കരിംതിരി വിളക്കിന്റെ
ദുഃസ്സഹമായ ജ്വാലകള്‍ക്കരികെ .....
പുരുഷാരങ്ങളുടെ
കൂര്‍ത്ത ദൃഷ്ടികള്‍ക്ക് നടുവില്‍....
നിന്റെ ശയനം
എന്നില്‍ അത്ഭുതമുണര്‍ത്തുന്നു!?
കുസൃതി നിറഞ്ഞ,
കഥ പറയുന്ന നിന്റെ കണ്ണുകള്‍...
ഇങ്ങനെ ഇറുക്കി അടക്കാന്‍ മാത്രം
ഭീരുവോ നീ?
സദാ സ്വേദമുറ്റുന്ന
നിന്റെ നാസികാഗ്രങ്ങളിലെ....
ശോണിമയകലാന്‍ മാത്രം
കലുഷിതമോ നിന്‍ മനം?
പ്രേമം ചുരത്തിയിരുന്ന,
നിന്റെ വിടര്‍ന്ന അധരങ്ങള്‍,
വിഷലിപ്ത നീലിമയാക്കി
സ്വയം ക്രൂരയാകുന്നുവോ നീ?
നിശയുടെ അന്ത്യയാമങ്ങളില്‍
എനിക്ക് താരാട്ടിനായി....
ഉച്ചത്തില്‍ മിടിച്ചിരുന്ന
ഹൃത്താളം നിഷേധിച്ച് എന്നെ
പരിഹസിക്കുന്നുവോ നീ?
എന്റെ മുടിയിഴകളില്‍,കവിളുകളില്‍,
പ്രേമകവിത രചിച്ച കരങ്ങള്‍
നാഭിയില്‍ ചേര്‍ത്തു കെട്ടി
നീ ഒരു നിഷേധിയായി മാറുന്നുവോ?
നീ ബാക്കി വച്ച അത്ഭുതം, ഭീരുത്വം
ക്രൂരത, പരിഹാസം, നിഷേധം
എല്ലാം എന്നിലേക്കാവാഹിക്കാന്‍
വീണ്ടും നിന്നോടൊപ്പം ചേരാന്‍
അതി മോഹം, ആകാംഷ
ഞാനും നിശ്ചലന്‍ ആവട്ടെ!
ചില വിഹ്വലതകള്‍!
ReplyDeleteവിഹ്വലതകള്‍ക്കൊപ്പം നെടുവീര്‍പ്പുകളുമുണ്ടല്ലെ
ReplyDelete:)
any time,we will be facing that last moment!
ReplyDeletewhen my heart is heavy,
my words won't flow.....
sasneham,
anu
കൊള്ളാം :)
ReplyDeleteഓര്‍മ്മകള്‍അവശേഷിപ്പി
ReplyDeleteച്ചുകൊണ്ടുള്ള ഒരു യാത്ര...
അത്,എന്നെന്നും
ഓര്‍ക്കാന്‍ വേണ്ടിമാത്രം...
നന്നായിട്ടുണ്ട്..
ആശംസകള്‍
സ്നേഹത്തോടെ,
ചേച്ചി
സത്യം എന്നും പ്രതീക്ഷകള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്നു...
ReplyDeleteആശംസകള്‍...!
ഒരാള്‍ മരിക്കുംബോള്‍ ഉണ്ടാകുന്ന വിടവുകള്‍ കാലത്തിനുപോലും ഒരു പക്ഷെ അടച്ചു മെഴുകാനാവാതെ മനസ്സുകളില്‍ തീര്‍ക്കുന്ന ശുന്യതകള്‍ - മരണത്തെ ആവിഷ്ക്കരിക്കുംബോള്‍ ഒരു സാധാരണ മനുഷ്യണ്റ്റെ സര്‍ഗ്ഗാത്മകതയെ വെല്ലുവിളിക്കുന്ന സമസ്യകള്‍ ഒരു പാടുണ്ട്. ഈ കവിതയില്‍ നിര്‍വിളാകന്‍ മരണത്തെ വളരെ ഉപരിപ്ളവമായി മാത്രമെ സമീപിക്കുന്നുള്ളൂ.
ReplyDeleteസദാ സ്വേദമുറ്റുന്ന
നിന്റെ നാസികാഗ്രങ്ങളിലെ....
