പ്രണയം - അത് പ്രേമം, കാമം,
സഹനം, കരുണം, ദുഃഖം, ഹര്‍ഷം,
ആത്മാര്‍ത്ഥത എന്നീ സപ്ത മണികള്‍
ക്രമമില്ലാതെ കോര്‍ത്ത ഭംഗിയുടെ-
അഭംഗി നല്‍കുന്ന, മണിമാലയാകുന്നു.
ചടുലമാം യ്യൌവ്വന മലര്‍വാടിയില്‍,
ജാതി, മത മുള്ളുകളാല്‍ വലയപെട്ട
പനിനീര്‍ തണ്ടില്‍, അനുവാദത്തിന്റെ-
ഔചിത്യമില്ലാതെ നാമ്പിടാവുന്ന,
ശോണിമ വിതറും, പനീര്‍ ദളങ്ങളാകുന്നു.
കാലത്തിന്‍ നിലക്കാത്ത കുത്തൊഴുക്കില്‍,
അശരണതയുടെ ക്രൂരമാം കൂരിരിട്ടാല്‍-
ഇരുളടഞ്ഞ, ഹൃത്തിന്റെ ഉള്‍ക്കാമ്പില്‍,
പ്രതീക്ഷകളുടെ ഇത്തിരി വെട്ടത്തിന്‍-
മിന്നലുകള്‍ മിന്നിക്കും, മിന്നാമിനുങ്ങുകളാകുന്നു.
കാര്‍മേഖ മുഖരിതമായ, കരുണ നദി വറ്റിയ,
ജീവിത പന്ഥാവിന്‍ നേര്‍വര മാഞ്ഞു പോയ,
അതിക്രൂര മനസ്സില്‍ പോലും, കനിവിന്റെ-
ഉറവയെ ജ്വലിപ്പിക്കാന്‍ ഉതകുന്ന
പ്രതീക്ഷയുടെ, മിന്നല്‍ പിണറുകളാകുന്നു.
Friday, 12 June 2009
Thursday, 4 June 2009
കേരളത്തിലേക്ക് ഒരു യാത്ര(കുട്ടിക്കവിത)
കല്‍പ്പന തന്നുടെ തേരില്‍ ഒരിക്കല്‍ ഞാന്‍
കാറ്റിനോടൊപ്പം പറന്നു നോക്കി.
കടലേഴും കടന്നങ്ങാ പെരുമകള്‍ നിറയുന്ന
കലയുടെ നാട്ടില്‍ ഞാന്‍ ചെന്നിറങ്ങി.
കാണുവാന്‍ സുന്ദരം ഈ കൊച്ചു കേരളം
കണ്ണുകള്ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.
കനകങ്ങള്‍ വിളയുന്ന കേര വൃക്ഷങ്ങളും
കാനന ഭംഗിയും മാസ്മര വിസ്മയം.
കളകളാരവമൂറും അരുവിതന്‍ തെളിമയും
കായലിന്ന് അഴകേകും ചീനവലകളും.
കാവ്യമായൊഴുകും നിളയുടെ സ്മിതമതും
കുത്തിയൊഴുക്കിലെ പമ്പതന്‍ ഈണവും.
കൊയ്ത്തേറ്റു പാടുന്ന ചെറുമി തന്‍ സ്വരമതും.
കാറ്റിനു മണമേകും പൂക്കളും, കായ്കളും.
കലയുടെ രാജാവാം കഥകളി നൃത്തവും
കോലവും ,തെയ്യവും, മോഹിനിയാട്ടവും.
കാലത്തെ വെല്ലുന്ന മണി മന്ദിരങ്ങളും.
കല്ലില്‍ വിരിയിച്ച കോവിലും, കോട്ടയും.
കാഴ്ച്ചക്ക് വിസ്മയമായ നിലങ്ങളും.
കലയുടെ രാഞ്ജിയാം അറബിക്കടലതും.
കാണുവാന്‍ സുന്ദരം എന്‍ കൊച്ചു കേരളം
കണ്ണുകള്ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.
കല്‍പ്പന തന്നുടെ തേരില്‍ മടങ്ങി ഞാന്‍
കല്‍പ്പക വൃക്ഷത്തിന്‍ നാട്ടില്‍ നിന്ന്
കാതരയായപ്പോള്‍ എന്മനം ചോദിച്ചു
കേരള മണ്ണിലേക്ക് എന്നിനി നീ?
Monday, 1 June 2009
സൌഹൃദം
സൌഹൃദം അന്ന്
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!
സൌഹൃദം ഇന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!
സൌഹൃദം നാളെ
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!
സൌഹൃദം ഇന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!
സൌഹൃദം നാളെ
Subscribe to:
Posts (Atom)