അദൃശ്യമായൊരു കരാംഗുലിയെന്നുടെ
മാനസകിന്നരം തൊട്ടുണര്‍ത്തി.
മൂകരാഗങ്ങളുതിര്‍ത്തൊരാ വീണയില്‍
അനുരാഗഗീതങ്ങള്‍ പിറവികൊണ്ടു.
ആരിവളെന്നുടെ പാഴ്മരക്കൊമ്പില്‍
നല്ലൂഞ്ഞാലുകെട്ടിയിന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.

കാതങ്ങളെത്രയോ അകലെനിന്നവളുടെ
കിളിമൊഴിയാദ്യമായ് കാതിലെത്തി.
നിറമേഘപാളിയില്‍ തട്ടിപ്രതിധ്വനി
ച്ചൊരുകുഞ്ഞുതെന്നലായ് മെല്ലെമെല്ലെ.
“കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
ഒരു കുഞ്ഞുമുകുളമായ് കാത്തിരിപ്പൂ”.
ഹൃദയമാമാഭേരി ശ്രുതിമീട്ടിമൂളവേ
സങ്കല്‍പ്പമാം തേരിലെറിഞാനും
സപ്താശ്വബന്ധിതമായൊരാ തേരിലായ്
എന്‍സഖി വാമാഭാഗേയിരുന്നു.
സൂര്യനെ വെല്ലുന്ന തേജസ്സ്പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടംകൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ടലഹരിയാക്കി.
ഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീലമിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു.
പുലര്‍കാല സരസ്സിലെ മിഴികൂമ്പുമാമ്പലായ്
നാസിക സ്വേദമുതിര്‍ത്തുനിന്നു.
അരുണിമ തീര്‍ത്തു നിന്‍ ചൊടിയിണ-
യെന്നിലേക്കലിവോടെ മധുപാത്രമിറ്റിവച്ചു.
സൌരഭ്യമൂറുന്ന കാര്‍ക്കൂന്തല്‍ കെട്ടിലേ-
ക്കെന്നുടെ ആനനമാഴ്ത്തിവെക്കേ
മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി.
പരിരംഭണത്തിന്‍റെ മാസ്മരവേളയില്‍
ഞാന്‍ സ്വയം എല്ലാം മറന്നു നില്‍ക്കെ
“കാത്തിരിക്കുന്നു ഞാന്‍ വരിക വേഗം”.
സങ്കല്‍പ്പമായിരുന്നെല്ലാമെന്നാകിലും
എന്‍മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാനെന്മനം കാത്തിരിപ്പൂ
നന്നായിരിക്കുന്നു.... പ്രണയിച്ചു വളരുക....സാഹിത്യത്തെ...!
ReplyDeleteഎന്നും സാഹിത്യത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്... പക്ഷെ സാഹിത്യം എന്നെ പ്രണയിക്കുന്നുവോ എന്ന് സംശയം....
Deleteപ്രണയ പ്രതീക്ഷകള്‍...... വായിച്ചു ... ഇഷ്ടം <3
Deleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteവളരെ നന്നായി എഴുതി ...ഭാവുകങ്ങൾ.
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteനന്നായിരിക്കുന്നു
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteപ്രണയാദ്രം.....നന്നായിരിക്കുന്നു...
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഅജിതെട്ടാ ..ഒരു സ്കൂള്‍ പദ്യത്തിന്‍റെ ഫീല്‍ ആണ് വായനയില്‍ .അത് കൊണ്ട് തന്നെ പ്രണയകാവ്യമായി തോന്നിയില്ല .പ്രണയം രചനയായി ഭവിക്കട്ടെ അപ്പോള്‍ ശരിയാവും കാവ്യം .
ReplyDeleteപ്രണയം വിരിഞ്ഞിട്ട് എഴുതിയ ഒന്നല്ല.... ഞാന്‍ എഴുതിയ ഒരു നാടകത്തിന് വേണ്ടി എഴുതിയതാണ്..... അതിന്‍റെ കുറവ് കാണാം.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteനിറഞ്ഞു നില്‍ക്കുന്നല്ലോ പ്രണയം ...വരികള്‍ അല്പം ഗദ്യമായപ്പോള്‍,എന്നെ കുറച്ചു കൂടി സ്പര്‍ശിക്കുന്നുണ്ട്...എം .ഡി രാജേന്ദ്രന്റെ ചില പാട്ടുകളെ ഓര്‍മ്മിപ്പിച്ചു ചില വരികള്‍.നൈസ്
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteajith bai nannayirikkunu ketto ,congrats
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
DeleteValare nannayitundu....pranayichitundo ...neervilaka ?
ReplyDeleteപ്രണയ കവിത എഴുതാന്‍ പ്രണയിക്കണം എങ്കില്‍ ഒരു മോഷ്ടാവിനെ കുറിച്ച് എഴുതാന്‍ മോഷ്ടിക്കേണ്ടി വരുമല്ലോ ലക്ഷ്മീ.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഹഹ ആ ഉപമ അത്ര ശരിയായില്ല
Deleteപ്രണയത്തിനു അനുഭൂതികള്‍ ഉണ്ട്... അത് കൂടുതല്‍ ഹൃദയ സ്പര്‍ശിയായ്
വിവരിക്കണമെങ്കില്‍ അത് അനുഭവിക്കുകതന്നെ വേണം..
ഒരു മോഷ്ടാവിനെ കുറിച്ചെഴുതാന്‍ അതിന്റെ ഒന്നും ആവശ്യമില്ല
നിത്യേന കാണുന്ന വാര്‍ത്തകള്‍ തന്നെ ധാരാളം..ഹുഹു
എല്ലാത്തിനും വേണ്ടേ ഉപമയും ഉല്‍പ്രേക്ഷയും!!! ഇനിയിപ്പോള്‍ പ്രണയകവിത എഴുതാനായി എനിക്ക് പ്രണയിക്കാന്‍ കഴിയില്ലല്ലോ!!!
