. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 7 April 2011

ബഹുമാനം ഇന്നിന്റെ കിട്ടാക്കനി.....?

തലക്കെട്ടിനെ സാധൂകരിക്കാന്‍ എന്തിന് പൂനം പാണ്ഡേയെ കൂട്ടുപിടിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. വായന കഴിഞ്ഞ് വിഷയത്തെ സാമാന്യവല്‍ക്കരിച്ചു എന്ന വിമര്‍ശനവും നിങ്ങള്‍ ഉന്നയിച്ചേക്കാം. വളരെ യാദൃശ്ചികമായി ഐ ബി എം ചാനലില്‍ ക്രിക്കറ്റ് ഫൈനലിനോട് അനുബന്ധിച്ച് പൂനം പാണ്ഡേ നടത്തിയ അഭിമുഖം കാണാനിടയായത്. നഗ്നതാ പ്രദര്‍ശനം വിഷയമായതിനാല്‍ ഏതൊരു കപടസദാചാരവാദിയേയും പോലെ ഞാനും മറ്റാരും കാണില്ല എന്ന് ഉറപ്പു വരുത്തി എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ലിങ്കില്‍ വിരലമര്‍ത്തി. വാചാലയായി സംസാരിക്കുന്ന ഇരുപത് വയസ്സുകാരിയുടെ ചടുലമായ ഉത്തരങ്ങള്‍ക്കിടയില്‍ സാധാരണ ചോദ്യത്തിന് അവള്‍ നല്‍കിയ അസാധാരണ ഉത്തരത്തില്‍ എന്റെ മനസ്സൊന്നുടക്കി.

ചോദ്യം:- താങ്കള്‍ നടത്തുന്നത് പബ്ലിസിറ്റീ സ്റ്റണ്ടല്ലേ. ഉത്തരം :- ഒരിക്കലുമല്ല. ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യപ്പെടുന്ന വിലയുള്ള മോഡലാണ്. അല്ലെങ്കില്‍ തന്നെ ഇത് ഞങ്ങള്‍ ന്യൂ ജനറേഷന്റെ നിലപാടുകളാണ്.

ദൈവമേ, ഇതാ‍ണോ ഇപ്പോള്‍ നമ്മുടെ ന്യൂജനറേഷന്റെ കാഴ്ചപ്പാടുകള്‍! അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മുന്നില്‍ മറക്കേണ്ടവയെ പ്രദര്‍ശിപ്പിക്കല്‍ ന്യൂജനറേഷന്‍ നിലപാടുകളോ? ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുകയും ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുന്ന നമ്മുടെ ഭാരത സംസ്കാരം പിന്തുടരാന്‍, നമ്മുടെ കുടുഃബ വ്യവസ്ഥിതിയിലെ കെട്ടുറപ്പ് കണ്ട് അതിനെ കുറിച്ചു പഠിക്കാനും അത് അവരുടെ സംസ്കാരത്തിലേക്ക് പകര്‍ത്താനും ശ്രമിക്കുന്ന വിദേശികള്‍ക്ക് മുന്‍പില്‍ നമ്മുടെ പുതുതലമുറയ്ക്ക് അവതരിപ്പിക്കാനുള്ള പെരുമകേട്ട സംസ്കാരം ഇത്തരം തുണിയുരിയല്‍ സംസ്കാരമോ?

പൂനത്തിന്റെ പ്രസ്ഥാവനയെ ആമുഖമായി പറഞ്ഞു വച്ചു എങ്കിലും മൊത്തത്തില്‍ നമ്മുടെ ഇന്നത്തെ തലമുറയുടെ നിലപാടുകളിലേക്ക് ഒരു ഓട്ട പ്രദിക്ഷിണം നടത്തിയാല്‍ പൂനത്തിന്റെ നിലപാടുകളില്‍ അത്രയൊന്നും അത്ഭുതം തോന്നുകയും ഇല്ല.

എന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തെ ഞാന്‍ ഇതിനോട് ചേര്‍ത്തു വയ്ക്കട്ടെ. ദീര്‍ഘമായ അവധിയെടുക്കാന്‍ എന്റെ ജോലിയുടെ പ്രത്യേകതകള്‍ എന്നെ സമ്മതിക്കാറില്ല. വീണുകിട്ടിയ ഇടവേള മുതലാക്കി പത്തു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ എന്നെ വരവേല്‍റ്റത് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയായിരുന്നു. എന്റെ, അല്ല ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രിയപ്പെട്ട നിലത്തെഴുത്താശാന്‍ നാരായണപ്പിള്ള ആശാന്റെ ദേഹവിയോഗമായിരുന്നു ആ വാര്‍ത്ത.

നാരായണപിള്ള ആശാന്‍ നാലു തലമുറയുടെ ആശാനായിരുന്നു. ഇന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിരചിക്കുന്ന പ്രമുഖരായ പലരേയും ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച് അക്ഷര ലോകത്ത് എത്തിച്ചവന്‍. തന്റെ നൂറ്റിപ്പത്താം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ എഴുപത്തിയഞ്ച് പിന്നിട്ട എന്റെ അമ്മ മുതല്‍ പത്തു വയസ്സുള്ള എന്റെ ജേഷ്ടന്റെ മകള്‍ വരെ ഉണ്ടെന്നു പറയുമ്പോള്‍ നാരായണപിള്ള ആശാന്റെ എന്റെ ഗ്രാമത്തിലെ വ്യക്തി പ്രഭാവം ഏവര്‍ക്കും മനസ്സിലാക്കാം.

