. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 10 January 2014

ആരാണപ്പാ ഈ ദൈവം?!

തങ്കത്തില്‍ തീര്‍ത്ത തകിടിനുള്ളില്‍ -
ജ്യോത്സ്യനാല്‍ കുത്തിക്കുറിക്കപ്പെട്ട -
മന്ത്രതന്ത്രങ്ങളുടെ മാറാപ്പും പേറി -
ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -
ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഒരു-
ജയില്‍ പുള്ളി‍?

ഭണ്ഡാരത്തിലെ ദ്രവ്യഘടനയെ -
കീറ്റിയും കിഴിച്ചും തിട്ടപ്പെടുത്തി -
പുരോഹിതന്‍റെ മുഖപ്രസാദത്തിന് -
ഉതകും വിധം അനുഗ്രഹത്തിന്‍റെ -
അളവുകോല്‍ നിശ്ചയിക്കുന്ന -
കണക്കപ്പിള്ള?

അഭയവും, ആശ്രയുവും തീര്‍ക്കുന്നത് -
കാവിവസ്ത്ര ധാരികളായ ആള്‍ദൈവ-
മാതാക്കളുടെ ചുഃബന പെരുമഴയാണെന്ന്-
അശരണരായ അനേകായിരങ്ങളെ-
തെറ്റിദ്ധരിപ്പിക്കുന്ന, ഒരു സധാരണ-
ഇടനിലക്കാരന്‍?

ആസന്ന മരണത്തില്‍ ആകുലനായി-
അന്ത്യശ്വാസത്തിനായി പിടയുന്ന-
ബലിമൃഗത്തിന്‍റെ ദയനീയതയിലേക്ക്-
ക്രൂരതയുടെ ജലവര്‍ഷം നടത്തി-
, മിഥ്യയെ  സത്യമെന്നു തോന്നിപ്പിക്കുന്ന-
മാന്ത്രികന്‍?

ഉലകിലെ ചരാചരങ്ങള്‍ക്കത്രയും-
സ്വര്‍ഗ്ഗരാജ്യം  ഉത്ഘോഷിക്കുമ്പോഴും-
കുബേരര്‍ക്കൊപ്പം കൂടി കുചേലര്‍ക്ക് നേരെ -
 നീതിദേവതയുടെ കണ്ണുകളെ-
മൂടിക്കെട്ടാന്‍ സഹായിക്കുന്ന ഒരു കപട-
സദാചാരവാദി?

വര്‍ണം, വര്‍ഗം, ജാതി, ലിംഗങ്ങളുടെ-
ഭിന്നത നിശ്ചയിച്ച്, മാനവരാശിയുടെ-
വിരിമാറില്‍ മാറാപ്പിന്‍റെ ചുട്ടികുത്തി-
പരസ്പരം പോരിനിറക്കി,പിടയുന്ന-
പച്ചമാംസം ഉപ്പു തൊടാതെ വിഴുങ്ങുന്ന-
നരഭോജി?

139 comments:

 1. ദൈവ വിശ്വാസിയായ എന്റെ ദൈവത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടല്ല ഇത്... മറിച്ച് ദൈവത്തെ ഈ വിധത്തില്‍ ചുരുക്കി എഴുതന്നതിലെ വേദന പങ്കുവെക്കാന്‍ ശ്രമിച്ചു എന്നു മാത്രം.

  ReplyDelete
 2. തീവ്രതയോടെ പറഞ്ഞു.

  ReplyDelete
 3. അതെ, ദൈവ വിശ്വാസികൾ തന്നെയാണ് ഇത്തരം അന്ധ വിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത്. വിശ്വാസികൾക്കിടയിൽനിന്നു തന്നെ അന്ധവിശ്വാസങ്ങൾ വളർത്തി നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കരണപ്രവർത്തനങ്ങൾ നടക്കണം. വിശ്വാസത്തെ അല്ല,വിശ്വാസത്തെ ചൂഷണത്തിനുള്ള ഉപാധിയായി കാണുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. ഇത്തരം ചൂഷണങ്ങളിൽ നിന്നു കിട്ടുന്ന സമ്പത്തിൽ ഒരു പങ്ക് നല്ല കാര്യങ്ങൾക്ക് വേണ്ടി പലരും മാറ്റിവയ്ക്കുന്നു എന്നത് നല്ലതുതന്നെ! പക്ഷെ എന്നു വച്ച് ചൂഷണം ചൂഷണമല്ലാതാകില്ല.അന്ധ വിശ്വാസം അന്ധവിശ്വസം അല്ലാതാകില്ല. വിശ്വാസമല്ല, വിശ്വാസം ഉപയോഗിക്കപ്പെടുന്ന രീതിയാണ് വിമർശിക്കപ്പെടേണ്ടത്. കുറെ പേരെ ചൂഷണം ചെയ്ത് മറ്റ് കുറെ പേർക്ക് ഗുണമുണ്ടാക്കി കൊടുക്കുന്നത് അങ്ങനെ ചെയ്യുന്നവർക്ക് പുണ്യം കിട്ടാൻ ഉതകില്ല.അന്ധമായ വിശ്വാസങ്ങൾ അടിച്ചേല്പിക്കതെ തന്നെ ഭക്തിയെ ഉപയോഗിച്ച് വരുമാനം ആർജ്ജിക്കാനും അതുപയോഗിച്ച് സൽകർമ്മങ്ങൾ ചെയ്യുവാനും ചെയ്യാനും സാധിക്കും. അതാണ് യഥാർത്ഥ ദൈവ വിശ്വാസികളും ദൈവികത്വം അവകാശപ്പെടുന്നവരും ചെയ്യേണ്ടത്.

  ഞാൻ ദൈവ വിശ്വാസി അല്ലെങ്കിലും യഥാർത്ഥ ദൈവ വിശ്വാസികളിൽ അവർ ദൈവവിശ്വാസികളായതുകൊണ്ടു കാണപ്പെടുന്ന ചില നന്മകൾ ദർശിക്കുകയും അതുകൊണ്ടുതന്നെ അവരെ ഇഷ്ടപ്പെടുകയും അവരുടെ വിശ്വാസത്തെ ആദരിക്കുകയും ചെയ്യുന്നു!

  പോസ്റ്റ് ചെറുതാണെങ്കിലും അതിലുൾക്കൊണ്ടിരിക്കുന്ന സന്ദേശം വലുതാണ്. ആശംസകൾ!

  ReplyDelete
 4. ശക്തം..വളരെ ശക്തം.
  നന്നായിരിക്കുന്നു കവിത..

  ReplyDelete
 5. ദൈവത്തെപ്പറ്റി സംസാരിക്കൂ...ഉറക്കെ ഉറക്കെ ഇനിയുമുറക്കെ...ദൈവത്തെ വിറ്റു ജീവിക്കുന്നവർ നടുങ്ങട്ടെ....
  മാനവൻ
  http://manavanboologathil.blogspot.com/

  ReplyDelete
 6. ഉള്ളിയുടെ തൊലിപൊളിക്കുന്നതുപോലെ ദൈവത്തെ നിര്‍ദ്ധാരണം ചെയ്ത് ഇല്ലാതാക്കാനുള്ള അന്വേഷണം
  ആരംഭിക്കുമ്പോള്‍ ... നാം ഒരു കുടുസ്സു മുറിക്കുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുകയാണ്. ഒട്ടും സുരക്ഷിതമല്ലാത്ത പ്രപഞ്ചത്തിന്റെ മേല്‍ക്കൂരക്കു കീഴിലേക്ക് ... ജാതി മതങ്ങളുടെ തടവറകള്‍ക്കു പുറത്തുള്ള സ്വതന്ത്ര ലോകത്തേക്ക്...

  കരുത്തുനേടാന്‍... സ്വന്തന്ത്ര മനുഷ്യനായി സ്വന്തം കാലില്‍ നിന്ന് അനുഭവങ്ങളെ ആസ്വദിക്കാന്‍...
  സര്‍വ്വോപരി മനുഷ്യനായി വികസിക്കാന്‍... !!!

  ദൈവത്തെക്കുറിച്ചുള്ള അന്വേഷണ യാത്രക്ക് ചിത്രകാരന്റെ ആശംസകള്‍.

  ReplyDelete
 7. ദൈവം ……. അന്വേഷിക്കുക. കണ്ടെത്തിയാലും ഇല്ലങ്കിലും നല്ലതിനാണ്.
  നന്മയാണ് ദൈവം…….

  ReplyDelete
 8. പ്രിയ നീര്‍വിളാകന്‍,
  ദൈവമെന്നത് ഹൈന്ദവ സങ്കല്‍പ്പം മാത്രമല്ല. മറ്റെല്ലാ മതങ്ങള്‍ക്കും അടിസ്ഥാനം ദൈവസങ്കല്‍പ്പമാണ്. അങ്ങിനെയിരിക്കെ “ആരാണപ്പാ ഈ ദൈവം?’ എന്ന കവിതയില്‍ മുഴുവന്‍ ദൈവ സങ്കല്‍പ്പങ്ങളുടെ വിമര്‍ശനമോ-നിരൂപണമോ, താങ്കളുടെ വീക്ഷണമോ വരേണ്ടതല്ലേ? അതോ ഹൈന്ദവ കാഴ്ചപ്പാടിലെ ദൈവസങ്കല്‍പ്പത്തിനു മാത്രമാണോ താങ്കളുടെ വിമര്‍ശനം? കവിത വായിച്ചിട്ട് എനിക്ക് അങ്ങിനെയാണ് തോന്നിയത്.
  ഇനി അങ്ങിനെയാണെങ്കില്‍ ‘ തൂണിലും തുരുമ്പിലും ദൈവമുണ്ട്’ എന്നതാണാ ഹൈന്ദവ സങ്കല്‍പ്പം. മറ്റുള്ളതെല്ലാം ഭക്തരുടെ/പുരോഹിതരുടെ/മത അദ്ധ്യക്ഷന്മാര്‍ എന്നു വിളിക്കപ്പെടൂന്നവരുടെ കാഴ്ചപ്പാടുകള്‍ മാത്രം. അമ്പലത്തില്‍ പോയില്ലെങ്കിലും ഹിന്ദു ഹിന്ദു തന്നെയാണ്. ആചാരങ്ങളെ അനുസരിക്ക്കുന്നില്ലെങ്കില്‍ പോലും.