Deleteവരികള്‍ ഇഷ്ടപ്പെട്ടു........
ReplyDelete//കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
നീയാകും വണ്ടിനായ്, വിരിയുവാനെന്‍ മനം
ഒരു കുഞ്ഞു മുകുളമായ് കാത്തിരിപ്പൂ”. // ഈ വരികളാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ........
-പുതുവത്സരാശംസകള്‍.........
നന്നായിരിക്കുന്നു... പ്രണയം
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteസങ്കല്‍പ്പമായിരുന്നെല്ലാം എന്നാകിലും......
ReplyDeleteനന്നായി.
നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഎനന്മ്നവുംഅലിയുവാന്‍കാത്തിരുപ്പു.............................
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteമനോഹരമായ എഴുത്ത് എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteകാണുന്നത് പോലെ അല്ല, നിങ്ങള് പുലിയാണ് ട്ടാ.... :)
ReplyDeleteകാണുമ്പോഴും കാണാത്തപ്പോഴും ഞാന്‍ പൂച്ചയാ.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteപരമ്പരാഗത ശൈലിയില്‍ നിന്നും മാറിയാല്‍ താങ്കളുടെ എഴുത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അതിലൊന്ന് ഈ കവിതയുടെ പശ്ചാത്തലം ആദ്യം ചേര്‍ക്കുക.... വായനക്കാര്‍ ഊഹിച്ചു കണ്ടെതുന്നതിനെക്കാളും രസകരമായിരിക്കും ആ വായന. കൂടാതെ നീളം കുറയ്ക്കുക. നീളം കുറക്കാന്‍ നിരവധി പരിമിതികള്‍ ഉണ്ടെന്നാലും പ്രക്ടിസ് ചെയ്‌താല്‍ നടക്കും. വായന കൂടുമ്പോള്‍ അഭിപ്രായങ്ങള്‍ കൂടുതല്‍ വരും. അത് നമ്മളെ കൂടുതല്‍ മികവുട്ടവര്‍ ആക്കും. വളരെ പോസിറ്റീവ് ഫീലിംഗ് ഉള്ള എഴുത്തായി ഇത്..നന്ദി
ReplyDeleteകവിതയില്‍ പശ്ചാത്തലം ആദ്യം ചേര്‍ത്താല്‍ അതിന്‍റെ പ്രസക്തി പോകും എന്നാണ് എന്‍റെ മതം.... എഴുതിയ ശേഷം നീളം ഒരുപാട് കുറച്ചിട്ടുണ്ട്... ഇനിയും നീളം കുറച്ചാല്‍ പറയാന്‍ ശ്രമിച്ചത് പറയാന്‍ കഴിയാതെ പോകും എന്ന് മനസ്സിലായി.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteനന്നായിട്ടുണ്ട് ,.,.,.,ആശംസകള്‍
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteനന്നായിട്ടുണ്ട് ,സുന്ദരമായ ഭാവനകള്‍
ReplyDeleteപുതിയ ശൈലിയില്‍ എഴുതണം എന്നില്ല
അങ്ങനെ എഴുതുന്നത് പലതും അനുവാചകര്‍ക്ക് മനസ്സിലാകണം എന്നും ഇല്ല
അങ്ങനെ ഉള്ളതാണ് ഇന്ന് പല കവിതകളും [അങ്ങനെ പറയാമോ എന്നും അറിയില്ല ]
പ്രണയാതുരമായ ചിന്തകള്‍
ആശംസകള്‍
പുതിയ ശൈലി വഴങ്ങാത്തത് കൊണ്ടല്ല.... പുതിയ ശൈലി കവിതകളും ഞാന്‍ എഴുതിയിട്ടുണ്ട്.... എന്തുകൊണ്ടോ പുതിയ കാല ശൈലിയുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിയുന്നില്ല..... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഇഷ്ടായി... കുറച്ചു കൂടി ലളിതമാക്കുക...
ReplyDeleteവരികള്‍ ആശയം നല്ലത് കുറച്ചുകൂടി ആറ്റി കുറുക്കി എടുക്കുമ്പോള്‍ കൂടുതല്‍ ഹൃദ്യമാകും .പ്രണയം ഫീല്‍ ചെയ്യുന്നുണ്ട്
ReplyDeleteഎഴുതിയ ശേഷം പരമാവധി ആറ്റിക്കുറുക്കിയപ്പോള്‍ കിട്ടിയത് ഇങ്ങനെയാണ്.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteആധുനികകവിത വായിച്ചുമടുത്തവര്‍ക്ക് ആശ്വാസം തരുന്ന കവിത... നന്നായിരിക്കുന്നു..
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteചോല്ലുന്നതിനേക്കാള്‍ പറഞ്ഞുപോകാന്‍ ഉതകുന്ന കവിത...
ReplyDeleteനന്നായിരിക്കുന്നു.
നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteകാത്തിരിപ്പിന്റെ തീഷ്ണത അനുഭവപ്പെട്ടു.
ReplyDeleteനന്നായിട്ടുണ്ട്.
നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteഇത് വായിച്ചപ്പോൾ, പണ്ട് സ്കൂളിൽ കവിത വായിച്ച് അർത്ഥം പറഞ്ഞു തന്ന രാമൻപിള്ള സാറിനെ ഓർമ്മയിലെത്തി. സാറുണ്ടായിരുന്നെങ്കിൽ ഓരോ വരിയിലേയും അക്ഷരങ്ങളെ ലഘുവും ഗുരുവും തിരിച്ച് വൃത്തം ഏതെന്നു കണ്ടെത്തി പഠിപ്പിച്ചേനേ...!
ReplyDeleteക്ഷമിക്കണം, ഞാൻ കവിതയെപ്പറ്റി ഒരഭിപ്രായം പറയുന്നത് ശരിയായിരിക്കില്ല.
