മരുവിന്റെ ഘോരമാം ചുടുതാപമേറ്റിന്നു
ഉരുകുകയാണെന്റെ ഉള്ളം.
അകലെയെങ്ങോഎന്റെ കൊച്ചു ഗ്രാമം
അതോര്‍ത്ത് അറിയാതെ മനമൊന്നു തേങ്ങി.
ഉറ്റവര്‍ കരുണാര്‍ദ്ര വദനങ്ങള്‍ എന്നുടെ
വിരഹാര്‍ദ്ര വേദന അധികമാക്കി.
പിന്നിട്ട എന്റെ ഈ ജീവിത വീഥിയില്‍
നഷ്ടത്തിന്‍ ഗുണിതങ്ങള്‍ മാത്രം.
അമ്മതന്‍ മടിത്തട്ടും, വാത്സല്യവും
ഇന്നെന്റെ സ്വപ്നത്തില്‍ മാത്രം.
സ്നേഹത്തിന്‍ പായസ പാലാഴി തീര്‍ത്ത
എന്‍ താതന്‍ - എനിക്കിന്ന് നഷ്ടം
മാറതില്‍ ചേര്‍ത്തെന്നെ ചുംബിച്ചുറക്കിയ
മുത്തശ്തി - ആ താരാട്ട് ഇന്നെവിടെ?
മനുഷ്യ സ്നേഹത്തിന്‍ അര്‍ത്ഥം പഠിപ്പിച്ച - എന്‍
കൂടെപിറപ്പ് ഇന്നു ഒരോര്‍മ്മ !!!!
അറിവിന്റെ നിറകുടം കനിവോടെ ഇറ്റിച്ച
ഗുരുനാഥന്‍ മണ്ണോടു മണ്ണായ് !!
ചിത്തത്തിനുള്ളില്‍ ഞാന്‍ ചിത്രമായ് സുക്ഷിച്ച
കാമുകി - ഇന്നാര്‍ക്കോ ഭാര്യ.
അമ്പലമുറ്റത്തെ എന്‍ കാല്‍പ്പാടിന്‍ മേലെയായ്
യുവത്വങ്ങള്‍ കാല്‍പ്പാടു തീര്‍ത്തു
നഷ്ട്ടങ്ങള്‍ മാത്രമെന്‍ ജീവിത യാത്രയില്‍
ലാഭത്തിന്‍ താളുകള്‍ ശുന്യം.
ദിനങ്ങള്‍ ഓരോന്നായ് ഉരുകി അമരുന്നു
ഓരോ നിമിഷവും നഷ്ടം.
തിരികെ ഗമിക്കുവാന്‍ വൃഥാ ശ്രമിച്ചു ഞാന്‍
ചിറകറ്റ ഈയലിന്‍ പാഴ്ശ്രമം പോല്‍
കാലത്തിന്‍ പിന്‍പില്‍ നിന്നാരോ പറഞ്ഞു
പോകാന്‍ കഴിയില്ല കുഞ്ഞേ നീ
നിന്നുടെ മാനസക്കോണില്‍ ചുരുങീടുക
ഞാന്‍ ഒരു പ്രവാസി!
ReplyDeleteവായിച്ചപ്പോള്‍ നഷ്ട്ടപെട്ടെതെല്ലാം ഓര്മ വന്നു
ReplyDeleteഓടി കളിച്ചു നടന്ന തറവാട് പൊളിച്ച ദിവസം അനുഭവിച്ച ദുഃഖം എത്ര പറഞ്ഞാലും തീരില്ല
മനോഹരം ഈ പോസ്റ്റ്
ശരിക്കും കണ്ണ് നിറഞ്ഞു !
ഞാനും ഒരു പ്രവാസി .ആശംസകള്‍ :-)
ReplyDeleteതിരികെ ഗമിക്കുവാന്‍ വൃഥാ ശ്രമിച്ചു ഞാന്‍
ReplyDeleteചിറകറ്റ ഈയലിന്‍ പാഴ്ശ്രമം പോല്‍
കാലത്തിന്‍ പിന്‍പില്‍ നിന്നാരോ പറഞ്ഞു
പോകാന്‍ കഴിയില്ല കുഞ്ഞേ നീ
നിന്നുടെ മാനസക്കോണില്‍ ചുരുങീടുക!
ഏയ് അത് പറ്റില്ല വ്യഥകള്‍ ഉറക്കെ വിളിച്ചു പറയാന്‍ ഈ ബ്ലോഗ് ഉള്ളപ്പോള്‍ മാനസക്കോണില്‍ ചുരുങ്ങാന്‍ ഒരു പ്രവാസിയെന്ന നിലക്ക് എനിക്ക് കഴിയില്ല!
നഷ്ടപ്പെടലുകളുടെ ആഴം വെറുതെ ഒന്ന് ഓര്‍ത്തു! നന്നായി!
നന്നായിരിക്കുന്നു...
ReplyDeleteവാക്കുകകള്‍ക്ക് കുറച്ചുകൂടെ മൂര്‍ച്ച ആകാമായിരുന്നു..
ആഹാ കവിതയൊക്കെ എഴുതുമോ? കവിതയുമായി വല്ല്യ ബന്ധം ഇല്ല അതുകൊണ്ട് എന്ത് പറയും. വായിച്ചു .. ..
ReplyDeleteഞാനും ഒരു പ്രവാസി ...
ReplyDeleteനന്നായിരിക്കുന്നു...
ആശംസകള്‍ ...
ബാജി ഓടംവേലി
(കോഴഞ്ചേരിക്കാരന്‍)
valare nannyittund
ReplyDeletejaseer
dammam,khobar
ഞാനും പ്രവാസി തന്നെ..
ReplyDeleteആശംസകള്‍..
ഭയങ്കരാ.. ഒരു കവിയും കൂടി ആയിരുന്നോ.
ReplyDeleteവല്ലാത്ത ഒരു വിങ്ങലോടെയാണ് കവിത വായിച്ചു തീര്‍ത്തത്..
ReplyDeleteഉള്ളില്‍ തട്ടിയ വരികള്‍ ...
Theerchayayum angineyalla... jeevikkunna oro nimishavum aghoshamanu... nannayirikkunnu. Ashamsakal...!!!
ReplyDeleteരണ്ടായിരത്തിയാറില്‍ നാട്ടിലെത്തിയപ്പോള്‍ ആറുവയസുകാരന്‍ മോനെയും കൊണ്ടു ,അവനാശകൊടു ത്തിരുന്ന -നേരിട്ടുകാണിച്ചു കൊടുക്കാമെന്നു പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ,ചെലചാട്ടി,ചെമ്പോത്ത് ,കൂമന്‍ ...മുതലുള്ള പറവകള്‍ ;മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......അങ്ങിനെ നിരവധി" കാണാകാഴ്ചകളുടെ "കൂട്ട മായിരുന്നു ആ യാത്ര ;ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തിലൂടെ ....ഞങ്ങളെ പോലെ -ഈ കാഴ്ചവട്ടങ്ങ ളും,ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നടുകടന്നുവോ .....?മോന് തുമ്പപൂവും, മുക്കുറ്റിയും, കോളാമ്പിപൂക്കളും,കുമ്പള്ളവള്ളികളും ...ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന നഷ്ട ബോധവും പേറി ,എന്റെ ഗ്രാമത്തിനു പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മന സ്സിലാക്കിയുള്ള ഒരു തിരുച്ചു പോരലായിരുന്നു ആ യാത്ര !
ReplyDelete