. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 14 September 2013

ചുവന്ന കലകള്‍.

"അച്ഛാ ഇന്ന് വരുമ്പോഴെങ്കിലും ഗ്ലാസ് പെയിന്‍റ് വാങ്ങി വരണം. നല്ല ചുവന്ന നിറമുള്ള പെയിന്‍റ്. ബാക്കി എല്ലാ നിറങ്ങളും എന്‍റെ കയ്യില്‍ ഉണ്ട്" 

മകളുടെ വാക്കുകളില്‍ നിറഞ്ഞ പരിഭവത്തിനു പകരമായി കവിളിലെ ഒരു സ്നേഹതലോടല്‍

"എത്ര ദിവസമായി കുട്ടി ഇതുതന്നെ പറയുന്നു രാജേട്ടാ... ഒന്ന് വാങ്ങി കൊടുത്ത് കൂടെ" ഭാര്യയുടെ സ്നേഹശ്വാസനക്ക് ചെറുപുഞ്ചിരി തലയാട്ടല്‍ പരിഗണന.

പതിവ്‌ പോലെ ഓഫീസ്‌ വിട്ടു ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലൂടെ ഊളിയിട്ട് ബസ്സില്‍ കയറിപറ്റുമ്പോള്‍ ചെറുതെങ്കിലും പൊന്നോമന മകളുടെ, പരിഭവം നിറഞ്ഞ ആവശ്യം സാധിച്ചതിന്‍റെ  നിറവില്‍ ആയിരുന്നു അയാളുടെ മനസ്സ്‌.

ഇന്ന് എന്തായാലും അത് വാങ്ങിയത്‌ നന്നായി, അല്ലെങ്കില്‍  വീടണയുമ്പോള്‍ അവളില്‍ നിന്ന് പതിവായി കിട്ടുന്ന ആ സ്നേഹചുംബന തിരിവെട്ടം പരിഭവ കൊടുങ്കാറ്റിനു മുന്നില്‍ അണഞ്ഞുപോകുമായിരുന്നു.

ഓഫീസ്‌, വീട് യാത്രദുരിത മരണപാച്ചിലുകല്‍ക്കൊടുവില്‍ വീണുകിട്ടുന്ന മൃതസഞ്ജീവനിയാണ് മകളുടെ ആ മൃദുചുംബനം. അതിന് പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നില്ല.

ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തിരക്കേറിയ ബസ്സിലെ കോണുകള്‍ പരതി. പഴകിതുരുമ്പിച്ച കമ്പിയില്‍ പിടിമുറുക്കാന്‍ കയ്യില്‍ ഇരിക്കുന്ന ബാഗ് എങ്കിലും ഒരാളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. 

വൃഥാവായ പരതലുകള്‍ക്കൊടുവില്‍, ഏതൊരാള്‍ക്കും ആദ്യദര്‍ശനത്തില്‍ തന്നെ വാല്‍സല്യം ജനിപ്പിക്കുന്ന മുഖകാന്തിയുള്ള അവളിലേക്ക്‌ കണ്ണുകള്‍ പാറിയത് യാദ്രിശ്ചികമായിരുന്നില്ല. അയാള്‍ നില്‍ക്കുന്നതിന്‍റെ തൊട്ടടുത്ത സീറ്റില്‍.

അവളുടെ  മിഴികള്‍ക്ക് പിന്നിലെ മൃദുസൗന്ദര്യത്തിലേക്ക് അയാള്‍ തന്‍റെ മകളെ ഒരു നിമിഷം ചേര്‍ത്ത്‌ വച്ചു.

"അച്ഛാ.... എന്‍റെ ചുവന്ന പെയിന്‍റ്"  പൊടുന്നനവേ അയാളുടെ കാതുകളിലേക്ക് ആ പരിഭവമൃദുമൊഴി വീണ്ടും ഒഴുകിഎത്തി.

കയ്യിലുള്ള പ്ലാസ്റ്റിക്ക് ബാഗിലെ ചെറുപൊതിയില്‍ പിടിമുറുക്കിയ അയാളുടെ ശ്രദ്ധ വീണ്ടും അവളിലേക്ക്‌ പായിച്ചപ്പോള്‍ ജീവന്‍ തുടിച്ച് നില്‍ക്കുന്ന അവളുടെ നയനങ്ങള്‍ പക്ഷെ ഭീതിയോ അല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ ആവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളാല്‍ അസ്വസ്ഥമായി കാണപ്പെട്ടു.

കോരി എടുത്ത്‌ ഉമ്മവയ്ക്കാന്‍ തോന്നുന്ന മുഖശ്രീയുള്ള അവളില്‍ നിന്ന് അയാളിലേക്ക്‌ നീണ്ട മിഴിവാക്കുകള്‍ക്ക് അര്‍ഥം തേടുന്ന തിരക്കിലായിരുന്നു അപ്പോള്‍ അയാള്‍.

വാല്‍സല്യനിധിയായ ഒരു കൂലീന ഖദര്‍ധാരിയുടെ മടിയില്‍ ആയിരുന്നു അവള്‍. ഖദര്‍ധാരി ഒരു വാല്‍സല്യ ചുംബനത്തോടെ അവളെ തന്‍റെ മടിയിലേക്ക് ഒന്നുകൂടി ചേര്‍ത്ത്‌ ഇരുത്തുമ്പോള്‍ അയാള്‍ക്ക് നേരെ തന്‍റെ  മകുടമാന്യതയുടെ പുഞ്ചിരിയില്‍ നിന്ന്  അല്‍പ്പം എടുത്ത്‌ വിളമ്പാന്‍ അദ്ദേഹം മറന്നില്ല. 

"മോളുടെ പേരെന്താ...?" വാല്‍സല്യത്തോടെ അവളുടെ കവിളില്‍ തലോടി അയാള്‍ ചോദിച്ചു.

ഓരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവളുടെ ഗദ്ഗദം നിറഞ്ഞ മറുപടി അയാളെ തേടിയെത്തി. " ആരതി"

"ഒഹ് നല്ല പേരാണല്ലോ" അയാള്‍ അവളുടെ മുടികളിലൂടെ വിരലോടിച്ചു.

"അങ്കിളിനും മോളെ പോലെ ഒരു പൊന്നുമോള്‍ വീട്ടിലുണ്ട്" അവള്‍ക്ക് ചെറുസന്തോഷം സമ്മാനിക്കാന്‍ എന്നവണ്ണം അയാള്‍ അവളുടെ കാതില്‍ മൊഴിഞ്ഞു.

പക്ഷെ അവള്‍ക്ക് അത് വലിയ സന്തോഷം സമ്മാനിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ അസ്വസ്ഥയായി കാണപ്പെടുകയും ചെയ്തു.

"അമ്മ എവിടെ....? വന്നില്ല അല്ലെ!" ഖദര്‍ ധാരിയെ നോക്കി അവളോടായി അയാള്‍ ചോദിച്ചു. "മോള്‍ക്ക്‌ പനിയാണോ.." ഉത്തരം കിട്ടാതായപ്പോള്‍ അവളുടെ അസ്വസ്ഥതയുടെ അര്‍ഥം കണ്ടെത്തിയ മട്ടില്‍ മൂര്‍ദ്ധാവില്‍ തലോടി ഒരു ചെറുചിരിയോടെ അയാള്‍ സ്വയം പിന്മാറി.

