. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 5 March 2009

മനുഷ്യ മാംസം വില്‍പ്പനക്ക്!



ക്യാ ചാഹിയെ തുംകൊ?

കൊങ്കിണി ചുവയുള്ള ഹിന്ദി!

പരുങ്ങി!!!!, കാരണം ഹിന്ദി അറിയില്ല.

എന്റെ സുഹൃത്ത് ഹരീഷ് അറിയാവുന്ന മുറി ഹിന്ദി തട്ടി വിട്ടു.

ദേഖനേ കേലിയേ....... പിന്നെ കൂടെ ആംഗ്യ ഭാഷയും.

ഇഥര്‍ ക്യാ ദേഖനെക്കാ?? ജാവോ നാ....

അഗര്‍ തുമേ ഖേല്‍നാ ഹേ തോ അന്തര്‍ ജാവോ.... നഹി ഹേതോ...ബാഹര്‍ നിക്കല്‍..

ദൃഡഗാത്രന്‍ പുറത്തേക്കു കൈ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അലറി.

വന്ന കാര്യം സാധിക്കാതെ എങ്ങനെ പോകും.... തീര്‍ച്ചയായും സാധിക്കുകതന്നെ വേണം.

ഹരീഷ് സംശയത്തില്‍ മൊഴിഞ്ഞു.....

ഹാം...ഹാജി.. ഹമേ. ഖേല്‍നാ ഹൈ....

അച്ചാ തോ ചല്‍ അന്തര്‍..

സ്ഥലം നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയില്ലല്ലോ....

ഗോവയിലെ പ്രസിദ്ധമായ ബൈനാ ബീച്ച് എന്ന വേശ്യാ തെരുവ്!

ചുവന്നതെരുവുകള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്.... വായിച്ചറിഞ്ഞിട്ടുണ്ട്......പക്ഷെ അതെന്താണെന്നൊന്നു നേരിട്ടു കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്റ്റഡി ടൂറിനിടയില്‍ വീണു കിട്ടിയ ചില നിമിഷങ്ങള്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.

കവാടത്തില്‍ ഞങ്ങളെ എതിരേറ്റത് വടിവാളും സൈക്കിള്‍ ചെയിനും, കഠാരകളും ഏന്തി ദൃഡഗാത്രരായ പത്തോളം ചെറുപ്പക്കാര്‍....

പിന്നെ സംശയത്തിന്റെ ദൃഷ്ടിയിലുള്ള ഒരുപിടി ചോദ്യങ്ങളും.

ഉള്ളിലേക്ക് കടന്നു.

മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന തെരുവ്....

ഒരു വശത്ത് നോക്കത്താ ദൂരത്തോളം അറബികടല്‍.....

മറുവശത്ത് സോപ്പു പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ചെറിയ കുടിലുകള്‍!

വിവിധതരം ഉറകളുടെ കച്ചവടം മാത്രം നടത്തുന്ന നിരവധി കടകള്‍!

കുടിലുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ എഴുപതു കഴിഞ്ഞ വൃദ്ധകള്‍ മുതല്‍ പത്തുവയസ്സു തികയാത്ത കുഞ്ഞുങ്ങള്‍ വരെ!

അധരം കടിച്ചുകൊണ്ടുള്ള കടക്കണ്ണേറുകള്‍! ചിലര്‍ കൈയ്യില്‍ പിടിച്ച് അകത്തേക്ക് വലിച്ചു...

അവോനാ......!!!

തെരുവിലൂടെ നടക്കുക.... അവിടുത്തെ ജീവിതം മനസ്സിലാക്കുക. അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

കുറെ നടന്നപ്പോള്‍ ഒരു വലിയ ഹാളില്‍ എത്തിപ്പെട്ടു.

അതിന്റെ മദ്ധ്യത്തില്‍ രണ്ടു സുന്ദരികള്‍ പൂര്‍ണ്ണ നഗ്നരായി സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നു....

കൂടെ ഒരു പറ്റം ചെറുപ്പക്കാര്‍!

മദ്യലഹരിയില്‍ ഉറക്കാത്ത ചുവടുകള്‍.

കവാടത്തില്‍ നിന്ന ഞങ്ങളെ കനത്ത മുലകള്‍ ഉഴിഞ്ഞു കടന്നു പോയി...

കൂടെ അര്‍ത്ഥം വച്ചുള്ള കടക്കണ്ണേറുകള്‍....

കൈകളില്‍ നുള്ളികൊണ്ട് “ മേരെ സാത് ആവോനാ” എന്ന മൊഴികള്‍!

നാഭിക്കു താഴെ അമര്‍ത്തിയുള്ള തലോടലുകള്‍!

മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിച്ച ആഹാരം വരെ കഴുത്തോളം വന്നെത്തി നില്‍ക്കുന്നു!!.

അത്ര രൂക്ഷ ഗന്ധം.... ശര്‍ദ്ദിക്കാതിരിക്കാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍!

പച്ച മാംസത്തിനു വിലപറയാന്‍ വരുന്നവര്‍ എങ്ങനെ ഈ രൂക്ഷ ഗന്ധത്തില്‍!!! .... വെറുതെ ഓര്‍ത്തുപോയി!

കാമവെറി തീര്‍ക്കാന്‍ എത്തുന്നവര്‍ക്കെന്തു മണവും നാറ്റവും??!!!

അവിടെ നിന്നിറങ്ങി.

തെരുവിലൂടെ വീണ്ടും യാത്ര തുടര്‍ന്നു....

എന്റെ തലയില്‍ ഇരുന്ന പനയോല തൊപ്പി ആരോ പിറകില്‍ നിന്നു തട്ടിയെടുത്തതറിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ പതിമൂന്നോ, പതിനാലോ വയസ്സു പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി!

ചാഹിയെ തോ മേരെ സാത് ആവോ നാ!!!!

വശ്യമായ ചിരിയില്‍ അവള്‍ മൊഴിഞ്ഞു!

ഞാന്‍ തൊപ്പി തിരിച്ചു തരൂ എന്നു ആഗ്യം കാണിച്ചു അടുത്തേക്ക് ചെന്നു.

അവള്‍ കൂടിലിന്റെ വാതിലില്‍ എത്തി .... അന്തര്‍ ആവോനാ.... ടോപ്പി ജരൂര്‍ വാപ്പസ് കരേഗേ!

ഹരീഷ് പിന്നില്‍ നിന്നു വിളിച്ചു....

ഇങ്ങു പോരെടാ.... വെറുതെ റിസ്ക് എടുക്കണ്ടാ...

വേണ്ട!.... ഞാന്‍ തിരികെ നടന്നു.

അതുവരെ ഒന്നും സംസാരിക്കതെ കുടിലിനു വേളിയില്‍ ഇരുന്ന എഴുപത് വയസ്സോളം പ്രായമുള്ള സ്ത്രീ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

“മാഫ് കീജിയെ സാബ്” എന്നു പറഞ്ഞ് പെണ്‍കുട്ടി തൊപ്പി തിരികെ തന്നപ്പോള്‍ ആണ് അവര്‍ പെണ്‍കുട്ടിയെ ശകാരിക്കുകയായിരുന്നു എന്നു മനസ്സിലായത്.

