. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 14 October 2010

തെമ്മാടിക്കുഴിരാമാ.... എങ്കിലും നീ.....!

അമ്പ്രാ.... ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും.... ങ്ങള് ഏന് എന്തു തരും?

അല്ല .... ഞാന്‍ നിനക്ക് ഇത്രയും നാളും വേല ചെയ്ത് ജീവിക്കാനുള്ള വക തന്നില്ലേ.... അതിനെ തള്ളിപ്പറയരുത് രാമാ..!

അമ്പ്രാ.... ഇനി ഏന് ഇങ്ങടെ വേല മാണ്ട.... വേല ശെയ്യാണ്ട് സുകായി കയ്യാന്ന് ഓര് പറഞ്ഞ്...!

പട്ടിണി മരണം രാമനെ തെമ്മാടിക്കുഴിയില്‍ എത്തിച്ചു...!

43 comments:

 1. മിനിക്കഥ.... ഇനി കഥയല്ല എന്നു പറഞ്ഞാലും കുഴപ്പമില്ല... ഞാന്‍ കണ്ട ഒരു സത്യം!!!

  ReplyDelete
 2. കൊള്ളാം..മിനിക്കഥ...
  പക്ഷേ ..അത് വഴി രക്ഷ പെട്ടവരുമുണ്ടേ...

  ReplyDelete
 3. പ്രലോഭനങ്ങളിൽ കുടുങ്ങുന്ന മനുഷ്യർ.മേലനങ്ങാതെ പണം തേടുന്ന മനുഷ്യർ.അവരുടെ അവസാനം ഇങ്ങനെ ഒക്കെ തന്നെ.

  ReplyDelete
 4. രാഷ്ട്രീയക്കാരുടെ പ്രലോഭനങ്ങളില്‍ വീണു പട്ടിണിയും പരിവട്ടവുമായി ജീവിതം ഹോമിക്കുന്ന എത്രയെത്ര രാമന്മാര്‍.
  മിനി കഥ നന്നായി. ആശംസകള്‍.

  ReplyDelete
 5. കഥയിലെ തെമ്മാടിക്കുഴിക്കും, പേരിനും എല്ലാം അതിന്റേതായ പ്രാധാന്യം കൊടുത്ത് വയിക്കണമെന്ന് അപേക്ഷ.... തലക്കെട്ടില്‍ തന്നെ കഥയുടെ 90% അടങ്ങിയിക്കുന്നു... വെറും ഒരു മിനിക്കഥ എന്ന തലത്തില്‍ നിന്ന് വായിക്കരുതെന്ന് അപേക്ഷ...

  ReplyDelete
 6. ഉപജീവനത്തിന്റെ കഥ,പ്രലോഭാനങ്ങളുടെയും,നന്നായി.

  ഇപ്പോള്‍ സമൂഹത്തില്‍ കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടിലെ.

  ReplyDelete
 7. മടിയൻ കുഴിമടിയൻ

  ReplyDelete
 8. വിളയുന്ന ചിന്തയിലേക്കുള്ള വഴിമരുന്നു പോലെ അധികം പറയാതെ ഒരുപാട് പറയുന്നു ഈ തെമ്മാടിക്കുഴി

  ReplyDelete
 9. സമൂഹത്തിന്റെ നേര്‍ക്കാഴ്ച ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  ReplyDelete
 10. നല്ല കഥ ഇതു മിനിയാണെങ്കിലും ഒരു വലിയ കഥ ഇതിൽ നിന്നു വായിക്കാനകുന്നുണ്ട് .

  ReplyDelete
 11. Great & Beautiful. ഇതാണ് എഴുത്ത്.
  ഹാപ്പി ബാച്ചിലേഴ്സ് സൂചിപ്പിച്ചപോലെ രാഷ്ട്രീയമല്ലല്ലോ, മതമല്ലേ ഈ കഥയിലെ പ്രതി?

  ReplyDelete
 12. സത്യം പറയുമ്പോള്‍ കേള്‍ക്കാന്‍ ഒരു സുഖം

  ReplyDelete
 13. അപ്പോള്‍ രാമന്‍ ക്രിസ്തിയാനി ആയിരുന്നോ

  ReplyDelete
 14. മതത്തിന്റെ വിഷം പുരട്ടി പാവപ്പെട്ട തൊഴിലാളികളെ ചൂഷണത്തിന് വശംവദരാകുന്നവരോടുള്ള സംഘട്ടനമാണ് നീര്‍വിളാകന്റെ ഈ മിനി കഥ എന്നാണ് എനിക്ക് തോന്നിയത്. ഇവിടെ കണ്ട ഭൂരിഭാഗം കമന്റുകള്‍ കാണുമ്പോള്‍ പക്ഷെ എനിക്ക് തെറ്റിയെന്ന് തോന്നുന്നു..

  ReplyDelete
 15. സാമ്പത്തിക മോഹത്താല്‍ മതം മാറുന്നവരും ഉണ്ട്. കുറഞ്ഞ വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

  ReplyDelete
 16. രാമനെപ്പോലെ എത്ര പേർ...സൌജന്യങ്ങളുടെ പിറകെ പോയി സർവ്വതും നഷ്ടപ്പെടുത്തുന്ന കഴുതകളാണ് [യഥാർഥ കഴുത പൊറുക്കട്ടെ ഈ ശൈലി ഉപയോഗിച്ചതിന്..]സാമാന്യജനം..നഷ്ടപ്പെടുന്നത് എന്താണെന്ന് നഷ്ടത്തിനുശേഷമ്പോലും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം..