ഏതാനും  നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആരതിയില്‍ നിന്നും ഭയം നിറഞ്ഞപതിഞ്ഞ വാക്കുകള്‍ ആശങ്കകളോടെ പുറത്തുവന്നു.

"അമ്മയും അച്ഛനും പിറകില്‍ നില്‍പ്പുണ്ട്" അവളുടെ വിറയാര്‍ന്ന വിരലുകള്‍ പിറകിലേക്ക്‌ ചൂണ്ടി.

"അപ്പോള്‍  ഇദ്ദേഹം...?" ഖദര്‍ധാരിയുടെ നേര്‍ക്ക് നോട്ടം എറിഞ്ഞ് അയാള്‍ അവളോട്‌ ചോദിച്ചു.

"കൊച്ചു കുട്ടിയല്ലേ നിര്‍ത്തി ക്ഷീണിപ്പിക്കുന്നത് ശരിയല്ലല്ലോ.... അതുകൊണ്ട് ഞാന്‍ ഇവിടെ ഇരുത്തിയതാണ്" മറുപടി ഖദര്‍ധാരിയില്‍ നിന്നുമാണ് ഉണ്ടായത്‌.

പൊടുന്നനവേ ആരതിയുടെ കണ്ണുകള്‍ നിറയുകയും അതില്‍ നിന്ന് ചില തുള്ളികള്‍ അയാളുടെ പാദങ്ങളില്‍ വീണ് ചിതറുകയും ചെയ്തു.

"മോള്‍ എന്തിനാണ് കരയുന്നത് അമ്മയും അച്ഛനും ഇവിടെ തന്നെ ഉണ്ടല്ലോ... അങ്കിള്‍ അങ്ങോട്ടേക്ക് കൊണ്ടുപോകട്ടെ..."വൃണിതഹൃദയങ്ങള്‍ക്ക് വേണ്ടി  അസ്വസ്തമാകാറുള്ള അയാളുടെ മനസ്സ്‌ അവളുടെ ചുടുബാഷ്പങ്ങള്‍ക്ക് മുന്നില്‍ അലിഞ്ഞു തീര്‍ന്നു.

ആരതിയെ എടുക്കാനായി കൈകള്‍ നീട്ടുമ്പോഴാണ്,  ഖദര്‍ധാരിയുടെ തൂവെള്ള വസ്ത്രത്തില്‍ പരക്കുന്ന ചുവന്ന പാടുകളില്‍ അയാളുടെ ശ്രദ്ധ ഉടക്കിയത്.

അയാള്‍ ഒരു നിമിഷം ആശങ്കയോടെ അതിലേറെ കുറ്റബോധത്തോടെ തന്‍റെ കയ്യിലിരുന്ന ചുവന്ന പെയിന്റിന്‍റെ കുപ്പി പരിശോധിച്ചു.

ഇല്ല തന്‍റെ കയ്യിലെ പെയിന്‍റ് കുപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല.. പിന്നെ എവിടുന്ന് ഈ ചുവന്ന നിറം...?

അയാള്‍ പരിഭ്രമത്തോടെ ഖദര്‍ധാരിയിലേക്ക് നോട്ടം എറിഞ്ഞു.... ഖദര്‍ധാരി ഒരു നിമിഷം പതറിയോ...?

ആരതിയുടെ  ഗദ്ഗദം തേങ്ങലായി പരിണമിച്ചപ്പോള്‍ അയാള്‍ രണ്ടും കല്‍പ്പിച്ച് ഖദര്‍ധാരിയില്‍ നിന്നും അവളെ  വാരിയെടുത്തു.

ഒരു നിമിഷം ഞെട്ടലോടെയാണ് അയാള്‍ ആ കാഴ്ച വീക്ഷിച്ചത്‌.. കയ്യില്‍ പൊന്നുമകള്‍ക്കായി സൂക്ഷിച്ചിരുന്ന ചുവന്ന പെയിന്‍റ് അയാളുടെ കാല്‍ക്കല്‍ വീണുടഞ്ഞു.

കണ്ടു നിന്നവര്‍ സ്ഥബ്ദരായ നിമിഷം... അയാള്‍ അവളെ വാരിയെടുത്ത്ചുംബനപെരുമഴ തീര്‍ത്തു.... "എന്‍റെ മോളെ.... കണ്മുന്നില്‍ നീ ഈ വേദന അനുഭവിക്കുകയായിരുന്നോ..." അയാളുടെ തേങ്ങല്‍ മനസാക്ഷി മരവിച്ച സമൂഹത്തോടുള്ള ചോദ്യമായിരുന്നുവോ...?

പിറകില്‍ അസ്വസ്ഥരായ യാത്രികര്‍ ഖദര്‍ധാരിയെ താഡനമഴയില്‍ കുതിര്‍ക്കുമ്പോള്‍ അലറി വിളിക്കുന്ന ആരതിയുടെ മാതാപിതാക്കള്‍ക്ക്‌ മുന്നിലൂടെ അയാള്‍ അവളെയും എടുത്ത്‌ തൊട്ടടുത്ത ആശുപത്രിയിലേക്ക്‌ പായുകയായിരുന്നു...

അയാളുടെ പാദങ്ങള്‍ അപ്പോള്‍ ചുട്ടുപൊള്ളുന്ന കറുത്ത ടാറിട്ട വഴിയില്‍  ചുവന്ന പെയിന്റിന്‍റെ കലകള്‍ അനസ്യൂതം തീര്‍ത്തുകൊണ്ടേയിരുന്നു.....
*********************************************************************************
 ഒരു നേരനുഭവത്തില്‍ നിന്നും ഉടലെടുത്ത കഥ.

122 comments:

 1. എനിക്ക് ഒന്നും മിണ്ടാന്‍ മേല...

  ReplyDelete
  Replies
  1. നമ്മളെ ഒക്കെയും നിശബ്ദമാക്കുന്ന ഇത്തരം ഒരുപാട് സംഭവങ്ങള്‍ സമൂഹം അറിയാതെ കടന്നുപോകുന്നുണ്ട്‌

   Delete
 2. ഹൃദയത്തില്‍ കല്ലെടുത്തു വെച്ച പോലെ... ശബ്ദം തൊണ്ടയില്‍ കുടുങ്ങിയ പോലെ... ഒന്നും മിണ്ടാനാകുന്നില്ല, ഒന്നനങ്ങാന്‍ പോലുമാകുന്നില്ല...

  ReplyDelete
  Replies
  1. അതെ... ഇത്തരം ഘട്ടങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നവര്‍ ആണ് നമ്മള്‍ പ്രത്യേകിച്ച് മലയാളികള്‍... പ്രതികരണം അര്‍ത്ഥവത്തായാല്‍ ഒരുപരിധി വരെ ഇത്തരം വിപത്തുകളെ തടഞ്ഞു നിര്‍ത്താം...

   Delete
 3. സത്യമോ അതോ മിഥ്യയോ? തല കറങ്ങുന്ന പോലെ.... :(

  ReplyDelete
  Replies
  1. തല നേരെ തന്നെ വച്ചോളൂ... പച്ച പരമാര്‍ത്ഥം ആണ്....