  ഈ കവിത താങ്കളുടെ ഒരു ചിന്തയാണെന്നു മനസ്സിലാക്കുന്നു. പക്ഷെ കവിത്വത്തിലേക്കുള്ള ദൂരം വലുതാണ്. കാരണം ഇതില്‍ കവിതയില്ല എന്നതു തന്നെ.
  “ഗുഹ്യതയുടെ ദുര്‍ഗന്ധവും “ എന്താണ് ഗുഹ്യത?? ഈ വരിയെ വിശദീകരിക്കാമോ?

  ReplyDelete
 9. വളരെ വാചാലമാണ് ഈ കവിത. ഒരു പാട് വിശദീകരണത്തിന് പ്രാപ്യവുമാണ്.പക്ഷേ ചിലരെന്കുളും തെറ്റിദ്ധരിച്ചേക്കാം എന്നതിനാല്‍ മിണ്ടുന്നില്ല.
  (സന്തോഷ പറഞ്ഞ പോലെ ഇതില്‍ ഗുഹ്യതയുടെ റോള്‍ എന്താണ്?)

  ReplyDelete
 10. ഗുഹ്യതയുടെ റോള്‍ വളരെ വ്യക്തമല്ലേ?... സാധാരണ രീതിയില്‍ ഏലസ്സ് ജപിച്ച് കെട്ടുന്നത് അരയില്‍ ആണല്ലോ? അവിറ്റെ ഗുഹ്യതയൂടെ ഗന്ധം അല്ലാതെ എന്താണ് അനുഭവിക്കുക...

  അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

  ReplyDelete
 11. അന്വഷണങ്ങള്‍ തീര്‍ന്നാലും തീരതെ ഒരു മിത്ത്

  ReplyDelete
 12. നല്ല അന്വേഷണം മികച്ച കവിത

  ReplyDelete
 13. ദൈവമേ നീ സാക്ഷി!നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 14. നല്ല കവിത...
  മലയാളിത്തമുള്ള മനോഹരമായ കവിത.
  ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete
 15. ദേഹത്തു വമിക്കുന്ന ദേഹിയല്ലോ ദൈവ൦ എന്ന് തോന്നി പ്പോയി കവിത വായിച്ചപ്പോള്‍

  ReplyDelete
 16. കിടക്കട്ടെ ജോല്സ്യനും ഒരു കൊട്ട് അല്ലെ ...ഹി..ഹി

  ReplyDelete
 17. ഇതൊന്നുമല്ല ദൈവം. പിന്നെയോ?

  "അഹമാത്മാ ഗൂഡാഗേശ
  സര്‍വ്വ ഭൂതാ ശയസ്ഥിധാ.."

  (ദൈവത്തോടാ കളിയല്ലേ..)

  ReplyDelete
 18. ഇടനിലക്കാരില്ലാതെ നേരിട്ടുള്ള നിരന്തരന്വേഷണങ്ങളിലൂടെ യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താം. സ്വാര്‍ത്ഥ തല്പ്പര്യങ്ങല്‍ക്കുവേണ്ടി ദൈവത്തെ ഉപയോഗിക്കുന്നവരിലൂടെ അല്ല.

  ReplyDelete
 19. നന്നായിരിക്കുന്നു

  ReplyDelete
 20. ദൈവം മറ്റെന്തൊക്കെയോ ആണ്
  :-)

  ReplyDelete
 21. കൊള്ളാം , നന്നായിരിക്കുന്നു

  ReplyDelete
 22. നല്ല അന്വേഷണം..

  ReplyDelete
 23. ദൈവത്തെ നിശ്ചയിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അതു ചിലര്‍ക്ക് വിശ്വാസമാകാം മറ്റു ചിലര്‍ക്ക് കാണാത്ത സത്യവും. പക്ഷെ അതൊരിക്കലും മറ്റൊരാള്‍ പറഞ്ഞിട്ടാവരുത്. ദൈവത്തിനെ ഒന്നിലും കെട്ടി നിര്‍ത്തുകയും അരുത്.-- കവിത വായന ഞാന്‍ പൊതുവേ കുറവാണ്. കഥയും സിനിമയും ആണ് ഇഷ്ട്ട വിഷയങ്ങള്‍--. എന്നിരുന്നാലും ശക്തമായ എഴുത്ത് എന്ന് തന്നെ ഞാനും പറയട്ടെ.

  ReplyDelete
 24. കാണാതിരിക്കാനാവില്ല ,സമൂഹത്തില്‍ തിന്മ വളരാന്‍ കാരണം ഈ മുഖം മൂടിയുടെയ് സാന്നിധ്യം തിരിച്ചരിയെനം , നന്നായിരുന്നു കവിത

  ReplyDelete
 25. ഈ പോസ്റ്റിനെ (കവിതയെ ?) ശക്തം തീവ്രം എന്നൊക്കെ പുകഴ്ത്തിക്കണ്ടു. ആണോ ?

  ദൈവത്തെയാണോ വിമർശിക്കുന്നത് അതോ പുരോഹിതന്മാരെയാണോ വിമർശിക്കുന്നത് എന്നെങ്കിലും വ്യക്തമാക്കാമായിരുന്നു.

  എന്നാലല്ലെ ഏതെങ്കിലും ഒരു ഭാഗം ചേരാൻ കഴിയൂ.

  ഞാൻ വിശ്വസിക്കുന്ന ദൈവത്തെ അനുഭവിച്ചറിയാം എന്നു ഞാൻ വിശ്വസിക്കുന്നു. (സെമിറ്റിക് മതവിശ്വാസം പോലെ കാണാൻ കഴിയും എന്നു ഞാൻ കരുതുന്നില്ല.) ഞാൻ എന്ന സങ്കുചിത ചിന്ത വിട്ട് സർവ്വ ചരാചരങ്ങളിലും എന്നിലും ഉള്ള ചൈതന്യം ഒന്നു തന്നെയെന്ന ചിന്ത വളരുന്നതിനനുസരിച്ച് ആർക്കും അത് അനുഭവിക്കാം.

  ReplyDelete
 26. ഭൂമിയിലെ മനുഷ്യനും ദൈവവും തമ്മിൽ ബന്ധപ്പെടാനുള്ള ലൈസൻസ് ഉള്ളവരെയാണല്ലൊ അമ്പലത്തിലും പള്ളിയിലും കാണുന്നത്.

  ReplyDelete
 27. കൊള്ളാം...
  ശക്തമായ അർത്ഥാന്തരങ്ങൾ ഉള്ള വരികൾ...
  വായിക്കുന്നവർക്ക് ചൂട് ചിന്തകൾ പകരാൻ ഇത് തന്നെ ധാരാളം...വെൽഡൺ..

  ReplyDelete
 28. ദൈവമാകാൻ ഇഷ്ടപ്പെടാത്തവർ ആരാണുണ്ടാവുക....!!?
  ആ വഴിയിൽ ഒന്നു നിന്നു കൊടുത്താൽ മതി, ബാക്കി ഭക്തജനങ്ങൾ ചെയ്തു കൊള്ളും....!!

  ReplyDelete
 29. ദൈവമെന്നെ ഇവിടെയെത്തിച്ചു.
  വായിക്കാം. കേരളമെന്ന ഭ്രാന്താലയത്തിലിരുന്ന്,

  ReplyDelete
 30. പുരോഹിതന്റെ മുഖപ്രസാദത്തിന് -
  ഉതകും വിധം അനുഗ്രഹത്തിന്റെ -
  അളവുകോല്‍ നിശ്ചയിക്കുന്ന -
  കണക്കപ്പിള്ള?

  ReplyDelete
 31. ദൈവ വിശ്വാസിയുടെ കാഴ്ചപ്പാടിലെ കുഴപ്പമായി തോന്നാമെങ്കിലും ദൈവാഭിനയക്കാരാൽ മടുത്ത ഒരു വിശ്വാസിയുടെ വേദനയായി മനസിലാക്കട്ടെ.

  ReplyDelete
 32. ആധുനികതയില്‍ ലോകം ദൈവത്തിനെ ഇങ്ങനെയൊക്കെ ആക്കി മാറ്റുന്നു. മന്ത്രതന്ത്രങ്ങളുടെ മാറാപ്പും പേറി -
  ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -
  ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഒരു-
  ജയില്‍ പുള്ളി‍?

  ReplyDelete
  Replies
  1. ആധുനികതയില്‍ മാത്രമല്ല, ദൈവ സങ്കല്‍പ്പം ഉണ്ടായ കാലം മുതല്‍ അങ്ങനെ തന്നെ..... കാലാകാലങ്ങളില്‍ ഓരോരുത്തരായി തിരികി കയറ്റിയ പരിഷ്കാരങ്ങള്‍ കാലക്രമേണ ദൈവമായി പരിണമിച്ചു എന്നുമാത്രം.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 33. ഇതൊക്കെ ഇന്നിന്‍റെ മനുഷ്യ ദൈവം.... ശെരിയായ ദൈവം താങ്കളുടെ മനസ്സില്‍ ഉണ്ട്... അത് കാണണം എങ്കില്‍ താങ്കള്‍ നന്മ ഉള്ളവന്‍ ആയി മാറണം.. ആപ്പോള്‍ മാത്രമേ അത് തിരിച്ചറിയുവാന്‍ താങ്കള്‍ക്ക് സാധിക്കൂ... അത് വരെ നാം എല്ലാവരും ഇങ്ങളെ മനുഷ്യ ദൈവങ്ങളുടെ പുറകെ പോകും.....!

  കവിത നന്നായി...... അഭിനന്ദനങ്ങള്‍.....!!!

