. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 18 October 2009

നാടകമേ ഉലകം!



ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.

ഭക്തിക്ക് ഒട്ടും കുറവില്ല കഴകക്കാരന്‍ നാരായണന്‍ മാരാര്‍ക്കും. പരമ്പരാഗതമായി നീര്‍വിളാകേശനെ സേവിക്കാന്‍ അവസരം കിട്ടിയ കുടുഃബത്തിലെ ഇപ്പോഴത്തെ പ്രതിനിധി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശംഖനാദമുതിര്‍ത്ത് പള്ളിയുണര്‍ത്തുന്നതു മുതല്‍ അത്താഴ പൂജ കഴിഞ്ഞ് നട അടക്കും വരെ ക്ഷേത്രവും, ക്ഷേത്ര പരിസരവും ആണ് അദ്ദേഹത്തിന് വീട്. തികഞ്ഞ ഉപാസകന്‍.

ഇവര്‍ രണ്ടും അല്ലാതെ മൂന്നാമതൊരാള്‍ ക്ഷേത്രത്തില്‍ കടക്കില്ല, എന്നിട്ടും ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

അന്നേ ദിവസം പള്ളിയുണര്‍ത്താന്‍ എത്തിയ നാരായണന്‍ മാരാര്‍ ആണ് ക്ഷേത്ര നട തുറന്ന് കിടക്കുന്നത് കണ്ടത്. പഞ്ച ലോഹ വിഗ്രഹം അപ്രത്യക്ഷമായെന്ന അറിവ് അയാളെ വല്ലാതെ നാടുക്കി കളഞ്ഞു.

കുഞ്ഞേ നമ്മുടെ ഭഗവാനെ ആരോ കൊണ്ടു പോയിരിക്കുന്നു... വേഗം വരിക!! കിതച്ചു ഓടി വന്ന നാരായണന്‍ മാരാര്‍ക്കു പുറകെ മേല്‍ശാന്തിയും ക്ഷേത്രത്തിലേക്ക്.

ജനം ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി........ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

നീര്‍വിളാകേശാ..... നിനക്കും ഈ ഭൂമിയില്‍ സംരക്ഷണമില്ലാതായോ?.... പലരും പതം പറഞ്ഞ് പരിതപിച്ചു.

പിന്നെ പതിവ് നാടകങ്ങള്‍......പോലീസ്, പോലീസ് നായ അങ്ങനെ പലവിധ അലങ്കാരങ്ങള്‍. പക്ഷെ ഒന്നിനും പഞ്ചലോഹ വിഗ്രഹത്തിന്റെ പൊടി പൊലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പക്ഷെ കൂട്ടത്തിലെ ഒരു കൊണ്‍സ്റ്റബിളിന്റെ കൂര്‍മ്മബുദ്ധിക്കു മുന്നില്‍ അസാധാരണമായ ഒരു കാല്‍‌പാദം തെളിവായി പ്രത്യക്ഷപ്പെട്ടു.

ആ പാദത്തില്‍ ഒന്ന് പൂര്‍ണമായും തറയില്‍ അമര്‍ന്നതും, മറ്റൊന്നിന്റെ മുന്‍ ഭാഗം മാത്രം തറയില്‍ അമര്‍ന്നതുമായ എണ്ണയില്‍ മുങ്ങിയ പാടുകള്‍!

ഒരു കാലിനു നീളം കുറവുള്ള ആരെ അറിയാം നിങ്ങള്‍ക്ക്? എസ് ഐ യുടെ ചോദ്യം ജനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാന്തിക്കാരനില്‍ ആയിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സത്യനാരായണ ഭട്ടതിരിയുടെ കൈകളില്‍ വിലങ്ങണിയിക്കപ്പെട്ടു. തൊണ്ടിക്കു വേണ്ടിയുള്ള ചോദ്യം ചെയ്യലീനിടയില്‍ കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വച്ചു തന്നെ ഭേദ്യം ചെയ്യപ്പെട്ടു. പിന്നെ പോലീസ് ജീപ്പിലേക്ക്.....

ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സത്യനാരായണ ഭട്ടതിരി ഒരു മുഴം കയറില്‍ ജീവനൊടുക്കി... മരണക്കുറുപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.... ഭഗവാനെയും ഭക്തരേയും വഞ്ചിച്ചത് ഞാനല്ല എന്നു മാത്രം അറിയിക്കാന്‍ ആഗ്രഹിക്കുന്നു”

തൊട്ടു പിറ്റേന്ന് നാരായണന്‍ മാരാര്‍ വിഷം കഴിച്ച് ക്ഷേത്ര പരിസരത്തു തന്നെ ജീവനൊടുക്കി... മരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.

“ മനപ്പൂര്‍വ്വം അങ്ങനെ ഒരു കാല്‍പ്പാട് സ്രിഷ്ടിച്ചതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. കുറ്റബോധം എന്റെ വിധി നിര്‍ണയിക്കുന്നു. ഭഗവാന്‍ വീട്ടിലെ നെല്ലറയില്‍ സുരക്ഷിതനാണ്”
************************************************************************************************************************
സമര്‍പ്പണം:- തെറ്റിദ്ധാരണകൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ജനതയ്ക്ക്.

54 comments:

  1. ഒരു സംഭവ കഥയെ അലപ്പം ഭാവുകത്വം ചേര്‍ത്ത് അവതരിപ്പിച്ചത്!

    ReplyDelete
  2. പാവം വിഗ്രഹം ...

    കഥ നന്നായി.

    ReplyDelete
  3. ഹൃദയരാഗം പോസ്റ്റ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത ഒരു കമന്റാണ് ഥഴെ കൊടുക്കുന്നത്.... എന്തിനാണ് അത് നിക്കം ചെയ്തത് എന്നു മാത്രം മനസ്സിലാകുന്നില്ല.... അതില്‍ കാമ്പുണ്ട് എന്നു തോന്നിയതുകൊണ്ട് എന്റെ മെയിലില്‍ വന്ന പ്രസ്ഥുത കമന്റ് ഞാന്‍ ഇവിടെ വീണ്ടും ഇടുന്നു.... ഹൃദയരാഗം ക്ഷമിക്കുക....


    ഏട്ടാ ആദ്യ കമന്റ്‌ എന്‍റെ വക
    നല്ല കാമ്പുള്ള കഥ
    തെറ്റിദ്ധരിക്കപ്പെട്ട ഒരു ജന്മത്തെ വരച്ചു കാട്ടിയിരിക്കുന്നു
    പല രീതിയില്‍ നിര്‍വചിക്കപ്പെടാം
    എങ്കിലും മനസ്സില്‍ തോന്നിയത്
    ഇന്നത്തെ സമൂഹത്തില്‍ നമ്മുടെ
    മുസ്ലിം സഹോദരങ്ങള്‍ നേരിടുന്നുണ്ട് ഈ അവസ്ഥ
    സത്യനാരായണ ഭട്ടതിരിയുടെ അവസ്ഥ
    ശിവകാമിയുടെ ബ്ലോഗിലെപോലെ
    പറഞ്ഞത് തെറ്റാണെങ്കില്‍ ക്ഷമിക്കുക
    ആശംസകള്‍

    ReplyDelete
  4. രണ്ടു കുടുംബങ്ങള്‍ അനാഥമായി.