   Delete
 4. പൊള്ളിക്കുന്ന നേരനുഭവം കഥയായി വന്നപ്പോള്‍ ഉരുക്കിക്കളഞ്ഞു ,വല്ലാതെ............

  ReplyDelete
  Replies
  1. അപ്പോള്‍ ആ പൊള്ളിക്കുന്ന സംഭവം നേരിട്ട് കാണേണ്ടി വന്ന എന്‍റെ അവസ്ഥയോ....!!!

   Delete
 5. ഈശ്വരാ....!!

  (മാലാഖമാരുടെ മട്ടും ഭാവവും ചെകുത്താന്റെ മനസ്സും ഒരാളിൽ തന്നെ ഒത്തുചേരുന്നതാണ് ഏറ്റം അപകടകരം)

  ReplyDelete
  Replies
  1. ഇന്നത്തെ സമൂഹത്തില്‍ ഏറിയ പങ്കും മാലാഖമാര്‍ ആണ്... അതില്‍ നിന്ന് ചെകുത്താനെ കണ്ടെത്തുക ദുഷ്കരം തന്നെ....

   Delete
 6. ഒന്നും എഴുതാന്‍ തോന്നുന്നില്ല, പ്രത്യേകിച്ചും അനുഭവം ആണെന്ന് കൂടി അറിയുമ്പോള്‍.,..

  ReplyDelete
  Replies
  1. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി പോകുന്ന ഇത്തരം ധാരാളം സംഭവങ്ങളിലൂടെയാണ് നമ്മുടെ കൊച്ചു കേരളം ഒരു ദിവസം കടന്നു പോകുന്നത് എന്നോര്‍ത്ത് ലജ്ജിക്കുക.....

   Delete
 7. അനുഭവം ആണ് എന്ന് പറയണ്ടായിരുന്നു ..രാവിലെ വായിച്ചിട് മനസ്സിന് ഒരു ഭാരം ..

  ReplyDelete
  Replies
  1. വായിച്ച നിങ്ങള്‍ക്ക് ഭാരമെങ്കില്‍ അനുഭവിച്ച എന്‍റെ ഭാരം എത്രയെന്നു ഊഹിക്കുമല്ലോ....

   Delete
 8. നേരനുഭവമാണെന്ന് എഴുതിയിരിക്കുന്നു. അല്ലെങ്കില്‍ വിശ്വസിക്കുമായിരുന്നില്ല.

  ReplyDelete
  Replies
  1. നേരനുഭവം തന്നെ... ഒരു കഥയുടെ ഘടനക്ക് വേണ്ടി എന്‍റെ വീട് മകള്‍ ഓഫീസ് ഒക്കെ വന്നു എന്ന് മാത്രം....

   Delete
 9. Replies
  1. ഒന്നും പറയാതിരിക്കുമ്പോള്‍ നാം സമൂഹത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നു....

   Delete
 10. ദൈവമേ!! എന്ന് ശബ്ദമില്ലാതെ ഒരു നിലവിളി പതഞ്ഞമരുന്നു.. ..:(

  ReplyDelete
  Replies
  1. ഈ ശബ്ദമില്ലാത്ത നിലവിളികള്‍ ദിനേന നമ്മുടെ കൊച്ചു കേരളത്തില്‍ എത്രമാത്രം ഉണ്ടാകുന്നുണ്ട് എന്നൊരു കണക്ക് എടുത്താല്‍ ദൈവം പോലും നാട് വിടും....

   Delete
 11. ഇന്ന് ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലമാണ്‌.,. ഒരു പബ്ലിക് സ്ഥലത്തു വച്ച് സ്വന്തം മകളെ ചേര്‍ത്തു പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്താല്‍ മറ്റൊരു കണ്ണുകൊണ്ട് നോക്കുന്ന സമൂഹം. അത് പക്ഷേ ആ സമൂഹത്തിന്‍റെ തെറ്റല്ല; അവര്‍ കണ്ടു വരുന്ന കാഴചകള്‍ അതാണ്‌.,. ബസ്സില്‍ സ്ഥലമില്ലാത്തതിനാല്‍ "മാന്യപരിവേഷം" കെട്ടിയ ചെകുത്താന്‍റെ കൈയ്യില്‍ സ്വന്തം മകളെ ഏല്പ്പിച്ച മാതാപിതാക്കള്‍.,. അയാളോ സ്വന്തം കാമം തീര്‍ക്കാന്‍ ആ കുരുന്നു കുട്ടിയെ കരുവാക്കുന്നു. അറിയാതെ ആലോചിച്ചു പോകുന്നു, എങ്ങോട്ടാണീ ലോകത്തിന്‍റെ യാത്ര? സ്വന്തം മകളെ പോലും കാമം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ പുരുഷ ഷണ്ഡത്വങ്ങളെ എന്തു ചെയ്യണം എന്ന് സമൂഹം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. ആരെയും എന്ന് പറഞ്ഞാല്‍ അടിവരയിട്ട് പറയട്ടെ "ആരെയും" വിശ്വസിക്കാന്‍ കഴിയില്ല.... താങ്കള്‍ പറഞ്ഞതുപോലെ അച്ഛന്‍ പോലും മൃഗമാകുന്ന ഈ കാലത്ത് അന്യരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികള്‍ ആണ്.....

   Delete
 12. jeevitham itthrakku Risk aayo..kurunnukalkku polum........manassil thattiya varikal.........

  ReplyDelete
  Replies
  1. ജീവിതം ഇതിലേറെ റിസ്ക്‌ ആണ്.... ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്ന ഒരു പൊതുസ്ഥലത്ത് ഇതാണ് അനുഭവം എങ്കില്‍ ഈ കുട്ടിയെ ഒരു വിജനതയില്‍ കിട്ടിയാല്‍ അതിന്‍റെ ജീവന്‍ തന്നെ ഇല്ലാതാവില്ലേ.... ജീവിതം ഇതിലേറെ റിസ്ക്‌ ആണ്....

   Delete
 13. കുറച്ചു അതിശയോക്തി ഉണ്ട് എങ്കിലും ഇന്നത്തെ അല്ലല്ല കാലങ്ങൾ കുറെയായി കണ്ടു വരുന്ന ഒരു സത്യം ആണ് ഇത് . കൊച്ചു കുട്ടികളെ യാത്രകളിൽ മടിയിലിരുത്തി സഹായിക്കുന്ന മാമന്മാർ ഇന്നും എന്നും യാത്രകളിൽ അന്യമല്ല . നല്ല എഴുത്ത് . ആശംസകൾ

  ReplyDelete
  Replies
  1. ആ സംഭവത്തില്‍ ഒട്ടും അതിശയോക്തി ഇല്ല തന്നെ.... അത് ഒരു പോയിന്റില്‍ അവസാനിച്ചു... എന്‍റെ മകള്‍, കുടുംബം, ജോലി പെയിന്‍റ് ഇവയൊക്കെ കഥയ്ക്ക് വേണ്ടി ഉള്‍പ്പെടുത്തിയതാണ്... പക്ഷെ അതിലെ കാതലായ വിഷയത്തില്‍ ഒട്ടും അതിശയോക്തി ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു.....

   Delete
 14. ഞെട്ടിച്ചു കളഞ്ഞു, നന്നായി അവതരിപ്പിക്കുകയും ചെയ്തു...

