അമ്മേ..... മഹാമായേ.... ശരണം....
ദര്‍ശന പുണ്യത്തിന് ഊഴം കാത്തുനിന്ന ഭക്തന്റെ മുന്നില്‍ ആ കണ്ണുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ തുറന്നടഞ്ഞു...
സ്വാമിനി സരസ്വതീ ചൈതന്യ
സിംഹാസന തുല്യമായ ഇരിപ്പിടത്തില്‍ സ്വാത്വിക ഭാവത്തില്‍ വിരാചിച്ചിരുന്ന സന്യാസിനീ ശ്രേഷ്ട പിന്നെ പുരികമുയര്‍ത്തി തന്റെ തൊട്ടടുത്തുനിന്ന ശിഷ്യര്‍ക്ക് ആഞ്ജ നല്‍കി...
കൃശഗാത്രന്റെ അരികിലേക്ക് നടന്നടുത്ത തൂവെള്ള വസ്ത്രധാരി അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറഞ്ഞു...
“നാരായണ..... മാഹനുഭാവന്‍.... മാഹാമായയെ ദര്‍ശിക്കുവാന്‍ ചില ആചാരാനുഷ്ടാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ.... ആശ്രമ മര്യാദകള്‍ ലംഘിക്കാതെ അമ്മയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ചാലും....”
എനിക്ക് മുന്‍പ് ദര്‍ശിച്ചവര്‍ക്ക് അങ്ങനെ ഒരു പ്രത്യേക ആരാധനരീതി നിഷ്കര്‍ഷിച്ച് കണ്ടില്ല.... പിന്നെ ഈയുള്ളവനു മാത്രമായി എന്തെങ്കിലും പ്രത്യേകത??!!!... ആഗതന്‍ ശങ്കിച്ചു....
“നാരായണ“.....അതെ മഹാനുഭാവന്‍.... ലക്ഷങ്ങളില്‍ ഒരുവനു കിട്ടുന്ന മഹാഭാഗ്യം.... മുഞ്ജന്മ സുകൃതമാവാം.... മഹാമായ താങ്കളെ അത്രയധികം ഇഷ്ടപ്പെടുന്നുണ്ടാവാം...... പാദങ്ങള്‍ ഉപേക്ഷിച്ച് മുട്ടില്‍ ആ കാണുന്ന ദൂരം താണ്ടി അരികില്‍ ചെന്ന് ദര്‍ശന ഭാഗ്യം നേടിയാലും... മഹാമായയുടെ പാദാരവിന്ദങ്ങളിലഭിഷേകം ചെയ്തെടുത്ത ജലം തീര്‍ത്ഥമായി പാനം ചെയ്താലും....
ഒരു നിമിഷം ശങ്കിച്ചു നിന്ന ആഗതനെ അഞ്ജാരൂപത്തില്‍ നോക്കി സന്യാസിനീ ശിഷ്യന്‍ വീണ്ടും പറഞ്ഞു.......
“നാരായണ”..മഹാനുഭാവന്‍ ആചാരങ്ങള്‍ വേഗം അവസാനിപ്പിച്ച് പിന്‍വാങ്ങുക.... അങ്ങയെ പോലെ പതിനായിരങ്ങള്‍ ദര്‍ശനപുണ്യത്തിനായി കാത്തു നിക്കുന്നത് അങ്ങ് കാണുന്നില്ലെ?
തീര്‍ത്ഥം പാനം ചെയ്ത് നിവര്‍ന്ന ആഗതനെ ആശ്ലേഷിച്ച് സന്യാസിനി അയാളുടെ കാതില്‍ ഇങ്ങനെ മൊഴിഞ്ഞു.....
“ വരിക എനിക്കു പിന്‍പേ നീ”
അറിഞ്ഞു കേട്ടവരില്‍ നിന്നും മനസ്സിലാക്കിയതനുസരിച്ച് കാതില്‍ “നാരായണ” എന്ന ദൈവനാമം പ്രതീക്ഷിച്ചിരുന്ന ആഗതനിലെ ഞെട്ടലും ആശ്ചര്യവും കാര്യമാക്കാതെ സിംഹാസം വിട്ട് സന്യാസിനി എഴുനേല്‍റ്റു....