    ReplyDelete
  5. വിഗ്രഹമോഷ്ടാക്കളിലാണു യഥാര്‍ത്ഥ”മതേതരത്വം”
    കുടി കൊള്ളുന്നതു..പിന്നെയീ ദര്‍ശനം ലഭ്യമാവുക
    നേര്‍ച്ച/പൂരപ്പറമ്പുകളിലും..എന്നിട്ടും അന്വേഷണം
    വിജയം കണ്ടില്ലാ എന്നാണുത്തരമെങ്കില്‍,ഇനി
    വിശേഷനാളുകളില്‍ വിദേശമദ്യശാപ്പുകള്‍ക്കു മുന്നിലെ
    നീണ്ടു പരന്നു കിടക്കുന്ന’അച്ചടക്കമുള്ള’ക്യൂവിലും
    സുലഭം!!!!

    ReplyDelete
  6. ഏട്ടന്‍ ക്ഷമിക്കണം
    ഞാന്‍ സുജിത്ത് മുതുകുളം എന്ന പേരില്‍
    വാക്കില്‍ ബ്ലോഗ്‌ എഴുതുന്നുണ്ട്
    അവിടെ ഞാന്‍ ഇതേ കമന്റ്‌ ഇട്ടു
    അതു കൊണ്ടാണ് ഞാന്‍ ഈ കമന്റ്‌ റിമൂവ്‌ ചെയ്തത്
    ക്ഷമിക്കു ഏട്ടാ
    മാത്രമല്ല കമന്റില്‍ പറയുന്ന പോലെ
    എന്‍റെ ആദ്യത്തെ കമന്റ്‌ ആയിരുന്നില്ല
    ബ്ലോഗ്ഗര്‍.കോമില്‍
    അതു കൊണ്ടു കൂടിയാണ്

    ReplyDelete
  7. പാവം ശാന്തിക്കാരന്‍.. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിരിക്കുന്നു.

    ReplyDelete
  9. കുറ്റബോധം....അത് ഉണ്ടായാല്‍ പിന്നെ രക്ഷയില്ല.....

    നല്ല കഥ...

    ReplyDelete
  10. കോമഡി പ്രതീക്ഷിച്ച് വന്നതാണ്. പക്ഷേ നിരാശപ്പെടുത്തിയില്ല. വളരെ നല്ല കഥ. അഭിനന്ദനങ്ങൾ!

    ReplyDelete
  11. എന്തു ചെയ്യാം. ഇക്കാലത്ത് ഇങ്ങനെയൊരു ആത്മഹത്യ അസംഭവ്യമാണ്. ഇപ്പോഴെത്തെ ശരിക്കും കള്ളന്മാര്‍ക്ക് മനക്കട്ടി കൂടുതലാണ്. അതിനാല്‍ നാട്ടുകാരെല്ലാം ആത്മഹത്യ ചെയ്താലും ഒറിജിനല്‍ കള്ളന്‍ മരിക്കില്ല.

    ReplyDelete
  12. Nalloru Kadha.. Manoharamaya avatharanm...! Ashamsakal...!!!!

    ReplyDelete
  13. നന്നായിരിക്കുന്നു മാഷെ !.
    പാവം ശാന്തിക്കാരന്‍

    ReplyDelete
  14. പവിത്ര മായ നെല്ലറയിൽ നിന്നും എല്ലാമായ പാവം നെല്ലിനെ നിർദ്ധയമായി പറിച്ചെറിഞ്ഞ്‌ കൊടും ക്രൂരതകാട്ടിയ നമ്മുടെ നാട്ടിൽ, നെല്ലറ തന്നെ യാണ്‌ ദൈവത്തിന്ന് ഇപ്പോൾ സുരക്ഷിതമായ ഇടമെന്ന നാരായണമാരാറുടെ തിരിച്ചറിവീന്ന് കൊടുക്കേന്റി വന്നവില.....

    ReplyDelete
  15. വിഷമം തോന്നി അവസാനം കണ്ടപ്പോള്‍...
    സംഭവിച്ചതാണോ ഇത് ?

    ReplyDelete
  16. കൊള്ളാം...ഇഷ്ടായി .. ഹൃദയത്തില്‍ ഒരു നോവ്‌ അവശേഷിപ്പിച്ചല്ലോ നീര്‍വിളാക...ആ പാവത്തിന്‍റെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ ....