നന്മകള്‍ പൂവിടിവിപ്പിക്കാന്‍ ചുവന്ന തെരുവിനും കഴിയുമെന്നു ഹരീഷിന്റെ ആത്മഗതം!

നമ്മുക്ക് ഒരു കുടിലില്‍ കയറിയാലോ??!!

ഞാന്‍ ഹരീഷിനോട് ചോദിച്ചു.....

റിഷ്കാണിഷ്ടാ.... എന്തെങ്കിലും സംഭവിച്ചാല്‍!!?? ഹരീഷ് പേടിയോടെ കണ്ണുകള്‍ മുഴപ്പിച്ചു.

നമ്മള്‍ ഇവിടെ കയറിയതിന്റെ ഉദ്ദേശം പൂര്‍ണമാവണമെങ്കില്‍ തീര്‍ച്ചയായും അതും കൂടി നമ്മള്‍ അനുഭവിച്ചറിയണം!!

ശ്ശെ...ശ്ശെ...എനിക്കെങ്ങും കഴിയില്ല.... അയ്യെ.... എങ്കില്‍ ഹോസ്റ്റലില്‍ വരുന്ന സുശീലയെ “ആയി“ കൂടാരുന്നോ?? ഹരീഷ് ചോദിച്ചു!

നീ ഇതുവരെ ഇതിനൊന്നും പോകാതെ ഈ ചുവന്ന തെരുവില്‍?? വല്ല അസുഖവും പിടിച്ചാല്‍.... എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ ഹരീഷ് പറഞ്ഞു കൊണ്ടിരുന്നു......

അവന്റെ തലക്കിട്ടു തട്ടുകൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു.... വൃത്തികെട്ടവനെ ഞാന്‍ അതുദ്ദേശിച്ചല്ല പറഞ്ഞത്....

നമ്മള്‍ ഇവിടെ വരെ വന്നതല്ലെ..... അവിടെ അതിനുള്ളില്‍ എന്താണ് നടക്കുന്നതു കൂടി അറിഞ്ഞിട്ടു പോകാം.... എന്നാലല്ലെ ഈ യാത്രക്ക് ഒരു പൂര്‍ണത വരൂ!

വേണ്ടടാ.... അതു വലിയ റിസ്കാണ്.... പിന്നെ എന്തിനു ഇവിടെ കയറി വന്നൂ എന്ന ചോദ്യം ഉണ്ടാവും!

ഞാന്‍ വരുന്നില്ല.... നീ തന്നെ കയറിയാല്‍ മതി!

എടാ അബദ്ധം ഒന്നും കാണിക്കരുതു കേട്ടോ..... എന്താ ഉണ്ടാകുക എന്നറിയില്ല... രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നടന്ന എന്നെ ഹരീഷ് പിന്നില്‍ നിന്നു വിളിച്ച് ഓര്‍മ്മിപ്പിച്ചു.

കറുത്ത് ഉന്തിയ പല്ലുകാട്ടി കൃത്രിമ ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന കൃശഗാത്രന്റെ മുന്നില്‍ എന്റെ യാത്ര അവസാനിച്ചു....

എന്റെ കറുത്തെലുമ്പിച്ച ശരീരവും, മുഖഭംഗിയും കണ്ട് തമിഴനാണെന്നു തെറ്റിദ്ധരിച്ച അയാള്‍ തമിഴില്‍ ചോദിച്ചു.

എന്ന വേണം ഉങ്കള്‍ക്ക്?

“അല്ല അത്“......!!! നിരത്തി വച്ചിരിക്കുന്ന മനുഷ്യ മാംസങ്ങള്‍ക്ക് നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.

വേശ്യകള്‍ തോല്‍കുന്ന ഒരു പുഞ്ചിരി മുഖത്തു വരുത്തി അയാള്‍ ചോദിച്ചു.

മലയാളിയാണല്ലെ??

ഹാ..... നിങ്ങളും മലയാളിയാണോ... എന്റെ അത്ഭുതം നിറഞ്ഞ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അയാള്‍ മറു ചോദ്യം ഉന്നയിച്ചു.

എന്ന സാധനം വേണം ഉനക്ക്!?

ഫ്രെഷ് കെടക്കണമെന്നാ നൂറു രൂപാ.....

ഫ്രഷോ.... അതെന്താണ്.... എനിക്കു കാര്യം പിടികിട്ടിയില്ല...

മണ്ടന്‍ ഫ്രെഷ് എന്നാ ഏഴ്, എട്ട്, പത്ത് വയസ്സുള്ള പുതുസ്സ്....

എന്റെ ദൈവമെ.... ഏഴ് എട്ടു വയസ്സുള്ളതിനെയോ?? മനസ്സിലാകെ കല്ലുമഴ പെയ്തതു പോലെ...

അയാള്‍ തുടര്‍ന്നു.... ഇനി ഒരു പതിനഞ്ച്, പതിനേഴു പോതുമെന്നാ അന്‍പതു റൂപാ....

മുപ്പതു മുപ്പത്തഞ്ച് പോതുമെന്നാ ഇരുപതു രൂപാ....

അന്തമാതിരി ആള്‍ക്കാര്‍ പോതുമെന്നാ അഞ്ചു രൂപാ തന്നാല്‍ മതിയാവും..... അകലെയിരിക്കുന്ന അന്‍പതു വയസ്സിനു മേല്‍ പ്രായമുള്ളവരെ ചൂണ്ടി അയാള്‍ പറഞ്ഞു....

വയസ്സായവര്‍ക്ക് കുടുഃബത്തിലായാലും വേശ്യാതെരുവിലായാലും ചവറു വില!

വിലവിവരപട്ടിക അവതരിപ്പിച്ചതിന്റെ നിര്‍വൃതിയില്‍ അയാള്‍ ഒന്നു ഞെളിഞ്ഞു!

വന്ന കാര്യം നടകണമെങ്കില്‍ തീരെ കൊച്ചുകുട്ടികള്‍ ശരിയാവില്ല.... ധൈര്യം സംഭരിച്ച് അടുത്ത വന്ന ഹരീഷ് എന്റെ കാതില്‍ മൊഴിഞ്ഞു.

ശരിയാണ്.... ഞാന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് അകലെ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ നേര്‍ക്ക് ഞാന്‍ കൈചൂണ്ടി.

ശ്യാമാ ....ഇഥര്‍ ആവോനാ.... ഏ ഭായിസാബ് കേ സാത് ജാവോ.... ഞാന്‍ കൊടുത്ത അന്‍പതു രൂപാ നോട്ട് മടക്കി പോക്കറ്റില്‍ വയ്ക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു!

നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി അടുത്തു വന്നു. മുഖത്ത് റോസ് പൌഡര്‍ ഇട്ടു മിനുക്കി, ചുണ്ടുകളില്‍ ചായം പൂശി. മുടിയില്‍ മുല്ലപ്പൂ വാരി ചുറ്റി അവളുടെ സുന്ദരമുഖത്തെ തനി വേശ്യാമുഖം ആക്കാന്‍ ഒരു വിഭല ശ്രമം നടത്തിയിരിക്കുന്നു.

എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് അവള്‍ മുന്നില്‍ നടന്നു...

ചേട്ടാ നിങ്ങള്‍ അവള്‍ക്കൊപ്പം പൊയ്ക്കൊള്ളൂ.... “മാമന്‍” എന്നെ നോക്കി പറഞ്ഞു.

എന്റെ ശ്വാസം ഉച്ചസ്ഥായിയില്‍ ആയി..... എന്തു സംഭവിക്കും.... ഉള്ളില്‍ ചെന്നിട്ട് വെറുതെ വന്നതാണെന്നു പറഞ്ഞാല്‍ ഇവള്‍ എങ്ങനെ പ്രതികരിക്കും.... നൂറു നൂറു ചോദ്യങ്ങള്‍ അലട്ടുന്ന മനസ്സുമായി അതിലധികം ആധിയോടെ ഇടുങ്ങിയ വഴി താണ്ടി ശ്യാമക്കൊപ്പം ഞാന്‍ ആ കുടിലിനുള്ളില്‍ പ്രവേശിച്ചു.

ഒരു തികട്ടല്‍.... അതും അമാശയം കലക്കി മറിച്ച്..... ശുക്ലത്തിന്റെ രൂക്ഷ ഗന്ധം!! മൂക്കു പൊത്തിയിട്ടും അതു എല്ലാ അതിരുകളും ലംഘിച്ചു ഉള്ളിലേക്ക് അരിച്ചു കയറുന്നു....

പോക്കറ്റില്‍ നിന്നു കൈലേസ് വലിച്ചെടുത്ത് മൂക്കിനു കുറുകെ കേട്ടി.....

ശ്യാമ വസ്ത്രം ഓരോന്നായി അഴിക്കുകയായിരുന്നു.

ഞാന്‍ മുറി ഹിന്ദി പുറത്തെടുത്തു.... നാ...നാ... മുചേ നഹി പസന്ത്!.... നഹി ചാഹിയെ....

അത്ഭുതത്തോടെ എന്നെ നോക്കി ശ്യാമ ചോദിച്ചു..... ഫിര്‍??

ഞാന്‍ ആംഗ്യത്തിന്റെ അകമ്പടിയോടെ ശര്‍ദ്ദിക്കാന്‍ വരുന്നു എന്നു ശ്യമയെ പറഞ്ഞു മനസ്സിലാക്കി...

അരാം കരോനാ.... ഇതര്‍ മേരെ സാത് ബൈടോനാ.....അര്‍ധ നഗ്നയായി അടുത്തുള്ള കട്ടിലിലേക്കിരുന്നു സ്വന്തം തുടയില്‍ കൈതട്ടി അവള്‍ എന്നെ അരികിലേക്ക് ക്ഷണിച്ചു.

രണ്ടു കൈയ്യും ഉയര്‍ത്തി ഞാന്‍ പറഞ്ഞു ‘വേണ്ട‘....

പിന്നെ ഒരു നിമിഷം ആ മുറിയിലേക്ക് ഒന്നു കണ്ണോടിച്ചു.

ഇടുങ്ങിയ ഒരു മുറി.... അതിന്റെ ഒരറ്റത്ത് ഒരു കക്കൂസ്, അല്ല കക്കൂസ് എന്നു പറയാവുന്ന ഒരു കുഴി..... അതില്‍ നിന്നു മലവും, ജലവും ഒഴുകി പരന്നു മുറിയിലേക്കും വ്യാപിച്ചിരിക്കുന്നു!

മുറിയില്‍ ഒരു ചെറിയ കട്ടില്‍.... അതിനു മുകളില്‍ വലിച്ചു കെട്ടിയിരിക്കുന്ന അയയില്‍ ആരുടെയൊക്കെയോ മുഷിഞ്ഞ വസ്ത്രങ്ങള്‍....

ഒരു മൂലയില്‍ ഒരു വലിയ പൊട്ടിയ ബക്കറ്റ്, അതിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന ഉപയോഗിച്ച ഉറകളുടെ ഒരു കൂമ്പാരം. ബക്കറ്റിന്റെ പൊട്ടിയ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ ശുക്ലത്തിന്റെ അംശങ്ങള്‍ തറയില്‍ പടര്‍ന്നു കിടക്കുന്നു.

പുതിയ കസ്റ്റമേര്‍സിനെ കാത്ത് അയയുടെ ഒരറ്റത്ത് നൂറുകണക്കിന് പാക്കറ്റ് പൊട്ടിക്കാത്ത ഉറകള്‍ തൂക്കിയിട്ടിരിക്കുന്നു!

ഒരരികില്‍ ഒരു ചെറിയ മേശയുടെ പുറത്ത് കുറെ പാത്രങ്ങളും, പിന്നെ മുഖം മിനുക്കാനുപയോഗിക്കുന്ന എന്തൊക്കെയോ വസ്തുക്കളും!

മടുപ്പുളവാക്കുന്ന അന്തരീക്ഷം ....

മാനസിക നില അത്രയൊന്നും അപകടപെട്ടിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനു ഇണ ചേരാന്‍ പോയിട്ട് മൂത്രമൊഴിക്കാന്‍ പോലും ഒരു നിമിഷം അവിടെ കഴിയാന്‍ സാധിക്കില്ല!!

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ പൊതുകക്കൂസില്‍ പോകാന്‍ പോലും മടിക്കുന്ന ഞാന്‍ ആകാംഷയുടെ മുള്‍മുനയില്‍ ആയതു കൊണ്ടു മാത്രം ആ അന്തരീക്ഷട്ടെ മനോധൈര്യത്തോടെ നേരിട്ടു......

പക്ഷെ ഇനി അവിടെ നിന്നാല്‍ ശരിയാവില്ല.....എത്രയും പെട്ടെന്ന് അവിടെ നിന്നു പുറത്തു കടക്കണം.. എന്റെ മനസ്സു മന്ത്രിച്ചു...

ഇനി ഇവളോട് കഥകള്‍ അന്വെഷിക്കാന്‍ നില്‍ക്കുന്നത് ജീവനു തെന്നെ ഭീഷണി ആയേക്കാം....

ഞാന്‍ പുറത്തെക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്യാമ തടഞ്ഞു....

ക്യോം...??. നഹി ചാഹിയെ ???

ഞാന്‍ മൂക്കുപൊത്തി ഗന്ധം സഹിക്കാന്‍ കഴിയുന്നില്ല എന്നു ആംഗ്യം കാണിച്ചു......

സാബ് മുചേ ചോടുക്കെ നഹി ജാനാ..... വോ സാലെ ഹറാമി മുചേ മാരേഗേ!!

