷേ.... അതുകൊണ്ട് ഇടി കിട്ടിയില്ല....!!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  81. ഓരോ കാഴ്ചപാടുകൾ ..
    ഇങ്ങിനെയൊക്കെ തന്നെയാണ് പെണ്ണും ആണും എന്ന് കരുതിയിരിക്കുന്നത് വല്യ പ്രശ്നങ്ങൾ ഒഴിവാക്കും

    ആശംസകൾ

    ReplyDelete
    Replies
    1. പെണ്ണും ആണും അങ്ങനെയാണ്.... പക്ഷെ നിര്‍ഭാഗ്യവശാല്‍ ആണുങ്ങള്‍ക്ക് നേരെ മാത്രമാണ് വിരല്‍ചൂണ്ടല്‍.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  82. തുണിയഴിച്ച് തരാന്‍ നില്‍ക്കുന്ന സ്ത്രീയ്ക്ക് മുമ്പില്‍ സ്വന്തം പൌരുഷവും ആദര്‍ശവും ,എന്തിന് പെറ്റമ്മയെ വരെ വെട്ടി അരിഞ്ഞ് കാല്‍ക്കല്‍ വയ്ക്കാന്‍ തയ്യാറാവുന്ന ,പുംഗവന്മാരെ ഈ കവിത ഒരര്‍ത്ഥത്തില്‍ ന്യായികരിക്കാന്‍ ശ്രമിക്കുന്നില്ലേ?

    ReplyDelete
    Replies
    1. ഈ കവിതയില്‍ ആരെയും ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല.... അത്തരം പുന്ഗവന്മാര്‍ ഉള്ള നാട്ടില്‍ തന്നെയാണ് സ്വന്തം ഭര്‍ത്താവിനെ വെട്ടി ഞ്ഞുരുക്കി പല കഷണങ്ങള്‍ ആക്കി നാട് നീളെ കൊണ്ടിട്ടത്.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  83. ഹിഹി...വിഷയം എനിക്കൊരുപാടിഷ്ട്ടമുള്ളതാ.... അടിച്ച് ആക്ഷേപിക്കാനാവില്ല... എങ്കിലും ചിന്തിക്കുമ്പോള്‍ ഒരു 90 ശതമാനത്തിനും ഒരേ സ്വഭാവരീതി കാണാവുന്നതാണു... ഒരുപക്ഷേ പുരുഷന്മാര്‍ മാത്രമുള്ള ലോകം ശാന്തവും, സ്ത്രീ മാത്രമുള്ള ലോകം അശാന്തവുമ്മാകുമായിരുന്നു.... വെറുപ്പാണു എനിക്കുമീ വര്‍ഗ്ഗത്തെ...എന്നാല്‍ എന്‍റെ അമ്മയും, സഹോദരിയുമെന്നെയും വേട്ടയാടുന്നു.....

    ReplyDelete
    Replies
    1. ഇത്തരം ഒരു അഭിപ്രായം ഈ കവിത എഴുതിയ എനിക്ക് ഇല്ല.... 90% ഒരു വലിയ കണക്കാണ്... അത്തരം കണക്കില്‍ എനിക്ക് വിശ്വാസമില്ല.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
    2. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
    3. സ്ത്രീകളുടെ പൊതു സ്വഭാവത്തെക്കുറിച്ച് കവിയെന്തേ..അറിയുന്നില്ല... അത് 90 ശതമാനം കുറവെങ്കിലേ ഉള്ളു....

      Delete
  84. കാലിക പ്രസക്തിയുള്ള വിഷയം.... നല്ല കവിത..ആശംസകൾ....

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  85. Hmmmmmm......... sthree moshammayal purushanolam moshamaavum.

    ReplyDelete
    Replies
    1. സ്ത്രീ മോശമായാല്‍ പുരുഷനോളമോ അതിലതികമോ മോശമാകും എന്ന് പുണ്യപുരാതന കാലം മുതല്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  86. kollam........nannayittundu.enkilum njanum oru sthreeyanallo ennorkkumbol...
    oru vallayma...