  ReplyDelete
  Replies
  1. മനുഷ്യ ദൈവങ്ങള്‍ മാത്രമാണോ ഇന്നിന്‍റെ പ്രശ്നം... ഏതു മതമുണ്ട്‌ അതിന്‍റെ യഥാര്‍ത്ഥ വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടു മനുഷ്യനെ സേവിക്കുന്നത്.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 34. Hey Aji, Did you point out only the hindu God..or in general.. :)

  ReplyDelete
  Replies
  1. മധു.... വരികളിലൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും ഇത് ഒരു മതത്തെ മാത്രമല്ല ഉദ്ദേശിച്ചിരിക്കുന്നത് എന്ന്.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 35. ദൈവത്തിനെതിരെ കടുത്ത ചോദ്യങ്ങൾ ആണല്ലോ
  ഇതൊക്കെ ആക്കാൻ ചിലർ ശ്രമിക്കുമ്പോൾ നമുക്കുള്ളിൽ നിന്നൊരു ചിരി കേൽക്കാം

  ReplyDelete
  Replies
  1. ദൈവത്തോടുള്ള ചോദ്യമല്ല, ദൈവത്തിന്‍റെ പേരില്‍ അടികൂടുന്ന മനുഷ്യരോടുള്ള ചോദ്യമാണ്... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 36. This comment has been removed by the author.

  ReplyDelete
 37. ദൈവം അത് ഒന്നേയുള്ളൂ. തന്റെ ആയുസ്സിന്‍റെ അളവുകോല്‍ അളന്നു തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത മനുഷ്യരെ , കാലാന്തരങ്ങളില്‍ മാറി വന്ന ആള്‍ദൈവങ്ങള്‍ പിന്നീട് യഥാര്‍ത്ഥ ദൈവരൂപങ്ങളായി അഭിനയിച്ച് , മനുഷ്യന്‍റെ ദൈവ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന കാഴ്ചയാണ് കണ്ടുവന്നത് ,അത് ഇന്നും നിര്‍ബാധം ജാതി മത വിത്യാസമില്ലാതെ തുടരുന്നു. ,ദൈവത്തിന്‍റെ പേരില്‍ കൊടുക്കുന്ന പണത്തിന്‍റെ അളവനുസരിച്ച്ഭകതന്മാരെ തരം തിരിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാര്‍ , മനുഷ്യ ദൈവങ്ങളെ സ്വന്തം രക്ഷകരായി കാണുന്ന മനുഷ്യര്‍ക്ക്‌ ആ മനുഷ്യ ദൈവങ്ങളുടെ അന്ത്യ കൂദാസകള്‍ക്ക് കോപ്പുകൂട്ടെണ്ട ഗതികേട് ..... ഓഹ്..എന്‍റെ ദൈവമെ .........

  ReplyDelete
  Replies
  1. മനുഷ്യ ദൈവങ്ങള്‍ക്കൊപ്പം അവര്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങളും ഇതില്‍ തുല്യ പങ്കാളികള്‍ ആണെന്ന് മറക്കരുത്... മനുഷ്യ ദൈവങ്ങള്‍ക്ക് പിറകെ മനുഷ്യര്‍ കൂടാതെയിരിക്കണം എങ്കില്‍ മതങ്ങള്‍ അവയുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കണം... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 38. ചുറ്റുപാടില്‍ ചുറ്റുപാടുകള്‍ സമൂഹത്തില്‍ കാണുന്ന അവനവനു വേണ്ട ദൈവ സങ്കല്‍പ്പത്തെ .... ദൈവത്തെ നന്നായി എഴുതി... ഉള്ളിലെ നന്മയെന്ന ദൈവത്തെ കെടാതെ സൂക്ഷിക്കാം... (Y)

  ReplyDelete
  Replies
  1. എന്തിനെ ആണ് ആരധിക്കെണ്ടാത് എന്ന മിനിമം ദൈവീക സാക്ഷരത നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.... എങ്കിലേ പുരാതന മനുഷ്യരാല്‍ എഴുതപ്പെട്ട മതങ്ങളെ ആധുനികവല്ക്കരിക്കാന്‍ കഴിയൂ.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 39. ദൈവം ധൈര്യമില്ലാതവന്റെ സ്വന്പ്നജീവികളുടെ അതിമോഹികളുടെ ആലംബവും നമ്മുടെ മുന്പിലെ ഏറ്റവും വലിയ ചോദ്യവും ആകുന്നു . എന്റെയും സംശയങ്ങളാണ് അജി ഏട്ടൻ എഴുതിയിരിക്കുന്നത് .

  ReplyDelete
  Replies
  1. ദൈവം എനിക്ക് ചില അവസരങ്ങളില്‍ വിശ്വാസവും മറ്റു ചില അവസരങ്ങളില്‍ ചോദ്യചിഹ്നവും ആകുന്നു..... ചില അവസരങ്ങളില്‍ അത്യാപല്‍ഘട്ടങ്ങളില്‍ ശൂന്യതയില്‍ നിന്ന് എന്നപോലെ ആരെങ്കിലും പ്രത്യക്ഷപ്പെടുമ്പോള്‍ ദൈവ സാന്നിധ്യം എന്ന് പെട്ടെന്ന് തോന്നിപ്പോകാറുണ്ട്... എന്നാല്‍ ആയിരക്കണക്കിന് നിരപരാധികള്‍ ചത്ത് വീഴുന്ന ചില സംഭവങ്ങള്‍ കാണുമ്പോള്‍ പരമകാരുണ്യവാനും ശക്തനും എന്ന് നാം കരുതുന്ന ദൈവം എവിടെ എന്നും അറിയാതെ ചോദിച്ച് പോകും.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 40. പഴയ ദൈവസങ്കൽ‌പ്പങ്ങൾ ഇന്നിപ്പോൾ ജനത്തിനുണ്ടാകുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ദൈവസങ്കൽ‌പ്പങ്ങൾക്ക് അപ്പുറമാണ് നാട്ടിൽ കാണുന്നത്. എന്തൊക്കെ നേടിയാലും സുഖജീവിതം നയിച്ചാലും അവന്റെയൊക്കെ മനസ്സുകൾ അസ്വസ്തമാണ്. കാ‍ണുന്ന ഹൂണ്ടികയിൽ ഒക്കെ കെട്ടു കണക്കിന് വലിച്ചെറിഞ്ഞിട്ടും സമാധാനം കിട്ടാതെ പിന്നേയും പിന്നേയും അലയുകയാണ്. എവിടെന്നാണ് കുറച്ച് സമാധാനം കിട്ടുക എന്നന്വേഷിച്ച്. പക്ഷെ, അതു മാത്രം ആർക്കും തരപ്പെടാതെ അക്കരപ്പച്ചയായി നിൽക്കുന്നു. എന്നും എവിടേയും അസ്വസ്തമായ മനസ്സുകൾ മാത്രം.
  ദൈവമുണ്ടെന്നു തന്നെയാണ് എന്റേയും വിശ്വാസം. പക്ഷെ, അത് സൃഷ്ടിയിൽ മാത്രം. എല്ലാ കഴിവുകളും നൽകി ജീവനും കൊടുത്ത് വിടുമ്പോൾ ദൈവം കൊടുത്തിരിക്കാനിടയുള്ള ഒരു വരമുണ്ട്. “ഇനി നീയായി നിന്റെ പാടായി. എനിക്ക് നിന്നിൽ ഒരുത്തരവാദിത്വവുമില്ല...!“
  കവിത നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete
  Replies
  1. താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്..... ദൈവസങ്കല്പങ്ങള്‍ സ്വയം സന്തോഷവല്‍ക്കരണത്തിനായി തരാം താണിരിക്കുന്നു..... ഒരുവന്‍റെ മതഗ്രന്ഥത്തില്‍ എഴുതിവച്ചിരിക്കുന്നത് അക്ഷരംപ്രതി പാലിച്ച് സ്വന്തം സ്വര്‍ഗ്ഗം മാത്രം ലക്‌ഷ്യം കാണുന്ന സ്വാര്‍ഥതയുടെ കൂടാരമായി മതങ്ങള്‍ അധപ്പതിചിരിക്കുന്നു.... സ്വര്‍ഗ്ഗരാജ്യ യാത്രയില്‍ ആര്‍ക്കൊക്കെ പരിക്കുകള്‍ പറ്റുന്നു എന്നതുപോലും ഇവരേ ആലോസപ്പെടുത്തുന്നില്ല.... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 41. തങ്കത്തില്‍ തീര്‍ത്ത തകിടിനുള്ളില്‍ -
  ജ്യോത്സ്യനാല്‍ കുത്തിക്കുറിക്കപ്പെട്ട -
  മന്ത്രതന്ത്രങ്ങളുടെ മാറാപ്പും പേറി -
  ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -
  ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഒരു-
  ജയില്‍ പുള്ളി ..

  ReplyDelete
  Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 42. ദൈവം...താങ്കള്‍ കവിതയില്‍ മര്‍ദ്ദിച്ച്
  കുരുശിലേറ്റിയ ഒരു നിസ്സഹായന്‍..!!
  ഇത്രയും നല്ല ജീവിതം തന്നിട്ടും മോശം
  കവിതകളെഴുതി എന്തിനു ദൈവത്തിന്‍റെ നിറം കെടുത്തുന്നു..!


  സോമാലിയന്‍ പട്ടിണിക്കാരും ഇന്ത്യന്‍ വിസിഷ്യാ അട്ടപ്പാടിവാസികളും “
  കവിതയെഴുതിയാല്‍ ദൈവം ഒരു ‘തീട്ടം ‘ തന്നെയായിരിക്കും..!!