  ReplyDelete
  Replies
  1. എന്തൊക്കെ കേട്ടു നാം ഞാട്ടാന്‍ ഇരിക്കുന്നു..... നന്ദി.

   Delete
 15. മിസ്റര്‍ അനൂപ്‌ പട്ടത്ത് പറഞ്ഞതുപോലെ രാവിലെ തന്നെ ഈ കഥ വായിച്ചു .. മനസ്സിനു വല്ലാത്ത ഭാരം ... ഈ ഭാരം , ആ കുഞ്ഞിന്‍റെ കണ്ണ് നീര്‍ എന്നെ പിന്തുടരും ചുരുക്കം ചില ദിവസത്തേക്കെങ്കിലും

  ReplyDelete
  Replies
  1. മാസങ്ങള്‍ കഴിഞ്ഞിട്ടും എന്നെ പലപ്പോഴും ഈ സംഭവം ഹോണ്ട് ചെയ്യാറുണ്ട്.... ആ കുട്ടിയുടെ നിഷ്കളങ്കമായ ഭീതി നിറഞ്ഞ മുഖം മിക്കപ്പോഴും കണ്ണിലൂടെ മിന്നി മറയാരുണ്ട്... എഴുതരുത് എന്ന് തീരുമാനിച്ചത് എഴുതി ഇട്ടപ്പോള്‍ ആണ് ആ ഘനം മാറികിട്ടിയത്....

   Delete
 16. ഇങ്ങനെയൊന്നും നടക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ......

  ReplyDelete
  Replies
  1. എന്ന് വെറുതെ പ്രാര്‍ഥിച് കളയാം എന്നെ ഉള്ളൂ... ഉരുകുന്ന ഇത്തരം സത്യങ്ങള്‍ സമൂഹത്തില്‍ ഉണ്ട് എന്ന് തിരിച്ചറിയുക....

   Delete
 17. ഇതൊരു സങ്കല്പമായിരിക്കട്ടെ,വെറും ഒരു തോന്നല്‍ :(

  ReplyDelete
  Replies
  1. ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട് അതൊരു സങ്കല്‍പ്പം ആയിരുന്നു എങ്കില്‍ എന്ന്.... പക്ഷെ നിര്‍ഭാഗ്യവശാല്‍ അതൊരു സത്യം ആണ്... പച്ചയായ സത്യം.....

   Delete
 18. കഥയല്ല നേരനുഭവം ആണെന്നത് ഞെട്ടിച്ചുകളഞ്ഞു...
  ഒന്നിലധികം കുട്ടികളുമായി ബസില്‍ കയറുന്ന സ്ത്രീകള്‍ക്ക് പൊതുവേ കുട്ടികളെ വാങ്ങി സഹായം ചെയ്യുന്ന പുരുഷന്മാര്‍ ഒരു അനുഗ്രഹമായിരുന്നു പണ്ടൊക്കെ...ഇപ്പോള്‍ അത് പോലും പേടിയോടെ കാണേണ്ട അവസ്ഥയിലേക്ക് എത്തി.

  ReplyDelete
  Replies
  1. ഇതേപോലെ എത്ര എത്ര അനുഭവങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്.... ഈ സത്യങ്ങള്‍ കേട്ടു ഞെട്ടിത്തരിച്ച് നില്‍ക്കണ്ട..... അതാണ്‌ നമ്മുടെ നാട്....

   Delete
 19. ഒരു നല്ല കഥയിലേക്ക് അല്പ ദൂരം കൂടി...

  ReplyDelete
  Replies
  1. ചില അവസരങ്ങളില്‍ ചുട്ടുപൊള്ളുന്ന അനുഭവങ്ങളിലൂടെ കഥയെ സമീപിക്കുമ്പോള്‍ എന്താണ് എവിടെയാണ് എങ്ങനെയാണ് എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കഥയെ അല്‍പ്പം വഴിതിരിച്ചെക്കാം.... വായനക്ക് നന്ദി....

   Delete
 20. വായിച്ചു! നാടകീയം ജീവിതം

  ReplyDelete
  Replies
  1. വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 21. Replies
  1. വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 22. അജിത്‌..ഇത് വായിച്ച് അഭിപ്പ്രായം പറയാന്‍ പറഞ്ഞപ്പോള്‍ കാര്യമായിട്ട് ഒരു അഭിനന്ദനം എഴുതാന്‍ വന്നവനാണ് ഞാന്‍..വായിച്ച് തീര്‍ന്നപ്പോള്‍ അതെല്ലാം എങ്ങോ പോയി..പകരം മനസ്സിന്‍റെ ഭാരം കൂടിയ പോലെ..എന്‍റെ കുടിലിലും ഉണ്ട് എന്നെ ജീവനുതുല്ല്യം സ്നേഹിക്കുന്ന ഒരു പൊന്നുമോള്‍.. കണ്ണ് നിറഞ്ഞതല്ല..കരഞ്ഞു പോയി.എന്തൊരു ഗതിയാ ദൈവമേ ഈ സമൂഹത്തിനു..ഇതൊരു കഥ ആക്കാതിരുന്നതിനു അജിത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു..കാരണം കഥയ്ക്ക് ഇത്ര മേല്‍ ഈ വിഷയം മനസ്സിലേക്ക് കടന്നു വരാന്‍ സാധിക്കുമോ എന്ന് സംശയം..

  ReplyDelete
  Replies
  1. ഇത്തരം നൂറ് നൂറ് ആതിരമാര്‍ ദിനേന ഇതില്‍ കടുത്ത പ്രശ്നങ്ങളെ നേരിടുന്നു എന്ന് നമ്മള്‍ അറിയണം.... പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ എല്ലാം അറിഞ്ഞിരിക്കേണ്ട ഒന്ന്....

   Delete
  2. oru peril onnumilla...
   ennalum kadhayil arathi ennalle?

   Delete
 23. ന്റമ്മേ.......സഹിക്കാനാവുന്നില്ല.......

  ReplyDelete
  Replies
  1. ആ നിസാഹയാവസ്ഥ നമ്മളെ ഒരിക്കലും സഹായിക്കില്ല.... മനസ്സ് കൊണ്ടെങ്കിലും പോരാടാന്‍ നമ്മുക്ക് കഴിയട്ടെ....

   Delete
 24. ചില കഥകളും അനുഭവങ്ങളും വായിച്ചു തീരുമ്പോൾ എന്തിനാണ് വായിച്ചത് എന്ന് തോന്നിപ്പോകാറുണ്ട്. അവ മനസ്സില് എവിടയോ ഒരു ചെറിയ നീറ്റൽ..ഒരു ചെറു വേദന നൽകുമ്പോൾ മാത്രം.. ഈ ചെറു കുറിപ്പും അങ്ങനെ ഒരു ചെറു വേദന നല്കി എന്ന് പറയാതെ വയ്യ..

  എല്ലാ അഭിനന്ദനങ്ങളും...

  ReplyDelete
  Replies
  1. ആ വേദന മനസ്സില്‍ മാത്രം ഒതുങ്ങാതെ ആ വേദനയെ സമൂഹത്തിന്‍റെ വേദനയായി മാറ്റാന്‍ താങ്കള്‍ക്ക് കഴിയട്ടെ....

   Delete
 25. ഇന്നത്തെ ലോകത്തിന്റെ ദാരുനവും ഭീകരവുമായ ഒരു ചിത്രം..

