. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 29 September 2009

പാതിവ്രത്യം.

നമ്മുടെ പ്രണയ തീവ്രമായ ആ കാലം ഓരിക്കലും ഉറവ വറ്റാതെ ഒഴുകിയിരുന്നെങ്കില്‍!

വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷമായില്ലെ... ഇതുവരെ ഒന്നും സംഭവിച്ചല്ലില്ലോ!! ഇനിയും നമ്മള്‍ അതെ പ്രണയ തീവ്രത സൂക്ഷിക്കും. എന്റെ മോള്‍ ഒന്നും ഓര്‍ത്ത് വ്യാകുലയാകരുത്.

സുകുവേട്ടാ... അന്ന് ഒരിക്കല്‍ എനിക്കു വേണ്ടി എഴുതി ചൊല്ലിയ കവിത ഓര്‍മ്മയുണ്ടോ?പാതിവ്രത്യത്തെ കുറിച്ച്.... ഇന്നലെ കേട്ട പോലെ അതെന്റെ മനസ്സില്‍ മുഴങ്ങുന്നു.

എന്റെ മോളെ ഞാനത് അന്നേ മറന്നു. നീ അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ... ആശ്ചര്യം!.

എങ്ങനെ മറക്കും ചേട്ടാ... എന്നെ ഇത്രയും സ്വാധീനിച്ച ഒരു കവിത ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അതെയോ... മോളേ അന്ന് നീ ആവശ്യപ്പെട്ടപ്പോള്‍ എഴുതി എന്നല്ലാതെ ഇന്നത്തെ വഴിതെറ്റിയ ലോകത്തില്‍ അതിന് ഇത്രമാത്രം പ്രസക്തി ഉണ്ടാകുമെന്ന് സത്യത്തില്‍ ഞാന്‍ വിചാരിച്ചില്ല!

നിനക്ക് ഓര്‍മ്മയുണ്ടെങ്കില്‍ എനിക്ക് വേണ്ടി രണ്ട് വരി പാടുമോ?

വേണ്ട ചേട്ടാ.... മോള്‍ ഉണരും. അവള്‍ക്ക് വയസ്സ് എട്ട് ആയി ഇനി നമ്മള്‍ കുറച്ച് കൂടി സൂക്ഷിക്കണം.

തന്നെയുമല്ല നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് വരാറായി.... ഇന്നു സുകുവേട്ടന്‍ പൊയ്ക്കൊള്ളൂ.... നാളെ മുതല്‍ അദ്ദേഹത്തിന് ഡേ ഡ്യൂട്ടി ആണ്..... മറക്കല്ലെ!!! അപ്പോള്‍ ഇനി അടുത്താഴ്ച്ച വരുമ്പോള്‍ എന്റെ സുകുവേട്ടനു മാത്രമായി ഞാന്‍ ആ കവിത ചൊല്ലി കേള്‍പ്പിക്കാം!

35 comments:

 1. ഒരു മിനിക്കഥ കൂടി.... വെറുതെ നേരമ്പോക്കിന് എഴുതുന്നതാണ്... തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ള അര്‍ത്ഥവത്തായ വിമര്‍ശനങ്ങള്‍ അഭിനന്ദനങ്ങളേക്കാള്‍ ഏറെ ഇഷ്ടപ്പെടുന്നു.

  ReplyDelete
 2. കഥയിലെ irony കൊള്ളാം.

  ReplyDelete
 3. സത്യത്തില്‍ ആ കവിത ഒന്നുകൂടേ ഓര്‍ത്തു ചൊല്ലിയാല്‍ ബാക്കിയുള്ളവര്‍ക്കും പ്രയോഗിക്കാമയിരുന്നു

  ReplyDelete
 4. Dear Ajith,
  Really interesting!i liked the suspense,the sattire n the style.good going frined n everyone loves to read minikathakal.
  looking forward to your new posts,
  have a great day ahead,
  sasneham,
  anu

  ReplyDelete
 5. കൊള്ളാം, വിചാരിക്കാത്ത ക്ലൈമാക്സ്‌ . എഴുത്ത് തുടരുക. അഭിനന്ദനങ്ങള്‍ !

  ReplyDelete
 6. ഹ ! ഹ! ഹ!
  കൊള്ളാം!

  (എന്റെ 'ബൂലോഗ ബന്ധം' കുറച്ചു നാളായി പ്രശ്നത്തിലാ... നെറ്റ് പ്രോബ്ലം, വൈറസ്‌....)

  ReplyDelete
 7. നല്ല കഥ. ആ O Henry twist സൂപ്പര്‍ !

  ReplyDelete
 8. കൊള്ളാം കഥ. ക്ലൈമാക്സ് അസ്സലായി.

  പിന്നേയ്, ഒരു പ്രധാന തിരുത്ത്: ‘പാതിവൃത്യം’ എന്നല്ല കേട്ടോ. ‘പാതിവ്രത്യം’ എന്നതാണ് ശരി.