മരണ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ എനിക്കു മുന്‍പ് അവിടെ എത്തിയ പുരുഷാരം അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയോടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വൃദ്ധര്‍ അതി ബാദ്ധ്യതയായ നമ്മുടെ പുതു സംസ്കാരത്തില്‍, നൂറ്റിപ്പത്ത് വയസ്സ് പിന്നിട്ട നാരാ‍യണപിള്ള ആശാന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ  ബന്ധുക്കള്‍ എന്ന് അവകാശപ്പെടാന്‍ കൂടി കഴിയാത്ത സാധാരണക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നത് അദ്ദേഹത്തിനു നല്‍കുന്ന അംഗീകാരം അല്ലെങ്കില്‍ പിന്നെ എന്ത്? മരണവീട്ടില്‍ കാണുന്ന പതിവു സൊറപറച്ചിലുകളും എട്ടുകൂട്ടി മുറുക്കും ഒന്നും അവിടെയെങ്ങും കണ്ടില്ല. തികച്ചും നിശ്ചലമായ അന്തരീക്ഷത്തില്‍ ചെറു തേങ്ങലുകള്‍ മാത്രം അവശേഷിച്ചു. മുറിക്കുള്ളില്‍ കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ കാല്‍ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകിയതും അദ്ദേഹത്തിന്റെ മരവിച്ച കാലുകളില്‍ തൊട്ടു വന്ദിച്ചതും ഞാന്‍ അവസാനം നിര്‍വ്വഹിച്ച ഗുരുപൂജയായി കരുതുന്നു.

പൊടുന്നനെ അത്ര അകലയല്ലാതെ കേട്ട ചെറു ആരവം എന്റെ ശ്രദ്ധയെ തിരിച്ചത്. എന്റെ മാത്രമല്ല അവിടെ കൂടി നീന്നവരുടെ എല്ലാം മുഖം ക്രമേണ അസ്വസ്ഥമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആശാന്റെ മൃതദേഹം ദഹിപ്പിക്കാനായി തയ്യാറാക്കുന്ന കുഴിക്ക് അരികില്‍ നിന്നായിരുന്നു ആ അപസ്വരങ്ങള്‍. ഒരു പറ്റം ചെറുപ്പക്കാര്‍. ഗ്രാമത്തിലെ ഉന്നത കുടുഃബത്തിലെ പ്രതിനിധി മുതല്‍ അവിടെ ഹാജര്‍ ആണ്. അവരും നാരായണപിള്ള ആശാന്റെ ശിഷ്യഗണങ്ങള്‍ തന്നെ. അവര്‍ ആഘോഷിക്കുകയാണ്. പലതരം തമാശകള്‍ വിളമ്പുന്നു. ആശാന്റെ പഠിപ്പിക്കുന്ന രീതി ഒരാള്‍ അനുകരിക്കുന്നു. മറ്റുള്ളവര്‍ അത് ആസ്വദിച്ച് ഉറക്കെ ചിരിക്കുന്നു. ഒരു പുരുഷാരം അത് ശ്രദ്ധിക്കുന്നുണ്ട് അവരില്‍ തന്റെ അച്ഛനോ അമ്മയോ പോലും ഉണ്ട് എന്ന കരുതല്‍ പോലും ഇല്ലാതെ, ഒരു മരണം നടന്ന വീടെന്ന ചിന്തയില്ലാതെ,  സര്‍വ്വോപരി തങ്ങളെ അക്ഷരത്തിന്റെ തിരുമുറ്റത്തേക്ക് കയ്‌പിടിച്ചുയര്‍ത്തിയ ഒരു തിരുദേഹമാണ് മൃതമായി കിടക്കുന്നതെന്ന ചെറു പരിഗണന നല്‍കാതെ അവര്‍ നടത്തുന്ന നാടകം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയുടെ സംസ്കാരത്തിന്റെ, അവര്‍ അന്യര്‍ക്കു കൊടുക്കുന്ന ബഹുമാനത്തിന്റെ നേര്‍ക്കാഴ്ചയായി.

ഇന്നത്തെ ചെറുപ്പമെല്ലാം മോശവും പഴയ തലമുറ മികവുറ്റതും എന്ന വാദമൊന്നുമില്ല. പഠിപ്പിച്ച മാഷുമാരെ അനുകരിക്കലും കളിയാക്കലും അവര്‍ക്ക് ഇരട്ടപ്പേരുകള്‍ സമ്മാനിക്കലും അത് പരസ്പരം പറഞ്ഞ് ആസ്വദിക്കലും ഒക്കെയും നമ്മളിലും ഉണ്ടായിരുന്നു എന്നത് പരമ സത്യം തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് അവര്‍ക്ക് കൊടുക്കേണ്ട ബഹുമാന ആ‍ദരവുകള്‍ ആവശ്യമായിടത്ത് നല്‍കിയിരുന്നു. ഒപ്പം അവരോടുള്ള ബഹുമാനം അല്‍പ്പം ഭയം എല്ലാം തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന്  കുട്ടികളെ പിന്തിരിപ്പിച്ചിരുന്നു. ഇന്ന് മാതാപിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കള്‍ ആകണം എന്ന് വിദഗ്ദമതം. സുഹൃത്തുക്കളെ നമ്മള്‍ എന്തിനു ബഹുമാനിക്കണം എന്ന അധമചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുത്തതിന് നമ്മള്‍ ആരെ പഴിപറയും?