  ReplyDelete
  Replies
  1. ഇന്നത്തെ ലോകം ഇതിലും എത്രയോ ഭീകരം ആണ്... ഇത് വെറും ഒരു സാമ്പിള്‍ മാത്രം....

   Delete
 26. ആരെ വിശ്വസിക്കും ഇന്നത്തെ ഈ കാലത്ത് ..... പെങ്ങന്മാര്ക്ക് ചുറ്റും 2 കണ്ണുകൾ തികയാതെ വരുന്ന അവസ്ഥ ആണ് ഇന്ന് ....

  ReplyDelete
  Replies
  1. ഇന്നത്തെ ലോകത്ത് ഒരാളെയും വിശ്വസിക്കാന്‍ പാടില്ല എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.....

   Delete
 27. ആരെ വിശ്വസിക്കും ഇന്നത്തെ ഈ കാലത്ത് ..... പെങ്ങന്മാര്ക്ക് ചുറ്റും 2 കണ്ണുകൾ തികയാതെ വരുന്ന അവസ്ഥ ആണ് ഇന്ന് ....

  ReplyDelete
 28. Aji Melu perukkunnu... enthu paryanam ennariyilla...

  ReplyDelete
 29. അതെ ഇതാണ് സത്യം ,
  ഇത് ഒന്ന് മാത്രം അങ്ങ് കണ്ടൂ, കാണതെ എത്രയോ കുരുന്നുകൾ,
  ഒരു ഷോക്കാണെങ്കിൽ നാം ഇത് പ്രതീക്ഷിക്കുന്നുണ്ട് നമുക്കും ചുറ്റുമുള്ള ഒരോ കുരുന്ന് മുഖങ്ങളിലും..............

  ReplyDelete
 30. "അമ്മതന്‍ കൂടെ ഞാന്‍ വന്നിടാമെങ്കിലും
  പോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍
  പേടിയാണമ്മേയെനിക്കെന്‍റെയച്ഛനെ
  പാരിതില്‍ ഞാനൊരു ഭാഗ്യഹീന"
  ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കും
  ആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !
  nalla rachana....aashamsakal..

  ReplyDelete
 31. എന്താ പറയേണ്ടതു എന്നറിയില്ല

  ReplyDelete
 32. അന്നുകുട്ടികല്ക്കും ഇതിൽ കൂടുതൽ അനുഭിക്കാറുണ്ട്
  ബസ്സിൽ പ്രതേകിച്ചും .....
  സ്കൂളിൽ പോകുബോൾ , കല്യാണം ..
  കുടുതലും അടുത്ത് അറിയാവുന്നവർ ...........

  ReplyDelete
 33. വിശ്യസിക്കാൻ വയ്യ സമൂഹം ഇത്ര വിഷമയം ആയി കഴിഞു എന്ന്

  ReplyDelete
 34. എന്തെഴുതാന്‍ അജീ..? ഇത്തരം വാര്‍ത്തകള്‍ കണ്ടും കേട്ടും ഒരു മരവിപ്പാണ് ഇപ്പോള്‍! ആരെ വിശ്വസിക്കും??

  ReplyDelete
 35. തല കറങ്ങുന്നു...ഈ സമൂഹത്തിൽ ജീവിക്കെണ്ടിവന്നതിൽ ലജ്ജിച്ച് തല തല താഴ്ത്തുന്നു

  ReplyDelete
 36. :( എന്താണ് പറയേണ്ടത് എന്നറിയുന്നില്ല.

  ReplyDelete
 37. അജിത്‌ ഭായ് ഇതു നേര് അനുഭവത്തിൽ ഉടലെടുത്ത കഥയാണോ ...? നിഷ്കലങ്ങതയുടെ വർണങ്ങൾ ചാലിച്ച കുഞ്ഞു മനസുകളെ കാറ്റത്തു ആടുന്ന ഓലപന്മ്ബരം കാണിച്. എന്താന്നുപോലും തിരിച്ചറിയാത്ത കാലീതിന്റെ ഭീകര രക്ഷസനമാരുടെ കൈകളില അകപെടുന്ന കുഞ്ഞുമാനസുകൾ എങ്ങിനെ നമ്മുടെ സമുഹത്തിൽ ഉടലെടുക്കും . ഓരോ അച്ഛനമ്മമാരുടെയും കണ്ണുകളിലെ ഭയമാണ് അത് .....!!

  ReplyDelete
 38. നല്ല അനുഭവം. കുറച്ചും കൂടെ എഴുതാരുന്നു എന്ന് തോന്നുന്നു... എവിടെയോ പെട്ടന്ന് തീര്‍ന്നു പോയ പോലെ.... നല്ല ഭാവന..
  വേണ്ടും ഒരുപാട് പ്രതീക്ഷിക്കുന്നു

  ReplyDelete
 39. ഷോക്കിംഗ് !!!!

  ReplyDelete
 40. എന്‍റെ ദൈവമേ ,വായികേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി .ഇത്തരം അനുഭവങ്ങളെ നമ്മള്‍ എങ്ങനെ ഉള്‍ക്കൊള്ളും?

  ReplyDelete
 41. അജി, എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല.....

  ReplyDelete
 42. അനുഭവം എന്നറിഞ്ഞപ്പോള്‍ ഒന്നും പറയാന്‍ വാക്കുകള്‍ ഇല്ല ...

  ReplyDelete
 43. സത്യമായിട്ടും വിശ്വസിക്കാന്‍ വയ്യ .....!!

  ReplyDelete
 44. കുഞ്ഞേ മാപ്പ് .........എന്റെ കണ്ണീരിൽ, നിന്റെ ചോര പൊടിയുന്നത് ഞാനറിയുന്നു ........നരാധമാന്മാരുടെ ഈ ലോകത്ത് നീ മനസ്സിനെ കല്ലാക്കുക ......കാമാർത്തി പൂണ്ട കണ്ണുകളെ കുത്തിപ്പൊട്ടിക്കുക ......കാമ വെറിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം ..........ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരു പെണ്‍കുട്ടിയുടെ അച്ഛൻ

  ReplyDelete
 45. ee lokam ithrakku neechamo...???

  ReplyDelete
 46. "നേരനുഭവത്തിൽ " എന്നത് സത്യമോ?
  ആണെങ്കിൽ തന്നെ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. നമ്മുടെ നാടും സംസ്കാരവും കുറെ നാളായി ഇങ്ങനെ അധപതിച്ചിട്ടു. പെണ്‍കുട്ടികൾ ഉള്ള മാതാ പിതാക്കളുടെ ആകാംക്ഷകൾ ... ആകുലതകൾ എല്ലാം ഈ രചനയിൽ അനുഭവവേദ്യമാകുന്നു.

  ReplyDelete
 47. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നത്തെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു തരം മാനസിക രോഗത്തിനടിമകളാണ് ഇത്തരക്കാര്‍. ഓരോരുത്തരും ജാഗരൂകരായിരിക്കുക അത് മാത്രമേ ചെയ്യാനുള്ളൂ..