  ReplyDelete
 9. കഥ നന്നായിട്ടുണ്ട്

  ReplyDelete
 10. ഇത് കിടിലന്‍ അജിത്‌ ഏട്ടാ.

  ReplyDelete
 11. ഹ..ഹ..ഹ
  ഇത് കൊള്ളാം.
  നല്ല പതിവ്രത!!

  ReplyDelete
 12. കുഞ്ഞു കഥ. ഗംഭീരമായി.

  ReplyDelete
 13. കഥ വായിച്ച് കമന്റിയ എല്ലാ കൂറ്റുകാര്‍ക്കും നന്ദി!

  ReplyDelete
 14. കഥ കുഞ്ഞാണെങ്കിലും ആശയം ഉഗ്രനായി.

  ReplyDelete
 15. നല്ല ആശയം, നല്ല ക്രാഫ്റ്റ്.
  ക്ലൈമാക്സ് നന്നായി

  ഇനിയും പ്രതീക്ഷിക്കുന്നു

  ആശംസകൾ!

  ReplyDelete
 16. തെറ്റ് പറയാന്‍ ഇല്ല മാഷെ...നല്ലൊരു മിനിക്കഥ..സരസം...സുന്ദരം

  ReplyDelete
 17. ഈ കഥകള്‍ വായിക്കാന്‍ ഞാനെന്താ വൈകീത്?
  Simply superb...

  ReplyDelete
 18. നല്ല കഥ...
  നല്ല climax...... :D

  ReplyDelete
 19. ഹഹഹ കലക്കി..
  നല്ല കഥ..
  ക്ലൈമാക്സ്‌ ബഹുകേമം.
  ഞാൻ ഇതുവായിച്ചു
  പകുതി എത്തിയപ്പോൾ
  ചിന്തിച്ചു, ഇതിലെന്തു പുതുമ,
  പക്ഷെ അടുത്ത വരി
  എന്നെ ഞെട്ടിച്ചു..
  കൊട്‌ കൈ..!

  ReplyDelete
 20. കൊള്ളാം നല്ല ക്ലൈമാക്സ്‌

  ReplyDelete
 21. ഇന്നത്തെ വഴിതെറ്റിയ ലോകത്തിൽ അതിന്‌(പാതിവ്രത്യം) പ്രസക്തി ഉണ്ടാകുമെന്ന് വിചാരിച്ചില്ല.ശരിയാണല്ലോ.

  ReplyDelete
 22. കൊള്ളാം, കഥ അസ്സലായി

  ReplyDelete
 23. ഞാനും ഇവിടെ എത്തി....
  ഈ കഥ പണ്ടേ വായിച്ചു അഭിപ്രായം പറഞ്ഞതല്ലേ....
  പഴയ പോസ്റ്റുകളൊക്കെ വായിച്ചു കൊണ്ടിരിക്കുകയാ.....
  കേരളപ്പെരുമയും കണ്ടു...!

  ReplyDelete
 24. പ്രതീക്ഷിക്കാത്ത ഒരു അവസാനം. നന്നായി.

  ReplyDelete
 25. നന്നായിട്ടുണ്ട്... രസകരമായ ക്ലൈമാസ്സ്..

  മുന്‍പോസ്റ്റിലൊരു സുകുമാരന്റെയും ഇന്ദിരയുടെയും കഥ വായിച്ചതോര്‍മ്മയുണ്ട്.അതിനുമുന്‍പൊരു കോളേജ് പെണ്‍കുട്ടിയുടേതും. വിഷയമെല്ലാം ഒന്നുതന്നെ. ഇനി മാറ്റിപിടിക്കാം...

  താങ്കളുടെ ആദ്യകമ്മന്റ് വായിച്ച ധൈര്യത്തിനെഴുതിയതാണ്...ആശംസകള്‍

  ReplyDelete
 26. ഞാന്‍ ആദ്യമായിട്ടാണ്‌ താങ്കളുടെ ബ്ലോഗില്‍ വരുന്നത്‌... നല്ല രചന. വീണ്ടും വരാം...

  http://thrissurviseshangal.blogspot.com/
  http://stormwarn.blogspot.com/

  ReplyDelete
 27. ജാര കഥ കൊള്ളാം.........
  എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

  ReplyDelete
 28. മിനിക്കഥ നന്നായി അവിടത്തെ കമന്‍റ് കണ്ട് (മനസ്സില്‍ വഞ്ചന എന്ന ചിന്ത ഉള്ളതുകൊണ്ട് ) വായിച്ചതുകൊണ്ടാവാം സസ്പെന്‍സ് തോന്നാതിരുന്നത് അല്ലങ്കില്‍ ക്ലൈമാക്സില്‍ മാത്രമേ കാര്യം പിടികിട്ടുമായിരുന്നുള്ളൂ....

  ആശംസകള്‍ :)

  ReplyDelete