വാല്‍ക്കഷ്ണം - അയല്‍‌വക്കക്കാര്‍ ചില്ലറ പ്രശ്നങ്ങള്‍ നടക്കുന്നു. ഒരു വശത്ത് പ്രായമായ ഒരു മനുഷ്യന്‍ സമാധാനമായി സംസാരിക്കുന്നു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍ പ്രായമായ ആ‍ളെന്ന പരിഗണന കൊടുക്കാതെ അസഭ്യവര്‍ഷം.

പ്രായമുള്ള ആള്‍:‌- മോനേ എനിക്ക് നിന്റെ അച്ഛന്റെ പ്രായമില്ലേടാ, എന്നോട് കുറെ കൂടി മാന്യമായി സംസാരിക്കാം....

ചെറുപ്പക്കാരന്‍ :-- ലോകത്ത് ജനിക്കുന്നവര്‍ക്ക് എല്ലാം കൂടി ഒറ്റദിവസം ജനിക്കാ‍ന്‍ കഴിയുമോ കിളവാ. നിങ്ങള്‍ നേരത്തെ ജനിച്ചത് എന്റെ കുറ്റമോ?

59 comments:

  1. അജിത്‌ : ഒരു പരിധി വരെ ഇത് ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട് ..

    നല്ല പോസ്റ്റ്‌ ........

    ReplyDelete
  2. വളരെ പ്രസക്തമായ വിഷയം
    നന്നായി എഴുതി ,ആശംസകള്‍ ....

    ReplyDelete
  3. ഇന്നത്തെ കാലഘട്ടത്തിന് യോജിച്ച പോസ്റ്റ്.
    എന്നാൽ,,,
    ഇത് വായിക്കേണ്ട ചെറൂപ്പക്കാർ വായിക്കുമോ?

    ReplyDelete
  4. നമ്മുടേത് ഇങ്ങിനെ ഒരു കാലം
    ഒഴുക്കിനൊത്ത് ഒഴുകുന്ന പൊങ്ങു തടികളാണ് നമുക്ക് ചുറ്റും....

    ReplyDelete
  5. പലരും മനസ്സിലായിട്ടും മനസ്സിലാക്കാത്തത്!
    നന്നായി എഴുതി!

    ReplyDelete
  6. വളരെ പ്രസക്തമായ ഒരു വിഷയം ..... വാല്‍കഷണം ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ആശംസകള്‍

    ReplyDelete
  7. നമ്മുടെ വീടുകളെല്ലാം ഇത്തരം കാഴ്ചകള്‍ക്ക് ദൃക്‍സാക്‍ഷികള്‍..!!
    ബഹുമാനമില്ലായ്മ ഒരു അരുതായ്മയല്ലാതായിരിക്കുന്നു ഇന്ന്.
    പ്രസക്തമായ പോസ്റ്റ്‌.

    ReplyDelete
  8. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കോലവും മാറണമെന്ന് ആരൊക്കെയോ പറഞ്ഞിട്ടുണ്ടെന്നാ എന്റെ അറിവ്. ഇക്കാണുന്ന കോലംകെട്ടലിനൊക്കെ ആധാരം ഒരു പക്ഷേ അതായിരിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാന്‍ ഇന്നിന്റെ തലമുറ മറന്നുപോയിരിക്കുന്നു എന്നത് വാസ്തവം തന്നെയാണ്. പക്ഷേ അതിനുള്ള കാരണംഇന്നലത്തെ തലമുറയായിരിക്കും എന്നത് നാം മറന്നു പോകരുത്. പരിഷ്കാരത്തിന്റെ വഴിയില്‍ നാം ചലിയ്ക്കാന്‍ ആഗ്രഹിച്ച് കരുക്കള്‍ നീക്കാന്‍ ശ്രമിക്കുമ്പോള്‍ പുത്തന്‍ തലമുറ അതു നമുക്കു അനുഭവിച്ചും അഭിനയിച്ചും കാട്ടിത്തരുന്നു അത്രമാത്രം..

    ReplyDelete
  9. നമ്മുടെ ജീവിത പരിസരം വല്ലാതെ മാറിയിരിക്കുന്നു !! :(

    ReplyDelete
  10. ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാതിരുന്ന ബഹുമാനം മരിച്ചപ്പോള്‍ മാത്രം കാട്ടിയിട്ട് കാര്യമുണ്ടോ ?
    സംസ്കാരത്തെ വികലമാക്കിയിരുന്ന മുന്‍‌ഗാമികള്‍ ഉണ്ടായിരുന്നുവെന്നത് ബോധപൂര്‍വ്വം മറന്നുകൊണ്ട് ഒരു തലമുറയെ മാത്രം പഴിപറയുന്നതില്‍ കാര്യമില്ലല്ലോ . വസ്ത്രധാരണത്തില്‍ തന്നെ വളരെയധികം വൈചിത്ര്യങ്ങള്‍ ഉണ്ടായിരുന്നില്ലേ ഇവിടെ . നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകത ഒരു ജനതയെ ഒന്നിലും തളച്ചിടാതെ ഇരുന്നു എന്നതാണെന്നു തോന്നുന്നു . പരിഷ്കൃതരായ(?) സമൂഹം അതില്‍ പല വേലികളും തീര്‍ത്തതല്ലേ ?

