. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 15 February 2009

വനിത എന്ന ഫെമിനിസ്റ്റ്!

വനിതയെ ഞാന്‍ ആദ്യമായി കാണുന്നത് പ്രിന്‍സിപ്പാളിന്റെ വിശാലമായ മുറിയില്‍ വച്ചായിരുന്നു.

വനിത നായര്‍ .... സുരഭി, ത്രിക്കൊടിത്താനം പി ഓ, ചങ്ങനാശേരി.

അവളുടെ അച്ഛന്‍ പറഞ്ഞുകൊടുത്ത അഡ്രസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടെഴുതിയ പിയൂണ്‍ തന്റെ നിറം മങ്ങിയ കണ്ണടക്കുള്ളിലൂടെ നോക്കി അവളുടെ അച്ഛനെ നോക്കി ചോദിച്ചു.

“ഫോണ്‍ നമ്പര്‍ “??

അവളാണ് അതിനു മറുപടി കൊടുത്തത്.... പത്തക്ക ഫോണ്‍ നംബര്‍ വയസ്സായ പിയൂണിനു കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരുന്നു അവള്‍ പറഞ്ഞത്.

“ഏതാണ് തിരഞ്ഞെടുക്കാന്‍ പോകുന്ന സബ്ജക്ട്??”

“സിവില്‍ എഞ്ചിനീറിങ്ങ്” അവളും അച്ഛനും ഒരേ സ്വരത്തില്‍ പറഞ്ഞു.

എന്റെ പേരിനു താഴെ അവളുടെ പേരും സ്ഥാനം പിടിച്ചു.

“ഇവരോടൊപ്പം കൌണ്ടറില്‍ പോയി പൈസ അടച്ചു വന്നോളൂ” ഞങ്ങളെ ( എന്നേയും ,അച്ഛനേയും) ചൂണ്ടിക്കാട്ടി പിയൂണ്‍ പറഞ്ഞു.

ഇതൊന്നും എന്റെ വിഷയമെ അല്ല എന്ന ഭാവത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ പ്രൌഡഗംഭീരമായ കസേരയില്‍ ചാരി ഇംഗ്ലീഷ് പത്രത്തില്‍ മുഖം പൂഴ്ത്തിയിരികുന്നുണ്ടായിരുന്നു.

ശ്രദ്ധിക്കുന്നില്ല എങ്കിലും ഞങ്ങള്‍ അദ്ധേഹത്തെ തൊഴുതു പുറത്തിറങ്ങി.

ക്യാഷ് കൌണ്ടറിലേകു നടക്കുന്നതിനിടയില്‍ എന്റെ അച്ഛന്‍ പറഞ്ഞു.

“ഇവനും സിവില്‍ എഞ്ചിനീറിങിനാണ്”

അതുവരെ ശ്രദ്ധിക്കാതിരുന്ന വനിത എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“അതേയോ.... അപ്പോള്‍ മോള്‍ക്ക് ഒരു ചങ്ങാതിയെ കിട്ടിയല്ലോ”

അപ്പോഴും വനിത പുഞ്ചിരിക്കുക മാത്രം ചെയ്തു!

റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോള്‍ അവര്‍ ഗേള്‍സ് ഹോസ്റ്റലിലേക്കും ഞങ്ങള്‍ അതിനു തൊട്ടടുത്തുള്ള ബോയിസ് ഹോസ്റ്റലിലേക്കും നടന്നു.

പിന്നീട് എപ്പോഴോ ഞാനും വനിതയും നല്ല ചെങ്ങാതിമാരായി മാറി.

വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍ , അച്ഛനമ്മമാരുടെ ഓമന.. അങ്ങനെയാണ് അവള്‍ അവളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നത്.

കൂടുതല്‍ അടുത്തപ്പോളാണ് വനിതയിലെ ഫെമിനിസ്റ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്...

അതൊരു തരം ഭ്രാന്തമായ ഫെമിനിസ്റ്റ് ചിന്താഗതിയാണന്നു തിരിച്ചറിവ് അവളോട് ഒരകലം സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു!

അവളുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന ഒരു സംഘത്തിനേയും എന്നും അവളോടൊപ്പം കാണാമായിരുന്നു.

നാട്ടിലേക്കുള്ള യാത്രകളില്‍ പട്ടുപാവാടയും ബ്ലുസും ധരിക്കാന്‍ ശ്രദ്ധിക്കാറുള്ള വനിത ജീന്‍സിലും ടോപ്പിലും, ഷോര്‍ട്ട് മിഡിയിലും കോളേജ് കാമ്പസ്സിനെ ഞെട്ടിച്ചു.

അവളുമായി കുറച്ചെങ്കിലും അടുപ്പമുള്ള എന്നെ പോലെയുള്ളവരോട് അതിന്റെ കാരണവും പറയും.

“വായി നോക്കികള്‍ക്ക് ക്ഷമ നശിക്കട്ടെ”

പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ക്ക് ക്രമേണ അതിലുള്ള താല്പര്യവും നഷ്ടപ്പെട്ടു തുടങ്ങി.

പഠിപ്പികുന്ന പുരുഷ അദ്ധ്യാപകരെ പോലും അവള്‍ ഫെമിനിസത്തിന്റെ കണ്ണില്‍ കൂടി നോക്കിത്തുടങ്ങിയപ്പോളാണ് പഠനത്തില്‍ താളപ്പിഴയുണ്ടായത്.

ബോയിസ് ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുളകുപൊടി കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം വനിതയിലും കൂട്ടരിലും അവസാനിച്ചപ്പോള്‍ അവള്‍ മാനേജുമെന്റിന്റെ കണ്ണിലെ കരടായി.

കുറ്റസമ്മതം നടത്തിയ അവളെ സസ്പന്റ് ചെയ്തപ്പോള്‍ കൂസലില്ലാത്ത അവളുടെ മുഖത്തു നോക്കി കണ്ണീരൊഴുക്കുന്ന ആ പാവം അച്ഛന്റെ മുഖം!!!

രണ്ടാം വര്‍ഷം കഴിഞ്ഞപ്പോഴേക്കും വനിത ഒരുപാട് വിഷയങ്ങളില്‍ തോറ്റ് “ബാക്ക്” ( നിശ്ചിത വിഷയങ്ങളില്‍ കൂടുതല്‍ പാസ്സാകാതിരുന്നാല്‍ പഠിച്ച അതെ വര്‍ഷം വീണ്ടും പഠിക്കേണ്ടി വരുന്ന അവസ്ഥ) ആയി എന്റെ ജൂനിയര്‍ ആയി.

പിന്നീട് ഞങ്ങള്‍ അങ്ങനെ കാണാതെ ആയി! ഇടക്കിടെ കാണുമ്പോള്‍ ഒരു ഹായ് മാത്രം.

അവളുടെ ശക്തമായ ഫെമിനിസത്തിനു ഞാന്‍ ഇരയല്ലാതിരുന്നതു യാദൃശ്ചികമാവാം...

പിന്നീട് റാഗിങ്ങിന്റെ ഭാഗമായി ജൂനിയര്‍ പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് ടെറസ്സില്‍ പ്രദര്‍ശനത്തിനു നിര്‍ത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ടപ്പോള്‍ അവളുടെ മറുപടി ഇതായിരുന്നു.

“ഒരുത്തന്റെയും മുന്നില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ല എന്ന് അവരെ പഠിപ്പിക്കാനുള്ള എന്റെ എളിയ ശ്രമം മാത്രം”

അന്നും സസ്പെന്‍ഷന്‍ !!!

ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു

“നീ നോക്കിക്കൊ നീ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ നിന്റെ ബോസ്സായി ഞാനുണ്ടാവും”

ഞാന്‍ ചിരിച്ചതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല!!

“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ സുഹൃത്തെ” മനസ്സില്‍ പറഞ്ഞു പിന്‍ വലിഞ്ഞു.

ബോയിസ് ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും, ആകാംഷാപൂര്‍വ്വം നോക്കുന്ന ആണ്‍കുട്ടികളെ തുണിപൊക്കിയിട്ട് അവിടേക്ക് ടൊര്‍ച്ചടിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന വിവരം ഹോസ്റ്റല്‍ മേട്രനു കിട്ടിയപ്പോള്‍ അതിലും തലപ്പത്ത് വനിത തന്നെയായിരുന്നു.