  ReplyDelete
  Replies
  1. ഹ.. ഹ... സമ്പന്നതയില്‍ അന്യരെ പുച്ഛത്തോടെ കാണുകയും ദുഃഖത്തില്‍ അന്യരുടെ സമ്പന്നതയില്‍ നോക്കി നെടുവീര്‍പ്പിടുകയും ചെയ്യുന്ന അതെ നീതി തന്നെയാണ് നാം ദൈവീക ചിന്തയിലും പുലര്‍ത്തുന്നത്..... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 43. Ororutharudeyum manasile "NANMAYE"daivavum,swargavumayum,"THINMAYE" SATHANUM,narakavumayi sankalpichal,e chothyathinulla utharam kittille "NEERVILAKA ?

  ReplyDelete
  Replies
  1. അങ്ങനെ സങ്കല്‍പ്പിച്ചാല്‍ ഭൂമിയില്‍ ആകെ മൊത്തം ടോട്ടല്‍ ഒരു ദൈവത്തെ പോലും തികച്ച് എടുക്കാന്‍ കഴിയില്ലല്ലോ ലക്ഷ്മി...!!! ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 44. വർണ്ണം, വർഗ്ഗം, ജാതി, ലിംഗങ്ങളുടെ ഭിന്നത നിശ്ചയിച്ച്‌ മാനവരാശിയുടെ വിരിമാറിൽ മാറാപ്പി ന്റെ ചുട്ടികുത്തി പരസ്പരം പോരിനിറക്കി...

  ReplyDelete
 45. വർണ്ണം, വർഗ്ഗം, ജാതി, ലിംഗങ്ങളുടെ ഭിന്നത നിശ്ചയിച്ച്‌ മാനവരാശിയുടെ വിരിമാറിൽ മാറാപ്പി ന്റെ ചുട്ടികുത്തി പരസ്പരം പോരിനിറക്കി...

  ReplyDelete
  Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 46. ആലോചിച്ചാൽ ഒരന്തവും ഇല്ലെങ്കിൽ ഒരു കുന്തവുമില്ലാത്ത ഈ വിഷയത്തിനാണ് മനുഷ്യൻ ഏറ്റവും കൂടുതൽ നല്കിയിട്ടുള്ളത് .

  ആശംസകൾ

  ReplyDelete
  Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 47. This comment has been removed by the author.

  ReplyDelete
 48. 'ഒരാൾ അമ്പലത്തിൽ പ്രാർത്ഥിച്ച് വരുമ്പോൾ അയാളെ പാമ്പ് കടിച്ചാൽ ആദ്യം അയാളെ കൊണ്ട് പോകുക വൈദ്യനെ കാണിക്കാനാണ് അല്ലാതെ അമ്പലത്തിലേക്കല്ല.

  ഒരാൾ പള്ളിയിൽ നിസ്കരിക്കാൻ പോയി വരുമ്പോൾ വണ്ടിയിലെ പെട്രോൾ തീർന്നാൽ അയാൾ പള്ളിയിലേക്കല്ല പെട്രോൾ പമ്പിലേക്കാണ് പോകുക.

  ഒരാൾ പള്ളിയിൽ കുർബാന കൊള്ളുമ്പോൾ ഭൂമികുലുക്കമുണ്ടായാൽ അയാൾ അവിടെ നിൽക്കാതെ രക്ഷ തേടി പുറത്തേക്കാണ് ഓടുക.

  ഇതിലൊന്നും ദൈവത്തിന് ഒരു നിയന്ത്രണവും ഇല്ല, എന്ന് 'യുക്തി'യുള്ള ആർക്കും മനസ്സിലാവും.'

  വാചകങ്ങൾ ശരിയായ രൂപത്തിലല്ലെങ്കിലും ഇത്തരത്തിൽ ആശയം വരുന്ന ഒരു കഥ ഫേയ്സ് ബുക്കിൽ കുറേ കാലമായി ഞാൻ കാണുന്നുണ്ട്. ഏതോ യുക്തിവാദിയുടേതാണെന്ന് തോന്നുന്നു.! പക്ഷെ ഈ കഥകൊണ്ട് അയാൾ ഒരുപാട് 'ആരാധകരെ' നേടിക്കാണണം.
  എന്തായാലും ആ കഥാകാരൻ ഏഴരയല്ല ഒരു എട്ടര പൊട്ടനാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.!
  കാരണം ഈ ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസി താൻ തന്നെയാണ് എന്ന് ഇയാൾ ഈ കഥ കൊണ്ട് ആവർത്തിച്ചുറപ്പിക്കുന്നുണ്ട്.!
  കാരണം,
  അമ്പലത്തിൽ നിന്നിറങ്ങിയവനെ പാമ്പ് കടിച്ചാൽ വന്ന് രക്ഷിക്കുന്ന വൈദ്യരാണ് ദൈവം എന്നും വണ്ടിയിലെ പെട്രോൾ തീർന്നാൽ പെട്രോളടിച്ച് കൊടുക്കുന്നയാളാണ് ദൈവം എന്നും കുർബാനയ്ക്കിടയിൽ ഭൂമികുലുങ്ങിയാൽ തലയ്ക്ക് മുകളിൽ വരുന്ന ഉരുക്ക് കെട്ടിടമാണ് ദൈവം എന്നും ധരിച്ച് വച്ചിരിക്കുന്ന അയാളല്ലാതെ മറ്റാരാണ് യഥാർത്ഥ വിഡ്ഢിക്കൂശ്മാണ്ഡനായ അന്ധവിശ്വാസി ?

  ഹേ കഥാകാരാ താങ്കളറിയുക ദൈവം എന്നാൽ ഇതൊന്നുമല്ല.!
  അത് പ്രാർത്ഥിച്ചാൽ വേഷം മാറി വരുന്ന ഒരാളല്ല,
  വൈദ്യരല്ല,പെട്രോളല്ല,വണ്ടിയല്ല,ഉരുക്ക് കോട്ടയല്ല,ആഹാരമല്ല,വെള്ളമല്ല, പേനയും പെൻസിലുമല്ല.!

  പക്ഷെ ഒരേസമയം ഇവയെല്ലാം ആകുന്ന ഒരു ആത്മവിശ്വാസമാണ് ദൈവം.
  അത് ഒരു വികാരമാണ്,ഒരു അനുഭവമാണ്, ഒരു അനുഭൂതിയും ആത്മവിശ്വാസവും ആണ്.!
  ഇതൊന്നും താങ്കൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ താങ്കൾക്കറിയാത്ത ഒന്നുകൂടി,
  ആത്മാർത്ഥമായ കറകളഞ്ഞ സ്നേഹത്തിലും താങ്കൾക്കാ ദൈവത്തെ കാണാം.!

  ഇതാണ് നിർവിളാകേട്ടാ എന്റെ മറുപടി.!
  ഇതൊക്കെയാണ് ദൈവം എന്ന് ഞാൻ വിശ്വസിക്കുന്നു.!

  ReplyDelete
  Replies
  1. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊക്കെയാണ്‌ ദൈവം എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ആണ് നമ്മുടെ ചലനം.... ദൈവ സങ്കല്‍പ്പം തന്നെ മാറി മറ്റൊരു തലത്തിലേക്ക് പോകുന്ന ഒരു കാലത്താണ്...


   ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 49. ഇതല്ല ആ ദൈവം എന്നുറപ്പ് !

  ReplyDelete
  Replies
  1. പിന്നെ എന്താണ് ദൈവം...?


   ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 50. ഞാനൊരു യുക്തിവാദിയാണ്........... പക്ഷെ നിരീശ്വര വാദിയല്ല.......
  നല്ല കവിത....... നല്ല ആശയം........

  ReplyDelete
  Replies
  1. ഞാനും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....!!


   ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 51. This comment has been removed by the author.

  ReplyDelete
  Replies
  1. നന്നായിട്ടുണ്ട് .........എല്ലാവരും ദൈവത്തെ കുറ്റപെടുത്തി എന്ന് പറയുമ്പോള്‍ ഞാന്‍ പറയുന്നു ഞാന്‍ ആണ് ദൈവം ......ഈ എഴുതിയിരിക്കുന്നത് എന്നെ കുറച്ചാണ് ......ഇതൊന്നും കണ്ടാല്‍ ഞാന്‍ നന്നാകില്ല :D

   Delete
  2. ദൈവമേ അങ്ങേക്ക് അനുയായികള്‍ കല്‍പ്പിച്ച് തന്ന അഹന്തയില്‍ നിന്ന് പുറത്ത് വരൂ... അശരണര്‍ക്ക് ഒപ്പം നിലകൊള്ളൂ!!!


   ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 52. കൊള്ളാം .. നന്നായിടുണ്ട് ..സമകാലിക സമൂഹത്തില്‍ ദൈവങ്ങളുടെയും ഭക്തിയുടെയും കച്ചവടവത്കരണം തുറന്നു കാട്ടിയിരിക്കുന്നു .. ആശംസകള്‍ ... ഇത് വായിച്ചു ചില തീവ്ര വിശ്വാസികളുടെ വികാരം വ്രണപെടാന്‍ ഉള്ള സാദ്യത ഉണ്ട്

  ReplyDelete
  Replies
  1. എത്ര വലിയ വികാരങ്ങള്‍ വൃണപ്പെട്ടാലും പറയാനുള്ളത് പറഞ്ഞല്ലേ ഒക്കൂ...


   ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 53. Nannayittund .
  davatheyum madatheyum chooshanam cheyyunna kalikalathilanu nam jeevikkunnad ..
  pakshe daivathe ariyan sramikkuga.
  daivam chillu koodarangalilalla ..
  marbil saudangalilalla ...
  nammude aduth tanne und.