    ReplyDelete
  11. ശരിയായിരിക്കാം..പക്ഷേ ഗുരുക്കന്മാർ പണ്ടത്തെപ്പോലെ ദൈവതുല്യരൊന്നുമല്ല ഇന്ന്....

    ഫ്രസ്റ്റേഷൻ കുട്ടികളുടെ ഇന്റേണൽ മാർക്കിൽ തീർക്കുന്ന അവളുമാര് തൊട്ട് പലയിനം സാധനങ്ങളെ കാണാം കോളേജുകളിലൊക്കെ...

    എനിവേ വൺസ് ഇൻ എ ബ്ലുമൂൺ പോലെ ചില അധ്യാപകരും ഉണ്ട് ..മനസ്സ് കൊണ്ട് നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർ..വളരെ റെയറാണെങ്കിൽ കൂടി...

    ലേബൽ: അനുഭവം ഗുരു

    ReplyDelete
  12. kaalam manushyamanassukalil varuththiya maattam athaanu
    naam namukku chuttum kandukondirikkunnathu

    athiloru hethu poonam enna
    model

    ReplyDelete
  13. അജിത്തിന്റെ നിരീക്ഷണം ശരി തന്നെ,

    "മാതാ പിതാ ഗുരു ദൈവം എന്നതാണു ഭാരതീയ സങ്കല്‍പ്പം. മാതാവും പിതാവും ഗുരുവും ദൈവതുല്യര്‍. ഏറ്റവും ഉന്നതമായ ബഹുമാനവും ആദരവും ഭക്തിയും അര്‍പ്പിക്കപ്പെടേണ്ട മഹനീയസ്ഥാനങ്ങള്‍. നാവിലും മനസിലും ആദ്യക്ഷരം കുറിക്കുന്നവര്‍ തൊട്ടു മേല്‍പ്പോട്ടുള്ള ഗുരുവര്യന്മാരെ പാദം തൊട്ടു വന്ദിച്ചു മൂര്‍ധാവില്‍ അനുഗ്രഹസ്പര്‍ശം തേടുക എന്ന വിശിഷ്ടപൈതൃകം അവകാശപ്പെടാവുന്ന അപൂര്‍വം സംസ്കൃതികളിലൊന്നാണു നമ്മള്‍ ഭാരതീയരുടേത്. ഈ പൈതൃകത്തിലൂന്നി നേടിയ വളര്‍ച്ചയെയാണ്, മറ്റു സംസ്കാരങ്ങള്‍ ഇന്നും അതിശയാദരങ്ങളോടെ നോക്കിക്കാണുന്നത്......"

    യുവതലമുറയ്ക്ക് പല നല്ല കഴിവുകളുമുണ്ട്, അത് ആഗീകരിക്കുന്നു, മൂല്യങ്ങള്‍ കൈ വിടാതെ സംസ്ക്കാര സമ്പന്നരാവുകയാണ് വേണ്ടത്. മുതിര്‍ന്നവരെ ബഹുമാനിക്കുക സ്നേഹിക്കുക സഹായിക്കുക ഇവ കുഞ്ഞുനാളില്‍ 'ചൊല്ലികൊടുക്കണം' വീട്ടിലും സ്കൂളിലും, അവ മനസ്സിലുറച്ചിട്ടുണ്ടങ്കില്‍ പില്‍ക്കാലത്തൊരിക്കലും മറിച്ച് ചിന്തിക്കില്ല പ്രവര്‍ത്തിക്കില്ല.
    give respect and take respect!
    ബഹുമാനം പിടിച്ചു വാങ്ങാനാവില്ല, ബഹുമാനം ലഭിക്കത്തക്ക
    മാതൃകയോടെ മുതിര്‍ന്നവര്‍ വര്‍ത്തിക്കണം.....

    ReplyDelete
  14. എന്തു പറയാനാണ്‌?
    സംസ്കാരം ഓരോ വീട്ടിൽ നിന്നും തുടങ്ങണം..
    നന്നായെഴുതി. ആശംസകൾ.

    ReplyDelete
  15. തന്നേക്കാള്‍ മുതിര്‍ന്ന അപരിചിതരെ പോലും ബഹുമാനിച്ചു ശീലിച്ച പഴയ തലമുറക്ക് മാറിയ കാലത്തിന്‍റെ ആസുരഭാവങ്ങളോട് പിണങ്ങിനില്‍ക്കാനല്ലാതെ എന്ത് ചെയ്യാം...മാനനഷ്ടം ഭയന്ന് ഇവര്‍ക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറുന്ന, കുടുംബത്തിലെ കാരണവന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്...!! പോസ്റ്റ്‌ നന്നായി...

    ReplyDelete
  16. ഇന്നത്തെ തലമുറയ്ക് സൌകര്യങ്ങളും സ്വാതന്ത്രവും ആവശ്യത്തില്‍ അധികം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഇത്തരത്തില്‍ ബഹുമാനമില്ലാതെ പെരുമാറുന്നത്. യഥാ പിതാ തതാപുത്ര എന്നൊരു ചൊല്ല് കൂടി ഇതിനൊപ്പം കൂട്ടി വായിച്ചാല്‍ ഒരു തലമുറയെ മാത്രം കുറ്റം പറയാന്‍ ഒക്കില്ല.