കോളേജിലെ അദ്ധ്യാപകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും ഒപ്പം ഞാനും അവളെ വെറുത്തു.

കോളേജില്‍ നിന്ന് ഡിസ്മിസ്സല്‍ ആയിരുന്നു ഭലം.

യാത്ര പറയാന്‍ വന്ന അവളുടെ മുഖത്തേക്ക് ഒന്നു നോക്കാന്‍ പോലും എന്റെ മനസ്സനുവദിച്ചില്ല.

കൂസലില്ലാത്ത അവളുടെ മുഖത്തേക്കളേറെ എന്നെ അസ്വസ്ഥനാക്കിയത് കണ്ണീരൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന അവളുടെ മതാപിതാക്കളുടെ മുഖമായിരുന്നു.

പിന്നീടറിഞ്ഞു വനിത മംഗലാപുരത്തു തന്നെ മറ്റേതോ കോളേജില്‍ പഠനം തുടരുന്നു എന്ന്!!

ഒരിക്കല്‍ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ..... മലബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ഞാനും എന്റെ ചങ്ങാതിമാരും മംഗലാപുരം റെയില്‍ വേ സ്റ്റേഷനിലേക്ക് ധൃതഗതിയില്‍ നടക്കുന്നതിനിടയില്‍ സമീപത്തുള്ള ഒരു ഹോട്ടലിനു മുന്നില്‍ ഒരു വലിയ ആള്‍ക്കൂട്ടം കണ്ട് എത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

വാരിച്ചുറ്റിയ സാരിയും, പടര്‍ന്ന പൊട്ടുമായി ആള്‍ക്കൂട്ടത്തിനു നടുവില്‍ ആ കൂസലില്ലാത്ത മുഖം!!!!

കൂടെ രണ്ട് പുരുഷന്മാരും!!!

കൂടുതല്‍ അന്വെഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെ പോലീസ് റേയിഡില്‍ പിടിച്ചതാണെന്ന്. രണ്ട് പുരുഷന്മാരോടൊപ്പം.... വനിതയുടെ ബാഗില്‍ നിന്നും പുരുഷന്മര്‍ കൊടുത്തതെന്ന് സംശയിക്കുന്ന 1500 രൂപയും കണ്ടേടുത്തു....

മരണവീട്ടില്‍ നില്‍ക്കുന്ന ഒരു പ്രതീതി ആയിരുന്നു എനിക്ക്.....

പോലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ ആക്സമികമായി എന്നെകണ്ട അവള്‍ പരിചയം പുതുക്കി ആ പഴയ പുഞ്ചിരി എനിക്ക് സമ്മാനിക്കാന്‍ മറന്നില്ല.

റേയില്‍ വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴും, പിന്നെ എന്റെ ഈ ജീവിതമത്രയും ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു....

ഇതിനെയാണോ ഫെമിനിസം എന്ന അതിമനൊഹരമായ പേരിട്ടു വിളിക്കുന്നത്!!???

28 comments:

 1. ഫെമിനിസ്റ്റുകള്‍ വാളെടുക്കരുതെ!

  ReplyDelete
 2. പാവം വനിത, ഒരു നല്ല സുഹൃത്തുണ്ടായിരുന്നുവെങ്കില്‍ അവള്‍ക്കീ ഗതി വരുമായിരുന്നോ? തക്ക സമയത്ത് ഒരു മനശാസ്ത്രജ്ഞനെ കണ്ടിരുന്നുവെങ്കില്‍....

  ReplyDelete
 3. അതവളുടെ ശരിയായിരിക്കും!! സഹതാപം വനിതക്ക് ഒരപമാനമാകും.

