
ശരിയത്ത് ഒരു കാടന്‍ നീതിനിര്‍വ്വഹണമാണെന്ന് ജനാധിപത്യവാദികള്‍ മുറവിളികൂട്ടുമ്പോള്‍ അതിനോടനുബന്ധിച്ച് ശരിയ നിയമത്തിന്റെ തീവ്രത ഒരവസരത്തില്‍ നേരിട്ട് അനുഭവിക്കേണ്ടി വന്ന ഒരുവന്‍ എന്ന നിലയില്‍ അതിന്റെ കഠിനതയെ കുറിച്ച് മറുവാക്ക് കുറിക്കാനില്ല. ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും കഠിനമായ നീതിയും, നീതി നിര്‍വ്വഹണവുമാണ് ശരിയത്ത് എന്നതിന് തര്‍ക്കമില്ലതന്നെ. പക്ഷേ മറുപക്ഷം ചിന്തിച്ചാല്‍ അതിന്റെ കാടത്വം അംഗീകരിച്ചുകൊണ്ടു തന്നെ, കുറഞ്ഞ അളവില്‍ തെറ്റിദ്ധാരണകളാല്‍ ഈ നിയമം നിരപരാധികളില്‍ അതിന്റെ എല്ലാ തീവ്രതയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നത് വിസ്മരിക്കതെ തന്നെ, ഇന്നിന്റെ മൃഗീയ മനസ്സുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ശിക്ഷാരീതികളാണ് അതെന്ന തിരിച്ചറിവ് നമ്മെ ശക്തമായി അത്തരം ഒരു നിയമം നടപ്പാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നു.
സമകാലീന ലോകത്തിന്റെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ, വലത് ഇടത് മദ്ധ്യ തിവ്രവര്‍ഗ്ഗീയ ചിന്തകള്‍ തീര്‍ത്ത അരക്ഷിരാതാവസ്ഥ ഒരു വശത്ത്. മതവും, ജാതിയും മനുഷ്യത്വവും അതിന്റെ ദൈവീക അടിത്തറയും വിട്ട് വെറും പേരുകളിലേക്ക് ചുരുക്കപ്പെട്ട അരക്ഷിതാവസ്ഥ മറുവശത്ത്. ചില ബുദ്ധിരാക്ഷസര്‍ ഈ അവസരങ്ങളെ മുതലെടുത്ത് തങ്ങളുടെ ചിന്താശേഷിയെ മാനുഷികമൂല്യങ്ങള്‍ക്കപ്പുറത്ത് പ്രായോഗികമല്ലാത്ത പ്രമാണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അടിയറവു വച്ച് അളവുകോലില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നു. അവരുടെ വിണ്‍വാക്കുകളില്‍ അകപ്പെട്ടുപോയ അത്രയൊന്നും വിദ്യാഭ്യസമില്ലാത്ത സാധാരണ പൌരന്മാര്‍ ‘ഇതുതന്നെ ശരി’ എന്ന മൌഡ്യതയില്‍ അവരുടെ പിണിയാളുകളായി മാറുന്നു. ഇത്തരം മൃഗീയ ക്രൌര്യ മനസ്സുകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രയുണ്ടെന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നു മാത്രം ദിനേന വരുന്ന വാര്‍ത്തകളില്‍ കൂടി ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. വാര്‍ത്തകളില്‍ നിറയുന്ന വ്യക്തികള്‍ക്ക് പിന്നില്‍ മേല്‍പറഞ്ഞപോലെ സംഘടനയുടെയോ, സംഘടനകളുടെയോ പിന്തുണയോ, പിന്‍ബലമോ ഇല്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ അടുത്തിടയുണ്ടായ ചില മാറ്റങ്ങള്‍ അതിന്റെ പരിണതഫലങ്ങള്‍ ആണെന്നത് ഏവരും സമ്മതിക്കുന്ന വിഷയം തന്നെ.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന, ഏതാണ്ട് രണ്ടാം ഘട്ടം പിന്നിട്ട ചികിത്സ നല്‍കിയാല്‍ ഫലവത്താകും എന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, സംഘടനാ പിന്‍ബലം ഉള്ളതും ഇല്ലാത്തതുമായ ഇത്തരം അര്‍ബുദബാധകളെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് കടിഞ്ഞാണിടാന്‍ കഴിയും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനെ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി മാത്രമേ കാണാന്‍ കഴിയൂ. ശരിയത്ത് പോലെ ശക്തമായ ഒരു നിയമവ്യവസ്ഥ ഇന്‍ഡ്യയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അര്‍ബുദബാധ വിരല്‍ചൂണ്ടുന്നത്. നിയമ വാഴ്ചയിലും മാനുഷിക മൂല്യങ്ങള്‍ക്കും പരിഗണന കൊടുക്കുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യസ്നേഹികള്‍ ആഗ്രഹിക്കുന്നതും മനുഷ്യകുലത്തെ തന്നെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദബാധയ്ക്കെതിരെ ശരിയത്ത് പോലെ ശക്തമായ റേഡിയേഷന്‍ തന്നെ ആവാം.
സമകാലീന ലോകത്തിന്റെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ, വലത് ഇടത് മദ്ധ്യ തിവ്രവര്‍ഗ്ഗീയ ചിന്തകള്‍ തീര്‍ത്ത അരക്ഷിരാതാവസ്ഥ ഒരു വശത്ത്. മതവും, ജാതിയും മനുഷ്യത്വവും അതിന്റെ ദൈവീക അടിത്തറയും വിട്ട് വെറും പേരുകളിലേക്ക് ചുരുക്കപ്പെട്ട അരക്ഷിതാവസ്ഥ മറുവശത്ത്. ചില ബുദ്ധിരാക്ഷസര്‍ ഈ അവസരങ്ങളെ മുതലെടുത്ത് തങ്ങളുടെ ചിന്താശേഷിയെ മാനുഷികമൂല്യങ്ങള്‍ക്കപ്പുറത്ത് പ്രായോഗികമല്ലാത്ത പ്രമാണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അടിയറവു വച്ച് അളവുകോലില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നു. അവരുടെ വിണ്‍വാക്കുകളില്‍ അകപ്പെട്ടുപോയ അത്രയൊന്നും വിദ്യാഭ്യസമില്ലാത്ത സാധാരണ പൌരന്മാര്‍ ‘ഇതുതന്നെ ശരി’ എന്ന മൌഡ്യതയില്‍ അവരുടെ പിണിയാളുകളായി മാറുന്നു. ഇത്തരം മൃഗീയ ക്രൌര്യ മനസ്സുകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രയുണ്ടെന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നു മാത്രം ദിനേന വരുന്ന വാര്‍ത്തകളില്‍ കൂടി ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. വാര്‍ത്തകളില്‍ നിറയുന്ന വ്യക്തികള്‍ക്ക് പിന്നില്‍ മേല്‍പറഞ്ഞപോലെ സംഘടനയുടെയോ, സംഘടനകളുടെയോ പിന്തുണയോ, പിന്‍ബലമോ ഇല്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ അടുത്തിടയുണ്ടായ ചില മാറ്റങ്ങള്‍ അതിന്റെ പരിണതഫലങ്ങള്‍ ആണെന്നത് ഏവരും സമ്മതിക്കുന്ന വിഷയം തന്നെ.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന, ഏതാണ്ട് രണ്ടാം ഘട്ടം പിന്നിട്ട ചികിത്സ നല്‍കിയാല്‍ ഫലവത്താകും എന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, സംഘടനാ പിന്‍ബലം ഉള്ളതും ഇല്ലാത്തതുമായ ഇത്തരം അര്‍ബുദബാധകളെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് കടിഞ്ഞാണിടാന്‍ കഴിയും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനെ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി മാത്രമേ കാണാന്‍ കഴിയൂ. ശരിയത്ത് പോലെ ശക്തമായ ഒരു നിയമവ്യവസ്ഥ ഇന്‍ഡ്യയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അര്‍ബുദബാധ വിരല്‍ചൂണ്ടുന്നത്. നിയമ വാഴ്ചയിലും മാനുഷിക മൂല്യങ്ങള്‍ക്കും പരിഗണന കൊടുക്കുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യസ്നേഹികള്‍ ആഗ്രഹിക്കുന്നതും മനുഷ്യകുലത്തെ തന്നെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദബാധയ്ക്കെതിരെ ശരിയത്ത് പോലെ ശക്തമായ റേഡിയേഷന്‍ തന്നെ ആവാം.
ശരിയത്തിന്റെ കഠിനത ചില നിരപരാധികളെ ക്രൂരമായി വേട്ടയാടിയിട്ടുണ്ട് എന്ന് നാം പത്രദ്വാരാ വായിച്ചറിഞ്ഞിട്ടുണ്ട്. ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും അതിന്റെ കഠിനത നേരിട്ടോ, അനുഭവസ്ഥരില്‍ നിന്നോ അറിയാനും കഴിഞ്ഞിട്ടുണ്ടാവും. പക്ഷേ എന്റെ കാഴ്ച്ചപ്പാടില്‍ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയില്‍ ഘോഷിക്കുന്ന “ ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്ന ആപ്തവാക്യത്തിലെ ജഡിലത ശരിയ നിയമത്തിന് ഇല്ല എന്നു തന്നെയാണ്. ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം, അതില്‍ ഒരാള്‍ രക്ഷപെടുന്നതിനെ പോലും ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു നിരപരാധി അറിയാതെ പെട്ടുപോയെങ്കില്‍ അത് ക്രൂരമായി എന്നു തുറന്നു സമ്മതിക്കുമ്പോള്‍ തന്നെ ‘ദേ ഇതാണ് പ്രസ്തുത നിയമത്തിലെ പാളിച്ച’ എന്ന മുറവിളി അസ്ഥാനത്താണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. ഒരു നിരപരാധിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും മറുവശത്തുള്ള ആയിരം അപരാധികള്‍ രക്ഷപെടരുത് എന്നു തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം. വായനക്കാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം, സ്വാഗതം ചെയ്യുന്നു.
ഇതിനോടനുബന്ധിച്ച് എനിക്കുണ്ടായ ഒരനുഭവം പറയാം. രണ്ടായിരത്തിനാലില്‍ എന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്യാമ്പില്‍ നടന്ന ഒരു സംഭവമാണത്. സൌദിയില്‍ പ്രത്യേകിച്ച് ജിദ്ദയില്‍ കഴിയുന്ന പ്രവാസികളോട് ഇന്‍ഡോനേഷ്യന്‍ യുവതികളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അവരുടെ കുലത്തൊഴില്‍ ആണോ വേശ്യാവൃത്തി എന്ന് സംശയിച്ച് പോകുന്ന തരത്തിലാണ് ഓരോ ഇന്‍ഡോനേഷ്യന്‍ യുവതികളും പെരുമാറുക. അത്തരത്തില്‍ പെട്ട ഒരു യുവതി എന്റെ ക്യാമ്പിനു ഇടതുവശത്തുള്ള സൌദിയുടെ വീട്ടു വേലക്കാരിയായി ജോലി അനുഷ്ടിച്ചിരുന്നു. നാട്ടില്‍ നിന്ന് സര്‍വ്വസവും ഉപേക്ഷിച്ച് പ്രവാസിയാവാന്‍ വിധിച്ച നമ്മുടെ മലയാളി യുവാക്കളില്‍ പലരുടെയും ഇടക്കാലാശ്വാസം ഇത്തരം യുവതികളാന്നെതും പച്ചപരമാര്‍ത്ഥമാണ്. ഈയിടെ കണ്ട ഒരു സിനിമയില്‍ ‘നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി അങ്ങു മൂന്നാറില്‍ നിന്നും വരും’ എന്ന് സുരാജ് വെഞ്ഞാറുമ്മൂട് പറഞ്ഞ ഒരു ഡയലോഗ് അര്‍ത്ഥവത്താണെന്ന് തെളിയിക്കുന്ന തരത്തില്‍, മൂന്നരമീറ്ററില്‍ അധികം ഉയരമുള്ള സൌദി പൌരന്റെ വീട്ടുമതില്‍ അര്‍ദ്ധരാത്രിയില്‍ ചാടിക്കടന്ന് ക്യാമ്പ് നിവാസികളില്‍ ചിലര്‍ സമാശ്വാസം കണ്ടെത്താന്‍ തുടങ്ങിയ വിവരം വളരെ വൈകിയാണ് എന്റെ കാതുകളില്‍ എത്തിയത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് പിറ്റേന്ന് പന്നിക്കെണിയും വച്ച് ഞാന്‍ കാതിരുന്നു. ആ കാത്തിരിപ്പിനൊടുവില്‍ ഒരുവന്‍ കെണിയില്‍ വീഴുക തന്നെ ചെയ്തു. പിറ്റേന്ന് തന്നെ മതില്‍ ചാടാന്‍ ഉപയോഗിക്കുന്നു എന്ന് കരുതുന്ന തൊണ്ടി സാധനങ്ങളായ ഏണികള്‍, കയര്‍ എന്നിവ കണ്ടെത്തി ഒരുപ്രത്യേക മുറിയില്‍ വച്ച് പൂട്ടുക മാത്രമല്ല, അപരാധിയെ എന്റെ വായിലെ തുപ്പല്‍ വറ്റി തീരും വരെ ഉപദേശിക്കാനും മറന്നില്ല. ‘സമസ്താപരാധങ്ങളും പൊറുത്ത് മാപ്പു തരേണമേ പ്രഭോ’ എന്ന മട്ടില്‍ കൈകള്‍ മുന്നോട്ടു പിണഞ്ഞു കെട്ടിയും ഇടക്ക് തലചൊറിഞ്ഞും വിധേയനായി ഉപദേശങ്ങള്‍ സ്വീകരിച്ച ആശാന്‍ ഉപദേശത്തിനൊടുവില്‍ വിധേയന്‍ ‘ഇനി മേലില്‍ ആവര്‍ത്തിക്കില്ല് സാര്‍ മുകളില്‍ ഒന്നും അറിയിച്ചേക്കരുതെ’ എന്ന് സര്‍വ്വപരിത്യാഗി കൂടി ആയപ്പോള്‍ എന്റെ മനസ്സ് രക്തചൊരിച്ചിലില്ലാതെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഗാന്ധിജിയെ പോലെ പരിപാവനമായി മാറി.
ഒരു മാസത്തിനു ശേഷം എന്റെ കുടുഃബം ആദ്യമായി നാട്ടില്‍ നിന്ന് എത്തി. ഞാന്‍ ക്യാമ്പില്‍ നിന്ന് മാറി പുറത്ത് താമസമായി. പിന്നെ കമ്പനി തന്നെ മാറി സ്വന്തമായി ബിസിനെസ്സ് ആയി. പിന്നീട് ഒരിക്കല്‍ അറിഞ്ഞു ഇതേ കുറ്റത്തിന് ക്യാമ്പില്‍ നിന്ന് അഞ്ചു പേരെ പോലീസ് പിടിച്ചു എന്നും അതില്‍ ഒരാള്‍ തെറ്റു ചെയ്തു എന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ 75 ചാട്ടവാറടികള്‍ക്ക് വിധിച്ചു എന്നും. മതില്‍ ചാട്ടത്തിനിടെ സൌദി പൌരന്‍ കണ്ടെത്തുകയും, ഭവന ഭേദനത്തിന് കേസെടുക്കുകയും ചെയ്യുകയായിരുന്നു. ചാട്ടവാറടിക്ക് വിധേയനായ ആള്‍ ഞാന്‍ ഉപദേശിച്ച് നിര്‍വൃതി അടയിച്ചവനായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ തെറ്റു ചെയ്യാന്‍ തീരുമാനിച്ചവന്റെ മനശാസ്ത്രം നമ്മുക്ക് മനസ്സിലാക്കാം. 25 ചാട്ടവാറടികള്‍ വീതം മൂന്നു വെള്ളിയാഴ്ചകളായി 75 അടി പൂര്‍ത്തിയാക്കി കമ്പനി കൊടുത്ത ശിക്ഷയായ ടെര്‍മിനേഷനും പാസ്പോര്‍ട്ടില്‍ പേറി എന്നെ കാണാന്‍ അയാള്‍ വന്നു. മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞ അയാളോട് എനിക്ക് ഒരുവിധത്തിലുള്ള സഹതാപവും തോന്നിയില്ല എന്നു മാത്രമല്ല കടുത്ത ദേഷ്യത്തോടെയാണ് ഞാന്‍ പ്രതികരിച്ചത്. ഇന്ന് കോഴിക്കോട് അയാളുടെ വസതിക്കു മുന്നില്‍ ചെറിയ ഒരു പെട്ടിക്കടയും ഇട്ട് ഭാര്യയേയും, കുഞ്ഞുങ്ങളേയും മറ്റു കുടുഃബാങ്ങളേയും തന്നാലാവും വിധം സംരക്ഷിച്ച് കഴിയുന്നു. ശിക്ഷ തീര്‍ത്ത മാനസിക ആഘാതവും, അതിലറെ ശാരീരിക ആഘാതങ്ങളും അയാളിലെ ചെറുപ്പത്തെ വളരെപെട്ടെന്ന് കവര്‍ന്നു എങ്കിലും എല്ലാ പാപങ്ങളും ഏറ്റു പറഞ്ഞ് ഒരു പുതിയ മനുഷ്യനാവാന്‍ ശിക്ഷ അയാള്‍ക്ക് കാരണമായി.
മറുവശം ചിന്തിച്ച് നോക്കൂ. സൌമ്യ എന്ന പെണ്‍കുട്ടിയെ അകാരണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍ ഏതാണ്ട് ഒന്നരമാസത്തിനു ശേഷവും പോലീസിന്റെ അകമ്പടിയില്‍, മ്രിഷ്ടാന്ന ഭോജനവും ആയി കഴിയുകയാണ്. മുന്‍പ് ചെയ്ത പല ക്രൂരതകളിലും കിട്ടിയ ശിക്ഷകള്‍ പോലെ നാലൊ, അഞ്ചോ, അല്ലെങ്കില്‍ ഒരു ജീവപര്യന്തമോ കഴിഞ്ഞ് അവന്‍ പുറത്തിറങ്ങും. പിന്നെ സൌമ്യയുടെ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കും. അല്ലെങ്കില്‍ കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷക്ക് മേല്‍ ഹര്‍ജികളുമായി മേല്‍ക്കോടതികളില്‍ എത്തി ഒടുവില്‍ രാഷ്ട്രപതിയുടെ ഒരു ദയാഹര്‍ജി. അവിടെ തീരുന്നു എല്ലാ സംഗതികളും. ഇനി കൈയ്യില്ലാത്തവനോട് സഹതാപം പൂണ്ട് ഏതെങ്കിലും “മുന്തിയ മനുഷ്യാവകാശ പ്രവര്‍ത്തന്റെ” വക വക്കീല്‍ സേവനം. അങ്ങനെ മാധ്യമങ്ങള്‍ക്ക്, മനുഷ്യാവകാശ മേലാളന്മാര്‍ക്ക്, സാമൂഹ്യ പ്രവര്‍ത്തക മേജര്‍ന്മാര്‍ക്ക്, എല്ലാത്തിനുമുപരി എന്തിനും എതിനു എതിരെ പല്ലുകടിച്ച് കടിച്ച് തേഞ്ഞ പല്ലുകളുള്ള കടലാസ് പുലികളായ പൊതുജനത്തിന് ആഘോഷിക്കാന്‍ കഴിയുന്ന ഒരു വിഷയം എന്നതിലുപരി നമ്മുടെ നിയമവ്യവസ്ഥകള്‍ക്ക് കാര്യപ്രാപ്തമായ എന്തു കൈകടത്തലുകള്‍ നടത്താന്‍ കഴിയുന്നുണ്ട്.
സൌമ്യയെ പ്രതീകാത്മകമായി പറഞ്ഞുവച്ചു എന്നു മാത്രം. നാം കണ്ടുമടുത്ത നിയമ നാടകങ്ങള്‍ മറ്റനവധിയല്ലേ. ഖജനാവ് കട്ടു മുടിക്കുന്നവര്‍, സുഖ ജീവിതത്തിനു പണം കണ്ടെത്താന്‍ കൊലപാതകം ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്നവര്‍, മത രാഷ്ട്രീയ തീവ്രവാദികള്‍, കുടുഃബ ജീവിതം മറന്ന് പരസ്ത്രീ/പുരുഷ ഗമനം ശീലമാക്കിയവര്‍, സ്ത്രീകളെ/കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍, മദ്യപാനികള്‍, ആള്‍ദൈവ വ്യവസായികള്‍, മതം കച്ചവടമാക്കിയവര്‍ എനിങ്ങനെയുള്ള സമൂഹ്യവിരുദ്ധരാല്‍ ബുദ്ധിമുട്ടുന്ന സാമാന്യജനതയ്ക്ക് എന്ത് നീതിയാണ് നമ്മുടെ നിയമവ്യവസ്ഥിതി നല്‍കിക്കൊണ്ടിരിക്കുന്നത്. ഒന്നും നല്‍കുന്നില്ല എന്നു മാത്രമല്ല, നിയമം പാലിക്കേണ്ടതും, നടപ്പാക്കേണ്ടതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിന്റെ തലതൊട്ടപ്പന്മാരും വരെ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കുന്നു എന്ന അമ്പരപ്പിക്കുന്ന സത്യവും നമ്മെ പല്ലിളിച്ച് കാട്ടുന്നു.