    ReplyDelete
  17. നന്നായി എഴുതി ,ആശംസകള്‍ ....

    ReplyDelete
  18. സംസ്കാരം പരിഷ്കാരം ..വ്യത്യസ്തമാണ് അര്‍ഥങ്ങള്‍ ..

    ആശംസകള്‍

    ReplyDelete
  19. ഭാരത സംസ്കാരം ത്ഘിരുഠി എഴുതാനുള്ള തിരക്കിലാണ്‌ ഞങ്ങൾ ചെറുപ്പക്കാർ.ഞങ്ങടെ ആരാധനാമൂർത്തി ചെകുത്തനാണ്‌.അതിനെ നിങ്ങൾക്ക് സാത്താനെന്നോ, ഇബ്ലീസെന്നോ, ശൈത്താനെന്നോ, കരിങ്കുട്ടീ എന്നോ വിളിക്കാം.
    നിങ്ങളീ സൂചിപ്പിച്ച കാര്യങ്ങളൊന്നും ഞങ്ങളുടെ നിയമാവലിയിൽ ഇല്ല.ഞങ്ങളെവിടെ വെച്ചും ആരേയുമായും ഇണ ചേരും(അത് അമ്മയോ സഹോദരിയോ ആയാലും).ആരാന്റെ മുതൽ കക്കുകയും തിന്നുകയും ചെയ്യും.ആരേയും ബഹുമാനിക്കില്ല.ഒരു തരത്തിലും സദാചാര ബോധം വെച്ചു പുലർത്തില്ല.
    ചുരുക്കത്തിൽ ഞങ്ങളുടെ ഇഷ്ടത്തിന്‌ ജീവിക്കും.

    ReplyDelete
  20. നല്ല പോസ്റ്റ്, മൂല്യനിരാസങ്ങളുടെ കാലത്ത് തികച്ചും പ്രസക്തം. എങ്കിലും ഇന്നത്തെ ചെറുപ്പക്കാർ മുഴുവൻ പോക്കാണെന്ന നിഗമനത്തിലൊന്നും നാം എത്തേണ്ടതില്ല.

    ReplyDelete
  21. സമകാലിന പ്രശ്നം നമ്മള്‍ വിദേശിയരെ അപ്പാടെ പകര്‍ത്തുകയല്ലേ
    എന്നാല്‍ അവര്‍ നമ്മുടെ പുരാതന മുല്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നു
    പരസ്പര വിശ്വാസവും സ്വയം വിശ്വാസവും നഷ്ടപ്പെട്ട ഇന്നിന്റെ പോക്ക്
    സന്മാര്‍ഗിയതയും സത് വിചാരങ്ങളെയും കാറ്റില്‍ പറത്തികൊണ്ട്
    പണത്തിന്റെ പിന്നാലെ പായുകയാണ് ഇനി താര തമ്യപ്പെടുത്തി പറഞ്ഞിട്ട്
    കാര്യമില്ല ,എന്തായാലും ഈ വെവസ്ഥിതി മാറണം അഴുമതി അക്രമം അനീതി
    നടമാടുന്ന ഇന്നിന്റെ പോക്ക് എങ്ങോട്ട് എന്ന് മനസ്സിലാകുന്നില്ല
    പഴയതിനെ ആപ്പാടെ തള്ളുന്നതും ശരിയല്ല
    എല്ലാവര്ക്കും സല്‍ ബുദ്ധി ഉദിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക
    നല്ല പോസ്റ്റ്‌ അജിത്‌ നിങ്ങള്‍ വേണ്ടും താങ്കളുടെ എഴുത്തിന്റെ ശക്തി വെക്തമാക്കി

    ReplyDelete
  22. എന്റെ ഹൈസ്കൂൾ അദ്ധ്യാപകൻ കഴിഞ്ഞ തവണ നാട്ടിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞതും ഏതാണ്ടിതൊക്കെ തന്നെ...
    മക്കളെ പോലെ ശാസിക്കാനും ശിക്ഷിക്കാനും ഒന്നും ഇന്ന് പറ്റാത്ത വിധം ഗുരുശിഷ്യ ബന്ധത്തിലെ പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു...എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ പാടില്ലത്രെ...കാരണം പൂനം പറഞ്ഞല്ലോ...

    ReplyDelete
  23. വളരെ സത്യാമാണ് ഇന്നു നഷ്ടമാ‍യ മര്യാതയും ആതരവും ..തിരിച്ചുകൊണ്ടുവരാൻ നമുക്കാകില്ല

    ReplyDelete
  24. കാലം മാറുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നു. Nice post.

    ReplyDelete
  25. Kollam nalla blog...innatha thalamurakku yojichathu thanne.

    ReplyDelete
  26. കാലം മാറിപ്പോയി മാഷേ. അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ നമുക്ക് കൊള്ളാം.

    ReplyDelete
  27. വകതിരിവുകെട്ടുപോയ ഒരു പുതുതലമുറ....
    ഇവര്‍ക്കൊക്കെ ശരിയായ മൂല്യവിദ്യാഭ്യാസം കിട്ടാത്തതിന്റെ ഒരു കുഴപ്പം ഉണ്ട്.
    മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരു പ്രധാന പങ്കുണ്ട്.