  ReplyDelete
 4. പ്രിയ കൂട്ടുകാരാ.. വായിച്ചു.. എഴുത്ത് ഒത്തിരി ഇഷ്ടപ്പെട്ടു.. പക്ഷെ അവസാനം വിഷമമായി.. എന്തായിരിക്കാം ആ കുട്ടിയെ ഈ നിലയില്‍ എത്തിച്ചതെന്ന് താങ്കള്‍ ചിന്തിച്ചിരുന്നുവോ... ഞാന്‍ കരുതുന്നില്ല ഒരു സ്ത്രീയും മനപൂര്‍വ്വം ഈ വഴിയില്‍ എത്തിപ്പെടുമെന്ന്...
  അഭിവാദ്യങ്ങള്‍...

  ReplyDelete
 5. ഫെമിനിസം എന്നാല്‍ സ്വന്തം സ്ത്രീത്തത്തില്‍ ഉള്ള അഭിമാനം അതിന്റെ സംരക്ഷണം എങ്കില്‍ നന്ന്.പക്ഷെ പുരുഷ വിരോധമെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല.പിന്നെ ഇങ്ങനെയും ഒരു വശമുണ്ടോ.?
  കൊള്ളാം

  ReplyDelete
 6. വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍, അച്ഛനമ്മമാരുടെ ഓമന.. അങ്ങനെയാണ് അവള്‍ അവളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നത്.

  ഇതാണ് ആ കുട്ടിക്ക് സംഭവിച്ച താളപ്പിഴയും അച്ഛന്റെയോ അമ്മയുടെയോ ഓമന ആവുന്നത് കൊണ്ട് അര്‍ത്ഥമില്ല കൂടപ്പിറപ്പ് നല്‍കുന്ന ആ കോണ്‍‍ഫിഡന്‍സ് അത് ഒരു വല്ലാത്ത ധൈര്യം ആണ്.
  ഒരു പക്ഷെ ഒരു ചേട്ടനോ ചേച്ചിയോ ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കില്‍..ഇത് ഒരു വശം ..

  അതല്ലങ്കില്‍ ഒരു പക്ഷെ അവള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പ്രതീക്ഷ ആ മാതാപിതാക്കള്‍ അവളിലിട്ടു
  അതുമായി പൊരുത്തപെടാന്‍ പറ്റുന്നതായില്ല ആ മനസ്സ്. വല്ലത്ത ഏകാന്തത അവള്‍ അനുഭവിച്ചു എന്നതിന്റെ തെളിവാണ് “വായി നോക്കികള്‍ക്ക് ക്ഷമ നശിക്കട്ടെ”

  ബോയിസ് ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുളകുപൊടി കലക്കിയത്--- കൂട്ടത്തില്‍ ഉള്ള ആരേലും ആവാം എന്തായാലും അവള്‍ സ്വയം അവളെ വെറുത്തിരുന്നു അതിന്റെ തെളിവാണ് ഇത്..

  പിന്നെ സെല്‍ഫ് എക്‍സിബിഷനിനം

  J.M Reinisch, Ph.D.

  Scientific Study of Sexual and Psychosexual Development

  The study of human sexuality is a fascinating scientific discipline.--- tastes and standards may vary, many aspects of sexuality play significant roles in cultures throughout the world -- Intimacy. Choice. Respect. Responsibility. Discretion. Family. And of course, Love. But these virtues do not thrive in the darkness of ignorance or the silence of repression. ---
  When operated responsibly and utilized in moderation, such environments can educate and enrich understanding of sexuality in ways that improve emotional well-being."

  വനിതക്ക് ശരീയായ ഒരു മനശാസ്ത്രജ്ഞന്റെ സഹായം കിട്ടിയിരുന്നെങ്കില്‍, അവളെ ഡിസ്മസ് ചെയ്യുന്നതിനു മുന്നെ അവളെ മന‍സ്സിലാക്കാന്‍ ആയിരുനു ശ്രമിക്കേണ്ടിയിരുന്നത് ...

  തീക്ക് ചൂട് ഉണ്ട് കൊണ്ടാല്‍ പൊള്ളും എന്ന് അറിയാതെ ഓടിയടുക്കുന്ന ഒരു ശിശുവിനേ ആരെങ്കിലും തടുക്കാതിരിക്കുമോ?
  ഇവിടെ അതെ ശിശുവായിരുന്നു വനിത ..
  ആരും അതു തിരിച്ചറിഞ്ഞില്ലാ..പൊള്ളലേറ്റ ആ വ്യക്തിത്വത്തെ ഓര്‍ത്ത് വേദനിക്കുന്നു ഞാന്‍..