ശരിയത്ത് നിയമം നമ്മുടെ സാമൂഹിക വ്യവസ്ഥിതികളുമായി എത്രമാത്രം താതാത്മ്യം പ്രാപിക്കും എന്ന് വ്യക്തമല്ല. എന്നാല്‍ അതിനെ വെറും ഒരു മതനിയമമായി മാത്രം കാണാതെ വേണ്ട തിരുത്തലുകളോടെ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപ സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച് എനിക്കുണ്ടായ ഒരനുഭവം പറയാം. രണ്ടായിരത്തിനാലില്‍ എന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്യാമ്പില്‍ നടന്ന ഒരു സംഭവമാണത്. സൌദിയില്‍ പ്രത്യേകിച്ച് ജിദ്ദയില്‍ കഴിയുന്ന പ്രവാസികളോട് ഇന്‍ഡോനേഷ്യന്‍ യുവതികളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അവരുടെ കുലത്തൊഴില്‍ ആണോ വേശ്യാവൃത്തി എന്ന് സംശയിച്ച് പോകുന്ന തരത്തിലാണ് ഓരോ ഇന്‍ഡോനേഷ്യന്‍ യുവതികളും പെരുമാറുക. അത്തരത്തില്‍ പെട്ട ഒരു യുവതി എന്റെ ക്യാമ്പിനു ഇടതുവശത്തുള്ള സൌദിയുടെ വീട്ടു വേലക്കാരിയായി ജോലി അനുഷ്ടിച്ചിരുന്നു. നാട്ടില്‍ നിന്ന് സര്‍വ്വസവും ഉപേക്ഷിച്ച് പ്രവാസിയാവാന്‍ വിധിച്ച നമ്മുടെ മലയാളി യുവാക്കളില്‍ പലരുടെയും ഇടക്കാലാശ്വാസം ഇത്തരം യുവതികളാന്നെതും പച്ചപരമാര്‍ത്ഥമാണ്. ഈയിടെ കണ്ട ഒരു സിനിമയില്‍ ‘നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി അങ്ങു മൂന്നാറില്‍ നിന്നും വരും’ എന്ന് സുരാജ് വെഞ്ഞാറുമ്മൂട് പറഞ്ഞ ഒരു ഡയലോഗ് അര്‍ത്ഥവത്താണെന്ന് തെളിയിക്കുന്ന തരത്തില്‍, മൂന്നരമീറ്ററില്‍ അധികം ഉയരമുള്ള സൌദി പൌരന്റെ വീട്ടുമതില്‍ അര്‍ദ്ധരാത്രിയില്‍ ചാടിക്കടന്ന് ക്യാമ്പ് നിവാസികളില്‍ ചിലര്‍ സമാശ്വാസം കണ്ടെത്താന്‍ തുടങ്ങിയ വിവരം വളരെ വൈകിയാണ് എന്റെ കാതുകളില്‍ എത്തിയത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് പിറ്റേന്ന് പന്നിക്കെണിയും വച്ച് ഞാന്‍ കാതിരുന്നു. ആ കാത്തിരിപ്പിനൊടുവില്‍ ഒരുവന്‍ കെണിയില്‍ വീഴുക തന്നെ ചെയ്തു. പിറ്റേന്ന് തന്നെ മതില്‍ ചാടാന്‍ ഉപയോഗിക്കുന്നു എന്ന് കരുതുന്ന തൊണ്ടി സാധനങ്ങളായ ഏണികള്‍, കയര്‍ എന്നിവ കണ്ടെത്തി ഒരുപ്രത്യേക മുറിയില്‍ വച്ച് പൂട്ടുക മാത്രമല്ല, അപരാധിയെ എന്റെ വായിലെ തുപ്പല്‍ വറ്റി തീരും വരെ ഉപദേശിക്കാനും മറന്നില്ല. ‘സമസ്താപരാധങ്ങളും പൊറുത്ത് മാപ്പു തരേണമേ പ്രഭോ’ എന്ന മട്ടില്‍ കൈകള്‍ മുന്നോട്ടു പിണഞ്ഞു കെട്ടിയും ഇടക്ക് തലചൊറിഞ്ഞും വിധേയനായി ഉപദേശങ്ങള്‍ സ്വീകരിച്ച ആശാന്‍ ഉപദേശത്തിനൊടുവില്‍ വിധേയന്‍ ‘ഇനി മേലില്‍ ആവര്‍ത്തിക്കില്ല് സാര്‍ മുകളില്‍ ഒന്നും അറിയിച്ചേക്കരുതെ’ എന്ന് സര്‍വ്വപരിത്യാഗി കൂടി ആയപ്പോള്‍ എന്റെ മനസ്സ് രക്തചൊരിച്ചിലില്ലാതെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഗാന്ധിജിയെ പോലെ പരിപാവനമായി മാറി.
ഒരു മാസത്തിനു ശേഷം എന്റെ കുടുഃബം ആദ്യമായി നാട്ടില്‍ നിന്ന് എത്തി. ഞാന്‍ ക്യാമ്പില്‍ നിന്ന് മാറി പുറത്ത് താമസമായി. പിന്നെ കമ്പനി തന്നെ മാറി സ്വന്തമായി ബിസിനെസ്സ് ആയി. പിന്നീട് ഒരിക്കല്‍ അറിഞ്ഞു ഇതേ കുറ്റത്തിന് ക്യാമ്പില്‍ നിന്ന് അഞ്ചു പേരെ പോലീസ് പിടിച്ചു എന്നും അതില്‍ ഒരാള്‍ തെറ്റു ചെയ്തു എന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ 75 ചാട്ടവാറടികള്‍ക്ക് വിധിച്ചു എന്നും. മതില്‍ ചാട്ടത്തിനിടെ സൌദി പൌരന്‍ കണ്ടെത്തുകയും, ഭവന ഭേദനത്തിന് കേസെടുക്കുകയും ചെയ്യുകയായിരുന്നു. ചാട്ടവാറടിക്ക് വിധേയനായ ആള്‍ ഞാന്‍ ഉപദേശിച്ച് നിര്‍വൃതി അടയിച്ചവനായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ തെറ്റു ചെയ്യാന്‍ തീരുമാനിച്ചവന്റെ മനശാസ്ത്രം നമ്മുക്ക് മനസ്സിലാക്കാം. 25 ചാട്ടവാറടികള്‍ വീതം മൂന്നു വെള്ളിയാഴ്ചകളായി 75 അടി പൂര്‍ത്തിയാക്കി കമ്പനി കൊടുത്ത ശിക്ഷയായ ടെര്‍മിനേഷനും പാസ്പോര്‍ട്ടില്‍ പേറി എന്നെ കാണാന്‍ അയാള്‍ വന്നു. മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞ അയാളോട് എനിക്ക് ഒരുവിധത്തിലുള്ള സഹതാപവും തോന്നിയില്ല എന്നു മാത്രമല്ല കടുത്ത ദേഷ്യത്തോടെയാണ് ഞാന്‍ പ്രതികരിച്ചത്. ഇന്ന് കോഴിക്കോട് അയാളുടെ വസതിക്കു മുന്നില്‍ ചെറിയ ഒരു പെട്ടിക്കടയും ഇട്ട് ഭാര്യയേയും, കുഞ്ഞുങ്ങളേയും മറ്റു കുടുഃബാങ്ങളേയും തന്നാലാവും വിധം സംരക്ഷിച്ച് കഴിയുന്നു. ശിക്ഷ തീര്‍ത്ത മാനസിക ആഘാതവും, അതിലറെ ശാരീരിക ആഘാതങ്ങളും അയാളിലെ ചെറുപ്പത്തെ വളരെപെട്ടെന്ന് കവര്‍ന്നു എങ്കിലും എല്ലാ പാപങ്ങളും ഏറ്റു പറഞ്ഞ് ഒരു പുതിയ മനുഷ്യനാവാന്‍ ശിക്ഷ അയാള്‍ക്ക് കാരണമായി.
മറുവശം ചിന്തിച്ച് നോക്കൂ. സൌമ്യ എന്ന പെണ്‍കുട്ടിയെ അകാരണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍ ഏതാണ്ട് ഒന്നരമാസത്തിനു ശേഷവും പോലീസിന്റെ അകമ്പടിയില്‍, മ്രിഷ്ടാന്ന ഭോജനവും ആയി കഴിയുകയാണ്. മുന്‍പ് ചെയ്ത പല ക്രൂരതകളിലും കിട്ടിയ ശിക്ഷകള്‍ പോലെ നാലൊ, അഞ്ചോ, അല്ലെങ്കില്‍ ഒരു ജീവപര്യന്തമോ കഴിഞ്ഞ് അവന്‍ പുറത്തിറങ്ങും. പിന്നെ സൌമ്യയുടെ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കും. അല്ലെങ്കില്‍ കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷക്ക് മേല്‍ ഹര്‍ജികളുമായി മേല്‍ക്കോടതികളില്‍ എത്തി ഒടുവില്‍ രാഷ്ട്രപതിയുടെ ഒരു ദയാഹര്‍ജി. അവിടെ തീരുന്നു എല്ലാ സംഗതികളും. ഇനി കൈയ്യില്ലാത്തവനോട് സഹതാപം പൂണ്ട് ഏതെങ്കിലും “മുന്തിയ മനുഷ്യാവകാശ പ്രവര്‍ത്തന്റെ” വക വക്കീല്‍ സേവനം. അങ്ങനെ മാധ്യമങ്ങള്‍ക്ക്, മനുഷ്യാവകാശ മേലാളന്മാര്‍ക്ക്, സാമൂഹ്യ പ്രവര്‍ത്തക മേജര്‍ന്മാര്‍ക്ക്, എല്ലാത്തിനുമുപരി എന്തിനും എതിനു എതിരെ പല്ലുകടിച്ച് കടിച്ച് തേഞ്ഞ പല്ലുകളുള്ള കടലാസ് പുലികളായ പൊതുജനത്തിന് ആഘോഷിക്കാന്‍ കഴിയുന്ന ഒരു വിഷയം എന്നതിലുപരി നമ്മുടെ നിയമവ്യവസ്ഥകള്‍ക്ക് കാര്യപ്രാപ്തമായ എന്തു കൈകടത്തലുകള്‍ നടത്താന്‍ കഴിയുന്നുണ്ട്.
സൌമ്യയെ പ്രതീകാത്മകമായി പറഞ്ഞുവച്ചു എന്നു മാത്രം. നാം കണ്ടുമടുത്ത നിയമ നാടകങ്ങള്‍ മറ്റനവധിയല്ലേ. ഖജനാവ് കട്ടു മുടിക്കുന്നവര്‍, സുഖ ജീവിതത്തിനു പണം കണ്ടെത്താന്‍ കൊലപാതകം ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്നവര്‍, മത രാഷ്ട്രീയ തീവ്രവാദികള്‍, കുടുഃബ ജീവിതം മറന്ന് പരസ്ത്രീ/പുരുഷ ഗമനം ശീലമാക്കിയവര്‍, സ്ത്രീകളെ/കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍, മദ്യപാനികള്‍, ആള്‍ദൈവ വ്യവസായികള്‍, മതം കച്ചവടമാക്കിയവര്‍ എനിങ്ങനെയുള്ള സമൂഹ്യവിരുദ്ധരാല്‍ ബുദ്ധിമുട്ടുന്ന സാമാന്യജനതയ്ക്ക് എന്ത് നീതിയാണ് നമ്മുടെ നിയമവ്യവസ്ഥിതി നല്‍കിക്കൊണ്ടിരിക്കുന്നത്. ഒന്നും നല്‍കുന്നില്ല എന്നു മാത്രമല്ല, നിയമം പാലിക്കേണ്ടതും, നടപ്പാക്കേണ്ടതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിന്റെ തലതൊട്ടപ്പന്മാരും വരെ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കുന്നു എന്ന അമ്പരപ്പിക്കുന്ന സത്യവും നമ്മെ പല്ലിളിച്ച് കാട്ടുന്നു.
ശരിയത്ത് നിയമം നമ്മുടെ സാമൂഹിക വ്യവസ്ഥിതികളുമായി എത്രമാത്രം താതാത്മ്യം പ്രാപിക്കും എന്ന് വ്യക്തമല്ല. എന്നാല്‍ അതിനെ വെറും ഒരു മതനിയമമായി മാത്രം കാണാതെ വേണ്ട തിരുത്തലുകളോടെ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപ സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ശരീഹത്തു നീതി നിയമത്തെ കുറിച്ച് ശ്രേദ്ദേയമായ പോസ്റ്റ് .
ReplyDeleteആശംസകള്‍
Dear,
ReplyDeleteYour post is a well studied one and I appreciate it.But we are in a democracy,where freedom is enjoyed without limit and immunity from all clutches of laws.It is due to the absence of strong laws,Govindchamis are born.
regards.
വളരെ നല്ല എഴുത്ത്. ശരീഅത് നിയമം പോലെ ഒന്ന് നമ്മുടെ നാട്ടില്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് നമ്മുക്കാര്‍ക്കും എന്ത് ദൈര്യമായി നമ്മുടെ ഭാര്യയെയോ സഹോദരിമാരെയോ മകളെയോ തനിച്ചു പുറത്തു വിടുവാണോ വീട്ടില്‍ തനിച്ചാക്കി പോകാനോ കഴിയില്ല. മറിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ അവര്‍ പുറത്തുപോയാല്‍ നമുക്ക് ഇത്രയ്ക്കു പേടിക്കേണ്ട ആവശ്യം വരുന്നില്ല. സത്യം പറഞ്ഞാല്‍ കമലിന്റെ ഫിലിമിലെ അറബിയല്ല കാമ വെരിയാന്മാര്‍, പിഞ്ചു കുഞ്ഞിപോലും വെറുതെ വിടാത പകല്മാന്യന്മാരായ നാം മലയാളികള്‍ തന്നെയാണ് ആ പേരിനു അര്ഹതപെട്ടവര്‍.
ReplyDeleteമുന്‍പു ഒരാളെ 10 ചാട്ടവാറടിക്കു ശിക്ഷിക്കുന്നതിന്‍റെ വീഡിയോ കണ്ടിരുന്നു, അതു കണ്ടവര്‍ പിന്നെ കുറ്റം ചെയ്യുമെന്ന് തോന്നുന്നില്ല.
ReplyDelete@ Mr. Shanavas, Yes, well said, Now freedom without limit. If you have money, then you can buy law.
ReplyDeleteകുറ്റകൃതിങ്ങൾ തടയാൻ നിയ വിവസ്ഥിതിയും സംവിധാങ്ങളും കുറ്റവിമുക്തമാക്കണം. നിയമങ്ങളുണ്ടായിട്ട് തന്നെ ശിക്ഷിക്കപ്പെടാതെ പോകുന്നതും നമുക്ക് മുമ്പിലുണ്ട്.. പ്രായോഗികമായും, കുറ്റകൃത്യങ്ങളെ തടയാനും ശരീഅത്ത് നിയമം ഉപകരിക്കുമെന്നതിൽ സംശയമില്ല. അതുപോലെ നടപ്പിലാക്കണം. പേരിൽ മാത്രം ശരീഅത്ത് ഉണ്ടായിട്ട് കാര്യമില്ല. അതെ സമയം നമ്മുടെ നാട്ടിൽ ശരീഅത്ത് പോയിട്ട് ഉള്ള നിയമങ്ങൾ തന്നെ കാര്യക്ഷമമാക്കിയിരുന്നെങ്കിൽ ആശ്വാസമായിരുന്നു..
ReplyDeleteനല്ല വിവരണം
ആശംസകൾ
നല്ല ആശയം ....
ReplyDeleteശ്രദ്ധേയമായ പോസ്റ്റ് ....
very nice message of shareathu great nice to watch, thanks to all,
ReplyDeleteവായിച്ചു ... അജിത് തന്റേതായ നിരീക്ഷണങ്ങള്‍ പറഞ്ഞിരിക്കുന്നു ...അതിന്റെ കാരണങ്ങളും ....
ReplyDeleteഏതൊരു ശിക്ഷാ നിയമവും നടപ്പിലാക്കുന്നത് പോലെ തന്നെ പ്രധാനമാണ് കുറ്റം സംഭവിക്കാനുള്ള പഴുതുകള്‍ അടക്കുക എന്നത് .ഒരു ക്രിമിനല്‍ നിയമ വ്യവസ്ഥിതിക്കു മാത്രം തടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല കുറ്റ കൃത്യങ്ങള്‍ ... അതിനെ ആദ്യം തടുക്കുവാന്‍ ഓരോ മനസ്സും പാകപ്പെടനം... അതിനെ മറികടന്നു സംഭവിക്കുന്ന കുറ്റങ്ങളെ മാത്രമേ ക്രിമിനല്‍ നിയമങ്ങള്‍ കൊണ്ട് പരിഹരിക്കുവാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ ... ഇസ്ലാം ഊന്നല്‍ നല്‍കുന്നതും അവിടെയാണ് ... കുറ്റ ക്രിത്യങ്ങല്‍ക്കെതിര്ല്‍ ദൈവിക പ്രീതി ആഗ്രഹിച്ചു കൊണ്ട് ഓരോ
മനസ്സുകളും പാകപ്പെടനം ...രാജ്യത്തെ നിയമങ്ങള്‍ തന്നെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയില്‍ താന്‍ കഠിനമായി ശിക്ഷിക്കപ്പെടും എന്ന ഉറച്ച വിശ്വാസം സ്വമേധയാ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കു കീഴടങ്ങി ശിക്ഷ ഏറ്റു വാങ്ങുവാന്‍ വിശ്വാസികള്‍ക്ക് പ്രേരകമാവും ...
ഇന്നത്തെ അവസ്ഥക്ക് തികച്ചും അനുയോജ്യമായ ശിക്ഷാരീതിയാണ് ഇസ്ലാമിക ശരീഅത്ത് ശിക്ഷാരീതി.
ReplyDeleteഎന്നിരിക്കിലും, മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സൗദിയിൽ ഇത് വിലപ്പോകില്ലെന്ന് തോന്നുന്നു.
ഒരു പക്ഷെ ഒരു മുസ്ലിമിനെക്കാള്‍ അന്യ മതസ്ഥനായ താങ്കള്‍ തന്നെയാണ് ഇത് എഴുതാന്‍ യോഗ്യന്‍. ശരീയത് പോലുള്ള 'ആയിരം അപരാധികളും ശിക്ഷിക്കപ്പെടുകയും ഒരു നിരപരാധി പോലും രക്ഷപ്പെടാതിരിക്കുകയും ചെയ്യുന്ന' നിയമ നിര്‍മാണം ഭാരതത്തെ മുന്നോട്ടെ നയിക്കൂ.തീര്‍ച്ച. സൌദിയിലെ പോരായ്മകള്‍ പോലും നമ്മുടെ ജനാധിപത്യ രാജ്യത്ത് പരിഹരിക്കവുന്നതുമാണ്. നിയമത്തിലല്ല നിര്‍വഹണത്തിലാണ് പാളിച്ചകള്‍ പറ്റുന്നത് എന്ന് തോന്നുന്നു.
ReplyDeleteപതിനഞ്ചു വര്ഷം മുമ്പ് ഒരു കൊലപാതകിയെയും മയക്കു മരുന്ന് കടത്തുകാരനെയും ജിദ്ദയിലെ ബലദില്‍ വെച്ച് തലവെട്ടുന്നതിന്റെ നടുക്കം ഇന്നും എന്‍റെ മനസ്സിലുണ്ട്. സൌദിയില്‍ നിന്നും പോയാലും അതെന്‍റെ മനസ്സില്‍ മായാതെ കിടക്കും. പക്ഷെ നാട്ടിലെത്തിയാല്‍ എന്തോ പൈശാചികമായ ഒരു ധൈര്യമാണ് നമുക്ക്. അതിനെ നിലക്ക് നിര്‍ത്താന്‍ ശരീയത്തു പോലുള്ള ശക്തമായ നിയത്തിനെ സാധ്യമാവൂ. നന്നായി എഴുതി. ആശംസകള്‍..!
നല്ലൊരു പോസ്റ്റ്...കൂടെ അനുഭവകുറിപ്പും ഗംഭീരം...ആശംസകള്‍.
ReplyDeleteനമ്മുടെ നാട്ടില്‍ ശരിയത്തെന്നല്ല, അതിലും ക്രൂരമായ
ReplyDeleteനിയമം വന്നാലും നമ്മള്‍ റൌഫിനെക്കൊണ്ട് ഏത് കോടതിയേയും വിലക്കു വാങ്ങും.പാവപ്പെട്ടവനെ ഇപ്പോഴും ചിത്രവധം നടത്താനുള്ള അവസരം സമൂഹം നല്‍കുന്നുണ്ട്.പക്ഷേ കാശുള്ളവന്റെ കാര്യം വ്യത്യസ്ഥമാണ്. ജഡ്ജി വിധിക്കുന്നത്
ഹോട്ടലിലോ വ്യഭിചാരശാലയിലോ എഴുതിയുണ്ടാക്കിയ വിധിന്യായങ്ങളായിരിക്കും.
നമ്മുടെ കുഞ്ഞാലിയെ ഒന്ന് അറസ്റ്റു ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല, എന്നിട്ടല്ലേ ആയിരത്തഞ്ഞൂറ് അടി
അദ്ദേഹത്തിന്റെ ചന്തിയില്‍ എല്‍പ്പിക്കാനുള്ള സാധ്യത !!!!
നമ്മളിപ്പോള്‍പരിപാവനമായ മാടംബി വ്യവസ്ഥയിലാണ്.
ജനാധിപത്യമൊക്കെ എത്ര പതിറ്റാണ്ടുകള്‍ കഴിഞ്ഞാലാണ് നമ്മുടെ നാട്ടില്‍ എത്തിച്ചേരുക എന്ന്
ഇപ്പോള്‍ പ്രവചിക്കാന്‍ കൂടി സാധ്യമല്ല.
നല്ല പോസ്റ്റ്
ReplyDeleteപക്ഷെ ...നമ്മുടെ നാട്ടില്‍ തന്നെ നിയമങ്ങളും ഉണ്ട് എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു എടുക്കുന്ന കേസുകളും ..വിധികളും ..അതൊക്കെ മാറി പെട്ടെന്ന് തീരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തണം ..നമ്മുടെ നിയമങ്ങള്‍ യഥാവിധി നടപ്പാക്കിയാല്‍ ..തന്നെ പരമാവധി ക്രൂരതകള്‍ കുറയും..അത് എവിടെ പണക്കാരന്റെ നിയമം അല്ലല്ലോ പാവപ്പെട്ടവന്റെത്.. ശരീഅത്ത് നിയമം ഭാരതത്തില്‍ എന്തായാലും നടക്കുകയില്ലാ എന്ന് നമുക്ക് അറിയാം പിന്നെ വെറുതെ വ്യാമോഹിച്ച്ചിട്ടു കാര്യമില്ലല്ലോ...?പിന്നെ കുറ്റം ചെയ്യാനുള്ള മനസ്സാനെന്കില്‍ ഇനി എന്ത് നിയമം വന്നിട്ടും കാര്യമില്ല..
എപ്പോഴും എന്ത് നിയമങ്ങള്‍ വന്നാലും അതിനെ മറി കടക്കാനും ദുരുപയോഗം ചെയ്യാനും മുതിരുന്നു എന്നിടത്ത് എല്ലാം താറുമാറാകുന്നു. ഇവിടത്തെ ഭരണ രീതിയും നമ്മുടെ ഭരണ രീതിയും രണ്ടാണ്. അതുകൊണ്ടുതന്നെ ഇങ്ങിനെ ഒരു നിയമം നമ്മുടെ നാട്ടില്‍ നടപ്പിലായാല്‍ അതിനെ സ്വന്തം കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതാണ് കൂടുതല്‍ ഉണ്ടാകുക എന്നെനിക്ക് തോന്നുന്നു. അടിയന്തിരാവസ്ഥ കാലത്ത് സംഭവിച്ചത് നമുക്ക് മറക്കാന്‍ കഴിയില്ലല്ലോ.
ReplyDeleteഇവിടെ നിന്ന് നമ്മള്‍ ചിന്തിക്കുമ്പോള്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് വളരെ നല്ലത് എന്ന് നമുക്ക് വിലയിരുത്താം. ഇത്തരം ശിക്ഷകളിലൂടെ കുറ്റക്കാരന്‍ അനുഭവിക്കുന്നു എന്നതിനപ്പുറത്തെക്ക്, കാണുന്നവരില്‍ തെറ്റ് ചെയ്യാനുള്ള തോന്നല്‍ ഇല്ലാതാക്കുന്നു എന്ന ഏറ്റവും നല്ല വശം തന്നെയാണ് മുഖ്യം. പക്ഷെ നമ്മുടെ ഭരണരീതിയനുസരിച്ച് ഇത്തരം ഒരു നിയമം ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്.