ശോണിമയകലാന്‍ മാത്രം
കലുഷിതമോ നിന്‍ മനം?
പ്രേമം ചുരത്തിയിരുന്ന,
നിന്റെ വിടര്‍ന്ന അധരങ്ങള്‍,
വിഷലിപ്ത നീലിമയാക്കി
സ്വയം ക്രൂരയാകുന്നുവോ നീ?
...............
തുടങ്ങിയ വരികളില്‍ രചനാപരമായ ശ്രദ്ധക്കുറവ് ഇല്ലേ എന്നൊരു സംശയം. ഒരു വൈകാരിക പ്രമേയത്തെ - അതിണ്റ്റെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ നിര്‍വിളാകന് ആവുന്നില്ല എന്ന സത്യം പറയാതെ വയ്യ.
കവിത അവസാനിക്കുന്നിടത്തെ തികച്ചും നെറ്ററ്റീവ് ആയ മരണാഭിമുഖ്യത്തില്‍ അവസാനിപ്പിച്ചിരിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിക്കാനാവുന്നില്ല.
ശക്തമായ അഖ്യാനപരതയിലൂടെ കവിതയെ അനുഭവിപ്പിക്കുവാനുള്ള കഴിവ് പുതുകവിതകളില്‍ പലരിലും കാണാറുണ്ട്. ഒരു പക്ഷെ പ്രമേയം പറഞ്ഞു പഴകിയതാവാം; എങ്കിലും എസ്. ജോസഫും, പി. രാമനും, വിനോദും പറയാന്‍ വിട്ടു പോയ പലരേയും നിവിളാകന്‍ തീര്‍ച്ചയായും വായിക്കണം.
സ്വന്തം ശൈലിയിലൊതുങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും പുതിയ പരീക്ഷണങ്ങള്‍ക്കു നിര്‍വിളാകനു കഴിയുമാറാകട്ടെ.
വിമര്‍ശനങ്ങളെ പോസിറ്റിവായി തന്നെ എടുക്കുമല്ലൊ ഒരു പക്ഷെ തെറ്റ് എനിക്കും പറ്റിക്കൂടായ്കയില്ല.....
എന്തായാലും നല്ലതു വരട്ടെ വീണ്ടും വരാം.
(പുതിയ പോസ്റ്റ് ഇട്ടാല്‍ ഉടനെ അറിയിക്കുക.
(എണ്റ്റെ കമ്മണ്റ്റ് ബോറായി തോന്നുന്നൂണ്ടെങ്കില്‍ അറിയിച്ചില്ലെങ്കിലും കുഴപ്പമില്ല)
ഭാവുകങ്ങള്‍
സംഭവം നന്നായിട്ടിണ്ട്ന്നു പറയാന്‍ വരാരുന്നു. അപ്പളാണ് പല്ലശ്ശനടെ കമന്‍റ് കണ്ടത്...പിന്നെ ഒരു നാലഞ്ചു പ്രാവശ്യം കൂടി വായിച്ചു, പുള്ളി പറഞ്ഞതില്‍ കുറച്ച കാര്യം ഇന്ടെന്നു തോന്നുണു...
ReplyDeleteവിമര്‍ശനങ്ങളെ പോസിറ്റിവായി തന്നെ എടുക്കുമല്ലൊ...???
കൊള്ളാം നന്നായിട്ടുണ്ട്
ReplyDelete:)
A worthwhile composition aoobt the last day of the.......................human........
ReplyDelete...പ്രണയവും...ഉന്മാദവും ...ആത്മാവിലെ ജ്വരവും....
ReplyDeleteആദ്യമായാണ് ഇവിടെയെത്തുന്നത്. ഒരു കവിതയാണു വായിച്ചത്.
ReplyDeleteഅത് കൂടുതല്‍ വായിക്കുവാന്‍ പ്രെരിപ്പിക്കുന്നു.
വിഹ്വലതകള്‍ എന്നിലേക്കും പടരുന്നുണ്ട്...
ആദ്യമായാണ് ഇവിടെയെത്തുന്നത്. ഒരു കവിതയാണു വായിച്ചത്.
ReplyDeleteഅത് കൂടുതല്‍ വായിക്കുവാന്‍ പ്രെരിപ്പിക്കുന്നു.
