ചിത്തം ഉരുകിയൊലികുന്നു ജ്വാലയായ്
ചിത്തഭ്രമം പൂണ്ടോരെന്‍ മക്കള്‍ തന്‍ ചെയ്തിയാല്‍
ദീന ഭയാനക ദ്യശ്യങ്ങള്‍ കണ്ടെന്റെ
നേത്രപടങ്ങള്‍ തിമിര സമാനമായ്
കര്‍ണ്ണങ്ങള്‍ വെട്ടിപ്പിളര്‍ക്കുന്നു കാഹള-
ഭേരി മുഴക്കുന്ന ആഹ്ലാദ ജാഥകള്‍
അക്ഷരക്ഷീരം ചുരത്തിയെന്‍ മാറിടം
സംസ്കാര ശൂന്യര്‍ തന്‍ വേദിയായ് മാറുന്നു!!!
എന്‍ മകന്‍ ബാപ്പുജി താണ്ടിയ വീഥികള്‍
കല്ലറയാക്കിയീ കോമാളി രാഷ്ട്രീയം
ഞാന്‍ പിച്ച വയ്കാന്‍ പഠിപ്പിച്ച പാദങ്ങള്‍
വെട്ടിയെടുത്തെനിക്കന്നം വിളമ്പുന്നു!!!
എന്‍ പാനപാത്രങ്ങള്‍ ആരുമറിയാതെ
വിഷപങ്കിലമാക്കി എനിക്കു നീട്ടീടുന്നു
പീഡനമാമാങ്കം ആടി തിമിര്‍ക്കുന്നു
സോദരി തന്‍ ദീന രോദനം കേള്‍ക്കാതെ
ഗുരുവിനെ തെരുവില്‍ വലിച്ചു കീറീടുന്നു
ഗുരുവചനങ്ങള്‍ തെരുവിലൊഴുക്കുന്നു
എന്തിനെന്‍ മക്കളെ ഈ ഹീനവ്യത്തികള്‍
എന്തിനെന്‍ അന്തസ്സു കാറ്റില്‍ പറത്തുന്നു!!!
പിന്തിരിഞ്ഞീടുക എന്‍ പൊന്നു മക്കളെ
അമ്മതന്‍ ഈ ദീന രോദനം കേള്‍ക്കുക!!!
കവിയല്ല.... എന്നാല്‍ ഒരു എളിയ ശ്രമം... വിലയേറിയ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കണം.
ReplyDeletehi Aji-Das
ReplyDeleteits really touching ... good one keepit up... u can do lot..
Subjuct kollam...
congratulation...
Mohandas
ശ്രമം പാഴായില്ല ..
ReplyDeletecongrats
dear ajith,nannayirikunnu,inium ezhuthanam
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി അജീ........
ReplyDeleteഇനിയും എഴുതൂ
Swantham thaneyanoo , Any way its touching ......
ReplyDeleteCongrats
Rejeesh K Parambath
Administrative Executive
Modern Media Systems
Tel ++966 1 4633312 Ext 5555
Mobile : ++966 59 1975 999
Riyadh
നന്നായിരിക്കുന്നു .കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി .ഗ്രേറ്റ് വര്‍ക്ക്
ReplyDeleteകവികളുടെ സദസ്സില്‍ നിന്നും ഞാന്‍ ഓടിയൊളിക്കുന്നു.
ReplyDeleteഅഹാ, ഇനിയും പോരട്ടെ ഇങ്ങട്ട്.
ReplyDelete