കുറ്റകൃത്യങ്ങളോടുള്ള താങ്കളുടെ അമര്‍ഷം മനസ്സിലാക്കുന്നു. എന്നാല്‍ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന ശരിയത്ത് നിയമമ്മാണ് ഇതിനുള്ള പരിഹാരമെന്നത് ചരിത്രജ്ഞാനത്തിന്റെ കുറവിനെ സൂചിപ്പിയ്ക്കുന്നു. ഈ കേരളത്തില്‍ നൂറ്റാണ്ട് മുന്‍പു വരെ ഇത്തരം ശിക്ഷകള്‍- കൊലയ്ക്ക് കൊല, അടി, ശൂലത്തില്‍ തറയ്ക്കല്‍, കൈമുക്ക്, കൈവെട്ട് എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അവയെല്ലാം ഉപേക്ഷിയ്ക്കപ്പെട്ടു. ഭയപ്പെടുത്തിയുള്ള കുറ്റം തടയല്‍ ഒരു പരിധി വരെ മാത്രമേ വിജയിയ്ക്കൂ. ശരിയത്ത് നിയമമുള്ള സൌദിയില്‍ നടക്കുന്ന അത്ര അനാശാസ്യം നമ്മുടേ നാട്ടിലുണ്ടോ? ചുമ്മാ കൊട്ടത്താപ്പ് പറഞ്ഞതല്ല, എഴര വര്‍ഷം സൌദിയില്‍ ജീവിച്ച ആളാണ് ഞാന്‍. ഒരു കുറ്റം നടന്നാല്‍, കട്ടവനെ കിട്ടിയില്ലെങ്കില്‍ കാണുന്നവനെ പിടിച്ച് ശിക്ഷിച്ച എത്ര സംഭവങ്ങള്‍ വേണം? ആധുനിക കാലത്ത് ശിക്ഷ എന്നത്, വ്യക്തിയെ ശുദ്ധീകരിക്കല്‍ കൂടിയാണ്. ശരിയാണ് ചില അവസരത്തില്‍ നമ്മള്‍ ചിലരെ കൊന്നുകളയുന്നതാണ് ശരിയെന്നു തന്നെ വാദിയ്ക്കും. എങ്കിലും ആധുനിക സമൂഹത്തിന് അതു പറ്റില്ല. നമ്മുടെ നാട്ടിലെ പ്രശ്നം ജുഡീഷ്യറിയുടെ ആലസ്യമാണ്. അതു പരിഹരിച്ച് കുറ്റവാളികള്‍ക്ക് എത്രയും വേഗം ശിക്ഷ കിട്ടാനുള്ള വഴിയാണ് നോക്കേണ്ടത്. അല്ലാതെ നാം പണ്ടേ ഉപേക്ഷിച്ച കാടന്‍ നീതി തിരികെ കൊണ്ടുവരലല്ല.
ReplyDeleteകുറ്റവാളിക്ക് ശിക്ഷ ലഭിക്കണം. അതിന് നമ്മുടെ നീതിവ്യവസ്ഥക്ക് കഴിയുമോ? തിളച്ച വെള്ളം ഒഴിച്ച് അതിക്രൂരമായി ഒരു കുട്ടിയെ കൊന്ന ആ വീട്ടമ്മ ജയിലിൽ സുഖവാസത്തിനു വന്നപ്പോൾ സഹ ജയിൽ വാസിനികൾ അവളെ തല്ലി. അതുപോലെ നേരിട്ട് കിട്ടുന്നത് മാത്രമായിരിക്കും ശരിയായ ശിക്ഷ.
ReplyDeleteസഊദ്യാണ് നാട്..ശെരീഅത്താണ് കോടതി..
ReplyDeleteനല്ല പോസ്റ്റ്.
നമ്മുടെ നാട്ടിലും വരേണ്ടത് തന്നെ ഈ നിയമം.
ഞങ്ങള്‍ കുറച്ചു കാലം തലവെട്ടുന്ന ജഫ്ഫാലി പ്പള്ളിയുടെ അരികില്‍ താമസിച്ചിട്ടുണ്ട്.ഒരു വെള്ളിയാഴ്ച തലവെട്ടു കാണാന്‍ പോയിട്ടുമുണ്ട്.
നമ്മുടെ നാട്ടില്‍ പെട്ടെന്നെങ്ങാന്‍ ഈ നിയമം വന്നാല്‍ തല വെട്ടിയും കയ് മുറിച്ചും കുഴങ്ങിപ്പോകും..അതിനേ നേരം കാണൂ..
ഒരു നിരപരാധിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും മറുവശത്തുള്ള ആയിരം അപരാധികള്‍ രക്ഷപെടരുത് എന്നു തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം.
ReplyDeleteഇല്ല അജിത്,ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്.ഒരപരാധിയെപ്പോലും രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യരുത്.
"പക്ഷേ മറുപക്ഷം ചിന്തിച്ചാല്‍ അതിന്റെ കാടത്വം അംഗീകരിച്ചുകൊണ്ടു തന്നെ, കുറഞ്ഞ അളവില്‍ തെറ്റിദ്ധാരണകളാല്‍ ഈ നിയമം നിരപരാധികളില്‍ അതിന്റെ എല്ലാ തീവ്രതയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നത് വിസ്മരിക്കതെ തന്നെ, ഇന്നിന്റെ മൃഗീയ മനസ്സുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ശിക്ഷാരീതികളാണ് അതെന്ന തിരിച്ചറിവ് നമ്മെ ശക്തമായി അത്തരം ഒരു നിയമം നടപ്പാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നു"
ReplyDeleteപോസ്റ്റ് ഒരു പ്രാവശ്യം വായിച്ചു. കമന്റ് ഇടാന്‍ ഒരു വരവ് കൂടി വരേണ്ടി വരും!! വരാം.
നമ്മുടെ നാട്ടിലെ ശിക്ഷാവിധികൾ ഒന്നും മോശമായൊ, കുറവായോ തോന്നുന്നില്ല.
ReplyDeleteശിക്ഷക്കു മുൻപുള്ള നടപടിക്രമങ്ങളിലാണ് പാളിച്ചകൾ സംഭവിക്കുന്നത്. അതിനു തടയിടാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നു തോന്നുന്നു.
ഉദ്യോഗസ്ഥന്മാർ കരുതിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്ന പാളിച്ചകൾ കാരണം കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിന് നിയമത്തെ കുറ്റം പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.
സുഹൃത്തെ, താങ്കളുടെ നിരീക്ഷണം കൊള്ളാം.ഈ നിയമത്താൽ ശിക്ഷ വിധിക്കുന്നവരും തെറ്റ് ചെയ്യാൻ സാദ്ധ്യതയുള്ള വെറും മനുഷ്യരാണെന്ന് മറക്കരുത്.ഒരു നിരപരാധിയുടെ ജീവനെടുക്കാൻ വിധിക്കുന്നവരെ അതേ വിധികൊണ്ട് ശ്ക്ഷിച്ചാൽ തിരിച്ചുകിട്ടുന്നതാണോ നഷ്ടപെട്ട ജീവൻ.
ReplyDeleteOkke Sari Thanne....
ReplyDeletePakshe aa pidikkapettavan Oru American Citizen aayirunnenkill ee kaliyonnum Nadakilla....
Athallee sathyam...
ഈ ലേഖനം എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് ആദ്യമേ അറിയിച്ചിരുന്നല്ലോ... സത്യത്തില്‍ ഇതില്‍ അനുകൂലിച്ചവരുടെയും പ്രതികൂലിച്ചവരുടെയും രാഷ്ട്രീയം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. എങ്കിലും ചരിത്രത്തെ കുറിച്ചുള്ള എന്റെ അറിവുകേടിനെ കുറിച്ച് ശ്രീ ബിജുകുമാര്‍ ആലങ്കോടിന്റെ കമന്റിനു മാത്രം മറുപടി പറയട്ടെ... ചരിത്രം എന്നിക്കറിയില്ല എന്നത് താങ്കളുടെ ഊഹം മാത്രമാവാം... ചരിത്രത്തില്‍ അങ്ങനെയായിരുന്നു എന്നത് ധാരാളം വായനയിലൂടെ ഞാന്‍ മനസിലാക്കിയിട്ടുമുണ്ട്..... എന്നാല്‍ താങ്കള്‍ ചരിത്രത്തോടൊപ്പം മനസ്സിലാക്കേണ്ടിയിരുന്ന് മറ്റൊരു ചരിത്ര സത്യമുണ്ട്.... ചരിത്രാതീന കാലത്തെ കാടന്‍ നിയമങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ശിക്ഷാവിധികളാണ് അന്നത്തെ രാജ്യങ്ങളെ കെട്ടുറുപ്പഉള്ളതാക്കി മാറ്റിയത്..... നമ്മള്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികം അനുഭവിച്ച ജനാധിപത്യ വ്യവസ്ഥയിലുള്ള ഭരണ സമ്പ്രദായമോ, അതിനപ്പുറം വിദേശ കോളനി വ്യവസ്ഥയില്‍ 500 ല്‍ പരം വര്‍ഷങ്ങള്‍ അനുഭവിച്ച യാതനകള്‍ക്കോ അപ്പുറം ശക്തമായ രാജഭരണ വാഴ്ച്ചയുടെ പതിറ്റാണ്ടുകള്‍ ഉണ്ടായിരുന്നു എന്നു നാം ഓര്‍ക്കണം....അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥിതി ഒഴിച്ചാല്‍ ചരിത്രം പറയുന്നത് വിശ്വസിക്കാമെങ്കില്‍ ശുദ്ധഭരണം തന്നെ ആയിരുന്നു എന്നാണ്.... സൌദിയില്‍ അപരാധികളെ കിട്ടിയില്ലെങ്കില്‍ നിരപരാധികളെ ക്രൂശിക്കുന്നതായി ആരും പറഞ്ഞു പോലും കേട്ടിട്ടില്ല...14 വര്‍ഷമായി ഇവിടെയുള്ള എനിക്ക് അത്തരം അനുഭവങ്ങള്‍ കേട്ടുകേള്‍വി പോലും ഇല്ല.... എന്നാല്‍ അപരാധികള്‍ എന്ന് തെറ്റിദ്ധരിച്ച് പലര്‍കും ശിക്ഷകളെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് പച്ച പരമാര്‍ത്ഥമാണ്.... ലോകത്ത് എവിടെയും ഉള്ള പോലെ ചില നരാധമന്മാരുടെ നിയമ ലംഘനങ്ങള്‍ ഇവിട്ടെയും ഉണ്ടാകുന്നുണ്ട് എന്നത് സത്യമാണ്, എന്നാല്‍ അത് മറ്റിടങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ കുറവആണെനു തന്നെ കാണാം....
ReplyDelete‘സൌദിയില്‍ അപരാധികളെ കിട്ടിയില്ലെങ്കില്‍ നിരപരാധികളെ ക്രൂശിക്കുന്നതായി ആരും പറഞ്ഞു പോലും കേട്ടിട്ടില്ല...14 വര്‍ഷമായി ഇവിടെയുള്ള എനിക്ക് അത്തരം അനുഭവങ്ങള്‍ കേട്ടുകേള്‍വി പോലും ഇല്ല.... എന്നാല്‍ അപരാധികള്‍ എന്ന് തെറ്റിദ്ധരിച്ച് പലര്‍കും ശിക്ഷകളെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് പച്ച പരമാര്‍ത്ഥമാണ്.... ലോകത്ത് എവിടെയും ഉള്ള പോലെ ചില നരാധമന്മാരുടെ നിയമ ലംഘനങ്ങള്‍ ഇവിട്ടെയും ഉണ്ടാകുന്നുണ്ട് എന്നത് സത്യമാണ്, എന്നാല്‍ അത് മറ്റിടങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ കുറവആണെനു തന്നെ കാണാം’....
ReplyDelete‘ഈ വരികള്‍ക്ക് 22 വര്‍ഷത്തെ പ്രവാസ പരിചയത്തിന്റെ ഒരു കയ്യൊപ്പ് ഞാനും ചേര്‍ക്കുന്നു.’
ശരിയത്ത് ശിക്ഷകളെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് അഭിപ്രായം എഴുതുന്നില്ല.
ReplyDeleteഅതിന്റെ വിചാരണയും, ശിക്ഷകളെയും കുറിച്ച് കൂടുതൽ എഴുതാൻ ആരെങ്കിൽ ഉണ്ടെങ്കിൽ വായിക്കുവാൻ താത്പര്യമുണ്ട്.
ഇത്യയിൽ നിയമ വ്യവസ്ഥയ്ക്കല്ല കുഴപ്പം, അതു നടപ്പാക്കുന്ന രീതിയിലാണ്.
ഏത് ശരി യെന്നും ഏത് തെറ്റെന്നും ഉള്ള വാദം അവസാനിക്കുകയില്ല. കാരണം ഒരാൾ അനുഭവിച്ച വേദന അതു ശാരീരികമാണെൻങ്കിലും, മാനസികമാണെൻങ്കിലും അതു അതു പോലെ കുറ്റവാളിക്ക് കൊടുക്കുവാൻ കഴിയുമോ?. ഇനി വേദന കൊടുത്തുവെന്നിരിക്കട്ടെ, അയാൾ വീണ്ടും അതു ചെയ്യില്ലെന്ന് എങ്ങനെ ഉറപ്പാക്കാം?. ഇവിടെ തൂക്കി കൊല്ലൽ എത്ര വർഷങ്ങളായി നടക്കുന്നു. ആരെങ്കിലും ഭയന്ന് തെറ്റുകൾ ചെയ്യാതിരിക്കുന്നുണ്ടോ?..ഭയം കൊണ്ടു മാത്രം കുറ്റവാളികളെ സമൂഹത്തിൽ ഇല്ലായ്മ ചെയ്യുവാൻ കഴിയില്ല എന്നതിനു തെളിവാണ് ഇന്നും നമ്മുടെ നാട്ടിൽ വധ ശിക്ഷ നടപ്പിലാക്കുന്നതും, ഈ ശരിയത്ത് രാജ്യങ്ങളിൽ കാടൻ ശിക്ഷകൾ ഇപ്പോഴും നടപ്പിലാക്കേണ്ടി വരുന്നതും.
ഭാവിയിൽ ഒരു പക്ഷെ ജനറ്റിക്ക് സാങ്കേതിക വിദ്യയിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കും.
തുള്ളി മരുന്ന് പോലെയോ ഇഞ്ചക്ഷൻ പോലെയോ .. ആർക്കറിയാം?!
"നമ്മള്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികം അനുഭവിച്ച ജനാധിപത്യ വ്യവസ്ഥയിലുള്ള ഭരണ സമ്പ്രദായമോ, അതിനപ്പുറം വിദേശ കോളനി വ്യവസ്ഥയില്‍ 500 ല്‍ പരം വര്‍ഷങ്ങള്‍ അനുഭവിച്ച യാതനകള്‍ക്കോ അപ്പുറം ശക്തമായ രാജഭരണ വാഴ്ച്ചയുടെ പതിറ്റാണ്ടുകള്‍ ഉണ്ടായിരുന്നു എന്നു നാം ഓര്‍ക്കണം."
ReplyDeleteചരിത്രം അറിഞ്ഞില്ലെന്ന് അതുകൊണ്ടുതന്നെയാണ് ബിജുകുമാര്‍ പറഞ്ഞത് നീര്‍വിളാകന്‍. നമ്മുടെ നാട്ടിലെ
മഹത്തായ രാജഭരണത്തിന്റെ കാര്യമൊന്നുംപറയണ്ട.കേവലം പത്തുശതമാനം ജനങ്ങള്‍ക്കുപോലും അത് നീതി നല്‍കിയിരുന്നില്ല. ശൂദ്ര രാജിവിന്റെ കുടുംബക്കാരായ നായര്‍ക്കുപോലും സര്‍ക്കാര്‍ ജോലി കിട്ടുമായിരുന്നില്ല. തമിഴ് ബ്രാഹ്മണര്‍ തന്നെ വേണ്ടിയിരുന്നു എല്ലാറ്റിനും :) ബ്രാഹ്മണ വിത്തുകാളകളുടേയും,അവരുടെ അടിമകളും ഗുണ്ടകളുമായിരുന്ന ശൂദ്രന്മാരുടേയും(നായര്‍)കിരാത ഭരണത്തെക്കുറിച്ച് ഔദ്ദ്യോഗിക ടെക്സ്റ്റ് ബൂക് ചരിത്രം മാത്രം പഠിച്ചാല്‍ നമ്മുടെ ചരിത്രത്തെക്കുറിച്ച് ദുരഭിമാനം തോന്നാം. എന്നാല്‍, സത്യം സ്കൂള്‍-കോളേജ് ചരിത്ര പുസ്തകങ്ങള്‍ക്കു പുറത്താണ്. ( ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു ) പ്രജകളെ ജീവനോടെ പീഢിപ്പിച്ചു കൊന്നിരുന്ന ചിത്രവധവും, തിളച്ച എണ്ണയിലെ കൈമുക്കലും,അവര്‍ണ്ണരെ കൊന്നൊടുക്കലും,(വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല
) ഒടിയന്മാരെ ഉപയോഗിച്ചുള്ള വംശഹത്യകളും,പേടിത്തൂറികളായ രാജാക്കന്മാര്‍ നടപ്പാക്കിയിരുന്നത് കേരളത്തില്‍ തന്നെയായിരുന്നു. ഇതിനൊക്കെ പുറമേയായിരുന്നല്ലോ സമ്പൂര്‍ണ്ണ അടിമത്വവും, കേരളത്തിലെ രാജകൊട്ടാരങ്ങളിലും,കോവിലകങ്ങളിലും,ക്ഷേത്രങ്ങളിലും നിലനിന്നിരുന്ന ആരാധനയുടെ പേരിലുള്ള വ്യഭിചാര സംസ്ക്കാരവും !!! ബെസ്റ്റ് വ്യവസ്ഥിതിയായിരുന്നു :)
I went through your post...! Found very nice and I appreciate the way you presented.. My wishes!
ReplyDeleteഏതു നിയമങ്ങളും പ്രാവര്‍ത്തികമാക്കുന്നിടത്താണ് പാളിച്ചകള്‍ ഉണ്ടാവുക. ഒരു നിരപരാധി പോലുംശിക്ഷിക്കപ്പെടരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ 1000 കുറ്റവാളികള്‍ക്കിടയില്‍ നിന്നും കുറ്റം തെളിയക്കപ്പെട്ടു കിട്ടിയവനെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. ജയില്‍വാസം സുഖവാസമോ ശിക്ഷയോ എന്ന സംശയവുമുണ്ട്.
ReplyDeleteമറ്റൊന്നു, അന്വേഷകര്‍ കുറ്റവാളിയെന്നു കണ്ട് കോടതിക്കു മുന്നിലെത്തുന്നവര്‍ നിരപരാധിയെന്നു തെളിയിക്കപ്പെടുമ്പോള്‍, അന്വേഷിച്ചവര്‍ കുറ്റവാളികളാണെന്നു ബോധ്യമാകുന്നു കൂടിയുണ്ട്. അവര്‍ക്കുള്ള ശിക്ഷ കൂടി വിധിക്കേണ്ടതുണ്ട്.
പോസ്റ്റിലേക്കെത്തിച്ച ചിത്രകാരനു നന്ദി.
ശരീയത്ത് പോലൊന്ന് ഞാൻ തീർച്ചയായും നമ്മുടെ നാട്ടിൽ ആഗ്രഹിക്കുന്നില്ല, എങ്കിലും പരിഗണനാർഹമാണ് കുറ്റങ്ങളെ പ്രതിയുള്ള താങ്കളുടെ ചിന്തകൾ. നല്ല ലേഖനം.
ReplyDeleteമലയാളികളിൽ കൂടുതലായി ഇപ്പോൾ കണ്ടുവരുന്ന ഈ വൈകൃതത്തെപ്പറ്റി പഠിച്ച് ഒരു പരിഹാരം ഉണ്ടാവേണ്ടിയിരിക്കുന്നു.
ReplyDeleteഎന്റെ പുതിയ പോസ്റ്റ് കൂറ്റി ഒന്ന് നോക്കുക
(ഓ.ടോ. : കൂടുവിട്ട് കവിതയിൽ നിന്നകന്നതെന്തേ ?)
സൌദി നിയമത്തെ സൌദി നിയമം എന്ന് തെന്നെ വിളിക്കുക. സൌദി നിയമം പൂരനമായും ശരീഅത് അനുദൃതമാണ് എന്ന് ഞാന്‍ കരുതുന്നില്ല. മാത്രവമുള്ള ചില ക്രിമിനല്‍ ശിക്ഷാനിയമങ്ങള്‍ക്ക് പറയുന്ന പെരുമല്ല ശരീയത്.
ReplyDeleteസൌദി ക്രിമിനല്‍ നിയമങ്ങള്‍ ഒരു പക്ഷെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ശരീഅതിനോട് കുറച്ചു കൂടെ അടുത്ത് നിക്കുന്നുണ്ടായിരിക്കാം എന്ന് മാത്രം.
സൌദിയെ ക്കുറിച്ച് പരാമര്‍ശിക്കവേ, പാശ്ചാത്യ രാജ്യത് ജനിച്ചു സൌദിയില്‍ ജീവിക്കുന്ന ഒരു മത പണ്ഡിതന്‍(Bial Philips) പറഞ്ഞത് ഓര്‍ക്കുന്നു , സൌദിയില്‍ വളരെ വര്‍ഷങ്ങളായി ജീവിക്കുന്ന അദ്ദേഹം തെന്റെ വീടിന്‍റെ വാതില്‍
പൂട്ടാതെയാനെത്രേ വര്‍ഷങ്ങളായി രാത്രി ഉറങ്ങാരുള്ളത് ആ സുരക്ഷിതത്വ ബോധം അദ്ദേഹത്തിന് പാശ്ചാത്യ രാജ്യത് എവിടെയും അനുഭവിക്കാം കഴിഞ്ഞിട്ടില്ല എന്നുമായിരുന്നു അദ്ധേഹത്തിന്റെ പക്ഷം.
കുറ്റവാളികളുടെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിലെ സുരക്ഷിതത്വ ബോധം ഉണ്ടാകൂ..
അറിയില്ല നിയമം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കുറ്റം ചെയ്യില്ലായിരുന്നു എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ,ഈ ശിക്ഷകള്‍ എല്ലാം ഉണ്ടായിട്ടും
ReplyDeleteഈ പറയുന്ന സ്ഥലങ്ങളിലും കുറ്റങ്ങള്‍ നടക്കുന്നുണ്ട് .മനുഷ്യന്റെ ചോദനകളെ വിലക്കിയിട്ടു സമൂഹത്തിന്റെ മുന്നിലെ കുറ്റവാളിയാക്കി മാറ്റുന്നതില്‍ എന്ത് അര്‍ഥം..?
കനത്ത ശിക്ഷ കുറ്റകൃത്യങ്ങള്‍ കുറയാന്‍ സഹായിക്കില്ല എന്ന തിരിച്ചറിവില്‍ ആധുനിക പാശ്ചാത്യ രാജ്യങ്ങള്‍ പലതും വധശിക്ഷ നിര്‍ത്തലാക്കുകയാണ്. സമൂഹനന്മയാണ് ആത്യന്തികമായി രാഷ്ട്രത്തിന്റെ ലക്ഷ്യമാകേണ്ടത്. അല്ലാതെ പൌരന്മാരുടെ ചന്തിക്കടിക്കലല്ല. ജനാധിപത്യം മോശം അതുകൊണ്ട് പണ്ടത്തെ മാര്‍ത്താണ്ടവര്‍മ്മമാരുടെ രാജ ഭരണം വരട്ടെ എന്ന് വിലപിക്കുന്നത് പോലെതന്നെ യാണ് ശരീഅത്ത് ശിക്ഷാ രീതി വരട്ടെ എന്നതും. ഗള്‍ഫില്‍ വര്‍ഷങ്ങളായി പണി എടുക്കുന്ന തൊഴിലാളികളുടെ ലൈംഗിക ദാരിദ്ര്യവും നാം കാണേണ്ടതുണ്ട്. വര്‍ഷങ്ങളായി സ്ത്രീ സാമീപ്യമില്ലാതെ പണി എടുക്കുന്ന തൊഴിലാളി വേശ്യയുടെ അടുത്തു പോയത് 75 ചാട്ടവാറടിയും ജോലികളയലും ഉള്‍പ്പെടെ ശിക്ഷകള്‍ വിധിക്കാവുന്ന കുറ്റമാണോ ? ??? സൌദിയും അതിന്റെ നിയമങ്ങളും ആധുനിക കാലത്ത് നിന്നും ചുരുങ്ങിയത് ആയിരം വര്‍ഷമെങ്കിലും പിന്നിലാണ്.
ReplyDeleteചിത്രകാരന്‍..... നിങ്ങള്‍ എന്റെ വിവരത്തിന് മാര്‍ക്കിടരുത്..... കാരണം ചരിത്രമായാലും ഭൂമിശാസ്ത്രമായാലും അതിനെ ഓഓരോത്തരും സമീപിക്കുന്നത് അവന്റെ കണ്ണില്‍ കൂടിയാണെന്ന് ഏവര്‍ക്കും അറിയാം... ചിലരുടെ പ്രശ്നം മതമാണ്, താങ്കളുടെ പ്രശ്നം ജാതിയും.... അച്ഛന്‍ ആനക്കാരനാണെങ്കില്‍ മകന്റെ ചന്തിയില്‍ തഴമ്പ് വരുമോ എന്നു ചോദിക്കും പോലെ, പണ്ട് പുരാതന കാലത്ത് ബ്രാഹ്മണര്‍ അല്ലെങ്കില്‍ ക്ഷത്രിയര്‍ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ ചെയ്തുകൂട്ടിയ അനീതികള്‍ക്ക് പകരം ഇന്നു അവരുടെ ഒന്നുമറിയാത്ത പുതിയ തലമുറയെ കൊണ്ട് അനുഭവിപ്പിക്കണം എന്ന വാശിപോലെ.... വിഷയം അതല്ലാത്തതിനാല്‍ ഞാന്‍ കൂടുതല്‍ പറയുന്നില്ല.... നമ്മുക്ക് ഈ വിഷയം മറ്റൊരിടത്ത് സംവദിക്കാം.... ഞാന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്.... കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തപെട്ടെങ്കിലേ കുറെയൊക്കെ രാജ്യത്തിനു തന്നെ മുന്നേറ്റം ഉണ്ടാകൂ... സദ്ദാമിന്റെ ഇറാഖും, ഇന്നത്തെ ഇറാഖും ഒരു ചെറിയ ഉദാഹരണമാണ്.... ചൈനക്ക് ഇന്നു ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി അതാണ്... ഇവിടെ സൌദിയില്‍ തന്നെ ഉള്ള എണ്ണ നിക്ഷേപം നമ്മുടെ രാജ്യത്തായിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.... അപ്പോഴും നമ്മള്‍ കൊടുക്കേണ്ടത് ഇന്നത്തെ പോലെ ഭീമമായ തുകയാകുമായിരുന്നു.... അങ്ങനെ പലതും ആലോചിച്ചാല്‍ അല്‍പ്പം സ്വാതന്ത്ര്യക്കുറവ് നമ്മുക്ക് വളരെ നല്ലതായി തോന്നും...ആ സ്വാതന്ത്ര്യക്കുറവിന്റെ സുഖം എനിക്കനുഭവിക്കാന്‍ കഴിയുന്നുണ്ട്...
ReplyDeleteപ്രിയപ്പെട്ട അജിത്
ReplyDeleteവളരെ കാലിക മായ ഒരു വിഷയമാണ് താന്കള്‍ പറഞ്ഞത്. ശരീഅത്ത് നിയമം പലപ്പോഴും വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. കട്ടവന്ടെ കൈ വെട്ടുക. വ്യഭിചാരം ചെയ്യ്ന്നവന്‍ വിവാഹിതന്‍ ആണെങ്കില്‍ കല്ലെറിഞ്ഞു കൊല്ലുക . ഇതൊരു പൈശാചിക ശിക്ഷാ രീതി അല്ലെ എന്ന് തോന്നാമെന്കിലും, കേരളത്തിലെ സമകാലീന കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും, രീതിയും കാണുമ്പോള്‍ താന്കള്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ ഭരണഘടനയിലെ പീനല്കോട് നിയമങ്ങള്‍ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ.
ഈ ലേഖനത്തിനു , ഈ ചിന്തകള്‍ക്ക് ആശംസകള്‍
Nannayittunde.. Ethine patti chindikenda kalam athikramichu kazhinju..
ReplyDeleteവളരെ തെറ്റായ നിരീക്ഷണം. ഇത് 21 - ആ മോനെ നൂറ്റാണ്ട്.
ReplyDeleteശരീഅത് നിയമം വരുക എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല പക്ഷെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഈവരുന്ന കാല താമസം ഇല്ലാതാക്കിയാല്‍ മതി എന്നാണ് എന്‍റെ പക്ഷം
ReplyDeleteഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍, അന്നത്തെ പൊതു സമൂഹം തെറ്റെന്നു കരുതുന്ന ( ചിലപ്പോള്‍ കാലക്രമത്തില്‍ ആ പ്രവൃത്തി തെറ്റല്ലാതായി മാറിയേക്കാം) ഏതെങ്കിലും കാര്യം ചെയ്തതിന്റെ പേരില്‍ ക്രൂര ശിക്ഷകള്‍ അടിചെല്പിക്കുന്നത് ഒരു തരത്തിലും നല്ല കാര്യം അല്ല. സൗദി പോലെയുള്ള രാജ്യങ്ങളില്‍ കര്‍ശന നിയമ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും ധാരാളം കുറ്റങ്ങള്‍ നടക്കുന്നുണ്ട്. അവിടങ്ങളില്‍ ധനവാന്മാരായ സ്വദേശികള്‍ തിങ്ങി പാര്‍ക്കുന്നിടങ്ങളില്‍ അവര്‍ പരസ്പരം കുറ്റ കൃത്യങ്ങളില്‍ എര്പെടുന്നില്ലായിരിക്കാം. അവിടത്തെ സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന ക്രൂരതകള്‍ ആധുനിക ലോകത്തിനു സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തതാണ് (കേരളത്തില്‍ ഈയിടെ നടന്ന സംഭവം ഉയര്‍ത്തി കൊണ്ട് ഇതിനെ ന്യായീകരിക്കരുതെന്നു മുന്‍കൂര്‍ അപേക്ഷ.) "ആട് ജീവിതം " നയിക്കുന്ന എത്രയോ ഹതഭാഗ്യന്മാര്‍ ഇന്നും അവിടത്തെ മരുഭൂമികളില്‍ കാണും. കര്‍ശന നിയമ വ്യവസ്ഥകളെക്കള്‍ സമ്പത്തിന്റെ തുല്യമായ വിതരണവും, തുല്യ നീതി നടപ്പാക്കലും, മനുഷ്യാവകാശ അവബോധനവും ആണ് ഇന്നിന്റെ ആവശ്യം.
ReplyDeleteശരീയത്ത് പോലെയുള്ള ഒരു നിയമമുണ്ടെങ്കിലേ നാട്ടില്‍ കുറ്റവാളികള്‍ കുറയുകയുള്ളൂ... കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാത്തിടത്തോളം കാലം ജനങ്ങള്‍ നിയമം കയ്യിലെടുത്താല്‍ അതിനെ ആര്‍ക്കും കുറ്റം പറയാനാവില്ല... താങ്കള്‍ പറഞ്ഞപോലെ ഒറ്റക്കയ്യന്‍ ശിക്ഷയും കഴിഞ്ഞ് നെഞ്ചും വിരിച്ച് നടക്കും, അത് നിങ്ങള്‍ നോക്കി നില്‍ക്കാനേ നിങ്ങള്‍ക്കാവുള്ളൂ പൗരന്‍മാരേ എന്നാണ് നമ്മുടെ ഭരണകൂടം നമ്മോട് പറയുന്നത്.
ReplyDeleteവളരെ പ്രസക്തമായ ഒരു പോസ്റ്റ്... ആശംസകള്‍...
സുഹൃത്തെ, ഇവിടെയുള്ള ഇപ്പോഴത്തെ ശിക്ഷാരീതികള്‍ അത്ര കുറഞ്ഞ രീതിയിലുള്ളതാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായം ഉണ്ടോ? ഒരു വര്‍ഷത്തെ കഠിന തടവ് എന്നുള്ളത് പോലും അത് നിക്ഷ്പക്ഷമായി എല്ലാ കുറ്റവാളികളിലും നടപ്പാക്കാന്‍ സാധിച്ചാല്‍ തന്നെ ധാരാളം ആണ്. പക്ഷെ ആര് നടപ്പാക്കും അന്നതാണ് ചോദ്യം. ഇവിടെ പക്ഷെ അത് അങ്ങനെ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ന്യൂനത. അതല്ലാതെ നിയമത്തിന്റെതല്ല. കയ്യില്‍ പണവും അധികാരവും ഉള്ളവന്റെ കൂടെ നില്‍ക്കുന്ന അധികാര ഘടനക്കെതിരെ ശബ്ദമുയര്‍ത്തി അതിനെ ശുദ്ധീകരിക്കുക. എന്നിട്ടും ഫലമില്ലെങ്കില്‍ മാത്രം പോരെ ശരിയത്തിനെ ആരാധിക്കല്‍. ശരിയത്ത് ഇല്ലാതെ തന്നെ നീതിനിര്‍വഹണം കാര്യക്ഷമമായി നടക്കുന്ന എത്രയോ രാജ്യങ്ങള്‍ ഉണ്ട് ലോകത്ത്. യാതൊരു വിധ കടുത്ത നിയമങ്ങളും ഇല്ലാത്ത സ്കാന്റിനേവിയന്‍ രാജ്യങ്ങളിലും മറ്റും കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. അതിനു കാരണം സാമൂഹികമായ പുരോഗതിയാണ്. സൌദിയില്‍ ശരിയത്ത് ഉള്ളത് കൊണ്ടല്ല കുറ്റകൃത്യങ്ങള്‍ കുറഞ്ഞത്. മറിച്ച് ജുഡിഷ്യറി ക്രാര്യക്ഷമം ആയതിനാല്‍ ആണ്. സാമ്പത്തികമായും അതുവഴിഉണ്ടായ സാമൂഹിക സന്തുലിതാവസ്ഥയിലെ പുരോഗതിയും ഇതില്‍ നല്ലൊരു പങ്കു വഹിക്കുന്നു, ഇതേ സാമൂഹികമായ അസന്തുലിതാവസ്ഥ കൊണ്ട് തന്നെയാണ് പാകിസ്ഥാനിലും യെമനിലും ഇറാനിലും ഒക്കെ ഇതിനു സമാനമായ നിയമങ്ങള്‍ ഉണ്ടായിട്ടും ഇവിടങ്ങളിലൊക്കെ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നത്.
ReplyDeleteശിക്ഷാ നിയമത്തിലെ സുഖവാസം ഒഴിവാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ കൂടി കഴിയണം!
ReplyDeleteശരീഅത്ത് നീതി നിയമത്തെ കുറിച്ച് വളരെ നന്നായി മനസ്സിലാക്കി എഴുതിയ പോസ്റ്റ്... കേരളത്തിലെ കാടത്തം നിറഞ്ഞ പ്രവർത്തികൾ കാണുമ്പോൾ ഇതല്ല ഇതിലപ്പുറവും ചിന്തിച്ചു പോകും .. കുറച്ച് കാലം മുൻപ് ഒരു പെൺകുട്ടിയെ നശിപ്പിച്ച് കൊന്ന് അതിന്റ്റെ ശരീരം കഷ്ണങ്ങളാക്കുകയും അതു മൊബൈലിൽ പകർത്തി രസിക്കുകയും ചെയ്ത അഞ്ച് യുവാക്കളെ ജനമധ്യത്തിൽ നടുറോഡിൽ വെച്ച് തൂക്കിക്കൊല്ലുന്നത് മെയിൽ വഴി വന്നിരുന്നു അതു കണ്ടപ്പോൾ നമ്മുടെ ഇന്ത്യാരാജ്യത്ത് തന്നെ ഇങ്ങനെയൊന്നു വന്നിരുന്നെങ്കിൽ എന്ന മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി... എന്തു തെറ്റ് ചെയ്തവരും ഇത്തിരികാലം ജയിൽ വാസം അതിനു ശേഷം അയാൾ ജനങ്ങളുടെ മുന്നിൽ കൂടി ഞെളിഞ്ഞു നടക്കുന്നു.. ഒരു നാണവും ഇല്ലാതെ അവനു മനം മാറ്റവും ഇല്ല ഒരു മണ്ണാങ്കട്ടയുമില്ല, ശേഷം പലരും അവനെ പേടിച്ച് അവന്റെ ശിങ്കിടിയാവുന്നതും അവനെ ഉയർത്തികാട്ടുന്നതും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച, നൌഷാദ് വടക്കയിൽ പറഞ്ഞ പോലെ കുറ്റം നടത്തിയിട്ട് ശിക്ഷിക്കപ്പെടുനതിനേക്കാൾ പ്രധാനം കുറ്റം ചെയ്യാതെ നോക്കുന്നതാണ്.. അതിനു ദവപ്രീതി കാംഷിച്ചുകൊണ്ട് തെറ്റിൽ നിന്നും മാറി നിൽക്കണം. ഈ ലോകവും അവിടെയുള്ള നിയമങ്ങളും എന്നെ രക്ഷിച്ചാലും നാളെ ദൈവത്തിന്റെ കോടതിയിൽ എനിക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന ബോധം നമ്മിലുണ്ടാകണം.. അതാണു ഇസ്ലാം മുന്നോട്ട് വെക്കുന്നതും .എന്നിട്ടും മുസ്ലിംകൾ കുറ്റം ചെയ്യുന്നില്ലെ എന്നു പലരും ചോദിച്ചേക്കാം.. അവർ ഇസ്ലാമിക നാമധാരികൾ മാത്രം.. നിയമത്തിനും നീതിക്കും പുല്ലുവില കൽപ്പിക്കാത്ത നമ്മുടെ നാട്ടിൽ എന്തു നിയമം വന്നിട്ടും കാര്യമില്ല.. കാമവെറിയന്മാർ വിലസുന്ന നമ്മുടെ നാട്ടിൽ വ്യഭിചാരം കുറ്റമോതെറ്റോ ആയി പരിഗണിച്ച് അതിനു ശരീഅത്ത് ശിക്ഷ നടപ്പാക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ കല്ലുകൾ മതിയാകില്ല എന്നത് മറ്റൊരു സത്യം വളരെ നല്ല വിവരണം ..ആശംസകൾ..
ReplyDeleteഇതേ സൌദിയില്‍ ജീവിക്കുന്ന ആളാണ് ഞാനും.ശരീയത്ത് നിയമങ്ങള്‍ നമ്മുടെ ഇന്ത്യന്‍ നിമയങ്ങലെക്കാള്‍ മികച്ചതാണെന്ന അഭിപ്രായത്തോട് ഒരിക്കലും യോജിക്കാനാവില്ല. കുറ്റക്ര്ത്യങ്ങളുടെ തോത് സൌദിയില്‍ ഒരിക്കലും കുറവല്ല. മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ട് അവ പുറം ലോകം അറിയുന്നുല്ലെന്നു മാത്രം. ഒരാഴ്ച മുന്നേയാണ് ഒരു മലയാളിക്ക് ഹറമിന്റെ അടുത്ത് വെച്ച് പിടിച്ചു പറിക്ക് ഇരയായി പണവും ഇഖാമയും എല്ലാം നഷട്ടപെട്ടത്. ഈ നിയമങ്ങള്‍ കണ്ടു വളരുന്ന ഒരു സാധരണ സൗദി പൌരന്റെ ധാര്‍മിക ബോധം ഒരു ഇന്ത്യകാരനെക്കാള്‍ എത്രയോ താഴെയാണ്. പിന്നെ എന്താണ് ഈ നിയമങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പ്രസക്തി?
ReplyDeleteവാല്‍കഷ്ണം:ഒരാഴ്ച മുന്‍പേ ജിദ്ധ, ശരഫിയയില്‍ നിന്ന് രണ്ടു റിയാലിന്റെ ടാക്സിയില്‍ കയറിയതായിരുന്നു എന്റെ സുഹൃത്ത്. കയ്യില്ലുണ്ടായിരുന്ന നൂറു റിയാലും പോയി, കിട്ടിയ അടിയും മിച്ചം.വെറും "ആമല്‍ ന്ളാഫ ആമ്ത്ത്" ആയ അവന്‍ ഏത് ശരീയത്ത് കോടതിയിലാണ് ഇതിനു കേസ് കൊടുക്കേണ്ടത്?
ശരീഅത്ത് നിയമത്തെപറ്റിയുള്ള തങ്കളുടെ പോസ്റ്റ് ഒന്നുകില്‍ അറിവില്ലയ്മ കൊണ്ടോ അല്ലെങ്കില്‍ വിധേയത്വം കൊണ്ടുളവായ ഭയം കൊണ്ടോ ഉണ്ടായതാണെന്ന് പറയാതെ വയ്യ. സൌദി ഉള്‍പെട്ട രാജ്യങ്ങളിലെ വാര്‍ത്തകളിലെ സെന്‍സര്‍ഷിപ്പും മറ്റും നമ്മുടെ കണ്ണില്‍ നിന്ന് മറച്ചു വക്കപ്പെടുകയാണ്. ചെയ്യാത്ത കുറ്റത്തിന് കണ്ടവനെ പിടിക്കുക എന്നത് പലയിടത്തും നടക്കുന്നത് ലേഖകന്‍ ഒരു പക്ഷെ കണ്ടിട്ടും ഇല്ലെന്ന് നടിക്കുകയാണ്. പിന്നെ ആളുകള്‍ ജന്മനാല്‍ ആരും കുറ്റവാളികളാവുന്നില്ല. ഒരു പക്ഷെ ജീവിത സാഹചര്യങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്നു എന്ന് പകല്‍ പോലെ വ്യക്തവുമാണ്. ലോകത്ത് ശരീഅത്തല്ലാത്ത നിയമ സംഹിതയുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ തോതിലെവിടെയെങ്കിലും ഉണ്ടോ എന്നു കൂടി തെരഞ്ഞിട്ട് ഈ പോസ്റ്റ് ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം.
ReplyDelete“ചിത്രകാരന്‍..... നിങ്ങള്‍ എന്റെ വിവരത്തിന് മാര്‍ക്കിടരുത്..... കാരണം ചരിത്രമായാലും ഭൂമിശാസ്ത്രമായാലും അതിനെ ഓരോത്തരും സമീപിക്കുന്നത് അവന്റെ കണ്ണില്‍ കൂടിയാണെന്ന് ഏവര്‍ക്കും അറിയാം... ചിലരുടെ പ്രശ്നം മതമാണ്, താങ്കളുടെ പ്രശ്നം ജാതിയും....”
ReplyDeleteഹഹഹ....മാര്‍ക്കിട്ടാല്‍ എന്തു ചെയ്യും ???? നീര്‍വിളാകന്‍ തിരുമനസ്സേ,
ഓരോരുത്തരും അവരവരുടെ കണ്ണിലൂടെ മാത്രം കാണുന്നു , അതു മാത്രമാണ് ശരി എന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള കമന്റ് ബോക്സിന്റേ ആവശ്യമേ ഉദിക്കുന്നില്ല.
പിന്നെ,
ചിത്രകാരന്റെ പ്രശ്നം ജാതിയാണെന്ന് അങ്ങുന്ന് വിധിക്കുകയും ചെയ്തിരിക്കുന്നു !!!
ഏതു ജാതിക്ക് വേണ്ടിയാണു വാദിക്കുന്നതെന്നുകൂടി പറഞ്ഞാല്‍ കൊള്ളായിരുന്നു.
ഇപ്പോഴും ബ്രാഹ്മണന്റെ നാറിയ സവര്‍ണ്ണ ജാതി ചിന്ത വിട്ടൊഴിയാന്‍ കൂട്ടാക്കാത്തവര്‍ക്ക്
സാമൂഹ്യ ചരിത്രം കേട്ടാല്‍ പോലും ജാതിക്കെതിരെയുള്ള ജാതിവാദമായി തോന്നുന്നതാണ്. ശൂദ്രന്മാരും ദാസന്മാരുമായവര്‍ക്ക് ക്ഷത്രിയരാണെന്ന് ദുരഭിമാനം കൊള്ളാനും കള്ളക്ക്ഥകളും സവര്‍ണ്ണ റ്റെക്സ്റ്റ് ബുക്ക് ചരിത്രവും വകുപ്പുണ്ടാക്കിയതിനാല്‍ തോന്നുന്നതാണ് സത്യത്തിലുള്ള ചരിത്രം കാണുമ്പോഴുള്ള അലര്‍ജ്ജി :) ജിദ്ദയില്‍ നിന്നും കൂടുതല്‍ പണം കുഴിച്ചെടുക്കാന്‍ ശരിയത്ത് പ്രേമം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
പണമാണല്ലോ സവര്‍ണ്ണ മൂല്യ ബോധത്തിന്റെ ആധാരം !!!! നാല്ല അടിപൊളി ശൂദ്രക്ഷത്രിയ കള്ളവീരഗാഥകളൊക്കെ നമുക്ക് എഴുതി പ്രചരിപ്പിക്കാവുന്നതേയുള്ളു :)
ചിത്രകാരന്റെ ആശംസകള്‍ !!!
""എന്തു തെറ്റ് ചെയ്തവരും ഇത്തിരികാലം ജയിൽ വാസം അതിനു ശേഷം അയാൾ ജനങ്ങളുടെ മുന്നിൽ കൂടി ഞെളിഞ്ഞു നടക്കുന്നു""
ReplyDeleteഇത് കയ്യില്‍ കാശും അധികാരവും ഉള്ളവന്റെ മാത്രം കാര്യം ആണ്. അല്ലാത്തവരുടെ കാര്യത്തില്‍ തികച്ചും ഉപരിപ്ലവം! അല്ലാത്തവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവന്റെ സമൂഹത്തിലുള്ള വില എന്താണെന്ന് നന്നായി അറിയാവുന്നതാണല്ലോ എല്ലാവര്ക്കും. പുഴുത്ത പട്ടിക്ക് തുല്യം തന്നെയാണ് അവരുടെ അവസ്ഥയും. ജയിലിലെ സാധാരണ തടവുകാരുടെ അനുഭവങ്ങളൊക്കെ എന്താണെന്ന് അറിയാന്‍ ശ്രമിക്കുക. ശിക്ഷ എന്നത് സമൂഹത്തിനുള്ള പാഠം എന്നതിന് പുറമേ കുറ്റവാളികള്‍ക്ക് ഉള്ള Rehabilitation കൂടി ആണ്. പണമുള്ളവന് വിലക്ക് വാങ്ങാന്‍ കഴിയാത്ത നിയമം ലോകത്ത് എങ്ങുമില്ല. അതിനാല്‍ ന്നിയമാപാലനം വിലക്ക് വാങ്ങാന്‍ കഴിയാത്ത തരത്തില്‍ രാജ്യം വികസിക്കുക എന്നതാണ് ഏക രക്ഷാമാര്‍ഗം.