  ReplyDelete
  Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 54. ഭഗവാനെ നിന്നെ നീ തന്നെ കാത്തോളണേ :)

  ReplyDelete
 55. ഇല്ലാത്ത ദൈവത്തിന്റെ വല്ലാത്ത പങ്കപ്പാടുകൾ ...!
  വിശ്വാസം എന്നൊരു കടിഞ്ഞാൻ കൊണ്ട് അന്ധവിശ്വാസം വളർത്തുന്ന പുരോഹിതവര്ഗ്ഗം ദൈവവും പ്രതിപുരുഷന്മാരും എല്ലാം ചേര്ന്ന കൊക്കസ്സിനുള്ളിൽ നൂറ്റാണ്ടുകളായി സമൂഹത്തെ വികലമാക്കുന്നു . ഉണരാത്ത മനസ്സുകൾക്കായി ബധിര കർണ്ണങ്ങല്ക്കായി ഒരു വിലാപം

  ReplyDelete
 56. Nannayittund .
  davatheyum madatheyum chooshanam cheyyunna kalikalathilanu nam jeevikkunnad ..
  pakshe daivathe ariyan sramikkuga.
  daivam chillu koodarangalilalla ..
  marbil saudangalilalla ...
  nammude aduth tanne und.

  ReplyDelete
 57. മതങ്ങള്‍ ,വിശ്വാസങ്ങള്‍ എല്ലാംതന്നെ മനുഷ്യ നന്മക്കായി നിലക്കൊള്ളുന്നു .ഒരു മാതവും മനുഷ്യ രാശിയുടെ ഉന്മൂലനത്തിന് ഉതകുന്ന ഒരു സന്ദേശവും നല്‍കുന്നില്ല .പക്ഷെ ചിലര്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി മതത്തെ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കി അന്ധവിശ്വാസങ്ങള്‍ മനുഷ്യരിലേക്ക് അടിച്ചേല്‍പ്പിക്കുന്നു .ചിലര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമയായി തീരുകയും ചെയ്യുന്നു .ആപ്പോള്‍ സാഹോദര്യവും സ്നേഹവും ഇല്ലാതെയാവുന്നു .ഇതല്ലെ ഇന്നേയുടെ അവസ്ഥ .അന്ധവിശ്വാസങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ മനോഹരമായിരിക്കുന്നു .ആശംസകള്‍

  ReplyDelete
 58. നന്നായി "ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -" ആദ്യമായി കേക്കുന്നതാ..

  ReplyDelete
 59. നല്ല എഴുത്ത്

  ReplyDelete
 60. മാനവരാശിയുടെ-
  വിരിമാറില്‍ മാറാപ്പിന്‍റെ ചുട്ടികുത്തി-
  പരസ്പരം പോരിനിറക്കി,പിടയുന്ന-
  പച്ചമാംസം ഉപ്പു തൊടാതെ വിഴുങ്ങുന്ന-
  നരഭോജി?


  എന്റയും പുരാതനഭാരീയരുടയും ദൈവം ഇതല്ല എന്നു ഞാന്‍ പറയും. നമ്മുടെ ഏത് അടിസ്ഥാന ഗ്രന്ഥത്തിലാണ് വിദ്വേഷവും മതവെറിയും പ്രചരിപ്പിക്കപ്പെടുന്നത്? ഏത് ഗ്രന്ഥമാണ് വാളും കൊണ്ട് മതവറി തീര്‍ക്കാന് ഉദ്ഘോഷിക്കുന്നത്? ശാരദാതിലകം പോലെയുള്ള ചില മാന്ത്രിക ഗ്രന്ഥങ്ങളില്‍ ബലിയപ്പറ്റി പരാമ്ര‍ശം ഉണ്ട് എന്നു കേട്ടിട്ടുണ്ട്, അതെങ്ങനെ അടിസ്ഥാന ഭാരതീയ സങ്കല്‍പ്പമാവും? ഭാരതീയ വിശ്വാസം എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ബിംബങ്ങളെയല്ലേ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്? അതു കൊണ്ട് ചോദിച്ചു എന്നേയുള്ളു.

  ReplyDelete
 61. ഇഷ്ടമായ് ...പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ ...
  .

  ReplyDelete
 62. It very much reflects my mind too ajith bhai. good god you penned it. :)

  ReplyDelete
 63. നന്നായിട്ടുണ്ട് ........................സംശയങ്ങള്‍ ഉരുവിടുന്ന മനസിനാണ് കുടുതല്‍ ദൈവ സാന്നിധ്യം ഉണ്ടാകുന്നതു................

  ReplyDelete
 64. കൊള്ളാം നന്നായിടുണ്ട്

  ReplyDelete
 65. കച്ചവടവൽക്കരിക്കപ്പെട്ട ഭക്തിയും ദൈവചിന്തയും സാധാരണക്കാരനെ ചഞ്ചലചിത്തനാക്കുന്നിടത്ത്, എന്തല്ല ദൈവം എന്ന ഈ എഴുത്ത് വളരെ പ്രസക്തം.
  ദൈവഭയമോ, ഭക്തിയോ ഇല്ലാഞ്ഞല്ല മറിച്ച്, വിശ്വാസത്തിന്റെ വിശ്വാസ്യതയിലെ അസ്വസ്ഥതകളാണീവരികൾ. ആശംസകൾ കൂട്ടുകാരാ.

  ReplyDelete
 66. നന്നായിട്ടൂണ്ട്

  ReplyDelete
 67. ഞാന്‍ ആരാധിക്കുന്ന ദൈവങ്ങള്‍ ഇങ്ങനെയൊന്നും അല്ല ..
  ആധുനീകതയുടെ മേലാപ്പണിയിച്ച ....! കവിത ഏന്നരീതിയില്‍ കൊള്ളാം ...
  പക്ഷെങ്കില്‌ .... ഇത്......ദൈവവിശ്വാസികള്‍ക്ക്----------.!!?

  ReplyDelete
 68. നന്നായിരിക്കുന്നു..എങ്കിലും ഒന്നുകൂടി താഴ്ത്താമായിരുന്നു..കാരണം ഇതിലും എത്രയോ താഴെയാണ് ദൈവം....!!! അജിത്തെട്ടാ..വെറും യാചനകളാണു പ്രാർത്ഥനകളെന്നു തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ പ്രാർത്ഥന അവസാനിപ്പിക്കുകയായിരുന്നു....

  ReplyDelete
 69. ദൈവത്തെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ശ്ലാഘനീയമാണ്. മതങ്ങളുടെ ദുര്‍ഗന്ധം അദ്ദേഹത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. ദൈവത്തിന്‍റെ ചങ്ങല അഴിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.

  ReplyDelete
 70. കവിത നന്നായിരിക്കുന്നു..
  ഓ മൈ ഗോഡ് എന്ന ഹിന്ദി സിനിമ ഒന്ന് കണ്ടു നോക്കൂ..

  ReplyDelete
 71. വളരെ നല്ല കവിത....വീക്ഷണങ്ങൾ പുരോഗമനപരവും സാധാരണ യുക്തിവാദ തലങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്

  ReplyDelete
 72. ഓം ഈശാ വാസ്യമിദം സർവം യത്കിം ച ജഗത്യാം ജഗത്
  തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യ സ്വിദ്ധനം
  ...............................................................................
  .............................................................................
  തദേജതി തന്നൈജതി തദ്ദൂരേ തദ്വന്തികേ
  തദന്തരസ്യ സർവസ്യ തദു സർവസ്യാസ്യ ബാഹ്യതഃ

  ReplyDelete
 73. ദൈവം എന്താ തിന്നുക. വിശപ്പാണല്ലൊ എല്ലാറ്റിന്‍റെയും ആവശ്യക്കാരന്‍.

  ReplyDelete
 74. മനുഷ്യന് ഇത്രയധികം സംശയങ്ങള്‍ ഉണ്ടായിട്ടും മരിക്കുമ്പോള്‍ വരെ അതിനൊന്നും ഉത്തരം കിട്ടില്ല. ഇതുവരെ മനുഷ്യന്‍ എന്തിനു ജനിക്കുന്നു എന്തിനു മരിക്കുന്നു എന്നതിനുത്തരവുമില്ല. പിന്നെ എന്തിനു വെറുതെ ദൈവത്തെ അന്വേഷിച്ചു ബുദ്ധിമുട്ടുന്നു.

  ReplyDelete
 75. ദൈവത്തിന്‍റെ പേരില്‍എത്രപേര്‍ അന്നംകഴിച്ചുജീവിച്ചുപോകുന്നു,,ദേവസംബോര്‍ഡ്‌പ്രസിഡന്റ്‌മുതല്‍,ദേവസംസ്വീപര്‍വരെ..(ഹിന്ദൈവദൈവത്തില്‍) നിന്ന്മാത്രം....എത്രപേര്‍ജീവിക്കുന്നുഅതുനാംമറക്കരുത്...ദൈവവുംഅനുയകിളുംജീവിച്ചുപോട്ടും....ദൈവമും,കല്ലുംഒന്നും ഇല്ലങ്ക്കില്‍തൊഴില്‍ രഹിതരുടെഎണ്ണം??അതിനെപറ്റിചിന്തിച്ചുട്ടുണ്ടോ? അപ്പോള്‍ദൈവങ്ങള്‍ആവിശ്യംആന്ന്

  ReplyDelete
 76. This comment has been removed by the author.

  ReplyDelete
 77. അരയിലെച്ചരടില്‍ കെട്ടിത്തൂങ്ങിയ ഏലസ്സിലും
  ഭണ്ടാരാഴങ്ങളിലേക്ക് വീഴുന്ന പണക്കനത്തിലും
  ആത്മീയ വ്യപാരശാലയിലെ വില്പനച്ചരക്കിലും
  മൃഗബലിയാല്‍ ആയുസ്സേറ്റുന്ന ആഭാസത്തിലും
  സമത്വ വിളംബരത്തിലെ പൊള്ള വാദത്തിലും
  ശക്തരില്‍ ശക്തന്റെ തോഴനായി നീതികേടിലും
  കേവലം വ്യാജ പ്രതിഷേധമായ്, ദൈവമേ എന്ന്‍
  വിമോചനപ്പച്ചയെന്നു പിന്നെയും കള്ളമാകുന്നു.!


