. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 16 April 2013

എന്നിട്ടും പിതാവേ....




നീ എന്‍റെ കുരുന്നു പാദങ്ങള്‍ക്ക് 
എന്നും ബലമായിരുന്നു.

നിന്‍റെ കൈകളാല്‍ എന്‍റെ
കണ്ണുനീര്‍ ബാഷ്പീകരിക്കപ്പെട്ടു.

നിന്‍റെ പ്രവര്‍ത്തികള്‍ നിന്നെ 
അനുകരിക്കാന്‍ എനിക്ക് പ്രചോദനമേകി.

നീയെന്ന ദൈവത്താല്‍ എന്നിലെ
പിശാച് നിര്‍വ്വീര്യമായി.

നിന്‍റെ അറിവായിരുന്നു എന്‍റെ
ആദ്യത്തെ അത്ഭുതം.

നിന്‍റെ കവിളിലെ സ്വേദ കണങ്ങള്‍
ആയിരുന്നു എന്‍റെ ആദ്യ രുചി.

നീയായിരുന്നു എന്‍റെ ജീവിതത്തിലെ
നിത്യ ഹരിത നായകന്‍.

നീയാകും വടവൃക്ഷ ചുവട്ടില്‍
ഞാന്‍ സുരക്ഷിതയായിരുന്നു.

നിന്നെ ഞാന്‍ കണ്ടത് അനുകമ്പയുടെ
അവസാന വാക്കായി ആയിരുന്നു.

നീയെന്നെ പഠിപ്പിച്ചത് ആത്മാര്‍തമായി
സ്നേഹിക്കാന്‍ മാത്രമായിരുന്നു.

എന്നിട്ടും പിതാവേ.....

എന്നിലെ സ്ത്രീത്വത്തെ ബഹുമാനിക്കാനും
അംഗീകരിക്കാനും നീയെന്തേ മറന്നു.

8 comments:

  1. എന്റെ നിർവിളാകേട്ടാ, ആദ്യമായിട്ടാ തോന്നുന്നു ഞാൻ ഏട്ടനെ ശരിക്കും പേരെടുത്ത് വിളിക്കുന്നത്. മറ്റൊന്നുകൊണ്ടുമല്ല,ഈ കവിതയുടെ അർത്ഥവ്യാപ്തി മനസ്സിനെ നൊമ്പരപ്പെടുത്തിയപ്പോൾ,ഞാൻ തമാശയ്ക്ക് വിളിക്കാറുള്ള 'ആ' വിളി ഞാൻ മനപൂർവം ഒഴിവാക്കി.
    വളരെയധികം തീവ്രമാണേട്ടാ,ഇതിലെ വരികൾ.
    സന്തോഷം ആശംസകൾ.

    ReplyDelete
  2. പിതാവിന്റെ ധര്‍മ്മം മറക്കുന്നവര്‍ക്കായി ... നല്ല കവിത . ഇഷ്ടമായി .

    ReplyDelete
  3. നമുക്ക് പിഴയ്ക്കുന്നതെവിടെയാവൊ.. പിതാവും മാതാവുമൊക്കെ മനസ്സുകളില്‍ അവരായി തന്നെ ജീവിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  4. എന്നിട്ടും പിതാവേ ഈ പിതൃ ശൂന്യരായ കാടന്മാർ എങ്ങനെ ജന്മമെടുക്കുന്നു ?

    ReplyDelete
  5. അപൂര്‍വ്വമായിപ്പോലും ,പിതാക്കന്മാരെ ഒരു മകളെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കരുതേ..ഇന്നില്‍ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്ന അപൂര്‍വ്വ ചിത്രം.

    ReplyDelete
  6. കൊള്ളാം മാഷേ

    ReplyDelete
  7. ചുറ്റിലും നിറയുന്ന ആസുരതയോട്
    ഒരു കവിത കലഹം അല്ലെ

    ആശംസകൾ

    ReplyDelete