ജയിലില്‍ സുഖവാസം അനുഭവിക്കുന്നതൊക്കെ നീതി നിര്‍വഹണത്തിലെ പോരായ്മകളാണ്. സൗദി രാജ കുടുംബത്തിലെ അധികാരവും സമ്പത്തും ഉള്ള ഒരുവന്‍ തെറ്റ് ചെയ്‌താല്‍ ഈ ശരിയാ നിയമം വച്ച് ഒരു ചുക്കും ചിലപ്പോള്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ആ വാര്ത്തപോലും ജനങ്ങള്‍ അറിയണമെന്നില്ല. അക്കാര്യത്തിലോക്കെ സൌദിയിലും നല്ലത് ചൈന തന്നെയാണ്. ഉള്ള നിയമം മര്യാദക്ക് നടപ്പാക്കി അതില്‍ ന്യൂന്നതകള്‍ ഉണ്ടെങ്കില്‍ മാത്രം നിയമം മാറ്റാം... ശക്തവും നീതിപൂര്‍വവുമായ ഭരണം ആദ്യം വരട്ടെ!!
ReplyDeleteനീര്‍വിളാകന്റെ ചരിത്രജ്ഞാനത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നാല്‍ അദ്ദേഹം ഇവിടെ സൂചിപ്പിച്ചതാണ് അതിന്റെ അളവുകോലെങ്കില്‍ പിന്നെന്തു പറയാന്‍? ലോകത്തെ എല്ലാ നാടുകളിലും പൌരാണിക കാലത്ത് “കാടന്‍“ നിയമങ്ങള്‍ നിലനിന്നിരുന്നു. കുറ്റത്തിന് അതേപോലുള്ള പ്രതിക്രിയ എന്നതാണ് അന്നത്തെ നീതി. അത് ഇവിടെ കേരളത്തിലും ഉണ്ടായിരുന്നു. എന്നാല്‍ ജാതിയിലെ തട്ടനുസരിച്ച് ശിക്ഷ വ്യത്യസ്തമാണെന്നു മാത്രം. ബ്രാഹ്മണന് എറ്റവും കൂടി ശിക്ഷ ജാതിഭ്രഷ്ടാണെങ്കില്‍, ക്ഷത്രിയനു നാടുകടത്തലും, വൈശ്യന് അടി പോലുള്ളതും, ശൂദ്രന് ശൂലത്തില്‍ തറയ്ക്കല്‍, കഴുവിലേറ്റല്‍ ഇതൊക്കെയുമായിരുന്നു. ഇതിനെ ശുദ്ധഭരണം എന്നൊക്കെ വിശേഷിപ്പിക്കണമെങ്കില്‍............!!!
ReplyDeleteകാലം മാറിയപ്പോള്‍ ലോകത്തെ മിക്ക നാടുകളും “കാടന്‍” ശിക്ഷകള്‍ മാറ്റി ആധുനിക ശിക്ഷാ രീതികള്‍ സ്വീകരിച്ചു. അപൂര്‍വം ചിലയിടത്തു മാത്രമേ ഇപ്പോള്‍ അത്തരം ശിക്ഷാവിധികള്‍ നടപ്പുള്ളു. എന്റെ അറിവില്‍ സൌദി അറേബ്യ, താലിബാന്‍ പ്രദേശങ്ങള്‍, ഭാഗികമായി പാകിസ്ഥാന്‍. അറബിരാജ്യങ്ങളെങ്കിലും എന്തുകൊണ്ടാണ് യു.എ.ഇ, ഖത്തര്‍, ഒമാന്‍,ബഹറൈന്‍ ഇവയൊന്നും ശരീയത്ത് ക്രിമിനല്‍ നിയമം നടപ്പാക്കാത്തതെന്ന് നീവിളാകന്‍ ആലോചിച്ചിട്ടുണ്ടോ ?
ഇനി സൌദിയെ പറ്റി:
<>
“അപരാധികള്‍ എന്ന് തെറ്റിദ്ധരിച്ച് പലര്‍കും ശിക്ഷകളെ നേരിടേണ്ടി വന്നിട്ടുണ്ട് “. ഈ വാചകത്തിന്റെ അര്‍ത്ഥം നിരപരാധിയെ ക്രൂശിയ്ക്കുക എന്നല്ലാതെ മറ്റുവല്ലതുമാണോ സുഹൃത്തെ???? !!!!!
ഇനി സംഭവം ഒരെണ്ണം മാത്രം ഞാന്‍ പറയാം. അല്‍-ഖസീമില്‍, ഞാന്‍ താമസിച്ചിരുന്നതിനടുത്ത് രണ്ട് മലയാളി സഹോദരങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ മുറിയില്‍ നിന്ന് ചേട്ടന്റെ പണം കളവു പോയി. പോലീസ് വന്നു. അനിയനെ പൊക്കി. ഇഷ്ടം പോലെ ഇടിച്ച് ജയിലിലിട്ടു. അവസാനം അനിയനെ രക്ഷിയ്ക്കാന്‍ ചേട്ടന്‍ കേസ് പിന്‍വലിച്ചു. അനിയന്‍ അറിയാതെ ചേട്ടന്റെ കാശ് പോവില്ലത്രെ..!! ഇതാണ് നീതി..!!!
ഒന്നു കൂടി :.എകദേശം 4 വര്‍ഷം മുന്‍പ് റിയാദ്- മെക്ക ഹൈവേയില്‍ മലയാളി ആയ ഒരു ട്രെയിലര്‍ ഡ്രൈവറുടെ വണ്ടിയുടെ പുറകില്‍ സൌദി ഓടിച്ച കാര്‍ വന്നിടിച്ച് അഞ്ചുപേര്‍ മരിച്ചു. എക്സ്പ്രസ് ഹൈവേയിലെ സൈഡ് ട്രാക്കില്‍ പോകുന്ന അയാള്‍ തികച്ചും നിരപരാധി. ഇന്നും (എന്റെ അറിവ് ശരിയാണെങ്കില്‍), അയാള്‍ ജയിലില്‍ കിടക്കുന്നു, കോടതി വിധിച്ച അഞ്ച് ലക്ഷം റിയാല്‍ നല്‍കാന്‍ കഴിയാതെ.
ReplyDeleteഇത്ര കര്‍ശനനിയമം ഉള്ള സൌദിയിലെ റിയാദ്, ജിദ്ദ, ദമ്മാം, പിന്നെ അനേകം നഗരങ്ങള്‍, ഇതിലെ പേടിയില്ലാതെ നടക്കാന്‍ പറ്റുന്ന എത്ര തെരുവുണ്ടന്ന് നീര്‍വിളാകന്‍ പറയൂ. കട കൊള്ളയടിയിലും പിടിച്ചു പറിയിലും പരിക്കേറ്റ് എത്ര മലയാളികള്‍ മരിച്ചു? എത്രപേര്‍ ആശുപത്രിയില്‍ കിടക്കുന്നു?? പറയാമോ? പട്ടാപ്പകല്‍ നടക്കുന്ന വ്യഭിചാരം - അറബികളുടെ കാര്യമാണ് പറയുന്നത്- എത്ര മാത്രമാണെന്ന് അറിവുണ്ടോ?? വീട്ടുവേലക്കാരോട് കാണിയ്ക്കുന്ന ക്രൂരതയ്ക്ക് വല്ല അതിരുമുണ്ടോ?? അന്യമതസ്ഥന് തന്റെ ആരാധന ചെയ്യാന്‍ പറ്റുമോ??? സൌദിയിലെ നിയമത്തിന്റെ കാര്‍ക്കശ്യം വിദേശിയുടെ മുതുകത്തല്ലാതെ, അറബികള്‍ക്കു നേരെയുണ്ടോ??? ഇതിനൊന്നും ശരിയായ ഉത്തരമില്ലെങ്കില്‍ പിന്നെന്തോന്ന് ശരിയത്ത് നിയമം?? യഥാര്‍ത്ഥ വസ്തുതകള്‍ പറയാതെ, ആള്‍ക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുന്നതു ശരിയല്ല. ഞാനിവിടെ ഖത്തറിലാണുള്ളത്. ഇവിടെ ശരിയത്ത് നിയമമൊന്നുമില്ല. ഇവിടെ ആര്‍ക്കും എതിലെയും സ്വതന്ത്രരായി നടക്കാം. പിടിച്ചുപറിയില്ല, കൊലപാതകമില്ല. ആര്‍ക്കും തന്റെ ആരാധന ചെയ്യാം. ആരോടും മതം ചോദിയ്ക്കില്ല, ഇക്കാമയ്ക്ക് നിറവ്യത്യാസമില്ല.
നമ്മുടെ നാട്ടില്‍ ഇന്ന് ചെറിയ കുറ്റങ്ങള്‍ പോലും മാധ്യമങ്ങള്‍ വഴി ചര്‍ച്ചചെയ്യപ്പെടുന്നു. പണ്ട് കൈയൂക്കുള്ളവന് ആരെയും കൊല്ലാമായിരുന്നു. കാണുന്ന പെണ്ണിനെ പിടിയ്ക്കാമായിരുന്നു. (പാലേരി മാണിക്യം സിനിമ കാണൂ). ഒരു വാര്‍ത്തയുമില്ല. ആരും ഒന്നും അറിഞ്ഞുമില്ല. ഇന്ന് അത്തരം വാര്‍ത്തകള്‍ തീവ്രമായി ഓരോ ആളും ഉള്‍ക്കൊള്ളുന്നു. അതാണ് വ്യത്യാസം.
ഇവിടെ മനുഷ്യന് ജനാധിപത്യ സ്വാതന്ത്ര്യമുണ്ട്. നേരത്തെ അടിയന്തിരാവസ്ത ഉണ്ടായിരുന്നു, സൌദിയിലെ രീതി പോലെ. ജനങ്ങള്‍ അതു വലിച്ചെറിയുകയാണ് ചെയ്തത്. സ്വയം അടിമത്തം സ്വീകരിച്ച മനസ്സുള്ളവര്‍ക്ക് ജനാധിപത്യവും സ്വാതന്ത്ര്യവും വിലകുറഞ്ഞതാവാം.
പിന്നെ, “ഇന്ത്യയില്‍ ശരിയത്ത് വരുവാന്‍ വ്യാമോഹിയ്ക്കുന്നതു കൊണ്ട് കാര്യമില്ല“ എന്നൊക്കെ സങ്കടപെടുന്നവര്‍ക്കായി:
ഇവിടെ ഇപ്പോള്‍ സിവില്‍-വ്യക്തിനിയമം ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തവും, ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും ഒരു പോലെയുമാണ്. അതുമാറ്റി മുസ്ലീംങ്ങള്‍ക്കും നീര്‍വിളാകനെപ്പോലെ അതില്‍ താല്പര്യമുള്ളവര്‍ക്കും ശരിയത്ത് ക്രിമിനല്‍ നിയമം ബാധകമാക്കാന്‍ നമുക്ക് കൂട്ടായി ആവശ്യപ്പെടാം. ഞാന്‍ അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാകും. നീര്‍വിളാകനും മറ്റു സുഹൃത്തുക്കളും തയ്യാറാണോ??
This comment has been removed by the author.
ReplyDeleteബിജുവിനും ചിത്രകാരനും.... ഏതു വിമര്‍ശനത്തേയും അതിന്റെ പോസിറ്റീവ് സെന്‍സില്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.... അതിനാല്‍ തന്നെ നമ്മുടെ സംവാദം വിഷയം വിട്ട് വ്യക്തികളിലേക്ക് തിരിയരുതെന്ന് അപേക്ഷിക്കുന്നു.... ശരിയത്ത് നിയമമാണ് ലൊകതിലെ ഉദാത്ത നിയമവാഴ്ഖ എന്ന് അരക്കിട്ടുറപ്പിച്ചല്ല ഞാനീ ലേഖനം എഴുതിയിരിക്കുന്നത് എന്ന് വായനക്കാര്‍ക്ക് മനസ്സിലാകും എന്നു വിചാരിക്കുന്നു.... ഇവിടെ സൌദിയില്‍ പിടിച്ചു പറി പോലെയുള്ള സംഭവങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്.... കേള്‍ക്കുന്നുണ്ട്... പക്ഷേ നമ്മുടെ കൊച്ചു കേരളത്തില്‍വച്ച് താരതമ്യപെടുത്തിയാല്‍ അതിന്റെ സാന്ദ്രത കുറവു തന്നെയാണെന്നെ ഞാനിപ്പോഴും പറയൂ... ചിത്രകാരനും ബിജുവും പറയും പോലെ എനിക്ക് ആരോടും വിധേയത്വം കാണിക്കേണ്ട കാര്യമില്ല... ഇപ്പോള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുന്ന പണത്തില്‍ ക്ഊടുതല്‍ ഇതെഴുതിയതുകൊണ്ട് കുഴിച്ചെടുക്കാന്‍ കഴിയുമെന്നും എനിക്ക് വിശ്വാസമില്ല.... സൌദി രാജാവ് പ്രത്യേകം അഭ്യര്‍ത്ഥിച്ചതുകൊണ്ട് എഴുതിയ ലേഖനവും അല്ല ഇത്....ഇതു ഇങ്ങനെ എഴുതിയത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും മറ്റൊരു വിഭാഗത്തെ പീഡിപ്പിക്കാനും ആണെന്ന തെറ്റിദ്ധാരണയും വേണ്ട.... നമ്മുടെ നാട്ടില്‍ ഇന്നു കണ്ടുവരുന്ന കുറ്റവാളി സംസ്കാരത്തിനെതിരെ എനിക്ക് നിര്‍ദ്ദേശിക്കാനുള്ള ഒരു മാര്‍ഗ്ഗമായി മാത്രം അവതരിപ്പിച്ചു എന്നു മാത്രം... ലേഖനത്തില്‍ തന്നെ അതിനെ ഖണ്ഡിക്കുന്നവര്‍ക്ക് പ്രത്യേകം സ്വാഗതവും പറയുമ്പോള്‍ തന്നെ എന്റെ നിരീക്ഷണം ആണെന്ന് മനസ്സിലാക്കുമല്ലോ.... എന്റെ അറിവുകള്‍ ഉദാത്തവും മറ്റുള്ളവ വെറും മോശവും എന്ന സങ്കല്‍പ്പവും എനിക്കില്ല.... ആരോഗ്യപരമായ സംവാദത്തിലൂടെ എന്റെ കാഴ്ച്ചപ്പാടിനെ ചോദ്യം ചെയ്യാനും ഞാന്‍ പറഞ്ഞത് പൂര്‍ണമായും തെറ്റാണെങ്കില്‍ അത് തിരുത്താനും എനിക്ക് നാണംകേടില്ല താനും.... പക്ഷേ സംവാദംമഅരോഗ്യപരമായിരിക്കട്ടെ.... നമ്മളൊക്കെ നാളെ കാനേണ്ടവരും, സൌഹൃദം നിലനിര്‍ത്തേണ്ടവരും ആണ്.... എന്റെ ലേഖനം നമ്മുടെയൊക്കെ സൌഹൃദത്തിന് കോട്ടം തട്ടുന്ന രീതിയിലേക്ക് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്ന് അപേക്ഷിക്കൂന്നു....
ReplyDelete"ഇവിടെ സൌദിയില്‍ പിടിച്ചു പറി പോലെയുള്ള സംഭവങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്.... കേള്‍ക്കുന്നുണ്ട്... പക്ഷേ നമ്മുടെ കൊച്ചു കേരളത്തില്‍വച്ച് താരതമ്യപെടുത്തിയാല്‍ അതിന്റെ സാന്ദ്രത കുറവു തന്നെയാണെന്നെ ഞാനിപ്പോഴും പറയൂ..".
ReplyDeleteആണെന്ന് തോന്നുന്നില്ല.ഒരു പക്ഷെ ആരും അറിയുന്നുണ്ടാവില്ലെന്നു മാത്രം.
ദയവായി ഇതില്‍ വ്യക്തിവിദ്വേഷമൊന്നും കാണണ്ട. എന്നാല്‍ താങ്കളെപ്പോലൊരാള്‍ ഇത്തരം പോസ്റ്റിടുമ്പോള്‍ അതിന്റെ എല്ലാവശവും പഠിയ്ക്കണം. സൌദിയെന്തെന്നോ അവിടുത്തെ നിയമെന്തെന്നോ അറിയാത്തവര്‍ ഇതെല്ലാം ശരി, നമ്മുടെ നാട്ടിലെ നിയമം മോശം എന്നു ചിന്തിയ്ക്കും. സ്വന്തമായ വിശ്വാസം വളരെ സ്വകാര്യമായി പുലര്‍ത്തിയതിന് സൌദി ജയിലില്‍ എത്രപേര്‍ കിടക്കുന്നു; പുറം ലോകം കാണാതെ?? ഇന്ത്യ പോലെ ഏതു വിശ്വാസിയ്ക്കും പൂര്‍ണ സ്വാതന്ത്ര്യവും പ്രത്യേക വ്യക്തിനിയമവും തുല്യ അവസരവും നല്‍കുന്ന ഒരു രാജ്യത്ത് ശിക്ഷാനിയമങ്ങളും അതുപോലെ അല്പം അയവേറിയതാവും. ഈ സ്വാതന്ത്ര്യത്തിന്റെ നൂറിലൊന്നു പോലുമില്ലാത്ത ഒരു രാജ്യത്തെ ശിക്ഷാനിയമത്തെ പുകഴ്ത്തും മുന്‍പ് അതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തണമായിരുന്നു.
ReplyDeleteകേരളത്തിലെ കുറ്റകൃത്യനിരക്ക് സൌദിയിലേതിനേക്കാള്‍ കൂടുതലെന്നത് താങ്കളുടെ തെറ്റായ വിശ്വാസമാണ്. നമ്മുടെ നിയമപ്രകാരം കേസെടുത്താല്‍ സൌദിയില്‍ ഇന്നു നടപ്പുള്ള പലതും നിയമവിരുദ്ധമായിരിയ്ക്കും. രണ്ടും രണ്ട് സാഹചര്യമാണ്.
മറ്റ് അറബ് രാജ്യങ്ങളെന്തുകൊണ്ടാണ് ഈ കാടന്‍ നിയമങ്ങള്‍ അവിടെ നടപ്പാക്കാത്തത് എന്ന് താങ്കള്‍ ചിന്തിയ്കൂ....
well said, biju kumar
ReplyDeleteബിജുകുമാര്‍ alakode പറഞ്ഞ കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.
ReplyDeleteഇന്ത്യൻ ജനാധിപത്യത്തിനു കീഴിൽ, അതിന്റെ പഴുതുകൾക്കിടയിലൂടെ എങ്ങനെ നിയമം നടപ്പാക്കും എന്നതാണ് കാതലായ പ്രശ്നം..? അറബ് രാജ്യങ്ങളിലെ ഭരണഘടനയ്ക്കു കീഴിൽ അനായാസം നടപ്പാക്കാൻ കഴിയും.! ഇവിടെ എന്തെല്ലാം സങ്കീർണ്ണതകളാണ്..നമ്മുടെ മതേതരത്വം..ബ്യൂറോക്രസിയുടെ തെമ്മാടിത്തം, കക്ഷിരാഷ്ട്രീയത്തിന്റെ കള്ളസ്വാധീനങ്ങൾ.. അങ്ങനെയെന്തെല്ലാം.? ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെടുന്നവനും എ.ക്ലാസ്സ് സൌകര്യത്തിനുള്ള സൌകര്യം നമ്മുടെ ജെയിലിൽ ഒരുക്കിയിട്ടുണ്ടെന്ന് ഈയിടെ പിള്ള അതാവശ്യപ്പെട്ടപ്പൊഴാ ശ്രദ്ധിച്ചത്..! രാഷ്ട്രീയ ക്രിമിനലുകൾ നമ്മെ ഭരിക്കുന്നിടത്തോളം ഒരു മാറ്റം എളുപ്പമല്ല..! ഇരിക്കുന്ന കൊമ്പ് അവർ മുറിക്കുമോ..?
ReplyDeleteഒരു നിരപരാധിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും മറുവശത്തുള്ള ആയിരം അപരാധികള്‍ രക്ഷപെടരുത് എന്നു തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം.
ReplyDeleteoru maru chintha - oru paadu chinthippikkunna waakkanithu . aayiram thavana vayichathaanu 1000 aparadikal ..................etc
best padanam
"സൌമ്യയെ പ്രതീകാത്മകമായി പറഞ്ഞുവച്ചു എന്നു മാത്രം. നാം കണ്ടുമടുത്ത നിയമ നാടകങ്ങള്‍ മറ്റനവധിയല്ലേ. ഖജനാവ് കട്ടു മുടിക്കുന്നവര്‍, സുഖ ജീവിതത്തിനു പണം കണ്ടെത്താന്‍ കൊലപാതകം ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്നവര്‍, മത രാഷ്ട്രീയ തീവ്രവാദികള്‍, കുടുഃബ ജീവിതം മറന്ന് പരസ്ത്രീ/പുരുഷ ഗമനം ശീലമാക്കിയവര്‍, സ്ത്രീകളെ/കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍, മദ്യപാനികള്‍, ആള്‍ദൈവ വ്യവസായികള്‍, മതം കച്ചവടമാക്കിയവര്‍ എനിങ്ങനെയുള്ള സമൂഹ്യവിരുദ്ധരാല്‍ ബുദ്ധിമുട്ടുന്ന സാമാന്യജനതയ്ക്ക് എന്ത് നീതിയാണ് നമ്മുടെ നിയമവ്യവസ്ഥിതി നല്‍കിക്കൊണ്ടിരിക്കുന്നത്. ഒന്നും നല്‍കുന്നില്ല എന്നു മാത്രമല്ല, നിയമം പാലിക്കേണ്ടതും, നടപ്പാക്കേണ്ടതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിന്റെ തലതൊട്ടപ്പന്മാരും വരെ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കുന്നു എന്ന അമ്പരപ്പിക്കുന്ന സത്യവും നമ്മെ പല്ലിളിച്ച് കാട്ടുന്നു"
ReplyDeleteഈയടുത്ത നാളുകളിൽ നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ക്രുരതകൾ നന്മയുടെ അങ്കുരമെങ്കിലും മനസ്സിലുള്ള ഏതൊരുവന്റേയും ഉള്ളിൽ ഉണർത്തിയിരിക്കാവുന്ന ചിന്തകളാണ് നീർവിളാകന്റെ പോസ്റ്റിൽ ഗൌരവപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത്.
കുറ്റത്തിന്റെ ഗൌരവത്തിനു യോജിക്കുന്ന ശിക്ഷാമുറകൾ തന്നെയാണ് ഇത്തരം കുറ്റങ്ങളുടെ നിരക്ക് കുറച്ചുകൊണ്ടുവരാൻ കരണീയമായ ഏകമാർഗ്ഗം എന്നത് തർക്കമറ്റ സംഗതിയാണ്. ആ ശിക്ഷാരീതിയ്ക്ക് ശരീയത്തിന്റെ പേർ വിളിച്ചാലും കൊള്ളാം, മറ്റെന്തുപേർ വിളിച്ചാലും കൊള്ളാം.