  ReplyDelete
 78. കവിത നന്നായി.. പക്ഷെ ദൈവ സങ്കല്‍പം ഇനിയും എങ്ങും എത്തിയിട്ടില്ല. യഥാര്‍ത്ഥ ദൈവത്തെ കാണാന്‍ അധിക ദൂരം പോകേണ്ട.. സ്വന്തം മനസ്സാക്ഷിയില്‍ അല്പമെങ്കിലും പച്ചപ്പ് നിലനില്‍ക്കുന്നവന്റെ ഉള്ളില്‍ ദൈവാംശം ഉണ്ട്.. അതുറപ്പ്...

  ReplyDelete
 79. ദൈവം എന്നത് ഏതല്ല എന്നുള്ള അറിവിൽ നിന്നാണു സത്യ ദൈവത്തിലേക്കുള്ള പ്രയാണം തുടങ്ങേണ്ടത്.

  നല്ല കവിത !

  ReplyDelete
 80. തന്റെ സൃഷ്ടികൾക്കുമേൽ ഒരു നിയന്ത്രണവുമില്ല്ലാത്ത ദൈവത്തിന്റെ നിസ്സഹായാവസ്ഥ വച്ചു നോക്കുമ്പോൾ നാം കാലങ്ങളായി വിശ്വസിച്ചും വ്ശ്വസിപ്പിച്ചും പോരുന്ന ആ ദൈവം ഇതല്ല. ദൈവം ഉണ്ടെങ്കിൽ അത് നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും എത്രയോ അപ്പുറത്തായിരിക്കും. മനുഷ്യൻ എത്രയോ നിസാരൻ. അതുകൊണ്ട് നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും അപ്പുറത്തുള്ള നമുക്ക് ഒരിക്കലും തെളിയിക്കാൻ കഴിയാത്ത ദൈവത്തിന്റെയും ദൈവത്തിന്റെ സ്വന്തം മതം എന്ന് ഓരോരുത്തരും അവകാശപ്പെടുന്ന മതങ്ങളുടെയും പേരിൽ ഇവിടെ കിടന്ന് പരസ്പരം അടികൂടി നശിക്കുന്നത് കഷ്ടം എത്ര നിരർത്ഥകം. ദൈവത്തെ പൂർണ്ണമായും അറിയാനും മനസ്സിലാക്കാനും അതിബുദ്ധിശാലിയായ മനുഷ്യനെ അനുവദിക്കാൻ മാത്രം വിഢിത്തം ദൈവം കാണിക്കില്ല. അങ്ങനെയൊരു ദൈവം ഉണ്ടാകാനും ഇടയില്ല. ഇനി അഥവാ ഉണ്ടെന്ന് വന്നാൽ തന്നെ ആരാധന കാണിക്കയുമൊന്നും ആ ദൈവം ഒരിക്കലും ആഗ്രഹിക്കില്ല. നിസാരനായ മനുഷ്യന്റെ ആരാധനയും കാണീയ്ക്കയുമൊക്കെ സർവ്വശക്തന് എത്ര നിസാരം! ഇത്തരം കവിതകളും ചിന്തകളും വരട്ടെ. ഉത്തരമില്ലാത്ത കാര്യങ്ങൾക്ക് ഉത്തരം തേടി നാമിനിയും സഞ്ചരിക്കണം.

  ReplyDelete
 81. ദൈവം എന്നാല്‍ അവനവന്‍ തന്നെയാണ് എന്ന തിരിച്ചറിവ് ആണ് ഇല്ലാതെ പോകുന്നത്
  വിശ്വാസത്തിന്റെ മുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ മനുഷ്യര്‍ ആശ്വാസം തേടിയുള്ള യാത്രയില്‍ സത്യവും മിഥ്യയും തിരിച്ചറിയാന്‍ ശ്രമിക്കാതെ ,അലയുന്നു
  അവന് ആശ്വാസം പകരുന്ന വാക്കുകള്‍ പറയുന്നവര്‍ ,ദൈവതുല്യര്‍ ആകുന്നു .......പക്ഷെ പലരും വഞ്ചനയുടെ മുഖമുടികള്‍ക്ക്‌ ഉള്ളിയില്‍ പതിയിരുക്കുന്നു
  നന്മയുടെ ,കരുണയുടെ ,മുഖമുള്ള ആര്‍ക്കും ദൈവത്തെ തേടി അലയേണ്ടിവരില്ല
  നല്ല രചന ,നല്ല ചിന്തകള്‍
  ആശംസകള്‍

  ReplyDelete
 82. കവിത വായിച്ചു..

  ദൈവ കോപം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  ദൈവം കരുണാമയനാണ്, നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ജീവിത കാലത്ത് ഒരു പോലെ ഗുണം ചെയ്യുന്നവനും മരണ ശേഷം കർമ്മ ശേഷിക്കനുസരിച്ച് പ്രവർത്തിക്കുന്നവനുമാണ് ദൈവം.

  ReplyDelete
 83. സര്‍വേശ്വരന്‍ എന്നത് നമ്മുടെയെല്ലാം മനസ്സിനുള്ളിലെ ഒരു വിശ്വാസം ആണ് ,.നമ്മള്‍ക്ക് ജനിക്കുന്ന കുട്ടി നമ്മുടെ രക്തമാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നതുപോലെ നമ്മുടെ പ്രിയതമ നമ്മുടെതുമാത്രമാണ്എന്ന് നാം വിശ്വസിക്കുന്നപോലെ നാം എന്ന അച്ഛന്റെ അമ്മയുടെ മകനാണ് മകളാണ് എന്ന് നാം അന്തമായി വിശ്വസിക്കുന്നപോലെ ,ഒരു മാസത്തോളം കഷ്ടപ്പെട്ടു ജോലിചെയ്യുമ്പോള്‍ ശമ്പളം /അല്ലെങ്കില്‍ പ്രതിഫലം കിട്ടും എന്ന് നമ്മള്‍ വിശ്വസിക്കുന്നപോലെ ,.ഒരു യാത്ര പുറപ്പെടുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും എന്ന് നാം വിശ്വസിക്കുന്നപോലെ ഈശ്വരന്‍ എന്നതും വലിയൊരു വിശ്വാസം മാത്രമാണ് ,.ആരും നേരിട്ട് ആ ശക്തിയെ കണ്ടിട്ടുണ്ടോ എന്നറിയില്ല പണ്ഡിതന്മാര്‍ അല്ലെങ്കില്‍ പ്രവാചകര്‍.,.,(ജനത്തെ നന്മയിലേക്ക് നയിക്കാന്‍ അയക്കപ്പെട്ടവര്‍ അല്ലാതെ മുക്കിനു മുക്കിനു വേഷംകെട്ടി രസീപ്റ്റ് വച്ച് സേവ നടത്തുന്നവര്‍ അല്ല )പറഞ്ഞു തന്ന അറിവുകള്‍ വച്ച് നമ്മള്‍ വിശ്വസിക്കുന്ന ഈശ്വരന്‍ അതൊരു വലിയ ശക്തിയാണ് .എല്ലാം കാണുന്ന കേള്‍ക്കുന്ന ശ്രവിക്ക്കുന്ന അചഞ്ചലമായ ശക്തി .,ആ വിശ്വാസം മാത്രമാണ് എന്നെ നയിക്കുന്നത് .,.,.നന്മയുടെ വശത്ത്‌ നിന്ന് ചിന്തിക്കുമ്പോള്‍ നന്മയും തിന്മയുടെ വശത്ത്‌ നിന്ന് ചിന്തികുമ്പോള്‍ തിന്മയും കൂടി ചേര്‍ന്ന ഒരു വിശ്വാസം ,.,.,അതിനെ നമ്മള്‍ക്ക് എങ്ങനെയും ഉള്‍ക്കൊള്ളാം.,.,.,നല്ല രചന ,.,.,ആശംസകള്‍

  ReplyDelete
 84. ദൈവം ഇല്ലാന്ന് ഉറപ്പിച് വിശ്വസിച്ചോ .. പിന്നെ ഉത്തരങ്ങള്‍ തേടേണ്ട ആവിശ്യം വരില്ല :)

  ReplyDelete
 85. കുട്ടികളുടെ പുഞ്ചിരിയില്‍ മാത്രമേ നമുക്ക് ദൈവത്തിനെ കാണാന്‍ കഴിയൂ.....

  മനുഷ്യന്‍ ആഗ്രഹങ്ങളുടെ ചട്ടക്കൂട് ...പണം സമ്പാദനത്തിനും അയല്‍ കാരന്റെ നാശത്തിനും മാത്രമാണു അധികവും പ്രാര്‍ത്ഥിക്കുന്നത്...എനിക്ക് അത് വേണം ഇത് വേണം അവനേക്കാളിലും നന്നായീ പണം സമ്പാദിക്കണം എന്നൊക്കെയാണു തീരുമാനം...

  ആശുപത്രി ഉത്ഗാടനത്തിനു ഏതേലും മത പണ്ഡിതനെ വിളിച്ചാല്‍ അയാള്‍ പ്രാര്‍ത്ഥിക്കുന്നത് ആശുപത്രിയുടെ ഉന്നമനത്തിനു വേണ്ടി...അതായത് മറ്റുള്ളവര്‍ രോഗ്ഗികള്‍ ആകട്ടെ എന്നു സാരം..
  അതുപോലെതന്നെ ആണു മറ്റുകാര്യങ്ങളും...

  മതത്തെ സ്നേഹിക്കുന്നവനു മനുഷ്യനെ സ്നേഹിക്കാന്‍ കഴിയില്ല....എന്നാല്‍ മനുഷ്യനെ സ്നേഹിക്കുന്നവനു...മതത്തെ സ്നേഹിക്കാന്‍ കഴിയും

  ReplyDelete
 86. ദൈവം ഇതൊക്കെയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.
  ദൈവം പ്രപഞ്ചം തന്നെയെന്നു വിശ്വാസിക്കുന്ന ഒരാളാണ്
  ഞാൻ.
  ദൈവത്തിന് പട്ടം ചാർത്തിക്കൊടുത്ത മനുഷ്യർ ദൈവം
  ഇങ്ങിനെയോക്കെയാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

  കവിത, ഒരു കവിഭാവന എന്ന നിലയ്ക്ക്, ഇഷ്ടപ്പെട്ടു.
  ദൈവത്തെ ചങ്ങലക്കിട്ട മനുഷ്യന്റെ കഥ!