    ReplyDelete
  28. ഇന്നത്തെ യുവതലമുറയിലെ ഒരു വിഭാഗം ഇത്തരത്തില്‍ ഉണ്ട് സമ്മതിക്കുന്നു. അവര്‍ പറയുന്നത് "ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നാ.....!!" അതിന് അവരുടേതായ കാരണങ്ങളും ഉണ്ടാവും. പക്ഷെ അതൊക്കെ പ്രായത്തിന്റെ പക്വതയില്ലായ്മയാണെന്നാണ് എന്റെ നിരീക്ഷണം. അതുമല്ല ഈതലമുറക്ക് ഒന്നിലും "ഒരു ഹിഡണ്‍ അജണ്ട" ഇല്ലാ എന്നുള്ളതും ശ്രദ്ധേയമാണ്. അതൊരു ചെറിയ കാര്യമല്ല

    ReplyDelete
  29. മാനം വേണേല്‍ മര്യാദക്കിരുന്നോണം. എന്നേ എനിയ്ക്കു പറയാഉള്ളഉ. ഒരു പരിധിവരെ,.. കോഴിയ്ക്കും കൊളന്തയ്ക്കും ഇടുന്നതാ ശീലം.

    ReplyDelete
  30. കുസുമം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.മാനം വേണമെങ്കില്‍ മിണ്ടാതെ ഇരിക്കുക.ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.നാം എങ്ങോട്ട് എന്നുള്ള ചൂണ്ടു പലകയും.വാല്‍കഷ്ണം ഉഗ്രന്‍.

    ReplyDelete
  31. കാണരുത്, കേള്‍ക്കരുത്, മിണ്ടരുത്

    ReplyDelete
  32. എന്തു പറയാന്..
    ഇതിനൊക്കെ ഞാന് പറയുന്ന പേര് വളര്ത്തുര്ത്തു ദോഷം എന്നാണ്.

    മക്കളെ തോന്നിയ വഴിക്കു വിടുക,അവരെ വീട്ടിലെ രാജാക്കന്മാരാക്കി വളര്ത്തുക അവര് പറയുന്നതിനപ്പുറത്തേക്ക് ആരും ചലിക്കാതിരിക്കുക ഇതൊക്കെയാണ് മിക്ക വീടുകളിലെയും ഇന്നത്തെ അവസ്ഥ. ഇതിന്റെ കാരണക്കാര് അവരെ വളര്ത്തിയവര് തന്നെ

    ReplyDelete
  33. അണു കുടുംബങ്ങളിൽ കഴിയുന്ന കുട്ടികൾ..അവർക്ക് നല്ലത് ചൊല്ലി കൊടുക്കാൻ ആരാണ് ഉളളത്..ടിവിയുടെ മുന്നിൽ തപസ്സിരിക്കുന്ന മുത്തച്ഛനും മുത്തശ്ശിയുമോ..? ടിവിയുടെ മുന്നിലെ പായിൽ കിടന്നു വളരുന്ന ഇപ്പോഴത്തെ കുട്ടികൾ കേട്ടും കണ്ടും വളരുന്നതു തന്നെ ആ ടിവിയിലുള്ള അത്ഭുതലോകവും അവിടുത്തെ സാഹസികതകളുമാ.
    നാടോടീക്കഥകളും പഴഞ്ചൊല്ലുകളും എത്ര കുട്ടികൾക്കറിയാം...വളർത്തുദോഷം തന്നെ..അപ്പോൾ പിന്നെ അവർ ആരെയാ ബഹുമാനിക്കുക...

    ReplyDelete
  34. പാരമ്പര്യത്തെ നിഷേധിച്ചപ്പോൾ, അതിന്റെ നന്മകൾ കൂടിയാണ് നമ്മൾ നിഷേധിച്ചത്.!!
    ഗുണദോഷവിചിന്തനം നഷ്ടപ്പെടുന്നുണ്ട്, നമുക്ക്..
    നല്ല പോസ്റ്റ്...

    ReplyDelete
  35. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും നമുക്കുണ്ടായിരുന്ന മൂല്യബോധം കൈമോശം വന്നു കൊണ്ടിരിക്കുകയാണു..
    കൂള്‍ പോസ്റ്റ്...

    ReplyDelete
  36. "കാലം മാറിപ്പോയി അഡ്ജസ്റ്റ് ചെയ്യണം" എന്നുള്ള ചിന്താഗതി ശരിയാണ്...പക്ഷെ ഈ അഡ്ജസ്റ്റ് മെന്റുകള്‍ നമ്മളെ എവിടെ വരെ എത്തിക്കും നിരക്ഷരന്‍ ചേട്ടാ...?

    കാലിക പ്രസകത്മായ പോസ്റ്റ്‌...അഭിനന്ദനങ്ങള്‍

    ReplyDelete
  37. @ രഘുനാഥന്‍ - ഈ അഡ്ജസ്റ്റ് മെന്റുകള്‍ നമ്മളെ എവിടെ വരെ എത്തിക്കും നിരക്ഷരന്‍ ചേട്ടാ...?