    ReplyDelete
    Replies
    1. ചില ക്രിമിനലുകളായ പുരുഷന്മാര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ലോകത്തിലെ എല്ലാ പുരുഷന്മാരും ഏറ്റെടുക്കാന്‍ സാധിക്കുമോ.... സ്ത്രീക്കും അത് ബാധകമാണ്.... അതിനാല്‍ സ്ത്രീ ആയതില എന്തിനു അഭിമാനക്ഷതം??!!! വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  87. ഒന്നും മനസിലായില്ല എങ്കിലും ...കമന്റ്റ് വായിച്ചപ്പോ എല്ലാം എല്ലാം മനസിലായി ....കൊള്ളാം

    ReplyDelete
    Replies
    1. ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലായ സ്ഥിതിക്ക് വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  88. ശരിതെറ്റുകളും ന്യായാന്യായങ്ങളുമൊക്കെ വിശകലനം ചെയ്‌താല്‍ ആപേക്ഷികമായി പലതും ഉണ്ടാകും. പക്ഷേ, കവിതയില്‍ പറയുന്നതു പോലെ പരസ്പരധാരണയോടുള്ള ഏര്‍പ്പാടിനെ പിന്നീട് ഒരു ആയുധമാക്കുന്ന ഏര്‍പ്പാട് തികച്ചും കുടിലത നിറഞ്ഞത്‌ ആണ്.!!...കാലിക പ്രസക്തമായ വരികള്‍

    ReplyDelete
    Replies
    1. പുരുഷന് അത്തരം ഒരു ആയുധമില്ല, പക്ഷെ സ്ത്രീക്ക് ഉണ്ട് താനും.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  89. നാരികള്‍ എന്ന് മൊത്തമായി പറയാതെ "ചില നാരികള്‍ "എന്ന് പറയുന്നതിനോട് നൂറു ശതമാനം യോജിപ്പ്. :)

    നല്ല വരികള്‍.... ,....ആശംസകള്‍.

    ReplyDelete
    Replies
    1. ചില നാരികള്‍ എന്ന് എഴുതാന്‍ കഴിയാത്ത എന്‍റെ പരിമിധിക്ക് ക്ഷമ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  90. സമകാലീന കവിത .വളരെ നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  91. ഭരണയന്ത്രത്തിന്റെ ഭാഗഥേയത്തിനായ്
    ഭഗവാനു പോലും വില പറയുന്നവൾ.... ഇതാണു ഞാനിഷ്ടപ്പെട്ട വരികൾ

    ഭൂതകാലത്തിൽ നടന്നതും, ഇപ്പോൾ നടക്കുന്നതും.,., ഇനി നടക്കാൻ പോകുന്നതും

    ReplyDelete
    Replies
    1. അതെ പുണ്യപുരാതനകാലം മുതല്‍ നടന്നു വരുന്നത്... ഇന്നും നടക്കുന്നത്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  92. സമകാലിക പ്രാധാന്യമുള്ള ശ്രിഷ്ട്ടി . . . ഇനിയും എഴുതുക

    ReplyDelete
  93. നാരികള്‍ എന്നു പറയുമ്പോള്‍ എല്ലാ സ്ത്രീകളും അതില്‍ പെടുമെന്നുതോന്നുന്നു. അജിത്തിന് എത്ര പെങ്കുട്ടികളാണ്? രണ്ടോ മൂന്നോ? ഇന്നത്തെ അവസ്ഥയെ സ്ത്രീകളെ മാത്രം കുറ്റം പറയണ്ട. വളഞ്ഞു കൊടുക്കുന്നതുകൊണ്ടാവുമല്ലോ പുളഞ്ഞു കയറുന്നത്.