പിന്നെ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളെ നിര്‍ദ്ധാക്ഷണ്യം പിന്നില്‍ ഉപേക്ഷിച്ച് കൊട്ടാര സദൃശ്യമായ ബഹുനില ആശ്രമ സമുച്ചയത്തിലേക്ക് നടന്നു... പിറകെ ആശങ്കപേറിയ മനസ്സുമായി ആഗതനും....
കാര്യം മനസ്സിലാവാതെ ആഗതനെ തടയാന്‍ ശ്രമിച്ച ശിഷ്യന്മാരെ ക്രൂദ്ധമായ നോട്ടം എറിഞ്ഞ് സന്യാസിനി തടഞ്ഞു...”നാരായണ”
പഴയകാല കൊട്ടാര അന്തപ്പുരങ്ങള്‍ക്ക് പകരം വെക്കാവുന്ന മുറിയിലേക്ക് പ്രവേശിച്ച സന്യാസിനി, മുറിയുടെ ഒത്ത നടുവില്‍ കൊത്തുപണികളാല്‍ തീര്‍ത്ത സപ്രമഞ്ച സിംഹാസനത്തില്‍ അനന്തശയനത്തിലേക്ക് അമരുന്നതിനിടയില്‍ അവരുടെ മുഖത്ത് നേരത്തെ കണ്ട സ്വാത്വിക ഭാവത്തിന്റെ സ്ഥാനത്ത് മറ്റെന്തെകിലും വികാരം!?
അറിയില്ല... പക്ഷെ ആഗതന്റെ മുഖത്തെ ആശ്ചര്യഭാവത്തിന് പ്രഭാവം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു സന്യാസിനി....
ത്രിവിക്രമാ..... നിനക്ക് സുഖം തന്നെയല്ലെ....
ആഗതന്റെ ആശ്ചര്യം ഭയത്തിന് വഴിമാറി.... പിന്നെ സ്വയം ആശ്വസിച്ചു..... സന്യാസിനിയുടെ ദിവ്യഞ്ജാനത്തില്‍ ഭയഭക്തി ബഹുമാനവും ഒപ്പം ആരാധനയും തോന്നി.....
അമ്മേ മഹാമായെ..... അങ്ങയുടെഅതീന്ദ്രഞ്ജാനത്തില്‍ അടിയന്‍ അത്ഭുതപരവശനായിരിക്കുന്നു..... അനുഗ്രഹിച്ചാലും.... ആഗതന്‍ സാഷ്ടാംഗ പ്രണാം നടത്തി.... കണ്ണുനീര്‍ തൂകി....
“ഹ...ഹ...ഹ.....അതീന്ദ്രഞ്ജാനമോ..... ത്രിവിക്രമന്‍ എന്ന ചേലക്കരക്കാരനെ മനസ്സിലാക്കാന്‍ അതിന്റെ ആവശ്യമുണ്ടോ...?” ദിക്കു പിളര്‍ക്കുന്ന ചിരിയില്‍ ആഗതന്‍ നടുങ്ങി.....
“ആട്ടെ..... എന്താണാവോ ബോധിപ്പിക്കാനുള്ള ആവലാതി....”
മഹാമായെ.... അടിയന്‍ ജീവിത പാന്ഥാവില്‍ ഏകനായിരിക്കുന്നു... ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു....
അതേയോ..... അപ്പോള്‍ തൃവിക്രമന്‍ ഒറ്റപ്പെടലിന്റെ വേദന ഇപ്പോള്‍ അനുഭവിക്കുന്നു അല്ലെ....?
അടിയന്‍..... ഭാര്യ നിര്‍ദ്ദാക്ഷണ്യം കഴുത്തിന് പിടിച്ച് പുറംതള്ളി.... മക്കള്‍ മുഖത്ത് കാറിതുപ്പി....
“എന്താണ് തൃവിക്രമാ കുടുഃബം അപ്രകാരം പെരുമാറാന്‍ കാരണം.....?
അറിയില്ല മഹാമായേ... സത്യമായും അറിയില്ല.....”
ഇപ്പോള്‍ കഴിയുന്നത്...?
തെരുവിലാണ് മഹാമായെ..... അന്യര്‍ വിളമ്പിയേക്കാവുന്ന അപ്പത്തിന്റെ രുചിയും പ്രതീക്ഷിച്ച്....!”
ഹും.... നാം എല്ലാം മനസ്സിലാക്കുന്നു തൃവിക്രമന്‍.... ഒരു കാരണവുമില്ലാതെ ഒരാളെ ആട്ടി പുറത്താക്കുമോ? ഒരിക്കലുമില്ല..... അമ്മയോട് ഒന്നും ഒളിക്കാന്‍ ശ്രമിക്കേണ്ട....
