. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 10 February 2009

ആദ്യദിനം

കോളേജില്‍ എത്തിയ ആദ്യ ദിനം..... ഏതോ സ്വപ്ന ലോകത്ത് എത്തപെട്ട ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ അന്ധാളിച്ചു നിന്നു പോയി.

സ്ക്കുളില്‍ പഠനസമയത്ത് അദ്ധ്യാപകര്‍ തന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമായിരുന്നു എനിക്ക് അതു വരെ കൊളേജ്.

എന്‍റെ അയല്‍പക്കത്തെ പ്രാധമിക അക്ഷര വിദ്ധ്യാഭ്യാസം പോലും ഇല്ലാത്ത സരസ്വതിയമ്മ പറയുന്നതു പോലെ “കോളേജില്‍ പഠിക്കുന്ന പിള്ളേരെല്ലാം പെഴയാ” എന്ന അതിപുരാതനമായ ഒരു സങ്കല്‍പ്പവും പേറിയാണ് കോളേജ് കാമ്പസ്സില്‍ കാല്‍ കുത്തിയത്.

കോളേജ് മുറ്റത്ത് അന്ധാളിച്ചു പന്തം കണ്ട പെരുച്ചാഴിയെ പോലെ വായും പൊളിച്ചു നിന്ന എന്‍റെ മുന്‍പിലേക്ക് കട്ടി മീശയും നീണ്ട കൃതാവും കാഴ്ച്ചയില്‍ ഘനഗംഭീരത തോന്നുന്ന ഒരാള്‍ വന്നു നിന്നു. നെടുനീളന്‍ ജുബ്ബയും വേഷ്ടിയും. അറിയാതെ ഭവ്യനായി!!!

എന്താടൊ ഇവിടെ. ഒട്ടും ഗൌരവം കുറക്കാതെ “ടി” യാന്റെ ചോദ്യം!

സാര്‍.... ഞാന്‍ പ്രീ ഡിഗ്രി പുതിയ ബാച്ചാണ്. ക്ലാസ്സ് ഏതാണെന്ന് അറിയില്ല!!

ഓഹോ. അത്രെയുള്ളു...?? എതാ ഗ്രൂപ്പ്??

ഫസ്റ്റ് ഗ്രൂപ്പ്.... ഞാന്‍ വിനയകുനന്യനായി വീണുപോകുമോ എന്ന സംശയത്തോടെ മൊഴിഞ്ഞു!

ശരി.... ഞാന്‍ ഇവിടുത്തെ സുവോളജി ലക്ചറര്‍ ആണ്.... എന്‍റെ കൂടെ വരൂ...ഘനഗംഭീരന്‍ മുന്നേ നടന്നു.... ഞാന്‍ സ്നേഹമുള്ള സിംഹത്തിന്‍റെ ഇഷ്ടമുള്ള മാന്‍പേടയെ പോലെ പിന്നാലെയും!

അഞ്ച് മിനിറ്റ് നടന്ന് കോളേജില്‍ നിന്നും വിട്ടു നില്‍ക്കുന്ന മറ്റൊരു ഒരു കെട്ടിടത്തിന്റെ വലിയ വിശാലമായ ഹാളില്‍ നിരത്തി ഇട്ടിരിക്കുന്ന ബഞ്ചുകള്‍ക്കിടയിലൊന്നില്‍ എന്നെ ഒറ്റ നോട്ടത്തില്‍ ‍ഇരുത്തി...

ഘനഗംഭീരന്‍ ഇങ്ങനെ മൊഴിഞ്ഞു!

ഇവിടിരുന്നോ കേട്ടോ.... ഇപ്പോള്‍ എല്ലാവരും വരും..... എന്നിട്ട് മിന്നല്‍ വേഗത്തില്‍ നടന്നു മറഞ്ഞു..

പൊതുവെ നാണം കുണുങ്ങിയായ ഞാന്‍ തല ഉയര്‍ത്തിയതെയില്ല!

ബഞ്ചുകള്‍ നിരത്തി ഇട്ടിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി മാത്രം കുട്ടികള്‍!

ക്ലാസ്സ് തുടങ്ങുന്നതിന്‍റെ ആശങ്കക്കിടയില്‍ അധികം വീക്ഷ്ണത്തിനു നിന്നില്ല.