    ReplyDelete
    Replies
    1. കവിതയില്‍ ചില നാരികള്‍ എന്ന് എടുത്തു പറയാന്‍ കഴിയാത്ത എന്‍റെ പരിമിതിയെ തലക്കെട്ട്‌ കൊണ്ട് ഞാന്‍ മറികടന്നു എന്ന് വിശ്വസിക്കുന്നു.... എനിക്ക് മൂന്നു പെണ്‍കുട്ടികള്‍ ആണ്, ഭാര്യയുണ്ട്, അമ്മയുണ്ട്‌, പെങ്ങളുണ്ട്... പക്ഷെ സത്യം എഴുതാന്‍ ഇവര്‍ ഒന്നും തടസ്സമാകും എന്ന് തോന്നുന്നില്ല... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  94. ഇഷ്ടമായി എന്ന് പറഞ്ഞാപ്പോരാ വളരെ ഇഷ്ടമായി..
    നന്നായിരിക്കുന്നു..
    ഇതേ വരി ഞാനും എഴുതാ൯ കരുതിയിരുന്നതാണ്..
    പിന്നെ അമ്മയില്ലേ പെങ്ങളില്ലേ എന്നൊക്കെ കമ൯റ്റുകള് കണ്ടു..
    കാലിക പ്രസക്തിയുള്ള വിഷയമായാണ് ഞാനിത് കാണുന്നത്.. അല്ലാതെ ഈ ചിന്ത ബാലിശമാണെന്ന് ഒട്ടും അഭിപ്രായമില്ലാ..

    ReplyDelete
    Replies
    1. അങ്ങനെയാണങ്കില്‍ ഇവിടെ നടക്കുന്ന പീടനങ്ങളെയും അതിക്രമങ്ങളെയും പുരുഷന്‍ എന്ന ഒറ്റവാക്കില്‍ ബന്ധിക്കുന്നവര്‍ക്ക് അച്ഛനില്ലേ ആങ്ങളയില്ലേ, മകന്‍ ഇല്ലേ... അതില്‍ കാര്യമില്ല..... ഇത് ക്രിമിനലുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രം ബാധകമാണ്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  95. ഒട്ടിങ്ങുഴക്കരി കാണാതിരുന്നവള്‍
    കൊറ്റക്കുട ചൂടും റാണിയായി
    ഹന്ത! സൌന്ദര്യമേ! നാരി തന്‍ മെയ് ചേര്‍ന്നാല്‍
    എന്തെന്തു സൌഭാഗ്യം സാധിക്കാ നീ ....
    മനുഷ്യ ജന്മം ആരംഭിച്ച ഘട്ടം മുതല്‍ അവസാനിക്കുന്നത് വരേയും ഇത് നില നില്‍ക്കും...കാല്പ്പനികതയുടെ
    മഞ്ചലിലേറിയൊന്നുമല്ല ഇദ്ദേഹം ഇതെഴുതിയിരിക്കുന്നത് ...ഒരു നഗ്നസത്യം തുറന്നു പറഞ്ഞിരിക്കുന്നു . . കഴിഞ്ഞതും ,നടന്നു കൊണ്ടിരിക്കുന്നതും ,വരാനിരിക്കുന്നതുമായ ഒരു സത്യം. ലളിതമായ വരികളിലൂടെ അദ്ദേഹം ഇതാവിഷ്ക്കരിച്ചിരിക്കുന്നു .... ഭാവുകങ്ങള്‍ ...

    ReplyDelete
    Replies
    1. നേര്‍ വായനയ്ക്ക് നന്ദി.... ശരിയായ കമന്‍റിനും.....

      Delete
  96. കവിത നന്നായിരിക്കുന്നു.
    അതിനകത്ത് പറയുന്ന കാര്യങ്ങളിൽ യോജിപ്പില്ല.
    ചീത്ത സ്ത്രീകളും ചീത്ത പുരുഷന്മാരും സ്വയം ചീത്തയാകും. മറ്റുള്ളവരെ ചീത്തയാകാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇക്കൂട്ടരാണ് ആവശ്യങ്ങൾ നടക്കാതെ വരുമ്പോൾ പുലിവാലു പിടിക്കുന്നതും പിടിപ്പിക്കുന്നതും. അതിമോഹവും അഹങ്കാരവും ആർക്കും ഭൂഷണമല്ല. അവരൊക്കെ ഒരു ദിനം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാതിരിക്കാനാവില്ല തന്നെ.
    പക്ഷെ, നല്ല സ്ത്രീകളേയും നല്ല പുരുഷന്മാരേയും ആരു വിചാരിച്ചാലും ചീത്തയാക്കാൻ പറ്റില്ലെന്നാണ് എന്റെ വിശ്വാസം. അവരാണ് ബഹുഭൂരിപക്ഷവും.
    ആശംസകൾ...