  ReplyDelete
 48. ...ഞാനും നിങ്ങളും ഉള്‍പ്പെടെ ഇപ്പോള്‍ ജീവിച്ചു വരുന്നത്, മനസ്സാക്ഷി മരവിച്ച, ... വിദ്യാസംബന്ന, നപുംസകരായ ,ശിഖണ്ടികളുടെ സമൂഹത്തിലാണ് .ഏതു രീതിയില്‍ ആണ് നമ്മള്‍ ഇതിനോട് പ്രതികരിക്കണ്ടത് ??സത്യത്തില്‍ ഇതൊക്കെ ഒരു മാനസിക രോഗമാണോ ???

  ReplyDelete
 49. നല്ല അര്‍ത്ഥവാത്തായ അവതരണം, മികവ് പുലര്‍ത്തി..

  ReplyDelete
 50. നല്ല അവതരണം, മികവ് പുലര്‍ത്തി.

  ReplyDelete
 51. ശൂന്യമീ.......................വചനങ്ങള്‍ !!!!! :(

  ReplyDelete
 52. അച്ഛനും അമ്മയ്ക്കും മുന്നിലുള്ള രണ്ടു കണ്ണുകള്‍ മാത്രം പോരാ. പിന്നിലും വശങ്ങളിലും കണ്ണുകള്‍ ഉണ്ടാവണം.
  ഇത്രത്തോളം ഇല്ലെങ്കിലും സമാനമായ കാഴ്ചകള്‍ പലപ്പോഴും കാണാറുണ്ട്‌.
  ബസ്സില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മടിയില്‍ ഇരുത്താന്‍ നല്കാതിരിക്കുന്നതാണ് നല്ലത്.
  ആണും പെണ്ണും ജീപ്പിലും ഓട്ടോയിലും ഒന്നിച്ചു യാത്രചെയ്യുന്ന ശുദ്ധ നാട്ടിന്‍ പുറങ്ങളില്‍ ഇത്തരക്കാരെ അങ്ങനെ കാണാറില്ല. കൂടുതലും തിരക്കുള്ള ബസ്സുകളില്‍ ആണുണ്ടാവുക. മിക്കവാറും വളരെ ചെറുപ്പത്തിലെ പ്രകൃതി വിരുദ്ധ ലൈം ഗികാനുഭവങ്ങള്‍ ഉള്ളവരും സ്വവര്‍ഗ ഭോഗികളും ആയ മാനസിക വൈകല്യം ബാധിച്ച പുരുഷന്മാരായിരിക്കും ഇവര്‍ . പക്ഷെ പെരുമാറ്റം വളരെ മാന്യമായിരിക്കും. മാതാപിതാക്കളും സമൂഹവും കണ്ണ് തുറന്നിരിക്കുക, ഉടന്‍ പ്രതികരിക്കുക എന്നതുമാത്രം പരിഹാരം.

  ReplyDelete
 53. അപ്പോൾ ദിവസം തോറും പത്രത്തിൽ കാണുന്ന വാർത്തകൾ സത്യമാണല്ലേ.പിഞ്ചു കുഞ്ഞുങ്ങളെ പൊതു സ്ഥലത്ത്... ഇതുപോലുള്ള ഒരു " പ്രായപൂർത്തി" വരാത്തവൻ അങ്ങ് ഡൽഹിയിൽ ശിക്ഷയിൽ നിന്ന് ഊരി പോന്നല്ലോ? നാളെ ഇതിലും വലിയ ഭീകരൻ ആയി മാറാൻ ചാൻസ് കിട്ടിയില്ലേ. ഇത്തരം വാർത്തകൾ കേട്ട് നമ്മൾ ഇനി പ്രതികരണശേഷി ഇല്ലാതാവും എന്ന് തോന്നുന്നു

  ReplyDelete
 54. ഒന്നും പറയുവാനില്ല സഹോദരാ.......പെൺകുഞ്ഞുങ്ങളേ ഓർത്ത് തേങ്ങൂവാനല്ലാതെ.
  പുരുഷ സമൂഹത്തിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്ന ഇങ്ങനത്തെ നികൃഷടജീവികളേ നിങ്ങളതന്നെ തീർത്തില്ലങ്കിൽ ........................

  ReplyDelete
  Replies
  1. ചേച്ചി.... ഇത് സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന വിപത്താണ്.... പക്ഷെ ഇവര്‍ എന്ന ന്യൂനപക്ഷ പുരുഷ സമൂഹത്തെ തുരത്താന്‍ ഭൂരിപക്ഷ സമൂഹം ഇവിടെ എന്നും ഉണ്ട്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 55. പളുങ്കുകൾ ഉടയാതിരിക്കട്ടെ കണ്ണിന്റെ കൃഷ്ണമണി പോലെ കാത്തു വക്കട്ടെ

  ReplyDelete
  Replies
  1. പളുങ്കുകള്‍ ഉടയാതിരിക്കണമെങ്കില്‍ നമ്മുടെ തലയ്ക്ക് ചുറ്റും കണ്ണുകള്‍ ഉണ്ടാവട്ടെ... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 56. ദൈവമേ.... നമ്മുടെ കാലം ......
  (നല്ല ഒതുക്കത്തോടെ കഥ പറഞ്ഞു....)

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 57. കുറ്റവാളിയുടെ കുറ്റം ചെയ്യുന്ന അവയവങ്ങള്‍ വെട്ടിനീക്കുന്ന ഒരു ശിക്ഷയുണ്ട്
  പ്രാകൃതമെന്ന് തോന്നിയാലും ചിലപ്പോള്‍ ആവശ്യമെന്നും തോന്നും!

  ReplyDelete
  Replies
  1. ബൈബിളിൽ പഴയ നിയമത്തിൽ കണ്ണിനു
   പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന്
   പറഞ്ഞിരുന്നു...


   യേശു ക്രിസ്തു അത് തിരുത്തി...നന്നാക്കി..
   വരും തല മുറ നന്നാവും എന്ന് കരുതി...
   പലപ്പോഴും തോന്നും അവര്ക്കെല്ലാം തെറ്റ്
   പറ്റി എന്ന്..കാടന്മാര്ക്ക് കാടൻ നിയമം
   തന്നെ ആണ് നല്ലത്...

   Delete
  2. ഇവിടെ സൌദിയില്‍ അങ്ങനെയാണ് അജിത്തെട്ടാ.... കണ്ണിനു കണ്ണ്‍ കൈക്ക് കൈ!!! ആ നിയമം എവിടെയും വരണം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 58. വിശ്വസിക്കാൻ കഴിയുന്നില്ല..അനുഭവം
  എന്ന് പറഞ്ഞില്ലെങ്കിൽ കഥ ആയി കാണുക
  ആയിരുന്നു നല്ലത് എന്ന് തോന്നുന്നു...


  പ്രതികരണ ശേഷി ഇല്ലാത്ത ഒരു തലമുറയെ
  വളര്ത്തി എടുത്തു എന്ന ഒരു വലിയ പാതകം
  നമ്മുടെ so called കുലീന സംസ്കാരത്തിൽ വളര്ത്തിയ
  പെണ് കുട്ടികള്ക്ക് സമൂഹം ചാർത്തി കൊടുത്തിട്ടുണ്ട്.
  അതിന്റെ ബലഹീനത ഒരു തലമുറയുടെ അല്ല പല
  തലമുറയുടെ ആലമ ശക്തി തകർത്തു.