ആശംസകൾ...
മനസ്സിലാക്കാന്‍ കഴിയാത്ത കടുകട്ടി വാക്കുകള്‍ ഒന്നും ഇതില്‍ ഉള്ളതായി തോന്നുന്നില്ല..... ഞാന്‍ അത്ര വാക്സമ്പുഷ്ടി ഉള്ള ആളുമല്ല... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteപ്രണയാര്‍ദ്രമായ വരികള്‍...പ്രേമ ഭാവത്തിനു പറ്റിയ ഭാവകള്‍ ആണെങ്കിലും തിരെഞ്ഞെടുത്ത പദങ്ങള്‍ തരള ഭാവങ്ങള്‍ നിറഞ്ഞതാണോ എന്നൊരു സംശയം .കവിതയില്‍ വര്‍ണനകള്‍ തീര്‍ത്തും പ്രേമ ലോലം തന്നെ.ആശംസകള്‍..
ReplyDeleteപ്രണയത്തിനു തരള ഭാവങ്ങള്‍ നിറഞ്ഞ വാക്കുകള്‍ തന്നെയല്ലേ ഉത്തമം.... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteകൊള്ളാം ആശംസകള്‍
ReplyDeleteനന്ദി.... ഈ വരവിനും വായനയ്ക്കും.....
Deletekollam anna
ReplyDelete"മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ReplyDeleteഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി"
മനോഹരമായ വരികൾ
നിറഞ്ഞ ഈണം......... ആശംസകൾ
നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deleteവരികള്‍ക്ക് ഭാവമുണ്ടെങ്കിലും കുട്ടിത്തം വിട്ടു മാറാത്ത പോലെ തോന്നുന്നു...
ReplyDeleteഎന്‍റെ കുട്ടിത്തം വിട്ടുമാറിയിട്ടില്ല... പിന്നെ അങ്ങനെ കവിതയ്ക്ക് മാറും..... നന്ദി.... ഈ വരവിനും വായനയ്ക്കും.....
Deletenishkalankamaya koumara pranayathe ormippicha manoharamaya varikal.....
ReplyDeleteasamsakal.....
മനോഹരം ഈ പ്രണയ പ്രതീക്ഷകള്‍... അജിത്തെട്ടാ ഇനിയും പോന്നോട്ടെ... <3 ..
ReplyDeleteനന്ദി കൂട്ടുകാരാ.... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകിനാവിൽ ഞാൻ കണ്ട പ്രണയത്തിൻ ദേവതെ!
ReplyDeleteനിൻ കരമൊന്നു തൊടുവാനെനിക്കു മോഹം..
ഒരു വേള നിയെന്റെ അരികിൽ വന്നാലും,
പറയാതിരിക്കും ഞാനെന്റെ പ്രേമം ;)
ഇഷ്ടപ്പെട്ടു.
ആരും പറയാത്ത വിഷയങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രമിക്കൂ.
ആശംസകൾ.
ആരും പറയാത്ത വിഷങ്ങള്‍ ലോകത്തുണ്ടോ.... മഹാന്മാര്‍ പറഞ്ഞു വച്ചതിനെ നമ്മുടെ കാഴ്ചപ്പാടില്‍ കാണുകയെ നിവര്‍ത്തിയുള്ളൂ... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deletenannayirikkunnu ajithetta....
ReplyDeleteരസം തോന്നുന്നു .കേരളാ പാഠാവലി മലയാളത്തിന്‍റെ ഉള്‍ത്താളുകളിലേക്കൊരു മയില്‍പ്പീലിക്കൊടിയായി ഞാന്‍..........
ReplyDeleteഅത്രയും മേന്മ അവകാശപ്പെടാന്‍ ഈ കവിതയ്ക്ക ആവില്ല എന്ന് നിശ്ചയം... എങ്കിലും പഴയ ശൈലിയിലേക്ക് ഒന്ന് പോകാന്‍ ശ്രമം നടത്തിയിട്ടുണ്ട്... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteIts Nice ..Loving it
ReplyDeleteAll the Best
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഅതെ, ഒരു സ്കൂള്‍ പദ്യത്തിനെ ശൈലി ആണ് വായിക്കുമ്പോള്‍
ReplyDeleteഎങ്കിലും വരികള്‍ ഒരു സുഖം തരുന്നു വായനക്ക് ... ഭാവുകങ്ങള്‍..
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete:)
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deletenalla varikal.. ishtam
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteSaji kvr:ithaa najanum parayaan vannathu..
ReplyDeletebeautiful Ajith.aadhunika kavikalkkidayil ajith
ingane thanne thilangatte..ashamsakal..
ആധുനിക കവിതകളോട് സത്യത്തില്‍ എനിക്ക് തീരെ പ്രതിപത്തി ഇല്ല.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteവളരെ നന്നായി എഴുതി ...ഭാവുകങ്ങൾ. അജിത്തെട്ടാ ഇനിയും
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteആന്തരിക ലോകത്തെ അനുഭൂതി തരുന്ന പ്രണയ നിമിഷങ്ങള്‍...അനുവാചകന് വിസ്മയ കരമായ അനുഭവമാണ് കവി പകര്ത്തിയത് ...
ReplyDeleteസഹകരിക്കു ആത്മാര്തമായ ഭാവുകങ്ങൾ .
കവി എന്നാ നിലയില്‍ അനുവാചകര്‍ അംഗീകരിച്ച താങ്കളുടെ വാക്കുകള്‍ കൂടുതല്‍ മധുരതരം.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteപ്രിയപ്പെട്ട അജീ
ReplyDeleteനന്നായി എഴുതി
" സങ്കല്‍പ്പമായിരുന്നെല്ലാം എന്നാകിലും
എന്‍ മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാന്‍ എന്മനം കാത്തിരിപ്പൂ"
എല്ലാ ഭാവുകങ്ങളും
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ല രചനാ ! എന്തു കൊണ്ടോ എനിക്ക് ചില്ലക്ഷരങ്ങള്‍ കാണാന്‍ ആവുന്നില്ല്യ. പിന്നെ മനോഹരമായ വരികള്‍ക്കിടയില്‍ ഈ ഫോട്ടോ വല്ലാതെ irritatet ചെയ്യുന്നു ! തുടരുക സുഹൃത്തെ !!