  ,
  വിദ്യാര്ത്ഥികള്‍ക്ക് പ്രഫഷണല്‍ കൌണ്‍സിലിങ്ങ് എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും അത്യന്താപേക്ഷിതമാണ്.


  നീര്‍‌വിളാകന്‍ നല്ല പൊസ്റ്റ് !

  ReplyDelete
 7. മനോജ്... തുറന്ന ഇടപെടീലുകളാണ് ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി അടുപ്പിക്കുന്നത്... വനിതയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നുണ്ടായില്ല...അതുകോണ്ട് തന്നെ അവള്‍ നല്ല ഒരു സുഹൃത്ത് ബന്ധത്തിനു ഉടമയായിരുന്നില്ല!

  ചങ്കരന്‍.....പക്ഷെ തുടക്കത്തില്‍ അവള്‍ അങ്ങനെ ആയിരുന്നില്ല...നിനച്ചിരിക്കാത്ത സ്വാതന്ത്ര്യം അവളെ വഷളാക്കി എന്നാണ് എന്റെ അനുമാനം!

  ReplyDelete
 8. പകല്‍ക്കിനാവന്‍.... ശരിയാണ് ഒരാളും മനപ്പൂര്‍വ്വം ഈ നിലയില്‍ എത്താന്‍ ആഗ്രഹിക്കില്ല.... എനിക്കിന്നും അഞ്ജാതമായ ഒന്നുണ്ട്...പുരുഷ വിദ്വേഷി എങ്ങനെ വേശ്യയായി മാറി??

  ദീപക്ക്.... വനിത പുറം പൂച്ചില്‍ മാത്രമായിരുന്നു ഫെമിനിസ്റ്റ്.... അവള്‍ മറ്റെന്തൊക്കെയോ മറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

  ReplyDelete
 9. മാണിക്യം.... ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.... വനിതയെ മനസ്സിലാക്കിയിരുന്നു എങ്കില്‍ എന്ന് പറയുന്നു.... പക്ഷെ അതിനുള്ള അവസരം അവള്‍ ആര്‍ക്കും കൊടുത്തില്ല.. ഞാന്‍ അവളുടെ നല്ല ചങ്ങാതി ആയിരുന്നില്ല... അവള്‍ ചങ്ങാത്തം കൂടാന്‍ അവസരം അതന്നിരുന്നില്ല എന്നതാണ് സത്യം... അഭിപ്രായം പ്രകടിപ്പിച്ചതിനു ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ.

  ReplyDelete
 10. രക്ഷകര്‍ത്താക്കള്‍ തന്നെ കുറ്റക്കാര്‍. വനിതയില്‍ മാറ്റത്തെ കണ്ണിരിനാല്‍ മറക്കാന്‍ ശ്രമിച്ചു. ബോധപൂര്‍വ്വം ഞങ്ങള്‍ നിസ്സഹായരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. മാണിക്യേച്ചി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പ്രസക്തമാണ്.

  ഒന്നു ചോദിക്കട്ടെ നീര്‍വിളാകന്‍ മാഷെ.. ഫെമിനിസ്റ്റ് എന്ന ഹെഡ്ഡിങ്ങ് എന്തിനു കൊടുത്തു? പിന്നെ നീര്‍വിളാകന്‍ എന്നാല്‍ എന്താണ്?

  ReplyDelete
 11. കുഞ്ഞന്‍... നിരക്ഷരരായ വനിതയുടെ മതാപിതക്കള്‍ക്ക് മകള്‍ പഠിച്ച് ഉന്നത നിലയില്‍ എത്തണമെന്നതിലുപരി മറ്റോന്നും അറിഞ്ഞു കൂടായിരുന്നു.... അതായിരിക്കാം കാരണം...

  ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കാന്‍ ഒരു കാരണമെയുള്ളു.... വനിത ആ വാക്ക് കൂടെ കൂടെ ഉപയോഗിച്ചിരുന്നു...