    ReplyDelete
    Replies
    1. ഇതിനകത്ത് പറയുന്ന എന്ത് കാര്യങ്ങലോടാണ് യോജിപ്പില്ലാത്തത്... സമൂഹത്തില്‍ ഇത്തരം സ്ത്രീകള്‍ ഇല്ല എന്നാണോ താങ്കളുടെ അഭിപ്രായം.... നല്ല പുരുഷന്മാരെയും നള സ്ത്രീകളെയും ആര്‍ വിചാരിച്ചാലും ചീത്തയാക്കാന്‍ ഒക്കില്ല എന്നത് സത്യം... പക്ഷെ അത്തരക്കാര്‍ അന്യം നിന്ന് പോയിരിക്കുന്നു എന്നത് അതിലും വലിയ സത്യം.... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  97. നന്നായിട്ടുണ്ട്!

    സ്ത്രീ അമ്മയാണ് , പെങ്ങളാണ്, ഭാര്യയാണ്.....
    അതേസമയം സ്ത്രീ കള്ളിയാണ്, വേശ്യയാണ്, കൂട്ടിക്കൊടുപ്പ് കാരിയാണ്!

    എല്ലാം സ്ത്രീ!!??

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  98. നൂറു കോടിയില്‍ അധികം ജനസംഖ്യ ഉള്ള ഒരു ദേശത്തു നിന്നും അടുത്തിടെ ഉണ്ടായിട്ടുള്ള ചില സംഭവ വികാസങ്ങളാവും കവിയെ ഇങ്ങനെ ഒരു കവിത എഴുതാന്‍ ചിന്തിപ്പിച്ചത്. ഒരു കവിത എന്ന നിലയില്‍ നന്നായിരിക്കുന്നു, നിലവാരം പുലര്‍ത്തുന്നു. എങ്കിലും എനിക്ക് തോന്നിയത് താഴെ..

    ഒരു സ്ത്രീ സ്വന്തം രതിയുടെ ഫോട്ടോകള്‍ കാമറയില്‍ ആക്കി രാഷ്ട്രീയ നേതാവിനെതിരെ പരാതി നല്‍കിയത് അപൂര്‍വവങ്ങളില്‍ അപൂര്‍വമായി വന്ന ഒരു കേസ് ആണ്. പകരം എത്രയോ പുരുഷന്മാര്‍ സ്ത്രീകളുമായി ഉള്ള രതി കാമറയില്‍ ആക്കി സൈബര്‍ ലോകത്ത് വിറ്റയിക്കുന്നു. അത് മുഖേന ഒരുപാട് നാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടും ഉണ്ട്. ഇതൊരു ഫാക്റ്റ് ആണ്.

    ഭീഷണിപെടുത്തി, ബ്ലാക്ക് മെയിലില്‍ പെടുത്തി, പ്രണയം നടിച്ച് വഞ്ചിക്കുന്ന ആളുകള്‍ ഉള്ള നമ്മുടെ ഈ ലോകത്ത് ഈ കവിത അസ്ഥാനത്തായിപോയി എന്ന് പറയുന്നതില്‍ യാതൊരു വിഷമവും തോന്നരുത്. "ചില നാരികള്‍ - നാരദര്‍ ......." എന്നായിരുന്നെങ്കില്‍ ഈ കവിത സത്യസന്ധം ആയിരുന്നേനെ..

    ReplyDelete
  99. ജീവിക്കാൻ കഷ്ടപ്പെടുന്നവരും ഭർത്താവിനും മക്കൾക്കും വേണ്ടി അദ്ധ്വാനിക്കുന്നവരും ആയ സ്ത്രീകളെല്ലാം വാർത്തയ്ക്ക് പുറത്ത്. താങ്കൾ പറയുന്ന ആ സ്ത്രീയുടെ പിന്നിൽ അനേകം നാരദന്മാർ കാണും.

    ReplyDelete
  100. നന്നായിരിക്കുന്നു... ഹേ കവേ, ഇതായിരിക്കും ആണെഴുത്ത്.. ആശംസകൾ...

    ReplyDelete
  101. This comment has been removed by the author.