  പെണ് കുട്ടികള്ക്ക് ശാലീനത എന്ന തേൻ വാക്ക് കൊണ്ട്
  കഴുത്തിൽ കയറു കെട്ടിയ സമൂഹം ആണ് മലയാളിയുടെ.
  പിന്നെ ഇന്നത്തെക്കാലത്ത് ഏതു പോന്നു മോന്റെ മടിയില ഇരുത്താനും കുഞ്ഞുങ്ങളെ പറഞ്ഞു വിടാൻ മാതാ പിതാക്കൾ മടിക്കണം....


  ഇതിന്റെ മറു വശം നന്മയുള്ളവർ തെറ്റിദ്ധരിക്കപ്പെടുന്നു
  എന്ന ദയനീയമായ അവസ്ഥയും..വാത്സല്യത്തോടെ ഒരു
  കുഞ്ഞിനെ നോക്കാൻ പോലും ഇന്ന് പേടിക്കണം.


  നന്നായി എഴുതി...അജിത്‌ ....

  ReplyDelete
  Replies
  1. അതെ അതിനു മറുവശം ആണ് നാം പുരുഷ സമൂഹം ഭീതിയോടെ നോക്കി കാണേണ്ടത്.... ഭയം പൂണ്ട സമൂഹം ചില മാനസിക രോഗികള്‍ക്കൊപ്പം ആണ് മറ്റുള്ളവരെയും കാണുന്നത്... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 59. ജീവിതത്തിന്റെ ഏടുകള്‍ മറിയപ്പെടുമ്പോള്‍ ചില കാഴ്ചകള്‍ നമ്മുടെ ബധിരതയാകും ....... ചിലത് നമ്മുടെ അന്ധതയും ....... വിവേകം ഉണ്ടാകേണ്ടുന്നത് മനസ്സില്‍ തന്നെയാണ് ,പക്ഷെ അവിടെ ഇടം മാറി സ്ഥാനം പിടിക്കുന്നത്‌ ആസക്തിയില്‍ പുളയുന്ന വികാരങ്ങള്‍ ആണ് .... തിരിച്ചരിയപ്പെടെണ്ടുന്ന ഒരു മാനവ തിന്മയെ വാക്കുകളാല്‍ വിവരിച്ചതിനു ആശംസകള്‍ ............. :)

  ReplyDelete
 60. Replies
  1. വെറുതെ പറഞ്ഞാല്‍ പോരാ, പ്രതികരിക്കാന്‍ ഉള്ള മനസ്സും കൂടി ഉണ്ടാവണം... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 61. ശരിക്കും എന്താ പറയേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ...
  ഒരിക്കല്‍ ഇത്രയും അല്ലെങ്കിലും ഒരു സംഭവത്തിന്‌ സാക്ഷിയാകേണ്ടി വന്നു..ഒരുത്തനെ കൈ വെക്കേണ്ടിയും വന്നു...കൂടുതലൊന്നും പറയാനില്ല...

  ReplyDelete
  Replies
  1. അങ്ങനെയാണ് ലോകം... മനുഷ്യത്ത്വം നഷ്ടപ്പെട്ട ചിലര്‍ മറ്റു ചിലോര്‍ മാനസികരോഗികള്‍... ഒരുവനില്‍ മാനസിക രോഗവും മനുഷ്യത്വ രാഹിത്യവും ഒരാളില്‍ സന്നിവേശിപ്പിച്ചാല്‍ ഇതൊക്കെ നടക്കും... വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 62. നല്ല അവതരണം ഇഷ്ടായി!

  ReplyDelete
 63. ഈയൊരു അനുഭവം അജിത് ഇവിടെ അവതരിപ്പിച്ചതിന് ആദ്യം തന്നെ എന്‍റെയൊരു അഭിനന്ദനം .ഇതുപോലെ ഓരോരുത്തരും ഇങ്ങനെയുണ്ടാകുന്ന സംഭവങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നാലെ ഇതിനൊക്കെ ഒരു ചെറിയ രീതിയിലെങ്കിലും തടയുവാന്‍ സാധിക്കും .ഇങ്ങനെയുണ്ടാക്കുന്ന സംഭവങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ആക്ഷേപവും എന്നു വിചാരിക്കുന്നതുകൊണ്ടാണ് ആരും ഇതൊക്കെ പുറത്തു പറയാത്തതും .അതിന്‍റെ ഫലമായി ഇങ്ങനെയുള്ള ദുഷ്പ്രവര്‍ത്തികള്‍ ഇന്നു സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നതും .പിഞ്ചുകുഞ്ഞെന്നോ വൃദ്ധയെന്നോ ചിന്തിക്കുവാന്‍ കഴിയാത്തെ സംസാര ശേഷിയുള്ള ഇരുകാലി മൃഗതെ ( മനുഷ്യാ എന്നു വിളിക്കുന്നവനെ )ചങ്ങലെക്കിട്ടു മൃഗത്തോട്‌ പെരുമാറുന്നതുപോലെ മാത്രമേ പെരുമാറാവൂ .ഇങ്ങനെയുള്ളവരെ മനുഷ്യന്‍ എന്നുള്ള പരിഗണന കൊടുക്കുവാന്‍ പാടില്ല .അന്നെങ്കില്‍ മാത്രമേ ഈ കൂട്ടര്‍ പഠിക്കൂ & മനസ്സിലാക്കൂ .

  ReplyDelete
 64. നമ്മുടെ വീടിന്റെ അകത്തളങ്ങളിൽ ,പാതയോരത്ത് ,പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എല്ലായിടത്തും ഇത് തന്നെ ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു .കാര്യങ്ങൾ കോടതിയിൽ എത്തുമ്പോൾ കൂറുമാരാൻ സാക്ഷികളും !കാലത്തിന്റെ പെയ്ത്ത് പണത്തിനും അധികാരത്തിനും കൂട്ട് കിടന്നായിരിക്കുന്നു ..

  ReplyDelete
  Replies
  1. വായിച്ചു ,ഇന്നിന്‍റെ നേര്‍ക്കാഴ്ച്ച തന്നെ ...ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു ,ആശംസകള്‍ .
   ഇത് വായിച്ചപ്പോള്‍ കണ്ടാലും കൊണ്ടാലും അറിയാത്ത ചില മാതാപിതാക്കളെ ഓര്‍ത്തു അത്മരോക്ഷം തോന്നിപ്പോവുന്നു ,കാരണം തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞു പോലും സുരക്ഷിതരല്ലെന്ന വാര്‍ത്തകള്‍ നിത്യമായ ഈ കാലത്തും അമൂല്യനിധി പോലെ സൂക്ഷിക്കേണ്ട കുഞ്ഞുങ്ങളെ ഇത്ര നിരുത്തരവാദിത്വത്തോടെ കഴുകന്‍മാരെ ഏല്‍പ്പിച്ചുകൊടുക്കുന്ന ഇവരെയുണ്ടല്ലോ ഇവരെയാ ആദ്യം കൈകാര്യം ചെയ്യേണ്ടത് .

   Delete
 65. എന്തോ പോലെ... ഒരു ഞെട്ടലിനിയും മാറിയിട്ടില്ല ..........

