. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 10 May 2009

മരണത്തോട്....

മരണമെ, നീ നിന്‍റെ കരാള ഹസ്തത്താലെന്‍
ഉശ്ച്വാസനാളിയില്‍ പിടിമുറുക്കാതെ!

അതിശൈത്യമേറുന്ന നിന്മേനി എന്നിലേക്ക-
ലിയിച്ചു ചേര്‍ക്കുവാന്‍ വെമ്പല്‍ കൊള്ളാതെ!

ഉറ്റവര്‍ തേങ്ങുന്നതോര്‍ത്തു നീ ഇപ്പോഴേ
നിര്‍ദ്ദയനായിത്ര പൊട്ടിച്ചിരിക്കാതെ!

സീമന്ത രേഖയില്‍ മിഴിവോടെ ചാര്‍ത്തിയ 
സിന്ദൂരതിലകത്തേല്‍ വെണ്ണീര്‍ തൂവാതെ!

ഇനിയേറെ കായ്ക്കുവാന്‍ കൊതിയൂറും മാവിനെ
വെറും പട്ടടയ്കായ് നീ മുറിവേല്‍പ്പിക്കാതെ!

ഫലഭൂഷ്ടിയേറിയ ചെമ്മണ്ണിന്നുച്ചിയില്‍
ചെമ്പിലക്കാടിന്‍റെ വനഭംഗി തീര്‍ക്കാതെ!

ഹവനാഗ്നി മോഹിച്ച ചന്ദന ഗന്ധത്തെ
സ്വാര്‍ത്ഥനാം നീ നിന്‍റെ സഹചാരിയാക്കാതെ!

മരണമെ, ഞാനെന്‍റെ ജീവിത മേരുവിന്‍
പകുതിയിലായെന്നെ പടിയടയ്ക്കേണമോ?

16 comments:

  1. ഒരു കവിതയാണന്ന് അവകാശവാദമില്ല.... അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിയാദില്‍ മരണവുമായി മല്ലിട്ടു കിടക്കുന്ന എന്റെ ചങ്ങാതിയുടെ സ്ഥാനത്ത് എന്നെ പ്രതിഷ്ടിച്ച് ആശുപത്രിയില്‍ തന്നെയിരുന്നു അവിടെ കിടന്ന ഒരു തുണ്ട് കടലാസില്‍ എഴുതിയതാണിത്... ഇത് കവിതയാണന്ന് അവകാശപ്പെടാന്‍ സാധികാത്തപ്പൊള്‍ തന്നെ അപൂര്‍ണമാണെന്നും ഞാന്‍ കരുതുന്നു.... പിന്നീട് പലപ്പോഴും ഇത് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നു... പക്ഷേ സാധിച്ചില്ല.... എന്റെ ആ ചങ്ങാതി എന്നെ വിട്ടു പിരിഞ്ഞു പോയി... എഴുതാന്‍ ശ്രമിക്കുമ്പോളൊക്കെ അവന്‍ എന്റെ മനസിലേക്ക് കടന്നു വരുന്നു... അതിനാല്‍ തന്നെ പൂര്‍ത്തിയാക്കാനും കഴിയുന്നില്ല.

    ReplyDelete
  2. സീമന്ത രേഖയില്‍ ചാര്‍ത്തിയ സിന്ദൂര
    തിലകത്തിന്‍ മേലെ നീ വെണ്ണീര്‍ തൂവാതെ
    മനോഹരം
    ആശംസകള്‍

    ReplyDelete
  3. നല്ല വരികള്‍

    ReplyDelete
  4. നന്ദി.....പാവു ....ശ്രീ... വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും!

    ReplyDelete
  5. വായിച്ചു. അഭിപ്രായം പറയാനുള്ള അറിവില്ല.

    ReplyDelete
  6. ഹൃദയ ഭാവങ്ങള്‍ ചാലിച്ചെഴുതിയ വരികള്‍...

    ReplyDelete
  7. വായിച്ചു ,ആശംസകള്‍

    ReplyDelete
  8. മരണമെ, നീ നിന്റെ കരാള ഹസ്തത്താലെന്‍
    ഉശ്ച്വാസ നാളിയില്‍ പിടിമുറുക്കാതെ!.

    പ്രാര്‍ത്ഥന ദൈവം കേള്‍ക്കണേ!
    ആര്‍ദ്രമായ വരികള്‍....

    ReplyDelete
  9. സീമന്ത രേഖയില്‍ ചാര്‍ത്തിയ സിന്ദൂര
    തിലകത്തിന്‍ മേലെ നീ വെണ്ണീര്‍ തൂവാതെ!.
    ഇനിയേറെ കായ്ക്കുവാന്‍ കൊതിയൂറും മാവിനെ
    വെറും പട്ടടയ്കായ് നീ മുറിവേല്‍പ്പിക്കാതെ!.

    വളരെ നല്ല വരികള്‍
    അറിയാതെ മനസ്സില്‍ ഒരു വിങ്ങല്‍
    സുഹൃത്തിന് ആദരാഞ്ചലികള്‍

    ReplyDelete
  10. നല്ല വരികൾ...

    ആശംസകൾ.

    ReplyDelete
  11. ഇനിയേറെ കായ്ക്കുവാന്‍ കൊതിയൂറും മാവിനെ
    വെറും പട്ടടയ്കായ് നീ മുറിവേല്‍പ്പിക്കാതെ

    ലളിതമായ വരികള്‍, ഒത്തിരി ചിന്തിപ്പിച്ചു. തുടരുക, ആശംസകള്‍

    ReplyDelete
  12. കവിത മനോഹരമായിരിക്കുന്നു..ആത്മാവിൽ നിന്നും എഴുതിയ പോലെ

    ReplyDelete
  13. നല്ല വരികള്‍
    കവിത നന്നായിട്ടുണ്ട്...*

    ReplyDelete
  14. Enthinithra pedi... Samayamakumpol poyalle pattu... Nannayirikkunnu. Ashamsakal...!!!

    ReplyDelete
  15. നല്ല വരികള്‍

    ReplyDelete