  നീര്‍വിളാകം എന്റെ മനോഹര ഗ്രാമം ആണ്... ഞാന്‍ എന്റെ ഗ്രാമത്തെ ഓണ്‍ലൈനില്‍ പുനര്‍ ശ്രിഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
  http://neervilakom.wetpaint.com/ ഈ ലിങ്ക് സന്ദര്‍ശിക്കുക... അഭിപ്രായം അറിയിക്കുമല്ലൊ!നീര്‍വിളാകന്‍ എന്നാല്‍ നീര്‍വിളാക ദേശവാസി എന്നു മാത്രമെ അര്‍ത്ഥമുള്ളൂ!

  ReplyDelete
 12. ചിന്തനീയമായ അനുഭവം.

  ഓഫ്:
  "നുറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ നീര്‍വിളാകം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഗ്രാമം നിബിഡവനം ആയിരുന്നു. പുലി, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ അതിവസിച്ചിരുന്ന നിബിഡവനം. വന്യമൃഗങ്ങളുടെ ആധിക്യം കൊണ്ടും വനത്തിന്റെ നിബിഡത കൊണ്ടും ആളുകള്‍ ഇവിടേക്ക്‌ വാരാന്‍ ഭയപെട്ടിരുന്നു. ഒരിക്കല്‍ വിറക് ശേഖരികുകയായിരുന്ന ഒരു പുലയ യുവതി വളരെ യദ്രിച്ചികമായി വനത്തിനുള്ളില്‍ കയറാന്‍ ഇടയായി. വനത്തിന്റെ ഭീഗരതയെക്കുറിച്ച് അറിയാന്‍ പാടില്ലായിരുന്ന യുവതി തേന്‍ ശേഖരിച്ചും, വിറക് ശേഖരിച്ചും കുടുതല്‍ നിബിഡതയിലേക്ക് കടക്കുകയും ചെയ്തു. നിരന്തരമായ വിറകു ശേഖരണം മു‌ലം മു‌ര്‍ച്ചപോയ കത്തി മുര്‍ച്ച കൂട്ടുവാനായി അടുത്തുള്ള പാറക്കല്ലില്‍ ഉരക്കവേ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു. ഉരച്ച കല്ലില്‍നിന്നു മനുഷ്യ ശരീരത്തില്‍ നിന്നെന്നപോലെ രക്തം വാര്‍ന്നോഴുകാന്‍ തുടങ്ങി. ഭയപ്പെട്ട യുവതി അവിടെനിന്നും ഓടി അടുത്തുള്ള ബ്രാമിണ ഇല്ലത്തില്‍ എത്തി എന്നിട്ട് താന്‍ കണ്ട അത്ഭുത ദൃശ്യം ഇല്ലത്തെ തന്ത്രിമുഖ്യനെ അറിയിക്കുകയും ചെയ്തു. യുവതിയോടൊപ്പം സംഭവം നടന്ന സ്ഥലത്തെത്തിയ തന്ത്രിമുഖ്യന്‍ ശിലയില്‍ ശിവ സാന്നിധ്യംതിരിച്ചറിയുകയും പൂജക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്കയും ഉണ്ടായി."

  ഇത്തരം സുദ്ധ പോഷ്ക്കുകള്‍ ഒരു നാടിനേക്കുറിച്ച് പറയരുത്.

  ReplyDelete
 13. പ്രിയപ്പെട്ട sreeNu Guy

  എന്റെ ഗ്രാമത്തെ കുറിച്ച് ഞാന്‍ എഴുതിയവ ആ ഗ്രാമത്തെകുറിച്ചു പറഞ്ഞു കേട്ട മിത്തുകളില്‍ പെട്ടതാണ്.... അതാണ് നമ്മുടെ സംസ്കാരത്തിന്ന് അടിത്തറ.... അതില്‍ പറഞ്ഞ കാര്യങ്ങള്‍ വെറും അന്ധവിശ്വാസങ്ങള്‍ ആണെന്നു തിരിച്ചറിയാന്‍ മാത്രം വിവരമുള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍.... എന്നിരിക്കിലും നമ്മുടെ സംസ്കാരത്തിനു അടിത്തറയിടുന്ന മിത്തുകളെ അവഗണിക്കാന്‍ സാധിക്കില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ!അതു വായിക്കുന്ന ആരും അത്തരം കെട്ടുകഥകള്‍ വിശ്വസിക്കില്ല...എന്നിരിക്കിലും അവ കഥകളായി തുടരണം, തുടരുക തന്നെ ചെയ്യും..