ReplyDeleteചില്ലക്ഷരങ്ങള്‍ കാണാന്‍ കഴിയാത്തത് താങ്കളുടെ കമ്പ്യൂട്ടറില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതിലെ പിഴവ് കൊണ്ടാകാം... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകൊള്ളാം, വളരെ നല്ലത് . ഇനിയും എഴുതുക.
ReplyDeleteകൊള്ളാം അജിത് ...ഈണത്തില്‍ ചൊല്ലാന്‍ സുഖമുണ്ട് ..വരികളും നന്ന്.....
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteതാങ്കളിലെ കാവ്യ ഭാഷയിലൂടെ ഉള്ള കലാസപര്യ ,ഇനിയും ഇതുപോൽ , മനോഹാര്യത നല്കു മാറാകട്ടെ... ആശംസകൾ !
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ലെഴുത്ത്... മനോഹരം...<3 <3
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteവളരെ നന്നായിട്ടുണ്ട് .. ഇനിയും നന്നാകും
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete"സങ്കല്‍പ്പമായിരുന്നെല്ലാം എന്നാകിലും
ReplyDeleteഎന്‍ മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി പോല"...
ആശംസകള്‍ ...
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteThis comment has been removed by the author.
ReplyDeleteകവിത നന്നായിട്ടുണ്ട്..
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഈണത്തിൽ പാടാൻ കഴിയുന്ന ഒരു ലളിതഗാനം ....ആശംസകൾ ....
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteമറ്റു കവിതകളില്‍ നിന്നും ഒരു വ്യതസ്തത അനുഭവപ്പെടുന്നു , കൊള്ളാം
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകവിതകളും നര്മവും എല്ലാം നന്നായിട്ടുണ്ട്
ReplyDeleteഎല്ലാം വായിച്ചതിനു ശേഷം ബാക്കി പറയാം...
ആശംസകളോടെ..
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete"ഒരു പഴയ ശൈലീ പ്രണയ കവിതാ ശ്രമം...", എന്ന് മുൻകൂട്ടി പറഞ്ഞതുകൊണ്ട് കൂടുതൽ വിമർശിക്കുന്നില്ല. അവതരണം കൊള്ളാം. കുറച്ചു കൂടി ലളിതം ആക്കണം എന്ന് അപേക്ഷ. പദ സമ്പത്ത് നല്ലത് തന്നെ. പക്ഷെ ഭാവന വാക്കുകളിൽ ആവുമ്പോൾ അനാവശ്യമായ പട പ്രവാഹം വിരസത ഉണ്ടാക്കും. പിന്നെ ചില വാക്കുകൾ, ഉദാഹരണത്തിന് "പ്രേയസി ", "കാത്തിരിപ്പ്" ഒക്കെ ആവര്തിക്കപെടുന്നത് ഒഴിവാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. എനിക്ക് കവിതയുടെ ആദ്യ ഭാഗത്തേക്കാൾ മധ്യത്തിൽ നിന്നും അവസാനതെക്കുള്ള വരികൾ ആണ് കൂടുതൽ ഇഷ്ടപെട്ടത്.
ReplyDelete"ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാന്‍ എന്മനം കാത്തിരിപ്പൂ"
ഈ വരികൾ പ്രത്യേകിച്ചും !!! ആശംസകൾ നേരുന്നു!!
വിശദമായ വിശകലനത്തിന് നന്ദി..... പഴയ ശൈലി ശ്രമിച്ചു എന്ന് കരുതി ഞാന്‍ ഈ മേഖലയില്‍ പുതുമുഖമല്ല... അതിനാല്‍ തന്നെ താങ്കള്‍ക്ക് മനസ്സറിഞ്ഞു വിമര്‍ശിക്കാന്‍ ഉള്ള എല്ലാ അധികാരങ്ങളും ഉണ്ട്..... വിമര്‍ശനവും തെറ്റുകളെ ചൂണ്ടിക്കാട്ടലും ആണ് എല്ലാ എഴുത്തുകളെയും മികവുറ്റതാക്കുന്നത്.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനന്നായിട്ടുണ്ട്. തുടർന്നും എഴുതുക
ReplyDeleteപ്രണയഗാനം കൊള്ളാം കേട്ടോ
ReplyDeleteനന്ദി അജിത്തെട്ടാ.... .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനന്നായിരിക്കുന്നു അജിത്, ഈണമിട്ട് പാടിയാൽ കൂടുതൽ രസകരമാകുമെന്ന് തോന്നുന്നു...
ReplyDeleteഇത് അത്തരം ഒരു സംരംഭത്തിന് വേണ്ടി എഴുതിയതാണ്.... ഈണമിട്ട് തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നില്‍ എത്തും... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ല താളഭംഗിയുള്ള വരികള്‍ ......
ReplyDeleteകവിത മനോഹരമായിരിക്കുന്നു അജിത്തേട്ടാ....
