. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 24 May 2009

വാമഭാഗം.




സ്നേഹ മധുരമാര്‍ന്നുളത്തടം അതില്‍
കാവ്യമയമുള്ള ചിന്തകള്‍ എപ്പൊഴും

പ്രേമമയമുള്ള വാക്കുകള്‍ അവള്‍
സ്നേഹിതര്‍ക്കെന്നും ആശ്വാസ സ്പര്‍ശകം.

ക്ഷിപ്ര കോപിഷ്ടയല്ലവള്‍ എങ്കിലും
തെറ്റുകള്‍ അവള്‍ക്കത്രമേല്‍ വര്‍ജ്ജ്യകം.

വീഴ്ചകള്‍ മമ ഭാഗേ നിന്നാകുകില്‍
മാപ്പു ചോദിപ്പാന്‍ ഖേദമൊട്ടില്ലതും.

പൂനിലാവിലെ മഞ്ഞുപോല്‍ ആ മനം
ലോല ലോലം അതാര്‍ക്കും വായിച്ചിടാം.

പ്രേമികള്‍ തൊടും വിദ്വേഷ വീക്ഷകള്‍
കൂരമ്പു പോലതില്‍ രക്തം കിനിച്ചിടും!

തത്ര കാമ ക്രോധ ലോഭ മോഹാദികള്‍
ഒന്നുമേ അവളുടെ ചങ്ങാതിമാരല്ല.

വര്‍ജ്ജ്യ ചതുഷ്ടയം ഹൃത്തിലാവാഹിച്ചതില്‍
കര്‍മ്മ നിരതനാണിപ്പോഴും എപ്പൊഴും!

ബന്ധു ബാഹുല്യ സമ്പുഷ്ടം എന്‍ കൂട്ടം
ബന്ധത്തില്‍ ബന്ധുരം നോവവള്‍ക്കേകിടും.

പ്രേമ രസം തൂകി ഏകുന്ന വാക്കുകള്‍
ആവാഹിച്ചതില്‍ ആഹ്ലാദം കൊണ്ടിടും!

കാതര മാനസി എന്‍ സഖി - അവളെന്റെ
പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം.

19 comments:

  1. ഇതിനെ കവിത എന്നതിനു പകരം “ക” എന്നു പോലും വിളിക്കാന്‍ കഴിയില്ല എന്നെനിക്കറിയാം... പിന്നെ എഴുതി പോയതുകൊണ്ടും, ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടും എടുത്തു പോസ്റ്റി... ക്ഷമിക്കുമല്ലോ!

    ReplyDelete
  2. എനിക്കിഷ്ടപ്പെട്ടു. കഥ /കവിത പറയുന്നതിലെ പാരമ്പര്യശീലിലേക്കുള്ള പിന്‍ചുവടുണ്ടിതില്‍.

    ReplyDelete
  3. Neervilaaka:kshama chodikkenda kaaryamonnu milla mone.nalla adippoli kavitha..shariyaaya "vaamabhaagam "thanne..onnurandidathhu cheriya typeingil akshara pishaku vannittundu.aarkkum pattaavunn atheyullu..bhaavukangal!

    ReplyDelete
  4. എല്ലാം തികഞ്ഞ വാമഭാഗത്തെ കിട്ടുന്നത് ഭാഗ്യം തന്നെ.
    ആശംസകള്‍.

    ReplyDelete
  5. "കാതര മാനസി എന്‍ സഖി - അവളെന്റെ
    പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം."

    നന്നായി നല്ല ചിന്ത.
    തന്നെ പോലെ തന്നെ തന്റെ സഖിയേയും കരുതുന്നവന്‍ ഭാഗ്യവാന്‍..
    സ്ത്രീ എന്നും ഒരു ദ്രാവക രൂപമായി കരുതിയാല്‍
    അതു ഉള്കൊള്ളുന്നവന്റെ രൂപവും ഭാവവും ആണു കാണുവാനും കഴിയുക അതയത് ഒരു കണ്ണാടിയിലെ പ്രതിരൂപം

    ReplyDelete
  6. Prana Preyasikku - Vamabhagathinu - Njangaludeyum Ashamsakal. Deergha Sumangaliyayirikkatte.

    ReplyDelete
  7. "കാതര മാനസി എന്‍ സഖി - അവളെന്റെ
    പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം."

    പിന്നെ പറയാനല്ലേ ഗെഡീ ഞങ്ങള്‍ ഇവിടെ.
    നന്നായിട്ടുണ്ട്. എനിക്കിഷ്ടായി!

    ReplyDelete
  8. കൊള്ളാം കവിത....

    ആശംസകൾ.

    ReplyDelete
  9. കവിതകളില്‍ അഭിപ്രായം പറയാനുള്ള അറിവില്ല. എങ്കിലും മനസ്സിലായിടത്തോളം മനോഹരം. അതുപോലെ ആശയം അതിലും നല്ലത്. നല്ല മനസ്സിന്റെ പുറം കാഴ്ച്ചയെന്നു പറയുന്നതാവും നല്ലത്.
    ആശംസകള്‍. ഒരഭിപ്രായം കൂടി പറയാനുണ്ട്. എഴുതുന്നത്‌ പോസ്റ്റ്‌ ചെയ്യുക.

    ReplyDelete
  10. എന്റമ്മേ ......ഇത്രേം നല്ല ഭാര്യയോ...
    എനിക്കസൂയ ആകുന്നെ... :)

    ....വരികള്‍ നന്നായി...

    ReplyDelete
  11. നല്ല ആശയവും വരികളും..... ഭാഗ്യവാന്‍:)

    ReplyDelete
  12. ഹും.. സോപ്പ് സോപ്പ് (ചുമ്മാ:))

    കവിത കൊള്ളാം. തുടരുക :)

    ReplyDelete
  13. ഹും.. സോപ്പ് സോപ്പ് (ചുമ്മാ:))

    കവിത കൊള്ളാം. തുടരുക :)

    ReplyDelete
  14. നല്ല വരികള്‍ വളരെ ഇഷ്ടമായി
    പ്രിയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  15. നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
    നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....
    നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
    നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം !

    ReplyDelete
  16. കവിത വളരെ നന്നായിട്ടുണ്ട്...
    :)
    ആശംസകള്‍...*

    ReplyDelete
  17. സ്നേഹമയിയായ വാ‍മഭാഗത്തിന് സ്നേഹപൂർവ്വം നീർവിളാകൻ.. :)

    ലളിതമായ അവതരണം.. അതിനാൽ മനസ്സിലായി :)

    ReplyDelete
  18. "കാതര മാനസി എന്‍ സഖി - അവളെന്റെ
    പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം."

    ithu kalakki....

    ReplyDelete
  19. ഹോ ... വേറെന്താ വേണ്ടേ....

    ReplyDelete