. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 6 October 2009

ചങ്ങാതി നന്നായാല്‍

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പൊലും....
ഇതു വരെ ഇങ്ങനെ ഒരു പഴഞ്ചൊല്ലു കേള്‍ക്കാത്ത താന്‍ ഒരു വിഡ്ഡി തന്നെ.
“എടാ നീ മലയാളി ആണെന്ന് അരോടും പറയരുത്, ഈ പഴഞ്ചൊല്ലു കേട്ടിട്ടില്ല എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ നിന്നെ എറിഞ്ഞു കൊല്ലും.”പ്രമോദു പോലും കളിയാക്കി ചിരിച്ചു.
എന്താടാ അതിന്റെ അര്‍ത്ഥം?
“ഹ..ഹ എടാ പ്രമോദ് എന്ന ഈ ഞാന്‍ നിന്റെ ആരാ...? ഉറ്റ ചങ്ങാതിയല്ലെ...? നിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞാന്‍ നിന്റെ കൂടെയുണ്ടാവും...! നിന്റെ സന്തോഷവും, സന്താപവും എന്റെതും കൂടി ആയിരിക്കും...! മനസ്സിലായോ....?”
അതു ശരി... അത്ര വലിയ ഒരര്‍ത്ഥം അതിനുണ്ടായിരുന്നോ
രോഷത്തോടെ വീട്ടിലേക്ക് ഓടി, കണ്ണാടികള്‍ ഒന്നായി ഉടച്ചു തകര്‍ത്തു....
“ഇറങ്ങു പുറത്ത്...... വീടിനെ സ്നേഹിക്കാന്‍ അറിയാത്ത നിനക്ക് ഇവിടെ എന്തു സ്ഥാനം...?” നിസാരമായ കുറെ കണ്ണാടികള്‍ പൊട്ടിച്ചതിന് അച്ഛന്‍ അങ്ങനെ ഒരു ശിക്ഷ വിധിച്ചപ്പോള്‍ അമ്പരന്നു പോയി.
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി....ആലുവാ മണപ്പുറത്തു പോലും കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പ്രമോദ് പ്രതികരിച്ചത് അങ്ങനെ!!

32 comments:

  1. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പൊലും.... ആര്‍ക്കറിയാം!!! ഒരു മിനി വായന കൂടി നിങ്ങള്‍ക്കായി!!!

    ReplyDelete
  2. അപ്പൊ കണ്ണാടി നന്നായാലോ????

    ReplyDelete
  3. ചങ്ങാതിയുടെ കഷണ്ടിത്തല കണ്ണാടിപോലെ
    തിളങ്ങി നിൽക്കുമ്പോൾ വേറെ കണ്ണാടി വേണ്ടേ വേണ്ട...

    ഹി ഹി കഥ നന്നയിട്ടുണ്ട്.

    ReplyDelete
  4. Changathiyum kannadiyum nannayi...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. കഥ രണ്ട് തവണ വായിച്ചു. എന്തോ, എനിക്കണ്ടോട്ട് സംതൃപ്തി പോര.

    ReplyDelete
  6. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ...
    Tell me who your friends are
    I will tell you who you are!കേട്ടിട്ടില്ലേ?
    അതിലും ചങ്ങാതിയുടെ പ്രാധാന്യം ആണു പറയുന്നത്.കണ്ണാടീയില്‍ നാം നമ്മുടെ മുഖം നോക്കുന്നു മുഖത്തുള്ള വൈകല്യങ്ങള്‍ മനസ്സിലാക്കുകയും അവ മാറ്റുകയും ചെയ്യുന്നു.
    ഇതേ കര്‍മ്മം തന്നെയാണ് നമ്മുടെ ഉറ്റ ചങ്ങാതികളും ചെയ്യുന്നത്, തെറ്റ് ചൂണ്ടികാട്ടുകയും നമ്മെ നേര്‍വഴിക്കു നയിക്കുകയും ചെയ്യും.നമ്മുടെ അപ്രീതി ഭയന്ന് സത്യം മറച്ചു വയ്ക്കുന്ന സുഹൃത്തുക്കള്‍ ഉത്തമസുഹൃത്തുക്കള്‍ അല്ല ഒരു കണ്ണാടി പോലെ നമ്മെ നമുക്ക് മനസ്സിലാക്കിതരുന്നവരാണു യത്ഥാര്‍ത്ത സുഹൃത്തുക്കള്‍ എന്നാണ്‍ ഈ ചൊല്ലിന്റെ അര്‍ത്ഥം

    ReplyDelete
  7. ഈ ചങ്ങായീനെക്കൊണ്ട് തോറ്റു..