  താങ്കളുടെ അഭിപ്രായത്തിനു നന്ദി.

  ReplyDelete
 14. നീർവിളാകൻ...ഇതൊരു നല്ല വിഷയവും നല്ല പോസ്റ്റുമാണു..ചിന്തിയ്ക്കേണ്ടുന്ന ഒന്ന്..പക്ഷേ ഇതിനു ഫെമിനിസവുമായി എത്രമാത്രം ബന്ധമുണ്ടെന്ന് എനിയ്ക്കു സംശയമുണ്ട്.മാണിക്യം പറഞ്ഞതാണു ശരി..ഇത് “പ്രദർശന പരത” (എക്സിബിഷനിസം) എന്നു പറയുന്ന രതി വൈകൃതമാണ്.കൂടാതെ “സാഡിസ”ത്തിന്റെ അംശങ്ങളും ആ കുട്ടിയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.ഫെമിനിസമെന്നതിൽ ഉപരി അത് മാനസികപ്രശ്നത്തിന്റെ തലത്തിലേയ്ക്കാണ് പോകുന്നത്.ഒരു പക്ഷേ ശരിയായ കൌൺസിലിംഗ് സമയത്ത് കിട്ടിയിരുന്നെങ്കിൽ ആ കുട്ടി രക്ഷപെട്ടേനേ എന്ന് എനിയ്ക്കു തോന്നുന്നു!

  ReplyDelete
 15. വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ ആണ് ഒരാളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നതെങ്കിലും നമ്മള്‍ നില്‍ക്കേണ്ടിടത്ത് നിന്നില്ലെങ്കില്‍ പല കുഴപ്പങ്ങളും സംഭവിക്കാം.

  അതുപോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ് വനിത. തെറ്റും ശരിയും അറിഞ്ഞു പെരുമാറാന്‍ സാധിച്ചില്ലെങ്കില്‍ പറ്റുന്നതു തന്നെ ഇവിടെയും സംഭവിച്ചുള്ളൂ.

  ഇങ്ങനെയുള്ള എടുത്തു ചാട്ടം എപ്പോഴും ദോഷം മാത്രമേ വരുത്തൂ എന്നറിയാമായിരുന്നിട്ടും ആ പാത പിന്തുടര്‍ന്ന വനിതയെ ഒരിക്കലും പിന്താങ്ങാനാവില്ല.

  ReplyDelete
 16. കൂട്ടത്തില്‍ വായിച്ചിരുന്നുവെങ്കിലും ഇവിടെ ബൂലോഗത്തിലും കാണാ‍ന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ബൂലോഗത്തിലേക്ക് സ്വാഗതം.

  ReplyDelete
 17. vanithayude jeevithathil undayittulla enthenkilum vishayangal aavam ennu thonnunnu

  aaa kuttye randu sahacharyangalilum ethichath
  ennal nalla oru frd sramichirunnenkil aa kuttye maatti edukkamayirunnu,,,,,,,,,

  ReplyDelete
 18. hi Aji

  entha aji pekuttikalodu etra virodam... Kittunna oru chancum aji kalayunnillallo... Etraku valiya anubhavbam entha undayathe... aenthayalum Vanitha oru sahathapavum arhikkunnilla..

  ReplyDelete
 19. hello,

  WHEN I HEARED " NEERVILAKAN" I THOUGHT SURELY YOU WERE FROM OUR AREA.YES, NEERVILAKAN IS FROM NEERVILAKAM.

  MY HOUSE IS JUST 2 KMS. FROM ARANMULA TEMPLE.MY WIFE HOUSE IS AT NALKALIKKAL.

  ANYWAY , THE STORY IS GOOD. REGARDS.....RAJGOPAL.

