പ്രണയം - അത് പ്രേമം, കാമം,
സഹനം, കരുണം, ദുഃഖം, ഹര്‍ഷം,
ആത്മാര്‍ത്ഥത എന്നീ സപ്ത മണികള്‍
ക്രമമില്ലാതെ കോര്‍ത്ത ഭംഗിയുടെ-
അഭംഗി നല്‍കുന്ന, മണിമാലയാകുന്നു.
ചടുലമാം യ്യൌവ്വന മലര്‍വാടിയില്‍,
ജാതി, മത മുള്ളുകളാല്‍ വലയപെട്ട
പനിനീര്‍ തണ്ടില്‍, അനുവാദത്തിന്റെ-
ഔചിത്യമില്ലാതെ നാമ്പിടാവുന്ന,
ശോണിമ വിതറും, പനീര്‍ ദളങ്ങളാകുന്നു.
കാലത്തിന്‍ നിലക്കാത്ത കുത്തൊഴുക്കില്‍,
അശരണതയുടെ ക്രൂരമാം കൂരിരിട്ടാല്‍-
ഇരുളടഞ്ഞ, ഹൃത്തിന്റെ ഉള്‍ക്കാമ്പില്‍,
പ്രതീക്ഷകളുടെ ഇത്തിരി വെട്ടത്തിന്‍-
മിന്നലുകള്‍ മിന്നിക്കും, മിന്നാമിനുങ്ങുകളാകുന്നു.
കാര്‍മേഖ മുഖരിതമായ, കരുണ നദി വറ്റിയ,
ജീവിത പന്ഥാവിന്‍ നേര്‍വര മാഞ്ഞു പോയ,
അതിക്രൂര മനസ്സില്‍ പോലും, കനിവിന്റെ-
ഉറവയെ ജ്വലിപ്പിക്കാന്‍ ഉതകുന്ന
പ്രതീക്ഷയുടെ, മിന്നല്‍ പിണറുകളാകുന്നു.
എന്റെ മാത്രം കണ്ടെത്തല്‍.... അനുഭവങ്ങളില്‍ നിന്ന്!
ReplyDeletedear frnd. this s torturing :(
ReplyDeleteഎന്റെ അഭിപ്രായത്തില്‍ പ്രണയം എന്തെന്നുള്ള അന്വേഷണമാണ് പ്രണയം. അതെന്തെന്നു അറിഞ്ഞാല്‍ പിന്നെ മടുപ്പായിരിക്കും. അറിയാത്ത ഒന്നിനെക്കുറിച്ചുള്ള ജിജ്ഞാസ കൌതുകകരമായിരിക്കും. അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ എന്തൂട്ട് ജിജ്ഞാസ ...എന്തൂട്ട് പ്രണയം
ReplyDeleteപ്രണയത്തെ തിരിച്ചറിയുമ്പോള്‍..
ReplyDeleteഎന്റെ അനുഭവങ്ങളില് ,,,,,,,,,,
ReplyDeleteപ്രണയം
ReplyDeleteഇത്രയും നല്ല ഒരു ഡെഫിനിഷന്‍
ഈ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല
പഷ്ടേ പഷ്ട് :)
പ്രണയത്തെക്കുറിച്ച് താങ്ങളുടെ അനുഭവങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ വളരെ വ്യയ്തസ്തമായിരിക്കുന്നു.!
ReplyDeleteishtaayi
ReplyDeleteപ്രണയത്തിന് ഒരു പുതിയ നിര്‍വ്വചനം. അസ്സലായി.
ReplyDeleteപിന്നെ ഒരു സംശയം: അനുഭവങ്ങളുടെ വെളിച്ചത്ത് എഴുതുയതാണോ ഇത്?
ക്ഷമിക്കണം. അത് താങ്കള്‍ അവിടെ പറഞ്ഞിട്ടുണ്ടായിരുന്നു. കണ്ടിരുന്നില്ല.
ReplyDeletein my first reading , i had driven to my some of my life's page.
ReplyDeletewish you all the best
നന്നായി, മാഷേ
ReplyDeleteപ്രണയത്തിന്റെ അര്‍ത്ഥ വ്യാപ്തി കണ്ടെത്തല്‍ ...കൊള്ളാം ..അതും അനുഭവത്തിലൂടെ ... കവിത നന്നായിരിക്കുന്നു മോനെ .
ReplyDelete