    ReplyDelete
  102. സ്ത്രീകള്‍ അമ്മയാണ്. അമ്മൂമ്മയാണ്. എന്നൊക്കെ പറയും ഇനിയിപ്പൊ അക്കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്തു പറഞ്ഞേക്കട്ടെ

    ReplyDelete
  103. ഫെമിനിസ്റ്റുകൾ കാണണ്ട.. ഏതെങ്കിലും ചാനലിനെ കൂട്ടുപിടിച്ച് താങ്കളെയും തേജോവധം ചെയ്യാതെ സൂക്ഷിച്ചോ.. മേപ്പടി കവിത നന്നായിട്ടുണ്ട്..

    ReplyDelete
  104. സ്ത്രീ ഒരു ശരീരം മാത്രം ആകുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും ....പണം (കൈക്കൂലി ) കൊടുത്തു കാര്യം സാധിക്കുംപോലെ എളുപ്പമായി കാര്യം സാധിക്കാനുള്ള കുറുക്കുവഴി അതില്‍ കുടുങ്ങുന്നതോ നമ്മള്‍ ഉന്നതര്‍ എന്ന് വിശ്വസിക്കുന്ന സാധാരണക്കാരിലും തരം താണ വങ്കന്മാര്‍ .....സ്ത്രീ എന്ന് കേള്‍ക്കുമ്പോള്‍ അവളുടെ ശരീരം മാത്രം കാണുന്ന ആണുങ്ങള്‍ ...... എന്തുകൊണ്ട് അവര്‍ ഇനിയും ഇത് തിരിച്ചറിയുന്നില്ല ???? ഒരു സ്ത്രീയെ അനുഭവിക്കാന്‍ സമൂഹം തന്നെ അവനെ അനുവദിക്കുമ്പോള്‍ മറ്റുള്ളവരെ തേടി എന്തിനു പോകുന്നു ???/ ഒരു സിനിമയില്‍ ജയറാം പറയുന്നപോലെ ''പത്ത് പതിനഞ്ചു വര്ഷം കഴിഞ്ഞാല്‍ പിന്നെ ഭാര്യ അത്ര പോര'' എന്ന് തോന്നുന്നവര്‍ വിരാചിക്കുന്ന ഈ നാട്ടില്‍ എന്തിനു, സ്ത്രീ സൌന്ദര്യം വില്പ്പനച്ചരക്കാക്കുന്ന ഈ നാട്ടില്‍ ഇതൊക്കെ സംഭവിക്കും ....

    ReplyDelete
  105. സ്ത്രികളെ സാമാന്യ വല്‍ക്കരിച്ചത് ശരി അല്ല .വര്‍ത്തമാന കാലഘട്ടത്തില്‍ ചില സ്ത്രികളുടെ ചെയ്തികള്‍ കവിതയില്‍ ആ രീതില്‍ പറയണമായിരുന്നു ......................ആശംസകള്‍

    ReplyDelete
  106. ഒരു മെയില്‍ ഷോവനിസ്റ്റ് എന്ന് പറയേണ്ടി വരുമോ?

    ReplyDelete
  107. നല്ല അമ്മമാര്‍ക്ക് നല്ല മക്കളുണ്ടാകുന്നു. മക്കളെ വളര്‍ത്തുവാന്‍ അമ്മമാര്‍ക്കു സമയമില്ലാതെ വരുമ്പോള്‍ മക്കള്‍ തോന്നിയപോലെ വളരുന്നു. ആണിലും പെണ്ണിലും സംഭവിക്കുന്നുണ്ട് ഈ പരിണാമം. പക്ഷെ സ്ത്രീ നന്നാവുമ്പോള്‍ മൂല്യങ്ങള്‍ നന്നാവാറുണ്ട് - വീട്ടിലും നാട്ടിലും... കാലോചിതമായ കവിത.

    ReplyDelete
  108. ഇരുളിന്‍റെ മറവിലായ് ഇലയനങ്ങാതെ കാത്തി-

    രകളെ തേടുന്ന കാമപ്പിശാചുകള്‍!

    നന്നായി അജിത്തെട്ടാ..... ആശംസകള്‍.....

    ReplyDelete