ReplyDeleteഹൃദയത്തിന്റെ (പാഴ്)മരക്കൊമ്പില്‍ നല്ലൂഞ്ഞാല് കെട്ടി ഇന്നുല്ലസിക്കുന്നവളെ നന്നായി വരച്ചുചേര്‍ത്തിട്ടുണ്ട്... പ്രീയപ്പെട്ടവളുടെ കാത്തിരിപ്പിന് അറുതിവരുത്തി എത്രയും വേഗം പരന്നു ചെല്ലുക... ആശംസകള്‍ <3
ഗോപന്‍... എന്‍റെ പ്രിയപ്പെട്ടവള്‍ എന്‍റെ അരികില്‍ തന്നെയുണ്ട്..... ഒരു പ്രണയം അല്ല എന്നെ ഇത് എഴുതിപ്പിച്ചത് മറിച്ച് ചില പ്രണയചിന്തകള്‍ ആണ്... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകവിതയിൽ കൂടുതൽ പ്രശോഭിക്കാൻ അണ്ണന് എന്റെ എല്ലാവിധ ആശംസകളും..
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഅതിമനോഹരം ..!! ഞാനറിയാതെതന്നെ പഴയ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടുപോയി....
ReplyDelete"സൂര്യനെ വെല്ലുന്ന തേജസ്സ് പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടം കൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ട ലഹരിയാക്കി."
എന്റെ നാട്ടുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു..!!
പഴയ നാളുകളിലേക്ക് കൂട്ടുപോകാന്‍ ഈ കവിത സഹായകമായെങ്കില്‍ അതൊരു വലിയ കാര്യമാണ്.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനന്നായിരിക്കുന്നു...
ReplyDeleteഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീല മിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു...... മനോഹരമായി പറഞ്ഞിരിക്കുന്നു ,,
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteപ്രണയം അനുഭവപ്പെടുന്ന വരികൾ .....
ReplyDeleteനല്ലത് !!!!
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deletehi Aji Valare nannayirikunnu.. Ellavida Asamsakalum Nerunnu...
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteലളിതം മധുരം സുന്ദരം
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteHi Aji Valare nannayirikunnu... thirakinidayilum.. Ellavida Asamsakalum Nerunnu..
ReplyDeleteMohandas.
ദാസേട്ടാ.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteആധുനികതയുടെ വരമ്പിനപ്പുറത്തേക്കൊന്നെത്തിനോക്കിയല്ലെ .. പ്രണയം എങ്ങിനെ പറഞ്ഞാലും അത് മനസ്സിനെ തൊട്ടുണര്‍ത്തും .. ഒരു നോട്ടം പോലും പ്രണയത്തിന്റെ തുടക്കമാണെന്നിരിക്കെ വരികള്‍ പ്രണയത്തെ നമ്മോടു ചേര്‍ക്കുന്നു ..നന്നായിരിക്കുന്നു ബായ്
ReplyDeleteആധുനികതയുടെ വരമ്പിനു ഇപ്പുറം നില്‍ക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടം..... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഡിസംബര്‍ മാസം,മനുഷ്യമനസ്സുകളില്‍ പ്രണയം പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്നത് സ്നേഹ ഗായകന്‍റെ പിറവികൊണ്ടനുഗ്രഹീതമായതിനാല്‍ മാത്രമാണോ എന്നറിഞ്ഞു കൂടാ..നേര്‍ത്ത മഞ്ഞും കുളിരും എന്‍റെയുള്ളിലും ഈ വികാരം തുയിലുണര്‍ത്താറുണ്ട്.കവിത ജോറായിരിക്കുന്നു..
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകൊള്ളാം...
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
ReplyDeleteയിരം പൂത്തിരിയായ് നിറഞ്ഞൂ.
ഫാര്യ അറിയുന്നുണ്ടോ ഇതു വല്ലതും? ;)
നിറഞ്ഞു നില്‍ക്കുന്നത് അവളാനെന്നു പാവം തെട്ടിദ്ധരിചോട്ടെ.. നിങ്ങളായി തിരുത്താന്‍ പോകണ്ട... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteവരും വരാതിരിക്കില്ല .... കാത്തിരിക്കൂ...
ReplyDeleteകവിതയെന്നതിനേക്കാള്‍ പഴയ ഗൃഹാതുരത്വമുണര്‍ത്തുന്ന സ്കൂള്‍ പദ്യം പോലെ വായിച്ചു..
നന്നായിരിക്കുന്നു.. അജിക്ക് ആശംസകള്‍..
അപ്പോള്‍ പഴയ പദ്യങ്ങള്‍ കവിതകള്‍ അല്ല എന്നാണോ നാസുക്ക പറയുന്നത്... എങ്കില്‍ പദ്യവും കവിതയും തമ്മിലുള്ള വ്യത്യാസം എന്ത്...? നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteപാഴ്മര കോമ്പല്ല പുളിങ്കൊമ്പ്
ReplyDeleteതന്നെയെന്നാദ്യമേയവൾ വിലയിരുത്തി
പ്രണയ സാഹിത്യം രചിക്കുന്ന കവിയുടെ
പ്രണയ മനസ്സിതിൽ പതിഭലിപ്പൂ.
സങ്കല്‍പ്പമായിരുന്നെല്ലാം എന്നാകിലും
ഈ പ്രണയ സാഹിത്യത്തിനു ആശംസകൾ
.
അത് ഇന്നത്തെ പ്രണയം ആണ്... ആദ്യം പുളികൊമ്പ് എന്ന് മനസ്സിലാകിയത്തിനു ശേഷം ആണ് ഇന്നത്തെ പ്രണയം..... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഒന്ന് ഓടിച്ചു വായിച്ചു. നാളെ അതി രാവിലെ നാട്ടിലേയ്ക്ക് തിരിക്കാൻ ഒരുങ്ങുകയാണ്.
ReplyDeleteകവിതയുടെ ആശയം നന്നായി. പക്ഷെ വ്യാകരണ പരമായി ശരിയാക്കാൻ ഒരു ശ്രമം നടത്തിയത് പോലെ തോന്നി. കുറച്ചു കൂടി ലളിതമായി എഴുതാവുന്നതാണ്. അത് പോലെ വാക്കുകൾ യോജിപ്പിച്ചെഴുതിയാൽ കുറച്ചു കൂടി ഒരു വായനാ സുഖം കിട്ടും. "അദ്രിശ്യമായൊരു കരാംഗുലി എന്നുടെ" എന്നത് "അദൃശ്യമായൊരു കരാംഗുലിയെന്നുടെ" എന്ന് കുറുക്കിയാൽ മതി. മലയാളത്തിലെ വാക്കുകൾ തമിഴ് പോലെ ചെറുതല്ല . അതുകൊണ്ട് മലയാളം കവിതയ്ക്ക് അത്ര വഴങ്ങുന്ന ഒരു ഭാഷയല്ല.