  ReplyDelete

 87. "മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു ...മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു..". ഉറവിടം മനുഷ്യന്‍ തന്നെ... കവിത നന്നായി..ആശംസകള്‍

  ReplyDelete
 88. ഇതു ദൈവമല്ല,ഒട്ടുമല്ല.
  ഇത് ദൈവത്തെ പറയുന്നവരുടെ ദൈവം.വിപണിയിലെ പോളിഷ് ചെയ്തു മിനുക്കിയ കേവല വസ്തു .
  ദൈവം പറയുന്നൊരു ദൈവമുണ്ട്. നേര്‍രേഖകളില്‍ അവനെ സന്ധിക്കാം.
  വളവുകളും, ഇടനിലക്കാരുമില്ലാത്ത നേര്‍രേഖകളില്‍.
  ലളിതമായ വ്യാഖ്യാനങ്ങളില്‍ അവന്‍ നമ്മോടൊപ്പം നമ്മളിലെന്ന പോലെ.
  അവനെ ഇട'ങ്ങളില്‍ തിരയുന്നിടത്താണ് നമുക്ക് പിഴച്ചത്, പിഴക്കുന്നതും.......

  ReplyDelete
 89. സുഹൃത്തേ, ആദ്യം ദൈവം എന്നാല്‍ എന്തെന്ന്‍ അറിയുവാന്‍ ശ്രമിക്കൂ. ഈ പറഞ്ഞത് ഒന്നുമല്ലെങ്കില്‍ പിന്നെ എന്താണ്? ഉപനിഷത്തില്‍ "നേതി നേതി" ഇതല്ല, ഇതല്ല എന്നു പഠിപ്പിക്കുന്നുണ്ട്. നിത്യനും ശുദ്ധനും മുക്തനും ബുദ്ധനും സച്ചിദാനന്ദനും ആണ് ദൈവം. പരമ്പരാഗത മതവിശ്വാസങ്ങള്‍ പലതും ശുദ്ധ അബദ്ധമാണ് എന്നു പറയുമ്പോള്‍ ഒരുപാട് മതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുകയും എന്‍റെ നേര്‍ക്ക് ആക്രമിക്കാന്‍ വരുകയും ചെയ്തേക്കാം. മുഖപുസ്തകത്തില്‍ കുറിച്ചതുപോലെ പറയട്ടെ, ഞാനൊരു മതവക്താവല്ല, വേദവക്താവാണ്. വേദത്തിന്റെ (അറിവിന്റെ) വഴിയാണ് ഞങ്ങളുടേത്. ആള്‍ ദൈവങ്ങളും ഉടായിപ്പ് സ്വാമിമാരും ഞങ്ങളേയും വെറുപ്പിച്ചുണ്ട്. ഒരു യാഥാസ്ഥിതിക ഹിന്ദു തറവാട്ടില്‍ പിറന്ന എന്നെ, അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്ന തട്ടിപ്പുകളിലും പുരാണങ്ങളിലെ ആനമണ്ടത്തരങ്ങളും അവിശ്വാസത്തിലേക്ക് എത്തിച്ചു. പിന്നീട്‌ വേദപണ്ഡിതന്‍ (ആചാര്യ) നരേന്ദ്രഭൂഷണ്‍ എഴുതിയ പുസ്തകങ്ങളും (പ്രത്യേകിച്ച് സത്യാര്‍ത്ഥപ്രകാശം), ആര്‍ഷനാദം മാസിക എന്നിവയും വായിച്ചപ്പോഴാണ് സംശയങ്ങള്‍ മാറുകയും ഈശ്വരസങ്കല്‍പ്പം വ്യക്തമാവുകയും ചെയ്തത്. ഇത് 1987-ല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള ആ മഹാന്‍ ഇന്നും ഞങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നാല്‍പതു വര്‍ഷം ഒറ്റയ്ക്ക് വേദപ്രചരണം നടത്തിയ ആ മഹാപ്രതിഭയില്‍നിന്ന് എല്ലാവര്‍ക്കും പഠിക്കാം. ഞങ്ങളുടെ വഴി വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ് എന്ന് നല്ല ബോധ്യമുണ്ട്. വ്യവസ്ഥാപിത മതങ്ങളെല്ലാം ഞങ്ങളെ എതിര്‍ക്കുന്നുണ്ട്. ഞങ്ങള്‍ കച്ചവടക്കാരോ കോര്‍പ്പറേറ്റു്കളോ അല്ല. ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നത് കൊണ്ടുമാത്രം കടത്തില്‍ മുങ്ങിനില്‍ക്കുന്ന കുടുംബമാണ് ആചാര്യജിയുടേത്‌. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ എട്ടു ഗ്രന്ഥങ്ങള്‍ "ദയാനന്ദ സാഹിത്യ സാകല്യം" എന്ന ബൃഹത് ഗ്രന്ഥമായി ഈ ജനുവരി ഒന്നിന് പ്രകാശനം ചെയ്തു. പറ്റിയാല്‍ ആര്‍ഷനാദം മാസിക വായിക്കുകയും വരിക്കാരനാവുകയും ചെയ്യൂ. ആചാര്യജിയുടെ പുസ്തകങ്ങള്‍ മാതൃഭൂമിയിലും ഡീസീ ബൂക്സിലും ആര്‍ഷനാദത്തിലും കിട്ടും. സാധിക്കുമെങ്കില്‍ വാങ്ങിക്കുക.

  ReplyDelete
 90. എനിക്കും ഉണ്ട് ഒരു കുട്ടി ബ്ലോഗ്‌ http://bharathiyata.blogspot.com/ സമയം കിട്ടുമ്പോള്‍ നോക്കൂ, ചിലപ്പോള്‍ സംശയങ്ങള്‍ തീര്‍ന്നാല്ലോ! എനിക്കു് ഒരു മുഖപുസ്തക പുറവും ഉണ്ട്, പ്രയോജനപ്പെടുന്ന വല്ലതും കിട്ടിയേക്കും. https://www.facebook.com/Quest.for.Vedas

  ReplyDelete
 91. ഇതൊന്നുമല്ല ദൈവം ..അടിച്ചേല്‍പ്പിക്കുന്ന മതമെന്ന മദത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കാവിയിലും തിരുവസ്ത്രങ്ങളിലും ശ്വാസം മുട്ടി മനുഷ്യത്വം ദൈവീകതയില്‍ പണയം വെക്കപ്പെട്ട ഒരു പാവം വിശ്വാസം ആണ് ദൈവം

  ReplyDelete
 92. വയലാറിന്റെ വരികള്‍ ഓര്മ വരുന്നു...മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചൂ .. മതങ്ങള്‍ ദൈവ ങ്ങളെ സൃഷ്ട്ടിച്ചൂ ..മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ...മനസ്സ് പങ്കു വച്ചൂ .... ഈ കപടലോകത്തില്‍ ആത്മാര്‍ത്ഥ ഹൃദയമുള്ളവരെ മേല്‍പറഞ്ഞവര്‍ വഞ്ചി ച്ചു കൊണ്ടേ ഇരിക്കുന്നു....ചിന്തനീയമായ സത്യത്തിന്റെ നേര്‍ രേഖ വരച്ചു കാട്ടുന്ന കാമ്പുള്ള വരികള്‍' ...നല്ല എഴുത്ത് ഭാവുകങ്ങള്‍ '!! നീര്‍വിളാകന്‍ (Y)

  ReplyDelete
 93. ദൈവം എന്ന വാക്കുകൊണ്ട് ഏകദൈവവിശ്വാസികൾ വിവക്ഷിക്കുന്നത് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു അസ്തിത്വത്തെയാണ് വിശ്വാസത്തിന്റെ അടിസ്ഥാനമായ പരമശക്തമായ വസ്തുവിനെയാണ് സാധാരണഗതിയിൽ ദൈവം എന്നതുകൊണ്ട് അർഥമാക്കുന്നത്. വിവിധ മനുഷ്യ സമൂഹങ്ങളുടെ ദായക്രമത്തിനനുസരിച്ച് അതിനെ ആണായും പെണ്ണായും കണക്കാക്കപ്പെടുന്നുണ്ട്. പടച്ചവൻ, തമ്പുരാൻ, ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. അറബിയിൽ അല്ലാഹു എന്നും ഹീബ്രുവിൽ യഹോവ എന്നും ദൈവത്തിന് പേര് പറയുന്നു.മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹിന്ദുത്വത്തിൽ സാധാരണഗതിയിൽ പരബ്രഹ്മം എന്നത് ദൈവത്തിനെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. അറബിയിലെ അല്ലാഹു എന്ന പദം ഇസ്ലാം മതത്തിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും യഹൂദർ ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാനുപയോഗിക്കുന്നു.
  സർവ്വജ്ഞാനിയായിരിക്കുക
  സർവ്വശക്തനായിരിക്കുക
  സർവ്വവ്യാപിയായിരിക്കുക
  നന്മയുടെ മൂർത്തീഭാവമായിരിക്കുക
  വിശുദ്ധമായിരിക്കുക
  അനാദിയായിരിക്കുക
  ദൈവം സ്നേഹമാകുന്നു
  അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. (ആംഗലേയം: Allāh; അറബി: - اﷲ). ഈ അറബി വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഏക ദൈവത്തെ ഈ പദമുപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.

  സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിൽ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ്.
  "(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രമായിട്ടുള്ളവനാകുന്നു.അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)

  മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർഥത്തിൽ മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.

  "പറയുക: മനുഷ്യരെ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു.ആകാശങ്ങളുടേയും, ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല.അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ.അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ.അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ.നിങ്ങൾക്ക് നേർമാർഗ്ഗം പ്രാപിക്കാം." (സൂറ 7:158) ഇതൊക്കെയാണ് എന്റെ ദൈവം !!!