മഹാമായേ..... അടിയന് ഒരു അബദ്ധം സംഭവിച്ചു..... അടിയന്‍ ഇന്ന് പശ്ചാത്താപ വിവശനാണ്....
“ ഹ...ഹ...ഹ” പുറത്ത് നില്‍ക്കുന്ന ശിഷ്യ ഗണങ്ങളിലും, ഒരു പക്ഷേ അതിനപ്പുറവും നില്‍ക്കുന്ന പതിനായിരങ്ങളിലും ആ ചിരിയുടെ അലയൊലികള്‍ എത്തിയേക്കാമെങ്കിലും സന്യാസിനിക്ക് നിയന്ത്രിക്കാനായില്ല.
“സ്വന്തം മകളുടെ നേര്‍ക്ക് കാമവെറി എറിഞ്ഞിട്ട് പശ്ചാത്താപ വിവശനാകുന്നു തൃവിക്രമന്‍ അല്ലേ.... തൂ...” സന്യാസിനി ഒരു നിമിഷം പരിസരം മറന്നുവോ?
ആഗതന്റെ ഭയത്തോടെ ചുറ്റും വീക്ഷിച്ചു
“ അമ്മേ അടിയനോട് ക്ഷമിക്കൂ.... ഒരു ദുര്‍ബല നിമിഷത്തില്‍, ചങ്ങാതിമാര്‍ വിളമ്പിയ മദ്യ ലഹരിയില്‍ അങ്ങനെ സംഭവിച്ചു പൊയി മഹാമായെ.... പൊറുക്കണേ....”
ആഗതന്‍ വീണ്ടും സന്യാസീ ശ്രേഷ്ടയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പണം ചെയ്തു.
“എഴുനേല്‍ക്കൂ തൃവിക്രമാ.... പക്ഷേ നിനക്കിത് ആദ്യമായി സംഭവിക്കുന്നതല്ലല്ലോ.... പലപ്പോഴും പശ്ചാത്തപിച്ച നീ വീണ്ടും ആവര്‍ത്തിക്കുകയല്ലേ...?”
മുട്ടില്‍ കുത്തിയിരുന്ന ആഗതന്‍ ആശ്ചര്യത്തില്‍ സന്യാസിനിയുടെ മുഖത്തേക്ക് വീണ്ടും നോക്കി....
“നിനക്ക് ഒരു സഹോദരി ഉണ്ടായിരുന്നില്ലേ തൃവിക്രമന്‍... അമ്മിണി എന്നു പേരുള്ള ഒരു പാവം പെണ്ണ്...... അവള്‍ ഇന്ന് എവിടെയാണ്...?”
“അറിയില്ല”.....ഞെട്ടലില്‍ നിന്ന് കരകയറിയ ആഗതന്‍ നിര്‍വ്വികാരതയോടെ പ്രതികരിച്ചു.
“ഹ...ഹ... എങ്ങനെ അറിയാന്‍..... അവള്‍ക്ക് ഒരു ജോലി കിട്ടി യാത്ര അയക്കാന്‍ പൊന്നാങ്ങളയോടൊപ്പം പറഞ്ഞയക്കുമ്പോള്‍ മാതാപിതാക്കള്‍ പോലും ആ ചതി മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... അല്ലേ തൃവിക്രമാ!!”
“മഹാമായേ...... തെറ്റുപറ്റി...ക്ഷമിക്കൂ“...... ആഗതന്റെ ശബ്ദം നേര്‍ത്തു വന്നു.
“എന്തായിരുന്നു തൃവിക്രമാ തെറ്റ്.... കൂടപ്പിറപ്പാണെന്ന് മറന്ന് നീ അവളെ അനുഭവിച്ചതോ, അതോ കിട്ടിയ ചില്ലി കാശിനു അവളെ വിറ്റതോ...?”
സന്യാസിനിയുടെ സ്വാത്വിക ഭാവം വികാരവിക്ഷോഭങ്ങള്‍ക്ക് അടിയറവു പറയുന്നോ?
“തിരികെ വന്ന് കൂടെപിറപ്പിന്റെ മരണവിവരം അറിയിക്കുമ്പോള്‍ തെല്ലും കുറ്റബോധം തോന്നാത്തിടത്ത് ഇന്നെങ്ങനെ നീ പശ്ചാത്തപിക്കും തൃവിക്രമാ..?”