എന്തായാലും കൊള്ളാം. ഇനിയും എഴുതുക.
( അടിസ്ഥാനപരമായി ഞാൻ ഒരു കവിതാ ആസ്വാദകനല്ല. കവിത ആസ്വദിക്കുന്നതിനു കുറച്ചു കൂടി കാല്പനികമായ ഒരു ചിന്ത വേണമെന്ന് തോന്നുന്നു. നിർഭാഗ്യവശാൽ എനിക്ക് അതിനുള്ള ഒരു കഴിവില്ല )
മനസ്സമാധാനമായി ഇരുന്ന് ഒന്നുകൂടി വായിക്കൂ.... ഇത് പലതവണ തിരുത്തിയും കൂട്ടിച്ചേര്‍ത്തും എഴുതിയ ഒന്നാണ്.... പദങ്ങള്‍ ഒഴുകിനു താളത്തിനും അനുസരിച്ച് മാറ്റിയിട്ടുണ്ട്.... വസ്തുനിഷ്ടമായ വിലയിരുത്തലിനു നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteവായിച്ചു
ReplyDeleteകവിതകളെ വിലയിരുത്താൻ അറിയില്ല...
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ലെഴുത്ത് ..വരികളില്‍ നല്ല പ്രണയം ...വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക ....ഇടയ്ക്കിടെ ആ ചിത്രങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി ..വരികള്‍ സുന്ദരമെങ്കില്‍ നീളം കൂടുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായമാണ് എനിക്ക് ...
ReplyDeleteആശംസകള്‍
കവിതകള്‍ എഴുതുന്ന ദീപയുടെ അഭിപ്രായം കൂടുതല്‍ സന്തോഷം തരുന്നു.... ചിത്രങ്ങള്‍ പ്രണയമികവ് ഉദ്ദേശിച്ച് ഇട്ടതാണ്.... അത് വിപരീത ഫലം ഉണ്ടാക്കിയതില്‍ അത്ഭുതം..... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകവിതയെ ആസ്വദിക്കാനുള്ള കഴിവ് എനിക്കും പരിമിതമാണ്. എന്നാലും പ്രണയത്തെ കണ്ടെത്തുന്ന വരികള്‍ വായനക്കാരില്‍ അനുഭൂതികള്‍ ഉണ്ടാക്കും. അതാണല്ലോ കവിതയെഴുത്തിന്റെ ഉദ്ദേശം. വരികളുടെ അര്‍ത്ഥം മനസിലാക്കാന്‍ വിഷമമില്ല. ഇടക്കിടെ ചിത്രങ്ങളും നന്നായി.സ്ത്രീയെ എല്ലാവരും കവിതയില്‍ സ്നേഹിക്കുന്നുണ്ട്. പക്ഷെ യധാര്തത്തില്‍ ഉണ്ടോ? കുട്ടത്തില്‍ ചിന്തിച്ചുപോകുന്നു. കവിതയിലൂടെ സ്നേഹത്തിന്റെ സന്ദേശം എല്ലാവരും ജിവിതത്തിലും പാലിക്കട്ടെ.
ReplyDeleteസ്ത്രീകളെ എല്ലാവരും കവിതയില്‍ മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്ന കണ്ടത്തെല്‍ എത്രമാത്രം ശരിയാണ് എന്ന് എനിക്കറിയില്ല.... കവിതകള്‍ കൂടുതലും എന്തിന്റെയും മനോഹരിതയിലെക്ക് പോകുന്ന ഒരു മാദ്ധ്യമം ആയതുകൊണ്ട് കവിതകളില്‍ സ്ത്രീയും മനോഹരമാകുന്നു... അത്രമാത്രം... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete" നീര്‍വിളാകന്‍ പൂത്തകാലം " എന്ന പേരില്‍ ഒരു റൊമാന്റിക് കാവ്യസമാഹാരത്തിന് വകുപ്പുണ്ട്...ഗാനരചനയില്‍ ഒരുകൈ നോക്കുന്നതില്‍ തെറ്റില്ല...അഭിനന്ദനങ്ങള്‍
ReplyDeleteഹ... ഹ.... നീര്‍വിളാകന്‍ പൂത്ത് കായ്ച്ച് പൊഴിയാറായി ... ഇനി അതിനു സ്കോപ്പില്ല.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനന്നായിട്ടുണ്ട്...ആശംസകള്‍
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഞാനൊരു വിമര്‍ശകനോ,ആസ്വാദകനോ അല്ല....
ReplyDeleteമനസ്സില്‍ പ്രണയമുണ്ടെങ്കിലും അതിനെക്കുറിച്ചെഴുതാനൊന്നും അറിയില്ല...
ഒറ്റ വായനയില്‍ കവിത ഇഷ്ടമായി....
വരികള്‍ക്ക് പ്രണയത്തിന്റെ വൈകാരികതയുണ്ട്...
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ല കവിതകൾ ഉണ്ടാകുന്നത് നിരന്തരമായ അന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ്. ഈ അന്വേഷണത്തിൽ വാക്കുകൾ അവയുടെ പ്രയോഗം അർഥം പുതിയ കാലത്തിന്റെ സ്പന്ദനങ്ങൾ എന്നിവ എല്ലാം പെടും. തുറന്നു പറയുന്നതിൽ ക്ഷമിക്കണം. ഈ കവിതയിൽ അവയൊന്നും കണ്ടില്ല. ഉര്‍വിഷ്ട , ഉർവ്വ് എന്നീ വാക്കുകൾ ശബ്ദ താരാവലിയിൽ കണ്ടില്ല. അവ എന്ത് അർത്ഥത്തിലാണ് പ്രയോഗിച്ചത് എന്ന് മനസിലായില്ല മാത്രമല്ല വാങ്ങ്മയ ചിത്രമാണ് കവിത.ആ കവിതക്കിടയിൽ കുറെ ചിത്രങ്ങൾ തിരുകി കയറ്റിയത് എന്തിനാണ്? വളരെ ലളിതമായ മലയാളം പ്രയോഗിച്ചാൽ സൌന്ദര്യം ലഭിക്കുന്ന പലയിടത്തും അതിനു ശ്രമിക്കാതെ പോയ പോലെ തോന്നി. ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ നിലവിളികളെ ഒക്കെ തിരസ്ക്കരിച്ചു വേണം പുതിയ പ്രണയ കവിതകൾ എഴുതാൻ അത്തരം ശ്രമങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteആദ്യമായി നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും.... ഉര്‍വ്വിഷ്ട എന്ന പദം ശബ്ദതാരാവലിയില്‍ ഉണ്ടോ എന്ന് അറിയില്ല പക്ഷെ എന്‍റെ കയ്യില്‍ ഉള്ള മലയാളം അര്‍ഥം, നാനാര്‍ത്ഥം, പര്യായം, വിപരീതം ഒക്കെ ഉള്ള ഒരു ബുക്കാണ് ആ വാക്കിന് ആധാരം.... അര്‍ഥം ഉണര്‍ന്ന് എഴുനെല്‍റ്റ എന്നാണ്.... താളത്തിനും ഭംഗിക്കും വേണ്ടി പലതവണ വാക്കുകള്‍ മാറ്റിമറിക്കുകയും ചെയ്തു.... ഇതൊരു പൂര്‍ണ്ണ കവിതയാണ് എന്ന് ഒരുതരത്തിലും അവകാശപ്പെടുന്നില്ല, എങ്കിലും ഇതില്‍ ഈസ്റ്റ്കോസ്റ്റ് അലമുറയുടെ സ്വാധീനം ഒട്ടും തന്നെയില്ല എന്ന് തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നു.... ഈ തുറന്നെഴുത്തിനു ഒരുപാട് നന്ദി....
DeleteThis comment has been removed by the author.
ReplyDeleteകൊള്ളാം. പഴയ കെട്ടിലും മട്ടിലും ഒക്കെ ഉള്ള പ്രണയകവിത തന്നെ. ഈ ടൈപ്പ് ഇപ്പോള്‍ അങ്ങനെ കാണാറില്ലാത്തത് കൊണ്ട് ഒരു variety ഒക്കെ ഫീല്‍ ചെയ്തു.
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteThis comment has been removed by the author.
ReplyDeleteകവിത ആസ്വാദകനോനിരൂപകനോ ഒന്നുമല്ല..എന്നാലും ഒന്ന് വന്നു സന്ദര്‍ശിച്ചുപോവാമെന്നുകരുതി...പഴയകാല കവിതാ ശൈലി പലയിടത്തും കാണാന്‍ കഴിഞ്ഞു..എങ്കിലും എന്റെയഭിപ്രായത്തില്‍ ലളിതമായഭാഷാ ശൈലിയല്ലേ കവിതയെ സാധാരണവല്‍ക്കരിക്കാന്‍ ഉചിതമായത്..രചനാപാടവം അഭിനന്ദനമര്‍ഹിക്കുന്നു...പ്രണയത്തെ പ്രണയിക്കാത്ത(ഇഷ്ടപ്പെടാത്ത)വരുണ്ടോ?ഭാവുകങ്ങള്‍..*****
ReplyDeleteഇതില്‍ ലളിതമാല്ലാത്തതായി എന്തെങ്കിലും ഉപയോഗിച്ചു എന്ന് തോന്നുന്നില്ല.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteടൈപ്പിംഗ് ശരിയാവുന്നില്ല...കുറെ നേരമായി തിരുത്തിക്കുറിക്കുന്നു..കൊളമായി...
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഇനിയും എഴുതുക എല്ലാ വിധ ആശംസകളും
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകവിതപോലെ മനോഹരങ്ങളായ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteവെറുതെ ഇങ്ങനെ മൂളാൻ കൊതിക്കുന്ന
ReplyDeleteലളിത സുന്ദരമായ വരികളാൽ
പ്രേമ ചിന്തകൾ ഉള്ളിൽ ഉണർത്തിയ
നീർ വിളാകനു നന്മകൾ നേരുന്നു
www.orma.in
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteIt seems you have a talent for writing. If you write regularly with passion, you will be a known writer in Kerala, not Aramula alone. It seems you have simplicity and clarity of thoughts. In fact, simplicity is the crux of writing aesthetically. Shakespeare was the one who wrote in the most simplistic style. Wish you all the best.
ReplyDeleteവിശദമായ നിര്‍ദ്ദേശങ്ങള്‍ക്കും, വിലയിരുത്തലിനും നന്ദി.... മുന്നോട്ടുള്ള യാത്രയില്‍ തിരുത്തലുകളും, തിരുത്തികുറിക്കലുകളും ഉണ്ടാവും എന്ന് ഉറപ്പു തരുന്നു...
Deleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
ആരിവള്‍, എന്നുടെ പാഴ്മരക്കൊമ്പില്‍
ReplyDeleteനല്ലൂഞ്ഞാല് കെട്ടി ഇന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.
കവിത ഒന്നും വിമര്ശിക്കാൻ അറിയില്ല
ഈ വരികൾ ഇഷ്ടമായി
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteലളിതം
ReplyDeleteസുന്ദരം
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteപ്രണയ കവിത നന്നായിട്ടുണ്ട്..............
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete
ReplyDeleteകുറച്ചു കൂടി കട്ടി കുറച്ചാൽ എന്നെ പോലെ സാധാരണക്കാര്ക്ക് പിടിക്കിട്ടും ;)
അജിത്തെട്ട പേജു അടിമുടി ഒന്ന് മാറ്റം വരുത്തിയോ ? അതോ എനിക്ക് തോന്നുന്നതാണോ ?
ഹ... ഹ... ഇതിനു വലിയ കട്ടി ഒന്നും ഇല്ല മാഷേ.... കട്ടി ഉണ്ടന്ന് പറഞ്ഞാല്‍ ആളുകള്‍ എന്നെ ഓടിക്കും.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete
ReplyDeleteകുറച്ചു കൂടി കട്ടി കുറച്ചാൽ എന്നെ പോലെ സാധാരണക്കാര്ക്ക് പിടിക്കിട്ടും ;)
അജിത്തെട്ട പേജു അടിമുടി ഒന്ന് മാറ്റം വരുത്തിയോ ? അതോ എനിക്ക് തോന്നുന്നതാണോ ?
സങ്കല്‍പ്പമായിരുന്നെങ്കിലും.....
ReplyDeleteപ്രണയം ഒരു ചാറ്റല്‍ മഴപോലെ മനസ്സിലേക്ക് നനഞ്ഞിറങ്ങി !!!
നന്നായി.... ആശംസകള്‍ :)
നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteസ്കൂള്‍ തലത്തില്‍ പഠിച്ച ചില പദ്യങ്ങളെ അനുസ്മരിപ്പിച്ചു .
ReplyDeleteഒരേ വിഷയം ഒരു പാട് വരികളില്‍ പ്രാസവും വൃത്തവും ഒപ്പിച്ചു എഴുതുന്ന പഴയ കവിതകളേക്കാള്‍ ,
എഴുതുന്നത് ഒന്ന് വായിക്കുന്നത് മറ്റൊന്ന് അര്‍ത്ഥത ലങ്ങള്‍ വേറൊന്നു
എന്ന വിശാലമായ ആകാശം തുറക്കുന്ന പുതിയ കവിതകളാണ് എനിക്കിഷ്ടം ..
വായനാ സുഖത്തെക്കാള്‍ ആശയ സുഖമുള്ള കവിതകള്‍ ...
ആശംസകള്‍
അര്‍ത്ഥ തലങ്ങള്‍
വായന പഴയതില്‍ തന്നെ മനസ്സുടക്കി നില്‍ക്കുന്നതോ, മനസ്സ് പുതുമ അംഗീകരിക്കാത്തതൊ, അതോ ആ രീതിയില്‍ എഴുതാന്‍ അറിയാത്തതോ എനിക്ക് പുതിയ രീതി അംഗീകരിക്കാനോ ആസ്വദിക്കാനോ എഴുതാനോ കഴിയുന്നില്ല.... ഇത്ര പഴമയിലേക്ക് പോകുന്നില്ല എങ്കില്‍ കൂടി അത്യാധുനികതയിലെക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല അതിനായി ശ്രമിച്ചിട്ടും ഇല്ല..... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteഇഷ്ട്ടം ....ആശംസകള്‍ ....
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteപ്രണയത്തിന് അഭിവാദ്യങ്ങള്‍ ..!
ReplyDeleteമുതുക്കനായാലും ഇത് നിര്‍ത്തരുത്..ട്ടാ..ഹും
മുത്തുക്കു ബാധിക്കാത്ത ചില ഭാഗങ്ങള്‍ ഉണ്ടന്ന് മനസ്സിലായില്ലേ.... തെറ്റിദ്ധരിക്കേണ്ട... മനസ്സിനെ കുറിച്ചാണ് പറഞ്ഞത്..... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
DeleteMohamed Marva....................നല്ലവരികൾ ......ഇഷ്ട്ടമായി ആശംസകള്‍
ReplyDeleteനന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Delete
ReplyDeleteനിഷ്കളങ്ക മായൊരു ചൊൽ കവിത ! നല്ലോണം ഇഷ്ടായി അജിതേട്ടാ ..ചെറിയ ചെറിയ ടെക്നിക്കൽ എറർ കൾ ഉണ്ട് .ചില പദങ്ങൾ ചേർത്ത് എഴുതേണ്ടതും മറ്റും അതൊന്നു ശരിയാക്കിയാൽ ഉഷാറായി ചൊല്ലാം
വിശദമായ കമന്റിനു നന്ദി കേട്ടോ...!! എന്‍റെ കണ്ണില്‍ പെട്ടത് താങ്കളുടെ കമന്റിനു ശേഷം കുറെയൊക്കെ ശരിയാക്കിയിട്ടുണ്ട്.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteകൊള്ളാം...കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാക്കാമായിരുന്നു. ഭാവുകങ്ങള്‍
ReplyDeleteകൊള്ളാം.. ഒരു താളമൊക്കെയുണ്ട്.. കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം
ReplyDeleteമുരളിയേട്ടാ.... പലരുടെയും നിര്‍ദ്ദേശങ്ങള്‍ വന്ന പ്രകാരം പലമാറ്റങ്ങളും വരുത്തിയിട്ടുണ്ട്.... എന്താണെന്ന് ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്ന് വ്യക്തമാക്കിയാല്‍ തീര്‍ച്ചയായും മാറ്റുന്നതിന് സന്തോഷമേ ഉള്ളൂ.... നന്ദി .... വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായത്തിനും....
Deleteനല്ലവരികൾ ......എല്ലാ വിധ ആശംസകളും നേരുന്നു..
ReplyDeleteനല്ല പ്രണയം. മൊത്തത്തിൽ ഒരു രസം ഉണ്ട്. കാണാൻ .
ReplyDelete