എനിക്കൊന്നും മനസ്സിലായില്ല!!

അവള്‍ അകലെക്ക് ചൂണ്ടി മീശ പിരിച്ചു കാണിച്ചു, പിന്നെ സ്വയം മുഖത്തടിച്ചു കാണിച്ചു.....

എനിക്ക് കാര്യം മനസ്സിലായി .....പക്ഷെ ഞാനതിനു ഉത്തരത്തിനായി ആംഗ്യഭാഷ തിരയുന്നതിനിടയില്‍ അവള്‍ ഉച്ചത്തില്‍ വിളിച്ചു...

മുഷ്തഫാക്കാ..... മുഷ്തഫാക്കാ...സരാ ഇതര്‍ ആയിയെ.... ഊരിയ വസ്ത്രങ്ങള്‍ വാരിചുറ്റിക്കൊണ്ട് ശ്യാമ നിലവിളിച്ചു.....

വിലവിവരപട്ടിക നിരത്തിയ കൃശഗാത്രന്‍ പെട്ടെന്ന് ഓടി വന്നു.

എനിക്ക് മുറിയിലെ ഗന്ധം ഇഷ്ടപ്പെടുന്നില്ല എന്നും അതിനാല്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍.... മാമാപ്പണിയിലും സത്യസന്ധത സൂക്ഷിക്കുന്ന ആ മനുഷ്യന്‍ പറഞ്ഞു....

എങ്കില്‍ ബീച്ചിലേക്കു പൊയ്ക്കൊള്ളൂ..... വെളിയിലേക്ക് കൊണ്ടു പോകുന്നതി്ന് ഇരുനൂറു രൂപാ!!!

എന്തോ പന്തികേടു മണത്ത ഹരീഷ് അപ്പോള്‍ അവിടെ എത്തിയിരുന്നു....

എടാ എങ്കില്‍ നമ്മുക്കു ഇവളെ ബീച്ചിലേക്ക് കൊണ്ടു പോകാം...... അവിടെയാകുമ്പോള്‍ ഇവളൊട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമല്ലോ.... ഹരീഷിന്റെ രഹസ്യമൊഴി വീണ്ടും കാതില്‍!!!

എനിക്കും തലയില്‍ റാന്തല്‍ കത്തി!

ഞാനും ഹരീഷും ഓരോ നൂറിന്റെ നോട്ട് മുസ്തഫയുടെ കൈയ്യില്‍ വച്ചുകൊടുത്തു.... മുസ്തഫ പഴയ അന്‍പതു രൂപാ തിരിച്ചു തരാനും മറന്നില്ല...

ശ്യാമക്കു പിറകെ ഞങ്ങള്‍ തൊട്ടടുത്തുള്ള ബീച്ച് ലക്ഷ്യമാക്കി നടന്നു.....

പോകും വഴി ഞങ്ങളെ ആകര്‍ഷിക്കാനായി സ്വന്തം പാവാട പൊക്കി കാണിച്ച ഒരു 8 വയസ്സുകാരിയെ “ ബദ്മാശ്” എന്നു ആക്രോശിച്ചുകൊണ്ട് ശ്യാമ ഓടിച്ചു.....

ബീച്ചിലെത്തി....ചെറുപ്പക്കാരായ ഞങ്ങള്‍ മറ്റൊരു സാഹചര്യത്തിലാണെങ്കില്‍ മനം കുളിര്‍ക്കെ കണ്ടു നില്‍ക്കേണ്ട കാഴ്ച്ചകള്‍ ആയിരുന്നു അവിടെ...

മൃഗങ്ങള്‍ എത്രയോ ഭേദം!!!! കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ബൈനാ ബീച്ചിലെ എതാണ്ട് എല്ലാ ഭാഗത്തും നൂല്‍ബന്ധമില്ലാതെ, ഒരു മറവു പോലും ഇല്ലാതെ പരസ്പരം കെട്ടിമറിയുന്ന മനുഷ്യമൃഗങ്ങള്‍.....

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അത്ഭുതം കൂറുകയാണ്.... ഒരു ദിവസം അവിടെ നടക്കുന്ന മാംസക്കച്ചവടം എത്ര ലക്ഷങ്ങളുടെതായിരിക്കും!!!???

ചൂടാറാത്ത മനുഷ്യ മലത്തിനു മുകളില്‍ ചവിട്ടാതെ നടക്കാന്‍ കഴിയില്ല..... അതിനിടയിലാണ് പരിസരം മറന്നുള്ള കെട്ടിമറിയലുകള്‍, ശീല്‍ക്കാരങ്ങള്‍!

തിരകള്‍ക്കു പോലും പച്ച മാംസത്തിന്റെ ഗന്ധം!

കുറെ ദൂരം നടന്ന് അത്രയൊന്നും തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടു പിടിച്ച് ശ്യാമ പറഞ്ഞു

“ഇങ്കെ ഉക്കാറുങ്കോ”

ഞാന്‍ അത്ഭുതം കൂറി..... ശ്യാമക്കു തമിള്‍ അറിയുമോ.....

അവള്‍ നിശ്വാസം ഉയിര്‍ത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു..... എനക്ക് എല്ലാ ഭാഷയും തെരിയും സാര്‍.... ഉങ്കള്‍ മലയാളത്തില്‍ ശൊല്ലുങ്കോ.... എനക്ക് തിരിയും.... എല്ലാം എല്ലാം തിരിയും!

പിന്നെ അവിടെ വച്ച് ശ്യാമ ഹിന്ദി മാത്രമെ സംസാരിച്ചുള്ളൂ..... ഞാന്‍ ആകാംഷയില്‍ തിരക്കി.

ചിന്ന പ്രശ്നം സാര്‍..... കസ്റ്റമേര്‍സിനോട് ഹിന്ദി അല്ലതെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചല്‍ പ്രശ്നം സാര്‍.... അതാണ്!!!!

ഞങ്ങള്‍ക്കും ആശ്വാസമായി.... ഇനി ഭാഷ പറഞ്ഞ് ബുദ്ധിമുട്ടേണ്ടല്ലോ.....

ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ശ്യാമ പറഞ്ഞു തുടങ്ങി......

ഉങ്കള്‍ റൂമില്‍ വച്ച് പറഞ്ഞതു എനക്ക് തെരിഞ്ഞു..... സാര്‍ ഉങ്കള്‍ പത്രക്കാരാ.....???

ശ്യാമ പേടിയോടെ ചുറ്റും നോക്കി ചോദിച്ചു.

പൊയ് ശൊല്ലക്കൂടാതെ സാര്‍.... ഉങ്കള്‍ നിജമാ പത്രക്കാര്‍ തന്നെ.... ശ്യാമയുടെ മലയാളവും, തമിഴും കലര്‍ന്ന ഭാഷയും, വിഹ്വലത നിറഞ്ഞ നോട്ടവും ഞങ്ങളെ ഒരുവേള ചിരിപ്പിച്ചു.