വിഹ്വലതകള്‍ എന്നിലേക്കും പടരുന്നുണ്ട്...
Ninnilekku mathramalla, ithu ennilekkum padarunnu... Nannayirikkunnu. Ashamsakal...!!!
ReplyDeleteവീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഇതില്‍ ഉണ്ടെന്നു മനസ്സിലായല്ലോ. ഇനിയും എഴുതുക. നല്ല വിമര്‍ശനങ്ങള്‍ കവിതയെ കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സഹായിക്കട്ടെ!
ReplyDeleteകൊള്ളാം നീര്‍വിളാകന്‍
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഎന്റെ എല്ലാവിധ ആശംസകളും!!
കലുഷിതമോ നിന്‍ മനം?
ReplyDeletehi mone : nallakavitha..enikothhiri ishtaayi..nalla arthhavathhaaya varikal!njan aadhyayi prichayappedunna bloganallo ithu .enkilum othhiri parichayamthonnunnu..sugamillaahha kaaranam adhikam vaayikkaano typecheyyaano pattunnilla.veendum varaam.aashamsakal!
ReplyDeleteവന്നൂ... വായിച്ചു... കീഴടങ്ങി. ആശംസകള്‍
ReplyDeleteകൊള്ളാം.....ആശംസകള്‍!!
ReplyDeleteകൊള്ളാം നന്നായി :)
ReplyDeleteകൊള്ളാം.......!!!
ReplyDeleteനന്നായിട്ടുണ്ട്..
ആശംസകള്‍
സന്തോഷ് പറഞ്ഞതുപോലെ എനിക്കും ഫീല്‍ ചെയ്തു .മരണത്തെ എങ്ങനെയാണ് സമീപിച്ചത് എന്ന് ഒരു സംശയം ബാക്കി നില്‍ക്കെതന്നെ പറയട്ടെ .നന്നായിരിക്കുന്നു .എങ്കിലും സുന്ദര പദങ്ങള്‍ കവിതയില്‍ ചേര്‍ക്കുന്ന ശ്രമത്തിനിടയില്‍ കവിത മരിച്ചു . പറയാനുള്ള കാര്യങ്ങള്‍ ശക്തമായി തന്നെ പറയുക .വാക്കുകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക .
ReplyDeleteഹെന്റെ ഒരു കാര്യം ..കൊല്ല് കൊല്ല് :)
നല്ല വരികള്‍...
ReplyDeleteആശംസകള്‍
ReplyDeleteവിഹ്വലതകളില്‍ ഞാനും പങ്കുചേരുന്നു...നന്നായി ഈ കവിത...
ReplyDeleteആശംസകൾ
ReplyDeleteഇനിയും വരും
എന്റെ മുടിയിഴകളില്‍,കവിളുകളില്‍,
ReplyDeleteപ്രേമകവിത രചിച്ച കരങ്ങള്‍
നാഭിയില്‍ ചേര്‍ത്തു കെട്ടി
നീ ഒരു നിഷേധിയായി മാറുന്നുവോ?
അജിത് ഈ വരികള്‍ ഒത്തിരി ഇഷ്ടമായി. ആശംസകള്‍, തുടര്‍ന്നും എഴുതുക.
പിന്നെ സന്തോഷ് പല്ലശന പറഞ്ഞ കാര്യങ്ങള്‍ അര്‍ത്ഥവത്തായി തോന്നി.
valare arthavathaya varikal..
ReplyDeleteaasamsakal
nannaayi..
ReplyDeleteആവിഷ്കൃതമായ ഹൃദയവികാരങ്ങളോട് മമത.
ReplyDeleteരചനാരീതിയെസംബന്ധിച്ച് സന്തോഷ് പ്രകടിപ്പിച്ച അഭിപ്രായങ്ങളോടെ യോജിപ്പും.
ആശംസകള്‍.
നിന്റെ വരികള്‍ക്ക് ജീവനേകാന്‍ അവള്‍ ബാക്കി വച്ചത്..
ReplyDeleteആശംസകള്‍
കൊള്ളാം...തുടർന്നും വായിയ്ക്കും..കെ.ലാൽ
ReplyDeleteനീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
ReplyDeleteനീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ;ഇനിയുള്ള ഭാവിയെങ്കിലും,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും !