. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 21 May 2013

എന്നില്‍ നിന്നും നിന്നിലേക്ക്‌.



പ്രിയേ.. ഞാന്‍ വിടപറഞ്ഞ
ഈ വേളയില്‍ പോലും-
എന്‍റെ ഓര്‍മ്മകള്‍ നിനക്ക്
ദുഃഖസാഗരമാകരുത്.
നശ്വരമായ മനുഷ്യായുസിനെ
ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
നീ സന്തോഷവതിയാകുക.
ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
പന്ഥാവിന്‍ തണലായി തീരട്ടെ.
നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
ഇനി നിന്‍റെതാവട്ടെ.
എന്നില്‍ നിന്ന് നീ കവര്‍ന്ന-
പ്രണയാര്‍ദ്ര നിമിഷങ്ങള്‍
നിന്‍റെ ഭാവിയിലെ  ഉണര്‍വ്വായി മാറട്ടെ.

പ്രിയേ.... ഞാന്‍ നിന്നില്‍ നിന്നും-
എങ്ങനെ വിടപറയും...?
ഇന്നലെ എങ്ങനെ ആയിരുന്നോ-
അതിലും വളരെ അടുത്ത്
 പ്രഭാതത്തില്‍ വിരിഞ്ഞു-
പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നു-
യരുന്ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന-
കിളികളുടെ കളകളമായി,
ചക്രവാളത്തിന്‍റെ മദിപ്പിക്കുന്ന-
അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും-
വെള്ളി വെളിച്ചമായി,
നിന്‍റെ അതിലോല വസ്ത്രങ്ങളെ-
തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന-
സ്വപ്ന നക്ഷത്രമായി,
മഴ മേഘങ്ങളില്‍ വിരിയുന്ന-
സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും-
മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും -
ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും-
വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ-
വാത്സല്യ ചുഃബനങ്ങളായി,
നിന്‍റെ തൊട്ടടുത്ത്, ഒരു-
നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്‍റെ-
കുറഞ്ഞ അകലത്തില്‍.
നിനക്കൊപ്പം എന്നും
ഞാനുണ്ടാവും... മരണമില്ലാതെ!

381 comments:

 1. Very well written . all the best . keep posting

  ReplyDelete
 2. എഴുത്തിന്‍റെ പുതിയ ശൈലിയാണല്ലോ - പൂര്‍ണമായും തീവ്രമായ പ്രണയത്തിന്‍റെ ഒരു എഴുത്തിലേക്ക് തിരിഞ്ഞിക്കുന്നു. അതിമനോഹരമായ വരികള്‍ക്ക് ജീവിതത്തിലെ മോഹന മായ സാധ്യത നല്‍കിയപ്പോള്‍ വിരിഞ്ഞ ഒരു സ്നേഹ പുഷ്പമായി മാറിയ ഈ കവിത അഭിനന്ദനം അര്‍ഹിക്കുന്നു. നന്മകള്‍ നേരുന്നു

  ReplyDelete
  Replies
  1. എഴുത്ത് ശൈലി പുതിയതാണ് എന്ന് തോന്നുന്നില്ല... എന്നെ സംബന്ധിച്ച് ചിലപ്പോള്‍ പുതിയതാവാം അല്ലെ.... എന്തായാലും വിശദമായ വിലയിരുത്തലിനു ഹൃദയം നിറഞ്ഞ നന്ദി....

   Delete
 3. പ്രകൃതിയിലെ എല്ലാ സൌന്ദര്യബിംബങ്ങളായും അവളുടെ അരികത്തുണ്ടാവുമെന്ന് പറയുന്നു. എന്നാലും.......
  അവന്റെ വ്യക്തിസാമീപ്യത്തോളം സന്തോഷിപ്പിക്കുന്നതാവുമോ അവൾക്കിതെല്ലാം??? :))
  സുന്ദര കവിത കേട്ടോ.

  ReplyDelete
  Replies
  1. ഭൂമിയില്‍ ഒന്നും തന്നെ അനശ്വരങ്ങളായി ഇല്ല എന്ന തിരിച്ചറിവ്‌ ആണ് മനുഷ്യനെ എല്ലാ നഷ്ടങ്ങള്‍ക്കിടയിലും കരുത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..... വായനയ്ക്ക് നന്ദി....

   Delete
 4. ബാക്കിയുള്ള എല്ലാ മലയാളം സോഷ്യൽ നെറ്റ് വർകിലും മലയാളം എഴുതാനുംപറ്റുന്നു കൂടാതെ എന്തെങ്കിലും വിവരം ചോദിക്കാനോ മറുപടി കിട്ടണോ ആരബന്ധപ്പെടണം എന്നും അറിയില്ല .ഇതിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു .

  ReplyDelete
  Replies
  1. ഈ വഴി പോയി നോക്ക് എല്ലാ കാര്യങ്ങളും പിടികിട്ടും http://bloghelpline.cyberjalakam.com/

   ഇനി എന്തെങ്കിലും സംശയങ്ങള്‍ ബാക്കി ഉണ്ടങ്കില്‍ ബ്ലോഗ്‌ ഉടമ അപ്പുമാഷിനു നേരിട്ട് മെയില്‍ ചെയ്ത് ചോദിക്കുകയും ആവാം.... അപ്പുമാഷിന്റെ മെയില്‍ ഐ ഡി ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ ലഭിക്കും.... നന്ദി....

   Delete
 5. നന്നായിട്ടുണ്ട്, മാഷേ...

  എഴുത്തൊക്കെ കുറച്ചോ?

  ReplyDelete
  Replies
  1. നന്ദി മാഷേ.... എഴുത്ത് കുറച്ചതല്ല തിരക്കുകള്‍ കാരണം എഴുതാന്‍ കഴിയാത്തതാണ്.... എഴുതാനുള്ള അനേകായിരം വിഷയങ്ങള്‍ മനസ്സില്‍ ഉള്ളപ്പോഴും അതിനായി സമയം കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് മാത്രം.....

   Delete
 6. ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും...

  മനോഹരം തീവ്രം
  ഓരോ ശ്വാസ കണികയിലും തുടിക്കുന്ന പ്രണയം
  ആശംസകൾ

  ReplyDelete
  Replies
  1. പ്രണയം എല്ലാവരിലും തീവ്രമായുണ്ട്.... പ്രകടിപ്പിക്കാനുള്ള പ്രയാസം മാത്രം.... ഈയിടെ പ്രണയ കവിതകളെ പുശ്ചിച്ച് ഒരു പോസ്റ്റും കാണാന്‍ ഇടയായി.... എന്തായാലും ഞാന്‍ കവിത എഴുതുന്നതില്‍ പകുതിയില്‍ ഏറെയും പ്രണയം തന്നെയാണ് വിഷയം.....

   Delete
 7. Replies
  1. അഭിപ്രായത്തിന് നന്ദി....

   Delete
 8. Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 9. നല്ല വരികള്‍....

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 10. യാത്രാമൊഴി ചൊല്ലാന്‍ വാക്കില്ല...

  ReplyDelete
  Replies
  1. മരണം ഒരു സത്യമാണ്... അത് അംഗീകരിച്ച് ജീവിക്കാന്‍ കഴിയുമ്പോള്‍ ആണ് മരിച്ചവനോട് നമ്മുക്കുള്ള യദാര്‍ത്ഥ സ്നേഹം വെളിവാക്കാന്‍ സാധിക്കുക.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 11. Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 12. Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 13. ക്ഷണികമായ മരണത്തിനു മുമ്പിൽ പ്രണയം അനശ്വരം തന്നെ അത് തന്നെ ജീവിതത്തിനുള്ള പ്രതീക്ഷയും മരണം വരെയും അത് കഴിഞ്ഞും

  നല്ല ആംബിയൻസ് കൊണ്ട് വന്നു വിരഹ പ്രണയം നിറം മങ്ങി തന്നെ അനുഭവമായി പ്രതീക്ഷയുടെ തിളക്കം വരെ

  ReplyDelete
  Replies
  1. ജീവിതത്തിലെ ഓരോ നിമിഷവും നമ്മെ നയിക്കുന്നത് പ്രണയം തന്നെയാണ്.... ചിന്തിച്ചാല്‍ അത് മനസ്സിലാകും..... ഒന്നിന്‍റെയും നാശം പ്രണയത്തിന്‍റെ അവസാനമല്ല.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 14. കവിത നന്നായിരിക്കുന്നു...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 15. നിന്നെ ഞാൻ കണ്ടു;
  നിൻ മന്ദഹാസം കണ്ടു;
  നിന്നിൽ ഞാൻ എന്നെ കണ്ടു..!!

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ജീവിച്ചിരിക്കുമ്പോള്‍ ഒരുവന്‍ തരുന്ന മന്ദഹാസവും, തഴുകലും, തലോടലും എല്ലാം നാളെക്കുള്ള പ്രചോദനങ്ങള്‍ ആവണം..... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 16. നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 17. പ്രണയത്തിന്‍ റെ ആത്മീയ സുഖം നല്‍കാന്‍ അജിത്തിന് സാധിക്കുന്നു.
  പ്രണയത്തിന്‍റെ നവ്യമായ സുഗന്ധം നല്‍കാനും നാശമില്ലാത്ത പ്രണയത്തെ തിരിച്ചറിയാനും അജിത്തിന് സാധിക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. പ്രണയം ഓരോ മനുഷ്യരും ഓരോ നിമിഷവും അനുഭവിക്കുന്ന ഒരു വികാരം ആണെന്നാണ്‌ എന്‍റെ വിലയിരുത്തല്‍.... ആ വിധത്തില്‍ പറഞ്ഞാല്‍ പ്രണയത്തിന് നാശമില്ല.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 18. പ്രണയാര്‍ദ്രം..ഒരു സുഖം.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 19. മനോഹരമായ വരികൾ.. ആശംസകൾ

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 20. സുന്ദരമായ വായന, പ്രണയാർദ്ര വരികൾ, നല്ല ഭാഷാ ഭംഗി.. ആശംസകള്

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 21. നിന്‍റെ തൊട്ടടുത്ത്, ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!


  കണ്ണിൽ ഒരു എരിച്ചിൽ...
  ഇങ്ങനെ സ്നേഹമുള്ള ഒരാളെ എങ്ങനെ അവൾ മരണത്തിനു വിട്ടു കൊടുക്കും,,?
  എങ്ങനെ അവനില്ലാതെ ജീവിക്കും..?
  സ്നേഹസംബൂർണമായ നല്ല കവിത..

  ReplyDelete
  Replies
  1. ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ഭര്‍ത്താവ്‌ അകാലത്തില്‍ മരിച്ച് പോയ ഒരു ചേച്ചി അവരുടെ വേദന വരികളായി പകര്‍ത്തിയിട്ടപ്പോള്‍ അവര്‍ക്ക്‌ എന്‍റെ മനസ്സില്‍ തോന്നിയ മറുപടി ആയിരുന്നു ഇത്.... ശരിക്കും എന്‍റെ ഹൃദയത്തില്‍ നിന്ന് കവിത.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 22. പ്രണയ വഴികള്‍ -പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികാരം -നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 23. >>പ്രിയേ.... ഞാന്‍ നിന്നില്‍ നിന്നും-
  എങ്ങനെ വിടപറയും...?<<

  ഇതിന് മുകളിലുള്ളത് അവസാനം ചേര്‍ത്താല്‍ മതിയായിരുന്നു എന്ന് തോന്നി.

  ReplyDelete
  Replies
  1. കവിത വന്ന വഴി എഴുതുക എന്നതാണ് എന്‍റെ ഒരു ശൈലി... ആ അര്‍ത്ഥത്തില്‍ കുറെ വായിച്ച് നോക്കിയിട്ടും ഇപ്പോള്‍ എഴുതിയതില്‍ നിന്ന് ഒട്ടും മാറ്റം വരുത്തുവാന്‍ തോന്നിയില്ല.... നിര്‍ദ്ദേശത്തിന് ഒപ്പം വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 24. നല്ലൊരു എഴുത്ത്...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 25. ഒറ്റവായനയിൽ മതിയാകാതെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു മാജിക് കവിത!
  നന്ദി...
  ഭാവുകങ്ങൾ...

  ReplyDelete
  Replies
  1. ഞാന്‍ ഒരു മജീഷ്യന്‍ ഒന്നും അല്ല.... ഹ.. ഹ.... മനസ്സില്‍ വന്ന വരികള്‍ പകര്‍ത്തി എന്ന് മാത്രം....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 26. മനോഹരമായ വരികൾ..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 27. പ്രണയത്താല്‍ ആറാടിക്കുന്നവരികള്‍ ,ഏറെ വിത്യസ്തമായി ഉള്ളിലുള്ള നൊമ്പരങ്ങളെ വരച്ചു കാട്ടുന്ന വേര്‍പാടിന്റെ മുഹുര്‍ത്തങ്ങള്‍ പങ്കുവച്ചു ,പ്രവാസലോകത്ത്‌ ഉള്ള പ്രിയതമന്റെ നെഞ്ചിന്‍ വേദന ഒപ്പിഎടുക്കുന്നു വരികളില്‍ ,പോരട്ടെ ഇത് പോലെ ഉള്ളവ ,ആശംസകള്‍

  ReplyDelete
  Replies
  1. സാര്‍.... ഇതിനു പ്രവാസവവുമായി അത്ര വലിയ ബന്ധമില്ല എന്നാല്‍ അങ്ങനെ ഒരു കാഴ്ചപ്പാടോടെ സമീപിച്ചാല്‍ ഉണ്ട് എന്നും തോന്നും.... ശരിക്കും ഉള്ളില്‍ നൊമ്പരം ഉണ്ടായപ്പോള്‍ കുത്തിക്കുരിച്ഛവ തന്നെയാണ്.... ഇതിന്‍റെ മേന്മയെ കുറിച്ച് അത്ര അറിയില്ല...വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 28. നന്നായിരിക്കുന്നു , നീര്വിലാകാന്‍ !!

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 29. "ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ"
  വളരെ ഉഷാറായി ... അഭിനന്ദനങ്ങള് ...

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 30. "നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക"

  ഇതില്പരം എന്ത് സമാശ്വാസമാണ്
  പ്രണയിനിക്ക് സമ്മാനിക്കാൻ കഴിയുക !!

  അതിമനോഹരം.
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. പ്രണയം അതിമനോഹരം ആവുമ്പോള്‍ അതിന്റെ ചിന്തകളും മനോഹരങ്ങള്‍ ആകും.... വിരഹത്തിലും പൂര്‍വ്വ പ്രണയചിന്തകള്‍ മനുഷ്യനെ മുന്നോട്ടു ജീവിപ്പിക്കാന്‍ കഴിയുന്നതാവട്ടെ..... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 31. നല്ല രചന...
  നല്ല വരികള്‍ ..

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 32. പ്രണയത്തിന്‍റെ പൂര്‍ണമായ സമര്‍പ്പണം അതാണ്‌ വരികളില്‍ തെളിഞ്ഞു നില്‍ക്കുന്നത് ആശംസകള്‍
  നിര്‍വിളാകന്‍ ലൈന്‍ മാറ്റി പിടിച്ചോ ?

  ReplyDelete
  Replies
  1. എല്ലാ ലൈനുകളും മുന്‍പും പരീക്ഷിച്ചിട്ടുണ്ട്.... ഇടയ്ക്ക് അല്‍പ്പം ഗ്യാപ്പ്‌ വന്നുപോയി എന്ന് മാത്രം.... ഇനി സജീവമായി എഴുത്തിലേക്ക്‌ തിരിയണം എന്നൊരാഗ്രഹം.... നിങ്ങളുടെയൊക്കെ സപ്പോര്‍ട്ട് ഉണ്ടങ്കില്‍!!!!

   Delete
 33. കവിത വായിച്ചു. യാത്രാമൊഴിയിൽ അഥവാ വേർപെടലിന്റെ അനിവാര്യതയിലും ജീവിതത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുവാനുള്ള ആഹ്വാനം ഇതിലുണ്ട്. ഒപ്പം പ്രണയകാലം ഒരു നഷ്ടകാലമല്ലെന്നും ആശ്വസിപ്പിക്കുന്നുണ്ട് ഈ കവിത.

  ReplyDelete
  Replies
  1. വിശദമായ ഒരു വായനയില്‍ വിമര്‍ശനാത്മകമായി എന്നെ നേരിട്ട് അറിയിച്ച കാര്യങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നു... എന്‍റെ അഭിപ്രായത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ പോലും ബ്ലോഗില്‍ നേരിട്ട് കുറിക്കുന്നതാവും നല്ലത്.... അത് എഴുത്തിന്‍റെ വളര്‍ച്ചക്ക്‌ നല്ലത് തന്നെയാണ്.... എത്ര വലിയ വിമര്‍ശനങ്ങളും എന്നെ ഒരു തരത്തിലും വിഷമിപ്പിക്കില്ല എന്ന് ഉറപ്പും തരുന്നു....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 34. നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 35. വിടപറയലിന്‍റെ വേളയില്‍ തന്‍റെ പ്രണയിനിയോടുള്ള കരുതലും ഇഷ്ടവും
  പ്രകടിപ്പിക്കുന്ന ധന്യമുഹൂര്‍ത്തം.!!
  സമ്പന്നമായ വരികളില്‍ വായനക്കാരന്‍റെ മനസ്സുല്യ്ക്കുന്ന രീതിയില്‍ എഴുതിവെച്ചിരിക്കുന്നു.

  ഓരോ അണുവിലും പിടയുന്ന പ്രണയം.
  വീണ്ടും വീണ്ടും വരികളിലൂടെ കയറിയിറങ്ങിപ്പോകാന്‍ തോന്നിപ്പിക്കുന്ന ഒരു എഴുത്ത്.

  എല്ലാ .. ആശംസകളും !!

  ReplyDelete
  Replies
  1. പ്രണയം അനശ്വരമാണ്... ശരീരത്തിന്‍റെ നശ്വരതയിലും പ്രണയം അനശ്വരമായി നിലകൊള്ളും എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 36. പ്രണയത്തിനു മരണമില്ല ,,,,,


  വരികൾ ശക്തമാണ് ,,,,,,,,,,,ആശംസകൾ

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 37. പൂര്‍ണ്ണമായും തീവ്രമായ പ്രണയത്തിന്റെ എഴുത്തിലേയ്ക്ക് മലയാള കവിത മാറിയത് സത്യമായും ഞാന്‍ അറിഞ്ഞിരുന്നില്ല.

  എന്തായാലും പ്രണയം സുഖകരം തന്നെ.

  ReplyDelete
  Replies
  1. മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാല്‍ പ്രണയ കവിതകള്‍ മാത്രമാണ് അനശ്വരമായി ഇന്നും നിലനില്‍ക്കുന്നത്...ആ അര്‍ത്ഥത്തില്‍ മലയാള കവിത ഇന്നലെ മുതല്‍ മാറി എന്ന കണ്ടെത്തല്‍ എത്രമാത്രം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല....

   വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 38. സുന്ദരമായ പ്രണയാർദ്ര വരികൾ..
  അഭിനന്ദനം.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 39. കവിത വളരെ നന്നായിട്ടുണ്ട്.
  ആശംസകൾ.

  ReplyDelete
  Replies
  1. ഉണ്ണിയേട്ടാ.... ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിനും,വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 40. എന്റെ ചിന്തകൾക്ക് അപ്പുറമാണ് ഒരു കവിതയും , കവിയുടെ മനസ്സും , കവിത ഉൾകൊള്ളാതെ ചുമ്മാ ഒരഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല .

  ReplyDelete
  Replies
  1. ഇത് ഉത്തരാധുനിക കവിതകള്‍ പോലെ അത്ര പ്രയാസമുള്ള ഒന്നാണെന്ന് തോന്നുന്നില്ല..... ഞാന്‍ ഒരു വെറും സാധാരണക്കാരന്‍ ആണ്.... കഥ ആയാലും കവിത ആയാലും ലേഖനം ആയാലും എന്‍റെ മനസ്സില്‍ നിന്ന് വരിക സാധാരണ വരികളും സാധാരണ പദപ്രയോഗങ്ങളും ഒക്കെ തന്നെയാണ്.... ആര്‍ക്കും മനസ്സിലാക്കാവുന്നവ.....

   വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 41. " നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക.
  ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
  പാന്ഥാവിന്‍ തണലായി തീരട്ടെ.
  നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
  ഇനി നിന്‍റെതാവട്ടെ....."
  അതി മനോഹരമായ കവിത ...പ്രണയത്തിന്റെ ആത്മീയ ഭാവം ആവാഹിച്ച സുന്ദര സൃഷ്ടി ......

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 42. ആലങ്കാരികമായി പലതും പറഞ്ഞു ആശ്വസിക്കാം. എങ്കിലും മരണം എന്നും ഒരു തീരാ നഷ്ടം, ജീവിച്ചിരിക്കുന്നവര്‍ക്ക്.
  കൂടെയുണ്ട് എന്ന് കരുതുമ്പോഴും കൂടെയില്ലാ എന്ന തിരിച്ചറിവ്, എന്നും നഷ്ടബോധം ഉണ്ടാക്കും, നമ്മുടെ മരണം വരെ.

  ആശംസകള്‍

  ReplyDelete
  Replies
  1. ആലങ്കാരികമായ പരച്ചിലുകള്‍ക്ക് അപ്പുറം നമ്മുടെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകാന്‍ കഴിയും.... അകാലത്തില്‍ ഭര്‍ത്താവ്‌ മരണപ്പെട്ട ഒരാള്‍ തന്‍റെ കവിതയിലൂടെ പ്രിയതമാനോട് താന്‍ അനുഭവിക്കുന്ന വിരഹവേദന പറഞ്ഞപ്പോള്‍ അത് വായിച്ച എനിക്ക് അവര്‍ക്ക്‌ കൊടുക്കാന്‍ തോന്നിയ ഒരു മറുപടി ആയിരുന്നു ഇത്....

   വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 43. കവിതയിലേക്ക് ചുവടു മാറിയോ. എന്തായാലും ഇഷ്ടപ്പെട്ടു

  നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക.

  ReplyDelete
  Replies
  1. ചുവടു മാറ്റം ഒന്നും ഇല്ല മാഷേ.... മുന്‍പും ഞാന്‍ കവിതകള്‍ എഴുതി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.... ധാരാളം കവിതകള്‍ എഴുതി സൂക്ഷിച്ച് വച്ചിട്ടുണ്ട്, അവയൊക്കെ പോസ്റ്റ്‌ ചെയ്യാന്‍ പേടിയാണ്.... കവിതകള്‍ പൊതുവേ പ്രയാസമുള്ള എഴുത്ത് ശാഖയാണ്.... വെറും ബ്ലോഗ്‌ ആണെങ്കില്‍ പോലും ചിലപ്പോഴൊക്കെ മഹാരഥന്മാര്‍ ഇതുവഴിയൊക്കെ കയറി ഇറങ്ങി പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.... അതിനാല്‍ തന്നെ എനിക്കും കൂടി മനസ്സിന് തൃപ്തി വന്നവയെ ഞാന്‍ ഇവിടെ ഇടാറുള്ളൂ....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 44. ആശംസകള്‍


  ശ്രീ. അജിത്തില്‍ നിന്ന് ഇനിയും മെച്ചപ്പെട്ട രചനകള്‍ പ്രതിക്ഷിക്കുന്നു..!

  ReplyDelete
  Replies
  1. പദസമ്പത്ത്‌ കൊണ്ടും, ആശയം കൊണ്ടും ഭാവനകൊണ്ടും എന്നും എഴുത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലക്കില്‍ നിന്ന് അങ്ങനെ ഒരു അഭിപ്രായം വരുമ്പോള്‍ അതിനെ ഒരു വിമര്‍ശനമായി ഞാന്‍ കാണുന്നു.... എഴുത്തില്‍ മെച്ചപ്പെടാന്‍ ഉണ്ട് എന്നൊരു സൂചന ഞാന്‍ അതില്‍ കാണുന്നു.... കൂടുതല്‍ വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു...

   വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 45. മരണം - രംഗ ബോധമില്ലാത്ത കോമാളി ...
  എന്നാല്‍ പ്രണയത്തിനു മരണമില്ലതാനും ..
  എന്നും മരിക്കാതെ ഇരിക്കട്ടെ ഈ സുന്ദര പ്രണയം ..

  ReplyDelete
  Replies
  1. മരണവും മറ്റൊരര്‍ഥത്തില്‍ പ്രണയവും രംഗബോധം ഇല്ലാത്ത കോമാളികള്‍ തന്നെ.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 46. പ്രണയവും കവിതയും രണ്ടും ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഇത് വിലയിരുത്താന്‍ ഞാന്‍ ആളല്ല.

  ReplyDelete
  Replies
  1. ആദ്യം പ്രണയത്തെ വരുത്തൂ... കവിത പിറകെ വന്നോളും.... കാരണം കവിത ജനിക്കുന്നത് പ്രണയത്തില്‍ നിന്നാണ്....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 47. അതിമനോഹരമായ വരികള്‍ ...!!!
  ആശംസകള്‍ ....!!

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 48. Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 49. മനോഹരമായിരിക്കുന്നു, അജിത്തേട്ടാ.. :-)

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 50. This comment has been removed by the author.

  ReplyDelete
 51. എന്തോ എവിടെയോ കൊളുത്തി വലിക്കുന്നൂ
  പിന്നിട്ട വഴികളിലെ ഒരു നൊമ്പരം മനസ്സില്‍ കയറി

  ReplyDelete
  Replies
  1. വായിച്ചിട്ട് ഒരു കൊളുത്തി വലി ഉണ്ടങ്കില്‍ അതിന്നര്‍ത്ഥം എവിടെയോ ഒരു നഷ്ടപ്രണയം മനസ്സില്‍ വിങ്ങലോടെ ബാക്കി കിടക്കുന്നു എന്നാണു.... പ്രണയം നഷ്ടപ്പെടാന്‍ ഉള്ളതല്ല, നേടുവാന്‍ ഉള്ളതാണ്... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 52. അജീ.. കവിത ഹൃദയാതുരം.. നന്നായി എഴുതി. (യാത്രാമൊഴിയുടെ ഈ ഭാവം എന്തിനു?)... ആശംസകള്‍

  ReplyDelete
  Replies
  1. നാസുക്ക.... യാത്രാമൊഴിയുടെ ഭാവം വന്നത് എനിക്ക് വേണ്ടി ആയിരുന്നില്ല.... എന്റെ ഒരു ഓണലൈന്‍ സുഹൃത്തിന് അവരുടെ പ്രിയതമന്‍റെ വേദനയില്‍ സംഭവിച്ച നഷ്ടം തീരാദുഖം ആവുകയും അവര്‍ അതും ഓര്‍ത്ത്‌ ജീവിതം ഹോമിക്കാന്‍ തുടങ്ങുകയും ചെയ്ത അവസരത്തില്‍ അവരുടെ പ്രിയതമന്‍ പറയും പോലെ ഉണ്ടായിപോയ ചില വരികള്‍ ആണ് ഇവ.... ചിലപ്പോള്‍ അത് കവിതയായി പോയത്‌ യാദ്രിശ്ചികം ആവാം.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 53. പ്രണയം തുളുമ്പുന്ന വരികള്‍. ഈ ചുവടു മാറ്റം കൊള്ളാം ട്ടോ ,ആശംസകള്‍.

  ReplyDelete
  Replies
  1. ചുവടുമാറ്റം ഒന്നും ഉണ്ടായിട്ടില്ല മാഷേ.... ഞാന്‍ എല്ലാ മേഖലകിലും എന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്, അതിനു അത്ര വലിയ മേന്മ അവകാശപ്പെടാന്‍ ഇല്ലങ്കില്‍ പോലും.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 54. മഴ മേഘങ്ങളില്‍ വിരിയുന്ന-

  സപ്തവര്‍ണ പ്രപഞ്ചമായി,

  മനസ്സില്‍ കുളിര്‍മഴ പൊഴിയും-

  മഞ്ഞിന്‍ കണങ്ങളായി,

  ബഹുവര്‍ണ പെരുമ തീര്‍ക്കും -

  ചിത്ര ശലഭങ്ങളായി,

  നിനക്ക് അന്യരായവരില്‍ പോലും-

  വിരിയുന്ന പുഞ്ചിരിയായി..
  അജിത്തെട്ടാ ആശംസകള്‍....

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 55. ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  അല്ലെങ്കിലും അത് അങ്ങിനെ തന്നെ...

  വിരഹത്തിന്റെ രൂപമെടുത്തിട്ടാണെങ്കിലും
  മനുഷ്യ മനസ്സുകളില്‍ മരണമില്ലാതെ തുടരും,
  പ്രണയം, അതമൃതം...!!

  ReplyDelete
  Replies
  1. പ്രണയം ഇപ്പോഴും മനുഷ്യ മനസ്സുകളെ മുന്നോട്ടു നയിക്കുന്ന പകരം വയ്ക്കാനാവാത്ത വികാരമാണ്....വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 56. മഴ മേഘങ്ങളില്‍ വിരിയുന്ന-

  സപ്തവര്‍ണ പ്രപഞ്ചമായി,

  മനസ്സില്‍ കുളിര്‍മഴ പൊഴിയും-

  മഞ്ഞിന്‍ കണങ്ങളായി,

  ബഹുവര്‍ണ പെരുമ തീര്‍ക്കും -

  ചിത്ര ശലഭങ്ങളായി,

  നിനക്ക് അന്യരായവരില്‍ പോലും-

  വിരിയുന്ന പുഞ്ചിരിയായി....

  അജിത്തെട്ടാ... നല്ല വരികള്‍ ആശംസകള്‍.....

  ReplyDelete
 57. valare theeshnamaaya varikal eshtamaaayi .,.,.congrajs

  ReplyDelete
 58. valare theeshnamaaya varikal eshtamaaayi .,.,.congrajs

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 59. പ്രണയത്തിന്റെ നീല വെളിച്ചം വളരെ മനോഹരമായി ജ്വലിച്ച് നില്‍ക്കുന്നു...!

  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete
  Replies
  1. പ്രണയത്തിന് എന്ത് വെളിച്ചമാണ് എന്നറിയില്ല, പക്ഷെ അനശ്വരമായത് പ്രണയം മാത്രമാണ്.... താജ്മഹല്‍ പോലെ അനശ്വരം.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 60. മഹാ കാവ്യങ്ങളോട് ചേർത്തു വെക്കാൻ
  ഇവിടെ ഇതാ ഒരു പ്രണയ കാവ്യം ....ഓരോ
  വരിയിലും പൂത്തുലയുന്ന സ്നേഹവും പ്രണയവും
  ഒരിക്കലും വറ്റാത്തതാണ് .ആശംസകൾ .

  ReplyDelete
  Replies
  1. എന്‍റെ മാഷേ ഇത്തരം കമന്‍റുകള്‍ ഒന്നും ഇടരുതെ.... ഇത് മഹാകാവ്യങ്ങളോട് എന്നല്ല, നമ്മുടെ നാട്ടിലെ കുഞ്ഞ് എഴുത്തുകളോട് പോലും ചേര്‍ത്ത്‌ വയ്ക്കാന്‍ പറ്റിയ ഒന്നല്ല.... ആസ്വദിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

   Delete
 61. കവിത ആസ്വദിക്കാന്‍ പണ്ടേ വീക്ക്‌ ആണ്. എന്നാലും യാത്രാമൊഴി ഇഷ്ടപ്പെട്ടു .

  ReplyDelete
  Replies
  1. വീക്ക്‌ ആണെങ്കിലും വായിക്കാനും അഭിപ്രായം പറയാനും മനസ്സ്‌ കാണിച്ചതിന് നന്ദി...

   Delete
 62. മനോഹരമായി എഴുതി.. ആശംസകള്‍

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 63. Feels that.... missing somebody... :( congratulations Neervilakan.

  ReplyDelete
  Replies
  1. അങ്ങനെ ഫീല്‍ ചെയ്യുന്നുണ്ട് എങ്കില്‍ എവിടെയോ ഒരു പ്രണയ നഷ്ടം ഉണ്ടാവും...വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 64. വായിച്ചു മതിവരാതെ വീണ്ടും വീണ്ടും വായിച്ചു. സുന്ദരം, മനോഹരം , പ്രണയാതുരം.... ഇഷ്ടമായി ഇക്കവിത.

  ReplyDelete
  Replies
  1. മതിവരാത്ത ഇത്തരം വായനകള്‍ ആണ് എഴുതുന്നവന് പ്രചോദനം.... വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 65. എല്ലാ വിരഹങ്ങളും ദു:ഖകരമാണ്. എത്ര സമാശ്വസിപ്പിച്ചാലും അതെ!

  "നശ്വരമായ മനുഷ്യായുസിനെ

  ഓര്‍ത്ത് വിലപിക്കാതെ-

  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-

  നീ സന്തോഷവതിയാകുക."
  ഇത് പ്രണയിനിയോട് മാത്രമല്ല, എല്ലാ മനുഷ്യരോടും പറയാനുള്ളത് തന്നെ.

  ReplyDelete
  Replies
  1. അതെ അതൊരു ലോക തത്വമാണ്.... ഒരിക്കല്‍ ഇവിടെ എന്‍റെ സ്പോണ്‍സറുടെ പത്ത്‌ വയസ്സുള്ള കുട്ടി മരിച്ചു... അവനെ കാണാന്‍ അതീവ ദുഖത്തോടെ ചെന്ന എന്നെ സമാധാനിപ്പിച്ച് കൊണ്ട് അവന്‍ പറഞ്ഞു "ദൈവം തന്നു ദൈവം വിളിച്ചു" എല്ലാ മരണങ്ങളെയും അങ്ങനെ കാണാന്‍ കഴിയുന്ന ഒരു മനസ്സ്‌ എനിക്കുണ്ടായിരുന്നു എങ്കില്‍ എന്‍റെ ആരുമല്ലാത്ത ഗായിക ചിത്രയുടെ കുഞ്ഞ് മരിച്ചപ്പോള്‍ എന്‍റെ കണ്ണ് നിറയുകയില്ലായിരുന്നു....

   വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 66. പ്രണയം വമിക്കുന്ന വരികൾ പേരറിയാത്ത നൊമ്പരത്തെ പുനർ നിർവ്വചിക്കുന്നു...

  ReplyDelete
  Replies
  1. ആരുടെ ഉള്ളിലും അല്‍പ്പം പ്രണയം എന്നും ബാക്കി ഉണ്ടാവും...വായനക്കും അഭിപ്രായത്തിനും നന്ദി....

   Delete
 67. മരണത്തിന്റെ പരിസരത്തുവെച്ച് പ്രണയത്തെ ഓർത്തെടുക്കുന്ന വരികൾ പൊതുവേ മനോഹരമായിട്ടുണ്ട്. എന്നാലും ഇത്ര വാചാലമാകണോ എന്നൊരു സന്ദേഹം. 'ഞാന്‍ വിടപറഞ്ഞ ഈവേളയില്‍ പോലും- ' എന്നിങ്ങനെ നേരിട്ട് ദ്യോതിപ്പിക്കുന്നതിലും സൂചകങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിക്കുന്ന രീതിയാണ് ഒരു ആസ്വാദകനെന്ന നിലക്ക് എനിക്ക് പ്രിയം. (പാന്ഥാവ്{പന്ഥാവ്, പാന്ഥൻ ഇവ ശരി}, പ്രണയാദ്ര/പ്രണയാർദ്ര,ഗാഡം/ഗാഢം മുതലായ അക്ഷരത്തെറ്റുകൾ കൂടി തിരുത്തിയേക്കുക.)

  ReplyDelete
 68. വരികള്‍ ഇഷ്ടമായി..:)

  ReplyDelete
 69. ' നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക'

  നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു വരികൾ.

  ReplyDelete
 70. ഒരു വിരഹവും പ്രണയത്തെ കൊണ്ട് പോകുന്നില്ല...
  ഭാവുകങ്ങൾ

  ReplyDelete
 71. നിന്‍റെ തൊട്ടടുത്ത്, ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!
  മരണമില്ലാത്ത പ്രണയമേ ..
  എനിക്ക് നീ നേരുക അന്ത്യാഞ്ജലി.....

  ആദരം സുഹൃത്തേ....... ആശംസകള്‍....

  ReplyDelete
 72. നല്ല്ല കവിത

  ReplyDelete
 73. എഴുത്ത് തുടരൂ...
  ആശംസകളോടെ,

  ReplyDelete
 74. പ്രണയാർദ്രമായ മനസ്സിൽ നിന്ന് ഉതിർന്ന മധുരവികാരങ്ങൾ മനോഹരമായ വരികളിൽ....

  ReplyDelete
 75. Simple & Heartouching lines....congrats...keep writing...all the best.....

  ReplyDelete
 76. ഇഷ്ടപ്പെട്ടു .....മനോഹരമായ വരികൾ ....

  ReplyDelete
 77. പ്രണയം പൂത്ത വരികൾ .. ലളിതം.. മനോഹരം..

  ReplyDelete
 78. Kavitha vaayichappol athinoru nalla comment kodukkanam ennu karuthi,. ethu reethiyil kodukkam ennu vijaarichu comments nokkiyappo enikkezhuthan thonniyathu palavar chernnu ezhuthiyirikkunnu...
  kollam sahodara.. athyugran.. atrem paranju nirthunnu...
  Namasthe...
  HARIRAM, 9847633644

  ReplyDelete
 79. നല്ലെഴുത്തുകള്... തുടരുക...

  ReplyDelete
 80. പ്രിയേ. നിന്നിൽ നിന്നും വിടപറഞ്ഞു പോയിട്ടും ഞാൻ നിന്നിൽ തന്നെയാണല്ലോ... വളരെ നന്നായിട്ടുണ്ട്‌.

  ReplyDelete
 81. വിട പറയല്‍ ... ആവര്തിക്കപ്പെട്ടലും മടുക്കാത്ത പ്രമേയം
  വേദന നല്കുന്ന ഒരു സുഖം (!) ഉണ്ടല്ലോ?
  അത് നല്കി ഈ കവിത ......

  ReplyDelete
 82. പറയാതിരിക്കാന് വയ്യ ,,അത്രക്ക് നല്ല കവിത

  ReplyDelete
 83. ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  നന്ന്, ഒരു മഴച്ചാറ്റല്‍ പോലെ...

  ReplyDelete
 84. കവിത ഹൃദയഹാരിയായി ....ഓരോവരിയിലും പ്രണയം തുടിച്ചു നില്‍ക്കുന്നു ......മരണം എന്ന അനിവാര്യതയിലേക്ക് ഇഷ്ടം അലെങ്കില്‍ കൂടി ലയിച്ചേ കഴിയൂ എന്ന യാതാര്‍ധ്യബോധം....ഇഷ്ടമില്ലെങ്കിലും പിരിഞ്ഞേ കഴിയൂ എന്ന വേദനിപ്പിക്കുന്ന സത്യം ....പ്രണയിനിയോടുള്ള അടങ്ങാത്ത സ്നേഹം എല്ലാം അതി മനോഹരമായി വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍

  ReplyDelete
 85. ഓരോ വരികളും സുന്ദരമായിരിക്കുന്നു.

  വിട പറയുന്ന ആ നിമിഷത്തിലും തന്‍റെ പ്രിയയെ ആശ്വാസ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുന്നത് നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ആശംസകള്‍.

  ReplyDelete
 86. ലളിത സുന്ദര വരികൾ

  ReplyDelete
 87. This comment has been removed by the author.

  ReplyDelete
 88. This comment has been removed by the author.

  ReplyDelete
 89. മരിച്ചാലും സ്മൃതികളാൽ പ്രണയം നശ്വരമായിരിക്കുന്നു.. ആശംസകൾ

  ReplyDelete
  Replies
  1. അനശ്വരം എന്നല്ലേ ഉദ്ദേശിച്ചത്‌?

   Delete
 90. വായന അടയാളപ്പെടുത്തുന്നു

  ആശംസകള്‍

  ReplyDelete
 91. പ്രണയത്തിന് മരണമില്ല.... ഓര്‍മ്മകള്‍ക്കും. . . .
  നന്നായി മാഷേ ..:)

  ReplyDelete
 92. നന്നായിട്ടുണ്ട്.....മനസ്സില്‍ എവിടേയോ ഒരു വിങ്ങല്‍... സുന്ദരം :)

  ReplyDelete
 93. തീവ്രമായ പ്രണയം
  അതി തീവ്രമായ കനമുള്ള വരികള്‍
  വായിച്ചറിയുന്നു ആ മനോഹരമായ പ്രണയം
  മരണത്തിന് മുന്നിലല്ലാതെ അവസാനിക്കുകയില്ലെന്ന് പറഞ്ഞ പ്രണയം .

  ഇഷ്ട്ടമായി ഒരുപാട്
  നല്ല വരികള്‍ സമ്മാനിച്ച എഴുത്ത്കാരന്
  എന്‍റെ അഭിനന്ദനം

  ReplyDelete
 94. പ്രണയത്തിന്‍റെ അനശ്വരതയെപ്പറ്റിയുള്ള ഈ കവിതയില്‍ തന്നെ ആദ്യ കമന്റ് പറയാന്‍ ഉള്‍പ്രേരകത്തിനു കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു .നല്ല കവിത ////ആശംസകള്‍ !

  ReplyDelete
 95. നിന്‍റെ തൊട്ടടുത്ത്, ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  ReplyDelete
 96. നിന്‍റെ തൊട്ടടുത്ത്, ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  ReplyDelete
 97. This comment has been removed by the author.

  ReplyDelete
 98. ജീവിതത്തിന്റെ നേർരേഖാപ്രവാഹത്തിൽ വിരഹത്തിന്റെ കെട്ടുപാടുകൾ തീർക്കുന്ന ചിന്താകമ്പനങ്ങളിൽ ഭാവനാ സമ്പന്നമായ വരികൾ... ഇക്കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കാൻ കഴിയുമോ എന്ന സന്ദേഹവും ഇല്ലാതില്ല.
  നല്ല വരികൾ
  ആശംസകൾ..

  ReplyDelete
 99. ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും...
  nalla kavitha...
  theevramaya oru vayanaa anubhavam thannathinu nandi..all the best

  ReplyDelete
 100. ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!
  മനോഹരം തീവ്രപ്രണയത്തിന്‍റെ സുഖം വരികളില്‍

  ReplyDelete
 101. "love i blind...."
  kavitha valare nannayittundu

  ReplyDelete
 102. മനസ്സില്‍ കുളിര്‍മഴ പൊഴിയും-
  മഞ്ഞിന്‍ കണങ്ങളായി,
  ബഹുവര്‍ണ പെരുമ തീര്‍ക്കും -
  ചിത്ര ശലഭങ്ങളായി,

  kooduthal nalla varikal undaavatte

  ReplyDelete
 103. ഞാൻ ആദ്യമായാണ് ഇവിടെ......
  വരികള്ക്ക് മനോഹാരിതയുണ്ട്..... ഇഷ്ടപ്പെട്ടു...

  "നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക..."

  ഈ വരികളും ഏറെ ഇഷ്ടപ്പെട്ടു ,,,,,

  ReplyDelete
 104. മരണത്തിലും പ്രണയിക്കുന്നു ,,,,,,,നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 105. ലാളിത്യമുള്ളതെങ്കിലും അന്തസ്സത്തയുൾക്കൊള്ളുന്ന വരികൾ ...നന്നായിരിയ്ക്കുന്നു ..ആശംസകൾ ....

  ReplyDelete
 106. പങ്കിട്ട ഓര്‍മ്മകള്‍ എന്നും സന്തോഷം നല്‍കട്ടെ. നല്ല വരികള്‍

  ReplyDelete
 107. കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!

  ഇഷ്ടായി .. ഈ വരികള്‍!
  തുടരുക പ്രയാണം!

  ReplyDelete
 108. very heart felt... nicely written.


  fc*klove

  ReplyDelete
 109. This comment has been removed by the author.

  ReplyDelete
 110. your right!
  Sometimes distance can kill love...But TRUE love? True love NEVER dies..!
  അഭിനന്ദനങ്ങള്‍ അജിതേട്ടാ!

  ReplyDelete
 111. പ്രകൃതിയും ജീവനും പ്രണയത്തെ വരവേല്‍ക്കുന്നു ..നഷ്ടമാവുന്നതൊന്നും ഒരിക്കലും നഷ്ടങ്ങളല്ലാ .അത് നാളെകളുടെ ജീവിതമാണ് ..പ്രണയം സമ്മാനിക്കുന്ന ഓര്‍മ്മകളുടെ ജീവിതം .. അജിത് ഭായ് വരികള്‍ ഏറെ പ്രണയമായി .. നന്ദി ..

  ReplyDelete
 112. ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ!


  നല്ല എഴുത്ത്....ആശംസകള്‍

  ReplyDelete
 113. ഉഗ്രന്‍...! ! !

  ReplyDelete
 114. എന്നില്‍ നിന്ന് നീ കവര്‍ന്ന-
  പ്രണയാദ്ര നിമിഷങ്ങള്‍
  നിന്‍റെ ഭാവിയിലെ ഉണര്‍വ്വായി മാറട്ടെ.

  ഓരോവരിയിലും പ്രണയം തുടിച്ചു നില്‍ക്കുന്നു....മനോഹരമായ വരികൾ.. ആശംസകൾ

  ReplyDelete
 115. നല്ല വരികൾ..........നല്ല എഴുത്ത് .........
  ആശംസകൾ ..!
  സ്നേഹത്തോടെ
  മനു
  --

  ReplyDelete
 116. നല്ല കവിതയ്ക്ക് ആശംസകള്‍

  ReplyDelete
 117. This comment has been removed by the author.

  ReplyDelete
 118. മനോഹരമായിരിക്കുന്നു...

  ReplyDelete
 119. കവി ഇവിടെ മഹാ സ്വാർഥനാണു . മരിച്ചിട്ടും ഇണയുടെ മനസ്സിൽ താൻ നിലനിൽക്കാനാഗ്രഹിക്കുന്നു. വിധവകൾ പുന:വിവാഹം ചെയ്യട്ടെ എന്നാഗ്രഹിക്കുന്ന കവി ഹ്യദയങ്ങളെ ആണെനിക്കിഷ്ടം. അതുകൊണ്ട് ഈ കവിതയ്ക്ക് താത്വികമായി മാര്ക്ക് തരാൻ കഴിയില്ല. പിന്നെ പടഭംഗിക്ക് ന്നല്ല മാര്ക്ക് വാങ്ങിക്കോളൂ.

  ReplyDelete
 120. നല്ല വരികൾ ..!

  ആശംസകൾ ..

  ReplyDelete
 121. " നിന്‍റെ തൊട്ടടുത്ത്, ഒരു-
  നിറഞ്ഞ സാന്നിദ്ധ്യമായി,
  ഒരു ചുടു നിശ്വാസത്തിന്‍റെ-
  കുറഞ്ഞ അകലത്തില്‍.
  നിനക്കൊപ്പം എന്നും
  ഞാനുണ്ടാവും... മരണമില്ലാതെ "

  എല്ലാവരും കൊതിക്കുന്ന വാക്കുകള്‍ ....അല്ലേ ... എഴുത്ത് നന്നായിരിക്കുന്നു .... അല്പം കൂടി വരികള്‍ ചുരുക്കിയിരുന്നെന്കില്‍ (പ്രത്യേകിച്ച് രണ്ടാം ഖണ്ണിക) കുറേക്കൂടി ആസ്വാദ്യകരം ആകുമായിരുന്നു എന്നൊരു എളിയ അഭിപ്രായം കൂടി ഉണ്ട് .... ആശംസകള്‍ .

  ReplyDelete
 122. ആദ്യായിട്ടാണ് ഇവിടെ. കവിത ഇഷ്ടായി. ഒഴിവുപോലെ മറ്റു പോസ്റ്റുകളും വായിക്കാം...

  ആശംസകള്‍

  ReplyDelete

 123. പ്രിയേ.. ഞാന്‍ വിടപറഞ്ഞ
  ഈവേളയില്‍ പോലും-
  എന്‍റെ ഓര്‍മ്മകള്‍ നിനക്ക്
  ദുഃഖസാഗരമാകരുത്.
  നശ്വരമായ മനുഷ്യായുസിനെ
  ഓര്‍ത്ത് വിലപിക്കാതെ-
  പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
  നീ സന്തോഷവതിയാകുക.
  ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
  പാന്ഥാവിന്‍ തണലായി തീരട്ടെ.
  നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
  ഇനി നിന്‍റെതാവട്ടെ.
  എന്നില്‍ നിന്ന് നീ കവര്‍ന്ന-
  പ്രണയാദ്ര നിമിഷങ്ങള്‍
  നിന്‍റെ ഭാവിയിലെ ഉണര്‍വ്വായി മാറട്ടെ.
  ഹൃദയത്തില്‍ തട്ടുന്ന ഈ വരികള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്...അഭിനന്ദനങള്‍

  ReplyDelete
 124. നന്നായി മാഷേ.,. പ്രണയം മരിക്കുന്നില്ല, മനസ്സിന്റെ നന്മയും., വീണ്ടും വരാം...

  ReplyDelete
 125. ഒരു സുന്ദര പ്രണയത്തിനു വേണ്ടതെല്ലാം ഇവിടെയുണ്ടല്ലോ !

  പ്രകൃതിയായി നിറയുന്നതെല്ലാം പ്രണയമായി വരികളിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട് .

  അനുമോദനങ്ങൾ ..

  ReplyDelete