    നമ്മളുടെ തടി കേടാകാതെ രക്ഷപ്പെടുത്തുന്ന ഒരു സാഹചര്യം ഉണ്ടാക്കാം. ഇക്കൂട്ടരെ കൂട്ടത്തോടെ ചോദ്യം ചെയ്യാനോ തിരുത്താനോ ചെന്നാൽ ചിലപ്പോൾ നമ്മളെ അവർ കൈ വെച്ചെന്നും വരും. അതിൽ നിന്ന് രക്ഷപ്പെടാം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. വേറെന്താണ് ചെയ്യാനാകുക എന്ന് ചർച്ച ചെയ്യൂ. കൊള്ളാവുന്ന മാർഗ്ഗം വല്ലതും ഉരുത്തിരിഞ്ഞ് വന്നാൽ ഞാനും അതുപോലെ ചെയ്യാം :)

    അജിത്ത് പറഞ്ഞത് നോക്കൂ. കാണരുത് കേൾക്കരുത്, മിണ്ടരുത്. ഞാനത് മറ്റൊരു തരത്തിൽ പറഞ്ഞെന്ന് മാത്രം.

    ReplyDelete
  38. കാലികമായ ഒരു വിഷയം ,അത് അര്‍ഹിക്കുന്ന ഗൌരവത്തോടെ ചര്‍ച്ച ചെയ്ത ഒരു പോസ്റ്റ്‌ !
    എല്ലാവരും ഈ പോസ്റ്റ്‌ വായിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു .

    അഭിനന്ദനം നിര്‍വിളാകന്‍

    ReplyDelete
  39. വായന രേഖപ്പെടുത്തുന്നു..ഒപ്പം ഇന്നത്തെ തലമുറയുടെ വൈകൃതങ്ങളിലുള്ള ആശങ്കകളും ..Gud post..

    ReplyDelete
  40. ജനിച്ചു വളര്‍ന്ന പരിസരം ഒരാളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണല്ലോ. വീടുകളില്‍ നിന്ന് നല്ല ശിക്ഷണം കിട്ടിയാല്‍ സമൂഹം നന്നാകും, അതിന്റെ കുറവാകാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

    നല്ല പോസ്റ്റ്‌

    ReplyDelete
  41. ഇന്നത്തെ തലമുറയെ അങ്ങനെ ഒറ്റപ്പെടുത്തി കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല..
    ഈ കാലഘട്ടത്തില്‍ സമൂഹത്തിനു പൊതുവായി വാല്യൂസ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതു മാധ്യമങ്ങളും സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും അതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്നു നടിച്ച് ഒരു തലമുറയെ കുറ്റം പറയുന്നതു ഒരു പരിഹാരത്തിലും കൊണ്ടുചെന്നെത്തിക്കില്ല.

    ReplyDelete
  42. മുകളില്‍ ഉള്ള അഭിപ്രായത്തോട് യോജിക്കുന്നു.നമ്മള്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ ആണ് അവര്‍ക്കുള്ളത്.നമ്മുടെ കാലഘട്ടം അവരെ പഠിപ്പിക്കുന്നത്.

    ReplyDelete
  43. ശരിയാണ് അജിത്, എനിക്ക് ഇത് പലപ്പോഴും തോന്നിയിട്ടൂണ്ട്. ഇന്നത്തെ തലമുറക്ക് ബഹുമാനം എന്തെന്ന് അറിയാതെ പോയിരിക്കുന്നു. ഇതിന് ആരാണ് ഉത്തരവാദി, നമ്മള് തന്നെയല്ലെ…………

    ReplyDelete
  44. കലികാലം, അല്ലാതെന്ത് പറയാൻ ?

    ReplyDelete
  45. നന്നായി പക്ഷെ ഇത് വായിക്കേണ്ടവര്‍ വായിക്കാതെ പോകും തീര്‍ച്ച ...!!

    ReplyDelete
  46. വളരെ നന്നായിട്ടുണ്ട് ഈ എഴുത്ത്.. എവരി ഫിംഗര്‍ ഈസ് നോട്ട് ഏന്‍ ഈക്വല്‍.. ബഹുജനം പലവിധം. പരസ്പരം ബഹുമാനിയ്ക്കുന്നത് കൊണ്ട് യാതൊരു കുറവുമില്ല, കൂട്ടുകാര്‍ കൂടുന്നിടത്ത് വെച്ച് ഇതുപോലുള്ള കോപ്രായങ്ങള്‍ സാധാരണമാണ് അത് ഒരു പരിധിവരെ ബഹുമാനം കുറഞ്ഞിട്ടൊന്നുമല്ല, നേരെ മറിച്ച് ഒരു രസം എന്നതില്‍ മാത്രം.. എങ്കിലും, ഏതിനും ഒരു സമയവും സന്ദര്‍ഭവുമൊക്കെയുണ്ട്.. അനവസരങ്ങളിലെ ഈ കോപ്രായങ്ങള്‍ വെറും പക്വതക്കുറവുകൊണ്ട് മാത്രമാണെന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്..

    ആശംസകള്‍ അജിത്തേട്ടന്‍
    സ്നേഹത്തോടെ അനില്‍കുമാര്‍ കരിമ്പനയ്ക്കല്‍.

    ReplyDelete
  47. മാറ്റങ്ങള്‍ പലതിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഇപ്പോഴത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നീങ്ങുന്നവര്‍ക്ക്‌ അവരുടെ ചിന്തയില്‍ ഇതെല്ലാം ശരി തന്നെ. എവിടെയെങ്കിലും ഒരു സ്ഥലത്ത്‌ കുറ്റം ചാര്ത്തിയാല്‍ നേരെയാവില്ല. എല്ലാ ഭാഗത്ത്‌ നിന്നും ചില പോരായ്മകള്‍ വന്നുപെടുമ്പോള്‍ തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ വിളിച്ചു കൂവുന്ന്.‍ കൂവലിന്റെ ശക്തി കൂട്ടി പറഞ്ഞത്‌ ന്യായികരിക്കാന്‍ ഉറച്ച് നില്‍ക്കും. തെറ്റും ശരിയുമല്ല അവിടെ പ്രശ്നം. സ്വന്തം നിലപാട് ന്യായികരിക്കലാണ്.അതാണ്‌ ഇന്ന്.

