എ പി ജെ അബ്ദുള്‍കലാം...
കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരുന്ന എന്‍റെ അടുത്തേക്ക് മൂന്നാം ക്ലാസ്സ്കാരി മകള്‍ വന്നത് അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോയും കൊണ്ടായിരുന്നു.
അച്ഛാ എ പി ജെ അബ്ദുള്‍കലാമിനെ കുറിച്ച് കുറച്ച് സെന്‍റെന്‍സ് വേണം. പ്രോജക്ടില്‍ എഴുതാനാ.
പ്രോജക്ടില്‍ എന്താണ് അദ്ദേഹത്തെ കുറിച്ച് എഴുതാന്‍....?
അതിനു മറുപടി പറയാതെ അവള്‍ തുടര്‍ന്നു. "കൊറെ കൊറെ കൊറെ ഫോട്ടോസും വേണം".
വിക്കിപീഡിയ എടുത്തു കുറെ സെന്‍റെന്‍സ് തിരഞ്ഞെടുത്തു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു കുറെ ഫോട്ടോസ് എടുത്തു. പ്രിന്‍റ് ചെയ്യാന്‍ നോക്കുമ്പോള്‍ പ്രിന്‍റര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.
കമ്പ്യൂട്ടറില്‍ നോക്കി അവള്‍ വാചകങ്ങള്‍ പ്രോജക്റ്റ് ബുക്കിലേക്ക് പകര്‍ത്തി. സമയം പത്ത് മണി. പിറ്റേന്ന് രാവിലെ ആറുമണിക്ക് സ്കൂളില്‍ പോകേണ്ടത് കൊണ്ട് മകളെ കിടക്കാന്‍ വിട്ടു.
രാത്രി രണ്ടുമണി വരെ കുത്തിയിരുന്ന് പ്രിന്‍റര്‍ ശരിയാക്കി ഫോട്ടോ പ്രിന്‍റ് ചെയ്തു. എല്ലാം ബുക്കില്‍ ഒട്ടിച്ച് കൊടുത്തു!!!
രാവിലെ ഉണര്‍ന്നു സന്തോഷവതിയായി അവള്‍ ബുക്കും എടുത്ത് പോയി.
എന്താ ചെയ്തതെന്നോ, എന്താണ് എഴുതിയതെന്നോ അറിയാതെ ടീച്ചര്‍ കൊടുക്കുന്ന മാര്‍ക്കില്‍ മാത്രം സന്തോഷവതിയായി അവള്‍ തിരിച്ച് വരും.
പുസ്തകം പോലും കൃത്യമായി വായിക്കാതെ ബുക്കില്‍ എഴുതിയിരിക്കുന്ന ചോദ്യോത്തരങ്ങള്‍ മാത്രം കാണാതെ പഠിച്ച് ഉത്തരപേപ്പറില്‍ എഴുതി മാര്‍ക്ക് നേടുന്ന വിദ്യാഭ്യാസ സമ്പ്രദായം. ലോകം എന്തെന്ന് അറിയാതെ വളരുന്ന കുട്ടികള്‍. നീളത്തില്‍ കുറെ ഇംഗ്ലീഷ് പറയുന്നതോഴിച്ചാല്‍ വെറും വട്ടപ്പൂജ്യം!!!
പുസ്തകം പോലും കൃത്യമായി വായിക്കാതെ ബുക്കില്‍ എഴുതിയിരിക്കുന്ന ചോദ്യോത്തരങ്ങള്‍ മാത്രം കാണാതെ പഠിച്ച് ഉത്തരപേപ്പറില്‍ എഴുതി മാര്‍ക്ക് നേടുന്ന വിദ്യാഭ്യാസ സമ്പ്രദായം. ലോകം എന്തെന്ന് അറിയാതെ വളരുന്ന കുട്ടികള്‍. നീളത്തില്‍ കുറെ ഇംഗ്ലീഷ് പറയുന്നതോഴിച്ചാല്‍ വെറും വട്ടപ്പൂജ്യം!
ReplyDelete