നമ്മുടെ ശിക്ഷരീതികളായ കഠിനതടവും മറ്റും അത്ര കുറഞ്ഞ ശിക്ഷയാണെന്ന് ആരും പറയും എന്ന് തോന്നുന്നില്ല. പിന്നെ വക്കീലിനെ വച്ച് കേസ് വാദിക്കാന്‍ അവസരം ഉള്ളതും, മേല്കോടതിയില്‍ അപ്പീല്‍ കൊടുക്കാനും ഉള്ള സൌകര്യവും മറ്റും ഒരൊറ്റ നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. ഇനി അതൊന്നും വേണ്ടാ എന്ന് വാദിക്കുന്നവര്‍ സ്വന്തം കാര്യം വരുമ്പോള്‍ ഇത് തന്നെ പറയുമോ?
ReplyDeleteവക്കീലിനെ വച്ച് വാദിച്ച് പല കോടതികളും കയറിയിറങ്ങി പലരും നിയമത്തിന്റെ ആനുകൂല്യങ്ങളില്‍ രക്ഷപ്പെടുന്നതും നിത്യസംഭാവമാകുന്ന നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ നിയമം പോരാ എന്ന് പരാതിപെടുന്നതില്‍ അതിശയമില്ല. പക്ഷെ എല്ലാവരും ശിക്ഷാരീതി മാറ്റിയാല്‍ എല്ലാം ക്ലീയരാകും എന്ന അബദ്ധധാരണ വച്ചു പുലര്‍ത്തുന്നു. നിയമ പാലകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും അഴിമതിയും പിടിപ്പുകേടും ആണ് നിയമം വിലക്കുവാങ്ങാനും വളച്ചൊടിക്കാനും കാരണമാകുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. അത്തരം കെടുകാര്യസ്ഥ ഇല്ലാതായാല്‍ പല വികസിത രാജ്യങ്ങളിലെയും പോലെ നമുക്ക് സ്വന്തം നിയമസംവിധാനത്തില്‍ വിശ്വാസം ഉണ്ടാകുകയും ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെടുന്നതിനിടയില്‍ നിരപരാധികള്‍ ശിക്ഷിക്കപെട്ടാലും കുഴപ്പമില്ല എന്നൊക്കെയുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ തിരുത്താന്‍ നിര്‍ബന്ധിതര്‍ ആവുകയും ചെയ്യും.
സൌദിയിലെ നിയമം ഇന്ത്യയിൽ വരണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും ഇന്ത്യൻ ശിക്ഷാനിയമം കാലോചിതമായി പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നത് ഒരു സത്യമാണ്. കഠിന തടവുപോലും സുഖവാസമാകുന്നത് അപലപനീയം തന്നെയാണ്. പതിറ്റാണ്ടുകൾക്ക് മുൻപുള്ള സാമ്പത്തിക സാമൂഹിക സ്ഥിതിയല്ലല്ലോ ഇപ്പോൾ. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ടെ. എന്നാൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പഴുതില്ലാത്ത നിയമസംഹിതയാൾ നല്ലപോലെ മുറുക്കിത്തന്നെ കെട്ടിയിടുകയും വേണം.
ReplyDeleteശരിയത്ത് നിയമത്തിനെ വെറും ഒരു മതനിയമമായി മാത്രം കാണാതെ വേണ്ട തിരുത്തലുകളോടെ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നല്ല കാഴ്ചപ്പാടോടെ പറഞ്ഞിരിക്കുന്നു അജിത്ത്....
ReplyDeleteThis comment has been removed by the author.
ReplyDeleteശരി അത്ത് എന്ന നിയമം നമ്മുടെ നാടിനു അനുയോജ്യമല്ല,പ്രാകൃതമായ നിയമങ്ങള്‍ അല്ല നമുക്കാവിശ്യം എന്തിനും ഏതിനും പാഞ്ഞടുക്കുന്ന രാക്ഷ്ട്രീയ കോമരങ്ങള്‍ ജുഡീഷ്യറിയെയും സ്വാധീനിക്കുന്ന കാലഘട്ടമാണിന്നു.ജനകീയ വിചാരണ നിലവില്‍ വരിക ,നല്ല ചിന്ത,നന്നായി എഴുതി ഭാവുകങ്ങള്‍
ReplyDeleteചേർത്തു വായിക്കേണ്ട് ഒരു വാർത്ത.
ReplyDeleteഇവിടെ.
neervilaakan ,
ReplyDeleteഇന്ത്യ എന്നാ മഹാ രാജ്യത്ത് ജനിച്ചു വളരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. വല്ല സൌദിയിലോ അഫ്ഘാനിലോ ജനിക്കാത്തതില്‍, അവിടങ്ങളിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഞാന്‍ ആശ്വാസം കൊള്ലാരുമുണ്ട്. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യ തെന്നെയാണ് ഭേദം. 'ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും... ' എന്നതു ഇന്നും പ്രസക്തം തന്നെയാണ്. ഇന്ത്യന്‍ ഡെമോക്രസി ഇന്നും അതിന്റെ ശൈശവത്തില്‍ ആണ്. വളര്‍ന്നു വരുമ്പോള്‍ പക്വത കൈവരിക്കുക തന്നെ ചെയ്യും. അതിനായുള്ള ശ്രമങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ കാടന്‍ നിയമങ്ങള്‍ നടപ്പാക്കി, സ്വന്തം പൌരന്മാരെ വാള്‍മുനയില്‍ നിര്തുകയല്ല.
ജനാധിപത്യം നടപ്പാക്കിയ എത്രയോ രാജ്യങ്ങളില്‍ ജനങ്ങള്‍ സമാധാനംമായി ജീവിക്കുന്നു. അവിടെയൊന്നും ആരെയും ചാട്ടവാര്‍ കാണിച്ചു പേടിപ്പിചിട്ടല്ലലോ അവര്‍ നിയമങ്ങള്‍ അനുസരിക്കുന്നത്. ഇവിടെ പ്രശ്നം ശെരിയായ വിദ്യാഭ്യാസത്തിന്റെ കുറവും, ദാരിദ്ര്യവും ആണ്. അത് കുറച്ചു കൊണ്ട് വന്നാല്‍ സ്വാഭാവികമായും സമാധാനം ഉണ്ടാവുക തന്നെ ചെയ്യും. ഇതൊന്നും ഉടനെ നടന്നില്ലെങ്കില്‍ പോലും അടുത്ത തലമുറയെ എങ്കിലും അങ്ങനെ ഉയര്‍ത്തി കൊണ്ട് വരാന്‍ കഴിയും. അതിനു സര്‍ക്കാരിനെയും കുറ്റം പറഞ്ഞു ഇരുന്നതു കൊണ്ട് ഒരു കാര്യവുമില്ല. സമൂഹത്തിന്റെ ഒരു reflection ആണ് ആ സമൂഹത്തിന്റെ സര്‍ക്കാര്‍. ഓരോന്നിനും അവരവര്‍ അര്‍ഹിക്കുന്നടു തന്നെ കിട്ടും. നമ്മളോരോരുത്തരും നന്നായാല്‍ നമ്മുടെ സര്‍ക്കാരും നന്നാവും. സര്‍ക്കാര്‍ സംവിധാനങ്ങളും മെച്ചപ്പെടും. അതോടെ കുറ്റവാളികള്‍ രക്ഷപ്പെടുന്നതും തടയപ്പെടും.
സംഭവം നടന്നത് സൌദിയിലായിരുന്നെങ്കില്‍, ആ പെണ്ണ്‍ ജീവനോടെ രക്ഷപ്പെട്ടിരുന്നെങ്കില്‍, അപരിചിതനോടൊപ്പം ഒറ്റയ്ക്ക് കംപാര്‍റ്റ്മെന്‍റിലുണ്ടായിരുന്നതിന് അതിനും കിട്ടിയേനെ 50 ചാട്ടവാര്‍ അടി :p
ReplyDeleteശിക്ഷയുടെ കാഠിന്യം കുറ്റങ്ങൾ കുറയ്ക്കും എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. അങ്ങനെയെങ്കിൽ സൌദി കുറ്റങ്ങൾ ഇല്ലാത്ത ഒരു രാജ്യമായിരിക്കേണ്ടതാണ്. ഇറാനിൽ ഇക്കൊല്ലം രണ്ടു മാസത്തിനകം 86 പേരെയാണ് തൂക്കിലേറ്റിയത്. അടുത്ത സ്ഥാനം ചൈനയുടെയാണ്. ഇക്കൊല്ലത്തെ കണക്ക് അറിഞ്ഞിട്ടില്ല. സായിപ്പിനെ കാണുമ്പോൾ മുട്ടിടിക്കുന്ന നിയമം തന്നെയാണ് എല്ലായിടത്തും ഉള്ളത്. (സായിപ്പ് - സിംബൽ മാത്രമാണ്. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള എല്ലാവരും ഇതിൽ പെടും.)
ReplyDeleteഒരു സായിപ്പ് സൌദിയിൽ ഉള്ളപ്പോൾ വാതിലടക്കാതെ കിടന്നുറങ്ങിയെന്നുള്ളതൊക്കെ മതത്തിന് നെയ്യുപുരട്ടുന്ന ഉദാഹരണങ്ങളാണ്. നമ്മുടെ -വടക്കേ ഇന്ത്യയിൽ - നാട്ടിൽ ഒരു ഗ്രാമത്തിൽ ഒരു വീട്ടിലും വാതിലില്ല എന്ന വസ്തുത ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്നു. വേണമെങ്കിൽ അതും നമ്മുടെ നാട്ടിൽ നടക്കും. നന്നാവേണ്ടത് മനുഷ്യനാണ്. മതമല്ല.
ഇന്ത്യയിലെ വാതിലില്ലാത്ത വീടുകളുള്ള ഗ്രാമത്തിന്റെ വാർത്ത ഇവിടെയും - ഇവിടെയും.
ReplyDeleteനിയമം കഠിനമായാലേ കുറ്റം ചെയ്യുന്നവന് പെടിയുണ്ടാവൂ.
ReplyDeleteശരീഅത്ത് നിയമങ്ങള്‍ കുറച്ചു കഠിനം തന്നെയാണ്. അത് ദുരുപയോഗം ചെയ്യുന്നില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ആ നിയമത്തിനു സാധിക്കും. എന്നാലും യഥാര്‍ത്ഥ ശരീഅത്ത് തന്നെയാണോ സൌദിയില്‍ എന്നതും പഠിക്കേണ്ട വിഷയമാണ്.
ഒറ്റ നോട്ടത്തിൽ നിർദോഷമെന്നും,നീതി നടപ്പാക്കുന്നതിലെ അന്യായമെന്നും തോന്നിക്കുന്ന സാധാ വൈകാരികതയുടെ സ്വരമായിരുന്നു നീർവിളാകന്റെ പോസ്റ്റ്.ബിജുകുമാർ വളരെ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്.ഫാസിസം ഒരു ഭരണകൂട മനസല്ലന്നും,വ്യക്തിയുടെ മനസ്സ് രൂപപ്പെടുത്തുന്ന താണന്നും കമന്റിലൂടെ കണ്ണോടിച്ചാൽ മതി.
ReplyDeleteAjith,
ReplyDeleteI do not blame you for writing this post.
BUT,
I write what I think,
First of all the punishment system of a religious nation cannot be compared with the criminal justice system of a democracy. Both are functioning on more or less mutually evasive fundamentals.
If the latter is better, why the recent protest against religious autocracies by people in Egypt, Algeria and elsewhere.
In a democracy, it is important that, individuals should know how to exercise their democratic rights. You mentioned about Saumya, poor lady, while the mishap was adored as headlines in the media, the public kept quiet, most of them relieving themselves that oh I am safe.
So long as in a democracy, individuals cannot exercise their democratic rights to inform the government about how do they feel and react to their injustices, (I do not mean here political protest)nothing will change. That is how people in other democracies call their political leaders, or justice system to order.
I am living in a democracy, but until few years ago, it was reeling under the worst of the lawlessness-South Africa's apartheid you know.
Now it is a totally different story, because people here know how to use their democratic rights. I can write a lot on it.
Again freedom starts at home, do you know that. Do parents in India/ Kerala give their children freedom to discern right and wrong when they are young or train them to tow the unjust family line. That is why thinkers say discipline and order starts from home.
Sincerely,
മതപരമായ ഒരു ആശയപ്രചരണമല്ല എന്റെ ലക്ഷ്യം.... ഞാന്‍ ഒരു മതത്തിന്റെയൂം വക്താവുമല്ല..... അതിനാല്‍ തന്നെ ശരിയത്തിനെ ഞാന്‍ അനുകൂലിച്ചത് അതിന്റെ മതപരമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല..... സൌദിയില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലേ എന്നുള്ള ചോദ്യം അപ്രസക്തമാണ്, കാരണം മ്മനുഷ്യനുള്ളിടത്ത് കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കില്ല.... പക്ഷേ കുറ്റകൃത്യങ്ങളെ എങ്ങനെ സാമീപിക്കുന്നു എന്നതാണ് എന്റെ വിഷയം..... ആതു ഞാന്‍ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.... ശരിയ നിയമത്തിലെ ന്യൂനതകള്‍ക്ക് അപ്പുറത്ത് അതു നടപ്പാക്കുന്നതിലെ വേഗതയിലും അതിന്റെ ശിക്ഷാരീതികളും എന്നെ ആകര്‍ഷീച്ചിട്ടുണ്ട് എന്ന് ഞാന്‍ വീണ്ടും അടിവരയിട്ടുന്നു..... നാളെ നിങ്ങള്‍ക്ക് അതു നേരിടേണ്ടി വന്നാലോ എന്ന ചോദ്യം പ്രതീക്ഷിക്കുന്നു.... അത് അപ്രസക്തമാണ്.... ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്നത് പ്രകൃതിനിയമം അല്ലേ....ഞാനാണ് ആ സ്ഥാനത്തെങ്കില്‍ അനുഭവിക്കുക്ക തന്നെ....
ReplyDeleteഒന്നിനും ഒന്ന് പകരമാകുന്നില്ല. വ്യത്യസ്ത സംസ്കാരങ്ങളില്‍ രൂപാന്തരപെട്ട ന്യായാന്യായ ശിക്ഷാ വിധികള്‍. എല്ലാത്തിനെയും ബഹുമാനിക്കുന്നതിനോടൊപ്പം കാലാനുസൃദമായ മാറ്റങ്ങളും പ്രതീക്ഷിക്കുന്നു!! നല്ല ലേഖനം!
ReplyDeleteനീർവിളാകൻ,
ReplyDeleteകമന്റുകൾ മുഴുവൻ വായിച്ചിട്ടില്ല, ആവർത്തനം വല്ലതുമുണ്ടെങ്കിൽ ക്ഷമിക്കൂ...
ശരിയത്ത് പോലെയുള്ള നിയമം വരണം എന്നതുകൊണ്ട് എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കഠിനശിക്ഷാരീതികൾ ആണെങ്കിൽ ചില കാര്യങ്ങൾ പറയട്ടെ.
കഠിനമായ ശിക്ഷാവിധികൾ ഉണ്ടെങ്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയും എന്ന തിയറി ശരിയാണെങ്കിൽ ഈ സമയത്തിനുള്ളിൽ ഈ ഭൂലോകത്ത് കുറ്റകൃത്യങ്ങൾ ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരിക്കണം. കാരണം ഇപ്പറയുന്ന വിശദവിചാരണകളും തെളിവുകൾ വസ്തുനിഷ്ഠമായി പരിശോധിച്ചുമാത്രമുള്ള വിധിന്യായങ്ങളും എല്ലാം ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ലല്ലൊ. ഭൂമിയ്ക്കടിയിൽ വരെ ജയിലുകൾ പണിത് ക്ഷുദ്രജീവികളോടൊപ്പം തടവുകാരെ പാർപ്പിച്ചും അതിഭീകരശിക്ഷാരീതികൾ നടപ്പിലാക്കിയുമായിരുന്നു പല ഭരണാധികാരികളും നിയമപരിപാലനം നടത്തിയിരുന്നത്.
ജയിൽവാസം സുഖജീവിതമാണെന്ന് എഴുതിക്കണ്ടു, അത് അവസാനിപ്പിക്കണമെന്നും. എന്താണീ സുഖജീവിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഭക്ഷണം കിട്ടുന്നതോ, കിടക്കാൻ പായയും തലയിണയും കിട്ടുന്നതോ? അതല്ലാതെ എനിക്ക് ഒന്നും തോന്നുന്നില്ല. ഒരിക്കൽ ജയിലിൽ പോയവരെല്ലാം പിന്നെയും സസന്തോഷം ജയിലിൽ പോകുന്നവരകണമല്ലൊ അങ്ങിനെയാണെങ്കിൽ. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ ശിക്ഷ എങ്ങിനെയാണ് ജീവിതത്തിൽ നല്കുക?
ജയിലിൽ സുഖജീവിതം ആകുന്നത് അവസാനിപ്പിക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്?
ജുഡീഷ്യറിയുടെ work-load അത്ര ചെറുതൊന്നുമല്ല. Fair Trial അത്രവേഗം സംഭവിക്കുന്നതുമല്ല. Still, നമ്മുടെ നീതിന്യായവ്യവസ്ഥയിൽ കാലതാമസം സംഭവിയ്ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനെങ്കിലും ഇവ സഹായിക്കുന്നുണ്ട്, നല്ലൊരു പരിധി വരെ.
സാധാരണയായി, ഇന്നത്തെ ധാർമ്മികബോധമനുസരിച്ച്, കുറ്റമാണ് തെളിയിയ്ക്കപ്പെടേണ്ടത്, നിരപരാധിത്വമല്ല. കോടതിയുടെ മുൻപാകെ വരുന്ന ഒരാൾ കുറ്റവാളിയല്ല എന്ന രീതിയിൽ തന്നെയാണ് കോടതി നടപടികളാരംഭിയ്ക്കുന്നതും (at least, in theory).. ഒരാൾക്ക് കഠിനശിക്ഷ നല്കി അതിലൂടെ സമൂഹത്തിലെ മറ്റുള്ളവർക്ക് പാഠം നല്കാനാണ് നിയമം തന്നെ ശ്രമിക്കുന്നതെങ്കിൽ നിയമം തന്നെ സമൂഹത്തെ വിശ്വസിക്കുന്നില്ല എന്ന് വിലയിരുത്തേണ്ടിവരും. മൊത്തത്തിൽ ഭൂരിപക്ഷവും കുറ്റവാളികളാണ്, ശിക്ഷ കാണിച്ച് പേടിപ്പിച്ചാൽ അവർ കുറ്റം ചെയ്യില്ല എന്നൊരു സന്ദേശമാണിവിടെ. ഒരു ജനാധിപത്യഭരണകൂടം അങ്ങിനെയല്ല സമൂഹത്തെ കാണേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
ഒരു പാവം പെൺകുട്ടിയ്ക്ക് സംഭവിച്ച ദുരന്തത്തിൽ താങ്കൾക്കുള്ള രോഷം മനസിലാക്കുന്നു. പക്ഷെ അതിനുള്ള പരിഹാരം ഇതല്ല.
അവസാനമായി ഒരു കാര്യം കൂടി.
മതിയായ തെളിവുകളോടെ, അനിഷേധ്യമായി കുറ്റം സ്ഥാപിക്കാൻ സാധിക്കാഞ്ഞതിനാലാണ്, കൊല്ലം ഒൻപത് കഴിഞ്ഞാണെങ്കിലും, മ്ദനിയെ നിരപരാധിയായി പ്രഖ്യാപിച്ചത്. ശരിയത് നിയമപ്രകാരമായിരുന്നെങ്കിലോ?
വായിച്ചു.
ReplyDeleteതെറ്റ് കുറ്റങ്ങള്‍ നടക്കാത്ത രാജ്യങ്ങളില്ല. എല്ലാ രാജ്യങ്ങളിലുമുണ്ട് നിയമവും നിയമ ലംഘനങ്ങളും. മറ്റു നാടുകളെ അപേക്ഷിച്ച് സൌദിയില്‍ കുറ്റ കൃത്യങ്ങള്‍ കുറവാണ്. അത് ശിക്ഷയെ കുറിച്ചുള്ള ഭീതി തന്നെയാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യര്‍ എവിടെയുണ്ടോ അവിടെയൊക്കെ കുറ്റ കൃത്യങ്ങളും അരങ്ങേറും. ശിക്ഷകളുടെ അപര്യാപ്തതയും രക്ഷപ്പെടാനുള്ള പഴുതുകളും ഉള്ള കാലത്തോളം കുറ്റ കൃത്യങ്ങള്‍ തുടരുക തന്നെ ചെയ്യും.. ഒരു മനുഷ്യനെ കൊലപ്പെടുത്തിയ ഒരാളെ കൊലപ്പെടുത്തുമ്പോള്‍ കുറെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ശിക്ഷ രീതിയെ ക്കുറിച്ച് പേടിക്കുന്ന മനുഷ്യന്‍ അത്തരം ഘട്ടങ്ങളില്‍ വീണ്ടു വിചാരത്തിന് കാരണമാവുന്നു. അങ്ങിനെ കുറ്റ കൃത്യങ്ങള്‍ കുറയുന്നു.. നമ്മുടെ നാടിനെ അപേക്ഷിച്ച് ഇവിടെ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്നാണ് എന്റെ പക്ഷം
ReplyDeleteവളരെ ശക്തമായ ഒരു പോസ്റ്റ് ...വിവരണത്തോടൊപ്പം പ്രതികരണവും നന്നായി.
ReplyDeleteഅജിത്തിന്റെ ഈ വാദഗതിയോട് ചൊചിക്കുന്നില്ല .ചിത്രക്കരൻ പറഞ്ഞ ചിലകാര്യങ്ങൾ വാസ്തവമാണ്.ഏതെങ്കിലും മദ്യശാലയിലൊ ,വേശിയുടെ കിടക്കയിലോ ഇരുന്നു എഴുതിയുണ്ടാക്കിയ നിയമമാണ് ഇന്നു ഇന്ത്യയിൽ പലകേസിലും ഉണ്ടായിട്ടുള്ള വിധി. ശരിഅത്ത് നിയമത്തിന്റെ പേരിൽ സൌദിയിൽ ശിക്ഷിക്കപെട്ട നിരപരാതിയുടെ കണക്ക് നിർവിളാകൻ കാണാതെ പോയത് ഖേദകരമാണ്
ReplyDelete@ ഉസ്മാന്‍: / / / ഒരു മനുഷ്യനെ കൊലപ്പെടുത്തിയ ഒരാളെ കൊലപ്പെടുത്തുമ്പോള്‍ കുറെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്./ / /
ReplyDeleteഇത് സത്യമാകുന്നത്, ശരിയായ അന്വേഷണം നടത്തി നടത്തി കുറ്റവാളി സമൂഹത്തിനു ഭീഷണി ആണ് എന്ന് കോടതിയ്ക്കു ബോധ്യമാകുമ്പോഴാണ്. ഇനി ഒരു മാസം മുന്‍പ് ജിദ്ദയില്‍ നിന്നു വന്ന ഈ വാര്‍ത്ത കേള്‍ക്കൂ. മലപ്പുറംകാരനായ ഹൌസ് ഡ്രൈവര്‍ അറബിയുടെ കുട്ടിയെ വാഹനത്തില്‍ കളിസ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നു. വികൃതിയായ ആ ചെറുക്കന്‍ ഇയാളെ തുപ്പുകയും അടിയ്ക്കുകയും ചെയ്തു. സഹികെട്ട് ഇയാള്‍ അവന് ഒരടി കൊടുത്തു. എന്തോ അസുഖമുണ്ടായിരുന്ന ചെക്കന്‍ മറിഞ്ഞു വീണു, മരണപ്പെടുകയും ചെയ്തു. പരിഭ്രാന്തനായ ഡ്രൈവര്‍ ജിദയിലുള്ള ബന്ധുവിനെ മൊബൈലില്‍ വിളിച്ചു. സ്ഥലത്തു വന്ന അയാള്‍ സംഗതി കണ്ട്, ഇടപെടാതെ മുങ്ങി. ഡ്രൈവര്‍ പോലീസില്‍ പോയി വിവരം അറിയിച്ചു. ഇന്ന് ഡ്രൈവര്‍ വധശിക്ഷയുടെ ദിനം കാത്ത് കഴിയുന്നു. ബന്ധു കൊലയ്ക്ക് സഹായിച്ചതിന് ജയിലില്‍..!!! നമ്മുടെ നാട്ടിലാണെങ്കില്‍ ഡ്രൈവര്‍ക്കു പരമാവധി 5 വര്‍ഷം ശിക്ഷ കിട്ടിയേക്കും, ചിലപ്പോള്‍.