  ReplyDelete
 20. hello,

  WHEN I HEARED " NEERVILAKAN" I THOUGHT SURELY YOU WERE FROM OUR AREA.YES, NEERVILAKAN IS FROM NEERVILAKAM.

  MY HOUSE IS JUST 2 KMS. FROM ARANMULA TEMPLE.MY WIFE HOUSE IS AT NALKALIKKAL.

  ANYWAY , THE STORY IS GOOD. REGARDS.....RAJGOPAL.

  ReplyDelete
 21. എന്താ പറയുക......ഓരോ വിഭ്രാന്തികള്‍....ഇവിടെ ഫെമിനിസവുമില്ല; മറ്റു ഇസങ്ങളുമില്ല...
  മനസിന്റെ നാട അഴിഞ്ഞിരുന്നു ആ പെണ്‍കുട്ടിക്ക്.... ചെറിയ ലക്ഷണങ്ങള്‍ ആദ്യമേ പ്രകടിപ്പിച്ചിരുന്നല്ലോ!
  അവതരണം നന്നായി അജിയേട്ടാ....

  (ബച്ചൂ )

  ReplyDelete
 22. വനിത, കേവലം ഒരു വ്യക്തിക്ക് എന്നതിനേക്കാള്‍ സമൂഹത്തിനു സംഭവിച്ച ദുരന്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പോലീസ് ജീപ്പിലിരിക്കുമ്പോള്‍ നീര്‍വിളാകന് തന്ന ആ ചിരി ഒരു അഗ്നി‍ക്കാവടിയാട്ടം പോലെ തോന്നുന്നു

  ReplyDelete
 23. വനിത ഒരു വ്യക്തിയല്ല...നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ ദുരവസ്ഥയാണ്.... നീര്‍വിളാകന്‍ താങ്കളുടെ ഈ പോസ്റ്റ് സമൂഹത്തില്‍ ഇന്നു നടമാടുന്ന വൈകൃതങ്ങള്‍ക്ക് നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്.... ഇത്തരം ശക്തമായ പോസ്റ്റുകള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കട്ടെ.

  ReplyDelete
 24. എഴുത്തിന് എന്‍റെ എല്ലാ ആശംസകളും നേരുന്നു ....
  എന്‍റെയും മലയാളം ഒടിഞ്ഞു വരുന്നുണ്ട് .. സൂഷിക്കുക !!!!! JENSEN.

  ReplyDelete
 25. പ്രിയപെട്ട് നീര്‍വിളാകന്‍...ഫെമിനിസം എന്നാല്‍ സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുക്അയും, അതിനു വേണ്ടി പ്രവര്‍ത്തികുകയും എന്നാണ്. ഫെമിനിസത്തെ കുറിച്ച് പടര്‍ന്ന് പിടിച്ച് തെറ്റിദ്ധാരണകള്‍ ആണ് വനിത ഫെമിനിസ്റ്റാണെന്ന് കരുതുന്നതു...ഫെമിനിസമായി ഈ കൂറിപ്പിനെന്തു ബന്ധം..ഇതൊരു പെണ്‍കുട്ടിയുടെ മാറ്റത്തിന്റെ മാത്രം, തിരഞ്ഞെടുപ്പുകളുടെ മാത്രം കുറിപ്പാണ്..
  ഞാന്‍ കുഞ്ഞന്റെ ചോദ്യത്തിനു സപ്പോര്‍ട്ട് ചെയ്യുന്നു...

  ReplyDelete
 26. സമയത്ത് തന്നെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിക്കാനുള്ള ഔചിത്യം കുടുംബക്കാരോ കൂട്ടുകാരോ കാ‍ണിച്ചെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരു ജന്മം.വേറെ എന്തു പറയാ‍ന്‍ ?

  ReplyDelete
 27. alla ithu nadanna sambhavam aano atho verum kathayano??

  pakshe enthayalum ithum feminism onnanu enna reetiyulla ezhuthu tettanu, athu tiruthendathanu.... (vanita, feminist aanu enu koode koode paranjirunu enna avakashavadam verum kai kazhukalaye kanan patuu)

  Ravishanker C N

  ReplyDelete