. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 4 June 2009

കേരളത്തിലേക്ക് ഒരു യാത്ര(കുട്ടിക്കവിത)



ല്‍പ്പന തന്നുടെ തേരില്‍ ഒരിക്കല്‍ ഞാന്‍
കാറ്റിനോടൊപ്പം പറന്നു നോക്കി.

ടലേഴും കടന്നങ്ങാ പെരുമകള്‍ നിറയുന്ന
ലയുടെ നാട്ടില്‍ ഞാന്‍ ചെന്നിറങ്ങി.

കാണുവാന്‍ സുന്ദരം ഈ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

നകങ്ങള്‍ വിളയുന്ന കേര വൃക്ഷങ്ങളും
കാനന ഭംഗിയും മാസ്മര വിസ്മയം.

ളകളാരവമൂറും അരുവിതന്‍ തെളിമയും
കായലിന്ന് അഴകേകും ചീനവലകളും.

കാവ്യമായൊഴുകും നിളയുടെ സ്മിതമതും
കുത്തിയൊഴുക്കിലെ പമ്പതന്‍ ഈണവും.

കൊയ്ത്തേറ്റു പാടുന്ന ചെറുമി തന്‍ സ്വരമതും.
കാറ്റിനു മണമേകും പൂക്കളും, കായ്കളും.

ലയുടെ രാജാവാം കഥകളി നൃത്തവും
കോലവും ,തെയ്യവും, മോഹിനിയാട്ടവും.

കാലത്തെ വെല്ലുന്ന മണി മന്ദിരങ്ങളും.
ല്ലില്‍ വിരിയിച്ച കോവിലും, കോട്ടയും.

കാഴ്ച്ചക്ക് വിസ്മയമായ നിലങ്ങളും.
ലയുടെ രാഞ്ജിയാം അറബിക്കടലതും.

കാണുവാന്‍ സുന്ദരം എന്‍ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

ല്‍പ്പന തന്നുടെ തേരില്‍ മടങ്ങി ഞാന്‍
ല്‍പ്പക വൃക്ഷത്തിന്‍ നാട്ടില്‍ നിന്ന്

കാതരയായപ്പോള്‍ എന്മനം ചോദിച്ചു
കേരള മണ്ണിലേക്ക് എന്നിനി നീ?

21 comments:

  1. ഒരു കുട്ടിക്കവിത.... ആദ്യ ശ്രമമാണ്...വിജയിച്ചുവോ...ആവോ??!!!

    ReplyDelete
  2. ഒരു കുട്ടിക്കവിത.... ആദ്യ ശ്രമമാണ്...വിജയിച്ചുവോ...ആവോ??!!!

    ReplyDelete
  3. കുട്ടി കവിതയ്ക്ക് ആശംസകള്‍

    ReplyDelete
  4. മാഷേ തകർത്തു,നാട്ടിലോട്ട്‌ പോവണം എന്നൊരു തോന്നൽ... പമ്പയാറ്റിൽ ഒന്നു മുങ്ങിക്കുളിക്കണം എന്നൊരു വിചാരം....എന്താ ചെയ്ക... ജീവിതപ്രശ്നം അല്ലേ...പിന്നെ ഇതെന്താ ഈ ക കാ അക്ഷരങ്ങൾ നല്ല കട്ടിയിൽ..... ഹിഹി ഒരു സംശയം ചോദിച്ചെന്നെ ഉള്ളു കേട്ടൊ....

    ReplyDelete
  5. കൊള്ളാമല്ലോ കുട്ടിക്കവിത :-}

    ReplyDelete
  6. ശരിക്കും ഒരു കുട്ടി കവിത..
    ഇഷ്ടായി മാഷെ

    ReplyDelete
  7. ഇനീം ധൈര്യമായി എഴുതിക്കോളൂ..
    ആശംസകള്‍

    ReplyDelete
  8. "ക" കൊണ്ടൊരു
    കുട്ടിക്കളി...
    നന്നായി...

    ReplyDelete
  9. കപടമൊന്നുമില്ലയ്യീകാവ്യത്തിൽ...
    കപ്പകൽ‌പകകേരകേളിയീകേരളം !

    ReplyDelete
  10. ഈ മരുഭൂമിയില്‍ നിന്നു വായിക്കുമ്പോഴായത് കൊണ്ടാണെന്ന് തോന്നുന്നു. ഹൃദ്യമായി..

    അഭിനന്ദനങ്ങള്‍...

    ReplyDelete
  11. kuttikkavitha kollaam..... natil poyath pole thonni.....

    ReplyDelete
  12. Kuttikavitha Kuttappanayello

    Congratulations and Best wishes

    ReplyDelete
  13. Ka kondulla kavitha Gambheeram... Ashamsakal...!!! ( ee oru shily arum angine ippol thudarunnilla.. athukondu puthumayumayi... )

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. മോഹിപ്പിക്കുന്നു

    ReplyDelete
  16. ആദ്യ ശ്രമത്തിന് അഭിനന്ദനങ്ങള്‍........

    ReplyDelete
  17. കവിതയ്ക്ക് ആശംസകള്‍

    ReplyDelete
  18. ആശംസകള്‍..

    ReplyDelete