ഒരാള്‍ ആത്മരക്ഷാര്‍ത്ഥമാണൊ, അബദ്ധവശാലാണൊ, പ്രകോപനത്താലാണോ, മന:പൂര്‍വമാണോ കൊലചെയ്തത് ഇതൊന്നും പരിഗണിയ്ക്കാതെ വധശിക്ഷ നല്‍കുന്നതാണോ നീതി????
കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത ഒരു സ്ഥലം
ReplyDeleteപട്ടാപ്പകല്‍ സ്ത്രീകള്‍ പോകട്ടെ പുരുഷന്മാര്‍ക്ക് പോലും ഒറ്റക്കു പുറത്തു പോകാന്‍ പറ്റാത്ത ഇത് പോലെ ഒരു സ്ഥലം ഞാന്‍ വേറെ കണ്ടിട്ടില്ല
അടിമകള്‍ക്ക് ഇതൊക്കെ സുഖകരമായി തോന്നാം
നമ്മുടെ നാട്ടിലെ പെണ്‍ പീഡനക്കാര്‍ സസുഖം വാഴുന്നത് കാണുമ്പോള്‍ ആരും ശരീഅത്ത് നിയമം ആഗ്രഹിച്ചു പോകും.
ReplyDeleteഅത്തരം ഒരു കേസിലെങ്കിലും ആര്‍ക്കെങ്കിലും അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചിട്ടുണ്ടോ?
@mayflowers - സത്യത്തില്‍ താങ്കള്‍ ഈഎ പറഞ്ഞതു മാത്രമാണ് എന്റെ ലേഖനത്തിന്റെ കാതല്‍.... മറ്റുള്ളവര്‍ പറഞ്ഞതു പോലെ വികാരതള്ളിച്ചയില്‍ ഈഴുതി തീര്‍ത്ത ലേഖനം തന്നെയാണിത്.... പക്ഷേ അഴിമതിയും, പെണ്‍ വാണിഭവവും ഇന്നു നമ്മുടെ മുഖഛായ തന്നെ മാറ്റി മറിച്ചിരിക്കുന്നു.... ബിജുകുമാര്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ അംഗീകരിക്കുന്നു... ചില പോരായ്മകള്‍ എന്റെ കാഴ്ച്ചപ്പാടില്‍ ഉണ്ടായി എന്ന് അംഗീകരിക്കുന്നു... പക്ഷേ കുറ്റവാളികള്‍ക്ക് അതിവേഗം, അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാന്‍ ശരിയത്ത് നിയമം അല്ലെങ്കില്‍ അതിനു സമാനമായ നിയമങ്ങള്‍ വേണ്ട ഭേദഗതികളോടേ വരേണ്ടത് ഒരാവശ്യകതയായി തന്നെ ഞാന്‍ കാണുന്നു....
ReplyDeleteനീര്‍വിളാകന്‍ ഇപ്പോഴും കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കുന്നില്ല. ലോകത്തൊരിടത്തും ശിക്ഷയുടെ കാഠിന്യം കൊണ്ട് കുറ്റമില്ലാതാവില്ല. മറിച്ച് കുറ്റവാളികള്‍ക്ക് അതിവേഗം നിഷ്പക്ഷമായും അര്‍ഹമായതു മായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ കുറ്റം കുറയൂ. അതിന് ശക്തമായ പോലീസ് സംവിധാനം, മികച്ച കുറ്റാന്വേഷണ സംവിധാനം, വേഗമേറിയ ജുഡീഷ്യറി ഇതൊക്കയാണ് വേണ്ടത്, അല്ലാതെ കാടന്‍ നിയമങ്ങളല്ല. സൌദി അറേബ്യയിലെ ഒരു ഗവ്ണ്മെന്റ് ഓഫീസിലാണു ഞാന്‍ ജോലിചെയ്തത്. അവിടെ നടക്കുന്ന നഗ്നമായ അഴിമതി ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.
ReplyDeleteതാങ്കള്‍ പിന്നെയും പിന്നെയും പറയാന്‍ ശ്രമിയ്ക്കുന്ന ഒരു മേന്മയും സൌദിയിലെ നിയമ സംവിധാനത്തിനില്ല. നമ്മുടെ നാട്ടിലുള്ള എല്ലാം, അതിനപ്പുറവും അവിടെയുണ്ട്. സ്വതന്ത്രമായ മാധ്യമങ്ങള്‍ ഇല്ലാത്തതിനാല്‍ ആരുമറിയുന്നില്ല എന്നു മാത്രം.
നമ്മുടെ നാട്ടിലെ പോലീസ് സംവിധാനം കുറ്റമറ്റതായാല്‍ തന്നെ ഇവിടെ കുറ്റകൃത്യങ്ങള്‍ തുലോം കുറയും. പിന്നെ ജനങ്ങള്‍ക്ക് സാമൂഹ്യബോധവും ഉണ്ടാകണം. തന്റെ ചുറ്റും എന്തു നടന്നാലും ഒട്ടകപക്ഷിയെ പോലെ മുഖം പൂഴ്ത്തിയിട്ട് ഇവിടെയൊന്നും ശരിയല്ലേ എന്നു വിളിച്ചുകൂവിയിട്ട് എന്തു കാര്യം???
ഇസ്ലാമിക ശരീഅത് കുറ്റവും കുറവുകളും ഉള്ളതാണെന്ന് പറയുന്ന ആളാണ് അജിത് .....എന്നാല്‍ നമ്മുടെ നാട്ടിലെ നിയമങ്ങള്‍ ഏതു ആക്രമിക്കും പണവും സ്വാധീനവും ഉണ്ടെങ്കില്‍ യാതൊരു ഭയപ്പാടും ഇല്ലാതെ രക്ഷപ്പെടാവുന്നത്തിനും വീണ്ടും കുറ്റങ്ങള്‍ ആവര്തിക്കുവാനും കഴിയുന്നത്ര ദുര്‍ബലമാണ് എന്നാണു ഈ പോസ്റ്റിലൂടെ പറയുവാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നാണു മനസ്സിലാകുന്നത് ...അതിനെ ചിത്രകാരന്‍ ,പാവപ്പെട്ടവന്‍ ,തുടങ്ങിയവര്‍ അദ്ദേഹത്തെ ശരീഅതിനെ പിന്തുണയ്ക്കുന്ന ആളായി ആരോപിക്കുന്നു ...ചര്‍ച്ച പോസ്റ്റില്‍ എഴുതിയിരിക്കുന്നത് ശരിയായി മനസ്സിലാക്കി ആണോ പുരോഗമിക്കുന്നത് എന്നാ സംശയം ഉണ്ട് ...കാരണം ,ഒരു തെറ്റായ കാര്യം മനസ്സില്‍ ഉദ്ദേശിക്കുകയും അത് ദൈവ ഭയത്താല്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ഒരു പുണ്യ കര്‍മ്മം ചെയ്ത പ്രതിഫലം ദൈവം പരലോകത്ത് നല്‍കും എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത് . അപ്രകാരം തിന്മകല്‍ക്കെതിര്ല്‍ പാകപ്പെട്ട ഒരു വിശ്വാസി തിന്മകള്‍ ചെയ്യുവാനുള്ള സാദ്ധ്യത വളരെ കുറവാണ് ..മാത്രവുമല്ല ഒരാള്‍ ഒരു നന്മ വിചാര്ച്ചിട്ടു അത് ചെയ്യുവാന്‍ കഴിയാതെ പോയാലും അയാള്‍ക്ക് നമ ചെയ്തപ്രതിഫലം പരലോകത്ത് ദൈവം നല്‍കും എന്നാണു പടിപ്പിക്കപ്പെട്ടിട്ടുള്ളത് ..അപ്പോള്‍ വിശ്വാസികളില്‍ നിന്നും നല്ല വിചാരങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുവാനാണ് സാധ്യത കൂടുതല്‍ ...ഇപ്രകാരം മനസ്സുകള്‍ പാകപ്പെടാതവരില്‍ കുറ്റ കൃത്യങ്ങള്‍ക്ക് സാധ്യത കൂടുതലുണ്ട് ... അവിടെയാണ് കഠിന ശിക്ഷകള്‍ ഇസ്ലാം മുന്നോട്ടു വെക്കുന്നത് ...
ReplyDeleteഎന്നാല്‍ ഈ പോസ്റ്റില്‍ അത്തരം വിശ്വാസ കാര്യങ്ങള്‍ക്ക് പ്രസക്തി കൊടുത്തു കാണുന്നില്ല ... അത്തരം സാഹചര്യത്തില്‍ (വിശ്വാസപരമായ പരിവര്‍ത്തനം സംഭവിക്കാത്ത സമൂഹത്തില്‍ ) ഈ നിയമങ്ങള്‍ കാടന്‍ നിയമങ്ങളായി തന്നെ പരിഗണിക്കപ്പെടും ..പ്രത്യേകിച്ച് സൗദി അറേബ്യ ശരീഅത്തില്‍ നിന്നൊക്കെ വളരെ അകന്നു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ...
സൌദിയാണ് നാട്...ശെരീഅത്താണ് കോടതി....ഒരു സിനിമാ ഡയലോഗ് എങ്കിലും അനുയോജ്യമായ തലക്കെട്ട്. വളരെ നന്നായി തന്നെ കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഇതു പോലെ ശക്തമായ നിയമം മാത്രം ഉണ്ടായിട്ടു കാര്യമില്ല. അത് നടപ്പിലാക്കേണ്ടവര്‍ തന്നെ അവ ലംഘിക്കുമ്പോള്‍ അപരാധികള്‍ക്ക് ശിക്ഷ ലഭിക്കാതെ പോകുകയും നിരപരാധികള്‍ ബലിയാടാവുകയും ചെയ്യുന്നു.
ReplyDeleteനൌഷാദ് എന്താണ് പറയാൻ വന്നത് എന്നെനിക്കറിയില്ല.
ReplyDeleteസൌദി അറേബിയിൽ കഴിഞ്ഞ പതിനെട്ട് വർഷത്തെ ജീവിതത്തിന്റെ പശ്ചാതലത്തിൽ പറയുകയാണ്. ഈ പോസ്റ്റിനു ആധാരമായ സൌമ്യക്കു ഉണ്ടായദുരന്തമാണല്ലോ?
ഞാനും നിർവിളാകനും ജീവിക്കുന്ന രാജ്യത്തു ഇതുപോലെയുള്ള എത്ര സൌമ്യമാരുടെ ദുരന്തജീവിതങ്ങൾ ദിനവും നടക്കുന്നു .അതിന്റെ ഒരു ചെറിയ അംശമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നിർവിളാകൻ ഷരീഅത്ത് നിയമത്തിന്റെ മികവിനെ ഇത്ര വാഴ്ത്തില്ലായിരുന്നു .ജീവിക്കാൻ വേണ്ടി ഒരു ചെറുബാഗും എടുത്തു വണ്ടികയറി ഇവിടെ വന്നെത്തിയവരാണ് നമ്മൾ രണ്ടുപേരും .എന്റെ ഈ കഴിഞ്ഞ പതിനെട്ടുവർഷത്തെ ജീവിതത്തിൽ അറിയുകയും നേരിൽ കാണുകയും ചെയ്ത വിദേശജീവനകാരായിട്ടുള്ള സാധരണകാർക്കു നേരിടെണ്ടിവന്ന ദുരന്തങ്ങൽക്ക് ഇവിടെയുള്ള ഷരീഅത്തു നിയമം വേണ്ടുന്ന നീതിബോധത്തോടെ കണ്ടിട്ടില്ല എന്നതു എന്നെ പോലെ അനുഭവമുള്ള അജിത്തിനും അറിയാവുന്നതാണ്. പിന്നെയും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഇതാവിശ്യമാണ് എന്നു പറയാൻ മനസുവന്നതു. ഇവിടെ പിച്ചികീറപ്പെട്ട സൌമ്യമാരുടെ ജീവിതങ്ങൾക്ക് ഒരു വിലയും ശരീഅത്തിലില്ലേ..? എത്രസൌമ്യമാർക്കു ഇവിടെ നീതിലഭിച്ചു.. ?ഇന്നും മണൽ കാടുകളിൽ ജീവിക്കുന്നതും ,ജെയിലറകളീൽ കഴിയുന്നതുമായ ,ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട ആയിരങ്ങളായയുള്ള ആടുജീവിതത്തിലെ നജീബന്മാർക്ക് എന്തു മാനുഷിക പരിഗണനയാണ് ഇവിടെത്തെ വാഴ്ത്തപ്പെട്ട നിയമംകനിഞ്ഞ് നൽകിയതു ..? ഇതൊന്നും മനപൂർവ്വം പറയുന്നതല്ല പറഞ്ഞു പോകുന്നതാണ്.
ഇനി നൌഷാദിനോട് ആരും കേൾക്കാതെ ഒരു സ്വകാര്യം: ടോ ... താൻ ഏതു പഞ്ചായത്തു കാരനാടൊ..? ദൈവവും ചെകുത്താനും ഒക്കെ മനുഷ്യനിലാണ് ജീവിക്കുന്നതു .നന്മയുള്ള മനസ് തനിക്കുണ്ടങ്കിൽ താൻ ദൈവമാണ് .മാനുഷികത ഇല്ലതായാൽ താൻ തന്നെ ചെകുത്താനുമാകും . മതം എന്നതു ഒരു സംസ്കാരത്തിന്റെ അഭിപ്രായമാണ്. എന്റെ പത്തു തലമുറക്കു അപ്പുറത്തുള്ള പിതാവ് ബ്രാമണനായിരുന്നു .പിന്നെ രണ്ടുതലമുറ കഴിഞ്ഞു ഹരിജനായിരുന്നു.പിന്നെ കുറെ കഴിഞ്ഞു അവർ ജൈനായിരുന്നു. പിന്നെയും രണ്ടു തലമുറകഴിഞ്ഞു അവർ ബുദ്ധരായിരുന്നു. അങ്ങനെ ഓരൊ തലമുറയും ഓരൊ ജീവിതസന്ദർഭങ്ങളീൽ ഓരൊ സാംസ്കാരം സ്വീകരിച്ചു അങ്ങനെയാണ് നാം ഹിന്ദുവും ക്രിസ്ത്യായാനിയും മുസൽമാനുമായത്. മതമല്ല പ്രശ്നം മനുഷ്യന്റെ വളഞ്ഞ ചിന്തകളാണ്.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതാ കൂടുതല്‍ വായനയ്ക്കായി രണ്ട് അനുഭവക്കുറിപ്പുകള്‍:
ReplyDelete“നൊമ്പരമായി ഒരു ആമിന” :
http://malarani.blogspot.com/2010/11/blog-post_2479.html
മണല്‍കാട്ടില്‍ മലയാളികള്‍ പുതിയ ചതിക്കുഴികളില്‍”
http://hamzaalungal.blogspot.com/2010/08/blog-post_19.html
'ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും കഠിനമായ നീതിയും, നീതി നിര്‍വ്വഹണവുമാണ് ശരിയത്ത് എന്നതിന് തര്‍ക്കമില്ലതന്നെ.'
ReplyDeleteശരീയത്തിനെ വിമര്‍ശിച്ചു കൊണ്ടുതന്നെ അപരാധികള്‍ക്ക് കിട്ടേണ്ട ശിക്ഷ കൊടുക്കാത്ത നമ്മുടെ നാട്ടിലെ നീതിവ്യവസ്ഥയെ വിമര്‍ശിക്കുക മാത്രമാണ് ലേഖകന്‍ ചെയ്തിരിക്കുന്നത്.. എങ്കിലും ‘ശരീയത്താണ് നീതി ‘ എന്ന തലക്കെട്ട് ഒരു പക്ഷേ രൂക്ഷമായ പ്രതികരണത്തിനു
ചിലരെ പ്രേരിപ്പിച്ചിടുണ്ടാകാം..നിരപരാധികളായ ഒരു പാടു പേര്‍ക്ക് കഠിനമായ ശിക്ഷകള്‍ ഏറ്റു വാങ്ങേണ്ടി വന്ന ചരിത്രമുള്ള സ്തിഥിക്ക്
സൌദിയിലെ ശരീയത്ത് ശരിയായ രീതിയിലല്ല നടപ്പാകുന്നതെന്നു വ്യക്തം..പിന്നെ ഒരു കൊലയാളിയോ ബലാത്സംഘക്കാരനോ
മറ്റു നീചപ്രവര്‍ത്തികള്‍ ചെയ്യുന്നവരോ തങ്ങളുടെ ഇരകുളുടെ യാതൊരു വിലാപവും വകവെക്കാതെ അനീതി നടപ്പിലാക്കുന്നവരായത് കൊണ്ട്
അവരുടെ യാതൊരു വിധത്തിലുള്ള യാചനക്കും മുന്‍പില്‍ നമ്മുടെ നീതിപീഠങ്ങളും കീഴടങ്ങാന്‍ പാടില്ല.അപരാധികള്‍ക്ക് അര്‍ഹിക്കുന്ന
ശിക്ഷകള്‍ തന്നെ കൊടുക്കണം.
നമ്മുടെ ഈ കാലത്തിന് യോജിച്ചൊരു നിയമമല്ല ശരീഅത്ത് നിയമം , ഒരുപക്ഷെ അതിൽ ചിലത് ഇന്നത്തെ 1000 ഒന്ന് എന്ന രീതിയിൽ ആവശ്യമായി വന്നിരിക്കാം , ശരീഅത്ത് നിയമത്തിലെ സിവിൽ വകുപ്പിൽ ഇന്ത്യൻ ഭരണഘടന പോലും ഇസ്ലാമത വിശ്വാസികൾക്കായി എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് അതുപോലും എത്ര കാടത്തമാണന്ന് അതനുഭവിയ്ക്കുന്നവർക്ക് മനസ്സിലാവും.. ഒരു വ്യക്തിക്ക് പെൺകുട്ടികൾ മാത്രം ഉള്ളൂവെങ്കിൽ ആ വ്യക്തി മരിച്ചാൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ ഓഹരി മുഴുവനായി അദ്ദേഹത്തിന്റെ പെൺമക്കൾക്ക് കിട്ടില്ല , അദ്ദേഹത്തിന്റെ സഹോദരനോ സഹോദര പുത്രർക്കോ ചില ഓഹരി പോകും , ഒരുപക്ഷെ ജീവിതകാലത്ത് ആ വ്യക്തിക്ക് ഏറ്റവും ദ്രോഹം ചെയ്ത സഹോദരനോ മറ്റോ ആയിരുന്ന വ്യക്തിയായിരിക്കും അദ്ദേഹത്തിന്റെ സ്വത്തിന്റെ ഒരു ഭാഗം വാശിയോടെ ഈ നിയമത്തിന്റെ പരിരക്ഷ ഉപയോഗിച്ച് കൈവശപ്പെടുത്തുക എന്നു വെച്ചാൽ എത്ര കാടത്തമാണന്ന് ഇനി പറയണോ , ഇനി ആരെങ്കിലും ദത്തെടുത്ത് വളർത്തിയിട്ടുണ്ടെങ്കിൽ അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും ദത്തെടുത്ത വ്യക്തിയുടെ മരണ ശേഷം ദത്ത് പുത്രർക്ക് അവരുടെ സ്വത്തിന്റെ ഒരംശം പോലും ലഭിയ്ക്കില്ല ഇതൊക്കെ സിവിൽ നിയമ കാടത്തങ്ങൾ …
ReplyDeleteഇനി ക്രിമിനൽ ചട്ടം അത് വേണമെന്ന് ശഠിയ്ക്കുന്ന ചില ബ്ലോഗേർസ്സ് യഥാർത്ഥ ജീവിതമോ മറ്റോ അറിയാത്തവരായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല , എന്റെയൊരു അനുഭവം നാലഞ്ചു പെൺകുട്ടികളുള്ള ഒരു മദ്രസ്സാദ്യാപകൻ ഒരു പ്രമുഖ ട്രാവൽ ഏജൻസി ഫ്രീയായി നൽകിയ വിസയിൽ സൌദിയിലെത്തി പാവത്തിനെ എയർ പോർട്ടിൽ വെച്ച് തന്നെ പിടികൂടി രാജ്യത്തിനകത്തേയ്ക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന്, സത്യത്തിൽ യാതൊന്നുമറിയാത്ത ആ പാവം തനിക്കറിയാവുന്നതൊക്കെ പറഞ്ഞിട്ടും ശരീഅത്ത് എന്ന കാടൻ നിയമത്തിന്റെ കത്തിയ്ക്ക് ഇരയായി , അദ്ദേഹത്തിന്റെ നിരപരാധിത്വം സാങ്കേതികമായി തെളീയീക്കാനാവില്ല കാരണം തെളിവ് സഹിതം അദ്ദേഹത്തിൽ നിന്ന് മയക്കുമരുന്ന് പിടിച്ചിട്ടുണ്ട് എന്നാൽ അദ്ദേഹത്തിന്റെ പശ്ചാത്തലവും മറ്റു കാര്യങ്ങളും വ്യക്തമായി അന്വേഷിച്ചാൽ ഒരുപക്ഷെ മരണത്തിൻ നിന്നെങ്കിലും രക്ഷിക്കാമായിരിന്നു എന്നത് സത്യമല്ലേ.. “ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്ന ആപ്തവാക്യത്തിലെ ജഡിലത ശരിയ നിയമത്തിന് ഇല്ല എന്നു തന്നെയാണ്.“ ഇതിന്റെ അർത്ഥം ഒരു നിരപരാധിയും ശിക്ഷിക്കപ്പെടുന്നില്ലാന്നാണോ? ..