പത്രക്കാരെന്നാ....പ്രചനം സാര്‍.... ഉങ്കള്‍ ബോഡി നാളെ കാലെയില്‍ കടലില്‍ പൊങ്ങും സാര്‍.... ജാഗ്രതൈ സാര്‍.... അന്ത മാറ്റിരി ഇടം സാര്‍ ഇതു!!!

ഞങ്ങള്‍ ഭയത്തോടെ പരസ്പരം നോക്കി....

ഹരീഷ് പറഞ്ഞു ......”ഞങ്ങള്‍ പത്രക്കാരല്ല ശ്യാമാ“.... സ്റ്റുഡന്റ്സ്...!!!

സ്റ്റുഡെന്‍സാ.... അപ്പൊ.... എന്നെ വേണാ ശൊന്നത് എന്നാ....??

ഇന്ത ലൈഫിലേ മുതല്‍ മുതലാ സംഭവം.... ഇങ്കെ വന്ന് വേണാന്ന് ശൊന്നത്!???

ശ്യാമാ ഞങ്ങള്‍ കോളേജ് സ്റ്റുഡന്റ്സ്.... മാംഗ്ലൂരില്‍ പഠിക്കുന്നു..... വേണമെങ്കില്‍ അവിടെ കിട്ടും.... പിന്നെ ഇവിടെ വരെ വരുന്നതെന്തിനാ..... ഞാന്‍ ചോദിച്ചു!

ശ്യാമ അതെ ചോദ്യം പുരികത്തില്‍ ഉള്‍ക്കൊള്ളിച്ച് മറു ചോദ്യമായി ഞങ്ങള്‍ക്ക് നേരെ വിട്ടു....

അതു മനസ്സിലാക്കിയ ഞാന്‍ തുടര്‍ന്നു..... ഇവിടം ഒന്നു കാണാനും, പറ്റുമെങ്കില്‍ ശ്യാമയെ പോലെയുള്ള ആളുകള്‍ എങ്ങനെ ഇവിടെ എത്തി എന്നു മനസ്സിലാക്കാനും....

പറയൂ ശ്യാമ.... ശ്യാമ സ്വയം ഈ തൊഴില്‍ സ്വീകരിച്ച്താണോ??

എന്തിനാ സാര്‍ അതൊക്കെ അറിയുന്നത്...... ശ്യാമ ഒരു നിമിഷം മൌനയായി...

മുഖം കുനിച്ചിരുന്ന ശ്യാമയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ബീച്ചിലെ മണലില്‍ വീണലിഞ്ഞു.....

കടലോളം വലിയ കണ്ണുനീരോ!!! പരിഹാസത്തോടെ തിരകള്‍ ആര്‍ത്തല‍ക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ കുറേ നേരത്തെക്ക് നിശബ്ദരായിരുന്നു...ശ്യാമ കരഞ്ഞു തിരും വരെ.

ഒരു നിമിഷം നിശബ്ദതയെ ഭംജിച്ച് ശ്യാമ പറഞ്ഞു തുടങ്ങി......

കര്‍ണാടക്കത്തിലെ ഹൂഗ്ലിക്കടുത്തുള്ള ചെറു ഗ്രാമത്തില്‍ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ച് ജീവിച്ചവളായിരുന്നു ശ്യാമ...

അച്ഛനും അമ്മക്കും, ശ്യാമയെ കൂടാതെ ഒരു മകനും.... കുഞ്ഞനുജനെ കുറിച്ചു പറഞ്ഞ് ശ്യാമ വീണ്ടും തേങ്ങി.

അച്ചന്‍ ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റില്‍ പ്ലാന്റ് ഓപ്പറേറ്റര്‍.....

ശ്യാമക്ക് രണ്ടു വയസ്സായപ്പോള്‍ വീട്ടിലുള്ള പ്രായമായ അമ്മൂമ്മക്ക് അസുഖം കൂടുകയും, ദുര്‍ഗ്ഗാപ്പൂരിലെ ഫ്ലാറ്റ് ജീവിതം മതിയാക്കി അമ്മയും ശ്യാമയും ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്തു.

പിന്നെ പിന്നെ അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന കിട്ടാക്കനിയായി മാറി .....

അവള്‍ക്ക് ആറ് വയസ്സുള്ളപ്പോളാണ് കുഞ്ഞനുജന്‍ പിറക്കുന്നത്.....

കുഞ്ഞനുജന്റെ ജനനത്തോടെ വീട്ടില്‍ സന്തോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി....

അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു...ഇനി മുതല്‍ എല്ലാ സ്കൂള്‍ വെക്കേഷനും രണ്ട് മാസം നമ്മുക്കു ദുര്‍ഗ്ഗാപ്പൂരില്‍ താമസിക്കാം..... കുട്ടികള്‍ക്ക് ഒരു ചെയിഞ്ചാകുമല്ലോ!

അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മദ്ധ്യവേനല്‍ അവധി ആഘോഷിക്കുക ദുര്‍ഗ്ഗാപ്പൂരിലെ പ്ലാന്‍ഡ് സിറ്റിയില്‍ ആയിരുന്നു.

അങ്ങനെ അവള്‍ അഞ്ചാംക്ലാസ്സ് പാസ്സായ ആ വെക്കേഷന് അവധി ആഘോഷിക്കാനായി, അച്ഛനും, അമ്മക്കും, അനുജനും ഒപ്പാമുള്ള ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു ‘അങ്കിള്‍’ അവളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി കരിനിഴല്‍ വീഴ്ത്തി....

വളരെ വാചാലനായി സംസാരിച്ച അയാള്‍ പെട്ടെന്നാണ് അച്ഛനുമായി സൌഹൃദം സ്ഥാപിച്ചത്.

അയാള്‍ അയാളുടെ കുടുഃബത്തെക്കുറിച്ചും, കുടുഃബ പ്രാരാബ്ദങ്ങളും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു...

“ഇതിനിടയില്‍ ഉച്ചയൂണും, വൈകുന്നേരത്തെ കാപ്പിയും അയാള്‍ക്കും ഞങ്ങളുടെ വകയായിരുന്നു”

രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുനിഞ്ഞ അച്ഛനെ അയാള്‍ തടഞ്ഞു....

രണ്ടുനേരം നിങ്ങള്‍ വാങ്ങിയ ഭക്ഷണം ഞാന്‍ കഴിച്ചു.... ഇതു എന്റെ ഊഴമാണ് വേണ്ടാ എന്നു പറയരുത്....

അയാളുടെ സ്നേഹോഷ്മളമായ നിര്‍ബന്ധത്തിനു അച്ഛന്‍ വഴങ്ങി.

ഭക്ഷണം കഴിഞ്ഞു അസ്വാഭാവിക ഉറക്കത്തിലേക്കാണ്ട ഞാന്‍ ഉണരുന്നത് ഈ തെരുവിലെ ഒരു ഇടുങ്ങിയ മുറിയിലാണ്.....

എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായില്ല.... ആദ്യമാദ്യം സമൂഹത്തിലെ പ്രമുഖര്‍.... രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, പോലീസ് ഓഫീസറുന്മാര്‍!!! ..... അവരെ തേടി അവരുടെ അടുത്തേക്ക് പോകേണ്ടി വന്നു.

എതിര്‍ത്തപ്പോള്‍ ക്രൂരമായ ശിക്ഷാമുറകള്‍.....

നെഞ്ചിലെ തീകൊണ്ട് കുത്തിയ പാടുകാട്ടിക്കൊണ്ട് ശ്യാമ പറഞ്ഞു.... ഇപ്പോള്‍ എത്രപേര്‍!!.... എണ്ണാറില്ല....

എല്ലാവരും എനിക്കു നഷ്ടമായി എന്റെ അച്ഛന്‍, അമ്മ, കുഞ്ഞനുജന്‍.... ശ്യാമയുടെ തേങ്ങല്‍ ഉച്ചത്തിലായി....

ഇണകളില്‍ പലരും എന്തോ അല്‍ഭുതം നടക്കുന്ന മട്ടില്‍ തലപൊക്കി നോക്കി..... ചുവന്ന തെരുവില്‍ കരച്ചില്‍ നിഷിദ്ധമാണല്ലൊ!

ഞങ്ങള്‍ ഒരക്ഷരം ഉരിയാടിയില്ല..... ശ്യാമ കരഞ്ഞു തീരുവോളം കാത്തിരുന്നു....

പിന്നീട് കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ഇവിടെ ഇങ്ങനെ കഴിഞ്ഞു കൂടുന്നു.... ശ്യാമ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി....

അപ്പോള്‍ ശ്യാമക്കിപ്പോള്‍??? ഹരീഷിനു അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.

പതിനാലു വയസ്സു സാര്‍....

ഈ നാലുവര്‍ഷം എന്റെ ശരീരം ആയിരങ്ങള്‍ ഉപയോഗിച്ചു സാര്‍..... ആരും എന്നോട് ചോദിച്ചിട്ടില്ല നീ ആരാണെന്ന്.

നന്ദിയുണ്ട് സാര്‍... ഒരു നിമിഷമെങ്കിലും എന്നെ എന്റെ അച്ഛനും, അമ്മയ്ക്കും, കുഞ്ഞനുജനും ഒപ്പം എത്തിച്ചതിന്.....

ശ്യാമാ ഒരു കൌതുകത്തിന് ചുവന്ന തെരുവിനെ അടുത്തറിയാന്‍ എത്തിയ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെക്കു വരേണ്ടിയിരുന്നില്ല എന്നു തോന്നുന്നു.... ഞാന്‍ ഗദ്ഗദം അടക്കാന്‍ കഴിയാതെ പറഞ്ഞു....

നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.... എന്റെ സമയം അവസാനിച്ചു ഞാന്‍ പോകുന്നു... അല്ലെങ്കില്‍ അവരെന്നെ......

ശ്യാമ പതിയെ നടന്നു തുടങ്ങിയിരുന്നു...

ശ്യാമാ... വിലാസം തന്നാല്‍ ഞങ്ങള്‍ അച്ചനെയും അമ്മയെയും വിവരമറിയിക്കാം....

ഒരു നിമിഷം തിരിഞ്ഞു നിന്ന് ചെറു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു..... എനിക്ക് വിലാസം അറിയില്ല സാര്‍ ... അറിഞ്ഞ് അവര്‍ വന്നാല്‍ തന്നെ എന്തു ചെയ്യാന്‍ കഴിയും സാര്‍....?? ഇനി ആരു വിചാരിച്ചാലും എനിക്കിവിടെ നിന്നു മോചനമില്ല.... അല്ലെങ്കില്‍ തന്നെ ഈ മലീമസമായ ശരീരവും പേറി ഞാന്‍ ഇനി എന്തിനു അവരുടെ അടുത്തേക്ക് പോകണം....??

പിന്നെ തിരിഞ്ഞു നോക്കതെ നടന്നു മറഞ്ഞു.

ശ്യാമ അങ്ങകലെ മറയുന്നിടം വരെ ഞങ്ങള്‍ നോക്കി നിന്നു......

രൂക്ഷഗന്ധവും, കടക്കണ്ണേറും, അനേകായിരം ശ്യാമമാരുടെ “ആവോനാ“ വിളികളും, കഠാരയുടെ തിളക്കവും കടന്ന് പുറത്തേക്ക്, മറ്റൊരു വിശാലമായ ചുവന്ന തെരുവിലേക്ക് പ്രവേശിക്കുകയായിരുന്നു ഞങ്ങള്‍, ആ മതില്‍ കെട്ടിനു വെളിയിലുള്ള യഥാര്‍ത്ഥ ചുവന്ന തെരുവിലേക്ക്.....

55 comments:

  1. ഞാന്‍ അനുഭവിച്ച ഒന്ന്! ചിലപ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നിയേക്കാം!

    ReplyDelete
  2. ഭീകരം, ഗോവയില്‍ ഇത്രക്കു വിപുലമാണെന്ന് അറിഞ്ഞില്ല.

    ReplyDelete
  3. ഒരു വലിയ കണ്ണുനീര്‍ത്തുള്ളിപോലെ ശ്യാമ....

    ഹൃദയത്തെ മഥിക്കുന്ന വിധത്തില്‍ താങ്കള്‍ ശ്യാമയുടെ കഥ പറഞ്ഞിരിക്കുന്നു....
    ഇത്തരത്തില്‍ അറിയപ്പെടാത്ത എത്രയെത്ര ദുരന്തജന്മങ്ങള്‍...

    ReplyDelete
  4. വല്ലാത്തൊരു അനുഭവ വിവരണം തന്നെ, മാഷേ.

    ReplyDelete
  5. ഗോവയിലും ഇത്രക്ക ഗംഭീര സെറ്റപ്പാ‍ണല്ലോ.
    ഒന്നു പോകണം.
    :)

    കാണാനാ.

    ReplyDelete
  6. സങ്കടം തോന്നുന്നു. ഇങ്ങിനെ എത്രയെത്ര പേര്‍ അല്ലേ?

    ReplyDelete
  7. maashe sharikkum vishamippikkunna oru post

    onnum parayaan pattunnilla......

    ithokke aarkkum sambavikkam ennu aalochikkumpo pedi thonnunnu

    ReplyDelete
  8. aarokke .. evideyokkee... manushyanaayathil lajja thonnunu...

    Moral police evide ? sthreepaksha vaadikal evide ? govt evide ? mathangngal evide ?

    :(

    ReplyDelete
  9. കേവലം ഗോവയില്‍ നിന്നും മാത്രമുല്ലതാണീ കാഴ്ച... അപ്പോള്‍ ലോകത്തിലെ ഏതൊക്കെ രാജ്യങ്ങളില്‍ ഇതുപോലെ......ആലോചിച്ചാല്‍ ഒരു അന്ധവുമില്ല, ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല. നല്ല വിവരണം.
    സസ്നേഹം .... വാഴക്കോടന്‍

    ReplyDelete
  10. ഇതിനെന്താ മറുപടി പറയുക എന്നറിയില്ല.