  ReplyDelete
 94. This comment has been removed by the author.

  ReplyDelete
 95. Thought provoking.....................

  ReplyDelete
 96. യഥാർത്ഥ ദൈവം കരളുരുകി കരയുകയാണ്, തന്റെ തന്നെ സൃഷ്ടികളായ മാനവർ തന്നെ എത്രമേലൊക്കെ തെറ്റായി ധരിച്ചിരിക്കുന്നു എന്നോർത്ത്... ഓരോരുത്തരുടേയും ഉള്ളിൽ തന്നെ ഇരിക്കുന്ന തന്നെ അവർ കാണാൻ കൂട്ടാക്കുന്നില്ലല്ലോ എന്നോർത്ത്... കവിയുടെ സംശയങ്ങൾ തീർക്കാൻ ദൈവം പ്രത്യക്ഷത്തിൽ തന്നെ വരട്ടേ...

  ReplyDelete
 97. ദൈവവിമര്‍ശമല്ല.ദൈവ സങ്കല്പ വിമര്‍ശമാണ്.
  കൊള്ളാം.പക്ഷെ അവസാനം താങ്കളുടെ മൌലികമായ ഒരു നിലപാട് കൂടി വ്യക്തമാക്കി ക്കൊണ്ട് അവ്സാനിപ്പിച്ചിരുന്നെങ്കില്‍ ഒരു പൂര്‍ണത വരുമായിരുന്നു എന്ന് തോന്നി.

  ReplyDelete
 98. Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 99. ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠിച്ചത് ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

  ReplyDelete
  Replies
  1. പ്രസ്കതമാണ്..... പക്ഷെ പ്രസക്തമായ ആ വിഷയം ഗുരുദേവനൊപ്പം സമാധിയില്‍ അമര്‍ന്നു എന്നതാണ് സത്യം... ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 100. മനോഹരം

  ReplyDelete
  Replies
  1. ഇവിടേക്കുള്ള സന്ദര്‍ശനത്തിനും,വായനയ്ക്കും കമന്‍റിനും വളരെയധികം നന്ദി.....

   Delete
 101. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉള്ളത്...
  മനുഷ്യ ഹൃദയതില്‍ മാത്രം ഇല്ലാത്തത്...
  ചുരുക്കത്തില്‍
  ജീവനുള്ളവയില്‍ ഇല്ലാത്തതും,
  ജീവനില്ലാത്തവയില്‍ കുടികൊള്ളുന്നതും.

  പരിചയപ്പെടാന്‍ താല്പ്പര്യം
  rajanchittar@gmail.com
  00353 87 393 1516

  ReplyDelete
  Replies
  1. വായനയ്ക്ക് സന്തോഷം രേഖപ്പെടുത്തുന്നു.... ഫെസ്ബുക്കിലൂടെ പരിചയപ്പെടാം..... എന്‍റെ പ്രൊഫൈല്‍....

   https://www.facebook.com/neervilakan

   Delete
 102. ദൈവത്തെ ആളുകള് അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നു...... പാവം ദൈവം !

  ReplyDelete
 103. പണ്ടാരോ പറഞ്ഞത് പോലെ, ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതിലെ തര്ക്കം ഇനിയും തുടരട്ടെ...പക്ഷെ! പലപ്പോഴും,പലയിടങ്ങളിലും അങ്ങനെ ഒരാൾ ഉണ്ടായിരുന്നേൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട് ...ആശംസകൾ

  ReplyDelete
 104. ദൈവത്തെ കുറിച്ചറിയാന്‍ അപാരമായ പാണ്ഡിത്യമോ, ഗവേഷണമോ ആവശ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യചരിത്രം മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ക്ക് വളരെ സിമ്പിള്‍ ആയി മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണത്. ഉദാഹരണത്തിന് മനുഷ്യര്‍ ഇന്ന് ആരാധിച്ചുവരുന്ന ഒരു ദൈവസങ്കല്പവും ശിലായുഗത്തിലുണ്ടായിരുന്നില്ല. അതായത് അന്ന് ഇന്നാരാധിക്കപ്പെടുന്ന ദൈവങ്ങള്‍ പിറവിയെടുത്തിട്ടില്ലെന്ന് സാരം. പക്ഷെ അക്കാലത്തെ മനുഷ്യര്‍ ഭയപ്പെട്ടിരുന്നു, പ്രകൃതിയുടെ വികൃതികളെ... അത് തടയാനാവില്ലെന്നറിഞ്ഞായിരുന്നിരിക്കാം അവയെ ഭയപ്പെട്ടത്... പിന്നീട് മനുഷ്യന്റെ ബുദ്ധിവികാസത്തിനനുസരിച്ച് ജീവിത ചട്ടക്കൂടുകളുണ്ടാക്കി. നേരില്‍ കാണുന്ന ഒന്നിനേയും മനുഷ്യര്‍ ഭയക്കില്ലെന്ന തിരിച്ചറിവില്‍ കാണാന്‍ കഴിയാത്ത, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ , ഇല്ലാത്ത ഒരു ദൈവത്തെ കുറിച്ച് പറയുകയും, ആ ദൈവം മനുഷ്യന്റെ എല്ലാ പ്രവര്‍ത്തികളും കാണുന്നുണ്ടെന്നും നല്ലതിന് നല്ല ഫലവും, ചീത്തയ്ക്ക് ചീത്ത ഫലവും നല്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനായ് കുറേക്കൂടി ഭാവനാന്മകവും, ഭീകരവുമായ രണ്ട് സ്ഥലങ്ങള്‍ യഥാക്രമം സ്വര്‍ഗ്ഗവും നരകവും എന്ന പേരില്‍ സൃഷ്ടിച്ചു. ദൈവം നായകനാവുമ്പോള്‍ അതിനൊരു വില്ലന്‍ ഉണ്ടായാലേ ഹീറോയിസം ഉണ്ടാവുകയുള്ളുവെന്ന് ബുദ്ധിയുള്ള മനുഷ്യനറിയാമായിരുന്നു. അങ്ങനെ വില്ലനു മേല്‍ ആധിപത്യം സ്ഥാപിക്കുന്ന നായകന്റെ കഥയുമുണ്ടായി.. [സിനിമ ഇന്നും അതിനുള്ളില്‍ കിടന്ന് കളിക്കുകയാണ്]..
  ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളുണ്ട്. അദ്ദേഹം പറഞ്ഞു, എന്താണ് ദൈവം, എന്താണ് ഈശ്വരന്‍ ... എന്തുകൊണ്ടാണ് നമ്മള്‍ ഗോഡ് വിഷ്ണു, ഗോഡ് ശിവ, ഗോഡ് ജീസസ്സ്, എന്നൊന്നും പറയാതെ ലോര്‍ഡ് വിഷ്ണു, ലോര്‍ഡ് ശിവ, ലോര്‍ഡ് കൃഷ്ണ, ലോര്‍ഡ് ജീസ്സസ്സ് എന്നൊക്കെ പറയുന്നത്? അതായത് ദൈവം എന്നാല്‍ അറിവ് എന്നാണര്‍ത്ഥം, ആര്‍ക്കാണോ പൂര്‍ണ്ണമായ അറിവുള്ളത്, അവര്‍ ലോര്‍ഡ്, ഈശ്വരന്‍ ആണ്.
  നിര്‍വിളാകന്റെ ചിന്തകള്‍ മുന്നോട്ട് പോകട്ടെ... ചോദ്യം തുടരുമ്പോള്‍ ഉത്തരം ചോദ്യകര്‍ത്താവിനെ തേടിയെത്തും....ഭാവുകങ്ങള്‍ !

  ReplyDelete
 105. ആഗോളവൽക്കരണം ആയപ്പോ വരുമാനം ഉണ്ടാക്കാൻ പറ്റിയ വേഷം ദൈവ വേഷം കെട്ടലാണെന്ന് മനുഷ്യ ദൈവങ്ങൾക്കറിയാം

  ReplyDelete
 106. പഴമയുടെ അന്തസത്ത അന്യമാകുന്ന പുതുമയുടെ പുത്തൻ സംസ്കാരത്തിൽ ,
  പഴയകാല ദൈവ സങ്കല്പങ്ങൾക്ക്, അന്നുണ്ടായിരുന്ന അതെ ആഭിമുഖ്യം ഇന്ന്
  ഉണ്ടാകില്ല എന്ന തിരിച്ചറിവിലാകാം , പുത്തൻ മത മേലാളന്മാരും, മനുഷ്യ
  ദൈവങ്ങളും ആ കുറവ് ലഖൂകരിക്കാൻ അശ്രാന്തം പരിശ്രമിക്കുന്നത് എന്ന് തോന്നുന്നു !

  അവനവനിൽ രൂഡ മൂലമായ വിശ്വാസത്തെ മുറുകെപ്പിടിച്ചു, മറ്റുള്ളവന് ദോഷമുണ്ടാകാത്ത വിധമുള്ള അനുഷ്ടാനങ്ങളെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം ഓരോ വിശ്വാസിക്കും വിട്ടു കൊടുക്കാം ...അതല്ലേ അതിന്റെ ശരി .

  ReplyDelete
 107. This comment has been removed by the author.

  ReplyDelete
 108. പാൽപായസം കണ്ടാൽ സ്വർഗത്തിലേക്കുടൻ
  പാസ്പോർട്ടു നൽകുന്നോനെന്തു ദൈവം
  കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ
  കൂറ് കാട്ടും ദൈവമെന്തു ദൈവം
  രണ്ടു തുട്ടേകിയാൽ ചുണ്ടിൽ ചിരിയൂറും
  തെണ്ടിയല്ലേ മതം തീർത്ത ദൈവം.
  കഷ്ടം മതങ്ങളെ നിങ്ങൾ തൻ ദൈവങ്ങൾ
  നട്ടെല്ലില്ലാത്ത നപുംസകങ്ങൾ

  -ചങ്ങമ്പുഴ-

  ReplyDelete