    ReplyDelete
  8. കഥയുടെ അര്‍ത്ഥം വച്ചു നോക്കുമ്പോള്‍ വളരെ നന്നായി. ആസ്വദിയ്ക്കാനും കഴിയുന്നുണ്ട്. പക്ഷേ താങ്കളില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്...

    ReplyDelete
  9. ഞാൻ അഞ്ചാമത്തെ കമന്റിനെ പിന്താങ്ങുന്നു....

    ReplyDelete
  10. കണ്ണാടികള്‍ എന്നല്ല കണ്ണാടി വേണ്ട എന്നെ പറഞ്ഞിട്ടുള്ളു.

    നിന്റെ സന്തോഷത്തിലും, സന്താപത്തിലും...പ്രമോദ് ഉണ്ടാവും. പ്രമോദുമാര്‍ ഉണ്ടാവില്ല. ചുരുക്കത്തില്‍ ഒരു കണ്ണാടി പൊട്ടിച്ചിരുന്നെങ്കില്‍ അവനുണ്ടാവുമായിരുന്നു? ആ ആര്‍ക്കറിയാം!!

    ReplyDelete
  11. കഥ അത്രക്ക് പോരാ,എന്നാല്‍ ആന്തരാത്ഥം നല്ലത്!മാണിക്യത്തിനോട് യോജിക്കുന്നു.

    ReplyDelete
  12. "കണ്ണാടി നന്നായാല്‍ കണ്ണാടി വേണ്ട " എന്നാ ........മാഷേ പുതിയ ചൊല്ല് ....

    ReplyDelete
  13. avivekam avivekam adikollaathathinte asukam ........kollaam nannaayittundu aashamsakal

    ReplyDelete
  14. ചങ്ങാതി കൊള്ളാം
    നന്നായിരിക്കുന്നു !

    ReplyDelete
  15. മറ്റു പോസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തോ പോരായ്മ എനിയ്ക്കും തോന്നുന്നു.

    ReplyDelete
  16. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി...

    ഇപ്പോ പുതിയ ഒരു പഴംചോല്ലു കിട്ടിയില്ലേ...
    ഇനി പോയ് തടി വലിക്കോ...?
    ഹല്ല ഒരു ശംശയം,,,,

    ReplyDelete
  17. ഇനി കണ്ണാടിയെ മാത്രം വിശ്വസിച്ചാല്‍ മതി :)

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. സംഭവം കൊള്ളാം....
    പക്ഷെ എഴുത്തിന്റെ ഒഴുക്കിതിരി കുറഞ്ഞോ എന്നൊരു സംശയം....
    നോകണ്ട ഇത്പ്രമോദല്ല...ഈ കണ്ണാടി ഉള്ളതെ പറയൂ....

    ReplyDelete
  20. അജിത്തേട്ടാ,
    സം‌ഗതി അത്ര ഏറ്റില്ല.മുൻപത്തേത് പോലെ അത്ര നന്നായില്ല.

    ReplyDelete
  21. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി....ആലുവാ മണപ്പുറത്തു പോലും കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പ്രമോദ് പ്രതികരിച്ചത് അങ്ങനെ!!


    ഹി ഹി ഹി...

    ReplyDelete
  22. നന്നായിട്ടുണ്ട് !!

    ReplyDelete
  23. നന്നായിട്ടില്ല എന്നു പറയുവാൻ തോന്നുന്നു.. പറഞ്ഞോട്ടെ?

    ReplyDelete
  24. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ..
    എന്നാല്‍ കണ്ണാടി നന്നായാലോ ...
    അതുകൊണ്ടാണോ കണ്ണാടി വേണ്ടെന്നു വച്ചത്

    ReplyDelete
  25. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട ..
    കണ്ണാടി നന്നായാലോ ..
    അതുകൊണ്ടാണോ കണ്ണാടി വേണ്ടെന്നു വച്ചത്

    ReplyDelete
  26. കണ്ണാ‍ടി നന്നായിട്ടു വേണം, ചങ്ങാതിയെ ഒഴിവാക്കാന്‍.

    ReplyDelete
  27. ഹ ഹ ഹാ....ഇങനേയും കുറേ ചങായിമാര്‍....

    ReplyDelete
  28. എന്തൊ ഒരു പന്തികേട്...

    ReplyDelete
  29. എന്തോ... എനിക്കത്രങ്ങട്‌ പിടി കിട്ടിയില്ലല്ലോ മാഷേ...

    പിന്നെ, ഞാന്‍ താങ്കളുടെ മൊബൈല്‍ നമ്പറില്‍ പല പ്രാവശ്യം വിളിച്ചിരുന്നു, പക്ഷേ അറ്റന്റ്‌ ചെയ്യുന്നുണ്ടായിരുന്നില്ല...

    ReplyDelete