    ReplyDelete
  17. ഓ...വല്ലാത്തൊരു അവസാനം

    ReplyDelete
  18. കഥ നന്നായിട്ടുണ്ട്.നല്ലരിതിയില്‍ അദ്യം ഒന്നു അനോഷ്വിച്ചിരുന്നെങ്കില്‍ രണ്ടു കുടുംബങ്ങള്‍ അനാഥമാകുകയില്ലായിരുന്നു

    ReplyDelete
  19. രണ്ടു ജീവിതം അവസാനിച്ചു, എന്നിട്ട് എന്ത് നേടി??
    ഒരു നൊമ്പരം ബാക്കിയായി

    ReplyDelete
  20. നന്നായിട്ടുണ്ട്.കാശിനു വേണ്ടി എന്തെല്ലാം നഷ്ടങ്ങള്‍

    ReplyDelete
  21. manasil polum kanatha karyangalkku chilappam jeevan polum kodukkandi vanna ethrayo alukal nammude nattil undu

    iniyum arkkum inganthe anubhavam undakathirikkatteeeee

    ReplyDelete
  22. aarudeyum kannil eerananiyikkunna sambhavam .nannayirikkunnu avatharanam

    ReplyDelete
  23. മുന്‍പ് കൂട്ടത്തിലാണൊ എന്നറിയില്ല വായിച്ചിട്ടുണ്ട് നല്ല കഥ

    ReplyDelete
  24. ഏറ്റവും വലിയ സമ്പത്തായി എനിക്ക് തോന്നിയിട്ടുള്ളത് ആത്മാഭിമാനം ആണ്. അത് പിച്ചിചീന്തപ്പെടുമ്പോള്‍, അതും മനസറിവില്ലാത്ത മോഷണത്തിലോ, കൊലയിലോ, ബാലാല്കാരത്തിലോ ഒക്കെ പ്രതി ചേര്‍ക്കപ്പെട്ട്.....
    എത്ര ഭട്ടതിരിമാര്‍ ഇങ്ങനെ കൊല്ലാതെ കൊല്ലപ്പെട്ടിട്ടുണ്ടാകണം?...
    നീര്‍വിളാകന്റെ ഈ ശ്രമം ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സില്‍
    ഉണര്‍ത്തി.

    ReplyDelete
  25. കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പൊക്കുക അത് താന്‍ടാ പോലിസ്
    ഇത് പോലെ ഓരോ തെറ്റിധാരനയുടെ പുറത്തു അഭിമാനം നഷ്ട്ടപ്പെട്റ്റ് ജീവിത അവസാനിപ്പിച്ചവര്‍, മനസ് നേരി കഴിയുന്നവര്‍, എത്രയോ പേര്‍
    അജിതെട്ടാ കൊള്ളാം സംഭവകഥ നന്നായി അവതരിപ്പിച്ചു,..ഇഷ്ട്ടപെട്ടു

    ReplyDelete
  26. തന്റെ ചുറ്റിലും ഉള്ള സംഭവങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ അജിതെട്ടന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്..................ഒരു ഉത്തമ ഉപസകനായിട്ടും ഈശ്വരന്‍ അദേഹത്തെ കൈവിട്ടല്ലോ അജിത്തേട്ടാ...........

    ReplyDelete
  27. ഒരു സിനിമ കാണുന്നപോലെ അനുഭവം..സത്യം...

    ReplyDelete
  28. hi Aji
    Ethu jan nerathe vayichathanu Ajiyude.. thanne.. athu thanne alle enthu.. enthayalum valare touching thanne... sariyayi avatharipichirikunnu..

    ee samayatthu ethu valare prasakathi ullathanu... keep it up..

    Congrat..

    ReplyDelete
  29. നന്നായിട്ടുണ്ട്:)

    ReplyDelete
  30. കള്ളം ചെയ്തു ശീലമായില്ല.:)
    അതാ ഇവിടെ സംഭവിച്ചത്
    ആദ്യത്തെ ആ വൈക്ല്യബ്യം നിങ്ങിയിരുന്നുവെങ്കില്‍ നാരായണന്‍ മാരാര്‍ അത് ജിവനൊടുക്കുന്നതില്‍ എത്തിക്കില്ലായിരുന്നു....
    എന്നാലും നല്ല ചതിവായിപ്പോയി
    പാവം “നാരായണന്‍ കുഞ്ഞ്”

    ReplyDelete
  31. എന്തു പറയാൻ 2 ജീവൻ പൊലിഞ്ഞു പോയി .. പാവം ശാന്തിക്കാരൻ ... ആരെ പഴിക്കണം .. ഭഗവാൻ അപ്പോഴും സുരക്ഷിതനാണു...

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. അതെ, പലപ്പോഴും
    നിരപരാധികളാണ് ശിക്ഷിക്കപ്പെടുക.
    'തെളിവുകള്‍'
    മാത്രമാണല്ലോ പരിഗണിക്കേണ്ടത്.

    നാരായണന്‍ മാരാര്‍മാര്‍ക്ക്
    എല്ലാം കഴിഞ്ഞെ
    പശ്ചാതാപം വരാറുള്ളൂ..
    അപ്പോഴേക്കും...

    ReplyDelete
  34. എവിടെ ഒക്കെയോ ഒന്ന് മുറിഞ്ഞു .

    അതോടൊപ്പം ആ സമര്‍പ്പണം എന്ന വരികള്‍ക്കിടയില്‍ വായിച്ചെടുക്കാവുന്ന സന്ദേശവും എവിടെയോ കൊണ്ടു ..

    ReplyDelete
  35. സിനിമാക്കഥ പോലെ

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. "ആറാംതമ്പുരാനില്‍" പറഞ്ഞു പോകുന്ന ഒരു കഥാപാത്രമുണ്ട്..... ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്നപ്പോള്‍ ശീവേലിക്കല്ലില്‍ തല തല്ലി മരിച്ചെന്നു പറയപ്പെടുന്ന ഒരു ദത്തന്‍ തമ്പുരാന്‍. പെട്ടെന്ന് ആ കഥാസന്ദര്‍ഭം ഓര്‍ത്ത്‌ പോയി!! (കഥാപാത്രത്തിന്റെ പേര് കൃത്യമാണോ എന്ന് അറിയില്ല).

    ReplyDelete
  38. ithu pole oru katha Thrikkakarayilum undu..

    best wishes

    ReplyDelete
  39. പാവം
    നന്നായി പറഞ്ഞ കഥ

    ReplyDelete
  40. Dear Ajith,

    Touching story...

    Good hearted people can't be bad for long..

    Nice narration...Keep it up

    Manzoor

    ReplyDelete
  41. ദു:ഖപര്യവസായിയായ കഥ ഹൃദയസ്പർശിയായി എഴുതി.

    ആശംസകൾ!

    ReplyDelete
  42. ഉലകത്തിലെ നാടകങ്ങള്‍ക്കായി ആ സമര്‍പ്പണം ഇഷ്ടായി .

    ReplyDelete
  43. ചെയ്യാത്ത തെറ്റിന് ജീവന്‍ തന്നെ കൊടുക്കേണ്ടിവന്ന നാരായണന്‍ കുഞ്ഞിന്റെ കഥ ഹൃദയസ്പര്‍ശിയായി.

    ReplyDelete
  44. ഇത്രേം പേര് പറഞ്ഞത് തന്നെ ഞാന്‍ വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല അല്ലെ ?എന്നാലും നന്നായാല്‍ നന്നായി എന്ന് പറയേണ്ടേ ?നന്നായി ..

    ReplyDelete