  ReplyDelete
 66. ഈ പോസ്റ്റിനു കഥ എന്ന് പറയല്ലേ അനിയാ .ഞെട്ടിക്കുന്ന ,സംഭവിക്കാന്‍ പാടില്ലാത്ത ,സംഭവകഥ യെന്നു പറയൂ .ഇങ്ങനെയുള്ള പകല്‍മന്യന്മാരെ വെട്ടി കീറി മുളകുപൊടി വിതരണം .

  ReplyDelete
 67. വളരെ വേദനയോടെയാണ് വായിച്ചു തീര്‍ത്തത് (മനോഹരമായി എഴിതിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുന്നത് വിഷയത്ത്തിനോട് കാണിക്കുന്ന അനാദരവ് ആവുമല്ലോ). മനുഷ്യര്‍ മലാഗമാരേക്കള്‍ ഉന്നതരാണ്, എന്നാല്‍ ചില മനുഷ്യമൃഗങ്ങളും, അല്ല മൃഗത്തേക്കാള്‍ അധരും നമുക്കിടയില്‍ ഉണ്ടെന്നു (വിശുദ്ധ ഖുര്‍'ആന്‍ ) ഇത്തരം സംഭവങ്ങള്‍ നമ്മെ ആവര്‍ത്തിച്ചു ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങള്‍ ആരുടെ പക്കലാണ് സുരക്ഷിതര്‍?, അയല്‍ക്കാരന്‍, കുടുംബ സുഹൃത്ത്‌, മുത്തച്ച്ചന്‍, ഇളയച്ച്ചന്‍, അമ്മാവന്‍, ജന്മം നല്‍കിയവന്‍ പോലും.., പെണ്ണായി പിറന്നു എന്നതാണോ ഈ കുഞ്ഞുങ്ങള്‍ ഈ പീടനങ്ങള്‍ക്ക് വിധേയമാവാന്‍ കാരണം? മുകളില്‍ ഒരു സഹോദരി സൂചിപ്പിച്ച പോലെ ഇവന്റെ ഒക്കെ 'അതങ്ങ്' മുറിച്ചു കളയണം. നിയമത്തിന്റെ പഴുതുകളിലൂടെ ഒരു പക്ഷെ ഇവന്മ്മരെല്ലാം രക്ഷ്പ്പെട്ടക്കാം. നാം ഓരോരുത്തരും 'കൃഷ്ണ പ്രിയയുടെ അച്ച്ചന്മ്മാരാവണം'. എങ്കില്‍ മാത്രമേ ഇതിനെല്ലാം ഒരു അറുതി ഉണ്ടാവു.

  ReplyDelete
 68. പട്ടാപകല്‍ നിമയപാലകന്മാര്‍ (അതും ഉന്നത വിദ്യാഭാസം സിധിച്ചവര്‍) പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. ഇതു ചെയ്താല്‍ ഇതൊക്കെ കുറയ്ക്കാം എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

  നെഞ്ചില്‍ ഒരു നീറ്റലോടെ
  ശ്രീജിത്ത്

  ReplyDelete
 69. കൊള്ളാം.. പക്ഷേ തീര്‍ന്നു പോയി...

  ReplyDelete
 70. നേരനുഭവം എന്നതാണ് ...കഥ ആയിരുന്നെങ്കിൽ !

  ReplyDelete
 71. കുഞ്ഞുങ്ങളെ നാം കാത്തു സൂക്ഷിച്ചേ പറ്റൂ ,പക്ഷെ എത്രത്തോളം ?അതാണ്‌ അറിഞ്ഞു കൂടാത്തത് .ഓരോ ദിവസവും രക്തം കട്ടയാകുന്ന വാര്‍ത്തകള്‍ ,ജീവിച്ചിരിക്കുന്നതില്‍,മനുഷ്യന്‍ ആയിപ്പോയതില്‍ ലജ്ജ തോന്നിപ്പിക്കുന്ന വാര്‍ത്തകള്‍ ,,:( ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ?എവിടെയാണ് നമുക്ക് തെറ്റിപ്പോകുന്നത്?എന്ത് ചെയ്‌താല്‍ നമുക്ക് ഈ കരള്‍പിളരും കാലം താണ്ടി ശാന്തിതീരത്ത് എത്താന്‍ കഴിയും ?അറിഞ്ഞു കൂടാ അറിഞ്ഞു കൂടാ

  ReplyDelete
 72. bhai good narration, but itu satyam annnu arinjappol evidyokkyo oru nombram....itu oru kata matram anannu visvasichottte???/

  ReplyDelete
 73. അജിയേട്ടാ... ഒന്നും പറയാനില്ല. പറയാൻ എനിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല.

  ReplyDelete
 74. വായിച്ചപ്പോൾ മനസ്സിൽ ആ കുരുന്നിന്റെ രോദനം വലിയ നൊമ്പരം ആവുന്നു ....മാനിഷാദാ ...............................

  ReplyDelete
 75. പെണ്ണിന് ഈ ലോകത്തില്‍ എവിടെയാണ് അഭയം?

  ReplyDelete
 76. അവനെ തല്ലി കൊല്ലണം, അതാ വേണ്ടത്.

  ReplyDelete
 77. വായിക്കെണ്ടിയിരുന്നില്ല എന്ന് തോന്നി , എന്റെ മകളുമായി സംസാരിച്ചതിന് ശേഷമാണ് മനസ്സ് കുറച്ചെങ്കിലും സ്വസ്തമായത്. എന്നാലും ................... പിന്നെയും വാക്കുകൾ വിങ്ങുന്നു

  ReplyDelete
 78. ആട്ടിൻ തൊലിട്ട ചെന്നായ... അജിയെട്ടാ....ഇ തെവിടാ സംബവം....

  ReplyDelete
 79. വേദനിപ്പിക്കുന്നത് ആണെങ്കില്‍പ്പോലും വളരെ നന്നായിപ്പറഞ്ഞു .,.,.,.,ആശംസകള്‍

  ReplyDelete
 80. ഇങ്ങനെയുള്ളവർ നമ്മുടെ സമൂഹത്തിൽ പെരുകികൊണ്ടിരിക്കുന്നു. പല വീട്ടിലും കുഞ്ഞുങ്ങൾ തനിച്ചാണ്, കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകുന്ന മാതാപിതാക്കൾ സൂഷിക്കുക കരുതലോടെ ഇരിക്കുക....

  ReplyDelete
 81. വന്നു, കണ്ടു, വായിച്ചു...
  ഞാന്‍ എപ്പോഴും ദീര്‍ഘയാത്രയില്‍ ഇത്തരം സഹായഹസ്തം നീട്ടുന്ന ഖദര്‍ധാരികളെ കണ്ടിട്ടുണ്ട്... കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. ഏതൊരു യാത്രയിലും ഒരാളെയെങ്കിലും കണ്ടുമുട്ടാതിരുന്നില്ല എന്നത് ഈ സംഭവം എനിക്കൊരു ഷോക്ക്‌ നല്‍കുന്നില്ല.... പക്ഷെ എനിക്കും വളര്‍ന്നുവരുന്ന ഒരു മോളുണ്ട് എന്നത് എന്നെ അസ്വസ്ഥനാക്കുന്നു.
  ഭാവുകങ്ങളോടെ....
  എം സാദിഖ്‌ (http://msadique.tripod.com)

  ReplyDelete
 82. കഥ വായിച്ചു ശക്തം

  ReplyDelete