  ReplyDelete
 17. ആദ്യം വായിച്ചപ്പോൾ തന്നെ എന്തൊ പൊരുത്തക്കേട് തോന്നി. വീണ്ടും വന്ന് വായിച്ചു. അപ്പോഴാണ് തെമ്മാടിക്കുഴിയുടെ ആഴം മനസ്സിലായത്. വാഹ് ഉസ്താദ്. കലക്കി. (തെറ്റിയാലും സാരമില്ല, ആ കമന്റ് അവിടെ കിടക്കട്ടെ.)ഇപ്പൊഴാണ് ആ കഥയുടെ പൊരുൾ ഉൾക്കൊണ്ടത്. ബ്ലോഗുലകത്തിൽ ഇത്തരം ആഴത്തിലുള്ള മനോഹരങ്ങളായ മിനിക്കഥകൾ എഴുതിക്കൂട്ടുന്ന ഒരു മഹാനുണ്ട്.അദ്ദേഹത്തിന്റെ സൃഷ്ടികൾ ആരും കാണാതെ പോവുന്നതിൽ സങ്കടവുമുണ്ട്. ഇതാ ലിങ്ക്.

  “നീർവിളാകൻ ജി” ആശംസകൾ

  ReplyDelete
 18. ആശംസകള്‍..'തെമ്മാടിക്കുഴി'യുടെ ചിന്തകള്‍ക്ക്.

  ReplyDelete
 19. ...വിശ്വാസം അതല്ലേ എല്ലാം

  ReplyDelete
 20. ചുരുങ്ങിയ വാക്കുകളില്‍ സുന്ദരമായ ഒരു കഥ ......
  ആശംസകള്‍

  ReplyDelete
 21. ഇന്ന് തെമ്മാടിക്കുഴിക്കല്ലെ ആവശ്യക്കാർ കൂടുതലുള്ളത്.....!!?

  ആശംസകൾ....

  ReplyDelete
 22. കലാതീതമായ സത്യം...കാച്ചിക്കുറുക്കിയ കഥനം..ആശംസകൾ

  ReplyDelete
 23. ഇലക്ഷന്‍ സമയത്ത്‌ നല്ല ഒരു കൊട്ട്‌ തന്നെ കൊടുത്തു അല്ലേ ...?

  ReplyDelete
 24. കൊള്ളാം..നാലുവരിയിൽ കാര്യം തീർത്തു..ഈ നാടിന്റെ സാമൂഹ്യവ്യവസ്ഥിതിയുടെ ഒരു നേർക്കാഴ്ച്ച..Hola aMigo, Click here to Visit the winterblogss,

  ReplyDelete
 25. ഇന്നിന്റെ നേര്‍കാഴ്ച

  ReplyDelete
 26. അതെ അതാണ്‌ സത്യം

  ReplyDelete
 27. ഒടുക്കത്തെ വരിയില്‍ എല്ലാം ഒളിപ്പിച്ചു. ഒരു ഒടുക്കത്തെ കഥ..

  ReplyDelete
 28. ചുരുങ്ങിയ വാക്കുകളില്‍ പറയേണ്ടത് പറഞ്ഞു.
  പ്രലോഭനങ്ങള്‍ കൊണ്ടു ആളെ കൂട്ടുമ്പോള്‍, ആളും മതവും രക്ഷപ്പെടില്ല എന്നതാണ് സത്യം.

  ReplyDelete
 29. ജീവിതം മുഴുവന്‍ പല പല പ്രലോഭനങ്ങളല്ലേ .അതിലൊന്നും തട്ടി തടഞ്ഞ് വീഴാതെ ഈ തെമ്മാടികള്‍ക്ക് കുഴിയിലെത്താനൊക്കുമോ ...

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. "പട്ടിണി മരണം രാമനെ തെമ്മാടിക്കുഴിയില്‍ എത്തിച്ചു...!"

  ഇല്ലേൽ തമ്പ്രാ രാമന് വാർദ്ധക്യകാല പെൻഷൻ വരെ കൊടുത്തേനേ. പിന്നെ രാമൻ അന്തരിക്കുമ്പോൾ ചന്ദനമുട്ടി വെച്ച് ചിതയുമൊരുക്കുമായിരുന്നു.

  കഥയ്ക്ക് 'തമ്പ്രാന്റെ ദു:ഖം' എന്ന പേരായിരുന്നു നല്ലത് നീർവിളാകാ...

  ReplyDelete
 32. പച്ചയായ സത്യം മനോഹരമായി പറഞ്ഞു !

  ReplyDelete
 33. നീരൂ.
  കുഞ്ഞു വരികള്‍,
  ശക്തമായ സത്യം വിളിച്ചോതുന്നു.
  ഇത്തരം മിനി കഥകള്‍, അല്ല മിനി സത്യങ്ങള്‍ പോരട്ടെ.
  വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കണേ.

  ReplyDelete
 34. This comment has been removed by a blog administrator.

  ReplyDelete
 35. നന്നായി ..ഇങ്ങനെ തന്നെ ആണ് യഥാര്‍ത്ഥ എഴുത്ത് ...

  ReplyDelete
 36. തെമ്മാടിക്കുഴി പ്രയോഗം മിനിക്കഥയാകുന്ന ഈ അമ്പിന്റെ ലക്ഷ്യം മനസ്സിലാക്കി തന്നു.

  (പക്ഷെ പട്ടിണ്ണിമരണത്തിനു വിധേയരാകുന്നവർ തെമ്മാടിക്കുഴിയിലെത്താറില്ല എന്നത് വേറെ കാര്യം.).

  ReplyDelete