ഇങ്ങനെ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു… ശരീഅത്തിലെ ഒരു വ്യവസ്ഥ പോലും ഇന്നത്തെ നമ്മുടെ സമൂഹത്തിന് ഒട്ടും അഭികാമ്യമല്ല , അതൊരു കാലഘട്ടത്തിന്റെ ആവശ്യമായിരിന്നു ഇന്നത്തെ ആവശ്യമല്ല.
i strongly oppose this post, i personlly know a case where the wife(4th or 5th wife) of sponsor was seen in a compomising position with a friend of sponsor by driver , he was arrested the next day for attempted rape or rape, i met him in a mental aylum in kerala , 17 years of imprisonment and finally a pardon by the sponsor gave him freedom, but made him a depressed soul, a single scientific enquiry could have saved him, can religion give his life back. it is horrible to get punished for not your mistakes ,also please think why so many sexual offences happen in saudi even with this rule???, how many innocent might be punished or beheaded
ReplyDeleteപോസ്റ്റും കമെന്റുകളും വായിച്ചു!
ReplyDeleteനീര്‍വിളാകനെയും അദ്ധേഹത്തിന്റെ എഴുത്തിനെയും പലരും ഗുരുതരമായി തെറ്റിധരിച്ചുവെന്നു തോന്നുന്നു.
ReplyDeleteനാട്ടിലെ വൃത്തികേടുകളും ഇരട്ടനീതിയും കാണുമ്പോള്‍ ഏതൊരു സാധാരനക്കാരനെയും പോലെ ഒരു താരതമ്യചിന്ത എന്നല്ലാതെ ശരീഅത്തിനെ വെള്ളപൂശാന്‍ ശ്രമിച്ചു എന്ന് എനിക്ക് തോന്നിയില്ല.
പ്രധാനമായും നാം മനസ്സിലാക്കേണ്ടത് ...
- സൗദി ഒരു സമ്പൂര്‍ണ്ണ ഇസ്ലാം രാഷ്ട്രമല്ല. ഇസ്ലാമില്‍ രാജഭരണം ഇല്ല.
- പൂര്‍ണമായ ശരീഅത്ത് സൌദിയില്‍ എന്നല്ല ഒരിടത്തുമില്ല. അത് നടപ്പാക്കാന്‍ ആദ്യം വേണ്ടത് ഓരോ പൌരന്റെയും എന്തിനു വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടി സുരക്ഷയും ഭദ്രതയും സര്‍ക്കാര്‍ ഉറപ്പാക്കുകയാണ്. മോഷണത്തിനുള്ള സകല പഴുതുകളും അടച്ചശേഷമേ 'കൈവെട്ട്' ചര്‍ച്ച ചെയ്യാന്‍ കൂടി പാടുള്ളൂ എന്നര്‍ഥം.
ഇതൊക്കെ മനസ്സിലാക്കി വേണം നാം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍.
അമേരിക്കയുടെ ചെയ്തികള്‍ ക്രിസ്തുമതതിന്റെയോ നേപ്പാളിന്റെ ചെയ്തികള്‍ ഹിന്ദുമതതിന്റെയോ ലേബലില്‍ ചാര്‍ത്താത്തതു പോലെ തന്നെ,
സൌദിയോ മറ്റു ഗള്‍ഫുരാജ്യമോ എന്തെങ്കിലും ചെയ്യുന്നത് ഇസ്ലാമിന്റെ പ്രമാണവും തെളിവും ആയി കണക്കാക്കരുത്. അതിന്റെ വഴി വേറെയാണ്.
ഇനി, ദോഷൈകദൃക്കായി ഒരു കാര്യം കൂടി..
സൗദി ഭരണകൂടം ഇപ്പഴേ ബ്ലോഗിനെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നു എന്ന് കേള്‍ക്കുന്നു. അതിനാല്‍,ഇത്തരം ചര്‍ച്ചകള്‍ അവതരിപ്പിക്കുമ്പോള്‍ ആ ഒരു ചിന്തയും കൂടി നാം മനസ്സില്‍ കരുതണം. ആ രാജ്യത്തെ പോരായ്മകള്‍ നാം മനസ്സിലാക്കി കൊണ്ടുതന്നെ അവരുടെ രാഷ്ട്രനിയമസംഹിതകള്‍ നാം മാനിച്ചു ജോലിചെയ്താല്‍ മാത്രമേ കേരളത്തിലെ ലക്ഷക്കണക്കിന് ഉദരങ്ങളില്‍ അന്നമെത്തൂ..
നമ്മളായിട്ട് അവരുടെ ശാപം ഏറ്റുവാങ്ങരുത്.
ഇന്നാണ് ഞാൻ’ഗദാമ’കണ്ടത്.സൌദിയിലെ ശിക്ഷയും.ഇസ്ലാമിന്റെ സാഹോദര്യവും കണ്ടു.
ReplyDeleteഇന്നുമുതല്‍ ഇസ്ലാമിന്റെ പ്രാമാണികത ഖുര്‍ആനും ഹദീസും ഒന്നുമല്ല, 'ഗദ്ദാമ' ആയിരിക്കുന്നതാണ്.
ReplyDeletekoranum hadithum udaharichal ivitonnum nilkkilla..vittekk
ReplyDelete>>>>>പിന്നെ, “ഇന്ത്യയില്‍ ശരിയത്ത് വരുവാന്‍ വ്യാമോഹിയ്ക്കുന്നതു കൊണ്ട് കാര്യമില്ല“ എന്നൊക്കെ സങ്കടപെടുന്നവര്‍ക്കായി:
ReplyDeleteഇവിടെ ഇപ്പോള്‍ സിവില്‍-വ്യക്തിനിയമം ഓരോ മതസ്ഥര്‍ക്കും വ്യത്യസ്തവും, ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും ഒരു പോലെയുമാണ്. അതുമാറ്റി മുസ്ലീംങ്ങള്‍ക്കും നീര്‍വിളാകനെപ്പോലെ അതില്‍ താല്പര്യമുള്ളവര്‍ക്കും ശരിയത്ത് ക്രിമിനല്‍ നിയമം ബാധകമാക്കാന്‍ നമുക്ക് കൂട്ടായി ആവശ്യപ്പെടാം. ഞാന്‍ അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാകും. നീര്‍വിളാകനും മറ്റു സുഹൃത്തുക്കളും തയ്യാറാണോ??<<<<<
ഇതിന്റെ താഴെ എന്റെ ഒരു കയ്യൊപ്പ്.
>>>>ഒരു സായിപ്പ് സൌദിയിൽ ഉള്ളപ്പോൾ വാതിലടക്കാതെ കിടന്നുറങ്ങിയെന്നുള്ളതൊക്കെ മതത്തിന് നെയ്യുപുരട്ടുന്ന ഉദാഹരണങ്ങളാണ്. നമ്മുടെ -വടക്കേ ഇന്ത്യയിൽ - നാട്ടിൽ ഒരു ഗ്രാമത്തിൽ ഒരു വീട്ടിലും വാതിലില്ല എന്ന വസ്തുത ദൃശ്യമാധ്യമങ്ങളിൽ വന്നിരുന്നു. വേണമെങ്കിൽ അതും നമ്മുടെ നാട്ടിൽ നടക്കും. നന്നാവേണ്ടത് മനുഷ്യനാണ്. മതമല്ല.<<<<
ReplyDeleteഅത് ഇസ്ലാമിലേക്ക് മതം മാറിയ സായിപ്പാണ്.
ക്രിസ്ത്യാനിയായ സായിപ്പ് വാതിലടച്ച് സ്വന്തം വീട്ടിലിരുന്ന് അദ്ദേഹത്തിന്റെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു എന്നെങ്ങാനുമറിഞ്ഞാല്‍ ആ സായിപ്പിന്റെ ചന്തിയിലെ തൊലി മുത്തവ അടിച്ചുരിയും, ജയിലടക്കും, നാടുകടത്തും.
പ്രിയ സുഹൃത്തുകളെ.... ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഈ ഒരു ചെറിയ പോസ്റ്റ് തെളിയിക്കുന്നു.... അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണുന്നത് ഏതാണ്ട് ഏതു കണ്ണിലൂടെയാനെന്നും ഞാന്‍ തിരിച്ചറിയുന്നു.... ഇതിനു മുന്‍പ് എനിക്കറിയാവുന്ന മഅദനിയെ വിഷയമാക്കി ഒരു വിമര്‍ശനാത്മക പോസ്റ്റ് ഞാന്‍ എഴുതിയിരുന്നു.... കൂട്ടം നെറ്റ്വര്‍ക്കില്‍ അന്ന് ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് എനിക്കു കിട്ടിയത് 400 കമന്റുകളാണ്... ചിലരൊക്കെ എന്നെ കൊന്നു കളയുമെന്ന് ഭീഷണിവരെ മുഴക്കി.... എന്തായാലും മറ്റൊരു സോഷ്യല്‍നെറ്റ്വര്‍ക്കില്‍ ആയതിനാല്‍ എനിക്ക് ആ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു എന്നു പറയുമ്പോള്‍ ഞാന്‍ അനുഭവിച്ച സമ്മര്‍ദ്ദം മനസ്സിലാക്കാം.....
ReplyDeleteവായനക്കാര്‍ മനസ്സിലാക്കിയത് ഞാന്‍ ശരിയത്ത് നീതിനിര്‍വ്വഹണത്തെ അനുക്കുല്ലിച്ചു അല്ലെങ്കില്‍ പ്രതികൂലിച്ചു എന്ന മട്ടിലാണ്.... എന്റെ ലേഖനം ശരിയായ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്.... ശരിയത്ത് എന്ന് നീതിവ്യാവസ്ഥയെ അല്ല ഞാന്‍ ശ്ലാഘിച്ചത്, മറിച്ച് അത് നടപ്പാക്കുന്നതിലെ വേഗതയാണ്.... ശരിഅത്തില്‍ ഉള്ള പോരായ്മകള്‍ എനിക്ക് മനസ്സിലാക്കാം.... സൌദിയെ ശ്ലാഘിച്ചത് അതിന്റെ നീതി നാടപ്പാക്കുന്നതിലെ വേര്‍തിരിവ്, വിചാരണയിലെ പിഴവ് എന്നതിലുപരി അത് നടപ്പാക്കുന്നതിലെ വേഗത, കണിശത എന്നിവ കൊണ്ടാണ്.... ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ പൊതുഇടങ്ങളില്‍ പുകവലി നിരോധിച്ചു, ഏതാണ്ട്തേ കാലയളവില്‍ തന്നെയാണ് ഇവിടെയും അത് പ്രഖ്യാപിച്ചത്.... നമ്മുടെ നാടിന്റെ അവസ്ഥ എന്ത്, എന്നാല്‍ ഇവിടെ എന്താണ് സ്ഥിതി....എയര്‍പോര്‍ട്ടില്‍ പുകവലിച്ചാല്‍ 200 റിയാലാണ് പിഴ.... എന്നാല്‍ കശുള്ളവനല്ലേ അത്യാവശ്യത്തിന് വ്വലിച്ചിട്ട് പിഴ ഒടുക്കിയാല്‍ പോരെ എന്ന മനോഭാവത്തില്‍ വലിക്കുന്ന ആരെയും ഞാന്‍ അവിടെ കണ്ടിട്ടില്ല... നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതിനെ കുറിച്ചു പറയുന്നു.... ഇത്രയും വിചാരണയും വിചാരന്ന്ഗ്ഗാളും കഴിഞ്ഞ് നമ്മുടെ നാട്ടില്‍ എത്ര നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു.... ചിലപ്പോള്‍ 5 വര്‍ഷത്തെ വിചാരണ കഴിഞ്ഞ് വിട്ടയച്ചേക്കാം എങ്കിലും ഒരുവനെ കുടുക്കണമെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി ഒരു കേസ് ചാര്‍ജ് ചെയ്താല്‍ പോരെ.... ഞാന്‍ ഇന്‍ഡ്യ്യ എന്ന എന്റെ രാജ്യത്തെ അഭിമാനപൂര്‍വ്വം നോക്കിക്കാണുന്ന ഒരാളാളാണ്... പക്ഷേ ഇന്‍ഡ്യയുടെ നീതിന്യായ വ്യവസ്ഥയുടെ കെടുകാര്യസ്ഥതയില്‍ അങ്ങേയറ്റം അമര്‍ഷമുള്ള ഒരാളും.... അതാണ് എന്റെ പോസ്റ്റിനാധാരം....
അണ്ണാ മികച്ച ഒരു പോസ്റ്റ്.
ReplyDeleteകൺഗ്രാറ്റ്സ്..!!
ഇപ്പൊ സെലക്ടീവായതിൽ സന്തോഷം..
ഇന്നറിയപ്പെടുന്ന സൌദി ശരീയത്തു ലാ പൂര്‍ണ്ണമായും ഇസ്ളാമികമാണു എന്നുപറയാനൊക്കില്ല. രാജഭരണത്തില്‍ നിയമങ്ങള്‍ രാജാധികാരവും താല്‍പ്പര്യവുമായിരിക്കും മുന്നിട്ടുനില്‍ക്കുക.
ReplyDeleteകടുത്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും വിപുലമായി മാപ്പുകൊടുക്കലാണു ഇസ്ളാം വിഭാവനചെയ്യുന്ന മാനവികമായ രീതി.
പ്രവാചകണ്റ്റെ ഭരണത്തില്‍ ഒരുപ്രാവശ്യം മാത്രമേ വ്യഭിചാരത്തിനു ശിക്ഷനടപ്പാക്കിയിട്ടുള്ളൂ, അതും ആ കുറ്റവാളി തന്നെ ശിക്ഷിക്കണമെന്നു പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടായിരുന്നു അതു.
മോഷ്ടിക്കുന്നവണ്റ്റെ കൈ വെട്ടണമെന്നു നിയമമുണ്ടെങ്കിലും വിശക്കുന്നവന്‍ മോഷ്ടിച്ചപ്പോല്‍ അവനെ ഭഷണം കൊടുത്തു തിരിച്ചയക്കുന്നതും ശരീയത്തു ലാ തന്നെയാണു.
പക്ഷേ വിശപ്പു സഹിക്കാതെ 1.76 ലക്ഷം കോടി രൂപ കട്ടവണ്റ്റെ (സ്പെക്ട്രം കൊള്ള) വിശപ്പു എങ്ങനെ ശമിപ്പിക്കുമെന്നേ ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതുള്ളു.
കൈകള്‍ വെട്ടാത്തതുകൊണ്ടാണു പൂജ്യമെത്രയെന്നു സാധാരണക്കാനു അറിയാത്തത്ര പണം മന്ത്രിമാര്‍ ഇന്ത്യയില്‍ നിന്നു കൊള്ളചെയ്തു വിദേശബാങ്കില്‍ തള്ളുന്നതു.
ഇന്ത്യയില്‍ ശരീയത്തു ലാ വന്നാല്‍ കൈയ്യുള്ള എത്രമന്ത്രിമാരുണ്ടാവും നമുക്കു. അതിനാലാണവര്‍ ഇസ്ളാമിനെ ഭയത്തോടെ നോക്കിക്കാണുന്നതും സാധാരണക്കാരനെ ഭയപ്പെടുത്തുന്നതും..
anyway, good post.. thanx ..
ബിജുകുമാര്‍ ആലക്കോടിന്റെയും അതുപോലെ പലരുടെയും ന്യായീകരണങ്ങള്‍ ഏതു സമയം വരെ നില നില്‍ക്കും? അവരുടെ പെങ്ങളോ, മകളോ ട്രെയിനിലോ സ്കൂളില്‍ പോയിട്ടു വരുമ്പോഴോ പിച്ചിച്ചീന്തപ്പെട്ടു അടിവസ്ത്രം പോലുമില്ലാതെ അവരുടെ കണ്മുമ്പില്‍ കാണുമ്പോള്‍ തനിയെ പറയും” ഓഹ് ഈ രാജ്യത്ത് ശരിയ നിയമമുണ്ടായിരുന്നെങ്കില്‍” അതുവരെയേ കാണുകയുള്ളു ഈ കൊണവതിയാരമൊക്കെ.
ReplyDeleteതന്നെ വ്യക്തിപരമായിട്ട് ബാധിക്കാത്ത എല്ലാ ദുരന്തങ്ങളും എല്ലാവര്‍ക്കും ആഘോഷങ്ങള്‍ മാത്രമാണ്, അല്ലെങ്കില്‍ ചുമ്മാ ഒരു വാര്‍ത്ത.
ReplyDelete@ajith, നിറച്ച് മാങ്ങയുള്ള മാവിന്മേൽ പൊട്ടകണ്ണനെറിഞ്ഞാലും മാങ്ങ വീഴും!!!!
ReplyDeleteaarum paranjillallo saudiyil vannu jolo cheythu sampaathikkaaan .enthinaado mattullavarude kuttam nokkunnathu. swantham veetil aduppu pukayunnundo ennu nokkuka.
ReplyDeletekerala naadu nannakkuka,ennittu saudi nannakaam. pore
ReplyDeleteശരീഅത്തു നിയമം വളരെ തെറ്റിദ്ധരിക്കപെട്ടിരിക്കുന്നു. പല രാജ്യങ്ങളിലും ശരീഅത്തു നിയമങ്ങളുടെ കൂടെ ആ രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടുകൾക്കനുസരിച്ച് എഴുതി ചേർത്തവയും ഉണ്ട്. ശരീഅത്ത് നിയമപ്രകാരം ഇസ്ലാം മതത്തിൽ വിശ്വസിക്കാത്ത ആളുകൾക്ക് അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാം. കൂടാതെ ശരീഅത്ത് നിയമ വ്യവസ്ഥയിൽ കള്ള് അതുപോലുള്ളവ നിരോധനമില്ലാത്ത മതത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ ഇടയിൽ കള്ള് കുടിക്കുകയും അതിന്റെ വില്പന നടത്തുകയും ചെയ്യാം. എന്നാൽ പോതു സമൂഹത്തിൽ കള്ള് വില്പന അനുവദിക്കില്ല എന്നു മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം തുടങ്ങിയ ഒന്നും അനുവദിക്കില്ല. എന്നാൽ ശരിയായ വിധത്തിൽ എല്ലാവർക്കും അംഗീകരിക്കാൻ പറ്റുന്ന ശരീഅത്ത് നിയമങ്ങളെ അമെൻമെന്റ് ചെയ്താണ് പലരും നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീവിഷയങ്ങള്.....
ReplyDeleteബെഞ്ചാലി വിവരക്കേട് പറയല്ലേ … സൌദിയിൽ ഏതൊരു വ്യക്തിയും അവൻ മുസ്ലിമോ അമുസ്ലിമോ ആവട്ടെ മദ്യപിചാൽ , അത് രഹസ്യമായി സ്വയം ഉണ്ടാക്കി സ്വന്തമായി കുടിച്ചാൽ പോലും ശിക്ഷ ഉറപ്പാ , സൌദി മാത്രമാണ് ഒരു 70% ഇസ്ലാമികമായ രാഷ്ട്രമായി ലോകത്തൊള്ളൂ പിന്നെയുള്ളത് ഇറാനാണ് അവിടെ ഷിയാ മുസ്ലിംങ്ങളും അവരെ സുന്നികൾ അംഗീകരിക്കുന്നില്ല ,.ഒരു രാജ്യത്തെ പൊതു നിയമം ആ രാജ്യത്ത് താത്കാലികമോ സ്ഥിരമോ ആയ എല്ലാവർക്കും ബാധകമാണ് , ഇന്ത്യയിൽ ചില ഒഴിവുകഴിവുകളുണ്ട് മുസ്ലിംങ്ങൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും അവരവരുടെ മതം പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് ചെറിയൊരു ഇളവുണ്ട് അതും സിവിൽ നിയമത്തിൽ മാത്രം
ReplyDelete:)
Deleteസ്വാഗതാര്‍ഹം ....
ReplyDeleteപ്രിയ നീര്‍വിളാ കാ ,
ReplyDeleteതാങ്കള്‍ ളുടെ ലേഖനം കാണാന്‍ ഇടയായി ....ശരി അത് പോലെ ഉള്ള ഒരു നിയമം ഈ ഇന്ത്യ യില്‍ നടിപില്‍ ആക്കാന്‍ ഈ നാട് ഒരു ഇസ്ലാമിക രാജ്യം അല്ല എന്ന് മനസില്‍ ആക്കുക .ഇവിടെ താങ്കളെ അനുകൂലിച്ചു എഴുതിയവര്‍ക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ട് ..എന്നാല്‍ സൗദി പോലെ അന്യ മതസ്ഥര്‍ ക്ക് അവരുടെ വിശ്വാസ പ്രമാണം അനുസരിച്ച് ആരാധന പോലും നടത്തുവാന്‍ കഴിയില്ല എന്നിരിക്കെ നമ്മടെ നാട് പോലെ എല്ലാവരെയും ഒരു പോലെ കൈ നീട്ടി സ്വീകരിക്കുന്ന ഒരു സംസ്കാരം ഉണ്ടായിരുന്നു ...ഇപ്പോഴും ഉണ്ട്...ഇനി നാളെ ആയാലും ഉണ്ടാകുകയും ചെയ്യും ....ശെരി അത് പോലെ മതത്തില്‍ അടിസ്ഥാനം ആക്കിയുള്ള നിയമ നടപടികള്‍ പാക്കിസ്ഥാന്‍ ഇലും സൗദി യിലും തന്നെ പരീക്ഷിച്ചാല്‍ മതിയാകും ...ഇന്ത്യ രാജ്യത്തെ നിയമം എന്ത് കൊണ്ടും ശരി അതിനെക്കാള്‍ മികച്ചത് തന്നെ ആണ്...എന്നാല്‍ നിയമപാലനം ആണ് അവതാളത്തില്‍ ആയിരിക്കുനത് ....അത് കൊണ്ട് തന്നെ ആയിരംവര്‍ഷങ്ങള്‍ക്ക് മുമ്പ് മരു ഭൂമിയില്‍ പിറവി കൊണ്ട കാടതരത്തില്‍ ലേക്ക് ഇന്ത്യ പോലെ മഹത്തായ ഒരു പാരമ്പര്യം ഉള്ള രാജ്യം അധപടിക്കണോ ? രോഗം അറിഞ്ഞുള്ള ചികിസ്റ്സ ആണ് നമുക്ക് വേണ്ടത് ..........
ഒരു അത്മഭിമാനി ആയ ഇന്ത്യന്‍ പൌരന്‍
ഇനി ശരീഹത്ത് നിയമങ്ങൾ അങ്ങനെത്തന്നെ നടപ്പിലാക്കിയാലും നമ്മടെ നീതി നടപ്പാക്കുന്നവർ അത് നടപ്പിലാക്കിയെങ്കിലല്ലെ കാര്യങ്ങൾ മുന്നോട് പോകൂ. കൈകൂലിയും സ്വജന പക്ഷപാതവും മാത്രമുള്ള ഇവിടെ അതെങ്ങനെ ശ്അരിയായി വരും..
ReplyDeleteശരിയത്ത് നിയമം നമ്മുടെ സാമൂഹിക വ്യവസ്ഥിതികളുമായി എത്രമാത്രം താതാത്മ്യം പ്രാപിക്കും എന്ന് വ്യക്തമല്ല. എന്നാല്‍ അതിനെ വെറും ഒരു മതനിയമമായി മാത്രം കാണാതെ വേണ്ട തിരുത്തലുകളോടെ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപ സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ReplyDeleteഅജിത് ഭായ് വളരെ നല്ല ഒരു ലേഖനം .... അഭിനന്ദനങ്ങള്‍