    ReplyDelete
  11. വാക്കുകള്‍ നിലച്ചുപോയ ഇടം :(

    ReplyDelete
  12. Ingane ethipedunna oro penkuttikkum ithu pole kadhakalundu ajithetta......swantham achanum ammayum vare ithu pole ulla sthalangalil kuttikale kondakkunna sambhavangalundu....

    ReplyDelete
  13. expressionless, bhai !!

    can we do anything,friends ??

    ReplyDelete
  14. ഗോവാ!
    മനോഹരമായ കടത്തീരം
    അലസന്മാരായാ ആളുകള്‍ എന്നു തോന്നിട്ടുണ്ട് പുലര്‍ച്ചേ റോഡും കടകളും ഒക്കെ വിജനമായിരിക്കും.സന്ധ്യയോടെ വീടുകള്‍ക്ക് മുന്നില്‍ മിനി ബാര്‍‌ ഫിഷ് ഫ്രൈ,പോര്‍ക്ക് വിന്താലൂ.ജീവിതം ആസ്വദിക്കുന്ന ജനം.

    പാട്ടും ഡാന്‍സും ദിനചര്യ ആക്കിയവര്..
    ഗോവാ രാത്രികള്‍ ഉണര്‍ന്നിരിക്കുന്നു....
    വാസ്കോ പാഞ്ചിം മാര്‍ഗോ ഒക്കെ മനോഹരമാണ്..

    നീര്‍‌വിളാകന്‍ ..പറഞ്ഞത് അതിലേ ഒരു ദുഖസത്യം ..അനേകം വിദേശ സ്വദേശ സഞ്ചാരികള്‍ വന്നു പോകുന്ന ഗോവ ... അതു തന്നെയാണ് ഈ രീതിയില്‍ സ്തീകളെ വില്പനക് വയ്ക്കുന്നതിന്റെ കാരണവും... ചെറിയ കുട്ടികള്‍! കേട്ടത് വളരെ സങ്കടം തന്നെ സംസ്കാര അധപതനം എന്നോ അതോ നിര്‍ഭാഗ്യം എന്നോ എന്താ പറയേണ്ടത്?

    ReplyDelete
  15. കനലുകോരിയിട്ടല്ലൊ നിര്‍വിളാകന്‍ നിങ്ങള്‍ശ്യാമ മനസ്സില്‍ നിന്നും മായുന്നില്ല...

    ReplyDelete
  16. മനോഹരമായ വിവരണ ശൈലി, ഒത്തിരി ഇഷ്ടപ്പെട്ടു. മനുഷ്യ ജീവിതമെന്ന നീർക്കുമിളയുടെ നിസ്സാരത .... ഒരു വിങ്ങലാവുന്നു

    ReplyDelete
  17. ഒരു സിനിമ കണ്ട ഇഫക്ട്.
    വളരെ വളരെ നന്നായിരിക്കുന്നു എഴുത്ത്...
    ഇനിയും എന്തൊക്കെയോ പറയണംന്നിണ്ട്; ആദ്യം അറപ്പ് മാറട്ടെ...

    ReplyDelete
  18. അറിയില്ല എന്ത് പറയണം എന്ന്..
    പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെ ഒക്കെയാണ് എന്ന്..
    എന്നാലും,ഈ പോസ്റ്റ്‌ അത് അതി ഭയങ്കരമായി മനസ്സില്‍ തട്ടി..

    ReplyDelete
  19. അവിടത്തെ ആയിരം ശ്യാമാമാരില്‍ ഒരാള്‍. അവതരണം മനോഹരം.
    NB: ഇപ്പോള്‍ ഈ വയണബീച്ചു സര്‍ക്കാര്‍ നശിപ്പിചെന്ന കേട്ടത്

    ReplyDelete
  20. jeevithathinte chila sathymaya kazchakal... Mumbayum Kolkathayum kandal ningal parayum ithethra bedhamennu...! Nannayirikkunnu. Ashamsakal...!!!

    ReplyDelete
  21. ഇതു പോലത്തെ എത്രയോ ആയിരം ക്ഥകള്‍ ഈ തീരങ്ങളില്‍ ആര്‍ത്തലയ്ക്കുന്നുണ്ടാകും, കേട്ട കഥകളേക്കാള്‍,പറയാത്ത കഥകളേക്കാള്‍ അധികം മനസിനുള്ളിലിരുന്ന് ഞെരിഞ്ഞമരുന്നവയാകും.

    ReplyDelete
  22. കേരളത്തിലെ ഓരോ ദിവസവും ഓരോ പെണ്‍കുട്ടികള്‍ കാണാതാവുന്നു-എവിടെക്കു പോകുന്നു എന്നതിന്റെ ചോദ്യത്തിനുത്തരം ഇതാവുമോ?

    ReplyDelete
  23. മനസിനെ മഥിച്ച അനുഭവം ...

    ReplyDelete
  24. വാഴുന്നോരുടെ കയ്യൊപ്പുള്ള ഇത്തരം വേശ്യാതെരുവുകളെ ആര്‍ക്ക്,എങ്ങനെ നിറുത്താനാകും.

    നമ്മുടെ സന്താനങ്ങളെ നാം എപ്പോഴും കണ്‍‌വെട്ടത്ത് സംരക്ഷിക്കുക.

    ReplyDelete
  25. വായിച്ചു....! ഇങ്ങനെയും...?

    ReplyDelete
  26. കഥ ??? തനിമയോടെ വായിക്കുന്നവരിലേയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും ഇങ്ങനെ എന്തെങ്കിലും ഒക്കെ പറയാൻ കാണും.

    ReplyDelete
  27. എന്ത് പറയാ‍ാന്‍...:)
    നമുക്കിതൊക്കെ വായിച്ച് ചര്‍ദ്ദിക്കാന്‍ വരും.. പക്ഷെ ഇന്നും ഇത്തരം ജീവിതങ്ങള്‍ (?) നമ്മുടെ നാടിന്റെ പല ഭാഗത്തും ഉണ്ടെന്നത് ഒരു ദു:ഖ സത്യമല്ലേ. മുംബെയിലും മറ്റ് പല നഗരങ്ങളിലും എല്ലാം..

    ചുവന്ന തെരുവുകള്‍ക്കായി വാദിക്കുന്നവര്‍ക്കും ഉണ്ട് അവരുടെ ന്യായ(?)ങ്ങള്‍ ..

    ഇതെല്ലാം തുടച്ച് നീക്കാന്‍ പോയിട്ട് അവിടെ അകപ്പെട്ട നിരപരാധികളെ രക്ഷിക്കാ‍ാനുള്ള ശ്രമം പോലും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നു ഉണ്ടാവുന്നുണ്ടോ എന്നത് സംശയമാണ്.

    പുറത്ത് കാണുന്ന ഒരു ലോകത്തിന്റെ നേര്‍ വിപരീതമായി ഒരു കറുത്ത -ചീഞു നാറുന്ന ലോകം നമ്മുടെ രാജ്യത്ത് ഉള്ളതിന്റെ നേര്‍ കാഴചയുടേ വിവരണം നെഞ്ചില്‍ ഏറെ നീറ്റലുണ്ടാക്കി..

    യൂസുഫ്പ പറഞ്ഞത് പോലെ നമ്മുടെ കുട്ടികളെയെങ്കിലും നമുക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. hai sir,
    really...really touching.i liked your language,it directly penetrate to the heart.

    ReplyDelete
  30. ഇനി ഗൊവായില്‍ നിന്നും കേരളത്തിലെക്കും ഒരു യാത്ര വേണം.

    ReplyDelete
  31. പ്രിയ സുഹൃത്തേ ഈ പോസ്റ്റ്‌ ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത് .

    വല്ലാതെ നൊമ്പരപ്പെടുത്തുന്നു...

    ReplyDelete
  32. വിശ്വസിക്കാന്‍ പ്രയാസം;
    സത്യമാണെങ്കില്‍ ഭീകരം
    സാമൂഹ്യവ്യവസ്ഥയുടെ തകരാര്‍.

    ReplyDelete
  33. നീർ വാളക ഞാനും ഇത്തരം ഒന്ന് പറയാൻ കരുതിവച്ചിട്ടുണ്ട്, അതിന് ഇത്രയും തീഷ്ണതയില്ല, ഡെൽഹിയിൽ എത്തിയതെ ഉള്ളു ഇത് യു.പി യിലെ കഥയാണ് സീറോ റോഡ്....

    ReplyDelete
  34. കുറേ നാളുകൂടിയിരുന്ന് ഞാന്‍ വായിച്ച ഏറ്റവും നല്ല പോസ്റ്റ്, ഹൃദയ സ്പര്‍ശിയായ പോസ്റ്റ്. എന്താണു പറയേണ്ടതെന്നറിയില്ല.

    ReplyDelete
  35. സങ്കടവും അറപ്പും തോന്നി.എന്തെങ്കിലും ചെയ്യാൻ കഴിയുമോ?എന്തെങ്കിലും?

    ReplyDelete
  36. നിര്‍വിളാകന്‍ .ഹ്‌ ഹ്‌ ഹ്‌ നന്നായിരിക്കുന്നു. സംഗതിയൊക്കെ നന്നായി ചേര്‍ന്നു വന്നിട്ടുണ്ട്‌. പക്ഷെ ആ ചരണത്തിലെ നിങ്ങള്‍ക്കു ഒന്നും സംഭവിചില്ല എന്നത്‌ അവിശ്വസനീയം. എന്തായാലും നന്നായിരിക്കുന്നു. ആള്‍ ദ ബെസ്‌റ്റ്‌.
    സഹോദരാ നിസ്സഹായതയോടെ നീറാന്‍ വിതിക്കപ്പെട്ട ഒരായിരം സഹോദരികള്‍ ... അവരെ വെച്ച്‌ വിലപേശുന്നവര്‍ അവര്‍ക്കു വേണ്ടി കടിപിടികൂടുന്നവര്‍
    അവരെയും അവരുടെ പിനിഗാമികളെയും പിന്തുണയേകി വളര്‍ത്താന്‍ പാഠപുസ്‌തകങ്ങള്‍ ............. ഇത്‌ കണ്ണുഭാരമാകുന്ന കാലം കേള്‍വി വികൃതമാകുന്നു.പോട്ടെ പറഞ്ഞാല്‍ നീണ്ടു പോവും 100 ഔട്ട്‌ ഓഫ്‌ 100

    ReplyDelete
  37. അല്പം വൈകിപ്പോയി ഇവിടെയെത്താന്‍..

    നന്ദി.

    ReplyDelete
  38. ഒന്നുംപറയാന്‍ തോന്നുന്നില്ല :(

    ReplyDelete
  39. ആ റൂമിന്‍റെ വര്‍ണ്ണന ശരിക്കും ഓക്കാനിക്കാന്‍ വന്നു....

    ReplyDelete
  40. ഇതൊക്കെയാണ് നാമെന്നത് നാം നമ്മെത്തന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കണം. ഗോവയില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. പുറം മോടികളിലൂടെ മാത്രം കറങ്ങിയതിനാല്‍ ഇത്രത്തോളം കണ്ടില്ല. ഞെട്ടിപ്പിക്കുന്നു താങ്കളുടെ വരികള്‍.

    ReplyDelete
  41. ഞെട്ടിപ്പിക്കുന്നു താങ്കളുടെ വരികള്‍.

    ReplyDelete
  42. ഒന്നും പറയാനില്ല. ഒന്നും.. :(

    ReplyDelete
  43. വായിച്ചു. ഒന്നും പറയാന്‍ കഴിയുന്നില്ല.കഷ്ടം മനുഷ്യ ജന്മങ്ങള്‍, അവര്‍ക്കായി ഒരു തുള്ളി കണ്ണുനീര്‍ ഒഴുക്കാന്‍ അരുമില്ലലോ

    ReplyDelete
  44. ഇത് രണ്ട് വെട്ടം വായിച്ചു,
    ഇല്ല ഇനി വായിക്കാൻ കഴിയില്ല

    ഹൊ!

    ReplyDelete
  45. ഇങ്ങിനെയൊന്നും എഴുതാതെ മാഷെ, ഈ ലോകം വളരെ "നല്ലത്" തന്നെ എന്നാ മിഥ്യയില്‍ രമിച്ചു ഞങ്ങള്‍ ജീവിക്കട്ടെ.

    ReplyDelete
  46. വില്‍ക്കുവാനാകും മാംസ കഷണങ്ങളെ - പക്ഷേ
    വില്‍ക്കുവാനാകില്ല മുറിഞ്ഞ മനസിനെ

    ഈ മാംസകഷണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ജീവിതം തന്നെ വാങ്ങുവാന്‍ കിട്ടുന്ന ചന്തകള്‍ ഉണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍......,. ഇതേ പോലെ ഒരു അനുഭവം എഴുതുവാന്‍ തുനിഞ്ഞ നീര്‍വിളാകനു ആശംസകള്‍....,......

    ReplyDelete
  47. ലോകത്തെല്ലായിടത്തും ഈ ബിസിനസ് വളരെ ലാഭകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു.
    ഇന്ന് ഇതിനു പല മുഖങ്ങളും, വൈവിദ്ധ്യമാര്‍ന്നതുമാണ് എന്നത്‌ ഈ കച്ചവടത്തിന്റെ വളര്‍ച്ചയെ ആണ് കാണിക്കുന്നത്.

    ReplyDelete
  48. ചില സിനിമകള്‍ ഓര്‍ത്തുപോയി ...!!!

    ReplyDelete