പ്രതീക്ഷയോടെ കാത്തിരുന്ന എന്‍റെ മുന്‍പിലെക്കു കള്ളിമുണ്ടുടുത്ത ഒരു കൃശഗാത്രന്‍ വന്നു നിന്നു.... നെഞ്ചത്ത് അങ്ങിങ്ങുള്ള “പൂട” മറക്കാനായി ഒരു ബനിയന്‍ ധരിച്ചിരിക്കുന്നു..... അത് എതോ കടയില്‍ നിന്നും 50% “കിഴിവില്‍“ കിട്ടിയതണൊ എന്നു സംശയം!! അതില്‍ അത്രയും കിഴിവുകള്‍ ഉണ്ടായിരുന്നു!!!

ശ്ശെടാ...പാപീ..... ഇങ്ങനെയാണൊ കോളേജ് അദ്ധ്യാപകന്മാര്‍ വേഷമിടുക! ഇതായിരിക്കും സര‍സ്വതിയമ്മ പറഞ്ഞത് കോളേജ് പൊളിയാണെന്ന്!

ആശ്ചര്യത്തോടെ ചിന്തിക്കാന്‍ സമയം തരാതെ ആശാന്‍ എന്നോട് ഒരു ചോദ്യം!

കാപ്പിയോ, ചായയോ???

എന്‍റെ ആശ്ചര്യം തീര്‍ന്നില്ല.... ഒന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു....

എന്താ!!!!!????

അല്ല കുടിക്കാന്‍ കാപ്പിയോ ചായയോ..... കടി ആയി ബോണ്ടാ, പരിപ്പുവട, ഉഴുന്നുവട, പഴം പൊരി....

എന്താ വേണ്ടത്??

ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു....

അലമാരിയില്‍ ആശാന്‍ വിവരിച്ച സാധനങ്ങള്‍ എന്നെ നോക്കി പല്ലിളിക്കുന്നു

അവര്‍ ഒന്നടക്കം അലമാരിയില്‍ ഇരുന്നു എന്നെ നോക്കി പരിഹസിക്കുന്നതായി എനിക്കു തോന്നി.....

അതിനുമുകളില്‍ “പുരാതനലിപിയില്‍” ചോക്കുകൊണ്ട് എഴുതിയിരിക്കുന്നു.... “കോളേജ് കാന്‍റീന്‍”

മറുവശത്ത് ഇരുന്ന കുട്ടികളെ പാളി നൊക്കി....

അവര്‍ ചുറ്റും കൂടി സൊറ പരഞ്ഞ് ചായ കുടിക്കുന്നു.....

“പണി കിട്ടീ”........ സ്വയം മനസ്സില്‍ പറഞ്ഞ് സമാധാനിച്ചു!!!

ചമ്മലു മാറ്റി പെട്ടെന്ന് യാധാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു നടന്നു...

രാവിലെ അമ്മ ഭദ്രമായി പോക്കറ്റി വച്ചു തന്ന 5 രൂപാ അവിടെ തന്നെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ പറഞ്ഞു

ഒരു ചായ!

നിമിഷങ്ങള്‍ക്കകം ഇരിക്കുന്ന കെട്ടിടത്തെ കുലുക്കുന്ന ശബ്ദത്തില്‍ ചായ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു!

ചൂടു ചായ വായിലേക്ക് കമഴ്ത്തി ഒരൊറ്റ ഓട്ടമായിരുന്നു കോളേജിലേക്ക്.....

അവിടെയും ഇവിടെയും കറങ്ങി തിരഞ്ഞു പിടിച്ച് ക്ലാസ്സിന്റെ വാതിലില്‍ എത്തിയപ്പോള്‍ അദ്ധ്യാപകന്‍റെ ഹാജര്‍ വിളി മുഴങ്ങുന്നുണ്ടായിരുന്നു.

അജിത്ത് ഗോപാലകൃഷ്ണന്‍!!!!????

ഞാന്‍ വാതലില്‍ നിന്നു കൈ പൊക്കി കാണിച്ചു

അദ്ധ്യാപകന്‍റെ പരിഹാസം നിറഞ്ഞ നോട്ടം കണ്ടില്ലെന്നു നടിച്ചു പക്ഷെ ഒപ്പം വന്ന കമന്റ് കേള്‍ക്കാതിരിക്കന്‍ കഴിഞ്ഞില്ല!

“ആദ്യദിവസം തന്നെ നീ ഇങ്ങനെയാണെങ്കില്‍  ഈ വരുന്ന 2 വര്‍ഷം എങ്ങനെ ആയിരിക്കും ??!!!“

ആ ചോദ്യം എന്‍റെ മനസ്സില്‍ തറച്ചു!

ഒരു “തറ” ആണെന്നു കാണിച്ചു കൊടുക്കേണ്ട ബാദ്ധ്യത എന്‍റെ മുകളില്‍ വന്നു വീണു.

പിന്നീട് എന്‍റെ കോളേജ് ജീവിതത്തില്‍ ഒന്നാകെ അതു തെളിയിച്ചുകൊണ്ടെയിരുന്നു!! അല്ലെങ്കില്‍ തെളിയിക്കാനായി പാടുപെട്ടു ഞാന്‍!!!!!

എന്നെ “ആക്കിയ“ മഹാന്‍ അന്നു സുവോളജിയില്‍ സെക്കണ്ട് ഇയര്‍ പഠിക്കുന്നവന്‍ ആയിരുന്നു... സീനിയര്‍ ആയതുകൊണ്ട് ഒന്നും പറയാനും ചെയ്യാനും കഴിയാത്തതിനാല്‍ പിന്നീടുള്ള കാലം അവനെ കാണുമ്പോള്‍ പല്ലു ഞറുമ്മി, ഞറുമ്മി എന്‍റെ പല്ലു തേഞ്ഞതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല എന്നും ഈ അവസരത്തില്‍ കുറിക്കട്ടെ!

17 comments:

  1. ഇതു തന്നെ നമുക്കൊക്കെ പറ്റിയത്......
    Good..
    :)

    ReplyDelete
  2. Ithrayalle pattiyullu. Thaan bhagyavaanaado.

    ReplyDelete
  3. ആദ്യ ദിനം കലക്കിയല്ലോ

    ReplyDelete
  4. മാറുന്ന മല്യാളി, പകല്‍ കിനാവന്‍, തൈക്കാടന്‍, പാറുക്കുട്ടി..ഏവര്‍ക്കും നന്ദി... എന്റെ ബ്ലൊഗു വായിക്കന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും

    ReplyDelete
  5. കോളജുദിനങ്ങള്‍
    എന്നും ഒര്‍‌ക്കാന്‍ എന്തെങ്കിലും
    ബാക്കി നില്‍ക്കും രസകരമായ എഴുത്ത്
    പിലക്കാലത്ത് ഈ കുഞ്ഞാട് ഇതിനു പകരം വീട്ടിക്കാണുമല്ലോ അല്ലെ ?
    അതും കൂടെ പറയ് ..:)

    ReplyDelete
  6. പിന്നീട് ഓര്‍മ്മിച്ച് ചിരിക്കാന്‍ ഒരു സംഭവം ചുളുവിനു കിട്ടിയല്ലോ.

    ReplyDelete
  7. കഥ അവിടെ തീരില്ലല്ലോ.
    ചായക്കാശു കൊടുക്കാത്തതിന് അയാള്‍ പിറകെ ക്ലാസ്സില്‍ വന്നു പിടിച്ചു കൊണ്ട് പോയി എന്നൊരു വാര്‍ത്തയും കേട്ടിരുന്നു. ശരിയല്ലേ?

    ReplyDelete
  8. കൊള്ളം കുറച്ചു നേരത്തേക്ക് ഞാനും കലായ ജീവിതത്തെ കുറിച്ച് ഓര്‍ത്ത്‌ പോയി അജിത്‌ നന്ദി

    ReplyDelete
  9. കുറച്ച് നേരത്തേയ്ക്ക് പഴയ കോളേജിലായിരുന്നു മനസ്സ്. നന്നായിട്ടുണ്ട്.

    ReplyDelete
  10. പഴയ റാഗിങ്ങ അനുഭവം എഴുതിയതും അതു വായിക്കാന്‍ വിട്ടു പോയവരെ വീണ്ടും ഓര്‍മ്മിപ്പിച്ചതും നന്നായി.

    ReplyDelete
  11. കോളേജ് അബദ്ധങ്ങളുടെ സീരിസ് സ്റ്റോറി ഇറക്കണം :)

    ReplyDelete
  12. അന്നു കുടിച്ച ചായക്ക് നല്ല നര്‍മ്മത്തിന്റെ മധുരം...
    നന്നയി എഴുതി.

    ReplyDelete
  13. ഈ നീര്‍ വിളാകന്‍ എന്നൊക്കെയുള്ള പേരു കേട്ട് എന്‍റെ വിചാരം ഏതോ ഒരു ഭയങ്കര ഭീകര ആളാണെന്നാ... എന്തായാലും നന്നായി... ഈ ചായക്കഥ കേട്ടപ്പോ ആ തെറ്റിദ്ധാരണ മാറി...

    കഥ കൊള്ളാം കേട്ടോ. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. ഒരു നീണ്ട ക്ലാസ് തന്നെ ജൂനിയെർസിന് എടുത്തു കൊടുക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് :D

    ReplyDelete