    ReplyDelete
  48. വിലപേശുന്ന കച്ചവടമുറപ്പിക്കുന്ന വൈദ്യ-രോഗി ബന്ധം,
    എടാപോടാ വിളിയിലെത്തിയ ഗുരുശിഷ്യബന്ധം,
    യാന്ത്രികചിരികള്മായി ഭാര്യാഭര്‍തൃ ബന്ധം,
    'മമ്മി'സംസ്കാരവുമായി മാതൃബന്ധം...
    ധാര്‍മ്മിക മൂല്യങ്ങള്‍ക്ക്‌ മൂല്യം നഷ്ടമായതിനു ആരെ കുറ്റപ്പെടുത്തും?
    പൂനത്തിനെ മാത്രം എന്തിനു കുറ്റം പറയണം? നാമെല്ലാവരും ആദ്യമേ ഇവിടെ നഗ്നരാണ്.
    (പൂനതിനെ 'കാണാന്‍' മനസാ ആഗ്രഹിക്കാത്തവര്‍ കല്ലെറിയട്ടെ!)

    ReplyDelete
  49. നീരൂ.
    ഇത്തരം കാര്യങ്ങള്‍ ഒന്നും വിളിച്ചു പറയല്ലേ
    ഇന്നിന്‍റെ തലമുറ അതിനെ ജനറേഷന്‍ ഗ്യാപ്പ് എന്ന് വിളിച്ചു കളിയാക്കും.
    ബഹുമാനം അതര്‍ഹിക്കുന്ന ആളുകള്‍ക്ക് കൊടുത്തെ തീരൂ.

    കാലിക പ്രസക്തമായ വിഷയം, നന്നായി അവതരിപ്പിച്ചു

    ReplyDelete
  50. അപമര്യാദയായി പെരുമാറുന്നത് ആരായാലും ഏതു തലമുറയിൽ പെട്ടവരായാലും അരോചകമാണ്. മറ്റൊരാളെ വേദനിപ്പിയ്ക്കാതെ പെരുമാറാൻ പഠിയ്ക്കലാണ് സംസ്ക്കാരം.

    ReplyDelete
  51. പോസ്റ്റില്‍ പറഞ്ഞവ അഗീകരിക്കുന്നതോടൊപ്പം പറയട്ടെ.

    എന്നെ കുറിച്ചാ പറയാന്‍ വന്നത്
    നിനിക്ക്, നീ, താന്‍, ഇതൊക്കെ ചാറ്റിലും മെയിലിലും പ്രായഭേധമില്ലാതെ ഞാന്‍ ഉപയോഗിക്കാറുണ്ട്.
    നെറ്റിലൂടെ ഉള്ള എന്റെ ഈ കൂട്ടുകാരെല്ലം എന്റെ അതേ പ്രായം എന്ന ഒരു സ്വപ്ന ചിന്തയില്‍ നിന്ന് ഉടലെടുത്ത പ്രയോഗം. പിന്നെ വാക്കുകളിലെ ബഹുമാനത്തില്‍ അമിത തല്പര്യമില്ലായ്മ എന്നിവയാവാം ഈ പ്രയോഗത്തിനു പിന്നില്‍.

    ബുട്ട് ഓവറാരാവാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.

    ReplyDelete
  52. ഇപ്പോഴത്തെ ചെക്കന്മാരോട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി.

    ReplyDelete
  53. ഒരൊറ്റ പോംവഴിയെ ഉള്ളൂ. മറ്റുള്ളവരെ ബഹുമാനിക്കുക. ഇന്ന് തന്നെ ആയിക്കോട്ടെ തുടക്കം.

    ReplyDelete
  54. ബഹുമാനം അര്‍ഹിക്കുന്നവര്‍ക്ക് എല്ലാക്കാലത്തും അത് ലഭിക്കുമെന്നാണ് തോന്നുന്നത് ,ചില അപവാദങ്ങള്‍ ഉണ്ടാകാം ,അപ്പോഴും സ്ഫുട താരകലുണ്ട് കൂരിരുട്ടിലും എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം

    ReplyDelete
  55. പ്രസക്തമായ ലേഘനം

    ReplyDelete
  56. മാറ്റങ്ങള്‍ തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ് ..വിദ്യാലയങ്ങളില്‍ നിന്നാണ് ..
    താങ്കള്‍ നന്നായി എഴുതി ,ആശംസകള്‍

    ReplyDelete
  57. ഗുരുവിനെ പരിഹസിക്കുന്നതാണിന്നിന്റെ ഫാഷൻ... സ്വന്ത ടീച്ചറെ തല്ലിയെന്നു വീരസ്യം പറയുന്ന ശിഷ്യന്മാരെ ഞാൻ കണ്ടിട്ടുണ്ട്.. കലികാലം അല്ലാതെന്തു പറയാൻ..

    ReplyDelete