“ജീവിതത്തിന്റെ ഈ സായാഹ്ന വേളയില്‍ പശ്ചാത്താപ വിവശനായി അവിടുത്തെ മുന്നില്‍ എത്തി നില്‍ക്കുന്ന അടിയന് അഭയം തന്നാലും മഹാമായേ.... മറ്റൊന്നും ഈയുള്ളവനു വേണ്ട..”
“തീര്‍ച്ചയായും വത്സാ..... ഇന്നലെ നിന്റെ മകളും ഭാര്യയും ഇവിടെ വന്നിരുന്നു.... ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാല്‍ വെയ്ക്കാന്‍ തുടങ്ങിയ നിന്റെ മകളും എന്നില്‍ നിന്ന് അഭയവും, സംരക്ഷണവും മാത്രമാണ് ആവശ്യപ്പെട്ടത്..!”
അനന്തരം തന്റെ കൈകള്‍ ഉയര്‍ത്തി സ്വാമിനി ശിഷ്യഗണങ്ങളില്‍ ഒരുവനെ ക്ഷണിച്ചു. തൂവെള്ള വസ്ത്രധാരിയായ ഒരു അജാനുബാഹു ഉള്ളിലേക്ക് കയറിവന്നു.
“നാരായണ.... എന്റെ ഈ മകന്‍ എന്നില്‍ നിന്ന് അഭയം ആവശ്യപ്പെടുന്നു...നല്‍കിയാലും!”
കടന്നു വന്ന തൂവെള്ള വസ്ത്രധാരിയുടെ കൈകള്‍ തൃവിക്രമന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.....
“എനിക്ക് നിന്റെ മകള്‍ക്ക് അഭയം നല്‍കണം സരസ്വതീ ചൈതന്യ എന്ന സ്വാമിനിയുടെ സ്ഥാനത്ത് നിന്നല്ല, മറിച്ച് അമ്മിണി എന്ന അവളുടെ അമ്മായിയുടെ സ്ഥാനത്ത് നിന്ന്...” സ്വാമിനി മെല്ലെ തൃവിക്രമന്റെ കാതില്‍ മൊഴിഞ്ഞു.
തൃവിക്രമന്റെ ദൃഷ്ടികള്‍ അപ്പോഴും സ്വാമിനിയുടെ സ്വാത്വികഭാവം വീണ്ടെടുത്ത കണ്ണുകളില്‍ തന്നെ ആയിരുന്നു.... ചലനമില്ലാതെ!
ഒരു വ്യത്യസ്ഥ കഥ..... കഥക്കോ, കഥാപാത്രങ്ങള്‍ക്കോ ഇന്നിന്റെ കേരള സാഹചര്യങ്ങളുമായി സാമ്യത തോന്നുന്നു എങ്കില്‍ അതു തികച്ചും യാദൃശ്ചികമാണെന്നും അറിയിക്കട്ടെ.
ReplyDeleteഅത് കലക്കി വിക്രമാ... :)
ReplyDeleteമുഖം നോക്കി വരച്ചുവെച്ചു വെച്ചിട്ട് സാമ്യമുണ്ടെങ്കില്‍ യാദ്രിശ്ചികം എന്നോ ഭയങ്കരം തന്നെ..
congratulations Mr.Grameenan. Vikraman deserves it.
ReplyDeleteകൊള്ളാം.ആള്‍ദൈവങ്ങള്‍ക്കും ഭക്തര്‍ക്കും എല്ലാം കാണും ഇങ്ങിനെയെന്തെങ്കിലുമൊക്കെ പിന്നാമ്പുറക്കഥകള്‍. മടുക്കാതെ വായിച്ചു തീര്‍ന്നു.
ReplyDeleteഹ..ഹ തികച്ചും യാദൃശ്ചികമായ കഥ .. ;-)
ReplyDeleteഅമ്മേ മഹാമായേ
ReplyDeleteനമുക്ക് ചുറ്റും കാണുന്ന കഥാപാത്രങ്ങള്‍...
ReplyDeleteവളരെ ഭംഗിയായി അവതരിപ്പിച്ചു.
മ്...:)
ReplyDeleteഈ ആൾദൈവങ്ങളിൽ എനിക്ക് പണ്ടെ വിശ്വാസമില്ല.
ReplyDelete